Thursday, September 10

Tag: Latest news

സംസ്ഥാനത്ത് 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറി ; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ : പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് മറു വിഭാഗം
Kerala

സംസ്ഥാനത്ത് 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറി ; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ : പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് മറു വിഭാഗം

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മാസം 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരത്തില്‍ നിന്നും ഒരു വിഭാഗം പിന്മാറി. ബസ് ഓപറേറ്റേഴ്സ് ഫോറമാണ് സമരത്തില്‍ നിന്നും പിന്മാറിയത്. ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ 99 ശതമാനം കാര്യങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഗണേഷ് കുമാര്‍ അവകാശപ്പെട്ടു. എന്നാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്. രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയങ്ങളിലാണ് തീരുമാനമാകാതെ പോയത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതായിരുന്നു ബസുടമകളുടെ ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷം ബസുടമകളു...
മലയാളി യുവതി കാനഡയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍
Kerala

മലയാളി യുവതി കാനഡയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍

കൊല്ലം : മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ....
സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു ; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി : രണ്ടുതലത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം
Kerala

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു ; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി : രണ്ടുതലത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനാണ് (13) മരിച്ചത്. സ്‌കൂള്‍ കെട്ടിടത്തിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടുതലത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം. ചീഫ് ഇക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും കെഎസ്ഇബിയും സംഭവം അന്വേഷിക്കും. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് സൈക്കിള്‍ വെക്കാനായി ഇരുമ്പ് ഷ...
7 വയസ് കഴിഞ്ഞ കുട്ടിയുടെ ആധാർ പുതുക്കണം, ഇല്ലെങ്കിൽ നിർജീവമാകും
Information

7 വയസ് കഴിഞ്ഞ കുട്ടിയുടെ ആധാർ പുതുക്കണം, ഇല്ലെങ്കിൽ നിർജീവമാകും

ന്യൂഡൽഹി : 7 വയസ്സുള്ള കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിർദേശിച്ചു. അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 5 മുതൽ 7 വയസ്സുവരെ പ്രായമുള്ളവരുടെ ആധാർ വിവരങ്ങൾ മാതാപിതാക്കൾക്കോ രക്ഷിതാവിനോ സൗജന്യമായി പുതുക്കാം. ഓൺലൈനിലോ ആധാർ സേവാ കേന്ദ്രങ്ങളിലോ ഇതു ചെയ്യാം. പുതുക്കിയില്ലെങ്കിൽ ആധാർ നിർജീവമാകാൻ സാധ്യതയുണ്ട്. ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിൽ കുട്ടികൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.  തിരൂരങ്ങാടി ടുഡേ ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേ...
സംസ്ഥാനത്ത് വീണ്ടും നിപ : പാലക്കാട് നി ബാധിച്ച മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് വീണ്ടും നിപ : പാലക്കാട് നി ബാധിച്ച മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്. ഹൈ റിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 32കാരനായ ഇദ്ദേഹമാണ് അച്ഛന്‍ അവശനായി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഇദ്ദേഹം. ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല....
ഊരകം നെല്ലിപ്പറമ്പ് വളവില്‍ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി
Local news

ഊരകം നെല്ലിപ്പറമ്പ് വളവില്‍ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി

വേങ്ങര : ഊരകം കുറ്റാളൂര്‍ - കാരാത്തോട് എം എല്‍ എ റോഡില്‍ ഊരകം നെല്ലിപ്പറമ്പ് വളവില്‍ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ അറിയിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ ഇടമഴയെ തുടര്‍ന്നാണ് യുടേണ്‍ വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡിന്റെ ഒരു ഭാഗം താഴ്ചയിലേക്ക് അടര്‍ന്ന് വീണത്. തുടര്‍ന്ന് ഒരു ഭാഗത്ത് ടാര്‍ വീപ്പകള്‍വച്ച് ഗതാഗതം നിയന്ത്രിച്ചുവിടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് താഴ്ചയില്‍ നിന്ന് കെട്ടി പൊക്കിയ റോഡിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കൂടി അടര്‍ന്ന് വീഴുകയായിരുന്നു. എം എല്‍ എ യുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തിര പരിഹാരം എന്ന നിലയില്‍ പൊതുമരാമത്ത് വകുപ്പ് ചാക്കില്‍ മണ്ണ് നിറച്ച് താല്‍ക്കാലിക സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. ടെണ്ടര്‍ നടപടി...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ ; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ ; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്. ഇന്നു മുതല്‍ 20 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 19 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും 20 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍...
സ്കൂള്‍ സമയമാറ്റം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും, അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കില്‍ സമരം ശക്തമാക്കും
Other

