Tag: Student

ഹാജർ നൽകിയില്ല, കോളേജ് അദ്ധ്യാപകന് വിദ്യാർഥിയുടെ മർദനം
Crime

ഹാജർ നൽകിയില്ല, കോളേജ് അദ്ധ്യാപകന് വിദ്യാർഥിയുടെ മർദനം

എറണാകുളം: ഹാജർ നൽകിയില്ലെന്ന് ആരോപിച്ച് അധ്യാപകന് വിദ്യാർത്ഥിയുടെ മർദനം. എറണാകുളം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ.മരുത കെ.എം. നിസാമുദ്ദീനാണ് വിദ്യാർത്ഥിയുടെ മർദനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ. നിസാമുദ്ദീനെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയായ മുഹമ്മദ് റാഷിദാണ് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരത്തിയുള്ളത്. കയ്യിൽ കരുതിയിരുന്ന വസ്തു ഉപയോഗിച്ച് പിന്നി്ൽ നിന്നും ഇടിക്കുകയായിരുന്നു. അധ്യാപകന്‍റെ പിൻ കഴുത്തിലും കയിലുമാണ് മർദനമേറ്റത്. മുഹമ്മദ് റാഷിദിന്‍റെ രണ്ടാം വർഷ ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദിൻ. മുൻ സെമസ്റ്ററുകളിൽ ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് അധ്യാപക...
Kerala, Other

ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു, ബസ് നിര്‍ത്താതെ പോയി

പാലക്കാട്: മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാനക്കാണ് പരിക്കേറ്റത്. ബസില്‍ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മര്‍ജാന ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. പതിവ് പോലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറി സ്‌കൂളിന് മുന്നില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കുട്ടികള്‍ ഇറങ്ങി അടുത്തതായി മര്‍ജാന ഇറങ്ങാന്‍ പോകുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥി ബസില്‍ നിന്നും പുറത്തേക്ക് വീണത്. കുട്ടി വീണത് കണ്ടിട്ടും ബസ് മുന്നോട്ട് പോയി. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. ഓ...
Kerala

കൊച്ചിയിലെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനവും അക്രമവും, ഭക്ഷണത്തില്‍ മണ്ണ് വാരി എറിഞ്ഞു

എറണാകുളം: കൊച്ചിയിലെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരാക്രമം .ഇടപ്പള്ളി മരോട്ടിച്ചാല്‍ താല്‍ റെസ്റ്റോറന്റിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ പരസ്യ മദ്യപാനം നടത്തി. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടല്‍ ജീവനക്കാരുമായി സംഘര്‍ഷം ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണ് വാരി എറിഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും ...
Information

തെരുവ് നായയില്‍ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച യുവാവിനെ മുസ്ലിം യൂത്ത്‌ലീഗ് ആദരിച്ചു

തിരൂരങ്ങാടി: മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെ അക്രമിക്കാനായി ഓടിയടുത്ത തെരുവ് നായയില്‍ നിന്നും അതി സാഹസികമായി കുട്ടിരക്ഷിച്ച് വൈറലലായ തിരൂരങ്ങാടി സ്വദേശി മുല്ലക്കോയയെ മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആദരിച്ചു. സാമൂഹിക ബോധം, സമര യൗവ്വനം എന്ന ശീര്‍ഷകത്തില്‍ മണ്ഡലം കമ്മിറ്റി നടത്തുന്ന ഗ്രാമയാത്രയിലാണ് യുവാവിനെ ആദരിച്ചത്. സ്വജീവന്‍ പണപ്പെടുത്തിയും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന്റെ ധീരത പ്രശംസിക്കപ്പെടേണ്ടതും തെരുവ് നായകളുടെ അക്രമണം തടയുന്നതിനും പെരുപ്പം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യൂത്ത്‌ലീഗ് അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പരിസരത്ത് നടന്ന ആദരിക്കല്‍ സംഗമം മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എം സാലിം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് മ...
Calicut, Information, university

ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; കാലിക്കറ്റ് സര്‍വകലാശാല മുന്‍ അധ്യാപകനെതിരെ കേസ്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന മുന്‍ അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതി. തൃശ്ശൂർ, കോഴിക്കോട് കൊടുവള്ളി സ്വദേശിനികളാണ് പരാതിക്കാർ. മേയ് 11, 19 തീയതികളിലായിരുന്നു സംഭവം. ആറുവര്‍ഷം മുമ്പ് സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച അധ്യാപകന്‍ ഒറ്റയ്ക്കായിരുന്നു താമസം. സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഗവേഷകര്‍ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. ഇത്തരത...
Information, Other

എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
Obituary

പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർപള്ളിക്കൽ സലാമത്ത് നഗറിനടുത്ത് നെടുങ്ങോട്ട്മാട് പൂക്കാട്ട് പറമ്പിൽ താമസിക്കുന്ന എട്ടുവീട്ടിൽ അബ്ദുസ്സലാമിന്റെ മകൻ മുഹമ്മദ് അഫലഹ് (14) ആണ് മരിച്ചത്. പുത്തൂർ പള്ളിക്കൽ സ്കൂൾ വിദ്യാർത്ഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല. ...
Obituary

വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എആർ നഗർ : വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം വെളയങ്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിന്നാഹ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നരണ കാരണം വ്യക്തമല്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചേറൂർ പി പി ടി എം കോളേജിൽ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരുന്നു. മാതാവ് ഫാത്തിമ. സഹോദരങ്ങൾ : സൈത് മുഹമ്മദ്, ശുഹൈബ്, ഷഫീഖ്, അമിയ ഫാത്തിമ. ...
Crime

ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് MDMA കടത്തുന്ന വിദ്യാർത്ഥി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മലപ്പുറം മുണ്ടുപറമ്പിൽ വച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ഗ്രാമോളാം MDMA യുമായി കുറുവ പാങ്ങ് സ്വദേശികളായ നാല് യുവാക്കളെ പിടികൂടിയ സംഭവത്തിൽ, ബാംഗ്ലൂരിൽ നിന്ന് പ്രതികൾക്ക് MDMA എത്തിച്ചു നൽകിയ ബാംഗ്ലൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥി കൂടിയായ പാങ്ങ് മില്ലുംപടി സ്വദേശി പാലപ്പുറകോട്ടോത്ത് അബ്ദുൽ റഷീദിനെയാണ് (23)ഒളിവിൽ കഴിഞ്ഞു വരവേ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ...
Information

മലയാളി വിദ്യാര്‍ത്ഥിനി ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

കോട്ടയം: മലയാളി വിദ്യാര്‍ത്ഥിനി ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. ബെംഗളൂരു ജെയിന്‍ കോളേജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ഡോണ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയാണ് ഡോണ. അമ്മ: മാറിക തടത്തില്‍ ജെസ്സി. സഹോദരി: ഡ്രിയ. ...
Culture, Information

ഉത്സവഘോഷയാത്രക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

വയനാട്: ഉത്സവഘോഷയാത്രക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഒരു സംഘം മര്‍ദിച്ചെന്ന് ആരോപിച്ചാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ...
Information

ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചു ; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ചാത്തനാട്ടേക്കുള്ള ബസില്‍ കയറുന്നതിനിടെയാണ് വിദ്യാര്‍ഥിനിയെ ആന്റണി സെബാസ്റ്റ്യന്‍ ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയിന്മേല്‍ ആണ് നടപടി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ആന്റണി സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്ന...
Information

കോളേജില്‍ നിന്നെത്തിയ ശേഷം മുറിയില്‍ കയറി ; 18കാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം : എടപ്പാള്‍ കുറ്റിപ്പാലയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂര്‍ സ്വദേശി കൊടക്കാട്ട് വളപ്പില്‍ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകള്‍ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. മൃതദേഹം എടപ്പാളിലെ മോര്‍ച്ചറിയിലാണ്. തുടര്‍ നടപടികള്‍കള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജില്‍ നിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മുറിയില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ...
Education, Feature, Information

