Sunday, September 7

Tag: Local news

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ
Local news

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ

പറപ്പൂർ: സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലൈബ്രറിയൊരുക്കി പറപ്പൂർ ഐയു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.58 ഡിവിഷനിലും കുട്ടികൾ ക്ലാസ് തല ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് ക്ലാസ് ടീച്ചർമാർ ഏറ്റുവാങ്ങി. എഴുത്തുകാരനും നിരൂപകനുമായ ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.പി. ഹസൈൻ, സി പി റഷീദ്, കെ വി ഷെരീഫ്, ഷാഹുൽ കൊളക്കാട്ടിൽ, അയിഷാബി, റാഷിദ, വിൻഷി, സഫ് വാന, സംഗീത എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഉദ്ഘാടനം ഡോ. ഉമർ തറമേൽ നിർവ്വഹിക്കുന്നു....
Accident

വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരണപ്പെട്ടു

എടരിക്കോട് : കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരണപ്പെട്ടു. രണ്ടത്താണി ചെറുശ്ശോല സ്വദേശി പറമ്പൻ വീട്ടിൽ ത്വാഹ മുഹമ്മദാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ത്വാഹാ മുഹമ്മദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചികിത്സയിലുമായിരുന്നു. കഴിഞ്ഞ ജൂൺ പത്താം തീയതി രാത്രി 9 മണിയോടെ മമ്മാലിപ്പടിയിൽ ആയിരുന്നു അപകടം ....
Crime

മുൻ വശത്തെ ജനൽ തകർത്ത് മുൻവാതിൽ തുറന്ന് മോഷണം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

കൊണ്ടോട്ടി: ജനൽ തകർത്ത് മുൻവാതിൽ തുറന്ന് അകത്തുകയറി മോഷണം. കൊണ്ടോട്ടിയിൽരണ്ടു വീടുകളിൽ സമാന മോഷണം നടന്നത്. ഒരു വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണം കവർന്നു. ഒരു വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോൾ മോഷ്ടാവ് കടന്നുകളഞ്ഞു. ഇത്തരത്തിൽ മോഷണം നടത്തുന്ന എരുമാട് ജോസ് എന്ന് വിളിക്കുന്ന അറക്കൽ ജോസ് മാത്യുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Dd8zHXv1fPA2uQ3l2sNUPi മുൻവശം വാതിലിന്റെകട്ടിളയോട് ചേർത്ത് വച്ചുള്ള ജനൽപ്പാളി ഡ്രിൽ ചെയ്തു കൊളുത്ത് മാറ്റി തുറന്നു കൈ അകത്തുകയറ്റി വാതിലിന്റെ ബോൾട്ട് നീക്കി തുറന്ന് വീടിന്റെ അകത്തുകയറിയാണ് മോഷണം. കോഴിക്കോട് പാലക്കാട്‌ ഹൈവേ സൈഡിലുള്ള മേൽ സൂചിപ്പിച്ച തരത്തിലുള്ള ഡോറുകളുള്ള വീടുകളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു. കൂടാതെ ഇത്തരത്തിൽ മോഷണം നടത്തുന്ന എരുമാട് ജോസ് എന്ന് വിളിക്കുന്ന അ...
Local news

ചെമ്മാട് ടൗണില്‍ പിഡിപി യുദ്ധ വിരുദ്ധ റാലി നടത്തി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സകീര്‍ റാലിയെ അഭിസംഭോധനം ചെയ്ത് സംസാരിച്ചു .ഭീകര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ കൂട്ട് പിടിച്ചു യുദ്ധ കൊതിയന്മാരായ ഇസ്രായേല്‍ ചെയ്തു കൂട്ടുന്ന നരനായാട്ടിനെ അദ്ദേഹം തുറന്നു കാട്ടി. ഗസ്സയിലും തുടര്‍ന്ന് ഇറാനിലും യാതൊരു പ്രകോപനവും കൂടാതെ നടമാടിക്കൊണ്ടിരിക്കുന്ന ഇസ്രായേലിന്‍ യുദ്ധ വെറിയെ ലോകം ഒന്നിച്ചെതിര്‍ക്കണമെന്ന് യോഗം അധ്യക്ഷത വഹിച്ച പിഡിപി മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി പറഞ്ഞു. യു എന്‍ സംവിധാനത്തെ നോക്ക് കുത്തികളാക്കുന്ന സാമ്രാജ്യത്വ നടപടിയെ പിഡിപി മണ്ഡലം കമ്മിറ്റി അപലപിച്ചു. പിടിയുസി ജില്ല ജോയിന്‍ സെക്രട്ടറി ഹസൈനാര്‍ തിരുത്തി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറി സല...
Local news

ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിൽ എക്സ്യലൻസ് ഗാല സംഘടിപ്പിച്ചു

ചെമ്മാട്: നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിൽ വ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരം എക്സ്യലൻസ് ഗാല എന്ന പേരിൽ സംഘടിപ്പിച്ചു. നാഷണൽ സ്കൂൾ ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി,സമസ്ത പൊതു പരീക്ഷ, എൽ.എസ്.എസ്,യു. എസ്.എസ് എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,നീ റ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ ഷാനിബ ഫർഹാന,ഫാത്തിമ സഹ്ദ എന്നിവരെയും രാജ്യ പുരസ്കാർ കരസ്തമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ജനറൽ മാനേജറും കെ.എ.എം.എം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയുമായ യു. ശാഫി ഹാജി അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ മുഹമ്മദ്‌ കുട്ടി,സ്റ്റാറ്റൻഡിംഗ് കമ്മറ്റി ചെയർമാൻ ഇഖ്‌ബാൽ കല്ലിങ്ങൽ, കൗൺസിലർമാരായ കെ.പി സൈതലവി,കുന്നത്തേരി ജാഫർ, ട്രസ്റ്റ് വൈസ് ചെയർമാൻ പി. കെ മുഹമ്മദ്‌ ഹാജി...
Local news, Malappuram

പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം : ആര്‍ ജെ ഡി

പെരുവള്ളൂര്‍ : തിരൂരില്‍ നിന്ന് പരപ്പനങ്ങാടി -ചെമ്മാട്- മമ്പുറം -പടിക്കല്‍- പറമ്പില്‍പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട് - കൊണ്ടോട്ടി -മലപ്പുറം വഴി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും പരപ്പനങ്ങാടിയില്‍ നിന്ന് ചേളാരി -പടിക്കല്‍ -പറമ്പില്‍ പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട്. കൊണ്ടോട്ടി- മലപ്പുറം വഴി പെരിന്തല്‍മണ്ണ ഇ എം എസ് ഹോസ്പിറ്റലിലേക്കും പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് പെരുവള്ളൂര്‍ പഞ്ചായത്ത് ആര്‍ ജെ ഡി കമ്മറ്റി ആവശ്യപ്പെട്ടു. പെരുവള്ളൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമായി ഷീ ബസ് ഏര്‍പ്പെടുത്തുമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഏറെ നാളായുള്ള വാഗ്ദാനം പാലിക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി ഇരുമ്പന്‍ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ടി മൊയ്തീന്‍കുട്ടി, ...
Local news, Malappuram

ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും സംവാദം സംഘടിപ്പിച്ചു

തിരൂര്‍ : വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും താനൂര്‍ ഗവ. കോളേജ് അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ ലൈബ്രറി പുസ്തകള്‍ വായിച്ച കുട്ടിക്ക് ഡോ. ബിന്ദു നരവത്ത് റീഡിംഗ് സ്റ്റാര്‍ പദവി നല്‍കി. ഹെഡ്മാസ്റ്റര്‍ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാര്‍ എടരിക്കോട്, അനില്‍കുമാര്‍ എ.ബി., ധനേഷ് സി., ശിഹാബുദീന്‍ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണന്‍, രണ്‍ജിത്ത് എന്‍.വി. എന്നിവര്‍ സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കല്‍), പദപ്രശ്‌നം, സ്‌കൂള്‍ ലൈബ്രറിയിലെ കൂടുതല്‍ പുസ്തകം വായിച്ച ...
Local news

വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലിയുമായി വിദ്യാർത്ഥികൾ

വാളക്കുളം: ദേശീയ വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലി . വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്റ്ററി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'വായനയോളം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. റീഡേഴ്സ് അസംബ്ലിയുടെ ഭാഗമായി നടന്ന സംഘഭാഷണത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ കൃതികളുടെ പരിചയപ്പെടുത്തൽ നടത്തി. വായന വാരാചരണത്തിന്റെ ഭാഗമായി ബുക്ക്‌ റിവ്യൂ സംഘടിപ്പിക്കും. വിദ്യാർത്ഥികളായ ഫാത്തിമ നഷ്‌വ, സബീൽ മുനവ്വർ, ഫിദ, മാളവിക, അൻഷിദ ജെബി, മുഹമ്മദ്‌ അമ്പാടി, ഫാത്തിമ നൗറിൻ, അമ്മാർ സലിം, മുഹമ്മദ്‌ നാസിഫ്, ആർദ്ര എന്നിവർ നേതൃത്വം നൽകി....
Local news

വായനദിനാചരണവും മലയാളം വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു

ചെമ്മാട് : വായനദിനാചരണത്തിന്റെ ഭാഗമായി ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.ലൈബ്രറി വിഭാഗവും മലയാളം വേദിയും സംയുക്തമായി സംഘടിപ്പിച്ച ജനകീയ വായനയിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ ജീവനക്കാരും പങ്കാളികളായി. മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം എഴുത്തുകാരനും തിരൂരങ്ങാടി എസ്.എസ്.എം.ഒ ടി.ടി.ഐ പ്രിൻസിപ്പളുമായ ഷാനവാസ്‌ പറവന്നൂർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ മൂഹിയുദ്ധീൻ അധ്യക്ഷമായി. റഹീം മാസ്റ്റർ ചുഴലി സന്ദേശം കൈമാറി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വായനക്കാരായി തെരെഞ്ഞെടുക്കപ്പെട്ട ശിഫ, ഫാത്തിമ ഹസ് വ എന്നീ വിദ്യാർത്ഥികളെയും സ്കൂൾ ലൈബ്രറിയിലേക് കൂടുതൽ പുസ്തകങ്ങൾ കൈമാറിയ സൈഫുന്നിസ ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലാസ്റ്റ് ഹഗ് കൈയ്യെഴുത്ത് മാഗസിൻ...
Accident

കളിപ്പാട്ടത്തിൽ ചവിട്ടി തെന്നി വീണു, പിതാവിന്റെ കയ്യിൽ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്്‌സ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു....
Local news

സി പി എം തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി

സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രകടനതിന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷാഫി ചെരിയേരി, ഫുഹാദ് മോൻ, സുബൈർ കൊടിഞ്ഞി, ചന്ദ്രൻ കെ പി കുണ്ടൂർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം ഗ്രന്ഥശാല തീരുർ താലൂക്ക് സെക്രട്ടറി പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷാഫി ചെറിയേരി അധ്യക്ഷത വഹിച്ചു. കെ.പി കുണ്ടൂർ സ്വാഗതവും ഫുഹാദ് കുണ്ടൂർ നന്ദിയും പറഞ്ഞു....
Local news

വാളക്കുളം സ്കൂളിൽ ‘അക്ഷരപ്പച്ച’

പൂക്കിപ്പറമ്പ്: വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി നല്ല പാഠം ‘അക്ഷരപ്പച്ച’ ശ്രദ്ധേയമായി. ‘അക്ഷരപ്പച്ച’ ഗ്രീൻ കോർണറിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നല്ല പാഠം വിദ്യാർത്ഥികളാണ് പുസ്തകം സമാഹരിച്ചത്. ‘അക്ഷരപ്പച്ച’ യുടെ ഭാഗമായി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. നല്ല പാഠം വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ് മാസ്റ്റർ വായന ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, ശംസുദ്ധീൻ, നാസർ, യു നിസാർ, പി റാഷിദ്, ഫാത്തിമത്ത് ഹാഫില, സാജിദ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
Malappuram

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി; 26 ന് തുടങ്ങും

തിരൂരങ്ങാടി: പതിനെട്ടാം നൂറ്റാണ്ടിലെ മലബാറിലെ സാമൂഹിക സാംസ്‌കാരിക നവോത്ഥാന നായകനും അനേകായിരങ്ങളുടെ ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി (ഖ.സി) തങ്ങളുടെ 187-ാം ആണ്ടു നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 26 ന് വ്യാഴാഴ്ച മമ്പുറം മഖാമില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഖാമിന്റെ നടത്തിപ്പ് ചെമ്മാട് ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 27-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.ജൂണ്‍ 26 ന് വ്യാഴാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്...
Job