സ്കൂള്‍ സമയമാറ്റം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും, അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കില്‍ സമരം ശക്തമാക്കും

തേഞ്ഞിപ്പലം : സ്കൂള്‍ സമയമാറ്റം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കില്‍ സമരം ശക്തമാക്കാനും കോഴിക്കോട് ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സ്കൂള്‍ സമയം രാവിലെയും വൈകുന്നേരവുമായി അരമണിക്കൂര്‍ വര്‍ദ്ധിപ്പിക്കുന്നത് മൂലം മദ്റസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സമയ മാറ്റം പുനഃപരിശോധിക്കണമെന്ന് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കുകയോ നിവേദനത്തിന് അനുകൂല തീരുമാനമുണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സമസ്തയുടെ പോഷക ഘടകമായ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സമര പ്രഖ്യാപനം നടത്തിയത്.വിദ്യാഭ്യാസ മന്ത്രി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്ന് ഫോണില്‍ വിളിച്ച് സമസ്തുയമായി ചര്‍ച...
നിമിഷപ്രിയയുടെ മോചനം : കാന്തപുരവുമായി കൂടികാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
Kerala

നിമിഷപ്രിയയുടെ മോചനം : കാന്തപുരവുമായി കൂടികാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാരന്തൂര്‍ മര്‍ക്കസിലെത്തിയാണ് ഗോവിന്ദന്‍ അബൂബക്കര്‍ മുസലിയാരെ കണ്ടത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കിടെ അദ്ദേഹം മഹത്തായ മാനവികത ഉയര്‍ത്തിപ്പിടിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവിന്ദന്‍ പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിമിഷപ്രിയയുടെ കാര്യത്തില്‍ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്ന് പറഞ്ഞ ഗോവിന്ദന്‍, അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്ലിയാരായി മാറിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ലോകത്ത് പല മേഖലകളിലായി ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്ന ഘട്ടത്തില്‍ അതില്‍ ഇടപെട്ട കാന്തപുരം എ പി ...
കുടുംബം ഒരുപാട് അനുഭവിച്ചു, നിമിഷപ്രിയക്ക് മാപ്പില്ല, വധശിക്ഷയില്‍ കുറഞ്ഞതിനൊന്നും താത്പര്യമില്ല ; നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍
Kerala

കുടുംബം ഒരുപാട് അനുഭവിച്ചു, നിമിഷപ്രിയക്ക് മാപ്പില്ല, വധശിക്ഷയില്‍ കുറഞ്ഞതിനൊന്നും താത്പര്യമില്ല ; നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍

ദില്ലി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ രക്ഷകള്‍ക്കായുള്ള ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷപ്രിയയ്ക്ക് വധശിക്ഷ നല്‍കണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരന്‍. വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുല്‍ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു. ഒരു ഒത്തു തീര്‍പ്പിന് ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണം. ഞ...
കൊളപ്പുറം റോഡിലെ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിന് അറുതി വരുത്തി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ
Local news

കൊളപ്പുറം റോഡിലെ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിന് അറുതി വരുത്തി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ

വേങ്ങര : മണ്ഡലത്തിലെ എ ആര്‍ നഗര്‍ കൊളപ്പുറം സൗത്തില്‍ റോഡിലെ വെള്ളക്കെട്ടില്‍ ദുരിതമനുഭവിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസമായി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ. വെള്ളക്കെട്ട് മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു കൊണ്ടിരുന്നത്. ഇതിന് പരിഹാരമായാണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവഴി ഒരുക്കിയത്. പരപ്പനങ്ങാടി - നാടുകാണി സംസ്ഥാന പാത കടന്നു പോകുന്ന കൊളപ്പുറം ഹൈസ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട് കാരണം വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും നടന്നു യാത്രചെയ്യുന്നതിനും ഗതാഗത തടസവും നേരിട്ടിരുന്നു. യാത്രാസൗകര്യം ദുസഹമായ സാഹചര്യത്തില്‍ ആണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ റോഡ് സൈഡ് കെട്ടി ഉയര്‍ത്തി നടവഴി നിര്‍മ്മിച്ചത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി എം വി ദ്രിജേഷ്‌ന്റെയും പ്രസിഡന്റ് അബ്ദുള്...
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടക്കാന്‍ കാര്‍ മോഷ്ടിച്ചു ; 19 കാരന്‍ പിടിയില്‍
Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടക്കാന്‍ കാര്‍ മോഷ്ടിച്ചു ; 19 കാരന്‍ പിടിയില്‍