അവധിക്കാലങ്ങള്‍ സുരക്ഷിതമാക്കാം ; സുരക്ഷ പാഠങ്ങള്‍ ഹൃദ്യമാക്കി ഒളകരയിലെ കുരുന്നുകള്‍

പെരുവള്ളൂര്‍ : തിരൂരങ്ങാടി ആര്‍.ടി.ഒ യുടെ സഹകരണത്തോടെ ഒളകര ജി.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ബ്രേവ് സുരക്ഷാ ക്ലബ്ബിന് കീഴില്‍ അവബോധം നല്‍കി. വിദ്യാലയങ്ങള്‍ അടക്കുന്ന സാഹചര്യത്തില്‍ മക്കളോടൊത്ത് വിരുന്ന് പോക്ക് സാധാരണയാണ്. ഇങ്ങനെയുള്ള യാത്രകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് പതിവായതോടെ ചെറിയ അശ്രദ്ധകള്‍ മൂലം സംഭവിക്കുന്ന ഇത്തരം അപകടങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പ് വരുത്താനാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. നിരവധി ഉത്‌ബോധന ബോര്‍ഡുകളാണ് പ്രദര്‍ശിപ്പിച്ചത്. റോഡ് സുരക്ഷക്കു പുറമെ, ജലത്തില്‍ മുങ്ങിത്താഴല്‍, തീ അപകടങ്ങള്‍, വൈദ്യുതി ആഘാതം തുടങ്ങിയ ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, പ്രധാന അധ്യാപകന്‍ കെ.ശശികുമാര്‍, പ്രദീപ് കുമാര്‍, ഇബ്രാഹീം മൂഴിക്കല്‍, സോമരാജ് പാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ...
Accident, Information

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണു ; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനും പരിക്ക്

ചെങ്ങന്നൂര്‍: കിഴക്കേനട ഗവ. യുപി സ്‌കൂള്‍ വളപ്പിലെ റിലീഫ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണ് ആറു പേര്‍ക്ക് പരിക്ക്. രണ്ടു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനുമാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളായ അഭിജിത്ത്, സിദ്ധാര്‍ഥ്, രക്ഷിതാവ് രേഷ്മ ഷിബു, അധ്യാപകരായ ആശാ ഗോപാല്‍, രേഷ്മ. ഗംഗ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഭിജിത്തിന് തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 12 വിദ്യാര്‍ഥികളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്. സ്‌കൂള്‍ അങ്കണത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നതായി പ്രഥമാധ്യാപിക ടി.കെ സുജാത പറഞ്ഞു. ...
Accident, Information

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ത്ഥിയായ ആദില്‍ (22) ആണ് മരിച്ചത്. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ...
Information

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി സ്വദേശി പൊതുവാടത്തില്‍ കെ.കെ.ബാലകൃഷ്ണന്‍ (53) ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം ചോമ്പാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോഴാണ് മറ്റ് കുട്ടികളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ ഫോണിലൂടെ ചോമ്പാല പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉച്ചയോടെ പൊലിസ് സ്ഥലത്തെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിലെടുത്തു. തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയെടുത്തതിന് പിന്നാലെ രാത്രിയോടെ പ്രിന്‍സിപ്പലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. പൊലീസ് എത്തിയപ്പോള്‍ സ്ഥലത്ത് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ...
Accident, Information

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ (19 ) ആണ് മരിച്ചത്. പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച നിഷാന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ...
Information

ബ്രഹ്‌മപുരം തീപിടുത്തം ; കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നീട്ടി, പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക പൂര്‍ണമായും ശമിക്കാത്തതിനാല്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി നീട്ടി നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെട...
Feature

സ്‌നേഹ സ്പര്‍ശം ; വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ അധ്യാപകര്‍

