സംവരണ അട്ടിമറിയിൽ നിന്ന് സർക്കാർ പിന്മാറണം ; മുസ്ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ മറവിൽ മുസ്ലിം സംവരണം നഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
നിലവിലെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം 700 തസ്തികകളെങ്കിലും മുസ്ലിം സമുദായത്തിന് നഷ്ടമാകും. ഉദ്യോഗതലങ്ങളിൽ പ്രാതിനിധ്യക്കുറവ് അനുഭവിക്കുന്ന പിന്നോക്ക, ന്യൂനപക്ഷ സമുദായമായ മുസ്ലിംകൾക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് വലിയ ആഘാതമായിരിക്കും. അവകാശങ്ങൾ നഷ്ടപ്പെടുത്തുന്ന അന്യായമായ ഉത്തരവ് പിൻവലിച്ച് പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണത്തിനായി കണ്ടെത്തിയ ടേണുകളിൽ രണ്ട് ടേൺ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. ആകെ നാല് ടേണുകളാണ് മുസ്ലിം സമുദായത്തിനുള്ളത്. സർക്കാർ ഉത്തരവ് ...





























