Tag: Parappur

പറപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
Local news

പറപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

പറപ്പൂര്‍ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ലീഡേഴ്‌സ് മീറ്റ് മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. അബൂദാബി ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹിദായത്തുള്ളക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എം കുട്ടി മൗലവി, കെ.എം കോയാമു, മണ്ഡലം ഭാരവാഹികളായ ടി.മൊയ്തീന്‍ കുട്ടി, ഇ കെ സുബൈര്‍ മാസ്റ്റര്‍, പഞ്ചായത്ത് ഭാരവാഹികളായ വി.എസ് ബഷീര്‍ മാസ്റ്റര്‍, എന്‍.മജീദ് മാസ്റ്റര്‍, സി.അയമുതു മാസ്റ്റര്‍, എം.കെ ഷാഹുല്‍ ഹമീദ്,മജീദ് പാലാത്ത്, അലി കുഴിപ്പുറം, ഇ.കെ സൈദുബിന്‍, കെ.അബ്ദുസ്സലാം, സഫിയ കുന്നുമ്മല്‍, പി.ടി റസിയ, ആബിദ പറമ്പത്ത്, കെ.എം മുഹമ്മദ്, എ.വി ഇസ്ഹാഖ് മാസ്റ്റര്‍, പി.മുഹമ്മദ് ഹനീഫ, മുഹമ്മദ് പറമ്പത്ത്, ടി.മുഹമ്മദ് മാസ്റ്റര്‍, വി.എസ് ...
Local news

പറപ്പൂര്‍ ഐയുഎച്ച്എസ്എസ് പ്രതിഭാദരം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ ഐ.യു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മലപ്പുറം ജില്ലാ ആര്‍.ഡി.ഡി ഡോ.പി.എം.അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനേജര്‍ ടി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി അബ്ദുറഷീദ്, പ്രധാനാധ്യാപകന്‍ എ.മമ്മു, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹംസ ഹാജി, വി.മുബാറക്ക്, ടി.പി ചെറീത്, നിയുക്ത പ്രിന്‍സിപ്പാള്‍ സി.അബ്ദുല്‍ അസീസ്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ഹംസ തോപ്പില്‍, എം ടി എ പ്രസിഡന്റ് പി.സമീറ, ടി.അബ്ദുല്‍ ഹഖ്, ഇ.കെ സുബൈര്‍, ഇസ്ഹാഖ് കാലടി, കെ.പി അബ്ദു റഹ്‌മാന്‍, ഇ.പി വിനോദ് കുമാര്‍, ടി.ഇ സലീല എന്നിവര്‍ പ്രസംഗിച്ചു. ...
Local news, Other

കിടപ്പ് രോഗികള്‍ളുടെ ചികിത്സാ ചിലവിലേക്ക് പണം കണ്ടെത്താന്‍ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍

വേങ്ങര : കിടപ്പിലായ രോഗികളുടെ ചികിത്സാ ചിലവിലേക്ക് പണം നല്‍കണമെന്ന ഉദ്ദേശത്തോടെ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍. ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശി ചാലില്‍ സലീമും ഉബൈദും എകെ മുഹമ്മദും ആണ് തങ്ങളുടെ കൃഷിയിടത്തില്‍ വിളഞ്ഞ ചിരങ്ങകള്‍ വിറ്റ് കിട്ടുന്ന പണം ചികിത്സാ ചിലവിലേക്ക് നല്‍കാന്‍ പറപ്പൂര്‍ പെയിന്‍ & പാലിയേറ്റീവ് ഭാരവാഹികളെ ചിരങ്ങ ഏല്‍പ്പിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് പാലാണി അങ്ങാടിയില്‍ വെച്ച് മുഴുവന്‍ ചിരങ്ങകളും വളരെ ആവേശത്തോടെ ജനകീമായി വിറ്റഴിച്ചു. വിറ്റഴിച്ച മുഴുവന്‍ തുകയും പാലിയെറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി ...
Local news

വേങ്ങരയില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്പനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വേങ്ങര : പറപ്പൂര്‍ സൂപ്പി ബസാറില്‍ നിന്ന് 6.9 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ജില്ലയിലെകൃഷ്ണ നഗര്‍ സ്വദേശി സമീം മൊണ്ടാലി(28)ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂപ്പി ബസാര്‍ ജംഗ്ഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ വില്‍പ്പനയ്ക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന വലിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. പരിശോധനക്ക് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിത് എസ് കരണ്‍മയില്‍, വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു റ്റി.ഡി, സി.സി രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ മലപ...
Local news, Other

പറപ്പൂര്‍ കാട്ട്യേക്കാവില്‍ നവരാത്രി ആഘോഷിച്ചു ; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

