Friday, August 21

Tag: Munniyur

മൂന്നിയൂർ കളിയാട്ടമുക്ക് കല്ലൻ ആമിനക്കുട്ടി അന്തരിച്ചു
Obituary

മൂന്നിയൂർ കളിയാട്ടമുക്ക് കല്ലൻ ആമിനക്കുട്ടി അന്തരിച്ചു

മൂന്നിയൂർ:- കളിയാട്ടമുക്ക് കാളികണ്ടം സ്വദേശി പരേതനായചെമ്പൻ മുഹമ്മദ്കുട്ടിഹാജിയുടെ ഭാര്യ കല്ലൻ ആമിനക്കുട്ടി (83) അന്തരിച്ചു.മയ്യിത്ത് നമസ്കാരം ഇന്ന് ഞായർ രാവിലെ 8.30 ന് കാളികണ്ടം റഹ്മാനിയ ജുമാ മസ്ജിദ്മക്കൾ : അബുലൈസ്, ഫൈസൽ, സുലൈഖ, റഷീദ, ഷാഹിദ, ഫദൽ, മുനീദ, ആബിദ . മരുമക്കൾ: അബൂബക്കർ ഉള്ളണം, ഹുസൈൻ പൂക്കിപറമ്പ്, മൂഹിയദ്ധീൻ പരേതൻ, സൈദലവി കളിയാട്ടമുക്ക്, ജാഫർ വെന്നിയൂര്, അബ്ദുൽ സലീം ഫറൂഖ്, ഫൗസിയ കൊണ്ടോട്ടി, ജസീന കൊടിഞ്ഞി...
Other

ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിൽ നിരക്കുകൾ കുറച്ചു; തീരുമാനം മൂന്നിയൂർ സൗഹൃദ വേദിയുടെ ഇടപെടലിനെ തുടർന്ന്

​തിരൂരങ്ങാടി: ചെമ്മാട് ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിലെ അമിത നിരക്കുകൾക്കെതിരെ ഉയർന്ന ജനരോഷത്തിന് പിന്നാലെ ഗെയിം നിരക്കുകൾ കുറക്കാൻ മാൾ അധികൃതർ തീരുമാനിച്ചു. നിരക്ക് വർധനവിനെതിരെ മൂന്നിയൂർ സൗഹൃദ വേദി നടത്തിയ ശക്തമായ പ്രതിഷേധത്തെയും ചർച്ചകളെയും തുടർന്നാണ് നടപടി.​സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധം ഉയർന്ന നിരക്കാണ് ഗെയിം കോർണറിൽ ഈടാക്കിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി മൂന്നിയൂർ സൗഹൃദ വേദി മാൾ അധികൃതർക്ക് പരാതി നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സൗഹൃദ വേദി ഭാരവാഹികളുമായി ഹൈലൈറ്റ് മാൾ - ഗെയിം കോർണർ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിരക്കുകൾ കുറക്കാൻ ധാരണയായത്.​ഇതിനെ തുടർന്ന് ​വീഡിയോ ഗെയിമുകൾക്കും ടോയ്സ് ക്രെയിൻ ഗെയിമുകൾക്കും 10% മുതൽ 30% വരെ നിരക്കിളവ് ലഭ്യമാകും. ഇത് മൂലംസാധാരണക്കാർക്കും കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ഗെയിം കോർണർ പ്രയോജനപ്പെടുത്താൻ സാധിക്കും.​സൗഹൃദ വേദി ചെയർമാൻ അഷ...
Obituary

മൂന്നിയൂർ കുന്നത്ത്പറമ്പ് താഴത്തെ പുരയ്ക്കൽ വസുമതി അന്തരിച്ചു

മൂന്നിയൂർ : കുന്നത്ത് പറമ്പ് സ്വദേശി താഴത്തെപുരക്കൽ പരേതനായ കൃഷ്ണൻ എന്നവരുടെ ഭാര്യ വസുമതി (62) വയസ് മരണപെട്ടു.മക്കൾ -രജീഷ്, സജിനി, ജിനീഷ് (ദുബായ് ),രജിനി.മരുമക്കൾ -ജനാർദ്ദനൻ, അശോകൻ,വിജിത, ശില്പ. സംസ്‍കാരം നാളെ (31/07/26)ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.
Obituary

തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമ മൂന്നിയൂർ തയ്യിലക്കടവിലെ വലില്ലത്ത് ഷംസുദ്ദീൻ അന്തരിച്ചു

മൂന്നിയൂർ : തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമ മൂന്നിയൂർ തയ്യിലക്കടവിലെവലില്ലത്ത് ഷംസുദ്ദീൻ അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് രാത്രി 9.30 ന് തയ്യിലക്കടവിലെ മൂച്ചിത്താണി ജുമാ മസ്ജിദിൽ വെച്ച് നടക്കും. ഭാര്യ, കള്ളിയൻ റയ്ഹാനത്ത് (നിരോൽപ്പാലം). മക്കൾ : ഷൗഫീല, ഷമീർ, ഷഫീഖ്, ഷബീബ്. മരുമക്കൾ: ബഷീർ ചെലുപാടം, എൻ പി റാഷിഫ വട്ടത്താണി, വി. നഫ്‌ല അത്താണിക്കൽ. സഹോദരങ്ങൾവി മുസ്തഫ സൗദി അറേബ്യ, വി റംലപറമ്പിൽപീടിക, പരേതയായ ഖദീജ ചാലിയം....
Obituary

മൂന്നിയൂർ പാറക്കാവ് സ്വദേശി ഒ. പി. യാസർ (43) അന്തരിച്ചു

മൂന്നിയൂർ പാറക്കാവ് സ്വദേശി പരേതനായ ഒ.പി. അബൂബക്കറിന്റെ മകൻ ഒ. പി.യാസർ (43) അന്തരിച്ചു. കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ . മാതാവ് ഫാത്തിമ.ഭാര്യ ശീബു.മക്കൾ: യസീദ്, യാസൻ.
Accident

പാറക്കടവിൽ കേബിൾ ഇറക്കുന്നതിനിടെ ലോറിയിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി: ലോറിയിൽ നിന്നും യു ജി കേബിൾ ഇറക്കുന്നതിനിടെ ടിപ്പർ ലോറിയിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചേലേമ്പ്ര ചേലൂപ്പാടം കപ്പോ കാട്ടിൽ കാവുങ്ങൽ അബ്ദുല്ലയുടെ മകൻ കെ കെ മുനീർ (44) ആണ് മരിച്ചത്. ഈ മാസം 7 ന് മൂന്നിയൂർ പാറക്കടവിൽ വെച്ചായിരുന്നു സംഭവം. രാത്രി 11 മണിക്ക് പാറക്കടവ് പാലത്തിന് സമീപം വെച്ച് നിർത്തിയിട്ട ടിപ്പറിൽ നിന്നും യു ജി കേബിൾ ഇറക്കുന്നതിനിടെ കേബിൾ തട്ടി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.കഴിഞ്ഞ ദിവസം മരിച്ചു....
Obituary

പടിക്കൽ സ്വദേശി കെ ടി അബൂബക്കർ ഹാജി അന്തരിച്ചു

മൂന്നിയൂര്‍ : പടിക്കൽ മഹല്ല് സ്വദേശി കുറ്റിയിൽ താമസിക്കുന്ന മുന്‍ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി മൊയ്തീന്‍ ഹാജിയുടെ മകന്‍ കെ.ടി അബൂബക്കർ ഹാജി (68) അന്തരിച്ചു. ഭാര്യ : ആസ്യ, മകള്‍ : അജീന, മരുമകന്‍ : സക്കീര്‍ പുല്ലാര, സഹോദരങ്ങള്‍ : പരേതനായ മുഹമ്മദ്, അസീസ്, പരേതയായ ഫാത്തിമ, ജമീല.
Crime

ബില്ല് അടക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തു; തലപ്പാറ കെഎസ്ഇബി ജീവനക്കാരന് മർദനം

