Saturday, October 17

Tag: Manjeri

മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍
Information

മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍

മഞ്ചേരി : മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ഹെഡ് ക്ലര്‍ക്ക് ആയ കണ്ണൂര്‍ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം ശഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാനാണ് ബിജു 3500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം മാര്‍ക്ക് ചെയ്ത നോട്ട് യഹ്യ ഹെഡ് ക്ലര്‍ക്കിന് കൈമാറി. ഇതിനിടെയാണ് വിജിലന്‍സ് ബിജുവിനെ കൈയോടെ പൊക്കിയത്. ആദ്യം 5000 രൂപ ചോദിച്ചെങ്കിലും പിന്നീട് 3500 രൂപയാക്കി ചുരുക്കുകയായിരുന്നു. ഏഴ് മാസം മുമ്പാണ് ബിജു മഞ്ചേരിയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. ഡി.വൈ.എസ്.പി ഫിറോസ് എം ശഫീഖ്, ഇന്‍സ്പെക്ടര്‍മാരായ ഐ.ഗ...
മഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി കുട്ടികൾക്ക് പരിക്ക്
Accident

മഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി കുട്ടികൾക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരി പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞു. നിരവധി കുട്ടികൾക്ക് പരുക്ക് . അൽ ഹുദ ഇംഗ്ലീഷ് സ്കൂർ ബസ് ആണ് മറിഞ്ഞത്. ഉച്ചയ്ക്ക് 12 നാണ് അപകടം. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ടുമുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു....
മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ
Crime

മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ

മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരി പോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28) ആണ് കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്. കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത...
മഞ്ചേരിയിൽ കവുങ്ങുതോട്ടത്തിലെ തോട്ടിൽ 500 രൂപയുടെ കെട്ടുകണക്കിന് നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ; അന്വേഷിച്ചപ്പോൾ ട്വിസ്റ്റ്
Other

മഞ്ചേരിയിൽ കവുങ്ങുതോട്ടത്തിലെ തോട്ടിൽ 500 രൂപയുടെ കെട്ടുകണക്കിന് നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ; അന്വേഷിച്ചപ്പോൾ ട്വിസ്റ്റ്

മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ കെട്ടുകണക്കിന് കള്ളനോട്ടുകളാണ് തോട്ടിലെ വെള്ളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മഞ്ചേരി പോലീസെത്തി ഇവ പരിശോധിച്ച് കസ്റ്റഡിയിലെടുത്തു. ചില നോട്ടുകൾ കത്തിച്ച നിലയിലാണ്. ഒരേ സീരിയൽ നമ്പറാണ് നോട്ടിൽ അച്ചടിച്ചിരിക്കുന്നത്. കവുങ്ങ് തോട്ടത്തിലെ വെള്ളത്തിൽ നോട്ടുകൾ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് കേസ് രജിസ്റ്റ‍ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു....
കാരക്കുന്നിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു
Accident

കാരക്കുന്നിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

മഞ്ചേരി : കാരക്കുന്ന് പള്ളിപ്പടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. പുൽപറ്റ കളത്തുംപടി ദാസൻ (42) മാതാവ് സത്യവതി (70) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരാണ്.
മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു
Crime

മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു

മഞ്ചേരി : മഞ്ചേരി മേലാക്കാം കോഴിക്കാട്ട്കുന്നിൽ ഭാര്യ ഭർത്താവിനെ കുത്തികൊന്നു. നാരങ്ങാ തൊടി കുഞ്ഞി മുഹമദ്( 65) നെയാണ് ഭാര്യ നഫീസ കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 10.30 തോടെയാണ് സംഭവം. വാക്ക് തർക്കത്തിനിടെ കത്തിയെടുത്തു കുത്തുകയായിരുന്നു. നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തു വരികയാണ. ബഹളം കേട്ട് എത്തിയ അയൽവാസികൾ എത്തിയ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെട്ടു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കിടിച്ച് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കിടിച്ച് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ആമക്കാട് ബൈക്ക് ഇടിച്ച് നാലാം ക്ലാസ് കാരൻ മരിച്ചു മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കിടങ്ങയം പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ ( 9 ) ആണ് മരിച്ചത്. പന്തല്ലൂർ ആമക്കാട് അരിച്ചോലയിൽ സ്കൂൾ വിട്ടു പോകുന്നതിനിടെയാണ് അപകടം. കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരിച്ചോല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്....
പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചു വിട്ടു
Other

പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചു വിട്ടു

മഞ്ചേരി: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ. എം. എ സലാമിനെ കെ. എസ്. ഇ. ബിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സലാം എന്‍. ഐ. എയുടെ കസ്റ്റഡിയിലാണ്. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റില്‍ സലാമിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കി...
പൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച കാർ ഓട്ടോയിൽ ഇടിച്ചു 2 പേർ മരിച്ചു.
Accident

പൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച കാർ ഓട്ടോയിൽ ഇടിച്ചു 2 പേർ മരിച്ചു.

മഞ്ചേരി: ആനക്കയം കാഞ്ഞമണ്ണയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു 2 പേർ മരിച്ചു. ഓട്ടോ ഡ്രൈവർ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മൽ അബ്ദുൽ ഹമീദ് (കുഞ്ഞുട്ടി 56), യാത്രക്കാരൻ മങ്കട പള്ളിപ്പുറം ചീരക്കുഴിയിൽ പൊട്ടേങ്ങൽ ഉസ്മാൻ (62) എന്നിവരാണ് മരിച്ചത്.രാവിലെ 8.45ന് ആണ് സംഭവം.ഓട്ടോ വള്ളിക്കാപ്പറ്റയിൽ നിന്ന് മഞ്ചേരിയിലേക്കും, ഇന്നോവ പെരിന്തൽമണ്ണയിലേക്കും പോവുകയായിരുന്നു. പൂച്ച ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിനിടയായതെന്നാണ് അറിയുന്നത്....
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്, 24 പേരെ കസ്റ്റഡിയിൽ എടുത്തു, വ്യാപക പ്രതിഷേധം
Other

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്, 24 പേരെ കസ്റ്റഡിയിൽ എടുത്തു, വ്യാപക പ്രതിഷേധം

എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കും. എന്‍ഐഎ ആസ്ഥാനത്ത് ഏജന്‍സിയുടെ അഭിഭാഷകരെത്തി. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധന നടത്താന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഓഫീസിനുള്ളിലായിരിക്കും വൈദ്യ പരിശോധന നടത്തുക. ആര്‍എസ്എസിന്റെ ഭീരുത്വമാണ് എന്‍ഐഎ റെയ്‌ഡെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. ജനാധിപത്യ ബോധമുള്ള സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിലും, അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. മലപ്പുറം മഞ്ചേരി, ദേശീയപാതയിൽ പുത്തനത്താണി, കൂരിയാട് എന്നിവിടങ്ങളിൽ റോഡ് ഉപരോധിച്ചു...
ഡ്രൈവർക്ക് മർദനം; ഇന്ന് മഞ്ചേരിയിൽ സ്വകാര്യ ബസ് പണിമുടക്ക്
Breaking news

ഡ്രൈവർക്ക് മർദനം; ഇന്ന് മഞ്ചേരിയിൽ സ്വകാര്യ ബസ് പണിമുടക്ക്

മഞ്ചേരി: മഞ്ചേരിയിൽ ഇന്ന് ബസ് സമരം. വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല. മഞ്ചേരിയിൽ നിന്നും തിരുരിലേക്ക് പോകുന്ന ആഗയിൽ ബസ് തടഞ്ഞു ഒരു വിഭാഗം ആളുകൾ ഡ്രൈവറെ മർദിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. ഡൈവിംഗ് സീറ്റിൽ നിന്നും ഡൈവറെ വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചു. പരിക്ക് പറ്റിയ ഡൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബസ് ആക്രമിക്കുകയും യാത്രക്കാരെ ഭീഷിണിപ്പെടുത്തി ഡൈവറെ ഡൈവിംഗ് സിറ്റിൽ നിന്നും വലിച്ചെയക്കുകയും ചെയ്ത നാട്ടുകാർകെ തിരെ നടപടിയെടുക്കണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. ഈ അവശ്യമുന്നയിച്ച ഇന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്....
ഗ്രീന്‍ഫീല്‍ഡ് പാത : അതിരുകളില്‍ കല്ലിടല്‍ 22ന് തുടങ്ങും
Kerala