വേങ്ങര :പറപ്പൂര്‍ കാട്ട്യേക്കാവ് ഭഗവതി കിരാത മൂര്‍ത്തി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുപ്രസാദ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വൈകുന്നേരം പൂജവെയ്പ്പ്, ദുര്‍ഗ്ഗാഷ്ടമി പൂജ, വിശേഷാല്‍ ഭഗവത് സേവ, എന്നിവയും മഹാനവമി ദിനത്തില്‍ ആയുധ പൂജ, വിശേഷാല്‍ പൂജ എന്നിവയും നടന്നു. വിജയദശമി ദിവസം സരസ്വതി പൂജ, വിദ്യാരംഭം, അവില്‍ നിവേദ്യം, പൂജയെടുപ്പ്, വാഹന പൂജ എന്നീ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. സി കെ മോഹന സുന്ദരന്‍ കൊടുവായൂര്‍ (ശ്രീരാമദാസ മിഷന്‍ ) ആചാര്യനില്‍ നിന്ന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ച് വിദ്യാരംഭം നേടി. ക്ഷേത്ര സമിതി ഭാരവാഹികളായ രവിനാഥ് ഇന്ദ്രപ്രസ്ഥം, ജയേഷ് പി എം, രവികുമാര്‍ പിഎം, സി സുകുമാരന്‍, വിജയകുമാര്‍, ബാബുരാജന്‍ സി, വിശ്വനാഥന്‍, ശിവദാസന്‍ ടി, ബാബുരാജ് എം, എന്നിവര്‍ നേതൃത്വം നല്‍കി. ...
Local news, Malappuram, Other

ആറ് കോടി രൂപ ചെലവില്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ പറപ്പൂരില്‍ തുടങ്ങുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന്

വേങ്ങര :ആറ് കോടി രൂപ ചെലവില്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ പറപ്പൂരില്‍ തുടങ്ങുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന്. തിങ്കളാഴ്ച വൈകുന്നേരം 3.30 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിക്കും. വേങ്ങര കോട്ടക്കല്‍ മെയിന്റോഡില്‍ കുറ്റിത്തറയിലാണ് 45 സെന്റ് സ്ഥലത്ത് 3 നിലകളിലായി ആധുനികസൗകര്യങ്ങളോടെ കെട്ടിടമൊരുക്കുന്നത്. 21 ഡയാലിസ് മെഷീനുകളുമായി തുടക്കം കുറിക്കുന്ന സെന്ററില്‍ പാലിയേറ്റീവ് കേന്ദ്രം, ഡയഗ്നോ ഹബ്ബ്,മെഡിക്കല്‍ ഉപകരണ വിതരണ കേന്ദ്രം, ഹോം കെയര്‍, ആമ്പുലന്‍സ് സര്‍വീസ് എന്നിവയും പ്രവര്‍ത്തിക്കും. ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. പ്രൊജക്ട് സമര്‍പ്പണം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയും ബില്‍ഡിംഗ് മെറ്റീരിയല്‍ കൈമാറ്റം ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയും നിര്‍വ്വഹിക്കും. എം.പിമാരായ ഇ.ടി.മുഹ...
Kerala, Local news

പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള യോഗ പരിശീലന ക്ലാസ് തുടങ്ങി

വേങ്ങര : പറപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായുള്ള യോഗ പരിശീലന ക്ലാസ് തുടങ്ങി. തറയിട്ടാലിലുള്ള കിംങ്‌സ് ഇന്റോര്‍ സ്റ്റേഡിയത്തിലാണ് ആദ്യ ഘട്ട പരിശീലനം തുടങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ വച്ച് 4.30 മുതല്‍ 5.30 പരിശീലനമുണ്ടാകും, ശേഷം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വയോജനങ്ങള്‍ക്ക് പരിശീലനം നല്‍കും. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വിസലീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടി റസിയ, ഇ കെ സൈദുബിന്‍ ,ഉമൈബ ഊര്‍ഷമണ്ണില്‍, സഫിയ മലേക്കാരന്‍, ടി പി സുമിത്ര, ഐക്കാടന്‍ വേലായുധന്‍, എപി ഷാഹിദ, നസീമ സിറാജ്, അംജത ജാസ്മിന്‍, ഫസ്‌ന ആബിദ്, ടി ആബിദ, താഹിറ എടയാടന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ഉസ്മാന്‍, ഇ കെ സുബൈര്‍, വി എസ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീരാഗ് പരിശീലനത്തിന് നേതൃത്വം നല്‍കി ...
Kerala, Local news, Malappuram, Other