തിരൂരങ്ങാടി : ബില്ല് അടക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ വന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുകാരൻ മർദ്ദിച്ചതായി പരാതി. തലപ്പാറ കെഎസ്ഇബി ഓഫീസിലെ ഇലക്ട്രിക്കൽ വർക്കർ തേഞ്ഞിപ്പാലം കൊയപ്പ സ്വദേശി കുമ്മലേരി പ്രകാശ് ബാബു (56) വിനെയാണ് മർദിച്ചത്. എ ആർ നഗർ പുകയൂർ കൊട്ടഞ്ചാൽ സ്വദേശി ബഷീർ ആണ് മർദിച്ചത്. രാവിലെയാണ് സംഭവം. ബില്ല് അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു മടങ്ങുമ്പോൾ പിറകിൽ നിന്നെത്തി ആക്രമിക്കുകയായിരുന്നു എന്ന് ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു....
Other

മേലേ ചേളാരി മാതാപുഴ റോഡിലെ ബ്ലോക്ക്: കലക്ടർ സ്ഥലം സന്ദർശിച്ചു

മേലെചേളാരി മാതാ പുഴ റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ അക്വിസിഷൻ നടപടിക്കൊരുങ്ങി കലക്ടർ തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ MLA ടി.വി ഇബ്രാഹിം ഇടപെട്ട് നടത്തിയ ശ്രമത്തിൻ്റെ ഭാഗമായി കലക്ടർ റവന്യൂ ഉദ്യോസ്ഥരോടും KNRC ജീവനക്കാരോടുമൊപ്പം സ്ഥലം സന്ദർശിച്ചു വള്ളിക്കുന്നിലെ കടലോര മേഖലയിലെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയ ശേഷമാണ് MLA യോടൊപ്പം കലക്ടർ എത്തിയത്വെളിമുക്കിലെ ഫൂട് ഓവർ ബ്രിഡ്ജ് വർക്ക് പുനരാരംഭിക്കുന്നതിനുള്ള തടസ്സം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഒരാഴ്ച സമയം നൽകി . വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുള്ള സർവ്വീസ് റോഡിൽ നിന്നുമുള്ള പ്രവേശനം 3 മീറ്ററിൽ നിന്നും 4 മീറ്ററാക്കാൻ കലക്ടർ KNRC ക്ക് നിർദേശം നൽകി. സ്വകാര്യ വെക്തിയുടെ സ്ഥാപനത്തിലേക്കുള്ള വഴി അടച്ചിട്ടത് തൊട്ടടുത്ത ദിവസം തുറക്കാൻ ഉത്തരവിട്ടു വള്ളിക്കുന്ന് മണ്ഡലം MLA TV ഇബ്രാഹിം മിനോടൊപ്പമാണ് കലക്ടർ വിജയ് ഗോയ...
Malappuram

പത്മശ്രീ കെ.വി.റാബിയ സ്മാരകസേവന രത്ന പുരസ്കാരം ഡോ: എം.എ. കബീറിനും കർമ്മ ശ്രേഷ്ഠ പുരസ്കാരം എൻ.എം.റഫീഖിനും

തിരൂരങ്ങാടി:സാക്ഷരതാപ്രസ്ഥാനത്തിലൂടെയും ഭിന്നശേഷി -സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും അന്താരാഷ്ട്ര തലത്തിൽ അംഗീകാരങ്ങൾ നേടുകയും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത അന്തരിച്ച പത്മശ്രീ കെ.വി. റാബിയയുടെ സ്മരണക്കായി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ പത്മശ്രീ കെ.വി. റാബിയ സ്മാരക സേവന രത്ന പുരസ്കാരത്തിന് ഡോ: എം.എ. കബീറും കെ.വി. റാബിയ സ്മാരക കർമ്മ ശ്രേഷ്ട പുരസ്കാരത്തിന് എൻ.എം.റഫീഖും തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ-സാംസ്കാരിക മേഖലയിലും ഭിന്നശേഷി മേഖലയിലും ജീവകാരുണ്യ മേഖലകളിലും സ്ത്രീ ശാക്തീകരണ മേഖലകളിലും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.വീട് വെക്കാൻ ഭൂമിയില്ലാത്ത 18 കുടുംബങ്ങൾക്ക് സൗജന്യമായി നാല് സെന്റ് വീതം ഭൂമി നൽകുകയും ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോം നൽകിയും ...
Obituary

