Friday, September 11

Tag: Latest news

കർണാടകയിൽ ഇനി ബൈക് ടാക്സി ഇല്ല; ജൂൺ 15നകം എല്ലാ ബൈക്ക് ടാക്സികളും പിൻവലിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
National

കർണാടകയിൽ ഇനി ബൈക് ടാക്സി ഇല്ല; ജൂൺ 15നകം എല്ലാ ബൈക്ക് ടാക്സികളും പിൻവലിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു : കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഇതോടെ കർണാടകയിലെമ്പാടും ബൈക്ക് ടാക്സി നിരോധനം നിലവിൽ വരും. ജൂൺ 15 നകം എല്ലാ ബൈക്ക് ടാക്‌സികളും പിൻവലിക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ റാപ്പിഡോയും ഊബറും ഓലയും അപ്പീൽ നൽകിയിരുന്നു. എന്നാൽ ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട് സർക്കാർ ചട്ടം രൂപീകരിക്കുന്നത് വരെ അവയ്ക്ക് നിരോധനം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ബൈക്ക് ടാക്സി നിരോധന ഉത്തരവ് ശരിവെച്ചത്. വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും ശരിയായ പെർമിറ്റുകളുള്ള വാഹനങ്ങൾ മാത്രമേ വാടകയ്ക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കാറുള്ളു എന്നുമായിരുന്നു സി...
നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; കേരളത്തിൽ ദീപ്നിയ മുന്നിൽ
Kerala

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; കേരളത്തിൽ ദീപ്നിയ മുന്നിൽ

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് യുജി പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തിറക്കി. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. ഇതോടൊപ്പം അന്തിമ ഉത്തരസൂചിക എടുക്കാനും സാധിക്കും. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73,328 പേർ യോഗ്യത നേടി. 22.7 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി മെയ് നാലിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് ശേഷം, അഡ്മിഷൻ, കൗൺസിലിംഗ് ഘട്ടങ്ങളിൽ ആവശ്യമായി വരുന്നതിനാൽ ഉദ്യോഗാർത്ഥികൾ അവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99.9999547 പേഴ്സന്റെജാണ് മഹേഷ് നേടിയത്. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്‌ക്കാണ് രണ്ടാം റാങ്ക്. 99.99990...
കനത്ത മഴയില്‍ മാങ്കാവില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു
Kerala

കനത്ത മഴയില്‍ മാങ്കാവില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു

കോഴിക്കോട് : കനത്ത മഴയില്‍ മാങ്കാവില്‍ മങ്കാവില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. പഴയ കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നിരവധി ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പത്ത് വര്‍ഷത്തോളമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്....
സ്കോളർഷിപ് തീയതി നീട്ടി
Education

സ്കോളർഷിപ് തീയതി നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്‌കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയവർ 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് പുതുക്കൽ അപേക്ഷ മാന്വൽ ആയി സമർപ്പിക്കേണ്ട അവസാന തീയതി 30 വരെ നീട്ടി....
എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് ; കവിതത്തെരുവ് സംഘടിപ്പിച്ചു
Local news

എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് ; കവിതത്തെരുവ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവിന്റെ ഭാഗമായി ചെറുമുക്ക് പള്ളിക്കത്താഴത്ത് കവിതത്തെരുവ് സംഘടിപ്പിച്ചു. സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമിയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. സെക്ടർ സാഹിത്യോത്സവ് പ്രമേയമായ യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സെക്ടർ സെക്രട്ടറിമാരായ മുഹമ്മദ്‌ വലീദ് സ്വാഗതവും സഅദ് സഅദി നന്ദിയും പറഞ്ഞു. ജൂൺ 28,29 തിയ്യതികളിൽ ജീലാനി നഗറിൽ വെച്ച് നടക്കുന്ന സെക്ടർ സാഹിത്യോത്സവിൽ അഞ്ഞൂറോളം പ്രതിഭകൾ പങ്കെടുക്കും...
പണമടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു; ബാഗിൽ ഉണ്ടായിരുന്നത് ഒരു ലക്ഷം മാത്രം ; സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് പണം കവർന്ന പ്രതി
Kerala

പണമടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു; ബാഗിൽ ഉണ്ടായിരുന്നത് ഒരു ലക്ഷം മാത്രം ; സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് പണം കവർന്ന പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ പ്രതിയുടെ മൊഴി പുറത്ത്. പണം അടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു എന്നാണ് പ്രതി ഷിബിൻ ലാൽ പൊലീസിന് നൽകിയ മൊഴി. ബാഗിൽ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് പ്രതി പറയുന്നത്. ബാക്കി തുക ആർക്കു കൈമാറി എന്നതിൽ പൂർണ വ്യക്തത വന്നിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്. ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. നിരവധി സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന കേസിലെ മുഖ്യപ്രതി മാങ്കാവ് കൈമ്പാലം സ്വദേശി ഷിബിൻ ലാലിനെ ഇന്നലെ പുലർച്ചയോടെയാണ് പന്തീരാങ്കാവ് പോലീസ് പാലക്കാട് നിന്ന് പിടികൂടിയത്. താൻ തട്ടിപ്പറിച്ച ബാഗിൽ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു എന്നും ഇതിൽ അമ്പതിനായിരം രൂപ ചെലവാക്കിയെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. ഇത് കളവാണെന്നും മുപ്പത്തിയൊമ്പത് ലക്ഷം രൂപ പാലക്കാട് ത...
ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി
Obituary

ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി

തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെ എം സി സി പ്രവർത്തകനും ആയ ചെമ്മാട് സൗത്ത് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ അന്തരിച്ചു. ഖത്തർ കെഎംസിസി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി, ചെമ്മാട് മദ്രസ ഒ എസ് എ കെ ഐ എം ഖത്തർ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ മുൻ കൗണ്സിലറും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യും ആയ അയ്യൂബ് തലാപ്പിലിന്റെ സഹോദരൻ ആണ്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
ബിരുദ പ്രവേശനം: നാളെ വരെ അപേക്ഷിക്കാം
Education

ബിരുദ പ്രവേശനം: നാളെ വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സർവകലാശാലയോട് അഫിലിയേറ്റഡ് ചെയ്തിട്ടുള്ള ഗവ / എയ്ഡഡ് / സ്വാശ്രയ ആർട്സ് & സയൻസ് കോളജുകളിലും യുഐടി, ഐഎച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (എഫ് വൈ യുജിപി) 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നാളെ വരെ. https://admissions.keralauniversity.ac.in...
നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തില്‍ പൊലീസ് പരിശോധന ; പൊലീസിനോട് കയര്‍ത്തു
Malappuram

നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തില്‍ പൊലീസ് പരിശോധന ; പൊലീസിനോട് കയര്‍ത്തു

നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തില്‍ പരിശോധന. പരിശോധന വേളയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസിനോട് കയര്‍ത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇരുവരും സഞ്ചരിച്ച വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഏകപക്ഷീയമായ പരിശോധനയെന്ന് നേതാക്കള്‍ ആരോപിക്കുന്നു. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു നടപടി. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. പരിശോധന വേളയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസിനോട് കയര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങളിലും റൂമുകളിലും മാത്രമാണല്ലോ പ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പരിശോധനകളുമായി ജനം സഹകരിക്കണം : ജില്ലാ കളക്ടർ
Malappuram

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പരിശോധനകളുമായി ജനം സഹകരിക്കണം : ജില്ലാ കളക്ടർ

നിലമ്പൂർ : ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ് വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂർ മണ്ഡലത്തിൽ 10 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 9 ഫ്ലൈയിംഗ് സ്ക്വാഡുകൾ, 3 ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകൾ, രണ്ട് വീഡിയോ സർവൈലൻസ് ടീമുകൾ എന്നിവയും മറ്റ് സംവിധാനങ്ങളും പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള നിർബന്ധിത നടപടികളാണിവ. ജൂൺ 11 ന് നിലമ്പൂർ റസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറും ജില്ല...
മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം പൊലീസുകാരുടേത്, അക്കൗണ്ടിലേക്കെത്തിയത് ലക്ഷങ്ങള്‍ ; ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും, ഫോണുകള്‍ സ്വിച്ച് ഓഫ്
Kerala

മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം പൊലീസുകാരുടേത്, അക്കൗണ്ടിലേക്കെത്തിയത് ലക്ഷങ്ങള്‍ ; ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും, ഫോണുകള്‍ സ്വിച്ച് ഓഫ്

കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍. കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രം. കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ യഥാര്‍ഥ നടത്തിപ്പുകാര്‍. ഇവര്‍ ഒളിവിലാണ്. ഒളിവിലുള്ള പൊലീസുകാര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സര്‍ക്കുലര്‍ വരും. മൂന്ന് പേരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ പ്രവര്‍ത്തിച്ചെങ്ക...
കിഡ്‌നി രോഗിക്ക് കാരുണ്യ യാത്രയുമായി മലയില്‍ ബസ്
Local news

കിഡ്‌നി രോഗിക്ക് കാരുണ്യ യാത്രയുമായി മലയില്‍ ബസ്

തിരൂരങ്ങാടി : കിഡ്‌നി രോഗിക്ക് കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കായി ഫണ്ട് സമാഹരിക്കുന്നതിന് കാരുണ്യ യാത്ര നടത്തി മലയില്‍ ബസ്. കൊളപ്പുറം സൗത്ത് പാറമ്മല്‍ ഷൈജുവിന്റെ കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് പരപ്പനങ്ങാടി കൊണ്ടോട്ടി റൂട്ടില്‍ ഓടുന്ന മലയില്‍ ബസിന്റെ ഒരുദിവസത്തെ കളക്ഷന്‍ നല്‍കുന്നത്. ഭാര്യയും ഒരു പെണ്‍കുട്ടിയും അമ്മയും അടങ്ങുന്ന നിര്‍ധന കുടുംബത്തിലെ അംഗമാണ് ഷൈജു. പതിനഞ്ച് ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത് അതിനുവേണ്ടി നാട്ടുകാര്‍ സഹായ ഷൈജു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ ജാബിര്‍, കണ്ടക്ടര്‍ അസ്‌കര്‍, മലയില്‍ ബസ് ഓണര്‍ നാസര്‍ മലയില്‍,സഹായ സമിതി ചെയര്‍മാന്‍ റിയാസ് കല്ലന്‍, സിദ്ദിഖ് ബാഖവി,ചെറുവത്തു മൊയ്തീന്‍, മദാരി അബുക്ക, ഷാരത് സൈതലവി, സൈതു പറാടന്‍, ടി അബ്ദുറഹ്‌മാന്‍ തുടങ്ങിയ പങ്കെടുത്തു....
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി യുവതിക്ക് നേരെ ജാതി അധിക്ഷേപവും അശ്ലീല പരാമര്‍ശവും ; തഹസില്‍ദാര്‍ അറസ്റ്റില്‍, ഓഫീസിലെത്തിയത് മദ്യപിച്ച്
Kerala

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി യുവതിക്ക് നേരെ ജാതി അധിക്ഷേപവും അശ്ലീല പരാമര്‍ശവും ; തഹസില്‍ദാര്‍ അറസ്റ്റില്‍, ഓഫീസിലെത്തിയത് മദ്യപിച്ച്

കാസര്‍കോട്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍പെട്ട് മരിച്ച മലയാളി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍. ഭാരതീയന്യായ സംഹിതയിലെ 75 (1) (4), 79, 196 (1) (എ), ഐടി ആക്ട് 67 (എ) എന്നിവ അനുസരിച്ചാണ് കേസെടുത്തത്. വെള്ളരിക്കുണ്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. പവിത്രന്‍ ഓഫിസിലെത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞു. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അശ്ലീല കമന്റുകള്‍ ഇട്ടത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. ഇത് വാര്‍ത്ത ആയതോടെ ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ...
പി.ജി. പ്രവേശനം, പരീക്ഷകളില്‍ മാറ്റം, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

പി.ജി. പ്രവേശനം, പരീക്ഷകളില്‍ മാറ്റം, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.ജി. പ്രവേശനം: 19 വരെ രജിസ്റ്റര്‍ ചെയ്യാം കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സമയം 19-ന് വൈകീട്ട് അഞ്ച് മണി വരേക്ക് നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ admission.uoc.ac.in റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കേരളാ പോലീസ് അക്കാദമിയിലുള്ള (തൃശ്ശൂര്‍) കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് പഠനവകുപ്പില്‍ സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്‌സ് പേപ്പറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ജൂണ്‍ 13-ന് നടത്തിയ അഭിമുഖത്തിന്റെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകളില്‍ മാറ്റം അഫിലിയേറ്റഡ് കോളേജുകള്‍ / വിദൂര വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 18, 19 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ( CBCSS - 2021 പ്രവേശനം മുതല്‍ ) പി.ജി. ഏപ്രില്‍ 2025 റഗുലര്‍ / സപ്ല...
അഹമ്മദാബാദിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി ; ദൃശ്യങ്ങൾ പരിശോധിക്കും
National