നിര്‍ധന വിദ്യാര്‍ത്ഥിക്ക് വീടൊരുക്കാന്‍ അധ്യാപക കൂട്ടായ്മ. മൂന്നിയൂര്‍, പാറക്കാവ് കളത്തിങ്ങല്‍പാറ എ. എം. എല്‍.പി സ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. വീടിന്റെ പ്ലാന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ. കെ സുധീഷ് എസ്. എസ്. ജി ചെയര്‍മാന്‍ സി. എം. കുട്ടിക്ക് കൈമാറി. വീട് നിര്‍മ്മിക്കുന്നതിലേക്കുള്ള പണം പള്ളിക്കല്‍ സി. എച്. സി. മെഡിക്കല്‍ ഓഫീസര്‍ ഷാജി അറക്കല്‍ പി. ടി. എ. വൈസ് പ്രസിഡന്റ് എം. എ. കെ ബഷീറിന് ചടങ്ങില്‍ വച്ച് കൈമാറി. സ്‌കൂളിലെ 13 ആധ്യാപകര്‍ ചേര്‍ന്നാണ് വീട് നിര്‍മാണത്തിനുള്ള ഫണ്ട് എടുക്കുന്നത്. 5 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ആയിഷ ബീവി അമ്മാം വീട്ടില്‍,ഹെഡ്മാസ്റ്റര്‍ ഷാജി. ബി എന്നിവര്‍ സംബന്ധിച്ചു ...
Crime

വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കോഴിക്കോട്ട് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഒമ്പതാം ക്ലാസുകാരിയാണ് തന്നെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ലഹരി സംഘത്തിന്റെ വലയിലാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. 'ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവര്‍ഷമായി മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചു. സ്‌കൂളില്‍ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്'. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി ...
Health,, Information

ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു, കണ്ണിയില്‍ അകപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി ലഹരി സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടവരാണ് ലഹരി വില്‍പ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു പെണ്‍കുട്ടിയുടെ കൈകളില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിലും മെഡിക്കല്‍ കോളജ് എ.സി.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങിയെന്ന് എ.സി.പി പറഞ്ഞു. പ...
Other

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : പെരളശേരിയില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. റിയയുടെ ആത്മഹത്യയില്‍ ആരോപണവിധേയരായ റിയ പഠിച്ചിരുന്ന പെരളശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരായ ഷോജ, രാകേഷ് എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ചക്കരക്കല്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിയയുടെ ക്ലാസ് ടീച്ചറായിരുന്ന ഷോജ, കായികാധ്യാപകന്‍ രാകേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. റിയ പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപകരാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഈ അധ്യാപകര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ചക്കരക്കല്‍ സിഐ ശ്രീജിത്ത് കൊടേരി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ...
Accident

സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയ പറമ്പിൽ പീടിക സ്വദേശി പിടിയിൽ

മലപ്പുറം: സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളുടെ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം എട്ടിന് വള്ളുവമ്പ്രം അത്താണിക്കൽ എം ഐ സി പടിക്കലാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയെ അതിവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. തലയ്ക്കും, കാലിനും ഗുരുതര പരുക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത് കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറോളം സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. നിസാമുദ്ദീൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്...
Accident

വള്ളിക്കുന്ന് ട്രെയിന്‍ തട്ടി മരണപ്പെട്ടത് പ്ലസ് ടു വിദ്യാര്‍ത്ഥിനി

വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്റെ വടക്കു ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. അരിയല്ലൂര്‍ ദേവിവിലാസം സ്‌കൂളിന് സമീപത്തെ വളയനാട്ടുതറയില്‍ സുരേഷിന്റെ മകള്‍ സുനുഷ (17) യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടക്കടവിലെ കോട്ടക്കുന്ന് ഹോളി ഫാമിലി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മരണപ്പെട്ട സുനുഷ. അമ്മ:സതി. ...
Education

