Tag: Sslc

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു
Kerala

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയും രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കും. ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയും രണ്ടാംവര്‍ഷ പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക. ഫെബ്രുവരി 17 മുതല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിര്‍ണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കും. ...
Local news

ചെമ്മാട് സി കെ നഗര്‍ ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്റര്‍ വിക്റ്ററി മീറ്റ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ; ചെമ്മാട് സി കെ നഗര്‍ ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ വിക്റ്ററി മീറ്റ് സംഘടിപ്പിച്ചു. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ത്ഥികളെയും എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ:അമീര്‍ സുഹൈല്‍ എ വി, ഡോ:നൂറ ഫാത്തിമ കെ എന്നിവരെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍ പെയ്‌സണ്‍ കാലൊടി സുലൈഖ, നഗര സഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്കല്‍, കൗണ്‍സിലര്‍മാരായ ചെമ്പ വഹീദ, സിഎം സല്‍മ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഗ്രീന്‍ ട്രാക്ക് ഭാരവാഹികളായ അയ്യൂബ് തലാ പ്പില്‍, ചെമ്പ മൊയ്ദീന്‍ കുട്ടി, എം പി അസ്ലം, അനസ് വി കെ, ഫാജാസ്, ഇഹ്സാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ...
Local news

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകനെ ആദരിച്ചു

തിരൂരങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകനെ ചെമ്മാട് ഗ്രീന്‍ ട്രാക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും എടരിക്കോട് പി, കെ, എം, ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച രാജ് പാണ്ഡ്യയാണ് ഈ മിടുക്കന്‍. രാജ് പാണ്ഡ്യയുടെ അച്ഛന്‍ പെയിന്റിംഗ് ജോലി ചെയ്തു വരുന്നു. പാണ്ഡ്യയെയും പ്രദേശത്തെ മറ്റു എ പ്ലസ് വിദ്യാര്‍ത്ഥികളെയും ചെമ്മാട് ഗ്രീന്‍ ട്രാക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്തു. അയ്യൂബ് തലാപ്പില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ. വഹീദ ചെമ്പ, സിഎം സല്‍മ. അസ്ലം, ചെമ്പ മൊയ്തീന്‍കുട്ടി,ഹാജി. അനസ് കെ.ഫാറൂഖ് സംസാരിച്ചു. എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയേ നേടിയ നൂറയെ ആദരിച്ചു. ...
Education

ഓൺലൈൻ അപേക്ഷ 29 വരെ ; കേരളത്തിലെ സർക്കാർ ഐടിഐകളിൽ പ്രവേശനം

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ഐടിഐകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വരെ ഓൺലൈനായി അപേക്ഷിക്കാം. (വെബ്: https://itiadmissions.kerala.gov.in & https://det.kerala.gov.in). 2 വിഭാഗങ്ങളിൽപ്പെട്ട ട്രേഡുകളിലാണ് ഐടിഐകളിൽ ക്രാഫ്റ്റ്സ്മാൻ പരിശീലനം നൽകുന്നത് (1) എൻസിവിറ്റി ട്രേഡുകൾ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിന്റെ അംഗീകാരമുള്ളവയാണ് ഈ ട്രേഡുകൾ. 104 സർക്കാർ ഐടിഐകളിൽ 100 എണ്ണം എൻസിവിടി ട്രേഡുകളിൽ പരിശീലനം നൽകുന്നു. ട്രേഡുകളെ നാലായി വിഭജിച്ചിട്ടുണ്ട്. ഓരോ ഐടിഐയിലും ഏതെങ്കിലും ചില ട്രേഡുകൾ മാത്രം. എ) നോൺ–മെട്രിക് (എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം. വയർമാൻ, പെയ്ന്റർ (ജനറൽ) എന്നിവ 2 വർഷം വീതം. കൂടാതെ വെൽഡർ, പ്ലമർ, വുഡ്‌വർക് ടെക്നിഷ്യൻ തുടങ്ങി 8 ഒരുവർഷ ട്രേഡുകളുമുണ്ട്. ബി) നോൺ–മെട്രിക് (നോൺ–എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക...
Local news