“എഴുതി തീർന്ന സമ്പാദ്യം” ; പെൻ ബോക്സ് ചലഞ്ചുമായി സി എസ് എസ് ലൈബ്രറി

പറപ്പൂർ :മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി പെൻ ബോക്സ് സ്ഥാപിച്ചു. പറപ്പൂർ ഇരിങ്ങല്ലൂർ എ എം എൽ പി സ്കൂളിൽ സ്ഥാപിക്കാൻ ഉള്ള പെൻ ബോക്സ് സ്കൂൾ ലീഡർ ഇകെ ഫാത്തിമ നജക്ക് സി എസ് എസ് ലൈബ്രറി പ്രവാസി ഭാരവാഹി ഫസലുറഹ്മാൻ എകെ കൈമാറി . ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്. 'എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ, പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. ആർട്ട് ഇൻസ്റ്റളേഷനാക്കിയും മാതൃക തീർക്കാം. വിദ്യാലയങ്ങളെയും വ...
Kerala, Local news, Malappuram

മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം ; വെല്‍ഫെയര്‍ പാര്‍ട്ടി പന്തം കൊളുത്തി പ്രകടനം നടത്തി

വേങ്ങര : മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം വെല്‍ഫെയര്‍ പാര്‍ട്ടി പറപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി കുഴിപ്പുറത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നജീബ് കൊളക്കാട്ടില്‍, സെക്രട്ടറി മുനീര്‍, ട്രഷറര്‍ ഫൈസല്‍ ടിടി , ജലീല്‍ പികെ, അലവി എംകെ, ബഷീര്‍ ടി, ജാവീദ് ഇഖ്ബാല്‍, തുമ്പത്ത് അബ്ബാസ് മാസ്റ്റര്‍ സൈതാലി കുട്ടി മാസ്റ്റര്‍, എന്നിവര്‍ നേതൃത്വം നല്‍കി. ...
Accident

പറപ്പൂർ സ്വദേശിയായ കാസർകോട് ജില്ലാ രജിസ്ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : പറപ്പൂർ സ്വദേശിയായ കാസർകോട്‌ ജില്ലാ രജിസ്‌ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട്‌ജില്ലാ രജിസ്‌ട്രാർ ജനറൽ , പറപ്പൂർ കിഴക്കേ കുണ്ട് കല്ലങ്ങാട്ട് വളപ്പിൽ തൂമ്പത്ത് എടപ്പാട്ട് ഡോ. മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് അഷ്റഫ് (54) ആണ് മരിച്ചത്. കാസർകോട്‌ നുള്ളിപ്പാടിയിലെ ദേശീയപാതക്കരികിലെ ഹോട്ടൽ ഹൈവേ കാസിലിലെ മുറിയിലെ കുളിമുറിയിലാണ്‌ അഷ്‌റഫിനെ ബോധരഹിതനായ നിലയിൽകണ്ടത്‌. 19 മുതൽ ഇവിടെ താമസിച്ചുവരികയായിരുന്നു. തിങ്കൾ രാവിലെ മുറി ഒഴിവാകുമെന്ന്‌ അറിയിച്ചിരുന്നതാണ്‌. രാവിലെ ഒമ്പതായിട്ടും കാണാത്തതിനെതുടർന്ന്‌ ജീവനക്കാർ മുറി തള്ളിത്തുറന്ന്‌ കയറിയപ്പോൾ കുളിമുറിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചെന്ന്‌ അറിയിച്ചു. കഴിഞ്ഞ ആഗസ്‌തിലാണ്‌ ജില്ലാ രജിസ്‌ട്രാറായി കാസർകോട്ട്‌ ചാർജെടുത്തത്‌. മയ്യിത്ത് പറപ്പൂർ വീണലുക്കൽ സിദ്ദിഖ് ജുമാ...
Kerala, Local news, Malappuram

പറപ്പൂര്‍ എഫ്എച്ച്‌സി മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വേങ്ങര : പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിലെ എഫ്എച്ച്‌സി മുലയൂട്ടല്‍ കേന്ദ്രത്തിന്റെ മുകള്‍ നിലയിലുള്ള ഹാള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്തും പറപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണിത്. വേങ്ങര ബ്ലോക്ക് 5 ലക്ഷം രൂപയും പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും ചിലവഴിച്ച ഈ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെന്‍സീറ ടീച്ചര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുഞ്ഞഹമ്മദ് മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ സൈദ്ബിന്‍, പി.ടി.റസിയ, ഉമൈബ ഊര്‍ഷമണ്ണില്‍, പാലാണി ഡിവിഷന്‍ മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സഫിയ, വാര്‍ഡ് മെമ്പര്‍ എ.പി ശാഹിദ, അഞ്ചാം വാര്‍ഡ് മെമ്പര്‍ ഹമീദ് എ.പി, എഫ്എച്ച്‌സിയിലെ ഡോക്ട...
Information

പറപ്പൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ക്ക് പാടശേഖര സമിതി യാത്രയയപ്പ് നല്‍കി