പടിക്കൽ സ്വദേശി ഹമീദ് ചോനാരി അന്തരിച്ചു

മൂന്നിയൂർ പടിക്കൽ സ്വദേശി ഹമീദ് ചോനാരി( 63) മരണപ്പെട്ടു.ദീർഘ കാലം സൗദിയിൽ ജോലി ചെയ്തു ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.ഭാര്യ റംലത്ത് (53)മക്കൾ, റാഷിദ്‌ (29) റംഷീദ് (25) റാഹില (24) റിൻഷാൽ (20) റഫാൻ (15)മരുമക്കൾ, മാലിക് (37) തയ്യിലക്കടവ് , ജമാൽ (27) പടിക്കൽപടിക്കൽ ജുമാ മസ്ജിദിൽ കബറടക്കം നടത്തി
Other

തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് പടിക്കലിൽ; പന്തലിന് കാൽ നാട്ടി

പടിക്കൽ: മുപ്പത്തി മൂന്നാമത് പതിപ്പ് എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് 13, 14 തീയതികളിൽ പടിക്കലിൽ നടക്കും. സാഹിത്യോത്സവിൻറെ പന്തൽ കാൽ നാട്ടൽ കർമം എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി കെ ബഷീർ ഹാജി പടിക്കൽ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ സെക്രട്ടറി പി കെ ഹംസ മുസ്ലിയാർ പടിക്കൽ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിമുക്ക് റെയിഞ്ച് പ്രസിഡൻ്റ് ഷംസുദ്ദീൻ സഖാഫി, റെയിഞ്ച് ഫിനാൻസ് സെക്രട്ടറി മിർഷാദ് അഹ്സനി, എസ് എസ് എഫ് ഡിവിഷൻ ഭാരവാഹികളായ ആദിൽ അമീൻ, മുഹമ്മദ് ഷിബിലി പങ്കെടുത്തു. ഡിവിഷൻ സാഹിത്യോത്സവ് ജൂൺ 13, 14 തീയതികളിൽ പടിക്കലിൽ നടക്കും....
Other

കളിയാട്ടക്കാവ് കളിയാട്ട ഉത്സവത്തിന് കാപ്പൊലിച്ചു

​തിരൂരങ്ങാടി: മുന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട് ഉത്സവത്തിന് കാപ്പൊലിച്ചു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാരേക്കാവ് ചാത്തൻ ക്ലാരിയിൽ ഇന്നലെ വൈകിട്ടായിരുന്നു ചടങ്ങ്.​നാക്കിലയിൽ പണവും പറ നിറച്ചതും നിലവിളക്കുമായി കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യർക്കു ക്ഷേത്രകാരണവർ വിളിവെള്ളി കൃഷ്ണൻകുട്ടി നായർ ഉത്സവത്തിനുള്ള അനുവാദം നൽകി. നൂറുകണക്കിനാളുകൾ കാപ്പൊലിക്കൽ ചടങ്ങിനു സാക്ഷിയായി.​29നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കോഴിക്കളിയാട്ടം നടക്കുക. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനം കുറിക്കുന്ന കളിയാട്ടം മതസൗഹാർദ്ദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്.​കോഴിക്കളിയാട്ടത്തിനു പൊയ്ക്കുതിരകളുമായി ആയിരങ്ങൾ കളിയാട്ടക്കാവിലെത്താറുണ്ട്. കാപ്പൊലിക്കൽ ചടങ്ങ് നടന്നതോടെ ഉത്സവത്തിന്റെ വരവറിയിച്ച് പൊയ്ക്കുതിര സംഘങ്ങൾ ഊരുചുറ്റുന്നത് അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. പൊയ്ക്കുതിര വരവ് അസ്തമയത്...
Accident

വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ വണ്ടി ഡിവൈഡറിൽ ഇടിച്ച് മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്

പെരിന്തൽമണ്ണ : വിനോദ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്നിയൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. :അങ്ങാടിപ്പുറത്ത് ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വെന്നിയൂരിൽ ഉള്ളതാണ് വാഹനം. മൂന്നിയൂർ സ്വദേശികളായ കുടുംബമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. 14 പേരോളം ഉള്ളതായി അറിയുന്നു. പരിക്കേറ്റവരെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല....
Accident

വിവാഹത്തിനെത്തിയവരുടെ ദേഹത്ത് തെങ്ങ് വീണ് പരിക്ക് പറ്റി ചികിൽസയിലായിരുന്നയാൾ മരണപ്പെട്ടു.

