വേങ്ങരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ
വേങ്ങര : വേങ്ങരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ. മലപ്പുറം പരപ്പനങ്ങാടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയ്യേറ്റങ്ങളും നിര്‍മ്മിതികളും പൊളിച്ചുമാറ്റമന്ന പ്രവര്‍ത്തി ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് സ്‌റ്റേ നല്‍കിയിരിക്കുന്നത്. വ്യാപാരികളുടെ പ്രതിഷേധ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും കോടതി താല്‍ക്കാലികമായി പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ കേരള ഹൈകോടതി വിധിയെ മാനിച്ച് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം പരപ്പനങ്ങാടി കാര്യാലയം നടപടികള്‍ താത്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ടെന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസല്‍ അറിയിച്ചു.
ക്ലീന്‍ വേങ്ങര പദ്ധതിയുടെ ഭാഗമായി മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ കൂരിയാട് മുതല്‍ ഗാന്ധിദാസ് പടിവരെയുള്ള റോഡും ഫുട്പാത്തുകളും കയ്യേറി നിര്‍മ്മിച്ച അനധികൃത ന...

