Tag: SFI

കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവം ; കഞ്ചാവ് കണ്ടെത്തിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നെന്ന് എസ്എഫ്‌ഐ : കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജ്
Kerala

കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവം ; കഞ്ചാവ് കണ്ടെത്തിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നെന്ന് എസ്എഫ്‌ഐ : കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജ്

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ കെ എസ് യുവിനും പൊലീസിനുമെതിരെ എസ്എഫ്‌ഐ. കഞ്ചാവ് കണ്ടെടുത്തത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്നും എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. എസ്എഫ്‌ഐ കാരനാണെന്ന് അറിഞ്ഞതോടെ പൊലീസ് കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജും പ്രതികരിച്ചു. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയില്‍ താമസിക്കുന്നത്. ഒളിവില്‍ പോയ ആദില്‍ കെ എസ് യുവിനായി മത്സരിച്ച വിദ്യാര്‍ത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. 'കേസില്‍ എനിക്കൊപ്പം പ്രതിയായ ആദിത്യനും ഞാനും ഒര...
Kerala

കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി ; അറസ്റ്റിലായവരില്‍ എസ്എഫ്‌ഐ നേതാവും : പരിശോധനയില്‍ തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു

കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. 2 കിലോയോളം കഞ്ചാവാണ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. 3 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. കേസില്‍ അറസ്റ്റിലായവരില്‍ എസ് എഫ് ഐ നേതാവുമുണ്ട്. കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ...
Kerala

എസ് എഫ് ഐക്ക് പുതിയ നേതൃത്വം ; കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍

തിരുവനന്തപുരം: എസ് എഫ് ഐക്ക് പുതിയ നേതൃത്വം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന എം ശിവ പ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പി എം ആര്‍ഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികള്‍. വലിയ ഉത്തരവാദിത്തമാണ് സംഘടന നല്‍കിയതെന്നും കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സിപിഎം കാര്‍ത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്. പി എസ് സഞ്ജീവ് നിലവില്‍ എസ്എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാംപസില്‍ അവസാന വര്‍ഷ ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ചു

വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന 'കലൈക്യ' കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ വെബ്സൈറ്റ് ലോഞ്ചിംഗ് മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു.കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ, മത്സരാർത്ഥികൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ക്യൂ.ആർ കോഡോട് കൂടിയ ഐ.ഡി കാർഡ്, മത്സര ഫലങ്ങൾ, കോളേജ് അടിസ്ഥാനത്തിലുള്ള സ്കോർ ബോർഡ്, വ്യക്തികത പ്രതിഭകളുടെ വിവരങ്ങൾ, വിജയികളുടെ ഫോട്ടോ പതിച്ച പോസ്റ്റർ, മത്സര ഷെഡ്യൂൾ, കലോത്സവത്തിൻ്റെ ഫോട്ടോകളുടെ ഗാലറി തുടങ്ങി കലോത്സവത്തിൻ്റെ മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന രീതിയിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസ് കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.വെബ്സൈറ്റ് ലോഞ്ചിംഗ് ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്ത...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം സിനിമാ താരം വിൻസി അലോഷ്യസ് നിർവഹിച്ചു. 'കലൈക്യ' എന്ന പേരിലാണ് ഇൻ്റർസോൺ കലോത്സവം നടത്തപ്പെടുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ എ, ബി, സി, ഡി, എഫ് സോൺ കലോത്സവം പൂർത്തിയാക്കിയതിന് ശേഷമാണ് ഇൻ്റർസോൺ കലോത്സവം നടക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നടന്ന കലോത്സവങ്ങളിൽ വിജയിച്ച ഒന്ന്, രണ്ട് സ്ഥാനക്കാരും അപ്പീൽ മുഖേന എത്തിയവരുമാണ് ഇൻ്റർസോൺ കലോത്സവത്തിന് യോഗ്യരായി മത്സരത്തിൽ പങ്കെടുക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസിൽ കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.ലോഗോ പ്രകാശന ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെ...
Crime, Kerala, Other