പറപ്പൂര്‍ ഐയുഎച്ച്എസ്എസ് പ്രതിഭാദരം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ ഐ.യു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മലപ്പുറം ജില്ലാ ആര്‍.ഡി.ഡി ഡോ.പി.എം.അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനേജര്‍ ടി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി അബ്ദുറഷീദ്, പ്രധാനാധ്യാപകന്‍ എ.മമ്മു, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹംസ ഹാജി, വി.മുബാറക്ക്, ടി.പി ചെറീത്, നിയുക്ത പ്രിന്‍സിപ്പാള്‍ സി.അബ്ദുല്‍ അസീസ്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ഹംസ തോപ്പില്‍, എം ടി എ പ്രസിഡന്റ് പി.സമീറ, ടി.അബ്ദുല്‍ ഹഖ്, ഇ.കെ സുബൈര്‍, ഇസ്ഹാഖ് കാലടി, കെ.പി അബ്ദു റഹ്‌മാന്‍, ഇ.പി വിനോദ് കുമാര്‍, ടി.ഇ സലീല എന്നിവര്‍ പ്രസംഗിച്ചു. ...
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

വേങ്ങര : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍, നേതാക്കള്‍ ആയ ഷമീര്‍ കാമ്പ്രന്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. റഹീസ്, പറമ്പന്‍ സൈതലവി, വി പി. ഉമ്മര്‍, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹല്‍, എം ടി. അര്‍ഷാദ്, എന്‍ ടി.സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു. ...
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു

മൂന്നിയൂര്‍ : എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ആദരിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിയാണ് ഭാരവാഹികള്‍ ആദരിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരനായ അഫില്‍ മുഹമ്മദ് . സി, മുഹമ്മദ് അറഫാത്ത് സി.എം, മുമമ്മദ് റബീഹ് എ.വി, ഹൈഫ ബീവി പി.ജെ, മുഹമ്മദ് ശിബിന്‍ സി.എം, പ്ലസ് ടു ഉന്നത വിജയം നേടിയ ഫാത്തിമ സുഫീന എം, ഫാത്തിമ ഹനാഹ് കെ , മുഹമ്മദ് ദില്‍ഷാദ് വി.പി, യു.എസ്.എസ്, എല്‍. എസ്. എസ് വിജയിച്ച നിഷ്മിത വി.പി, ഷഹബാസ് അമന്‍ സി.എം എന്നിവരെയാണ് ആദരിച്ചത്. പതിനാലാം വാര്‍ഡ് മെമ്പര്‍ എന്‍.എം. റഫീഖ്, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ചെറീദ്, വി.പി. ബാവ,സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. പിച്ചു, സി.എം. ചെറീദ്, കെ.എം. ഹനീഫ മെമന്റോകള്‍ നല്‍കി. ...
Kerala

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ നാല് വരെ നടക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവന്‍ വിജ്ഞാപനമിറക്കി. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 99.69 ശതമാനമാണ് വിജയം.
Malappuram

എസ്എസ്എല്‍സി പരീക്ഷാ ഫലം ; ഏറ്റവും കൂടുതല്‍ എ പ്ലസ് ഇത്തവണയും മലപ്പുറത്തിന്, 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത് 71,831 വിദ്യാര്‍ത്ഥികള്‍ക്കാണ്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. 4934 വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടം കൈവരിക്കാന്‍ ആയത്. കഴിഞ്ഞവര്‍ഷവും മലപ്പുറത്തിനാണ് ഈ നേട്ടം ഉണ്ടായിരുന്നത്. 892 സര്‍ക്കാര്‍ സ്‌കൂളുകളിലും 1139 എയ്ഡഡ് സ്‌കൂളുകളിലും 443 ആണ്‍ എയ്ഡഡ് സ്‌കൂളുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. 99.69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയിരിക്കുന്നത് കോട്ടയം ജില്ലയാണ് 99.92%. ഏറ്റവും കുറവ് തിരുവനന്തപുരം 99.08%. മെയ് 9 മുതല്‍ 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ നടത്തും. ജൂണ്‍ ആദ്യവാരം മുതല്‍ ...
Kerala

എസ്എസ്എല്‍സി പരീക്ഷാഫലം ; വിജയശതമാനത്തില്‍ നേരിയ കുറവ്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. 99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,25,563 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് നാല് മണി മുതല്‍ റിസള്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %. കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ കുറവ്. മുന്‍ വര്‍ഷം 99.7 ശതമാന...
Kerala

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി 9 ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിന്. വിദ്യാഭ്യാസമന്ത്രി 3 മണിക്ക് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വര്‍ഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി, എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യ...
Kerala, Other

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം ; പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം : പത്താം ക്ലാസ് പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30ന് തുടങ്ങും. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ 7, ലക്ഷദ്വീപില്‍ 9 എന്നിങ്ങനെ ആകെ 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. എസ്എസ്എല്‍സി പരീക്ഷ സുഗമമായി നടത്തുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 20 വരെ മൂല്യനിര്‍ണയം. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ...
Malappuram, Other

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ തിയതിയും സമയവും പ്രഖ്യാപിച്ചു

