Friday, August 29

Tag: Malappuram

ചികിത്സയിലെ വീഴ്ച: ഡോക്ടർ 5 ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി
Other

ചികിത്സയിലെ വീഴ്ച: ഡോക്ടർ 5 ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം: ശസ്ത്രക്രിയയിലെ പിഴവ് മൂലം രോഗിക്കുണ്ടായ പ്രയാസങ്ങള്‍ക്കും ചികിത്സാ ചെലവിനും ഗൈനക്കോളജിസ്റ്റിനോട് നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവായ 35,000 രൂപയും കോടതി ചെലവായ 10,000 രൂപയും ഒരു മാസത്തിനകം നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ മെമ്പറുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. അല്ലാത്ത പക്ഷം വിധിസംഖ്യ നല്‍കുന്നതുവരെ 12 ശതമാനം പലിശ നല്‍കുന്നതിനും കമ്മീഷന്‍ ഉത്തരവിട്ടു. പാന്‍ക്രിയാസിന് ശസ്ത്രക്രിയ നടത്തിയിരിക്കെ ഗര്‍ഭധാരണവും പ്രസവവും അപകടകരമാണെന്ന് നിര്‍ദ്ദേശിച്ചതിനാല്‍ ഗര്‍ഭം ഒഴിവാക്കുന്നതിനും ഭാവിയില്‍ ഗര്‍ഭം ധരിക്കാതെയിരിക്കാനുമുള്ള ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരി  ഡോക്ടറെ സമീപിച്ചത്.  വിജയകരമായി ശസ്ത്രക്രിയ നടത്തിയെന്ന് ഡോ...
Malappuram

ഫുട്‌ബോൾ ടൂർണമെന്റിൽ കളിക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു; കളി നിർത്തിവെപ്പിച്ചു

തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങലിൽ ഫുട്‌ബോൾ ടൂര്ണമെന്റിനിടെ കളിക്കാരെ മർദിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. പതിനാറുങ്ങൽ ഗോൾഡൻ ഈഗിൾസ് സംഘടിപ്പിച്ച ഫ്ളഡ്ലൈറ്റ് ഫുട്‌ബോൾ ടൂര്ണമെന്റാണ് സംഘർഷത്തിൽ കലാശിച്ചത്. ചെറുമുക്ക് ഐശ്വര്യ ക്ലബും കരിപറമ്ബ് 4 എൻ സി ക്ലബും തമ്മിലായിരുന്നു മത്സരം. ചെറുമുക്കിന് വേണ്ടി കോഴിക്കോട് ജില്ലയിൽ നിന്നുള്ള ടീമാണ് കളിച്ചത്. കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ കളിക്കാർ തമ്മിൽ ഫൗൾ ചെയ്തത് സംബന്ധിച്ച് തർക്കമുണ്ടായി. ഇതോടെ കരിപറമ്ബ് ടീമിന്റെ ആളുകൾ വന്ന് ചെറുമുക്ക് ടീമിലെ കളിക്കാരെ മർദിക്കുകയായിരുന്നു. ഒതുക്കുങ്ങൽ റോയൽ ട്രാവൽസിന്റെ താരം കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജുനൈദ് (26), സബാൻ കോട്ടക്കലിൽ താരം ചെറുവണ്ണൂർ അരിക്കാട് സ്വദേശി നാസിൽ (25) എന്നിവരെ ഇരുപതോളം പേർ സംഘം ചേർന്ന് വളഞ്ഞിട്ട് തല്ലി. പരിക്കേറ്റ ഇരുവരും ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച്ച പരാതി നൽകി. സംഭവത്തിൽ 25 പേ...
Other