സിദ്ധാര്‍ത്ഥന്റെ മരണം : കേസില്‍ പിഎംആര്‍ഷോയേയും പ്രതിചേര്‍ക്കണമെന്ന് കെഎസ് യു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോയേയും പ്രതിചേര്‍ക്കണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ആര്‍ഷോ ക്യാമ്പസില്‍ എത്താറുണ്ടെന്നും, കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ മുറിയില്‍ വെച്ച് എട്ട് മാസം ക്രൂരമായി മര്‍ദ്ദിച്ചിരുന്നത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അറിയാതിരിക്കുമോയെന്ന സിദ്ദാര്‍ത്ഥന്റെ അച്ഛന്റെ ചോദ്യം പ്രസക്തമാണ്. കേസില്‍ പി.എം ആര്‍ഷോയേയും പ്രതിചേര്‍ക്കണമെന്നും, അടിയന്തരമായി ചോദ്യം ചെയ്യല്‍ ഉള്‍പ്പടെയുള്ള നിയമ നടപടിയിലേക്ക് കടക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോ എന്നിവര്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ഗൗരവതരമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു....
Kerala, Other

ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു ; സിദ്ധാര്‍ത്ഥന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മാപ്പ് ചോദിച്ച് എസ്എഫ്‌ഐ. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട് മാപ്പ് അപേക്ഷിക്കുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.അഫ്‌സല്‍ പ്രമുഖ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുടുംബത്തിന് മുന്നില്‍ തലകുനിക്കുകയാണ്. സംഘടന തെറ്റ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തും. ഇപ്പോള്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. കുടുംബത്തോട് മാപ്പ് ചോദിക്കുകയാണ്. ഞങ്ങളില്‍ പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തു. അതുവച്ചുപൊറുപ്പിക്കാനാവില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകരെ സംഘടന ആഗ്രഹിക്കുന്നതരത്തില്‍ നയിക്കാന്‍ കഴിയാത്തത്, ഒറ്റപ്പെട്ട സംഭവമാണെങ്കില്‍പോലും അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ ഞങ്ങള്‍ തല കുനിക്കുകയാണ്. മാപ്പപേക്ഷിക്കുകയാണ്. സംഘടന ആത്മപരിശോധന നടത്തുമ...
Malappuram, Other

തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് ജയം

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്സന്‍, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സീറ്റുകളിലും എസ്എഫ്‌ഐ വിജയിക്കുകയായിരുന്നു. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍വകലാശാലയിലെ 9 ജനറല്‍ സീറ്റുകളിലും, 11 അസോസിയേഷന്‍ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദ്ദേശപത്രിക മതിയായ കാരണങ്ങള്‍ ഇല്ലാതെ തള്ളിയതിനെതിരെ എംഎസ്എഫ് സ്ഥാനാര്‍ത്ഥികളായ ഫൈസല്‍, അന്‍സീറ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ അധികൃതര്‍ പറഞ്ഞ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. രണ്ടാഴ്ചക്...
Calicut

ഐ.ടി.ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫ് തരംഗം ; എസ്എഫ്‌ഐ കോട്ടകള്‍ പിടിച്ചെടുത്തു

മലപ്പുറം: ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എംഎസ്എഫിന് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറ് ഐ.ടി.ഐകളില്‍ അഞ്ചും എം.എസ്.എഫ് നേടി. 19 വര്‍ഷത്തെ എസ്.എഫ്.ഐയുടെ കുത്തക തകര്‍ത്താണ് പൊന്നാനി മാറഞ്ചേരി ഐ.ടി.ഐയില്‍ എം.എസ്.എഫ് മുന്നണി അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ 3 വര്‍ഷമായി എസ്.എഫ്.ഐ മാത്രം വിജയിച്ച് പോന്നിരുന്ന അരീക്കോട്, പുഴക്കാട്ടിരി ഐ.ടി.ഐ യൂണിയനുകള്‍ എം.എസ്.എഫ് മുന്നണി തിരിച്ചുപിടിച്ചു. വാഴക്കാട്, ചെറിയമുണ്ടം ഗവ: ഐ.ടി.ഐകള്‍ എം.എസ്.എഫ് നിലനിര്‍ത്തി. ഇവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ് മുന്നണി വിജയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേയും പോളിടെക്നിക് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേയും വിജയത്തിന് പിന്നാലെയാണ് ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പിലും ജില്ലയിലെ എംഎസ്എഫ് ആധിപത്യം. ഇടതുപക്ഷ സര്‍ക്കാറിന്റെയും ടെക്‌നിക്കല്‍ ബോര്‍ഡിന്റെയും നിരന്തരമായി...
Calicut, Other, university

ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ

ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെയും പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഗസ്റ്റ് ഹൌസിന് മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ പൊലീസ് മാറ്റാന്‍ ശ്രമിച്ചതോടെ, പൊലീസും എസ് എഫ് ഐ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ താമസിക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്. വൈകിട്ട് 6.20ന് എത്തുന്ന ഗവര്‍ണ്ണറെ കരിങ്കൊടി കാണിക്കാനാണ് എസ് എഫ് ഐ നീക്കം. ഗവര്‍ണ്ണര്‍ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നില്‍ ഗോബ...
Kerala, Other

സംസ്ഥാന വ്യാപകമായി നാളെ എസ്എഫ്‌ഐ പഠിപ്പ് മുടക്കും

തിരുവനന്തപുരം: സര്‍വകലാശാലകളിലെ സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലികളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയാണെന്ന ആരോപിച്ച് സംസ്ഥാന വ്യാപകമായി നാളെ എസ്എഫ്‌ഐ പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ നല്‍കുന്ന ലിസ്റ്റാണ് ഗവര്‍ണര്‍ സര്‍വകലാശാലകളിലെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കെഎസ്യുവിനും എംഎസ്എഫിനും ഇക്കാര്യത്തില്‍ മൗനമാണെന്നും സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കത്തിനെതിരെയാണ് എസ്എഫ്‌ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നതെന്നും, ഈ വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുമെന്നും ആര്‍ഷോ വ്യക്തമാക്കി. സര്‍വ്വകലാശാലകളെ തകര്‍ക്കുകയാണെന്നും ഗവര്‍ണര്‍ പൊളിറ്റിക്കല്‍ ടൂള്‍ ആയെന്നും ആരോപിച്ച ആര്‍ഷോ നാളെ എസ്എഫ്‌ഐയുടെ ആഭിമുഖ്യത...
Local news, Other

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ; പരപ്പനങ്ങാടി എല്‍.ബി.എസ്. മോഡല്‍ ഡിഗ്രി കോളേജ് എംഎസ്എഫില്‍ നിന്ന് പിടിച്ചെടുത്ത് എസ്എഫ്‌ഐ

പരപ്പനങ്ങാടി: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി എല്‍.ബി.എസ്. മോഡല്‍ ഡിഗ്രി കോളേജ് എംഎസ്എഫില്‍ നിന്നും പിടിച്ചെടുത്ത് എസ്എഫ്‌ഐ. കഴിഞ്ഞ വര്‍ഷം 13 ല്‍ 11 സീറ്റിലും എം.എസ്.എഫിനായിരുന്നു വിജയമെങ്കില്‍ ഇത്തവണ 13 സീറ്റില്‍ 11 സീറ്റും എസ്.എഫ്.ഐ നേടി. എട്ട് ജനറല്‍ സീറ്റില്‍ എട്ടും എസ്.എഫ്.ഐ തനിച്ചു നേടി. ചെയര്‍മാന്‍: സാക്കിയ ബാനു (എസ്.എഫ്.ഐ), വൈസ്. ചെയര്‍മാന്‍ : ഗോപിക (എസ്.എഫ്.ഐ), ജനറല്‍ സെക്രട്ടറി ജിഷ്ണു (എസ്.എഫ്.ഐ), ജോ: സെക്രട്ടറി ആദിത്യ (എസ്.എഫ്.ഐ), യു.യു.സി : അജ്മല്‍ സിനാന്‍ (എസ്.എഫ്.ഐ), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി: മിഥുന്‍ (എസ്.എഫ്.ഐ), സ്റ്റുഡന്റ് എഡിറ്റര്‍: അഭയ് (എസ്.എഫ്.ഐ), ജന: ക്യാപ്റ്റ : ശ്രീരാഗ് (എസ്.എഫ്.ഐ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്‍ സീറ്റുകളില്‍ അഞ്ചില്‍ മൂന്ന് സീറ്റ് എസ്.എഫ്.ഐയും രണ്ടെണ്ണം എം.എസ്.എഫും നേടി. കോമേഴ്‌സ് : ശരത് (എസ്.എഫ്.ഐ), കമ്പ്യൂട്ടര്‍ സയന്‍...
Kerala, Other

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ് ഫലം, വിദ്യാർത്ഥി വിരുദ്ധരായ എസ്.എഫ്.ഐക്ക് ലഭിച്ച തിരിച്ചടി; എം.എസ്.എഫ്.