അഹമ്മദാബാദിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി ; ദൃശ്യങ്ങൾ പരിശോധിക്കും

അഹമ്മദാബാദ് : അഹമ്മദാബാദിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി. വിമാനത്തിൽ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങൾ ഉൾപ്പെടുന്നതാണ് ഡിവിആർ. അന്വേഷണ സംഘം ഇതിലെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടം നടന്നിടത്ത് നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്നും, ഫോറൻസിക് ലാബിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ കോക്പിറ്റ് വോയ്സ് റെക്കോർഡർ കണ്ടെടുത്തിരുന്നു. വിമാനത്തിലെ ഒരു ബ്ലാക് ബോക്സ് കണ്ടെത്തിയ എയർക്രാഫ്റ്റ് ആക്‌സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ അതിലെ വിവരങ്ങൾ ശേഖരിക്കുകയാണ്. രണ്ടാമത്തെ ബ്ലാക് ബോക്സിനയുള്ള തെരച്ചിൽ തുടരുന്നു....
സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ; ലോഗോ പ്രകാശനം ചെയ്തു
Local news

സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ; ലോഗോ പ്രകാശനം ചെയ്തു

വള്ളിക്കുന്ന് : സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മം മാനേജര്‍ എപി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. മുന്‍ സ്ഥാപന മേധാവികളായ ഇ. നീലകണ്ഠന്‍ മാസ്റ്റര്‍, സി കൃഷ്ണാനന്ദന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് പി പ്രസന്നകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ഋശ്‌കേഷ് കുമാര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാന അധ്യാപകരായ എ പി ഗീത രമ പാറോല്‍ എന്നിവര്‍ ആശംസ അറിയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രവീണ്‍ വി നന്ദി പ്രകാശിപ്പിച്ചു....
എവിടെയാണ് ഞാനവരെ അന്വേഷിക്കേണ്ടത് ? : നോവായി അഹമ്മദാബാദ് വിമാനാപകടം; സ്വന്തം അമ്മയുടെയും രണ്ട് വയസ്സുള്ള മകളുടെയും മൃതശരീരം തിരഞ്ഞ് യുവാവ്
National

എവിടെയാണ് ഞാനവരെ അന്വേഷിക്കേണ്ടത് ? : നോവായി അഹമ്മദാബാദ് വിമാനാപകടം; സ്വന്തം അമ്മയുടെയും രണ്ട് വയസ്സുള്ള മകളുടെയും മൃതശരീരം തിരഞ്ഞ് യുവാവ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 783 ഡ്രീംലൈനർ വിമാനാപകടത്തിൽ ഞെട്ടലിലാണ് ലോകം. ഇതേ സമയം വിമാനം ഇടിച്ചിറങ്ങിയ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ തന്റെ സ്വന്തം അമ്മയുടെയും രണ്ട് വയസുള്ള മകളുടെയും മൃതശരീരം തിരഞ്ഞ് നടക്കുകയാണ് രവി എന്ന യുവാവ്. കോളേജ് ഹോസ്റ്റലിലെ മെസിൽ ഭക്ഷണം ഉണ്ടാക്കുന്ന വയോധികയെയും കൊച്ചു കുഞ്ഞിനേയുമാണ് ഇനിയും തിരിച്ചറിയാതെ തുടരുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്കും പ്രൊഫസർമാർക്കും ഉച്ചഭക്ഷണം പാകം ചെയ്യുന്നയാളാണ് മരിച്ച ഷാർലബെൻ താക്കൂർ. ഇവരുടെ രണ്ട് വയസ്സുള്ള കൊച്ചുമകൾ ആധ്യയും ഇക്കൂട്ടത്തിലുണ്ട്. ഹോസ്റ്റലിൽ തയ്യാറാക്കുന്ന ഭക്ഷണം കോളജിലെത്തിച്ച് വിതരണം ചെയ്യുന്നത് മകനായ രവി ആണ്. അപകടം നടക്കുന്ന സമയത്ത് കോളേജ് ഹോസ്റ്റലിൽ അമ്മയും കുഞ്ഞും ഭക്ഷണം പാകം ചെയ്യുകയായിരുന്നു. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷവും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ഡിഎൻഎ സ...
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി
Kerala