തിരൂരങ്ങാടി : ബന്ധുവീട്ടിൽ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ദേഹത്തേക്ക് തെങ്ങ് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നയാൾ മരിച്ചു. മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ മണ്ണട്ടാംപാറ പെരുകൊല്ലം പുറായ സ്വദേശി പരേതനായ തുമ്പാണി വിശ്വനാഥൻ്റെ മകൻ തുമ്പാണി സുനിൽ കുമാർ എന്ന സുനി (57) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി ഓവർസിയർ ആണ്. ഇക്കഴിഞ്ഞ മാർച്ച് 30 ന് വെളിമുക്ക് ആലുങ്ങലുള്ള ബന്ധുവിന്റെ വീട്ടിൽ വിവാഹത്തിന് വന്നപ്പോഴാണ് അപകടം. ബൈക്കിൽ തിരിച്ച് പോവാൻ നിൽക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. സമീപത്ത് നിന്നിരുന്ന ബന്ധു ശരത്തിനും പരിക്കേറ്റു. ഇരുവരെയും ഉടനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. കൂടെ ...
Local news

സിവിൽ സർവീസ് റാങ്ക് ജേതാവിനെ ജന്മ നാട് ആദരിച്ചു

2025 സിവിൽ സർവീസ് പരീക്ഷയിൽ 382-ാം റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെട്ടിയാട്ടിൽ അസ്മിൽ ഷാ ഹുദവിയെ ജന്മനാട് ആദരിച്ചു. വൻ ജനാവലിയുടെ നേതൃത്വത്തിലാണ് ജേതാവിനെ ആനയിച്ചത്. മൂന്നിയൂർ ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ്സ അങ്കണത്തിൽ നടന്ന ആദരം പി. ഹമീദ് മാസ്റ്റർ എം എൽ എ ഉദ്ഘാടനo ചെയ്തു .കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ വി.രവീന്ദ്രൻ മുഖ്യാതിഥിയായി.പരിപാടികളോട് അനുബന്ധിച്ച് മാസ്സ് മൂന്നിയൂർ പ്രസിദ്ധീകരിച്ച സപ്ലിമെന്റ്" ദ അംബാസഡർ ' മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ പ്രകാശനം ചെയ്തു.സംഘാടക സമിതി ചെയർമാൻ സയ്യിദ് സലീം ഐദീദ് തങ്ങൾ അധ്യക്ഷത വഹിച്ചു.വി പി സെയ്തലവി എന്ന കുഞ്ഞാപ്പു,ഡോ. വി.പി. സക്കിർ ഹുസൈൻ, ഡോ. പി മുഹമ്മദലി, ഡോ. ഷബീർ അഹമ്മദ്, ഡോ.റമീസ്.കെ, ഡോ.റിയാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തീൻകുട്ടി, റാഫി മുട്ടിച്ചിറക്കൽ, മൂക്കുമ്...
Obituary

പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് പുള്ളാടൻ അവ റാൻ്റെ മകൻ അബ്ദുൽ അസീസ് (49) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വള്ളിക്കുന്ന് അരിയല്ലൂർ എം വി എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് നെഞ്ചത്തേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ....
Crime

പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപന, പടിക്കലിൽ യുവാവ് പിടിയിൽ

മുന്നിയൂർ: പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പടിക്കൽ ജംഗ്ഷനിൽ ജാർഖണ്ഡ് സ്വദേശിയായ യുവാവ് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. ജാർഖണ്ഡ് കുസുന്ത പോലീസ് സ്റ്റേഷൻ പരിധിയിൽ എം. ഡി രാഹുൽ (26) എന്നയാളെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജും സംഘവും വൈകുന്നേരം ആറര മണിക്ക് പടിക്കൽ ജംഗ്ഷനിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 1.500 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി. എ. സുനീഷ്, എം. രാകേഷ്, കൃഷ്ണൻ മരുതാടൻ, സിവിൽ എക്സ്സൈസ്സ് ഓഫീസർ എം. ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ഡ്രൈവർ അഖിൽ ബാബു എന്നിവരും പങ്കെടുത്തു....
Crime

കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ സൂക്ഷിച്ച മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : ചെറിയ കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ കളിയാട്ടമുക്ക് എം എച്ച് നഗർ സ്വദേശി തെങ്ങിലകത്ത് പെരുവിൽ ഉമ്മർ കോയ (48) ആണ് അറസ്റ്റിൽ ആയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു...
Obituary

വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി അന്തരിച്ചു

മൂന്നിയൂർ : വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ നായടി. മക്കൾ: പരേതയായ പത്മിനി, രാമചന്ദ്രൻ, പ്രകാശൻ, ശാന്ത, പ്രേമ, സുരേന്ദ്രൻ, ഗംഗാധരൻ. മരുമക്കൾ: മോഹനൻ (ഒലിപ്രം), ഗംഗാധരൻ (കാക്കഞ്ചേരി), ബാബു ( ഇടിമുഴിക്കൽ), ബിന്ദു, ഷാനി, സജിനി,രേഷ്മ. സഞ്ചയനം ശനിയാഴ്ച.
Obituary

മൂന്നിയൂർ എറഞ്ഞിക്കൽ മൊയ്തീൻ ഹാജി അന്തരിച്ചു

മൂന്നിയുർ: ചിനക്കൽ പുളിച്ചേരിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃനിരയിലെ സജീവ സാന്നിധ്യവും ദീർഘകാലം പ്രവാസിയുമായിരുന്ന പരേതനായ എറഞ്ഞിക്കൽ സൈതാലി ഹാജിയുടെ മകൻ മൊയ്‌ദീൻ ഹാജി (65)നിര്യാതനായി. സൗദി അറേബ്യയിലെ അല്ലീത്തിൽ ബിസിനസായിരുന്നു. ഭാര്യ തുടിശ്ശേരി സഫിയ.മക്കൾ ഫൈസൽ, ഹഫ്‌സത്ത്, മുഹമ്മദ്‌ അർഷദ്, അഹമ്മദ്‌ റാഷിദ്‌, സൗദാബി, ഉമ്മുസൽ‍മത്ത്, മുഹാവിയ. മരുമക്കൾ ഷുഹൈബ് ഫൈസി പൊന്മള, ശംസുദ്ധീൻ ഹുദവി ചുള്ളിപ്പാറ, അജ്മൽ ചേളാരി, ഫാത്തിമ ജബിൻ, ഫാത്തിമ ഷംന . സഹോദരങ്ങൾ മുഹമ്മദ്‌ ഹാജി, സിദ്ധീഖ് ഹാജി, കടിയുമ്മ, പാത്തുമ്മു,സുലൈഖ, നബീസ. കബറടക്കം ചൊവ്വാഴ്ച രാവിലെ 10.30 ന് ചിനക്കൽ പള്ളിയിൽ....
Accident

ബസിടിച്ച് പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: ബസ് ഇടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി സൈതലവിയുടെ മകൻ ഫിറോസ് (42) ആണ് മരിച്ചത്. കഴിഞ്ഞ 21ന് രാവിലെ 9 മണിക്ക് മൂന്നിയൂർ ആലിൻ ചുവട് ടാറ്റ ഷോറൂമിന് മുമ്പിൽ വെച്ചായിരുന്നു അപകടം. പറമ്പിൽ പീടിക ചന്തയിൽ നിന്ന് സ്കൂട്ടറിൽ വരുമ്പോൾ പിറകിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഫിറോസിനും കൂടെയുണ്ടായിരുന്ന തുടിശ്ശേരി ജലീലിനും പരിക്കേറ്റു. ഫിറോസ് ആയിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഫിറോസ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. കബറടക്കം ഇന്ന് കളത്തിങ്ങൾ പാറ ജുമാമസ്ജിദിൽ. മാതാവ് ആയിഷ. ഭാര്യ ഹംജാദ. മക്കൾ: മുഹമ്മദ് ഐദിൻ , മുഹമ്മദ് ഐമൻ, മുഹമ്മദ് അദ്ഹാൻ , മുഹമ്മദ് അസീൻ.സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹസൈൻ, ഹുസൈൻ, സിദ്ദീഖ്, സാദിഖ്, ഖദീജ...
Other