തിരുവനന്തപുരം : എസ്എസ്എല്‍സി മോഡല്‍ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എല്‍സിയുടെ പൊതുപരീക്ഷ മാര്‍ച്ച് മാസം 4ന് ആരംഭിച്ച് മാര്‍ച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ...
Information

ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരം 2023 സംഘടിപ്പിച്ചു

തിരൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ടി.സി സുബൈര്‍ മാഷിനെയും സ്റ്റേറ്റ് പോളിടെക്‌നിക്ക് കോളേജ് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ റണ്ണറപ്പായ കെ. മുസൈനെയും ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരിച്ചു. നടുവിലങ്ങാടി മദ്രസ്സാ ഹാളില്‍ നടന്ന പരിപാടി തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഡൗണ്‍ ബ്രിഡ്ജ് പ്രസിഡന്റ് വി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ കെ. അബൂബക്കര്‍, ഡൗണ്‍ ബ്രിഡ്ജ് രക്ഷാധികാരി ഇസ്ഹാഖ് മുഹമ്മദാലി, സെക്രട്ടറി എ.പി ഷഫീഖ്, വനിത വിങ് സെക്രട്ടറി ഫിദ, യൂത്ത് വിങ് സെക്രട്ടറി സി. ഷാജഹാന്‍, എന്‍.ആര്‍.ഐ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഷംസി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സി.പി നൗഫല്‍, സി. അജ്മല്‍, ടി.ഇ ഹാരിസ്, ജൈസല്‍, സഹല്‍ എന്നിവര്‍ നേതൃത്വം നല്‍കി...
Education, Information

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളെ ആദരിച്ചു

വേങ്ങര : ഇരിങ്ങല്ലൂര്‍ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി സോമനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ ബൈജു, ക്ലബ്ബ് പ്രസിഡന്റ് എം അലവിക്കുട്ടി എ വി അബൂബക്കര്‍ സിദ്ധീഖ്, പി ഷാജി, പി കെ സംശീര്‍ ,ഇ കെ റഷീദ്, എ ഒ ആസിഫലി, വി.പി ഫവാസ്, പി ഗഫൂര്‍, സംബന്ധിച്ചു. ...
Education

എസ്.എസ്.എല്‍.സി. പരീക്ഷയിലെ നൂറുമേനി വിജയം ; തിരൂരങ്ങാടി ജിഎച്ച്എസ്എസിന് ജില്ലാപഞ്ചായത്തിന്റെ അംഗീകാരം

തിരൂരങ്ങാടി : എസ്.എസ്.എല്‍.സി. പരീക്ഷയിലെ നൂറുമേനി വിജയം കൈവരിച്ച തിരൂരങ്ങാടി ജിഎച്ച്എസ്എസിന് മലപ്പുറം ജില്ലാപഞ്ചായത്തിന്റെ അംഗീകാരം. കോട്ടയ്ക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം അധ്യാപകര്‍ ഏറ്റുവാങ്ങി. കോട്ടയ്ക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം വിദ്യാലയത്തിനു വേണ്ടി അധ്യാപകരായ ഇസ്മായില്‍ പൂക്കയില്‍ , അനീസുദ്ദീന്‍ അഹ്‌മദ്, ജസീറ ആലങ്ങാടന്‍ എന്നിവര്‍ കെ.പി.എ.മജീദ് എം.എല്‍.എയില്‍ നിന്ന് ഏറ്റുവാങ്ങി. ...
Education

എസ്.എസ്.എല്‍.സി ഫുള്‍ എ പ്ലസ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും തിരൂര്‍ നഗരസഭ അനുമോദിക്കുന്നു

തിരൂര്‍: തിരൂര്‍ താലൂക്കില്‍ 2023 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് , 9 എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും തിരൂര്‍ നഗരസഭ അനുമോദിക്കുന്നു. 2023 മെയ് 24 വ്യാഴാഴ്ച നടക്കുന്ന ' മികവ് 2023' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ട്രെയ്നര്‍ സുരേഷ് കൂടേരി ക്ലാസുകള്‍ നല്‍കുന്നു. തുടര്‍ന്ന് ഫുള്‍ എ പ്ലസ് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷര എജുക്കേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണവും മൊമെന്റോ നല്‍കി ആദരിക്കലും നടക്കുന്നതായിരിക്കും. എസ്.എസ്.എല്‍.സി ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി 9526 81 2000 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ...
Education, Information

എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.70 വിജയശതമാനം, വിജയ ശതമാനം കൂടുതല്‍ കണ്ണൂരില്‍, ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 0.44 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,17,864 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68604 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. 4856 പേര്‍ ആണ് എ പ്ലസ് നേടിയത്. കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല (99.94). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം ( 98.41). പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ എടരിക്കോട് സ്‌കൂള്‍ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 951 സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 2581 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്....
Education

