Tag: Parappanangadi police

മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു
Crime

മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു

പരപ്പനങ്ങാടി : തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഇന്ന് രാത്രി 8 ന് എത്തിയ കൊച്ചി വൈപ്പിൻ സ്വദേശികളായ സംഘത്തെയാണ് നാട്ടുകാർ പിടികൂടിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ആലുങ്ങൽ സ്വദേശിയെ തേടിയാണ് ഇവർ എത്തിയത്. ഇന്നോവ യിൽ എത്തിയ സംഘത്തെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്ത പ്പോൾ ഇവർക്ക് നേരെ സംഘത്തിൽ ഒരാൾ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഇവരെ കൈകാര്യം ചെയ്തു. 3 പേർ രക്ഷപ്പെട്ടെങ്കിലും 2 പേരെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. പിന്നീട് പരപ്പനങ്ങാടി പൊലീസിന് കൈമാറി. നാട്ടുകാരുടെ ചൂടറിഞ്ഞ ക്വാട്ടഷൻ സംഘങ്ങളെ പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വൈപ്പിൻ തിരുനിലത്ത് ആക...
Local news

വള്ളിക്കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ചു ; മദ്ധ്യവയസ്‌കന്‍ പിടിയില്‍

പരപ്പനങ്ങാടി : വള്ളിക്കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ച മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. വള്ളിക്കുന്ന് അധികാരി കോട്ടയില്‍ താമസിക്കുന്ന കെ.വി പ്രഭാത് (52) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26 ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രതി സാധനങ്ങള്‍ വാങ്ങാന്‍ എത്തുകയും തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയ പ്രതി സാധനങ്ങള്‍ എടുത്തു കൊടുക്കുവാന്‍ നിന്ന ജീവനക്കാരിയെ കടന്നുപിടിച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു അന്വേഷിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരപ്പനങ്ങാടി സി ഐ ഹരീഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരപ്പനങ്ങാടി എസ് ഐ അരുണ്‍ എ എസ് ഐ റീന സിപിഒ മുജീബ് റഹ്‌മാന്‍ സിപിഒ പ്രബീഷ് എന്നിവരാണ് പ്രതിയെ പ...
Local news, Other

പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക് ; രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരൂരങ്ങാടി : പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയ സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പരപ്പനങ്ങാടി പൊലീസ്. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കണ്ണൂര്‍കാരന്റെ പുരക്കല്‍ വീട്ടില്‍ നസീബ് (39), വഴിക്കടവ് സ്വദേശി പുത്തന്‍പീടികയില്‍ കോയക്കുട്ടി (35) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കുക്കുടൂസ് ബസിലെ ജീവനക്കാരാണ്. ഡിസംബര്‍ 15നാണ് പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയത്. മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലീഡര്‍ എന്ന ബസ്സിലെ ജീവനക്കാരനായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് നടത്തിയത്. പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്ത് കോയക്കുട്ടിയും നസീബും ബസ് ജീവന...
Local news, Other

പരപ്പനങ്ങാടിയില്‍ പണം തിരഞ്ഞ് മടുത്ത് മോഷ്ടിച്ച കിടക്കയില്‍ കിടന്നുറങ്ങി പോയ യുവാവ് പോലീസ് പിടിയില്‍