മുന്നിയൂർ സ്വദേശി സൗദിയിൽ അന്തരിച്ചു

മൂന്നിയൂർ : ചിനക്കൽ അയുർ പടിക്കൽ അയ്യൂബ് (51) സൗദി അറേബ്യയിലെഒമേഖയിൽ അന്തരിച്ചു. ഖബറടക്കം ഞായർ പകൽ 12 ന് ഒമേഖയിൽ നടക്കും. പിതാവ് : അഹമ്മദ്. മാതാവ് : നഫീസ. ഭാര്യ : റസീദ. മക്കൾ : മുഹമ്മദ് നിഹാൽ, ഫാസ് മുഹമ്മദ്, മുഹമ്മദ് റമാസ്. സഹോദരങ്ങൾ : സൈതലവി, ഹമീദ്, റഫീഖ്, ഫൈസൽ, അഫ്സൽ, സുലൈഖ, സുമയ്യ, പരേതരായ മുസ്തഫ, ഹംസ.
Obituary

മുന്നിയൂർ കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു

മൂന്നിയൂർ : മുട്ടിച്ചിറ ചോനാരിക്കടവ് സ്വദേശി കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു. ആലിൻചുവട് സലഫി മസ്ജിദ് സെക്രട്ടറിയാണ്. കോണ്ഗ്രസ് ഭാരവാഹിയും ആയിരുന്നു. മയ്യിത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് മുന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ. മക്കൾ: യൂനുസ്, നസീർ ,വഹീദ, ഷഹീദ, അസ്മമരുമക്കൾ: ഹക്കീം, ഷംസുദ്ദീൻ, റിയാസ്...
Obituary

ചെമ്മാട് ഗൾഫ് മണി എക്സ്ചേഞ്ച് ഉടമ മുന്നിയൂർ മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

മുന്നിയൂർ : പാറക്കാവ് സ്വദേശിയും ചെമ്മാട് ഗൾഫ് മണി എക്സ്ചേഞ്ച് ഉടമയും ആയ ചെമ്പൻ മുഹമ്മദ് കുട്ടി എന്ന കൂറാജി (74) അന്തരിച്ചു. പാറക്കാവ് ജുമാമസ്ജിദ് മുൻ ജനറൽ സെക്രട്ടറി യും മദ്രസ കമ്മിറ്റി അംഗവുമാണ്. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 ന് മുന്നിയൂർ ചെനക്കൽ സുന്നി ജുമാ മസ്ജിദിൽ. ഭാര്യമാർ, നഫീസ, ആയിഷ.മക്കൾ: മൈമൂനത്ത്, അസ്മാബി, ഫാത്തിമ, ഖദീജ, സാജിദ,ഹസീന, മുജീബ്, നിസാർ, ഫൈസൽ, അഷ്റഫ്, ഹനീഫ, മുഹമ്മദ് യാസീൻ, അൻഷിഫ്...
Obituary

മൂന്നിയൂർ ഒടുങ്ങാട്ട്ചിന ജുമാമസ്ജിദ് മുൻ പ്രസിഡന്റ് പി.പി.ഹംസ ഹാജി അന്തരിച്ചു

മൂന്നിയൂർ : പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ആലിൻ ചുവട് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ പി പി ഹംസ ഹാജി (85) അന്തരിച്ചു.കബറടക്കം ഇന്ന് രാവിലെ 9.30 ന് ഒടുങ്ങാട്ട്ചിന ജുമാ മസ്ജിദിൽ.ആലിൻചുവട് ഒടുങ്ങാട്ടുചിന ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്, പാറക്കടവ് ഇർഷാദ് സിബിയാൻ മദ്രസ മുൻ ഭാരവാഹിയുമായിരുന്നു.ഭാര്യ, ഫാത്തിമക്കുട്ടി.മക്കൾ: അബ്ദുൽ ഗഫൂർ (മുൻ പി ടി എ പ്രസിഡന്റ്, പാറക്കടവ് ജി എം യു പി സ്കൂൾ), ബഷീർ മൂന്നിയൂർ ഖമീസ് മുഷൈത്ത് (സെക്രട്ടറി, സൗദി നാഷണൽ കെ എം സി സി ), ,ജാഫർ (ജിദ്ധ), സക്കീന, റംലത്ത്, ശരീഫ, അസ്മാബി.മരുമക്കൾ: യൂസുഫ് (എ ആർ നഗർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ലത്തീഫ് കോഴിച്ചെന, സഹൻ തെയ്യാല, സിദ്ദിഖ് കൊളപ്പുറം, അസീസ് വെന്നിയുർ, അസ്മാബി, ഹസീന, നസീറ. സഹോദരൻ: മുഹമ്മദ്....
Local news