ഗ്രീന്‍ഫീല്‍ഡ് പാത : അതിരുകളില്‍ കല്ലിടല്‍ 22ന് തുടങ്ങും

നിര്‍ദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടല്‍ ഈ മാസം 22ന് ആരംഭിക്കും. പുതിയ പാതയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ജില്ലാ കലക്ടറുടെ ആധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് - മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റ വില്ലേജിലാണ് ഗ്രീന്‍ഫീല്‍ഡ് പാതയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തിക്കല്ലിടല്‍ ആരംഭിക്കുക. ഒരു മാസത്തിനുള്ളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി 45 മീറ്റര്‍ വീതിയില്‍ ഓരോ 50 മീറ്ററിലുമാണ് അതിരുകളില്‍ കല്ലുകള്‍ സ്ഥാപിക്കുക. ജി.പി.എസ് കോഡ്സിന്റെ അടിസ്ഥാനത്തില്‍  കോണ്ക്രീറ്റില്‍ നിര്‍മിച്ച അതിര്‍ത്തിക്കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂണില...
ഉപതിരഞ്ഞെടുപ്പ്: നഗരസഭ വാർഡുകളിൽ വാശിയേറിയ മത്സരം
Politics

ഉപതിരഞ്ഞെടുപ്പ്: നഗരസഭ വാർഡുകളിൽ വാശിയേറിയ മത്സരം

മൂന്നിയൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് കുറവ് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നഗരസഭ വാർഡുകളിൽ മാത്രമാണ് ഉയർന്ന പോളിങ് ശതമാനം ഉള്ളത്. മറ്റിടങ്ങളിൽ തണുത്ത പ്രതികരണം ആയിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ : 47.13 ശതമാനം.  തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് : 52.23 ശതമാനം, മലപ്പുറം നഗരസഭയിലെ മൂന്നാംപടി : 73.71 ശതമാനം.  മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല : 83.52 ശതമാനം, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം 75.98 ശതമാനം. മൂന്നിയൂർ പഞ്ചായത്തിലെ 8,9,10,11,12 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് പാറക്കടവ് ഡിവിഷൻ. എസ് സി സംവരണ വാർഡിലേക്ക് ത്രികോണ മത്സരമായിരുന്നു. ലീഗിലെ സി.ടി.അയ്യപ്പൻ, എൽ ഡി എഫ് സ്വതന്ത്രൻ കെ.ഭാസ്കരൻ, ബിജെപിയുടെ പ്രേമദാസൻ എന്നിവരാണ് സ്ഥാനാർഥികൾ.10953 വോട്ടര്മാരിൽ 5721 പേർ മാത്രമാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ ലീഗിലെ കെ പി ...
50 ലക്ഷം രൂപയുടെ കുഴൽപ്പണ കവർച്ച മുഖ്യപ്രതി കീഴടങ്ങി
Crime

50 ലക്ഷം രൂപയുടെ കുഴൽപ്പണ കവർച്ച മുഖ്യപ്രതി കീഴടങ്ങി

മഞ്ചേരി: കഴിഞ്ഞ മെയ് മാസം 18ന് കുഴൽപ്പണവുമായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരിൽ വച്ച് മോട്ടോർസൈക്കിളിൽ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ അബ്ദുൽ നാസർ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങിയത്.സംഭവത്തിനുശേഷം തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു.നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡൽഹിയിൽ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പോലീസ് മുൻപാകെ കുറ്റം സമ്മതിച്ചു.ആഡംബര ജീവിതം നയിക്കാൻ ആണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴൽപ്പണം ആയതിനാൽ പരാതി ഇല്ലാത്തതിനാൽ പ്രതി മുൻപ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയുംസാമ്പത...
മുതിർന്ന സിപിഎം നേതാവ് ടി.ശിവദാസമേനോൻ അന്തരിച്ചു
Obituary