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധതക്കെതിരെ വിദ്യാര്‍ത്ഥികള്‍ വിധി എഴുതിയെന്ന് എംഎസ്എഫ്. ഇടത് സിന്റിക്കേറ്റും എസ്.എഫ്.ഐ യൂണിയനും സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ മൗനം തുടര്‍ന്നപ്പോള്‍ എം.എസ്.എഫിന്റെ പോരാട്ട വീര്യത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് ഈ ചരിത്ര മുന്നേറ്റമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എം.എസ്.എഫ് ചര്‍ച്ച ചെയ്തു. എസ്.എഫ്.ഐ യുടെ അക്രമ ഫാസിസത്തിനെതിരെയും വ്യാജ 'വിദ്യ'കള്‍ക്ക് എതിരെയും എം.എസ്.എഫ് ക്യാമ്പസുകളില്‍ സംസാരിച്ചു. എസ്.എഫ്.ഐ എന്ന തട്ടിപ്പ് സംഘം വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ നശിപ്പിക്കുന്നു. ആ തട്ടിപ്പ് സംഘത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ രോഷമാണ് വോട്ടിലൂടെ പ്...
Information

എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ച സംഭവം: സമഗ്രമായ അന്വേഷണം വേണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പിഎം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിഷേധം ഉയർന്നതോടെ മാർക്ക് ലിസ്റ്റ് തിരുത്തിയെങ്കിലും എസ്എഫ്ഐ നേതാവിന് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണ്. കേരളത്തിൽ എസ്എഫ്ഐക്കാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്. കാട്ടാക്കട കോളേജിൽ വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കാരനെ ജയിപ്പിച്ചത്. പിഎസ്സി പരീക്ഷയിൽ പോലും എസ്എഫ്ഐക്കാർക്ക് വേണ്ടി ക്രമക്കേട് നടത്തിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സ്വജനപക്ഷപാതത്തിലൂടെ പൂർണമായും തകർക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു....
Politics

ടോസിൽ ഭാഗ്യം തുണച്ചു; റീ കൗണ്ടിൽ ചേളാരി ഗവ:പോളി യു ഡി എസ് എഫിന്

ചേളാരി : തിരൂരങ്ങാടി ഗവ. അവുക്കാദര്‍ കുട്ടി നഹ സ്മാരക പോളിടെക്‌നിക് കോളജില്‍ ബുധനാഴ്ച നടന്ന റീകൗണ്ടിങ്ങിനെ തുടര്‍ന്ന് യു.ഡി.എസ്.എഫിന് വിജയം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐ - യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍ തുല്യവോട്ടുകള്‍ നേടി. ഇതോടെ ടോസിങ് നടത്തി ചെയര്‍മാന്‍ സ്ഥാനം യു.ഡി.എസ്.എഫിന് ലഭിച്ചു. ചെയര്‍മാന്‍ പദവി ലഭിച്ചതോടെ പോളി യൂനിയന്‍ ഭരണം യു.ഡി.എസ്.എഫ് നിലനിര്‍ത്തി. എം.പി. റെനിനാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. പി. മുഹമ്മദ് ഷഹ്‌സാദ് (വൈസ് ചെയര്‍മാന്‍), എം.വി. ഇര്‍ഫാന ( വൈസ് ചെയര്‍പേഴ്‌സൻ), മുഹമ്മദ് നാഫിഹ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് നിയാസ് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍. ഡിസംബര്‍ രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാർഥികളായ പി.ടി. യാസീന്‍ അഷ്‌റഫ് ( മാഗസിന്‍ എഡിറ്റര്‍), നിര്‍മ്മല്‍ ആന്റണി (പി.യു....
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക...
error: Content is protected !!