മൂന്നു കോടിയുടെ സ്കോളർഷിപ്പ് അർഹത നേടി പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥി അമേരിക്കയിൽ ഗവേഷണ പഠനത്തിന്
പെരിന്തൽമണ്ണ: തൂത പാറൽ ദാറുൽ ഉലൂം വാഫി കോളേജ് പൂർവ്വ വിദ്യാർത്ഥിയും വെട്ടത്തൂർ സ്വദേശിയുമായ അൽതാഫ് ഹുസൈൻ വാഫിക്ക് അമേരിക്കയിലെ വിഖ്യാതമായ വില്യം ആൻഡ് മേരി സർവകലാശാലയിൽ മൂന്ന് കോടിയോളം രൂപയുടെ സ്കോളർഷിപ്പോടെ പിഎച്ച്ഡി ഗവേഷണത്തിന് അവസരം.അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സർവകലാശാലയായ വെർജീനിയയിലെ വില്യം ആൻഡ് മേരിയിൽ സാമ്പത്തിക നരവംശശാസ്ത്രത്തിൽ'ട്രാൻസ്‌നാഷണൽ ബന്ധുവ്യവസ്ഥയും കുടുംബ ധനകാര്യവും:ദക്ഷിണേഷ്യൻ കുടിയേറ്റ വഴികളിലെ കുടിയേറ്റം കുടുംബബന്ധങ്ങളെയും കുടുംബത്തിലെ അധികാരഘടനകളെയും നിക്ഷേപ തീരുമാനങ്ങളെയും എങ്ങനെ പുനർരൂപപ്പെടുത്തുന്നു' എന്ന വിഷയത്തിലാണ് അൽതാഫ് വാഫി ഗവേഷണം നടത്തുക. സർവകലാശാലയുടെ അഭിമാനകരമായ ഫുള്ളി ഫണ്ട് സ്കോളർഷിപ്പും കൂടാതെ ഓരോ വർഷത്തിലെയും അപേക്ഷകളിൽ ഏറ്റവും മികച്ച പ്രൊപ്പോസലിന് നൽകുന്ന 'വാൾട്ടർ ജെ. സേബിൾ ഗ്രാജ്വേറ്റ് ഫെലോഷിപ്പിനും വാഫി യോഗ്യത നേടി. ഗവേഷണ കാലയളവിലെ മു...

