Monday, September 8

Tag: Local news

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരൂരങ്ങാടിയില്‍ വിവിധ ഇടങ്ങളില്‍ വിവിധ സംഘടനകളുടെ കീഴില്‍ വൃക്ഷ തൈകള്‍ നട്ടു
Local news

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരൂരങ്ങാടിയില്‍ വിവിധ ഇടങ്ങളില്‍ വിവിധ സംഘടനകളുടെ കീഴില്‍ വൃക്ഷ തൈകള്‍ നട്ടു

തിരൂരങ്ങാടി : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ വിവിധ സംഘടനകളുടെ കീഴില്‍ വൃക്ഷ തൈകള്‍ നട്ട് ദിനാചരണം സംഘടിപ്പിച്ചു. നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ കക്കാട് ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ കീഴില്‍ വൃക്ഷത്തൈ നട്ടു. കക്കാട് വെസ്റ്റ് യൂണിറ്റില്‍ ഇബ്രാഹിം ഹാജി നാലകത്ത് വൃക്ഷ തൈ നട്ടു.ചടങ്ങില്‍ റഹൂഫ് മിസ്ബഹി,ശാഹിദ് കെ, മുബാറക് പി ,ജസീം പിടി, റബീഹ് മുസ്ലിയാര്‍, ഉവൈസ് സുഹ്രി എന്നിവര്‍ സംബന്ധിച്ചു. കക്കാട് ഈസ്റ്റ് യൂണിറ്റില്‍ നടന്ന ചടങ്ങില്‍ ഷുക്കൂര്‍ ബാവ എട്ടുവീട്ടില്‍ വൃക്ഷ തൈ നട്ടു. പികെ ബഷീര്‍ ഹാജി,എം.ടി ഷബീബ്,മുഹമ്മദലി ലത്വീഫി,മാജിദ് മുസ്ലിയാര്‍,നൗഷാദ് കൊല്ലഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. സി.ഇ.ഒ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണ...
Local news

അരുതാത്തവയോട് നോ പറയാനുള്ള നെഞ്ചുറപ്പ് പുതു തലമുറക്കുണ്ടാകണം : പരപ്പനങ്ങാടി എസ്എച്ച്ഒ

പരപ്പനങ്ങാടി: അരുതാത്തവയോടെല്ലാം നോ എന്ന് പറയാനുള്ള നെഞ്ചുറപ്പാണ് പുതിയ തലമുറ ആര്‍ജ്ജിച്ചെടുക്കേണ്ടതെന്ന് പരപ്പനങ്ങാടി പോലീസ് എസ് എച്ച് ഒ വിനോദ് വലിയത്തൂര്‍ പറഞ്ഞു. പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ ഭാഗമായി തുടങ്ങുന്ന പെംസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും പരിസ്ഥിതി ദിന മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും എസ് എച്ച് ഒ നിര്‍വഹിച്ചു. ലഹരിയും സൈബര്‍ കുറ്റകൃത്യങ്ങളും ലൈംഗിക അരാജകത്വവും പലതരത്തിലുള്ള സാമൂഹ്യ ജീര്‍ണതകളും അക്രമങ്ങളും കൊലപാതകങ്ങളും വരെ നിത്യ സംഭവമായ വര്‍ത്തമാന സാമൂഹ്യ സാഹചര്യത്തില്‍ കൃത്യമായ ജാഗ്രതയും പ്രതിരോധവും വിദ്യാര്‍ത്ഥികള്‍ പരിശീലിക്കേണ്ടതുണ്ട്. ഓരോ ദിവസവും പുറത്ത് നിന്നുണ്ടാവുന്ന അനുഭവങ്ങള്‍ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കണം. അധ്യാപകരും...
Local news

വരും തലമുറക്ക് തണലേകാന്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ട് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്

പരപ്പനങ്ങാടി : ലോക പരിസ്ഥിതി ദിനത്തില്‍ വരുംതലമുറക്ക് തണലേകാന്‍ ന്‍ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയില്‍ ക്ലബ്ബിലെ മെമ്പര്‍മാര്‍ വിവിധയിനം വൃക്ഷത്തൈകള്‍ നട്ടു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ കണ്ടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 2025 പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായ 'സേ നോ ടു പ്ലാസ്റ്റിക് ' - കളിയാണ് ലഹരി ജീവിതമാണ് ലഹരി എന്ന വിഷയങ്ങളില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാന്‍ഡ് അഷ്‌റഫ്, സഹല്‍ കെ പി, യൂനുസ് കെ, റാഫി മാസ്റ്റര്‍, രാജേഷ് എന്നിവര്‍ സംബന്ധിച്ചു...
Education