ആയിഷ ജിനാനയും കൂട്ടുകാരികളും പറന്നെത്തിയത് യുദ്ധഭൂമിയിലേക്ക്

യുക്രൈനിലേക്കു പറന്നിറങ്ങി നാലു മണിക്കൂറിനകം യുദ്ധഭീതി എന്താണെന്ന് അറിഞ്ഞിരിക്കുകയാണ് മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി ആയിഷ ജിനാൻ. സപ്രോസിയ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ ഒന്നാംവർഷ മെഡിസിനു ചേരാനാണ് ആയിഷ യുക്രൈനിലേക്ക് വിമാനം കയറിയത്. പ്രശ്‌നങ്ങളൊന്നും ഇല്ല, എല്ലാം സമാധാനപരമായി നീങ്ങുകയാണെന്ന് സർവകലാശാല അറിയിച്ച ധൈര്യത്തിലാണ് യാത്ര തിരിച്ചത്. കീവ് വിമാനത്താവളത്തിൽ കാലുകുത്തിയപ്പോഴും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. നാലു മണിക്കൂർ കഴിഞ്ഞപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. കീവിൽനിന്ന് സർവകലാശാലയിലേക്ക് ഒൻപതു മണിക്കൂറാണ് യാത്ര. ഈ സമയത്താണ് യുദ്ധം തുടങ്ങിയത് അറിഞ്ഞത്. 22-ന് കോഴിക്കോട് വിമാനത്താവളം വഴിയാണ് യുക്രൈനിലെത്തിയത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ യാത്ര പോകുന്നതിലെ ബുദ്ധിമുട്ട് ആയിഷയെയും കൂടെയുള്ളവരെയും അറിയിച്ചിരുന്നു. എന്നാൽ യാത്ര അനിവാര്യമായിരുന്നു. ഫെബ്രുവരിയിൽത്തന്നെ പ്രവേശ...
Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കാന്‍ അടിയന്തര നടപടികള്‍ക്ക് തീരുമാനം

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് പ്രൊപ്പോസല്‍ തയാറാക്കാന്‍ സമിതിയെ നിയോഗിച്ചു. ഒഫ്ത്താല്‍മോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, ഗൈനക്കോളജി വിഭാഗങ്ങളില്‍ എന്‍.എച്ച്.എം മുഖേന എത്രയും വേഗം താത്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനം. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാറിലേക്ക് നല്‍കിയ ശുപാര്‍ശയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദേശം നല്‍കി.  അനസ്തറ്റിക്സ് തസ്തികയില്‍ താത്ക്കാലിക സംവിധാനം വേണമെന്ന ആവശ്യത്തില്‍ സാധ്യത പരിശോധിക്കാനും ഡയാലിസിസ് കേന്ദ്രത്തില്‍ ഒരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തുന്നതിനായി മൂന്ന് ടെക്നീഷ്യന്‍മാരെ നിയമിക്കാന്‍ എച്ച്.എം.സി വഴി ഫണ്ട് കണ്ടെത്താനും തീരുമാനമായി. ആധുനിക ലേബര്‍ റൂം സൗകര്യം ഒരുക്കാന്‍ മൂന്നുമാസത്തിനകം പ്രവൃ...
Other

ബൈക്കിൽ ലോകം ചുറ്റാനൊരുങ്ങി മലപ്പുറത്തെ യുവാവ്

ചേലേമ്പ്ര: യാത്ര ഇഷ്ടവിനോദമാക്കിയ ചേലേമ്പ്രയിലെ ദിൽഷാദ് തന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമാക്കാൻ പുറപ്പെട്ടു കഴിഞ്ഞു. ആഫ്രിക്ക ഉൾപ്പെടെ 32 രാജ്യങ്ങൾ ബൈക്കിൽ സഞ്ചരിച്ച് കാണുകയാണ് ലക്ഷ്യം. ഒന്നര വർഷം കൊണ്ട് യാത്ര പൂർത്തീകരിക്കാനാണ് ഉദ്യേശം. ആദ്യം ബുള്ളറ്റിൽ മുംബൈ വരെ എത്തും. ഫെബ്രുവരി 4 ന് കപ്പൽമാർഗം ദുബായിലേക്ക്. ദുബായ്, ഒമാൻ, സൗദി എന്നീ അറേബ്യൻ രാജ്യങ്ങളിലൂടെ ബൈക്കിൽ യാത്ര തുടരും. പിന്നീട് സൂയസ് കനാൽവഴി ഈജിപ്തിലേക്ക്. തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിലൂടെ കറങ്ങി ലിബിയവഴി വീണ്ടും സൗദി അറേബ്യയിലും ശേഷം ദുബായിലും എത്തി കപ്പൽമാർഗം നാട്ടിൽ തിരിച്ചെത്തും. ഒരുവർഷവും മൂന്നുമാസവുംകൊണ്ടു യാത്ര പൂർത്തിയാക്കാനാകുമെന്ന് ദിൽഷാദ് പറഞ്ഞു. വിവിധ രാജ്യങ്ങൾ കാണാനും ഭാഷകളും സംസ്കാരങ്ങളും അറിയാനുമാണ് തന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു. യാത്രയിലെ കാഴ്ചകൾ സ്വന്തം യൂട്യൂബ് ചാനൽവഴി ലോകത്തെ അറിയിക്കും. ന...
Other

