Friday, January 2

Tag: Malappuram

സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കം
Kerala, Local news, Malappuram

സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കം

വള്ളിക്കുന്ന് : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഉള്‍നാടന്‍ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഒലിപ്രം കടവില്‍ മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ജലാശയങ്ങളില്‍ കാലവസ്ഥ വ്യതിയാനം കൊണ്ടും മലിനീകരണം കൊണ്ടും ആശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ ഭാഗമായി പുഴയിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി കടലുണ്ടിപ്പുഴയിലെ വിവിധ കടവുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിനീത ശീരീഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേസി സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം പുത്തലത്ത് രാധാകൃഷ്ണന്‍, ഫിഷറീസ് കോര്‍...
Kerala, Malappuram

മലബാർ റിവർ ഫെസ്റ്റിവൽ: മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു

അരീക്കോട് : സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4,5,6 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചരണാർഥം മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിൾ യാത്ര പി.കെ.ബഷീർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. അറുപതോളം സൈക്കിൾ റൈഡേഴ്സ് യാത്രയിൽ പങ്കാളികളായി. മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം കോഴിക്കോട് ടൗൺ, അരീക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നും കയാക്കിങ് ഉദ്ഘാടന വേദിയായ പുലിക്കയത്തേക്കാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. കേരള അഡ്‍വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, വിവിധ ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. അരീക്കോട് നടന്ന പരിപാടിയിൽ ഡി ടി പി സി സെക്രട്ടറി വിപിൻചന്ദ്ര, മലബ...
Kerala, Malappuram

തെളിവെടുപ്പിന് ഹാജരാകുന്ന ഉദ്യോസ്ഥർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം

വിവരാവകാശ കമ്മിഷന്റെ അറിയിപ്പ് ലഭിച്ച് തെളിവെടുപ്പിന് ഹാജരാകുന്ന ഉദ്യോസ്ഥർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം. തിരൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥ ഔദ്യോഗിക വാഹനം ഉപയോഗിച്ചാണ് എത്തിയതെന്ന് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കമ്മിഷണറുടെ മറുപടി. പൊതുഗതാഗത സംവിധാനം ഉപയോഗിച്ചോ ടാക്‌സി വാഹനത്തിലോ തെളിവെടുപ്പിന് എത്തിയാലും ആ തുക ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് വ്യവസ്ഥയുള്ളതായും കമ്മിഷൻ വ്യക്തമാക്കി....
Kerala, Malappuram

സാധാരണക്കാരന്റെ നീതിപീഠമാണ് വിവരാവകാശ നിയമം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം

സാധാരണക്കാരന് നീതി തേടാവുന്ന നീതിപീഠമാണ് വിവരാവകാശ നിയമവും കമ്മിഷനുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം. തിരൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാകാശ നിയമ പ്രകാരം അപേക്ഷകന് വിവരങ്ങൾ യഥാസമയം നൽകാതിരിക്കുന്നത് ബന്ധപ്പെട്ട നിയമം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് കരുതേണ്ടത്. അപേക്ഷ ലഭിച്ചപ്പോഴോ അപ്പീൽ സമയത്തോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തീർപ്പാക്കാനാവാത്തതിനാലാണ് അപേക്ഷകർ കമ്മിഷന് മുമ്പാകെ എത്തുന്നത്. അതിനാൽ നൽകാനാവുന്ന വിവരങ്ങളാണെങ്കിൽ ഉദ്യോഗസ്ഥർ എത്രയും വേഗത്തിൽ തന്നെ അത് അപേക്ഷകന് നൽകണം. അതേസമയം ഉദ്യോഗസ്ഥരെ മനഃപൂർവം ദ്രോഹിക്കാനായി വിവരാവകാശ നിയമം ആയുധമാക്കുന്നവരെ കമ്മിഷൻ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകിയാൽ മതിയെന്ന നിലപാട് ശരിയല്ല. ...
Malappuram

മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിൽ 2375 കിലോമീറ്റർ റോഡുകളാണുള്ളത്. അതിൽ 1722 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ ചെലവ് കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കുമെന്നും ഇതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധ റോഡുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് 80 ശതമാനത്തിലേറെ റോഡുകൾ ഇത്തരത്തിൽ നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകളുടെ നിർമാണത്തിന് തുക ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുകയാണ് സർക്കാർ നയം. അതിനാണ് നിർമാണം പൂർത്തിയായ റോഡുകൾക്ക് സമീപം ചെലവഴിച്ച തുക, പരിപാലന...
Information, Other

ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം: നടപടി ത്വരിതപ്പെടുത്തണം- ജില്ലാ വികസന സമിതി

മലപ്പുറം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. മലപ്പുറം കോട്ടപ്പടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ) ഓഫീസിനു സമീപത്തെ 20 സെന്റ് സ്ഥലം ലാബിനായി ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന് 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ തയ്യാറാണെന്നും എം.എല്‍.എ പറഞ്ഞു. നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ച് ലാബ് കെട്ടിടം നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പു മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര...
Job, Kerala, Malappuram

പി.ആർ.ഡി കരാർ ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി താത്പര്യമുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. പി.ആർ.ഡിയിലോ പത്ര സ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫർമാരായി സേവനം ചെയ്തവർക്ക് മുൻഗണന. ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. സർക്കാർ പരിപാടികളുടെ ഫോട്ടോ കവറേജാണ് ചുമതല. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടർന്ന് എടുക്കുന്ന രണ്ട് പരിപാടികൾക്ക് 500 രൂപ വീതവും പ്രതിഫലം നൽകും. ഒരുദിവസം പരമാവധി 1700 രൂപയാണ് പ്രതിഫലം. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയാണ് പാനലിന്റെ കാലാവധി. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ ...
Kerala, Malappuram, Other

മാലിന്യമുക്തം നവകേരളം ; ഹരിത ഓഡിറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു

കുറ്റിപ്പുറം : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ള ആതവനാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ഓഡിറ്റിങ് പൂർത്തീകരിച്ചു. ജനകീയ ഓഡിറ്റ് ടീം തയ്യാറാക്കിയ റിപ്പോർട്ട് പ്രസിഡന്റ് സിനോബിയക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ജാസിർ, വി.ഇ.ഒ നിഷ, വാർഡ് മെമ്പർമാർ, മറ്റ് ഓഫീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഹരിത ബജറ്റ് അവതരിപ്പിച്ച ആദ്യ പഞ്ചായത്ത് കൂടിയായ ആതവനാട് ക്യാമ്പയിൻ കാലയളവിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. ആതവനാട് കൂടാതെ കുറ്റിപ്പുറം ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളുടെയും ജനകീയ ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കിയിട്ടുണ്ട്....
Kerala, Malappuram

മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ മരണപ്പെട്ടു

താനൂര്‍ : മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പൊന്മുണ്ടം അരിമണിച്ചോല കുഞ്ഞീതു(65) ആണ് മരിച്ചത്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഒന്നാം തിയ്യതി മകനോടൊപ്പം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം രാത്രി കുഞ്ഞീതുവിന്റെ മരണം.മയ്യത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മൈമൂന. മക്കള്‍: ജസീം, വസീം. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, കുഞ്ഞിക്കമ്മദ്, മൊയ്തീന്‍കുട്ടി, കുഞ്ഞിപ്പാത്തു, പരേതനായ ഹംസ...
Kerala, Malappuram

രണ്ട് ദിവസമായി പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയ്ക്കും കിണറ്റില്‍ അകപ്പെട്ട പൂച്ചയ്ക്കും രക്ഷകരായി ദുരന്തനിവാരണ സേന

തിരൂര്‍ : പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയെയും കിണറ്റില്‍ അകപ്പെട്ട പൂച്ചയെയും രക്ഷപ്പെടുത്തി താനൂര്‍ താലൂക്ക് ദുരന്തനിവാരണ സേന. തിരൂര്‍ തെക്കുമുറി സ്വദേശി നസീബിന്റെ വീട്ടുവളപ്പിലെ കുടിക്കാന്‍ ഉപയോഗിക്കുന്ന കിണറിലാണ് ഇന്ന് രാവിലെ 9 മണിയോടെ പൂച്ചയെ കിണറ്റില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളെത്തി പൂച്ചയെ ജീവനോടെ രക്ഷപ്പെടുത്തി. അതേസമയം രണ്ടുദിവസമായി തലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കുടുങ്ങിയ നിലയില്‍ തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി ശിവദാസിന്റെ വീട്ടുവളപ്പില്‍ തലയില്‍ പ്ലാസ്റ്റിക് കുടുങ്ങിയ നിലയില്‍ കാണപ്പെട്ട നായയെയും ടിഡിആര്‍എഫ് വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി. നസീബ് തിരൂരിന്റെ നേതൃത്വത്തില്‍, നവാസ് പുല്ലൂര്‍, ശിഹാബ് താനൂര്‍, നൗഫല്‍ താനൂര്‍, വാഹിദ് വെള്ളച്ചാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി....
Kerala

ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കി ; അസിസ്റ്റന്റ് കമ്മീഷണര്‍ മലപ്പുറത്തേക്ക്

കോഴിക്കോട് : ക്ഷേത്ര നടത്തിപ്പിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയ അസിസ്റ്റന്റ് കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കോഴിക്കോട് മുതലക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി കൂടിയായ ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്. ജൂലൈ 19നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. എസിപിയുടെ സര്‍ക്കുലറിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക്...
Kerala, Malappuram

തിരുവോണം ബംപർ: ടിക്കറ്റ് പ്രകാശനം ചെയ്തു

മലപ്പുറം തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ (BR-93) മലപ്പുറം ജില്ലാതല ടിക്കറ്റ് പ്രകാശനം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം 20 പേർക്കും ലഭിക്കും. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, ജില്ലാ ലോട്ടറി ഓഫീസർ ലതീഷ് എൻ. ഹെസാക്കിയേൽ, അസി. ജില്ലാ ലോട്ടറി ഓഫീസർ ടി. അഭിലാഷ്, ഭാഗ്യക്കുറി ക്ഷേമനിധി ജില്ലാ ഓഫീസർ എസ്. ഹരിത, വിവിധ സംഘടനാ നേതാക്കൾ, ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു....
Kerala, Malappuram

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ: അവലോകന യോഗം ചേർന്നു

മലപ്പുറം : മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ സജീവമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാതല അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ചാർജ് ഓഫീസർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുനിസിപ്പൽ, പഞ്ചായത്ത്, ബ്ലോക്ക് സെക്രട്ടറിമാരും ജില്ലാതല ഏകോപന സമിതി അംഗങ്ങളും പങ്കെടുത്തു. ജില്ലയിലെ ഡോർ ടു ഡോർ യൂസർ ഫീ കളക്ഷൻ നൂറ് ശതമാനത്തിലെത്തിക്കാൻ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ആഗസ്റ്റ് 15നുള്ളിൽ യൂസർഫീ കളക്ഷൻ 100 ശതമാനത്തിലെത്തിക്കും. എം.സി.എഫ് ഇല്ലാത്ത പ്രദേശങ്ങളിൽ അത് ഒരുക്കാനും സ്ഥലം വാടകയ്‌ക്കോ വിലയ്ക്ക് വാങ്ങിയോ ലഭ്യമാക്കാനും യോഗം നിർദേശിച്ചു. ആവശ്യമെങ്കിൽ ഹരിത കർമ സേനയുടെ എണ്ണം കൂട്ടും. എണ്ണം കൂട്ടിയാൽ കൂടുതൽ പ്രദേശങ്ങളിൽ മാലിന്യം ശേഖരിക്കാൻ കഴിയുമെന്നും ഇതിലൂടെ ഹരിത കർമ സേന അംഗങ്ങളുടെ വരുമാനം കൂടുമെന്നും യോഗം ചൂണ്ടിക്കാട്ടി. കുടുംബശ്രീയുമായി സഹകരിച്ച് മാലി...
Crime

മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്. ആലപ്പുഴ സ്വദേശിനി നല്‍കിയ പരാതിയിലാണ് എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. ഒരു മാസം മുമ്പ് കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു....
Information

‘മാലിന്യ മുക്ത നവകേരളം’: മലപ്പുറം സിവിൽ സ്റ്റേഷൻ ശുചീകരിച്ചു

മലപ്പുറം : 'മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനില്‍ മാസ് ക്ലീനിങ് നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനെ മാലിന്യമുക്ത മാതൃകാ സിവിൽസ്റ്റേഷനാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. അജൈവമാലിന്യങ്ങള്‍ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നത് കണ്ടെത്തിയാല്‍ അതത് ഓഫീസ് മേധാവിക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അതത് ഓഫീസുകളിലെ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. സിവില്‍ സ്റ്റേഷനില്‍ വാഹനാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. സിവില്‍ സ്റ്റേഷനിലെ വിവിധ കെട്ടിടങ്ങളില്‍ ഏരിയ തിരിച്ച് ശുചീകരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ എന്...
Kerala, Malappuram

പ്ലസ് വണ്‍ സീറ്റ് ; താത്കാലിക ബാച്ചുകള്‍ അപര്യാപ്തം, മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും ; പിഎംഎ സലാം