ചെറിയമുണ്ടം, അരീക്കോട് ഐ ടി ഐ കളിൽ അപേക്ഷ ക്ഷണിച്ചു

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യിലെ ഈ വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍,ഇലക്ട്രീഷ്യന്‍, മെക്കാനിക് ഡീസല്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.det.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് നല്‍കേണ്ടത്. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0494-2967887. അരീക്കോട് ഐ ടി ഐ അപേക്ഷ ക്ഷണിച്ചു അരീക്കോട് ഗവ. ഐ.ടി.ഐയില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ http://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 20 നു മുന്‍പ് അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം സമീപത്തുള്ള സര്‍ക്കാര്‍ ഐടിഐകളില്‍ രേഖകളുമായി നേരിട്ട് എത്തി ജൂണ്‍ 24 നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. അപേക്ഷ ഫീസ് -100 രൂപ. ഫോണ്‍: 0483 2850238....
Job

ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗം ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഐടിഐ / വിഎച്ച്എസ്ഇ/ടിഎച്ച്എസ്എല്‍സി/കെജിസിഇ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ പത്തിന് രാവിലെ 10ന് മുന്‍പ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. വെബ്‌സൈറ്റ്: www.gptcmanjer-i.in ഫോണ്‍: 0483 -2763550....
Local news

സാക്ഷരതമിഷൻ പരിസ്‌ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സെമിനാര്‍, ഉപന്യാസ രചന, ഫല വൃക്ഷൈത്തൈ നടീല്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലാ നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് നിര്‍വ്വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ് അധ്യക്ഷത വഹിച്ചു . ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഥാകൃത്ത് കൃഷ്ണന്‍ മങ്കട, കില ഫാക്കല്‍റ്റി രേഷ്മ എന്നിവര്‍ ക്ലാസുകളെടുത്തു. അസി. കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുള്‍ റഷീദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി . 'എന്റെ സ്വപ്നത്തിലെ ഹരിത ഗ്രാമം' എന്ന വിഷയത്തില്‍ പത്താംതരം തുല്യതാ പഠിതാക്കള്‍ക്കും'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍ക്കും ഉപന്യാസ രചനാ മത്സരം നടത്തി.ചടങ്ങിന് അസിസ്റ്...
Local news

എ.ആർ നഗർ ഹയർസെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം പ്രൗഡ ഗംഭീരമായി ആചരിച്ചു

എ.ആർ നഗർ ഹയർസെക്കണ്ടറി സ്കൂളിൽ ജൂൺ 5ന് പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതിദിനയുമായി ബന്ധപ്പെട്ട് വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ റാലിനടത്തി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി HM അനിൽകുമാറിന്റെയും SRG കമ്മറ്റിയുടെയും PTA കമ്മറ്റിയുടെയും നേതൃത്വത്തിൽ വിവിധ തൈകൾ നട്ടു. ഹൈസ്കൂൾ വിഭാഗം പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളുടെ കൈ ഒപ്പ് ചാർത്തി.എൽപി വിഭാഗത്തിൽ റാലിയും കൈപ്പത്തിവെയ്ക്കലും . കുട്ടികൾക്കായി സ്കിറ്റും നടത്തി.സ്കൂൾ ഗൈഡ്സിന്റെ നേതൃത്വത്തിൽ അസബ്ലിനടത്തുകയും തൈ നടുകയും ചെയ്തു,യു പി വിഭാഗത്തിൽ വിത്തുകൾകൊണ്ടും ഇലകൾ കൊണ്ടും നിർമ്മിച്ച വസ്തുകൾ പ്രദർശനം നടത്തി.പ്രൗഡ ഗഭീവമായ പരിസ്ഥിതി ദിനാചരണത്തിൽ സ്കൂളിലെ എല്ലാ വിധ അധ്യാപകരും പങ്കെടുത്തു....
Politics

നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു;10 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. സ്വതന്ത്രരായി പത്രിക നല്‍കിയിരുന്ന അന്‍വര്‍ സാദത്ത് എ.കെ, അബ്ദുറഹിമാന്‍ കിഴക്കേതൊടി, രതീശ് പി., മുജീബ് എന്നിവര്‍ പത്രിക പിന്‍വലിച്ചു. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ച ശേഷം വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളും അനുവദിച്ച ചിഹ്നങ്ങളും: അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) - താമര ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈ എം. സ്വരാജ് (സി.പി.ഐ-എം) - ചുറ്റികയും അരിവാളും നക്ഷത്രവും അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) - ബലൂൺ പി.വി അന്‍വര്‍ (സ്വതന്ത്...
Local news

കൊടിഞ്ഞിയുടെ പ്രിയ ശശി മാഷ് 31 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു

കൊടിഞ്ഞി: കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട ശശി മാഷ് 31 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം വിരമിച്ചു. കൊടിഞ്ഞി തിരുത്തി ജി.എം.എൽ.പി. സ്കൂളിന്റെ പ്രധാനാധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്. ദീർഘകാലം കൊടിഞ്ഞി ജി.എം.യു.പി. സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശശി മാഷ്, സ്കൂളിന്റെ വിദ്യാഭ്യാസ പുരോഗതിക്കും വികസനത്തിനും വലിയ സംഭാവനകൾ നൽകി. തിരുത്തി ജി.എം.എൽ.പി. സ്കൂളിൽ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് റഹീം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റഹിയാനത്ത്, മജീദ് ഒടിയിൽ, മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അധ്യാപകരായ പ്രദീപ് യു., ഷീജ ജിക്സ്, സുജി, പ്രേമരാജൻ, ദിൽഷ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശശി മാഷിന് ഉപഹാരങ്ങൾ സമ്മാനിച്ചു....
Local news

സേവാഭാരതി വാർഷിക പൊതുയോഗം ചെമ്മാട് വെച്ചു നടന്നു

തിരൂരങ്ങാടി : സേവാഭാരതി തിരൂരങ്ങാടിയുടെ വാർഷിക പൊതുയോഗം ചെമ്മാട് വെച്ചു നടന്നു.ജില്ലാ സെക്രട്ടറി ഹരിദാസൻ പെരുവള്ളൂർ സേവാസന്ദേശം നൽകി. ജോയിന്റ് സെക്രട്ടറി ടി പി സുനിൽ കുമാർ വാർഷിക റിപ്പോർട്ടും, ഖജാൻജി കെ ഷിബിൽ കണക്കുകളും അവതരിച്ചു. പുതിയ ഭാരവാഹികളായി വിശ്വനാഥൻ വിപി (പ്രസിഡന്റ്‌) സജ്‌ന ടി, ടിപി സുനിൽകുമാർ ( വൈസ് പ്രസിഡന്റുമാർ) സുനീഷ് കോടേരി (സെക്രട്ടറി) പി എൻ ദേവദാസൻ, കെ ശ്രീധരൻ (ജോയിന്റ് സെക്രട്ടറിമാർ) അനൂപ് എം (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ വിശ്വനാഥൻ വിപി, അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനോജ്‌ കുമാർ സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി വിപിൻ സ്വാഗതവും നിയുക്ത ജോയിന്റ് സെക്രട്ടറി പി എൻ ദേവദാസൻ നന്ദിയും പറഞ്ഞു...
Local news

അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച നവാഗതര്‍ക്ക് മഴക്കോട്ട് വിതരണം ചെയ്ത് വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക്

മൂന്നിയൂര്‍ : വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക് മൂന്നിയൂര്‍ പഞ്ചായത്തിലെ 10 സ്‌കൂളുകളിലും ഒന്നാം ക്ലാസിലേക്ക് പുതുതായി അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മഴക്കോട്ട് വിതരണം ചെയ്തു. മഴക്കോട്ട് വിതരണത്തിന്റെ ഉദ്ഘാടനം വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് വി പി അഹമ്മദ് കുട്ടി ജി എം യു പി എസ് പാറക്കടവില്‍ വെച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് മുഹമ്മദ് ആസിഫ് വി അധ്യക്ഷതവഹിച്ചു. ഡോക്ടര്‍ ടി എം അബൂബക്കര്‍ എന്‍ കുഞ്ഞാലന്‍ ഹാജി വി പി ബാപ്പുട്ടി ഹാജി പിടി ഹസ്രത്തലി പി പി അബ്ദുല്‍ ഗഫൂര്‍ സി എം ശരീഫ് മാസ്റ്റര്‍ വി വി അബു റാഫി എം വി പി ബാവ കുന്നുമ്മല്‍ ഗഫൂര്‍ മൊയ്തീന്‍ ഇറക്കുത്ത് ഷംസുദ്ദീന്‍ കെ ടി നസീമത്ത് റഷീദ ബീഗം സിനി ബീന തുടങ്ങിയവര്‍ പങ്കെടുത്തു പ്രധാന അധ്യാപികയുടെ ചുമതലഹിക്കുന്ന സുഹറബി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിനു ടീച്ചര്‍ നന്ദിയും പറഞ്ഞു...
Accident