200 ൽ അധികം അവസരങ്ങൾ; തൊഴിൽ മേള 21 ന് മലപ്പുറത്ത്

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജൂൺ 21ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ 200ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്‌ ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, എം എൽ ടി ഡിഗ്രി, എം എൽ ടി ഡിപ്ലോമ, ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, എം ബി എ, ബിടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0 4 8 3 - 2 7 3 4 7 3 7, 80 78 42 85 70...
Politics

നിലമ്പൂരിൽ 75.27% ശതമാനം പോളിങ്, ഇനി 23 വരെ കണക്ക് കൂട്ടൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്. 2021 ൽ 76.60% ആയിരുന്നു പോളിംഗ്. നിരന്തരമുണ്ടാകുന്ന തിടഞ്ഞെടുപ്പും കാലാവസ്ഥയും ആകാം പോളിംഗ് കഴിഞ്ഞ തവണത്തെത്തിൽ നിന്നും കുറയാൻ കാരണം എന്നാണ് പാർട്ടിക്കരുടെ നിഗമനം. വോട്ടെടുപ്പ് സമാധാന പൂര്ണമായിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം ...
Other

വായനദിനത്തിൽ കഥാകാരനിൽ നിന്ന് പ്രാദേശിക കഥകൾ കേട്ടറിഞ്ഞ് വിദ്യാർത്ഥികൾ

തിരൂരങ്ങാടി: വായന ദിനത്തോടനുബന്ധിച്ച് കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച കഥ പറയുമ്പോൾ എന്ന പരിപാടിയിലാണ് കഥാകൃത്ത് ഗഫൂർ കൊടിഞ്ഞി വിദ്യാർത്ഥിളുമായി സംവദിച്ചത്. വിദ്യാർത്ഥികളിൽ ഗൃഹാതുര ഓർമ്മകൾ പകർന്നു നൽകിയ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം ഗഫൂർ കൊടിഞ്ഞിയെ മൊമെന്റോ നൽകി ആദരിച്ചു. മലയാളം വിഭാഗം മേധാവി സരിത കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജുദ്ദീൻ, എന്നിവർ സംസാരിച്ചു....
Local news

പറഞ്ഞിട്ട് കേട്ടില്ല : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍

തിരൂരങ്ങാടി : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. കൊളപ്പുറത്താണ് ജനങ്ങളുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ രാവിലെ ഓടിയിരുന്ന നിരവധി ടോറസുകള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. പത്തു മണിക്ക് ശേഷമാണ് കെ എന്‍ ആര്‍സിയുടെ അടക്കം വാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. കൂരിയാട് ദേശീയപാത തകര്‍ന്നതിനാല്‍ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇതിലൂടെ ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നത്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്. ഇവിടെ സംസ്ഥാന പാതയില്‍ ഓവ്വര്‍പ്പാസ് ഉണ്ടായിരുന്നെങ്കില്‍ യാത്ര സുഖമമായിരുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഓവര്‍പാസ് നിര്‍മ്മിക്കണമെന്ന് ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്....
Local news

വാളക്കുളം സ്കൂളിൽ നല്ല പാഠം ‘അക്ഷരപ്പച്ച’

പൂക്കിപ്പറമ്പ്: വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി നല്ല പാഠം ‘അക്ഷരപ്പച്ച’ ശ്രദ്ധേയമായി. ‘അക്ഷരപ്പച്ച’ ഗ്രീൻ കോർണറിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നല്ല പാഠം വിദ്യാർത്ഥികളാണ് പുസ്തകം സമാഹരിച്ചത്. ‘അക്ഷരപ്പച്ച’ യുടെ ഭാഗമായി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. നല്ല പാഠം വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ് മാസ്റ്റർ വായന ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, ശംസുദ്ധീൻ, നാസർ, യു നിസാർ, പി റാഷിദ്, ഫാത്തിമത്ത് ഹാഫില, സാജിദ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
Local news

എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി : എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എം.എം അബ്ദുൽ കരീം നിർവഹിച്ചു.സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമി അധ്യക്ഷത വഹിച്ചു.തിരുരങ്ങാടി ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി വിഷയാവതരണം നടത്തി. ഈ മാസം 28, 29 തീയ്യതികളിൽ നടക്കുന്ന സാഹിത്യോത്സവിന് ജീലാനി നഗർ യൂണിറ്റ് ആതിഥേയത്വം വഹിക്കും....
Accident

ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് പുത്തനങ്ങാടി പൂക്കുളം ബസാറിലെ വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് മണ്ണിടിഞ്ഞ് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ ആണ് സംഭവം. അടുക്കളയും, കക്കുസും പൂർണ്ണമായി തകർന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഹസീന ഫസൽ, വാർഡ് അംഗം ആസ്യ മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഫോട്ടോ: ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്ന വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഹസീന ഫസൽ സന്ദർശിക്കുന്നു...
Accident

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു അപകടം

വളാഞ്ചേരി: വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവറും സഹഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വയനാട് നിന്ന് പെരുമ്പാവൂരിലേക്ക് നേന്ത്രക്കായ കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിനു സമീപം മറിഞ്ഞത്. രാത്രി 12 ന് ആണ് അപകടം. ഹൈവെ പൊലിസ് എത്തി നടപടികൾ ട്രാഫിക് നിയന്ത്രിച്ചു.
Accident

വി കെ പടിയിൽ കാർ സൈഡ് ഭിത്തിയിൽ ഇടിച്ച് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ എ ആർ നഗർ വി കെ പടിയിൽ കാർ അപകടം, 4 നഴ്സിങ് വിദ്യാർഥി കൾക്ക് പരിക്കേറ്റു. രാമനാട്ടുകര മിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാ ർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം. നിയന്ത്രണം വിട്ട കാർ ദേശീയപാതയുടെ സൈഡ് ഭിത്തിയിൽ ഇടിക്കുക എംMയായിരുന്നു. അപകടത്തിൽ പെട്ടവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു...
Crime

എആർ നഗറിൽ റിട്ട: അധ്യാപകന്റെ മരണം; സഹോദരൻ അറസ്റ്റിൽ

തിരൂരങ്ങാടി : റിട്ട: അധ്യാപകന്റെ മരണപ്പെട്ടത് സംബന്ധിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. എ ആർ നഗർ അരീത്തോട് പാലന്തറ പൂക്കോടൻ അയ്യപ്പൻ 59 വയസ്സ് മരണപ്പെട്ട സംഭവത്തിലാണ് സഹോദരൻ ബാബുവിനെ (47) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 6 30നാണ് സംഭവം. അയ്യപ്പനെ വീടിനു സമീപത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയ്യപ്പനും സഹോദരൻ ബാബുവും തമ്മിൽ കിണറിന് മുകളിൽ ഷീറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെ തുടർന്ന് അയ്യപ്പനെ ബാബു മർദ്ദിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദ്ദന വിവരം അറിഞ്ഞത്. ഇതേ തുടർന്നാണ് ബാബുവിനെ പോലീസ് ഇൻസ്പെക്ടർ ബി പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തു....
Local news

എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ; കിരീടം ചൂടി നന്നമ്പ്ര വെസ്റ്റ്

നന്നമ്പ്ര : എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് പാണ്ടിമുറ്റത്ത് വെച്ച് നടന്നു . സമാപന സംഗമത്തിൽ സയ്യിദ് അബ്ദുൽ കരീം തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു . എസ്.എസ്.എഫ്. ജില്ലാ ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്സനി അനുമോദന പ്രഭാഷണം നടത്തി. എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ പ്രസിഡൻ്റ് ഹുസൈൻ അഹ്സനി,സുലൈമാൻ മുസ്ലിയാർ ആശംസകൾ നേർന്നു. നൂറിലധികം മത്സരങ്ങളിലായി 250 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ നന്നമ്പ്ര വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. വെള്ളിയാമ്പുറം വെസ്റ്റ്, ഈസ്റ്റ്‌ നന്നമ്പ്ര യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.33 -ാമത് എഡിഷൻ സാഹിത്യോത്സവ് തെയ്യാല ആഥിത്യമരുളും...
Local news

എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വാളക്കുളം: രണ്ടുദിവസങ്ങളിലായി മീലാദ് നഗർ യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ട എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മീലാദ് നഗർ,ആറുമട, കുണ്ടുകുളം യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. പൂക്കിപ്പറമ്പ് യൂണിറ്റിൽ നിന്ന് മത്സരിച്ച നബ്ഹാൻ നാസ് കലാപ്രതിഭാ പട്ടവും ആറുമട യൂണിറ്റിൽ നിന്ന് മത്സരിച്ച മുഹമ്മദ് സയ്യാഫ് സർഗ്ഗപ്രതിഭ പുരസ്കാരവും നേടി. സമസ്ത ജില്ലാ മുശാവറ അംഗം എൻ എം ബാപ്പുട്ടി മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈൽ അഹ്സനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി,ഇല്യാസ്‌ അദനി,ഷംസുദ്ദീൻ എ ടി കുണ്ടുകുളം, അബ്ദുറഹ്മാൻ അഹ്സനി,സമദ് അഹ്‌സനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൈനുദ്ദീൻ പി സ്വാഗതവും ബഷീർ കെ നന്ദിയും പറഞ്ഞു....
Local news

എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

പറപ്പൂർ : രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി. എസ് എസ് ...
Local news

സ്കൂളിന് മുൻവശത്തെ അനധികൃത പാർക്കിംഗ് : ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

വേങ്ങര : വേങ്ങര മോഡൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശത്തെ അനധികൃത വാഹന പാർക്കിംഗ് നടപടി സ്വീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം സിസിലി ജോസഫ് ഉത്തരവിട്ടു. സ്കൂളിലെ രക്ഷിതാവ് നീലിമാവുങ്ങൽ സിദ്ദീഖ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ്റെ ഉത്തരവ്. നേരത്തേ കമ്മീഷന് മുമ്പാകെ ഇദ്ദേഹം സമർപ്പിച്ച പരാതിയെ തുടർന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് നൽകിയിരുന്നു. ഇതു പ്രകാരം നടപടി സ്വീകരിച്ചുവെന്ന് ഇരു എതിർ കക്ഷികളും കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇവിടെ നൊ പാർക്കിംഗ് ബോർഡ് മാത്രമാണ് സ്ഥാപിച്ചതെന്നും മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴും അനധികൃത പാർക്കിംഗ് തുടരുകയാണെന്നും ഇതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന പിഞ്ചു മക്കൾ അടക്കം പ്രയാസത്തിലാണെന്നും കാണിച്ച് ദൃശ്യങ്ങൾ സഹിതം ഹരജിക്കാര...
Obituary

ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി

https://chat.whatsapp.com/KeKfmN453jd3BHgXJ1JFpw കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹിമാൻ ഹാജി (78) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭാര്യ, സൈനബ പനക്കൽ.മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല.. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ. സഹോദരങ്ങൾ: ലത്തീഫ് ഹാജി, ആമിനു പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞി ബീരാൻ, കുഞ്ഞി പാത്തുമ്മ...
Crime

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം

തിരൂരങ്ങാടി : ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് മുൻ സ്റ്റാഫും മറ്റൊരാളും ചേർന്ന് ബ്യൂട്ടി പാർലറിൽ അതിക്രമിച്ചു കയറി ഉടമയെ മർദ്ദിച്ചതായി പരാതി. ചെമ്മാട് ബൈപാസ് റോഡിലെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 നാണ് സംഭവം. ബ്യൂട്ടി പാർലറിൽ ജീവനക്കാരി ആയിരുന്ന പാർവതിയോട് ജോലിക്ക് വരണ്ട എന്നു പറഞ്ഞതിലുള്ള വിരോധം വെച്ച് പാർവതിയും മറ്റൊരാളും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി ഉടമ പറമ്പിൽ പീടിക സ്വദേശി വളപ്പിൽ ഉബൈദിനെ മർദിച്ചു എന്നാണ് പരാതി. കൈ കൊണ്ടും കമ്പി കൊണ്ടും മർദിച്ചു എന്നാണ് പരാതി. സംഭവ ത്തിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Other

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം: സമസ്ത വിദ്യാഭ്യാസ ബോർഡ്

കോഴിക്കോട്: സ്കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് അനുകൂല നടപടി ഉണ്ടാവണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. സമസ്ത മുഖ്യമന്ത്രിക്കു് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രതികരണം ആശാവഹമാണ്. നിലവിലുള്ള ഉത്തരവ് പിന്‍വലിച്ച് നേരത്തെയുള്ള സ്ഥിതി തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇസ്രാഈല്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് ഇറാനെതിരെ നടത്തിയ നിഷ്ഠൂര ആക്രമണം. ഇന്ത്യയുടെ ചേരിചേരാ നയത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി രാജ്യം ഇതിനെതിരെ ശബ്ദമു...
error: Content is protected !!