സ്വർണം തട്ടിയതിന്റെ കമ്മീഷൻ കിട്ടാത്തതിന് കവർച്ച; 4 പേർ പിടിയിൽ
പരപ്പനങ്ങാടി സ്വർണം തട്ടിയതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട് താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും തട്ടിപ്പറിച്ച നാല് പേരെ പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ല എന്ന കാരണത്താൽ താനൂർ സ്വദേശിയായ ഷമീർ എന്നയാളെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് വിളിച്ചു വരുത്തി ചാപ്പപ്പടിയിൽ വച്ചും അരിയല്ലൂർ എൻ.സി ഗാർഡന്റെ പുറകുവശം ബീച്ചിൽ വച്ചും മർദിക്കുകയും പരാതിക്കാരന്റെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 15000 രൂപയും കവർച്ച ചെയ്ത കേസിലെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ
മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടി അങ്ങാടിബീച്ചിലെ അയ്യാപ്പേരി അസൈനാർ ( 44 ), ചെട്ടിപ്പടി ബീച്ചിലെ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് റെനീസ് (35), ആലുങ്ങൽബീച്ചിലെ കൊങ്ങന്റെചെറുപുരക്കൽ ഷബീർ( 35 )...