കാൽ കഴുകുന്നതിനിടെ വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

എടവണ്ണപ്പാറ : പൂങ്കുടി മാങ്കടവ് ചെറുപുഴ യിൽ ഒഴുക്കിൽപ്പെട്ട 12 കാരന്റെ മൃതദേഹം കണ്ടെത്തി. മാങ്കടവ് മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻഷിഫ് (12) ന്റെ മൃതദേഹം ആണ് ലഭിച്ചത്. പൂങ്കുടി പാലത്തിന്റെ താഴെ വശത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ തിരച്ചിൽ നടത്തിയതിന്റെ ഭാഗമായി, ഇന്നലെ രാത്രി 12:30 ഓടെ കുട്ടിയുടെ മൃതദേഹം പൂങ്കുടി പാലത്തിന്റെ അടിയിൽ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു കുട്ടിയെ ഒഴുക്കിൽ പെട്ട് കാണാതായത്. ഫുട്‌ബോൾ കളി കഴിഞ്ഞ് ചെറുപുഴയിൽ കാൽ കഴുകുന്നതിനിടെ പുഴയിൽ വീണ് ഒഴുക്കിൽ പെടുകയായിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിശമന സേനയും സ്കൂബ ടീമും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. മഴ കാരണം ചാലിയാർ പുഴയിൽ നല്ല വെള്ളവും ശക്തമായ ഒഴുക്കും തിരച്ചിലിന് വിഘാതമായി....
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി ; ഏഴ് പത്രികകള്‍ തള്ളി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയില്‍ ഡെമ്മി സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി തള്ളി. 18 പത്രികകള്‍ സ്വീകരിച്ചു. തള്ളിയ പത്രികകള്‍ സാദിക് നടുത്തൊടി (എസ്.ഡി.പി.ഐ), പി വി അന്‍വര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സുന്നജന്‍ (സ്വതന്ത്രന്‍), ടി എം ഹരിദാസ് (നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), ജോമോന്‍ വര്‍ഗീസ് (സ്വതന്ത്രന്‍), ഡോ.കെ പത്മരാജന്‍ (സ്വതന്ത്രന്‍), എം അബ്ദുല്‍ സലീം (സിപിഐഎം). സ്വീകരിച്ച പത്രികകള്‍ ഷൗക്കത്തലി(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം സ്വരാജ് (സിപിഐ)(എം), മോഹന്‍ ജോര്‍ജ് (ബിജെപി), ഹരിനാരായണന്‍ (ശിവസേന), എന്‍ ജയരാജന്‍ (സ്വതന്ത്രന്‍), പി വി അന്‍വര്‍ (സ്വതന്ത്രന്‍), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാ...
Local news

പാലത്തിങ്ങലില്‍ ഒരാള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു

പരപ്പനങ്ങാടി : പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍ ചുഴലിപാലത്തിന്റെ അടുത്ത് ഒരാള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു. നാട്ടുകാരും പോലീസും ഫയര്‍ ഫോയ്സും മറ്റു സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Other

മാലിന്യ ശേഖരണത്തിനിടയിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് ലഭിച്ച പണത്തിന്റെ ഉടമസ്ഥരെ തേടുന്നു