പറപ്പൂര്‍ : ഗ്രാമ പഞ്ചായത്തില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ച കൃഷി ഓഫീസര്‍ മഹ്‌സൂമ പുതുപ്പള്ളിക്ക് പഞ്ചായത്ത് പാടശേഖര സമിതി യാത്രയയപ്പ് നല്‍കി. രണ്ടാം വാര്‍ഡ് എടയാട്ട് പറമ്പില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.കെ സൈദുബിന്‍, മെമ്പര്‍ ലക്ഷ്മണന്‍ ചക്കുവായി, കൃഷി ഓഫീസര്‍ അന്‍സീറ, പാടശേഖര സമിതി പ്രസിഡന്റ് ഇ.കെ അബ്ദുല്‍ ഖാദര്‍, ഇ.കെ സുബൈര്‍ മാസ്റ്റര്‍, വി എസ് ബഷീര്‍ മാസ്റ്റര്‍, ടി. കുഞ്ഞാലസ്സന്‍കുട്ടി ഹാജി, എ.കെ സിദ്ദീഖ്, സി.രാജന്‍, ടി.സി ഷംസുദ്ദീന്‍, മുഹമ്മദ്,ടി.സി ലത്തീഫ്, ഇ.കെ കുഞ്ഞിമുഹമ്മദ്, എ.കെ ഖമറുദ്ദീന്‍, പി.അനൂപ്, പി.എം സുമേഷ് എന്നിവര്‍ പ്രസംഗിച്ചു ...
Information

പറപ്പൂര്‍ ഗ്രാമപഞ്ചായത്തോഫീസില്‍ താല്‍ക്കാലിക നിയമനം

പറപ്പൂര്‍ ഗ്രാമപഞ്ചായത്തോഫീസില്‍, വസ്തുനികുതി പുനര്‍നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാഎന്‍ട്രിക്കുമായി ഡിപ്ലോമ ( സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുളളവരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് 24.05.2023 ന് (ബുധന്‍) പകല്‍ 11 മണിക്ക് ഗ്രാമപഞ്ചായത്തോഫീസില്‍ വച്ച് വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി കൃത്യ സമയത്ത് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ...
Feature, Health,

പറപ്പൂരില്‍ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി

വേങ്ങര : പറപ്പൂര്‍ വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചര്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് തുടക്കം കുറിച്ചത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ടി റസിയ, സ്റ്റാന്‍ഡിങ് കമ്മറ്റിചെയര്‍മാന്‍ സൈദുബിന്‍, മെമ്പര്‍മാരായ വേലായുധന്‍, ഉമൈബ ഉര്‍ഷണ്ണില്‍, അബിദ എന്നിവര്‍ പങ്കെടുത്തു. വെറ്ററിനറി സര്‍ജന്‍ ഡോ. സനൂദ് മുഹമ്മദ് മാരകമായ ബ്രൂസെല്ലോസിസ് രോഗത്തിനെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ രാജി വി. ആര്‍ പശുകുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. ...
Obituary

ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ചു

പറപ്പൂർ കടവത്ത് സ്വദേശി പരേതനായ പങ്ങിനിക്കാട്ട് മമ്മി എന്നവരുടെ മകൻ അബ്ദുൽ അസീസ് (62) മദീനയിൽ വെച്ച് മരിച്ചു. പരപ്പനങ്ങാടി S N M ഹയർസെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരനായിരുന്നു.ഭാര്യയോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഒന്നാം തീയതി നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഭാര്യ തെക്കേ വീട്ടിൽ സുഹ്റ മക്കൾ:- ഷമീം( ഖത്തർ), ജാബിർ (കുവൈത്ത്), ഷിബിലി ശുഹൈമ ( ഖത്തർ),മരുമക്കൾ:- സഫ്‌വാൻ (ഖത്തർ) സഹല. ഹുസ്ന ...
Breaking news, Other

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം

മലപ്പുറം- ജില്ലയിലുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടക്കൽ പൊന്മുണ്ടം, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കൽ, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ശബ്ദം കേട്ടതായും നാട്ടുകാർ പറയപ്പെടുന്നു . ചില വീടുകൾക്ക് ചെറിയ വിള്ളൽ സംഭവച്ചിട്ടുണ്ട് മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ...
Obituary

മുസ്ലിം ലീഗ് നേതാവ് ടി.ടി. ബീരാവുണ്ണി അന്തരിച്ചു

പറപ്പൂർ: മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ്‌ (72) അന്തരിച്ചു. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌, ടി ടി കെ എം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ, എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റ്‌ മാനേജർ, മലബാർ ഇംഗ്ലീഷ് സ്കൂൾ വൈസ് ചെയർമാൻ, പറപ്പൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് പറപ്പൂർ വീണാലുക്കൽ സിദ്ധീഖ് ജുമാമസ്ജിദിൽ. ...
error: Content is protected !!