കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി അപേക്ഷ നല്‍കി; നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ വീഴ്ച ; 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍
തിരൂരങ്ങാടി : പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി നല്‍കിയ അപേക്ഷ സമയം തീര്‍ന്നതായി കാണിച്ച് നിരസിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ 25,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ അലി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനും എതിരായി സമര്‍പ്പിച്ച ഹരജിയിലാണ് വിധി.
പരാതിക്കാരന്‍ പുതുതായി വാങ്ങിയ കാറിന് ഇഷ്ടനമ്പര്‍ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടിവച്ചിരുന്നു. കൂടുതല്‍പേര്‍ അതേനമ്പറിന് അപേക്ഷിച്ചതിനാല്‍ നമ്പര്‍ ലേലത്തിന് വെക്കുകയും വൈകുന്നേരം അഞ്ചുമണി വരെ ലേലം വിളിക്കാനുള്ള സമയം അനുവദിക്കുകയും ചെയ്തു. 25,000 രൂപയ്ക്ക് ഇഷ്ട നമ്പര്‍ ലേലത്തില്‍ വിളിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സമയം തീര്‍ന്നതായി കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു. 1 മിനിട്ടും 43 സെക്കന്റും ബാക്കി നില്‍ക്കെയാണ് പരാതിക്കാരന്റെ അപേക്ഷ നിരസിച്ചതെന്നാണ് പരാതി....




