മൂവാറ്റുപുഴ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടക്കാന്‍ കാര്‍ മോഷ്ടിച്ച 19 കാരനെ തിരുവനന്തപുരത്തു നിന്നു പിടികൂടി പൊലീസ്. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പായിപ്ര പേണ്ടാണത്തു വീട്ടില്‍ അല്‍ സാബിത്തിനെയാണ് എറണാകുളം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കുട്ടികളുടെ അമ്മയായ തിരുവനന്തപുരം പൂന്തൂറ സ്വദേശിനിയുമായി കറങ്ങി നടക്കാനാണു കാര്‍ മോഷ്ടിച്ചത് എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കരുട്ടുകാവു ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലായ് നാലിന് വെളുപ്പിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചുമായിരുന്നു സാബിത്ത് ഉപയോഗിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും മറ്റും പൂന്തുറ സ്വദേശിനിയുമായി അല്‍ സാബിത്ത് പരിചയപ്പെടുന്നത്. ഇതിനു പിന്നാലെ...
പരപ്പനങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഐ ടി ഐ വിദ്യാർത്ഥി മരിച്ചു
Accident

പരപ്പനങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഐ ടി ഐ വിദ്യാർത്ഥി മരിച്ചു

പരപ്പനങ്ങാടി : ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തൻ പീടിക സ്വദേശി കറുത്തേടത്ത് മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് ഫവാസ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കടലുണ്ടി നഗരം സ്വദേശി കുന്നുമ്മൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ സൽമാനുൽ ഫാരിസിൻ (19) പരിക്കേറ്റു. ഇരുവരും പരപ്പനങ്ങാടി ഐ ടി ഐ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കരിങ്കല്ലത്താണിയിൽ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം പാലത്തിങ്ങൽ ഭാഗത്ത് പോയി കോളേജിലേക്ക് തിരിച്ചു വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാരുന്നു. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് യു ടെൻ ചെയ്തതിൽ ഇരു ബൈക്കുകളും കൂട്ടിയിടിക്കുകയിരുന്നു എന്ന് സൽമനുൽ ഫാരിസ് പറഞ്ഞു. ഫവാസ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. തിരൂരങ്ങാടി ടുഡേ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/CfrScS...
നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശിയായ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു
Obituary

നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശിയായ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു

കരിപ്പൂർ: ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശി യായ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി നയ്യത്തൂർ മുഹമ്മദിന്റെ മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമനത്തിൽ വെച്ചാണ് സംഭവം. വിമനത്തിൽ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. മാതാവ്: ആമിന. സഹോദരിമാർ: ഹാ...
സമസ്ത പൊതുപരീക്ഷ: ടോപ് പ്ലസ് നേടിയവര്‍ക്ക് സമ്മാനമായി 67,07,420രൂപ അനുവദിച്ചു
Other

സമസ്ത പൊതുപരീക്ഷ: ടോപ് പ്ലസ് നേടിയവര്‍ക്ക് സമ്മാനമായി 67,07,420രൂപ അനുവദിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി രിയില്‍ നടത്തിയ പൊതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരെ പഠിപ്പിച്ച ഉസ്താദുമാര്‍ക്കും 56,65,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി. ടോപ് പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും 500 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്.ക്യാഷ് അവാര്‍ഡിന് പുറമെ ആറ് മാസത്തേക്ക് അഞ്ചാം ക്ലാസിലെ 3,006 വിദ്യാര്‍ത്ഥികള്‍ക്ക് സന്തുഷ്ട കുടുംബം മാസികയും, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസിലെ 5,200 വിദ്യാര്‍ത്ഥികള്‍ക്ക് സുന്നി അഫ്കാര്‍ ദ്വൈവാരികയും സൗജന്യമായി അയക്കും. ക്യാഷ് അവാര്‍ഡും, പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടെ ആകെ 67,07,420രൂപയാണ് ടോപ് പ്ലസ് ലഭിച്ചവര്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നല്‍കുന്നത്.നിശ്ചിത തിയ്യിതിക്കുള്ളില്‍ മദ്റസ മുഖാിന്തിരം അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അക്കൗണ്ടുകള...
10 ലക്ഷം രൂപയുമായി വേങ്ങര സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ
Crime