പരപ്പനങ്ങാടി : ടൗണിലെ കെ.കെ.ഓഡിറ്റോറിയത്തില്‍ കവര്‍ച്ചക്കെത്തിയ യു വാവ് പണം തിരഞ്ഞു തിരഞ്ഞു മടുത്ത് അവസാനം കൈവശപ്പെടുത്തിയ ബെഡ്ഡില്‍ കിടന്നു ഉറങ്ങി പോയി. ഉറങ്ങി കിടന്ന തസ്‌ക്കരനെ ഉടമയും സഹായിയും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു.വേങ്ങര ഐഡിയല്‍ സ്‌കൂള്‍ റോഡ് നെടുംപറമ്പ് സ്വദേശി വള്ളിക്കാട് വീട്ടില്‍ മുഹമ്മദ് ജുറൈജ് (28)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് റെയില്‍വെ സ്റ്റേഷനു സമീപത്തെ കെ.കെ. ഓഡിറ്റോറിയത്തിന്റെ വാതില്‍ തകര്‍ത്ത് കള്ളന്‍ അകത്ത് കയറിയത്. മേശയുടെയും അലമാരയുടേയും പൂട്ടു തകര്‍ത്ത് സാധന സാമഗ്രികള്‍ വാരി വലിച്ചിട്ടു. ഏറെ നേരത്തെ തെരച്ചിലില്‍ ഒന്നും കിട്ടാതെ ക്ഷീണിച്ചതോടെ ഓഫീസ് മുറിയിലെ കിടക്കയെടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടിട്ട് സുഖമായുറങ്ങുകയായി രുന്നു. കളവ് നടന്നതറിഞ്ഞ ഉടമയും സഹായിയും നടത്തിയ തിരച്ചിലിലാണ് ഉറങ്ങിക്കിടന്ന മോഷ്ടാവിനെ കണ്ടെത്തിയത്. ഉടനെ പോലിസ...
Kerala, Local news, Malappuram, Other

വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച രണ്ട് പേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍ ; പിടിയിലായത് നിരവധി മോഷണ കേസുകളില്‍ പ്രതികള്‍

പരപ്പനങ്ങാടി ; അരിയെല്ലൂരിലുള്ള വീട്ടില്‍ നിന്നും ഹീറോ ഹോണ്ട ഗ്ലാമര്‍ മോട്ടോര്‍സൈക്കിള്‍ കളവ് ചെയ്ത് കേസില്‍ രണ്ടുപേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള അണ്ണാ നഗര്‍ കോളനി ത്രിശ്ശിനാപ്പിള്ളി സ്വദേശി അരുണ്‍കുമാര്‍ എന്ന നാഗരാജ് (33), മംഗലം മാസ്റ്റര്‍പടി കൂട്ടായി സ്വദേശി കക്കച്ചിന്റെ പുരക്കല്‍ സഫ്വാന്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷണം ചെയ്തത് അരുണ്‍കുമാര്‍ ആണെന്ന് സമ്മതിച്ചിട്ടുണ്ട്. ചങ്ങരംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഈ വാഹനം കണ്ടെടുത്തിട്ടുണ്ട്. അരുണ്‍ കുമാറിന് പെരുമ്പാവൂര്‍, അങ്കമാലി, ഇരിഞ്ഞാലക്കുട, താനൂര്‍, പഴയന്നൂര്‍, തിരൂര്‍, ഒല്ലൂര്‍, ഗുരുവായൂര്‍...
Kerala, Local news, Malappuram, Other

കിടന്നുറങ്ങുകയായിരുന്ന 13 കാരിക്കു നേരെ ലൈംഗികാതിക്രമം ; പോക്‌സോ കേസില്‍ പാലത്തിങ്ങല്‍ സ്വദേശി പിടിയില്‍, പ്രതി പ്രദേശത്തെ നിരന്തരം ശല്യക്കാരന്‍

പരപ്പനങ്ങാടി കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ ജനലിലൂടെ ലൈംഗികാതിക്രമം കാണിച്ച പാലത്തിങ്ങല്‍ സ്വദേശിയെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പാലത്തിങ്ങല്‍ സ്വദേശി ചക്കിട്ടകണ്ടി മജീദ് (34) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. നാലുദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ പ്രതി ജനലിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് മജീദിനെ വ്യാഴാഴ്ച രാവിലെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ...
Crime