കോവിഡ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ, മലപ്പുറം എ കാറ്റഗറിയിൽ ഉൾപ്പെടുത്തി

കോവിഡ് വ്യാപനം തടയാൻ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേയുള്ളൂ. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന് നിർദേശം നൽകി. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. സ്വകാര്യ ചടങ്ങുകളിൽ 20 പേർ മാത്രം. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ ചടങ്ങുകളിൽ 50 പേർക്കു പങ്കെടുക്കാം. കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും...
Malappuram

ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി; ഒരു വർഷത്തിനിടെ നടത്തിയത് 2523 ശസ്ത്രക്രിയകൾ

കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി.കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2021-ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയ സർക്കാർ ആശുപത്രികളിൽ ഒന്ന് തിരൂർ ജില്ലാ ആശുപത്രിയാണ്. 2523(രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിമൂന്ന്) ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ മാത്രം തിരൂർ ജില്ലാആശുപത്രിയിൽ വിജയകരമായി നടന്നത്. ജനറൽ/റീജ്യണൽ അനസ്തേഷ്യ ആവശ്യമുള്ള മേജർ ശസ്ത്രക്രിയകൾ 1614 എണ്ണമാണ് ജില്ലാ ആശുപത്രിയിൽ നടന്നത്. ഇവയിൽ 1032 ശസ്ത്രക്രിയകൾ ഗൈനക്കോളജി വിഭാഗത്തിന്റെയാണ്.നേരത്തെ കോവിഡ് ബാധിതരുടെ അടക്കം അടിയന്തിര പ്രസവശസ്ത്രക്രിയകൾ മികച്ചരീതിയിൽ ചെയ്ത് ഗൈനക്കോളജിവിഭാഗം പ്രശംസപിടിച്ചുപറ്റിയിരുന്നു.സങ്കീർണ്ണമായ പ്രസവശസ്ത്രക്രിയകൾക്ക് പുറമേ ഗർഭാശയരോഗങ്ങൾക്കുള്ള ഹിസ്ട്രക്ടമി,അണ്ഡാശയരോഗങ്ങൾക്കുള്ള ഓവറോട്ടമി തുടങ്ങ...
Malappuram

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ജില്ലാ തലത്തില്‍ നേരിട്ടുള്ള വിതരണത്തിനും ബുക്കിങ്ങിനും ക്രമീകരണം

കോവിഡ് മൂലം മരണപ്പെട്ട മലപ്പുറം ജില്ലക്കാരുടെ ബന്ധുക്കള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റിനായി  ജനുവരി 24, 25  തീയതികളില്‍ രാവിലെ 10.00 മുതല്‍ 12.00 വരെയും, ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയും  ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അപ്പോയിന്‍മെന്റ്  എടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടതും എന്നാല്‍ കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റ് (ഡി.ഡി.ഡി) ഇതുവരെ ലഭിക്കാത്തതുമായ കേസുകളാണ് പരിഗണിക്കുക. ഫോണ്‍:  04832733261.അപ്പോയിന്‍മെന്റ് എടുക്കുന്നവരുടെ ശ്രദ്ധക്ക്* സംസ്ഥാന സര്‍ക്കാരിന്റ് കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടവരായിരിക്കണം* വിളിക്കുമ്പോള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് (ഡി.ഡി.ഡി) നല്‍കണം* സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റ് നമ്പര...
Malappuram

കളി ടർഫിൽ മതി, റോഡിൽ വേണ്ട. പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ജില്ലയിലെ നിരത്തുകളില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച്  മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോധവത്ക്കരണം.  ജില്ലയിലെ പ്രധാന കായിക മേഖലയായ ഫുട്ബോള്‍ ടര്‍ഫുകള്‍  കേന്ദ്രീകരിച്ചാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണം തുടങ്ങിയത്. രാത്രി കാലങ്ങളില്‍ ടര്‍ഫുകളില്‍ ഫുട്ബോള്‍ കളിക്കാന്‍ നിരവധി യുവാക്കളാണ് എത്തുന്നത്. കളികള്‍ കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന റോഡില്‍ അമിത ശബ്ദവും അഭ്യാസ പ്രകടനവും നടക്കുന്നതായി വ്യാപക പരാതി ഉണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍മറ്റില്ലാതെ മൂന്നാളെയും വെച്ചുള്ള ഇരുചക്ര വാഹനത്തിലുള്ള യാത്രയും പതിവാണ്. ഇത്തരത്തില്‍ രാത്രികാലങ്ങളിലെ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍കരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ടര്‍ഫിലെത്തുന്നത്. ബോധവല്‍കരണത്തോടൊപ്പം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോട്...
Malappuram

സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി

മലപ്പുറം : ജില്ലയില്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി. ജനുവരി മൂന്ന് മുതല്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഇന്നലെ (ജനുവരി 19) ആരംഭിക്കുകയായിരുന്നു. വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ ഇതുവരെ 119702 കട്ടികള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു. ജില്ലയില്‍ 53 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ തുടങ്ങിയിട്ടുണ്ട്. മലപ്പുറം താലൂക്കാശുപത്രിയുടെ കീഴിലായി കുട്ടികള്‍ക്ക് കോവിഡ്  വാക്സിനേഷന്‍ നടക്കുന്ന ആലത്തൂര്‍പടി എം.എം.ഇ.ടി. ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ: എ ഷിബുലാല്‍, ...
Other

കോവിഡ് വര്‍ധനവും ഒമിക്രോണ്‍ ആശങ്കയും: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെ പോലീസ്, തദ്ദേശഭരണം, റവന്യൂ തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ക്ലസ്റ്ററുകള്‍ കണ്ടെത്തി അത്തരം സ്ഥലങ്ങളില്‍ വ്യാപനം തടയുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ സ്വീകരിക്കണം. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതാത് വകുപ്പ് മേധാവികള്‍ അനുവദിക്കണമെന്നും  ജ...
Crime

മർദനമേറ്റ 3 വയസ്സുകാരൻ മരിച്ചു, രണ്ടാനച്ഛനെ തിരയുന്നു

കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ; പൊലീസ് കേസെടുത്തു തിരൂർ: തിരൂരിൽ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച മൂന്ന് വയസുകാര​ൻ മരിച്ചു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് (3) ബുധനാഴ്ച രാത്രി ഏഴോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ അര്‍മാൻ, മരണ വിവരമറിഞ്ഞതോടെ മുങ്ങി. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തിൽ ദുരൂഹതയേറി. ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭ...
Crime, Malappuram

പൊന്നാനിയിൽ മയിലിനെ പിടികൂടി കറി വെച്ചു, ഒരാൾ പിടിയിൽ

പൊന്നാനി: കുണ്ടുകടവ് താമസിക്കുന്ന ആന്ധ്ര സ്വദേശികളായ നാടോടി സംഘങ്ങളാണ് പൊന്നാനി തുയ്യത്ത് നിന്ന് പിടികൂടിയ മയിലിനെ കറി വെച്ചത്.എടപ്പാൾ റോഡിൽ തുയ്യത്ത് ജനവാസ മേഖലയിൽ ഇറങ്ങി നടന്ന മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് നാലംഗസംഘം മയിലിനെ കറി വെക്കുന്നത് കണ്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM സംഭവമറിഞ്ഞ നാട്ടുകാർ പൊന്നാനി പോലീസിനെയും, ഫോറസ്റ്റിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു..ആന്ധ്ര സ്വദേശിയായ ശിവ എന്നയാളെ പിടികൂടി. ഇയാളെ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്....
Crime

സോഷ്യൽ മീഡിയയിൽ ചാറ്റിങ് വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന കേസ്

പോലീസിന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ സഹോദരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ ജയിലിൽ കഴിയേണ്ടി വന്നേനെ എടപ്പാൾ: സമൂഹ മാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ തന്ത്രം മെനഞ്ഞത്. സഹോദരൻ പലവട്ടം ശാരീരി കമായും മാനസികമായും പീഡിപ്പിക്കുന്നതായി ചൈൽഡ് ലൈൻ മുഖേന പരാതി നൽകുകയായിരുന്നു. ഇവർ കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈഎ സ്പിയുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചി റക്കൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടത്തിയ സിഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത...
Malappuram