10 ലക്ഷം രൂപയുമായി വേങ്ങര സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരൂരങ്ങാടി : കുഴൽപ്പണവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ വാഹന പരിശോധന യിൽ രേഖകളില്ലാത്ത 10,38500 രൂപയുമായി ഒരാൾ പിടിയിൽ. വേങ്ങര സ്വദേശി തുമ്പിതൊടിക അബ്ദുൽ മജീദ് (38) ആണ് പിടിയിലായത്. എ ആർ നഗർ കൊടുവായൂരിൽ ഓട്ടോയുമായി പോകുമ്പോഴാണ് പിടിയിലായത്. വിതരണത്തിന് കൊണ്ടു പോകുകയായിരുന്ന കുഴൽപ്പണം ആണെന്ന് പോലീസ് പറഞ്ഞു. എസ് ഐ . കെ.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്....
കക്കാട് – തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു
Local news

കക്കാട് – തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു

തിരൂരങ്ങാടി : കക്കാട് - തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു വെള്ളം ഒഴുകി പോകുന്നതിന് ഡ്രൈനേജ് നിർമ്മാണം പുരോഗമിക്കുന്നു കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച 74 ലക്ഷം രൂപയുടെ പ്രവർത്തികളാണ് നടന്നുവരുന്നത് നഗരസഭ റോഡിലൂടെ ഡ്രൈനേജ് നിർമ്മിക്കുവാൻ നഗരസഭ അനുമതി നൽകിയതോടെയാണ് ഡ്രൈനേജ് നിർമ്മാണം നേരത്തെ തുടങ്ങിയത്. നിർമ്മാണത്തിന് എംഎൽഎ ഫണ്ടിൽ 10 ലക്ഷം രൂപ അനുവദിച്ചത് ആശ്വാസമായി, പരപ്പനങ്ങാടി നാടുകാണി പാതയിലെ ഡ്രെയിനേജ് ഔട്ട് ലെറ്റ് കൂടിയാണിത്, നഗരസഭ പൂങ്ങാട്ട് റോഡിലെ ഡ്രൈനേജ് പൂർത്തിയാകുന്നതോടെ വെള്ളക്കെട്ട് ഒഴിവാകും. പ്രവർത്തി ഉടൻ പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച കെ പി മജീദ് എംഎൽഎ പറഞ്ഞു റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുളവാക്കിയായിരുന്നു, നഗരസഭാ വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ സമീർ വലിയാട്...
ഒടുവില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കണ്ടു ; നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു
Kerala

ഒടുവില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കണ്ടു ; നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

കാന്തപുരത്തിന്റെ ഇടപെടലില്‍ നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം യമനില്‍ ആരംഭിച്ചത്. ഹബീബ് അബ്ദുള്‍ റഹ്‌മാന്‍ മഹ്ഷൂസിന്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്ലിന്റെ ഉന്നതതല സംഘം തലാലിന്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഗോത്ര നേത...
ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ നിർവഹിച്ചു
Malappuram

ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ നിർവഹിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു . ഹജ്ജ് അപേക്ഷ നൽകുന്നതിന് ഹജ്ജ് കമ്മറ്റിയുടെ ട്രൈനർമാർ സന്നദ്ധരായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 300 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 50 ഹജ്ജ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. സെൻട്രൽ ഹജ്ജ് കമ്മറ്റിയുടെ ഓൺലൈൻ പോർട്ടൽ മുഖേനയാണ് ഹജ്ജ് അപേക്ഷ സമർപണം. തുടർന്ന് കേരള ഹജ്ജ് കമ്മറ്റി സാധുവായ അപേക്ഷകർക്ക് കവർ നമ്പർ നൽകി രജിസ്റ്റേഷൻ നടപടി പൂർത്തീകരിക്കുന്നു. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജിന് ഇപ്രാവശ്യം സൗകര്യമുണ്ട്. അതുപോലെ ഹറമുകളിൽ ഭക്ഷണത്തിനും സൗകര്യമുണ്ട്. ഹാജിമാർക്ക് ഹജ്ജിന് അപേക്ഷ നൽകുന്നതിനും തുടർ പ്രവർത്തനങ്ങൾക്ക...
പന്തീരാങ്കാവ് കവര്‍ച്ച ; ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
Kerala

പന്തീരാങ്കാവ് കവര്‍ച്ച ; ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39ലക്ഷം രൂപ കേസിലെ മുഖ്യപ്രതി ഷിബിന്‍ ലാലിന്റെ വീട്ടു പറമ്പില്‍ നിന്നു അരകിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രതിയേയും കൂട്ടി പൊലീസ് സ്ഥലത്ത് എത്തി കിളച്ചപ്പോഴാണ് 39 ലക്ഷം രൂപ അടങ്ങിയ പ്ലാസ്റ്റിക് കവര്‍ കണ്ടെടുത്തത്. ജൂണ്‍ 11ന് ആണ് പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിന്‍ലാല്‍ പണം കവര്‍ന്നത്. പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ എത്തിയ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നു ഷിബിന്‍ ലാല്‍ പണം തട്ടിയെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിന്നീട് പാലക്കാട് വച്ച് പിടികൂടി. ജീവനക്കാരന്റെ കൈയില്‍ നിന്നു തട്ടിപ്പ...
ജെബി മേത്തര്‍ എംപിയുടെ മഹിളാ സാഹസിന് നാളെ വെന്നിയൂരില്‍ സ്വീകരണം
Local news

ജെബി മേത്തര്‍ എംപിയുടെ മഹിളാ സാഹസിന് നാളെ വെന്നിയൂരില്‍ സ്വീകരണം

തിരൂരങ്ങാടി ; മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് നാളെ വെന്നിയൂരില്‍ സ്വീകരണം നല്‍കും. തിരൂരങ്ങാടി മണ്ഡലം മഹിളാ കണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, രമ്യാ ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും....
ഭര്‍ത്താവിനൊപ്പം വീട്ടിലെത്തി ; മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കി ; നവവധു തൂങ്ങിമരിച്ച നിലയില്‍
Kerala

ഭര്‍ത്താവിനൊപ്പം വീട്ടിലെത്തി ; മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കി ; നവവധു തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആലപ്പാട് നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ. ഞായറാഴ്ച നേഹയും ഭര്‍ത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയില്‍ കണ്ടത്. പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത്താണ് ഭര്‍ത്താവ്. അമ്മ: മനു....
ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയമായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സ്ഥാപകന്‍ വിടവാങ്ങി
Kerala

ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയമായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സ്ഥാപകന്‍ വിടവാങ്ങി

കോട്ടയം: ലക്ഷക്കണക്കിന് രോഗികള്‍ക്ക് അവശ്യ ഘട്ടങ്ങളില്‍ രക്തം എത്തിച്ചു നല്‍കിയ ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടന സ്ഥാപിച്ച കോട്ടയം ചങ്ങനാശേരി സ്വദേശി വിനോദ് ഭാസ്‌കരന്‍ (48) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് കുറച്ച് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാരുന്നു. വിദേശത്തുള്ള സഹോദരന്‍ നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം. കെ.എസ്.ആര്‍.ടി.സി ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ വിനോദ് ഭാസ്‌കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം ആയ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. 2011ല്‍ സാമൂഹ്യ സേവനമെന്ന ആശയം മുന്‍നിര്‍ത്തി തുടങ്ങിയ വീ ഹെല്‍പ്പ് ഫേസ് ബുക്ക് പേജിന് പിന്നാലെയാണ് ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടന രൂപീകരിച്ചത്. ആശുപത്രികളില്‍ രക്ത ദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി തുടങ്ങിയ സംഘടനയാണിത്. പിന്നീട് സംസ്ഥനമാകെ വലിയ കൂട്ടായ്മയായി അത് വളര്‍ന്നു. ചങ്ങനാശേരി പുഴവാത് മന...
ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിക്കണം ; മദ്യനിരോധന സമിതി
Malappuram

ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിക്കണം ; മദ്യനിരോധന സമിതി

ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിച്ച് ലഹരി വ്യാപനം തടയുന്നതിന് സർക്കാർ മുൻ കൈ എടുക്കണമെന്ന് കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിസി ചേക്കു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മുഖ്യ രക്ഷാധികാരി അലവിക്കുട്ടി ബാഖവി ക്ലാസ് എടുത്തു. സംസ്ഥാന ജില്ലാ ഭാരവാഹികളായ ടി മുഹമ്മദ് റാഫി,മുഹമ്മദ് ബാവ എ ആർ നഗർ,എന്‍ ടി മൈമൂന മെമ്പർ, മണ്ണിൽ ബിന്ദു,ജമീല സി, ഉണ്ണി തൊട്ടിയിൽ,റൈഹാനത്ത് ബീവി,ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി,റഷീദ കണ്ണമംഗലം,അസൂറ ബീവി, ജുബൈരിയ തുടങ്ങിയവർ സംസാരിച്ചു. ലുഖ്മാനുൽ ഹക്കീം സ്വാഗതവും ഷക്കീല വേങ്ങര നന്ദിയും പറഞ്ഞു...
ചരമം: മുന്നിയൂർ ആലിൻ ചുവട് കണ്ണിയത്ത് പതിയിൽ മുണ്ടിച്ചക്കി
Obituary

ചരമം: മുന്നിയൂർ ആലിൻ ചുവട് കണ്ണിയത്ത് പതിയിൽ മുണ്ടിച്ചക്കി

മൂന്നിയൂർ : ആലിൻചുവട് കണ്ണിയത്ത് പതിയിൽ മുണ്ടിച്ചക്കി (85) അന്തരിച്ചു.ഭർത്താവ് : പരേതനായ കീരൻകുട്ടി. മക്കൾ : ബാലകൃഷ്ണൻ, സുധീഷ്, സാജൻ, സന്ദീപ് (സിപിഐ എം ആലിൻ ചുവട് ബ്രാഞ്ചംഗം), റീന, വസന്ത, പരേതനായ ശിവദാസൻ.മരുമക്കൾ : ബേബി, ബാലൻ (കുമ്മിണിപ്പറമ്പ്) പരേതനായ നായടി.
ചരമം: എആർ നഗർകുട്ടിശ്ശേരിചിന തറി പള്ളീമ
Obituary

ചരമം: എആർ നഗർകുട്ടിശ്ശേരിചിന തറി പള്ളീമ

എ.ആര്‍ നഗർ : കുട്ടിശ്ശേരിചിന മഹല്ല് സ്വദേശി പരേതനായ മൂഴിക്കന്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ തറി പളളീമ (96).മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ ഒമ്പത് മണിക്ക് കുട്ടിശ്ശേരിചിന മസ്ജിദിൽ. മക്കള്‍: മൂഴിക്കന്‍ അബു ഹാജി (കൗണ്‍സിലര്‍, എ.ആര്‍ നഗര്‍ പഞ്ചായത്ത് മുസ് ലിം ലീഗ്),അസൈന്‍, ആലസന്‍, മൊയ്തീന്‍ കുട്ടി, സൈനബ, പാത്തുമ്മു.മരുമക്കള്‍ : കോലുപറമ്പന്‍ മുഹമ്മദ് ഹാജി പാലമഠത്തില്‍ചിന, പി.ടി കുഞ്ഞി മരക്കാര്‍ ഹാജി ( പി.ടി സ്റ്റീല്‍ കുന്നുംപുറം),പാത്തുമ്മു പുളളിശ്ശേരി വി.കെ പടി, ആയിശാബി പുകയൂര്‍, അസ്മാബി വെളിമുക്ക് ആലുങ്ങല്‍, പരേതയായ ആയിശ....
തിരൂരങ്ങാടി കുടിവെള്ള പദ്ധതി : നിര്‍മ്മാണ പ്രവൃത്തികള്‍ ത്വരിതഗതിയില്‍, സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യും
Local news

തിരൂരങ്ങാടി കുടിവെള്ള പദ്ധതി : നിര്‍മ്മാണ പ്രവൃത്തികള്‍ ത്വരിതഗതിയില്‍, സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യും