പാറക്കടവ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു

മൂന്നിയൂർ: ജി എം യു പി സ്കൂൾ പാറക്കടവ്പാഠപുസ്തകത്തിലെ കൃഷിയെ മട്ടുപ്പാവിൽ പ്രവർത്തന സജ്ജമാക്കി .സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സ്കൂൾ ശാസ്ത്ര ക്ലബ്ബ്, സ്കൂൾ ന്യൂട്രീഷൻ ഗാർഡൻ ടീം എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം സുഹ്റാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ :മുഹമ്മദ് അനീസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് വി.മുഹമ്മദ് ആസിഫ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ :ശിവദാസൻ കെ പി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ കല്ലൻ ഹുസൈൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് :സുജ തോമസ്, സീഡ് സ്കൂൾ കോഡിനേറ്റർ രജിത എൻ,സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഇൻ ചാർജ് പ്രമോദ് കെ പി എന്നിവർ ആശംസ അറിയിച്ചു. ന്യൂട്രീഷൻ ഗാർഡൻ ഇൻ ചാർജ് :റോജ ടി നന്ദി അറിയിച്ചു....
Obituary

പടിക്കൽ കോട്ടായി മുഹമ്മദ് ബഷീർ അന്തരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കലിലെ പരേതനായ കോട്ടായി എനിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (ബാവ-58) നിര്യാതനായി. ഭാര്യ: ലൈല തോട്ടശ്ശേരിയറ. മക്കൾ: ലബീബ് (സഊദി), മുബാരിശ് നൂറാനി (തമിഴ്നാട്), ബാഹിർ, ബാസില. മരുമകൻ: സിറാജ് വേങ്ങര. സഹോദരങ്ങൾ: ഇസ്മാഈൽ, മുജീബ്, സുബൈദ, പരേതനായ മുസ്തഫ. കേരള മുസ്‍ലിം ജമാഅത്ത് ഫറോക്ക് സോണ്‍ ജനറല്‍ സെക്രട്ടറി വി പി മുഹമ്മദ്‌ ശാഫി ഹാജി രാമനാട്ടുകരയുടെ ഭാര്യാസഹോദരനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് നാലിന് പടിക്കൽ ജുമുഅ മസ്ജിദിൽ....
Obituary

ചരമം: മുന്നിയൂർ ആലിൻ ചുവട് കണ്ണിയത്ത് പതിയിൽ മുണ്ടിച്ചക്കി

മൂന്നിയൂർ : ആലിൻചുവട് കണ്ണിയത്ത് പതിയിൽ മുണ്ടിച്ചക്കി (85) അന്തരിച്ചു.ഭർത്താവ് : പരേതനായ കീരൻകുട്ടി. മക്കൾ : ബാലകൃഷ്ണൻ, സുധീഷ്, സാജൻ, സന്ദീപ് (സിപിഐ എം ആലിൻ ചുവട് ബ്രാഞ്ചംഗം), റീന, വസന്ത, പരേതനായ ശിവദാസൻ.മരുമക്കൾ : ബേബി, ബാലൻ (കുമ്മിണിപ്പറമ്പ്) പരേതനായ നായടി.
Accident

വെളിമുക്കിൽ ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി: ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവർ മരിച്ചു. മുന്നിയു കുന്നത്ത് പറമ്പ് സ്വദേശി മാവും കുന്നത്ത് മുഹമ്മദിന്റെ മകൻ കുഞ്ഞാലി (64) ആണ് മരിച്ചത്.കഴിഞ്ഞ 10 ന് രാവിലെ 8 ന് വെളിമുക്ക് സർവീസ് റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ മരിച്ചു.ഭാര്യ സഫിയ.മക്കൾ: മുഹമ്മദലി, റഫീഖ്, ഷാഹിനമരുമക്കൾ: ആരിഫ് കോഴിക്കോട്, ലൈല ചെട്ടിപ്പടി, ജസീല....
error: Content is protected !!