മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
ദ്വിദിന റോബോവാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
നവീന സങ്കേതിക വിദ്യകളിലും റോബോട്ടിക്സിലും വിദ്യാർത്ഥികളിൽ താത്പര്യം വളർത്തിയെടുക്കുന്നതിനായി
തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ദ്വിദിന “റോബോവാർ ക്യാമ്പ്” സംഘടിപ്പിക്കുന്നു. ഡിസംബർ 23, 24 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ മൂന്ന് മുതൽ ഒൻപതാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.
ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഡിസൈൻ തിങ്കിങ് തുടങ്ങിയവയുടെ വിവിധ അടിസ്ഥാനപാഠങ്ങൾ രസകരമായ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
വിവിധ സെൻസറുകളുടെ പരിചയപ്പെടൽ, റിമോട്ട് കൺട്രോൾ റോബോട്ടുകൾ, ലൈൻ ഫോളോവർ - വാൾ ഫോളോവർ റോബോട്ടുകൾ തുടങ്ങിയയുടെ നിർമ്മാണവും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
24 ന് ക്യാമ്പ് അംഗങ്ങളുടെ “മെഗാ റോബോവാർ“ രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനും അവസരമുണ്ട്. താത്പര്യമുള്ളവർ
htt...




