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

സുൽത്താൻബത്തേരി : യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ല ; ഹൈക്കോടതി
Kerala

വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ല ; ഹൈക്കോടതി

കൊച്ചി : വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ ഈടുവസ്തുക്കളുടെ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ആലുവ സ്വദേശി ഷീല ഫ്രാന്‍സിസും മക്കളും സൗത്ത് ഇന്ത്യന്‍ ബാങ്ക് ആലുവ ശാഖയിലെ വായ്പ തീര്‍പ്പാക്കിയിട്ടും രേഖകള്‍ വിട്ടുകിട്ടുന്നില്ലെന്നു കാണിച്ച് നല്‍കിയ ഹര്‍ജിയിലാണു ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഉത്തരവിട്ടത്. കോടതിയുടെ സമയം പാഴാക്കിയതിനു ബാങ്ക് 50,000 രൂപ കോടതിച്ചെലവു നല്‍കണമെന്നും ഉത്തരവിലുണ്ട്. രേഖകള്‍ വിട്ടുനല്‍കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ബാങ്കിനു ബാധകമാണെന്നും കോടതി പറഞ്ഞു. രേഖകള്‍ കാണാനില്ലെന്നു പറഞ്ഞ ബാങ്ക്, ബാങ്കില്‍നിന്നു വായ്പ ഏറ്റെടുത്ത സ്ഥാപനത്തിന്റെ ചുമലില്‍ ഇതിന്റെ ഉത്തരവാദിത്തം വയ്ക്കാന്‍ നോക്കിയതുമൂലം ആ സ്ഥാപനത്തെക്കൂടി കക്ഷിചേര്‍ത്തു വാദം കേള്‍ക്കേണ്ടിവന്ന...
മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ; പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു
Malappuram

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ; പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു

മലപ്പുറം : മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് സാമൂഹ്യ മാധ്യമ പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു. വയോജന സംരക്ഷണ പോസ്റ്ററുകളും ലഘുലേഖയും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് പ്രകാശനം ചെയ്തു. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതിനും വയോജനങ്ങളുടെ അവകാശങ്ങള്‍, സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുന്നതിനുംഅവര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുമാണ് സാമൂഹ്യ മാധ്യമ പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചത്. പോസ്റ്റര്‍ ക്യാംപയിന്‍ സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള കരുണയും മാന്യതയും ഉറപ്പാക്കുന്ന പ്രവൃത്തിയുടെ തുടര്‍ച്ചയാണെന്നും വയോജനങ്ങളെ സംരക്ഷിക്കുക എന്നത് ഒരാളുടെയോ വകുപ്പിന്റെയോ ചുമതലയല്ല, സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. പോസ്റ്ററുകള്‍ പഞ്ചായത്തുകള്‍, ...
ഇറാൻ – ഇസ്രായേൽ സംഘർഷം; ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി
Other

ഇറാൻ – ഇസ്രായേൽ സംഘർഷം; ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി

അബുദാബി : ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമുള്ള ചില സർവീസുകൾ റദ്ദാക്കി. ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്,സിറിയ സർവീസുകൾക്ക് തടസം നേരിട്ടു. നാല് രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് യുഎഇ വിമാന കമ്പനികൾ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോർദാൻ, ലെബനോൻ, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വെള്ളിയാഴ്ച റദ്ധാക്കി. അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ കൂടി റദ്ദാക്കുമെന്ന് എയർലൈനുകൾ അറിയിച്ചു. നിരവധി സർവീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് റദ്ധാക്കിയത്. ഇറാൻ, ഇന്ത്യ, അസർബൈജാൻ, ജോർജിയ, ഇറാഖ്, ജോർദാൻ, ലെബനോൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ...
പ്ലസ്‌വൺ: ഇതുവരെ പ്രവേശനം നേടിയത് 2.30 ലക്ഷം പേർ; അവസാന അലോട്മെന്റ് 15ന് പ്രസിദ്ധീകരിക്കും
Kerala

