ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു ; ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 127 മുങ്ങി മരണങ്ങള്‍, ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച പട്ടികയില്‍ തിരൂരങ്ങാടിയും, കൂടുതലും കുട്ടികള്‍
മലപ്പുറം : ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്നു. ജില്ലയില്‍ 2021 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയായി 375 മുങ്ങി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 ല്‍ 108 ഉം 2022 ല്‍ 140 ഉം 2023 ല്‍ ഇതുവരെയായി 127 ഉം മുങ്ങി മരണങ്ങളുണ്ടായി. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്കിരയാകുന്നത് കുട്ടികളാണ്. 56 കുട്ടികളുടെ മുങ്ങി മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്.
വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി എട്ടാം ക്ലാസ് മുതലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ക്രിസ്മസ് അവധി അടുത്തുവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങി അപകടങ്...