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന അംഗങ്ങൾ വാർഡുകളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങളിൽ നിന്ന് ഒരു തുക കളഞ്ഞു കിട്ടിയിട്ടുണ്ട്. വാർഡ് 4, 5, 6, 7, 8,9,10,11,16,18 തുടങ്ങിയ വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് തുക ലഭിച്ചിട്ടുള്ളത്. ഷിജി, സജ്‌ന എന്നിവർക്കാണ് തുക ലഭിച്ചത്. തുക പഞ്ചായത്ത് ജീവനക്കാരും ഹെൽത്ത് ഇൻസ്‌പെക്ടറും ചേർന്ന് താനൂർ പോലീസ് സ്റ്റേഷനിൽ കൈമാറിയിട്ടുണ്ട്. ഉടമസ്ഥർ വ്യക്തമായ തെളിവൊടുകൂടി താനൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്....
Business

യു.കെ ഭാസി അവാർഡ് യുവസംരംഭകൻ പി.കെ ഷബീറലിക്ക്

താനൂർ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.കെ ഭാസിയുടെ നാമധേയത്തിൽ മികച്ച യുവ സംരംഭകന് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ഹഗ്ഗ് കെയർ സി.ഇ.ഒ പി.കെ ഷബീറലിക്ക്.ബിസിനസ് രംഗത്ത് കുറഞ്ഞകാലം കൊണ്ട് ഷബീറലി നടത്തിയ വളർച്ചയാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് താനൂർ ആര്യാടൻ മുഹമ്മദ് നഗറിൽ വെച്ച് സമ്മാനിക്കും. ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഷാഫി പറമ്പില്‍ എം.പി, എ.പി അനിൽകുമാർ എം.എൽ.എ, തുടങ്ങിയവർ സംബന്ധിക്കും.കീഴിശ്ശേരി കുഴിമണ്ണ സ്വദേശി പുതിയോടത്ത് കാരാട്ടുചാലി അബൂബക്കർ, ഉമ്മുസൽമ ദമ്പതികളുടെ മകനാണ് ഷബീറലി. തന്റെ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച്ഹഗ്ഗ് കെയർ...
Crime

കക്കാട് പിട്ടാപ്പിള്ളി ഷോപ്പിൽ മോഷണം; പണം കവർന്നു

തിരൂരങ്ങാടി : കക്കാട് പിട്ടാപ്പിള്ളി ഏജൻസിയിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. മേശ യിലുണ്ടായിരുന്ന 32000 രൂപ കവർന്നു. ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പിറകിലെ പൂട്ട് പൊളിച്ച നിലയിൽ ആയിരുന്നു. മേശ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് മാനേജർ നൽകിയ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Local news

പി.ഡി.പി നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി

പെരുവള്ളൂർ : കരുവാങ്കല്ലിൽ നിർധന കുടുംബത്തിന് പി ഡി പി പഞ്ചായത്ത്‌ കമ്മിറ്റി നിർമിച്ചു നൽകിയ ബൈത്തുൽ സബാഹ് വീടിന്റെ താക്കോൽ ദാനം നടത്തി. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ കലാം മാസ്റ്ററുടെ സാന്നിധ്യത്തിൽ പിഡിപി വൈസ് ചെയർമാൻ വർക്കലരാജ് താക്കോൽ കൈമാറി. ഗൃഹ പ്രവേശന ചടങ്ങിൽ ശശി പൂവ്വഞ്ചിന, ജനറൽ സെക്രട്ടറി ജാഫറലി ദാരിമി, ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡന്റ്‌ എഞ്ചിനിയർ ടി മൊയ്തീൻകുട്ടി എന്നിവർ സംബന്ധിച്ചു....
Local news

റേഷൻ വ്യാപാരികൾ താലൂക്ക് സമ്മേളനം നടത്തി

തിരൂരങ്ങാടി ; തിരൂരങ്ങാടി താലൂക്കിൽ ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം കെ പി എ മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു, ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയം,, മുതിർന്ന റേഷൻ വ്യാപാരികളെയും ചടങ്ങിൽ ആദരിച്ചു, പ്രസിഡണ്ട് ബഷീർ പൂവ്വഞ്ചേരി അധ്യക്ഷത വഹിച്ചു താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ കിഴക്കേടത്ത് സ്വാഗതവും, ജില്ലാ പ്രസിഡണ്ട് ഉണ്ണി തിരൂർ, ജില്ലാ സെക്രട്ടറി മണി കൊണ്ടോട്ടി, വി പി കാദർ ഹാജി , രാജൻ കുഴിക്കാട്ടിൽ, ബാവ പടിക്കൽ, തുളസീദാസ്, മോഹനൻ കാരിയിൽ, ഷൈനി വിശ്വനാഥ്, ലത്തീഫ് പറവണ്ണ, സൈവത്ത്, തുടങ്ങിയവർ പ്രസംഗിച്ചു , കെ പി മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു....
Other