പ്ലസ്‌വൺ: ഇതുവരെ പ്രവേശനം നേടിയത് 2.30 ലക്ഷം പേർ; അവസാന അലോട്മെന്റ് 15ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : പ്ലസ്‌വൺ രണ്ടാം അലോട്മെന്റിനു ശേഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ്, സ്പോർട്സ് ക്വാട്ടകളിലും പട്ടിക ക്ഷേമ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലുമായി ആകെ പ്രവേശനം നേടിയത് 2,30,734 പേർ. 1,44,907 പേർ സ്ഥിരപ്രവേശനം നേടി. ഇതിൽ 1,07092 പേർക്കാണ് ആദ്യ ഓപ്ഷനിൽ തന്നെ പ്രവേശനം ലഭിച്ചത്. 85,827 പേർ താൽക്കാലിക പ്രവേശനമാണ് നേടിയത്. രണ്ടാം അലോട്മെന്റുൾപ്പെടെ 18,833 പേർ താൽക്കാലിക പ്രവേശനം പോലും നേടിയില്ല. ഇവർ ഏകജാലകം വഴിയുള്ള പ്രവേശന നടപടികളിൽ നിന്ന് പുറത്തായി . വിവിധ പിഴവുകൾ വെരിഫിക്കേഷനിൽ കണ്ടെത്തിയത് മൂലം 268 പേർക്ക് കൂടി പ്രവേശനം നിഷേധിക്കപ്പെട്ടു. താൽക്കാലിക പ്രവേശനം നേടിയവർക്ക് മൂന്നാം അലോട്മെന്റിൽ ഉയർന്ന ഓപ്ഷനുകൾ ലഭിച്ചാൽ അതിലേക്കു മാറാൻ അവസരമുണ്ട്. 15ന് ആണ് മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് പ്രസിദ്ധീകരിക്കുക. ആദ്യ രണ്ട് അലോട്മെന്റിൽ വേണ്ടത്ര അപേക്ഷകരില്ലാത്തത്...
സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍ ; പിടിയിലായത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നും
Kerala

സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍ ; പിടിയിലായത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നും

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. പ്രതി ഷിബിന്‍ ലാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. പണം കണ്ടെത്താനായില്ല. തൃശൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു പ്രതി. ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. പന്തീരാങ്കാവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞത്. പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില...
കേരളത്തിൽ സ്കൂളിൽ ഇനി തൊഴിൽ പഠനവും; രാജ്യത്ത് ആദ്യം
Education

കേരളത്തിൽ സ്കൂളിൽ ഇനി തൊഴിൽ പഠനവും; രാജ്യത്ത് ആദ്യം

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഇനി പഠനത്തോടൊപ്പം തൊഴിലിനെ കുറിച്ചും പഠിക്കാം. രാജ്യത്ത് ആദ്യമായി കേരളം സ്കൂൾ പാഠ്യപദ്ധതിയിൽ തൊഴിൽ പഠനം ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രം കുറിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എസ്‌സിഇആർടിയും (SCERT) ചേർന്ന് ഇതിനായി പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കി. പുതിയ അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽപരമായ അറിവുകളും പ്രായോഗിക പരിശീലനവും നേടാൻ ഇത് വഴിതെളിയിക്കും. ഭാവി തലമുറയെ തൊഴിൽ രംഗത്തേക്ക് സജ്ജരാക്കുന്നതിനും അവരുടെ നൈപുണ്യ വികസനം ഉറപ്പാക്കുന്നതിനുമാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച്, ഒരു പീരിയഡ് പ്രവൃത്തിപരിചയത്തിനായി ചെലവഴിക്കണം എന്ന നിയമത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിദ്യാർഥികളിൽ ചെറുപ്പത്തിൽത്തന്നെ തൊഴിൽപരമായ കാഴ്ചപ്പാടുകൾ വളർത്തുക, വിവിധ മേഖലകളിൽ പ്രായോഗിക പരി...
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, മരിച്ചവരില്‍ മലയാളിയും മുന്‍ മുഖ്യമന്ത്രിയും
National

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, മരിച്ചവരില്‍ മലയാളിയും മുന്‍ മുഖ്യമന്ത്രിയും

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 242 പേരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിതയും വിമാനത്തിലുണ്ടായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ഉച്ചക്ക് 1.38 നാണ് അപകടമുണ്ടായത്. ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍േ്രേടാളിലേക്ക് ...
അഹമ്മദാബാദ് വിമാന ദുരന്തം ; മരിച്ചവരില്‍ മലയാളിയും
Kerala