മെഗാ തൊഴില്‍ മേളയിൽ ഉദ്യോഗാർത്ഥികൾ ഒഴുകിയെത്തി; 718 പേർക്ക് തൊഴിൽ ലഭിച്ചു

നിയുക്തി 2021' മെഗാ തൊഴില്‍ മേളയ്ക്ക് വന്‍ സ്വീകാര്യതജില്ലയില്‍ അഭിമുഖം നടന്നത് 3,850 ഒഴിവുകളിലേക്ക്, 7239 പേർ പങ്കെടുത്തു സംസ്ഥാനത്ത് 20 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന 'നിയുക്തി 2021' മെഗാ തൊഴില്‍മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടന പരിപാടിയില്‍ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. മേല്‍മുറി മഅ്ദിന്‍ പോളിടെക്നിക് ക്യാമ്പസില്‍ സംഘടിപ്പിച്ച മേളയില്‍ ഐ.ടി, ടെക്സ്റ്റയില്‍സ്, ജുവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ 73 പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. മെഗാ തൊഴിൽ മേളയിൽ 7,239 ഉദ്യോഗാർത്ഥികൾ പ...
Breaking news

ഷാർജയിൽ നിന്ന് വന്ന യാത്രക്കാരന് ഒമിക്രോൺ പോസിറ്റീവ്

മലപ്പുറത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ 36 കാരന്‍ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ് ഈ വ്യക്തി. ഒമൈക്രോണ്‍ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താല്‍ നിലവില്‍ സംസ്ഥാനത്ത് എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. ഇദ്ദേഹം ടാൻസാനിയയിൽ പോയിരുന്നു. എവിട്ന്ന്ആആണ് രോഗം വന്നത് എന്നത് വ്യക്തമായിട്ടില്ല....
Accident

മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

മലപ്പുറം ഹാജിയാര്‍പള്ളി് കോല്‍മണ്ണയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, ഒരാള്‍ക്ക് പരിക്ക്. മമ്പാട് സ്വദേശി മജീദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ റഹൂഫിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ലീഡര്‍ ബസും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്....
Kerala

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും, മൂന്നാറിലെ വില്ലയിലും കള്ളപ്പണമെന്നും ഇ ഡി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്രകുറിപ്പിലാണ് അറിയിച്ചത് ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാടുകൾ സൂചിപ്പിക്കുന്ന രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ഡിസംബർ എട്ടാം തീയതി കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് രേഖകൾ കണ്ടെടുത്തത്. വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റൽ തെളിവുകളും അടക്കം റെയ്ഡിൽ കണ്ടെടുത്തതായും ഇ.ഡി. വാർത്താക്കുറിപ്പിൽ അറിയിച്ചു. കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകൻ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡന്റ് ബി.പി. അബ്ദുൾ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് എം.കെ. അഷ്റഫ് എന്നിവരുടെ വീടുകളില...
Breaking news

യുവാവിനെ വെട്ടിക്കൊന്ന് പുഴയിൽ എറിഞ്ഞു

സംഭവം മക്കരപറമ്പിൽ മലപ്പുറം : മക്കരപ്പറമ്പ് അമ്പലപ്പടി വറ്റല്ലൂർ റോഡിൽ ഇപ്പാത്ത് പടി പാലത്തിനു മുകളിൽ യുവാവിനെ കുത്തിക്കൊന്ന നിലയിൽ പുഴയിൽ കണ്ടെത്തി. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് ജാഫറിനെ (36) യാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 5 നു ചെറുപുഴയിലാണ് കുത്തേറ്റ നിലയിൽ കണ്ടത്. സാമ്പത്തിക തർക്കങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം . . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Sports

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജില്ലാ ചാമ്പ്യന്മാരായി നന്നമ്പ്ര സ്വദേശികൾ

തിരൂരങ്ങാടി: മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കൊടിഞ്ഞി, ചെറുമുക്ക് സ്വദേശികൾ ചാമ്പ്യന്മാരായി. കൊടിഞ്ഞി കടുവള്ളൂരിലെ ഉസ്മാൻ പത്തൂർ, ചെറുമുക്കിലെ റിയാസ് എന്നിവരാണ് ജേതാക്കളായത്. ഉസ്മാൻ ഫോർലൻഡ് കൊടിഞ്ഞിയുടെയും റിയാസ് യൂത്ത് ഫെഡറേഷൻ ക്ലബിന്റെയും പ്രതിനിധികളാണ്. ഇരുവരും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും....
Crime