എസ്എസ്എല്‍സി പരീക്ഷാഫലം ; വിജയശതമാനം 99.7 ശതമാനം

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു. വിജയശതമാനം 99.7. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 4 മണി മുതല്‍ ഓണ്‍ലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും പ്രഖ്യാപിക്കും. ഫലമറിയാന്‍ എസ്എസ്എല്‍സി 'http://www.prd.kerala.gov.in' 'https://results.kerala.gov.in' 'https://examresults.kerala.gov.in' 'https://pareekshabhavan.kerala.gov.in' 'https://results.kite.kerala.gov.in' 'https://sslcexam.kerala.gov.in' എസ്എസ്എല്‍സി (എച്ച്‌ഐ): 'http://sslchiexam.kerala.gov.in' ടിഎച്ച്എസ്എല്‍സി: 'http://thslcexam.kerala.gov.in' ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ): 'http://thslchiexam.kerala.gov.in' എഎച്ച്എസ്എല്‍സി: 'http://ahslcexam.kerala.gov.in' ...
Education

എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാം ഈ ലിങ്കിലൂടെ

എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 19 (വെള്ളിയാഴ്ച) വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.ഫലപ്രഖ്യാപന ശേഷം പി.ആർ.ഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും.
Education, Information

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; പ്രഖ്യാപനം വൈകിട്ട് 3 മണിക്ക്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് 20 നായിരുന്നു ഫലപ്രഖ്യാപനം നടത്താനിരുന്നത് എന്നാൽ പിന്നീട് ഒരു ദിവസം മുന്നേയാക്കി മാറ്റുകയായിരുന്നു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും 2,05,561 പേര്‍ പെൺകുട്ടികളുമാണ്. ...
Education

എസ്.എസ്.എൽ.സി തിളക്കമാർന്ന വിജയം; കെ.ആർ.എസ്.എം.എ ആദരിച്ചു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂളിന് കെ.ആർ.എസ്.എം.എ സ്നേഹാദരം കൈമാറി.തുടർച്ചയായി പതിനാലാം വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള അനുമോദന മൊമൻറോ കെ.ആർ.എസ്.എം.എസംസ്ഥാന ഭാരവാഹികൾ സ്കൂൾ വർക്കിങ് പ്രസിഡന്റ് പി.വികോമുക്കുട്ടി ഹാജി ക്ക് നൽകി ആദരിച്ചു . ഈവർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ അറുപത് വിദ്യാർത്ഥികളിൽ 52 ശതമാനത്തോടെ 31 വിദ്യാർത്ഥികളും മുഴുവൻ എപ്ളസ് നേടി. അഞ്ച് എ പ്ളസിന് താഴെ ഒരു വിദ്യാർത്ഥിയും സ്കോർ ചെയ്യാത്തതും മികവാർന്ന വിജയത്തിന് തിളക്കം കൂട്ടി .എല്ലാ പ്രതികൂല സാഹചര്യത്തേയും മറികടന്ന് ഈ വർഷവും മികച്ച വിജയമാണ് മുൻ വർഷങ്ങളിലെ പോലെ നേടിയത്. സംസ്ഥാന വിദ്യാലയങ്ങളിൽ മികവിൻറെ ചരിത്രം രേഖപ്പെടുത്തിയ വിദ്യാലയമാണ് എം.എ ഹയർസെക്കണ്ടറി സ്കൂളെന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.ഇത് പോലെ ഹയർസെക്കണ്ടറി പരീക്ഷയിലും സമസ്ത മദ്റസ പൊതു പരീക്ഷ യിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഈ വർഷം സ്ഥാനത്തിന് സാധിച്ചു....
Education, Malappuram

വീണ്ടും എ പ്ലസ് തിളക്കത്തില്‍ ജില്ല; ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം: ജില്ലയില്‍ 86.80 ശതമാനം വിജയം

സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി   4,283 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 86.80 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 243 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ 55,359 വിദ്യാര്‍ഥികള്‍ പരീക്ഷ   എഴുതിയതില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 4,283 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എ പ്ലസുള്ളത്. കഴിഞ്ഞ വര്‍ഷം (2021) 6707 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ   പരീക്ഷയ്ക്ക് സജ്ജരാക്കിയിട്ടുള്ളത് പാലേമേട് എസ്.വി ഹയര്‍സെക്കന്‍ഡറി   സ്‌കൂള്‍, കല്ലിങ്ങല്‍ എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ്. യഥാക്രമം 741 ഉം 714 ഉ...
error: Content is protected !!