അഹമ്മദാബാദ് വിമാന ദുരന്തം ; മരിച്ചവരില്‍ മലയാളിയും

പത്തനംതിട്ട: അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശി രഞ്ജിത ഗോപകുമാരന്‍ നായര്‍ ആണ് മരിച്ചത്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്....
കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറി ; രക്തം വാര്‍ന്ന് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
Kerala

കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറി ; രക്തം വാര്‍ന്ന് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം : കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറി അഞ്ചുവയസ്സുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു. കുണ്ടറ പേരയം വലിയ കുമ്പളം വിളയിലഴികത്ത് സുനീഷ് - റൂബി ദമ്പതികളുടെ മകന്‍ എയ്ദന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5ന് ആയിരുന്നു അപകടം. വീട്ടില്‍ ഒറ്റയ്ക്ക് കളിച്ചു കൊണ്ട് നിന്ന എയ്ദന്‍ ടീപ്പോയ്യില്‍ കയറി നിന്നപ്പോള്‍ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറുകയായിരുന്നു. കുളിക്കുകയായിരുന്ന അമ്മ റൂബി വന്ന് നോക്കുമ്പോള്‍ എയ്ദന്‍ ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയില്‍ ഇരിക്കെ രാത്രിയായിരുന്നു മരണം. ഇടത് കാലിന്റെ മുട്ടിനു പിന്നിലെ ഞരമ്പ് മുറിഞ്ഞതാണ് രക്തം വളരെ വേഗം വാര്‍ന്ന് പോകാന്‍ കാരണം. സംഭവത്തില്‍ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കുണ്ടറ സെന്റ...
എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് തിരിച്ചടി; കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞ് വെക്കാൻ ഹൈക്കോടതി നിർദ്ദേശം
Kerala

എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് തിരിച്ചടി; കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞ് വെക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി : കൊച്ചി തീരത്ത് അപകടത്തിൽപെട്ട എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് തിരിച്ചടി. എംഎസ്സി കപ്പൽ കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദ്ദേശം നൽകി. കാഷ്യു എക്സ്പോർട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് നിർദ്ദേശം. അപകടത്തിൽപെട്ട കപ്പലിലെ കണ്ടയ്നറിൽ കാഷ്യു ഉണ്ടായിരുന്നു. അപകടത്തിലൂടെ ആറ് കോടി രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടെന്നാരോപിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. MSC MANASA F എന്ന കപ്പൽ തടഞ്ഞുവെയ്ക്കാനാണ് നിർദ്ദേശം. ആറ് കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ടു നൽകാം. ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും....
പ്ലസ് വൺ: അൺ എയ്ഡഡിലും 10% അധിക സീറ്റ്
Kerala

പ്ലസ് വൺ: അൺ എയ്ഡഡിലും 10% അധിക സീറ്റ്

തിരുവനന്തപുരം : സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും നിലവിലുള്ള ബാച്ചുകളിൽ 10% അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് നിയമപ്രകാരമുള്ള യോഗ്യതയുണ്ടോയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച ശേഷം വർധന അനുവദിക്കും. എയ്ഡഡ് സ്കൂളുകൾക്ക് ആവശ്യാനുസരണം 10% മാർജിനൽ സീറ്റ് വർധന അനുവദിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ മെറിറ്റ് സ്കൂളുകളിലേക്കു രണ്ടാം അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നലെ പൂർത്തിയായി. മൂന്നാം അലോട്മെന്റ് 16നു പ്രസിദ്ധീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും 15നു തന്നെ പ്രഖ്യാപിച്ചേക്കും....
പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ; പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍
Kerala

പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ; പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിത പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വൈശാഖാണ് പിടിയിലായത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്നതിന് ഏര്‍പ്പെടുത്തിയ റൂമില്‍ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലില്‍ കണക്ട് ചെയ്യുകയുമായിരുന്നു ഇയാള്‍. സ്റ്റേഷനോട് ചേര്‍ന്ന് വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥ വനിത സെല്ലില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്. ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ വൈശാഖ് ഉദ്യോഗസ്ഥയ്ക്ക് അയച്ചു നല്‍കുകയും ഇത് കാണിച...