Tag: Thenhippalam

വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ
Local news

വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ

തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ്. സ്ക്കൂളിൽ നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു നവംബർ നാലിന് കലോത്സവം ആരംഭിച്ചത് മുതൽ സമാപന ദിവസമായ വ്യാഴാഴ്ച അർദ്ധ രാത്രി വരെ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ ഗതാഗത നിയന്ത്രണത്തിന് ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി. നാല് ദിവസം തുടർച്ചയായി രാപകൽ വ്യത്യാസമില്ലാതെ കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി സംഘാടക സമിതി ഉപഹാരം നൽകി ആദരിച്ചു. തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് ജനറൽ സെക്...
Accident

കാണാതായ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി

തേഞ്ഞിപ്പലം : കാണാതായ അദ്ധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി അരീപ്പാറ സ്വദേശിയും തെയ്യാലിങ്ങൽ എസ്എസ്എംഎച്ച്എസ് സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപകനുമായ പടിക്കലിൽ പ്രശാന്ത് (51) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ഞായറാഴ്ച പകൽ ഒന്നോടെ മാതാവ് കല്യാണിയോടപ്പം സഹോദരി സുമയുടെ വള്ളിക്കുന്ന് ആനങ്ങാടിയിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഒലിപ്രംകടവ് പാലത്തിന് മുകളിൽ ഒരു കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് ഇറങ്ങി. അതിന് ശേഷം യാതൊരു വിവരം ഇല്ലാത്തതിനാൽ തിങ്കളാഴ്ച തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നിടെയാണ് മൃതദേഹം ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ തീരദേശ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹ...
Other

തേഞ്ഞിപ്പലത്തും തെന്നലയിലും തെരുവുനായ ആക്രമണം; തേഞ്ഞിപ്പലത്തെ നായക്ക് പേ വിഷബാധ

തേഞ്ഞിപ്പലം : തെരുവുനായയുടെ ആക്രമണത്തിൽ തേഞ്ഞിപ്പലത്ത് 4 പേർക്ക് പരിക്കേറ്റു. ഞായർ രാത്രിയും ഇന്നലെ രാവിലെയുമായി പഞ്ചായത്തിലെ 7, 9, 10 വാർഡുകളിൽ ഗ്രാമീണരെ പരിഭ്രാന്തരാക്കി നായ പരാക്രമം തുടരുകയായിരുന്നു. ദേവതിയാൽ‌ ജ്യോതിസ് വീട്ടിൽ പി.ടി.ജോഷി, കൊയപ്പപ്പാടം പള്ളിയാളി വീട്ടിൽ ആർ.പ്രജിത, കൊയപ്പ പള്ളിയാളി ഷീജ, പള്ളിയാളി കൃഷ്ണജിത്ത് എന്നിവർക്കാണ് കടിയേറ്റത്. മെഡിക്കൽ കോളജിൽ എത്തിച്ച് എല്ലാവർക്കും ഇൻജക്‌ഷൻ നൽകി. ജോഷിയെ ഞായർ രാത്രി വീട്ടു പരിസരത്ത് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ നായ ഓടി വന്ന് കടിക്കുകയായിരുന്നു. വിറക് മാറ്റിയിടവെ ഇന്നലെ രാവിലെ 10ന് ആണ് ഷീജയെ നായ കടിച്ചത്. ഷീജയുടെ ഭർത്താവ് ഗോവിന്ദൻ കുട്ടി വിവരമറി‍ഞ്ഞ് വീട്ടിലേക്ക് പോകവേ നായ പിന്തുടർന്ന് ചാടിയെങ്കിലും അദ്ദേഹം കടിയേൽക്കാതെ രക്ഷപ്പെട്ടു. നായ മുണ്ടിൽ കടിച്ചതാണ് ഗോവിന്ദൻ കുട്ടിക്ക് രക്ഷയായത്. ഈ നായ പിന്നീട് ചത്തു. തേഞ്ഞിപ്പലത്തും...
Accident, Breaking news