ചെറുമുക്ക് അൽബിർറ് പ്രീ സ്കൂൾ, അഡ്മിഷൻ ആരംഭിച്ചു

തിരൂരങ്ങാടി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ ഇനി ചെറുമുക്കിലും ആരംഭിച്ചു. ചെറുമുക്ക് ടൗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഹ്സാസുൽ ഇസ്ലാം സംഘത്തിൻ്റെ കീഴിലുള്ള റൂഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ കെട്ടിടത്തിലാണ് പ്രീ സ്കൂൾ ആരംഭിക്കുന്നത്. ജൂണിൽ ആരംഭിക്കുന്ന ക്ലാസിനുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്മിഷൻ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അത്യാധുനിക സൗകര്യത്തോട് കൂടിയുള്ള ക്ലാസ്മുറികൾ, മികച്ച അധ്യാപികമാരുടെ ശിക്ഷണത്തിലുള്ള സ്നേഹ പരിചരണം, പ്ലേറൂം, ഖുർആൻ, ഹദീസ്, പ്രാർത്ഥനകൾ എന്നിയിൽ പ്രത്യേക പരിശീലനം, അറബിക്, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം, തുടങ്ങീ മലയാളമടക്കമുള്ള വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നതാണ് അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ. ...
Other

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്. മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെയാണ് വിവിധ വകുപ്പുകളിലായി 37.5 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. 2015 ഏപ്രില്‍ മാസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. പള്ളിയിലെ ഒരു മുറിയില്‍ വെച്ച് മദ്റസ അധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കല്‍പ...
Local news

കുറ്റിപ്പുറത്ത് കാണാതായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം പങ്ങരംകുളം: കുറ്റിപ്പുറത്ത് നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. കോക്കർ സിഎച്ച് നഗർ സ്വദേശി പരേതനായ പുത്തൻ പൂരക്കൽ മുനീറിന്റെ മകൻ റസീം(21)ന്റെ മൃതദേഹമാണ് കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരനെ കാണാനാണെന്ന് പറഞ്ഞ് പോയ റസീമിനെ കാണാതായത്. പോലീസിന് പരാതി നൽകി അന്വേഷണം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ബീച്ചിൽ റസിമിന്റെ മുഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.കുറ്റിപ്പുറം എൻജിനീയറിങ് കോളേജിൽ അവസാന വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ച റസീം മാതാവ് ഫാത്തിമ.സഹോദരങ്ങൾ മിർവ, തമീം ...
Health,

മലപ്പുറത്ത് വിദ്യാർഥിനിക്ക് നോറ വൈറസ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങൾ ഇവയാണ്

ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.സ്ഥാപനത്തിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ലാബിലേക്ക് അയച്ച ഒരു സാമ്പിളാണ് പോസിറ്റീവായത്. ജില്ലാ ആരോഗ്യവകുപ്പില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി . കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകള്‍പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സൂപ്പര്‍ ക്ലോറിനേഷനുള്‍പ്പെടെ യുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ തുടരുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ ശുചിയാണെന്ന് എല്ലാവരും ഉറപ്പ് വരുത്തേണ്ടതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...
Accident

സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

തെയ്യാല : സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നിടെ ഗുഡ്‌സ് ഇടിച്ച് 9 കാരിക്ക് ദാരുണാന്ത്യം. തെയ്യാല പാണ്ടിമുറ്റത്ത് പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് അപകടം നടന്നത്. പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരണപ്പെട്ടത്. നന്നമ്പ്ര എസ് എൻ യു പി സ്കൂൾ വിദ്യാർഥി യാണ്. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിര്‍ ദിശയില്‍നിന്നും വന്ന ഗുഡ്‌സ് ഇടിക്കുകയായിരുന്നു. ഗുഡ്‌സ് ഇടിച്ച് ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചപ്പോളേക്കും കുട്ടി മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ...
error: Content is protected !!