കുട്ടികളുടെ പ്രിയപെട്ട ശശി മാഷ് വിരമിച്ചു

കൊടിഞ്ഞി : കുട്ടികളുടെ പ്രിയപ്പെട്ട ശശി മാഷ് 31 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചു. കൊടിഞ്ഞി തിരുത്തി ജി എം എൽ പി സ്കൂൾ പ്രധാനധ്യാപകനായാണ് വിരമിച്ചത്. ദീർഘകാലം കൊടിഞ്ഞി ജി.എം.യു.പി സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപകൻ ആയിരുന്നു. സ്കൂളിന്റെ വികസനത്തിലും വിദ്യാഭ്യാസ പുരോഗതിയിലും പ്രവർത്തിച്ചു. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FqWCyqSVfg91uW87INwHKV ജി.എം.എൽ.പി. തിരുത്തി സ്കൂളിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് റഹീം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റഹിയാനത്ത്, മജീദ് ഒടിയിൽ, മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അധ്യാപകരായ പ്രദീപ്. യു. എസ്സ് , ഷീജ ജിക്സ്, സുജി, പ്രേമരാജൻ, ദിൽഷ , രക്...
Other

ധാർമിക ചിന്ത വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരം: കെ പി എ മജീദ് എംഎൽഎ

പരപ്പനങ്ങാടി : സമൂഹത്തിൽ ധാർമിക ചിന്തയും സദാചാരബോധവും വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരമാണെന്നും ഈ രംഗത്ത് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ ധീരോദാത്തമായ സേവനങ്ങൾ അഭിനന്ദനനാർഹമാണെന്നും കെ പി എ മജീദ് എംഎൽഎ അഭിപ്രായപ്പെട്ടു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല മദ്റസ പ്രവേശനോദ്ഘാടനം പാലത്തിങ്ങൽ മദ്റസത്തുൽ മുജാഹിദീനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ ദൈവീക ചിന്തയും സത്യസന്ധനയും വളർത്തി യെടുക്കാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളഎം എൽ എ ഉപഹാരം നൽകി ആദരിച്ചുചടങ്ങിൽ കെ എൻ എം ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ എ വി ഹസൻ കോയ, പി സി കുഞ്ഞഹമ്മദ് മാസ്റ്റർ, ഉബൈദുല്ല താനാളൂർ, അഷ്റഫ് ചെട്ടിപ്പടി, പി കെ നസീം, പി അബ്ദുല്ലത്തീഫ് മദനി, പി കെ ആബിദ്, കെ മാനുഹാജി, എൻ പി അബു മാസ...
Other

ഭീമൻ വാഴക്കുല കൗതുകമാകുന്നു

കൊടിഞ്ഞി : യുവ കർഷകന്റെ വീട്ടിലുണ്ടായ ഭീമൻ വാഴക്കുല കൗതുകമാകുന്നു. കൊടിഞ്ഞി പള്ളിക്കത്താഴത്തെ പള്ളിക്കൽ ദാവൂദിന്റെ വീട്ടിലാണ് ഭീമൻ വാഴക്കുല ഉണ്ടായത്. 41.300 കിലോഗ്രാം ഭാരമുണ്ട്. സാധാരണ വാഴക്കുലകൾക്ക് 35 കിലോ വരെയേ തൂക്കമുണ്ടാകാറുള്ളൂ എന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് നേതാവായ ദാവൂദ് യുവ കർഷകൻ കൂടിയാണ്....
Accident

പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത്

പരപ്പനങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത് https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 ഇന്ന് രാവിലെ പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം വേങ്ങര യിൽ നിന്ന് കാണാതായ വ്യക്തിയുടേത് ആണെന്ന് സ്ഥിരീകരിച്ചു.ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. വേങ്ങര വെങ്കുളം കീഴ്‌മുറി സ്വദേശി പിലാക്കാൽ സൈതലവി (63) ആണ് മരിച്ചത്. 2 ദിവസം മുമ്പാണ് കാണാതായത്. കാണാതായ ആളുടെ ചെരുപ്പും കുടയും അടക്കമുള്ളവ കാരാത്തോട് പാലത്തിൽ കണ്ടെത്തി. ഇതോടെ കടലുണ്ടിപ്പുഴയിൽ വീണതാകാമെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയിരുന്നു.അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും അടക്കം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Accident

കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്‌

താനാളൂർ : മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. താനാളൂര്‍ ജുമുഅ മസ്ജിദിനു സമീപം നമ്പി പറമ്പില്‍ പരേതരായ കുഞ്ഞിമുഹമ്മദ്- ഉണ്ണീമ ദമ്പതികളുടെ മകള്‍ സൈനബ(44)യാണ് മരിച്ചത്. വ്യാഴം വൈകീട്ട് ചായയ്‌ക്കൊപ്പം കേക്ക് കഴിക്കുന്നതിനിടെയാണ് സൈനബയുടെ തൊണ്ടയില്‍ കേക്ക് കുടുങ്ങിയത്. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു. ഇന്ന് ശനിയാഴ്ചയായിരുന്നു സൈനബയുടെ ഏക മകള്‍ ഖൈറുന്നിസയുടെയും താനാളൂര്‍ സ്വദേശി സല്‍മാന്‍ തൊട്ടിയിലിന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഭര്‍ത്താവ്: ചെമ്പന്‍ ഇസ്ഹാഖ് (എടവണ്ണ). മകൾ: ഖൈറുന്നീസ. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, ബഷീർ, അബ്ദുന്നാസർ, അബ്ദുൽ ജലീൽ, ഫാത്...
Local news, Malappuram

പടിക്കൽ കരുവാങ്കല്ല് റോഡിലെ വെള്ളക്കെട്ട്; കയ്യേറ്റം കണ്ടെത്താനുള്ള സർവ്വേ നടപടികളാരംഭിച്ചു

പെരുവള്ളൂർ : പടിക്കൽ കരുവാങ്കല്ല് പൊതുമരാമത്ത് റോഡിൽ മഴപെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് കാരണമായ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും കണ്ടെത്താനുള്ള റീസർവ്വേ നടപടികൾക്ക് തുടക്കമായി. വരപ്പാറ പുതിയ പറമ്പിലെ വെള്ളക്കെട്ടിന് താൽകാലിക പരിഹാരമെന്നോണം തൊട്ടടുത്ത പറമ്പിൽ കുഴിയെടുത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം ഒഴിപ്പിച്ചു. ശാശ്വത പരിഹാരമായി ഡ്രൈനേജ് വഴി വെള്ളം ഒഴുക്കിവിടാൻ മറ്റൊരു പറമ്പിൽ അനുമതി നൽകാമെന്ന് സ്ഥലം ഉടമയുമായി ധാരണയായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. കനത്ത മഴ കാരണം സർവ്വേ നടപടികൾ പാതിവഴിയിൽ ഇന്നലെ അവസാനിപ്പിക്കേണ്ടിവന്നു. രാവിലെ മുതൽ വീണ്ടും തുടരുമെന്ന് റവന്യൂ വിഭാഗം അധികൃതർ വ്യക്തമാക്കി. ദിവസങ്ങളായി ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ രണ്ടിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് നിലനിന്നിരുന്നത് റോഡ് ഉപരോധം ഉൾപ്പെടെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. പടിക്കൽ മുതൽ കരുവാങ്കല്...
Accident

നായ കുറുകെ ചാടിയതിനെ തുടർന്ന് വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു

പരപ്പനങ്ങാടി : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക സദേശി കള്ളിത്തൊടി ഭാസ്കരന്റെ മകൻ ശ്രീജിത്ത് (37) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.20 ന് പുത്തൻ പീടികയിൽ വെച്ചാണ് ആണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുമ്പോൾ നായ കുറുകെ ചാടിയതിനാൽ റോഡിൽ വീഴുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EnrhjOupC4cG3vRSrokuXd ഈ സമയം അതേ ദിശയിൽ നിന്ന് വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുക യായിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു....
Local news

പുഴയല്ല റോഡാണിത് : എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡ് പുഴയായി