120 കുപ്പി മദ്യവുമായി കോഴിച്ചെന സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : അനധികൃത വില്പനക്കിടെ 120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോഴിച്ചെന സ്വദേശി കിഴക്കേ പുരക്കൽ അനിൽകുമാർ (43) ആണ് പിടിയിലായത്. ഇയാളുടെ ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അരുൺ ആർ യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, രാമചന്ദ്രൻ, സ്മിതേഷ്,സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, വിബീഷ്,രഞ്ജിത്ത് എന്നിവർ ചേർന്ന് കാര്യാട് പാലത്തിന്റെ അടുത്തുനിന്നും അറസ്റ്റ് ചെയ്തു. അയാളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ ഉള്ള ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂർ ഡിവൈഎസ്പി.വി. വി.ബെന്നിയുടെ മേൽനോട്ടത്തിൽ ഇയാളെ മദ്യം സഹിതം പിടികൂടാൻ സാധിച്ചത്. ഇയാൾക്ക് മുൻപ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലും മദ്യ വില്പനയ്ക്ക് കേസുകൾ നിലവിൽ ഉണ്...
Crime

പരപ്പനങ്ങാടിയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട MDMA യുമായി ലഹരി കടത്തു സംഘത്തിൽ പെട്ട യുവാവ് പിടിയിൽ. കൊണ്ടോട്ടി അരൂർ സ്വദേശിയായ എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് (31) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 7 ഗ്രാം MDMA യും ലഹരി ഇടപാട് നടത്തി കിട്ടിയ 86900/- രൂപയും പിടിച്ചെടുത്തു. വള്ളിക്കുന്ന് കൂട്ടുമൂച്ചി എന്ന സ്ഥലത്ത് വച്ചാണ് കാറുമായി ടിയാൻ പിടിയിലായത്. കൊണ്ടോട്ടി പരപ്പനങ്ങാടി മേഖലകളിൽ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ആളാണ് പിടിയിലായ ഷഫീഖ്. പിടിയിലായ ഷെഫീക്കിന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കോടി കുഴൽപ്പണം തട്ടിയ കേസും കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കളവു കേസും നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ DYSP വി. വി ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി CI ജിനേഷും SI അരുണും താനൂർ ഡാൻസഫ് ടീമംഗങ്ങളും...
Politics

വർഗീയ പരാമർശം: ലീഗ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു

പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.സി.പിഎം നെടുവ ലോക്കൽ കമ്മറ്റിയംഗം എ.പി മുജീബ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സി.പി.എമ്മിൻെറ നേതൃത്വത്തിൽ പാലത്തിങ്ങലങ്ങാടിയിൽ പ്രതിഷേധ മാർച്ച് നടന്നിരുന്നു. ജൂൺ 9 ന് 3 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ മാർച്ചും തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി യുടെ നേതൃത്വത്തിൽ നാളെ മാർച്ച് നടത്തുന്നുണ്ട്. കൗണ്സിലർക്കെതിരെ നാഷണൽ മനുഷ്യാവകാശ സംഘടന ഭാരവാഹി മനാഫ് താനൂരും പരാതി നൽകിയിട്ടുണ്ട്. റോഡിന് പേര് നൽകുന്നതുമായി ബന്ധപ്പെട്ട കൗണ്സിലരുടെ വോയ്സ് ആണ് വിവാദമായത്. ഇതിനെതിരെ എൽ ഡി എഫും ബി ജെ പി യും രംഗത്തിറങ്ങിയിട്ടുണ്ട്. ...
Crime

യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ

പരപ്പനങ്ങാടി: യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുത്തൻകടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ്(19), ചെട്ടിപ്പടി പ്രശാന്തി ആശുപത്രിക്ക് പിറക് വശത്തെ മാപ്പോയിൽ മുഹമ്മദ് നിഹാദ്(19) എന്നിവരെയാണ് പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25ന് രാത്രി 8:30ന് റെയിൽവേ ക്രോസ് ചെയ്ത് പോവുകയായിരുന്ന അഡ്വക്കേറ്റ് ക്ലാർക്ക് കൂടിയായ റിജീഷ് എന്നയാളെ ആക്രമിച്ച് 22,000 രൂപ തട്ടിയെടുത്തിരുന്നു. തുടർന്ന് ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് എത്രയും പെട്ടെന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയിട്ടുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തിരൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള താനൂർ ഡാൻസഫ് സ്‌ക്വാഡും പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പൊലിസ് സബ് ഇൻ...
Other