കോഹിനൂരിൽ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു

തേഞ്ഞിപ്പലം : ദേശീയപാത കോഹിനൂരിൽ ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽ മരിച്ചു. പാണമ്പ്ര സ്വദേശി കൊയപ്പ കള്ളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ്‌ ഷിബിലി (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. റോഡിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച സ്റ്റീൽ സാമഗ്രിയിൽ തട്ടി റോഡിൽ തെന്നി വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ വീണ ശിബിലിയുടെ ദേഹത്ത് ലോറി തട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടെയുണ്ടായിരുന്നയാൾക്ക് നിസ്സാര പരിക്കേറ്റു. ...
Crime

കാടപ്പടിയിലെ ബേക്കറിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാർ പിടിയിൽ

തേഞ്ഞിപ്പലം: ബേക്കറി ഉല്‍പ്പന്നങ്ങളുണ്ടാക്കി ഹോള്‍സെയില്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മുൻ ജീവനക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍. വയനാട് മുത്തങ്ങ സ്വദേശി മുഹമ്മദ് ഷാഫി, പെരുവള്ളൂര്‍ കരുവാങ്കല്ല് പുളിയംപറമ്പ് സ്വദേശി ആബിദ് അലി എന്നിവരാണ് പിടിയിലായത്.പെരുവള്ളൂര്‍ കാടപ്പടിയിലെ അല്‍ഫ സ്വീറ്റ്‌സെന്ന സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ കേസില്‍പ്പെട്ട ഫറോക്ക് സ്വദേശി പി.എം സെയ്ത് ഇഷാം ഒളിവിലാണ്. സ്ഥാപനത്തിലെ ജോലിക്കാരായ ഇവര്‍ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് പരാതി. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും സിസിടിവി കാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്റ്റോക്കില്‍ 2350000 രൂപയുടെയും 224500 രൂപയുടെ പണക്കുറവും കണ്ടെത്തിയെന്നാണ് സ്ഥാപന ഉടമ പരാതി നല്‍കിയത്. ...
Local news, Other

വീണ് കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചേൽപിച്ച് മാതൃകയായി ബസ് ജീവനക്കാർ

തേഞ്ഞിപ്പലം: ബസ്സിൽ നിന്ന് വീണ് കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചേൽപിച്ച് മാതൃകയായിരിക്കുകയാണ് യൂണിവേഴ്സിറ്റി കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന സഫ മർവ്വ ബസ്സിലെ ജീവനക്കാരായ അബുവും ആബിദും. പരുതിക്കോഡ് നിന്നും കോഹിനൂറിലേക്കുള്ള യാത്ര മദ്ധ്യേ ആണ് യാത്രക്കാരിയുടെ സ്വർണാഭരണം നഷ്ടപ്പെട്ടത്. ബസ്സിൽ നിന്നും സ്വാർണാഭരണം കിട്ടിയ വാർത്ത സോഷ്യൽ മീഡിയ വഴി വിവരം അറിയിക്കുകയായിരുന്നു ബസ്സ് ജീവനാക്കാർ. സ്വർണാഭരണം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർമാരായ ഉണ്ണികൃഷ്ണൻ , കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥക്ക് തിരിച്ചു നൽകി ...
Other