വേങ്ങര : അരീക്കോട് - പരപ്പനങ്ങാടി സംസ്ഥാന പാതയിൽ എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡിൽ വെള്ളക്കെട്ട്. എ. ആർ നഗറിൽ ഫസലിയ റോഡ് കഴിഞ്ഞ കഴിഞ്ഞ ഉടനെയുള്ള വളവിലാണ് റോഡിൽ നിന്നും വെള്ളം ഒഴിഞ്ഞു പോവാനാവാതെ ഒരാടിയോളം ഉയരത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് . ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇത് മൂലം ബുദ്ധിമുട്ടിലായി. നേരത്തെ വെള്ളം ഒഴുകിപ്പോയിരുന്ന ചാനലുകൾ സ്വകാര്യ വ്യക്തികൾ അടച്ചതാണ് റോഡിൽ നിന്നും വെള്ളം ഒഴുകിപ്പോവാതെ കെട്ടി നിൽക്കാൻ കാരണമായതെന്നു നാട്ടുകാർ പറയുന്നു. റോഡിലെ വെള്ളം കിഴക്ക് വശത്തേക്ക് ഒഴുക്കി വിട്ടാൽ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാവൂ...
Local news

അധികൃതര്‍ മുഖം തിരിച്ചു ; മാലിന്യം അടഞ്ഞ് മൂടിയ തോട്ടില്‍ യുവാക്കള്‍ വൃത്തിയാക്കി

വേങ്ങര : തോട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണടക്കമുള്ള മാലിന്യങ്ങള്‍ യുവാക്കളുടെ നേതൃത്വത്തില്‍ കോരി വൃത്തിയാക്കി. വേങ്ങര അരിക്കുളം പള്ളിക്കുളത്തില്‍ നിന്നും പറപ്പൂര്‍ കിഴക്കേ പാടത്തേക്കുള്ള നീരൊഴുക്ക് തടസ്സപെടും വിധത്തില്‍ തോട്ടില്‍ കുടുങ്ങിയ മാലിന്യങ്ങളാണ് യുവാക്കള്‍ വൃത്തിയാക്കിയത്.
Local news

തിരൂരങ്ങാടി മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്വല സമാപനം

നവോത്ഥാനം പ്രവാചകനാണ് മാതൃക: ടി.പി.അബ്ദുള്ള മദനി ചെമ്മാട് : തിരൂരങ്ങാടി മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്വല സമാപനം. കേരള മുസ്ലിം നവോത്ഥാന രംഗത്ത് ഒരു നൂറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്കരണ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി പറഞ്ഞു. ചെമ്മാട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലീങ്ങൾ കൈക്കൊണ്ട അഭിമാനകരമായ അസ്തിത്വം ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. പ്രസ്ഥാന സ്ഥാപകരായ കെ എം മൗലവിയും എംകെ ഹാജിയും തിരൂരങ്ങാടിയിൽ നിർവഹിച്ച വിപ്ലവം അതിനെ നേർ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യാതിഥിയായിരുന്നു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി സെക്രട്ടറി എം കെ ബാവ, കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കുഞ്ഞിപ്പ മാസ്റ്റർ, ഐ.എസ...
Local news

നന്നമ്പ്രയിൽ പുതിയ സഹകരണ സംഘം ആരംഭിച്ചു; സലീം പ്രസിഡന്റ്, റസാഖ് ഹാജി വൈസ് പ്രസിഡന്റ്

നന്നമ്പ്രയിൽ പുതിയ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. നന്നമ്പ്ര പഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെന്റ് മൾട്ടി പർപസ് ഇൻഡസ്ട്രിയൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.സംസ്ഥാന വ്യവസായ സഹകരണ വകുപ്പിന് കീഴിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നിയന്ത്രണത്തിൽ ഉള്ളമൾട്ടി പർപ്പസ് സ്കിൽ ഡെവലപ്മെൻ്റ് ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റി, ഗ്രാമീണ തലത്തിലുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വിദഗ്ദ- അവിദഗ്ധ തൊഴിലുകൾ, നൈപുണി വികസനം എന്നിവ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധിയാക്കിയാണ് ആരംഭിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ പരിഹരിക്കുക, ചെറുകിട ഉല്പാദന യൂണിറ്റുകൾ, സ്‌കിൽ പാർക്കുകൾ, പ്രദേശിക സർക്കാറുകളുടെ പദ്ധതി നിർവഹണ ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ആണ് സൊസൈറ്റി ആരംഭിച്ചത് എങ്കിലും ഇത് പാർട്ട...
error: Content is protected !!