ദൈവത്തെ കണ്ടിട്ടുണ്ടോ ? … ഞാന്‍ കണ്ടു.. ഒന്നല്ല നാലു ദൈവങ്ങളെ ; പരപ്പനങ്ങാടി സ്റ്റേഷന്‍ സി പി ഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് വൈറല്‍

ദൈവ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ചിലയാളുകള്‍ ദൈവ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊക്കെ പറയാറുണ്ട്. അത്തരത്തില്‍ തന്റെ സ്വന്തം അനുഭവ വെളിച്ചത്തില്‍ 4 ദൈവത്തെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന പരപ്പനങ്ങാടി സ്റ്റേഷന്‍ സിപിഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൊവ്വാഴ്ച വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ച, ദേവിവിലാസം സ്‌കൂളിന് സമീപത്തെ വളയനാട്ടുതറയില്‍ സുരേഷിന്റെ മകള്‍ സുനുഷ (17)യുടെ ബോഡി കലക്ട് ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പരപ്പനങ്ങാടി എസ് ജയദേവനും സിപിഒ ഷൈലേഷും ചൊവ്വാഴ്ച നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ക്ക് വള്ളിക്കുന്ന് റെയില്‍വേ ട്രാക്കില്‍ ആരോ മരണപ്പെട്ടു കിടക്കുന്നതായി റെയില്‍വേ സ്റ്റേഷ...
Crime

യുവതിയായി ചമഞ്ഞ് വാട്‌സ്ആപ്പിൽ ചാറ്റ്, യുവാവിൽ നിന്ന് 3 ലക്ഷം തട്ടി

ഇല്ലാത്ത യുവതിയുടെ പേരിൽ വാട്സ്ആപ്പ് ചാറ്റ് ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ വാട്സാപ്പിലൂടെ പരിചയപ്പെട്ടപ്പോൾ തന്നെ വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാൻ സന്നദ്ധയാണ് എന്നറിയിച്ചുകൊണ്ട് പല ഘട്ടങ്ങളിലായി 3 ലക്ഷം രൂപയോളം തട്ടിയെടുത്ത പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസങ്ങൾക്കു മുമ്പാണ് അരിയെല്ലൂർ സ്വദേശി അനഘ എന്ന് പേരുള്ള പെൺകുട്ടിയാണെന്നും അവരുടെ അമ്മ അസുഖബാധിത യാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടാണ് പൈസ തട്ടിയെടുത്തത്. മുഹമ്മദ് അദ്നാൻ എന്ന പേരുള്ള യുവാവാണ് തട്ടിപ്പ് നടത്തിയത്. ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ്‌ അദ്നാൻ എന്നിങ്ങനെ രണ്ടു റോളുകളാണ് പ്രതി കൈകാര്യം ചെയ്തിരുന്നത്. പെൺകുട്ടി ഒരിക്കലും നോർമൽ കോൾ വിളിക്കുകയോ വോയ്സ് ചാറ്റ് ചെയ്യുകയോ ചെയ്...
Crime

പരപ്പനങ്ങാടിയിൽ ഭിന്നശേഷി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ

പരപ്പനങ്ങാടി : കഴിഞ്ഞ മാസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലും വെച്ച്   ഭിന്നശേഷി  വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ സംഘത്തിലുണ്ടായിരുന്ന നാലാമനും പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം  തീരത്തെ നാക്കടിയൻ അബ്ദുൽ നാസർ ( 48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ മാസം പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലെത്തിയ പേരാമ്പ്ര  സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പരപ്പനങ്ങാടി കെട്ടുങ്ങൽ, നെടുവ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽ ഇനിയുമൊരാൾ കൂടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ്  കേസ് കോഴിക്കോട് നിന്നും മലപ്പുറത്തേക്ക് കൈമാറിയതിനെ തുടർന്ന് പരപ്പനങ്ങാടി എസ് എച്ച്. ഒ കെ.ജെ ജിനേഷിനെ അന്വേഷണ ചുമതലയേൽപ്പിക്കപെടുകയായി...
Crime