വീട്ടമ്മയെ ആക്രമിച്ചു സ്വർണ മാല കവർന്ന കേസിൽ 2 യുവാക്കൾ പിടിയിൽ

വേങ്ങര: ചുള്ളിപ്പറമ്പ് വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പ്രതികളെയും വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. വലിയോറ ചുള്ളിപ്പറമ്പ് സ്വദേശികളായ തെക്കേ വീട്ടിൽ ഫൗസുള്ള(19), തെക്കേ വീട്ടിൽ നിസാം(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വീട്ടമ്മയുടെ അയൽവാസികൾ ആണ്.മുറ്റത്തോട് ചേർന്ന് ഉപയോഗശൂന്യമായ തൊഴുത്തിൽ ഒളിച്ചിരുന്നാണ് മോഷ്ടാക്കൾ കൃത്യത്തിന് മുതിർന്നത്. ആദ്യം മുഖത്തേക്ക് മുളക്പൊടി വിതറുകയും കഴുത്തിൽ പിടിച്ച് ചെയിൻ പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിടിവലിയിൽ സ്ത്രീ താഴെ വീണങ്കിലും ചെയിൻ ബലമായി പിടിച്ചതിനാൽ മോഷ്ടക്കൾക്ക് ചെറിയ കഷ്ണം മാത്രമാണ് ലഭിച്ചത്. ശബ്ദം വച്ചതിനെ തുടർന്ന് അകത്ത് നിന്ന് മരുമകൾ വിജിഷ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെ ടുകയായിരുന്നു. പ്രതികൾ ഇരുവരും തോർത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോർത്തിൽ മുളക് പൊടി വിതറി മണപ്പിക്കാനും ശ്രമം നടത്...
Local news

വൈദ്യുതി പോസ്റ്റുകൾ കിട്ടാനില്ല, ആയിരത്തോളം അപേക്ഷകർ വൈദ്യുതിക്കായി കാത്തിരിക്കുന്നു.

മുസ്ലിം യൂത്ത് ലീഗ് കെ എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിവേദനം നല്‍കി തിരൂരങ്ങാടി: ഇലക്ട്രിക്ക് പോസ്റ്റ് ഓഫീസുകളിൽ ലഭ്യമല്ലാത്തത് കാരണം നിരവധി പേർ വൈദ്യുതി കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. തിരൂരങ്ങാടി ഡിവിഷൻ ഓഫീസിന് കീഴിൽ മാത്രം 330 അപേക്ഷകരുണ്ട്. ഇവർക്കായി 1400 പോസ്റ്റുകൾ ആവശ്യമാണ്. ഇത്തരത്തിൽ തിരൂർ സർക്കിൾ ഓഫീസിന് കീഴിൽ ആയിരത്തോളം അപേക്ഷകരുണ്ട്. 5 മാസത്തോളമായി ഇലക്ട്രിക്ക് പോസ്റ്റുകൾ വന്നിട്ട്. മാസങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് അപേക്ഷകർ. ഉദ്യോഗസ്ഥരും നിസ്സഹായാവസ്ഥ പറയുകയാണ്. സെൻട്രലൈസെഡ് പാർച്ചേഴ്‌സ് ആയതിനാൽ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇലക്ട്രിക് പോസ്റ്റിന്റെ ലഭ്യത കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തിരൂരങ്ങാടി ഡിവിഷന് കീഴില്‍ മാത്രം 350-ലേറെ സര്‍...
Education, Job

തൊഴിൽ അവസരങ്ങൾ, കോഴ്‌സുകൾക്ക് സീറ്റ് ഒഴിവുകൾ

പാര്‍ട്ട്- ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുസ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ്, ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസ് റീപ്രോസസ്സിംഗ് ക്വാളിറ്റി മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട്- ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രിയോ/ ഡിപ്ലോമയോ ഉള്ളവര്‍ക്കും സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍സിനും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15 നകം അയക്കണം.  വിശദ വിവരങ്ങള്‍ക്ക് www.srccc.in എന്ന വൈബ്‌സെറ്റ് വഴിയോ 8301915397/ 9447049125 എന്ന നമ്പറിലോ ബന്ധപ്പെടുക. യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്‌ട്രേക്ടര്‍ നിയമനംജില്ലയിലെ ആയുഷ്മാന്‍ ഭാരത് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്കുള്ള യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്‌ട്രേക്ടര്‍ തസ്തികയിലേക്ക് കരാര്‍/ദിവസ...
Crime, Malappuram

വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി

പ്രവർത്തിച്ചത് ബീഡിക്കമ്പനി എന്ന വ്യാജേന. ഉപകരണങ്ങളും ഉൽപന്നങ്ങളും അടക്കം അരക്കോടിയോളം രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തു. ഇത്തരം സ്ഥാപനം പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യം വേങ്ങര- ബീഡിക്കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹാൻസ് നിർമാണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വേങ്ങര കണ്ണമംഗലത്താണ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്. പരിശോധനയിൽ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവൻ അഫ്‌സൽ(30), ഏ ആർ നഗർ കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രദീപ് അസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിലെ എം ഇ ...
Kerala, Other

സ്വയം തൊഴിൽ ഉൾപ്പെടെയുള്ളവയ്ക്ക് പിന്നോക്ക വിഭാഗക്കാര്‍ക്ക് വായ്പ നൽകുന്നു.

സ്വയം തൊഴിൽ, ഓട്ടോ, ടാക്സി വാങ്ങാൻ, പെണ്കുട്ടികളുടെ വിവാഹം, മക്കളുടെ പഠനം, വീട് പുനരുദ്ധാരണം തുടങ്ങിയവക്ക് അപേക്ഷിക്കാം മലപ്പുറം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരം താമസക്കാരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒ.ബി.സി ക്രിസ്ത്യന്‍, മുസ്ലിം വിഭാഗക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലളിതമായ വ്യവസ്ഥകളോടുകൂടി വായ്പകള്‍ അനുവദിക്കുന്നു. സ്വയം തൊഴില്‍ തുടങ്ങുന്നതിനും ഓട്ടോറിക്ഷയുള്‍പ്പെടെ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനും പെണ്‍കുട്ടികളുടെ വിവാഹത്തിനും ഭവനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ബഹുവിധ ആവശ്യങ്ങള്‍ക്കുമാണ് വായ്പകള്‍ അനുവദിക്കുക. കൂടാതെ മേല്‍ വിഭാഗത്തില്‍പ്പെടുന്ന എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവ...
Crime

വിദേശ കറൻസിയുമായി മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ

മലപ്പുറം സ്വദേശി അബ്ദുൽ റഷീദിൽ (49) നിന്നാണ് 30.32 ലക്ഷം രൂപയുടെ സൗദി റിയാൽ, ഒമാൻ റിയാൽ എന്നിവ പിടികൂടിയത്. ഫ്ലൈ ദുബായ് ഫ്ളൈറ്റിൽ ദുബായിലേക്ക് പോകാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ട് ബാബു നാരായണൻ, റഫീഖ് ഹസ്സൻ, പ്രമോദ് കുമാർ സവിത എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC...
Local news

അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ

എം എൽ എ യുടെ ഉറപ്പ് പാഴ്‌വാക്കായി മൂന്നിയൂർ ∙ ഏതുനിമിഷവും അടർന്ന് തലയിൽ പതിക്കാവുന്ന സീലിങ്, പൊട്ടിപ്പൊളിഞ്ഞ തറ, കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടങ്ങൾ. വേനൽ കാലമായൽ വെള്ളമില്ല, ആവശ്യത്തിന് മരുന്നുമില്ല. വെളിമുക്ക് ആയുർവേദ ആശുപത്രി അസൗകര്യങ്ങൾക്കു നടുവിൽ. പടിക്കൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും. 1981ൽ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. താലൂക്കിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ആയുർവേദ ആശുപത്രിയാണ്.  20 കിടക്കകളുള്ള ആശുപത്രിയിൽ 5 പേവാർഡ് കിടക്കകളുമുണ്ട്.  3 സ്ഥിരം ഡോക്ടർമാരും എൻആർഎച്ച്എം പദ്ധതിയിൽ ഒരു ഡോക്ടറും അടക്കം 4 പേർ ഇവിടെയുണ്ട്. കൂടാതെ പ്രത്യേക പദ്ധതിയിൽ നേത്രവിഭാഗത്തിലും  മനോരോഗ വിഭാഗത്തിലും ഓരോ ഡോക്ടർമാർ ആഴ്ചയിൽ ഒരു ദിവസം ആശുപത്രിയിലെത്തുന്നുണ്ട്. ഉച്ചവരെയാണ് ഒപിയുള്ളത്. മുഴുവൻ സമയവും നഴ്സുമാരും ഉണ്ടാകും. ദിവസം നൂറ്റൻപ...
Kerala

വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍ വിസമ്മതിക്കുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി

മലപ്പുറം- ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഒരു വിധത്തിലുമുള്ള മാനുഷിക പരിഗണനയും നല്‍കാതെയാണ് ഇത്തരക്കാര്‍ സ്ത്രീകളോട് പെരുമാറുന്നത്. ഇത്തരം കേസുകളില്‍ ഭാര്യയ്ക്ക് സ്വമേധയാ വിവാഹമോചനം നടത്താവുന്നതാണെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.   പല പരാതികളിലും എതിര്‍കക്ഷികള്‍ ഹാജാരാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് സ്‌റ്റേഷന്‍ മുഖാന്തരം കമ്മീഷന് മുമ്പില്‍ വിളിപ്പിക്കാനും നിര്‍ദ്ദേശിച്ചതായി കമ്മീഷന്‍ അറിയിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നില്‍നില്‍ക...
Malappuram

മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരിക്ക്

എടപ്പാൾ- മൊബൈൽ ഫോണിന്റെ തകരാർ പരിഹരിക്കുമ്പോൾ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. കോലൊളമ്പ് ബോംബെപടി സ്വദേശി തഹീർ (24) ആണ് കയ്യിൽ പൊള്ളലേറ്റ് ചികിത്സ തേടിയത്. മൊബൈൽ ടെക്നിഷ്യൻ ആയ തഹീർ കഴിഞ്ഞ ദിവസം കേടായ മൊബൈൽ ഫോൺ വീട്ടിൽവച്ച് അഴിച്ച് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ബാറ്ററിയുടെ അടി വശത്തെ പശ എടുത്തു മാറ്റുമ്പോൾ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കയ്യിൽ സാരമായി പൊള്ളലേറ്റു. മുമ്പ് എ ആർ നഗർ കുന്നുംപുറത്ത് ഇതര സംസ്ഥാന തൊഴിലാളിക്കും ഫോൺ പൊട്ടിത്തെറിച്ചു പരിക്കേറ്റിരുന്നു....
Gulf

ദുബായ് എക്സ്പോ 2020: പെരിന്തൽമണ്ണ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് റെക്കോർഡ്

പെരിന്തൽമണ്ണ: ദുബായ് എക്‌സ്‌പോ 2020 ലെ 192 രാജ്യങ്ങളുടെയും പവിലിയൻ 3 ദിവസം കൊണ്ട് സന്ദർശിച്ച് മലയാളി വിദ്യാർഥി റെക്കോർഡിട്ടു. ജിദ്ദയിൽ ബിസിനസുകാരനായ (മിക്‌സ് മാക്‌സ്) നീറാനി ഉമ്മർ ഏലംകുളത്തിന്റെ മകനായ 16 കാരൻ ഫാസിൽ ഉമ്മർ ആണ് ഈ റെക്കോർഡിന് ഉടമ. ഈ ബഹുമതി നേടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ സന്ദർശകനാണ് ഫാസിൽ. ജിദ്ദയിൽ വിദ്യാർഥിയായിരുന്ന ഫാസിൽ ഇപ്പോൾ നാട്ടിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പിതാവ് ഉമ്മറിനും മാതാവ് ഹസീനക്കും സഹോദരൻ ഫവാസിനുമൊപ്പമാണ് ഫാസിൽ ദുബായിലെത്തിയത്. എന്നാൽ എല്ലാ പവിലിയനും കാണണമെന്ന ആഗ്രഹവുമായി ഫാസിൽ തനിയെ മൂന്നു ദിനം കൊണ്ട് എല്ലാ പവിലിയനും സന്ദർശിച്ച് എക്‌സ്‌പോ പാസ്‌പോർട്ടിൽ എല്ലാ രാജ്യങ്ങളുടെയും സീൽ സമ്പാദിക്കുകയായിരുന്നു.  ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായിലെത്തുന്ന സന്ദർശകർക്ക് നൽകുന്നതാണ് എക്‌സ്‌പോ 2020 ദുബായ് പാസ്‌പോർട...
error: Content is protected !!