പ്രസവിച്ച ഉടനെ നവജാത ശിശുവിനെ ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്പിലേക്ക് എറിഞ്ഞു കൊന്നു ; അവിവാഹിതയായ 21 കാരി അറസ്റ്റില്‍
പത്തനംതിട്ട : പ്രസവിച്ച ഉടനെ നവജാത ശിശുവിനെ ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്പിലേക്ക് എറിഞ്ഞു കൊന്ന അവിവാഹിതയായ 21 കാരി അറസ്റ്റില്‍. പത്തനംതിട്ട മെഴുവേലിയില്‍ ആണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ അഞ്ജുവിനെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭത്തിന് ഉത്തരവാദിയായ ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ജു വീട്ടിലെ ശുചിമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശുചിമുറിയില്‍ പ്രസവിച്ചതും വീടിനോട് ചേര്‍ന്ന അയല്‍വീട്ടിലെ പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു.
രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ംശയം തോന്നിയ ഡോക്ടര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് പ്രസവിച്ച കാര്യം അഞ്ജു സമ്മതിച്ചത്. തുടര്‍ന്ന ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ച ഇലവുംതിട്ട പൊലീസ് യുവതിയുടെ...