സാക്ഷരത യജ്ഞം ജീവിത തപസ്യയാക്കി കാർത്തിയാനി ടീച്ചർ
തിരുരങ്ങാടി: തിരൂരങ്ങാടിയിലെ കാർത്തിയാനിക്ക് ലോക സാക്ഷരതാ ജീവിത തപസ്യയാണ് വ്യക്തികൾക്കും സമൂഹങ്ങൾക്കും സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും എല്ലാവർക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം നൽകാനാണ് ഈ ദിനം ആചരിക്കുന്നത്. 1966 ൽ 'യുനെസ്കോ യാണ് ദിനം പ്രഖ്യാപിച്ചത്' 1967 മുതൽ ഈ ദിനം ആഘോഷിക്കപ്പെട്ടു. ലോക സാക്ഷരത ദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യമെന്നത് സാക്ഷരത ഒരു മൗലികഅവകാശമാണ് എന്നത് ഓർമ്മിപ്പിക്കുക അതുപോലെ സുസ്ഥിരമായ സമൂഹങ്ങൾക്കും, നീതിക്കും, സമാധാനത്തിനും,സാക്ഷരത എത്രത്തോളം പ്രാധാന്യമാണെന്ന് ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ.
ലോകമെമ്പാടും സാക്ഷരത നിരക്ക് വർദ്ധിപ്പിക്കുവാനും നിരക്ഷരത ഇല്ലാതാക്കുവാനും ലോക സാക്ഷരതാ ദിനം ലക്ഷ്യമിടുന്നു. സാക്ഷരതാ ദിനം ജീവവായുവിനെക്കാൾ പ്രധാന്യമാണ് 26 വർഷത്തിലധികം സാക്ഷരത പ്രേരക്കായി പ്രവർത്തിച്ച കാർത്തിയാനി ടീച്ചർ...