ചെമ്മാട്: തിരൂരങ്ങാടി നഗരസഭയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യാന്‍ കെ.പി.എ മജീദ് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിയടക്കമുള്ള ജനപ്രതിനിധികളും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും കെ.എസ്.ഇ.ബി എ.ഇയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കല്ലക്കയം ജല ശുദ്ധീകരണ പ്ലാന്റില്‍ ട്രയല്‍റണ്‍ നടത്തിയത് വിജയകരമാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഇവിടേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ഏഴ് ലക്ഷത്തോളം രൂപ അടവാക്കിയിട്ടുണ്ട്. ലൈന്‍ വലിക്കുന്നത് വേഗത്തിലാക്കും. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. പ്ലാന്റില്‍ ഇന്റര്‍ലോക്ക് പ്രവര്‍ത്തി തുടങ്ങാനിരിക്കുകയാണ്. കരിപറമ്പ് ടാങ്ക്, കക്കാട് ടാങ്ക് 45 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ചന്തപ്പടി ടാങ്ക് നിര്‍മാ...
നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി : വേഗത്തില്‍ പൂര്‍ത്തിയാക്കണം, കീറിയ റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം : കെ.പി.എ മജീദ് എംഎല്‍എ
Local news

നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി : വേഗത്തില്‍ പൂര്‍ത്തിയാക്കണം, കീറിയ റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം : കെ.പി.എ മജീദ് എംഎല്‍എ

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്തില മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലമെത്തിക്കുന്നതിനുള്ള സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. 2024 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനുദ്ദേശിച്ച പദ്ധതിയില്‍ ഇത് വരെയും 50 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പൈപ്പ് സ്ഥാപിക്കുന്നതിനായി കീറിയ റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ കരാറുകാരന്‍ പരാജയപ്പെട്ടതായും കരാറുകാരനെ ഡി-ബാര്‍ ചെയ്യുന്നതിലേക്ക് വകുപ്പ് കടക്കേണ്ടി വരുമെന്നും യോഗത്തില്‍ സംസാരിച്ച ജലജീവന്‍ മിഷന്‍ പ്രൊജക്ട് എഞ്ചിനിയറും ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ ഇ.എസ് ...
താത്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി ; ഹര്‍ജി തള്ളി ഹൈക്കോടതി
Kerala

താത്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി ; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് തിരിച്ചടി. ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. 2 സര്‍വകലാശാലകളിലും താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. താത്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം എന്നായിരുന്നു സിംഗില്‍ ബെഞ്ച് ഉത്തരവ്. കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ പാനലില്‍ നിന്നല്ലാതെ താല്‍ക്കാലിക വിസിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.വി.ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്...
എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവ് : തുടര്‍ച്ചയായ ആറാം തവണയും കൊളപ്പുറം സെക്ടര്‍ ജേതാക്കള്‍
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവ് : തുടര്‍ച്ചയായ ആറാം തവണയും കൊളപ്പുറം സെക്ടര്‍ ജേതാക്കള്‍

തിരൂരങ്ങാടി : എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവില്‍ തുടര്‍ച്ചയായ ആറാം തവണയും കൊളപ്പുറം സെക്ടര്‍ ജേതാക്കളായി. തിരൂരങ്ങാടി, വെന്നിയൂര്‍, സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ക്യാമ്പസ് വിഭാഗത്തില്‍ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ജേതാക്കളായി.പി എം എ സ് ടി കോളേജ് കുണ്ടൂര്‍, മല്‍ഹാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് തിരൂരങ്ങാടി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കലാപ്രതിഭയായി കൊളപ്പുറം സെക്ടറിലെ ഇ കെ ഹാദിയും സര്‍ഗപ്രതിഭയായി കുണ്ടൂര്‍ സെക്ടറിലെ ആദില്‍ സലീഖും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം സാഹിത്യോത്സവിന് ആഥിത്യമരുളുന്ന പന്താരങ്ങാടി സെക്ടറിന് നേതാക്കള്‍ പതാക കൈമാറി. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയിദ്ദീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജൗഹരി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ പ്രാര്‍ഥന നടത്തി.എസ് എസ് എഫ...