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു

വള്ളിക്കുന്ന് : ചോപ്പൻകാവിന് സമീപം ഹീറോസ് നഗറിൽ തറയിൽ ഹരീശ്വരന്റെ അടച്ചിട്ട വീട്ടിൽ മോഷണം.പിൻവശത്തെ വാതിലിന്റെ കുറ്റി തകർത്ത്‌ അകത്തുകടന്ന കള്ളൻ മുറിയിലെ അലമാര തുറന്ന്‌ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വാരി വലിച്ചിട്ടതായി കണ്ടു. അലമാരയിൽ ഉണ്ടായിരുന്ന അരപ്പവനോളം തൂക്കംവരുന്ന സ്വർണമാല മോഷണം പോയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ടെറസ്സിന് മുകളിലെ കോണിക്കൂടിലെ വാതിൽ കുറ്റിയും തകർത്തിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ...
Crime

കഞ്ചാവെന്ന് പറഞ്ഞു ഉണക്ക പുല്ല് നൽകി,പറ്റിച്ച ആൾ വന്ന ഓട്ടോ തട്ടിയെടുത്തു; 5 പേർ അറസ്റ്റിൽ

കഞ്ചാവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നൽകി പണം തട്ടിയ ആളിൽ നിന്നും അയാൾ വന്ന ഓട്ടോറിക്ഷ കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എ ആർ നഗർ യാറത്തുംപടി നെടുങ്ങാട്ട് വിനോദ് കുമാർ (38), എ ആർ നഗർ വാൽപറമ്പിൽ സന്തോഷ് (46), എ ആർ നഗർ മണ്ണിൽ തൊടു ഗോപിനാഥൻ (38), കൊളത്തറ വരിക്കോളി മജീദ് (55), കോഴിക്കോട് കുതിരവട്ടം പരമ്പത്തൊടി ദിനേശൻ (47) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. https://youtu.be/-nqYX-T1Ry8 ഇന്നലെയാണ് ചിറമംഗലം ജംഗ്ഷനിൽ നിന്ന് ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷ ചിറമംഗലത്തുള്ള റഷീദ് എന്ന വ്യക്തി ഓട്ടോ വിളിച്ച് മുന്നിയൂർ തലപ്പാറയിലേക്ക് പോകുകയും, അവിടെ വെച്ച് മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ള വിനോദ് കുമാർ എന്നയാളുടെ...
Crime

വിദ്യാർത്ഥിനിയോട് ലൈംഗീകാതിക്രമം: മദ്റസാധ്യപകൻ പിടിയിൽ

പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽപരപ്പനങ്ങാടി: വിദ്യാർഥിനിയെ ലൈംഗികാതിക്രമം നടത്തിയതിന് മദ്‌റസാ അധ്യാപകൻ അറസ്റ്റിലായി. ചാലിയം സ്വദേശി വാളക്കട മുഹമ്മദ് റാഫി(42) യാണ് അറസ്റ്റിലായത്. കൗൺസിലിംഗിനിടെ ചൈൽഡ് ലൈൻ പ്രവർത്തകരോട് വിദ്യാർഥിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ...
Calicut

വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 2 പേർ പിടിയിൽ

പരപ്പനങ്ങാടി : ആന്ധ്രപ്രദേശിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. മുന്നിയൂർ പുഴക്കലകത്ത് മുഹമ്മദ് ജൈസൽ (33), പാലത്തിങ്ങൽ ചപ്പങ്ങത്തിൽ അബ്ദുൾ സലാം. സി, വയസ്സ് (39) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പല കേസുകളിലും ഉൾപ്പെട്ടവരാണ്. പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ കുറെ എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകൾ പിടികൂടിയിരുന്നു. അതിനെ തുടർന്നും സർക്കാരിന്റെ യോദ്ധാവ് എന്ന ലഹരിക്കെതിരെ ഉള്ള പ്രോഗ്രാം തുടങ്ങിയതോടുകൂടിയും ലഹരിവസ്തുക്കൾ പൊതുവേ കിട്ടാനില്ലാത്തതുകൊണ്ട് മുൻ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ കഞ്ചാവ് വില്പനയുടെ അനന്തമായ സാധ്യതകൾ മനസ്സിലാക്കി ആന്ധ്രപ...
Other