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമെന്ന് മുസ്ലീം ലീഗ്. മുഖം മിനുക്കാനുള്ള തന്ത്രം മാത്രമാണിത്. ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടത്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കി. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിരന്തര സമരങ്ങളുടെ വിജയമാണ്. എന്നാല്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇനിയും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരമില്ലാതിരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമാണെന്ന് പിഎംഎ സലാം പറഞ്ഞു. 5820 വിദ്യാര്‍ത്ഥികള്‍ക്ക് മാത്ര...
Education, Kerala, Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു, കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാര്‍ മേഖലയില്‍ 97 അധിക ബാച്ചുകള്‍ താല്‍കാലികമായി അനുവദിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. മലബാറില്‍ 15,784 സീറ്റുകള്‍ കൂടി ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. 4,64,147 പേര്‍ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി. മലപ്പുറം 53, പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ...
Kerala, Malappuram

കർഷക പരിശീലനങ്ങൾക്ക് തുടക്കം ; ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു

മലപ്പുറം : മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കുവേണ്ടി നടത്തുന്ന വിവിധ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ കീഴിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ആതവനാട് എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.മധു പദ്ധതി വിശദീകരിച്ചു. പശു വളർത്തൽ, രക്തപരാദരോഗ നിയന്ത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഡോ. ജിനുജോൺ വിഷയാവതരണം നടത്തി. കർഷകർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത്, ജ...
Kerala, Malappuram

വാഴയൂരിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

വാഴയൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. വാഴയൂർ അങ്ങാടി പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ ഫൗലദ് അധ്യക്ഷത വഹിച്ചു. കർഷകർ ഉത്പാദിപ്പിച്ച നടീൽ വസ്തുക്കൾ, വാഴയൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള വാഴയൂർ അഗ്രോ മാർട്ടിന്റെ വിവിധ ഇനം തൈകൾ, റെയ്ഡ് കോ മലപ്പുറം യൂണിറ്റിന്റെ സ്മാം രജിസ്‌ട്രേഷൻ, കുടുംബശ്രീ കാർഷിക ഉത്പന്നങ്ങൾ, കേരള കർഷകൻ രജിസ്‌ട്രേഷൻ എന്നിവയും ഞാറ്റുവേല ചന്തയുടെ ഭാഗമായി സജ്ജീകരിച്ചിരുന്നു. പങ്കെടുത്തവർക്ക് പച്ചക്കറി വികസന പദ്ധതിയിൽ സൗജന്യമായി പച്ചക്കറി തൈ, വിത്ത് എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ ബാലകൃഷ്ണൻ, ഭരണസമിതി അംഗം ജമീല കൊടമ്പാട്ടിൽ, പി.കെ അബ്ദുറഹ്‌മാൻ, എം.കെ രാജൻ, പി.സി.കെ ഉണ്ണികൃഷ്ണൻ...
Kerala, Malappuram

മണിപ്പൂർ കലാപം: കണ്ണമംഗലത്ത് എസ്ഡിപിഐ പ്രതിഷേധിച്ചു

കണ്ണമംഗലം: മണിപ്പൂരിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ എസ് ഡി പി ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചനമ്പലത്ത് പന്തം കൊളുത്തി പ്രതിഷേധം നടത്തി. പ്രതിഷേധത്തിന് എസ്ഡിപിഐകണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് പൂവിൽ, സഹദുദ്ധീൻ സി എം, നൗഷാദ് കണ്ണേത്ത്, തുടങ്ങിയവർ നേതൃത്വം നൽകി....
Other

വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ

മലപ്പുറത്ത് നടന്ന അദാലത്തിൽ തീർപ്പാക്കിയത് 18 പരാതികൾ മലപ്പുറം : വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കൂടുന്നുവന്ന് വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ നിസാര പ്രശ്‌നങ്ങൾ കാരണം വിവാഹമോചനത്തിനായി നിരവധിപേരാണ് കമ്മിഷനു മുന്നിൽ വരുന്നത്. ഇത് ഗൗരവമായി എടുത്ത് ജില്ലയിൽ വിവാഹ പൂർവ്വ കൺസിലിങ് കാര്യക്ഷമതയോടെ നടത്താനും വിവാഹം കഴിക്കാൻ പോകുന്നവർക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും കൗൺസിലിങ് നിർബന്ധമാക്കണമെന്നും കമ്മീഷൻ അംഗം പറഞ്ഞു. കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 51 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ 18 പരാതികൾ തീർപ്പാക്കി. പോലീസിന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടിനായി 10 പരാതികൾ കൈമാറി. ശേഷിക്കുന്ന...
Other

ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്; 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളില്‍ ശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വലക്ക് ഏര്‍പ്പെടുത്തി. തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് നാളെ അവധി....
Accident

കൊണ്ടോട്ടിയിൽ അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കൊണ്ടോട്ടി : കോടങ്ങാട് അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്ക്. ബൈക്ക് യാത്രികനായപെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിയും മണ്ണാർക്കാട് താമസക്കാരനുമായ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. സുഹൃത്ത് സതീഷിന് ഗുരുതര പരിക്കേറ്റു. അപകടം പുലർച്ചെ ഒരു മണിക്ക്. ഇരുവരും മലപ്പുറത്ത് ഫ്രൂട്‌സ് കടയിൽ ജോലി ചെയ്യുന്നവരാണ്. രാത്രി ഒരുമണിയോടെ കോഴിക്കോട് പാലക്കാട് ദേശിയപാതയിൽ കൊണ്ടോട്ടി കോടങ്ങാട് വെച്ച് വേങ്ങര സ്വദേശികൾ സഞ്ചരിച്ച ടാർ ജീപ്പും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം. അപകടം നടന്ന ഉടനെ പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ...
Kerala, Malappuram

റസ്‌ക്യു ഗാര്‍ഡ് നിയമനം: കൂടിക്കാഴ്ച 24 ന് ; കൂടുതല്‍ അറിയാന്‍

മലപ്പുറം : കടല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 2023 ആഗസ്റ്റ് ഒന്നു മുതല്‍ 2024 ജൂണ്‍ 9 വരെയുള്ള കാലയളവിലേക്കായി മലപ്പുറം ജില്ലയില്‍ റസ്‌ക്യൂ ഗാര്‍ഡുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ചവരും 20 വയസ്സിന് മുകളില്‍ പ്രായമുളളവരുമായിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ജൂലൈ 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്ററുടെ കാര്യാലയത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2667428....
Kerala, Local news, Malappuram, Other

വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം; വിപണിയില്‍ പരിശോധന ശക്തമാക്കും

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന്‍ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളില്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും. സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി വ്യാപാരികള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കര്‍മപദ്ധതികള്‍ തയ്യാറാക്കി. താലൂക്ക് തലത്തിൽ രൂപീകരിച്ച പൊതുവിതരണ, റവന്യൂ, ഭക്ഷ്യ സുരക്ഷവകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കും. ...
Kerala, Malappuram, Other

27,000 വനിതകള്‍ക്ക് മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് : ജില്ലാതല വിതരണോദ്ഘാടനം നടന്നു

മലപ്പുറം : സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കാലത്തിനൊപ്പം വനിതകളെ നടക്കാന്‍ പ്രാപ്തരാക്കാന്‍ സാധിക്കുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് കോടി മാറ്റിവച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 1.5 കോടി രൂപ ചെലവഴിച്ച് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് 'സെവന്‍ ഡേയ്‌സ്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 44 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവ...
Kerala, Local news, Malappuram

എ ആര്‍ നഗറില്‍ ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

വേങ്ങര : എ ആര്‍ നഗര്‍ പഞ്ചായത്തില്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒറ്റപ്പെട്ട രീതിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ -അങ്കണ വാടി പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും വരും ദിവസങ്ങളില്‍ ഉറവിട നശികരണവും ബോധവല്‍ക്കരണവും എല്ലാ വാര്‍ഡുകള്‍ തലത്തിലും സ്‌കൂള്‍ തലത്തിലും ആസൂത്രണം ചെയ്തതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ അറിയിച്ചു....
Education, Information, Job, Kerala

ഉന്നതി മെഗാ ജോബ് ഫെയർ 22ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉന്നതി-2023 മെഗാ ജോബ് ഫെയർ ജൂലൈ 22ന് രാവിലെ 10.30 ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നടക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 40ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോബ്‌ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570....
Kerala, Malappuram

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ സി എച്ച് ഹോസ്പിറ്റലിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം....
Kerala, Malappuram

സംശയ രോഗം കുടുംബ വഴക്കിലെത്തി ; കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി വരുകയായിരുന്ന ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

മലപ്പുറം: പൊന്നാനിയില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. ജെ എം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികള്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ മ...
error: Content is protected !!