മുതിർന്ന സിപിഎം നേതാവ് ടി.ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ (90) അന്തരിച്ചു. മുൻ ധനമന്ത്രിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ നീണ്ടകാലമായി വിശ്രമത്തിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ മലമ്പുഴയിൽ നിന്ന് നിയമസഭാംഗമായി. 1987ലും 1996ലും നായനാർ സർക്കാരിൽ മന്ത്രിയായി. 87ൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 96ൽ ധനമന്ത്രിയായിരുന്നു. 2001ൽ ചീഫ് വിപ്പുമായിരുന്നു....
പഞ്ചാബിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിലേക്ക്
Sports

പഞ്ചാബിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിലേക്ക്

കേരളം സെമിയില്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെയാണ് കേരളം തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ ആടിച്ചാണ് വിജയം സ്വന്തമാക്കിയത്. കേരളത്തിനായി 17,86 മിനുട്ടിലായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോളുകള്‍. ഇതോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.  ആദ്യ പകുതികഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് സമനിയ വഴങ്ങിയ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായി ആണ് കേരളം ഇറങ്ങിയത്. സഫ്‌നാദിനും നിജോ ഗില്‍ബേര്‍ട്ടിനും പകരം സല്‍മാനും ഷികിലും ആദ്യ ഇലവനിലെത്തി. പഞ്ചാബ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. കേരളത്തിന്റെ അറ്റാക്കിങ്ങോട്കൂടിയാണ് മത്സരം ആരംഭിച്ചത്. 10 ാം മിനുട്ട...
മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; ഇന്ന് അറസ്റ്റ് ഉണ്ടായേക്കും
Crime

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്. ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്. ലഹരി സംഘത്തിൽ പെട്ടവരാണ് അക്രമികൾ എന്നാണ് വിവരം. പാലക്കാട്...
Malappuram

എസ് എഫ് ഐ പ്രവർത്തകരും അധ്യാപകരും തമ്മിൽ സംഘർഷം: പ്രധാനാധ്യാപിക ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

സംഘർഷത്തിൽ എസ് എഫ് ഐ നേതാവിന്റെ കയ്യൊടിഞ്ഞു ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ പഠിപ്പുമുടക്കുസമരവുമായി ബന്ധപ്പെട്ട് പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരും പുറത്തുനിന്നെത്തിയ എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രഥമാധ്യാപികയടക്കം ആറുപേർക്ക് പരിക്കേറ്റു. പ്രഥമാധ്യാപിക എ. ജയശ്രീ (55), അധ്യാപകൻ പി.സി. അബ്ദുൽ ജലീൽ (44), സ്കൂൾ ജീവനക്കാരൻ കെ.സി. സുബ്രഹ്മണ്യൻ (37), എസ്.എഫ്.ഐ. മഞ്ചേരി ഏരിയാ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡൻറ്്‌ വി. അഭിജിത്ത് (24), സി. മുഹമ്മദ് റാഫി (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് സംഘർഷമുണ്ടായത്. ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച എസ്.എഫ്.ഐ. ആഹ്വാനം ...
വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് 4 പേർ മരിച്ചു, 4 പേർക്ക് പരിക്ക്
Accident, Breaking news

വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് 4 പേർ മരിച്ചു, 4 പേർക്ക് പരിക്ക്

ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർ മരണപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ചു. 4 പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33), ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി ഹസൻ കുട്ടി എന്നിവരാണ് മരിച്ചത്. ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബം . മൃതദേഹം മഞ്ചേരി മെഡി. കോ ആശുപത്രിയിൽ....