പരപ്പനങ്ങാടി സി ഐ യുവാക്കളെ മർദ്ദിച്ചതായി പരാതി, പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരൂരങ്ങാടി: യുവാക്കളെ പരപ്പനങ്ങാടി സി ഐ യുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. സാരമായി പരിക്കേറ്റ മൂവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നിയൂർ ചുഴലി പടിക്കപുറത്ത് അക്ഷയ്, ചിട്ടക്കൽ ജിഷ്ണു, ചട്ടിക്കൽ ഇന്ദ്രജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് പാലത്തിങ്ങൽ മുരിക്കൽ റോഡിൻ്റെ വശത്ത് ഇരുന്ന് സംസാരിക്കുമ്പോളാണ് എസ്ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 എന്തിനാണെന്ന് ചോദിച്ചപ്പോൾ ഉത്തരം നൽകിയില്ലെന്ന്‌ യുവാക്കൾ പറഞ്ഞു. നാട്ടുകാരും ഇതിനെ ചോദ്യം ചെയ്തു. ഇതോടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ വരാൻ തയ്യാറാണെന്ന് യുവാക്കളും വ്യക്തമാക്കി. ഈ സമയം സ്ഥലത്തെത്തിയ സി ഐ ഹണി കെ ദാസ് ബൂട്ടിട്ട് ചവിട്ടി...
Crime

പോക്‌സോ കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു

പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് റിമാന്റിൽ . പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് റിമാന്റിലായത് . പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണി പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്ത് വന്നതോടെ മുങ്ങിയ പ്രതിയെ ചെട്ടിപ്പടി കീഴ്ച റയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. എന്നാൽ പ്രതിയെ ആക്രമിച്ചെന്ന കേസിൽ പരാതിക്കാരുടെ പിതാവിനേയും, ബന്ധുക്കളെയും രാത്രിയിൽ കസ്റ്റഡിയിലെടുത്തു. ഇരയുടെ പിതാവിനെയടക്കം കേസിൽ പിടികൂടിയ സംഭവം വിവാദമായിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാന്റ് ചെയ്തു. ...
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് കണ്ടത്. കരിങ്കൽ ഭിത്തിയോട് ചേർന്നു കിടക്കുന്ന നിലയിലാണ് കണ്ടത്.
Crime

ജാമ്യത്തിലിറങ്ങി മുങ്ങി, മാല പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ

പരപ്പനങ്ങാടി :മാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ. 2006 ജനുവരി മാസം 26 ഫെബ്രുവരി മാസം നാല് എന്നീ ദിവസങ്ങളിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലെ പ്രതിയായ കോഴിക്കോട് ജില്ല ,ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടിൽ ഹസ്സൻ കോയയുടെ മകൻ വെബ്ലി സലിം എന്നു വിളിക്കുന്ന സലിം, 42 വയസ് എന്നയാളെ കോഴിക്കോട് കല്ലായിയിൽ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ പുഴക്കൽ വീട്ടിൽ മോഹൻ ദാസിന്റെ ഭാര്യ പത്മിനിയുടെ നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും പരപ്പനങ്ങാടി അലമ്പറ്റ് വീട്ടിൽ സത്യനാരായണന്റെ ഭാര്യ ഷീജയുടെ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും മോഷണം ചെയ്തതിന് 2006 ൽ പർപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ ജാമ്യമെടുത്ത ശേഷം വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികള...
Crime

പരപ്പനങ്ങാടിയിൽ തൊഴിലാളിയെ അടിച്ചു കൊന്നു, യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി : പുത്തരിക്കൽ ഉള്ളണം റോഡ് ജംഗ്ഷനിലെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയ ചാലക്കുടി സ്വദേശിയായ തൊഴിലാളിയെ മർദ്ധിച്ചു കൊലപെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി മുങ്ങത്താം തറ സ്വദേശി അജീഷ് (38) നെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച്ച രാത്രി ഇരുവരും തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശി ചികിത്സക്കിടെ യാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുകയും ശാസ്ത്രീ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതിയെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ...
error: Content is protected !!