അയ്യപ്പ ക്ഷേത്രത്തിൽ പ്രശ്‌ന പരിഹാര ക്രിയ നടത്തി

തേഞ്ഞിപ്പലം: പുരാതനമായ മേലേരിക്കാവ് അയ്യപ്പക്ഷേത്രത്തില്‍ ദേവപ്രശ്‌നവിധി പ്രകാരം പ്രശ്‌ന പരിഹാര ക്രിയ നടത്തി. അടുത്ത മാര്‍ച്ച് 22ന് നടത്താന്‍ നിശ്ചയിച്ച പ്രതിഷ്ഠാ കര്‍മ്മങ്ങളുടെ ഭാഗമായാണ് പ്രശ്‌ന പരിഹാര ക്രിയകള്‍ നടത്തിയത്. തന്ത്രി ചെറുവക്കാട്ട് ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മൂന്നു ദിവസങ്ങളിലായി ചടങ്ങുകള്‍ നടത്തിയത്. പദേശത്തെ കുടുംബങ്ങളുടെ ബാധാ, ദുരിത പ്രായശ്ചിത്തത്തിനായി നടത്തിയ പ്രശ്‌ന പരിഹാരക്രിയയില്‍ ആവാഹനം, വേര്‍പാട്, സുദര്‍ശന ഹോമം, ഗണപതിഹോമം, ഭഗവതിസേവ, പായസഹോമം, സായൂജ്യപൂജ, തിലഹോമം, സര്‍പ്പബലി, കാല്‍കഴുകിച്ചൂട്ട്, പിടിപ്പണം സമര്‍പ്പിക്കല്‍, വിളിച്ചൊല്ലി പ്രായശ്ചിത്തം തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു. പ്രദേശത്തെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി. എം മോഹനകൃഷ്ണന്‍, കെ.എന്‍ ജനാര്‍ദ്ദനന്‍, മുക്കന്തൊടി സുധാകരന്‍, സി പ്രദീപ്കുമാര...
Local news, Other

ഉരുട്ടി കളിച്ച ടയര്‍ ദേഹത്ത് തട്ടി ; തേഞ്ഞിപ്പലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അതിഥി തൊഴിലാളിയുടെ ക്രൂര മര്‍ദ്ദനം

തേഞ്ഞിപ്പലം : തേഞ്ഞിപ്പലത്ത് ടയര്‍ ഉരുട്ടി കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ ടയര്‍ ദേഹത്ത് തട്ടിയതിന് ആറാം ക്ലാസുകാരന് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദിച്ചതായി പരാതി. പള്ളിക്കല്‍ അമ്പലവളപ്പില്‍ മാറ്റത്തില്‍ സുനില്‍കുമാര്‍ -വസന്ത ദമ്പതികളുടെ മകന്‍ എംഎസ് അശ്വിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. അശ്വിന്‍ ഉരുട്ടികളിച്ച ടയര്‍ ദേഹത്ത് തട്ടി എന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുട്ടി നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ...
Kerala, Local news, Malappuram

തേഞ്ഞിപ്പലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തേഞ്ഞിപ്പലം സ്വദേശിക്ക് 20 വര്‍ഷം തടവും 25,000 രൂപ പിഴയും. തേഞ്ഞിപ്പലം വാലാശേരി പറമ്പില്‍ ഷാജിയെ (47) ആണ് പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കാനും ജഡ്ജി എ. ഫാത്തിമ ബീവി വിധിച്ചു. 2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്ഐ ബിനു തോമസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി വൈഎസ്പി ആയിരുന്ന ജലീല്‍ തോട്ടത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമ മാലിക് ഹാജരായി. ...
Information

തേഞ്ഞിപ്പലത്ത് 5 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍, ഭാര്യയെ കൊലപ്പെടുത്താന്‍ശ്രമിച്ച് ജയിലിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി

തേഞ്ഞിപ്പാലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരം കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി മരുന്ന് വില്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശി ഇമ്രാന്‍ അലി ഷെയ്ക്ക് (28) ആണ് പിടിയിലായത്. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റിക്ക് സമീപം കോഹിനൂരില്‍ വച്ചാണ് 5 കിലോയോളം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരുകയാണ്. ഇയാളുടെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നാട്ടില്‍ കേസുണ്ട്. ഇതില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ ...
Accident

പാണമ്പ്രയിൽ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ഓഫിസിന് സമീപം എല്ലിപറമ്പ് സന്തോഷ് (40) ആണ് മരിച്ചത്. അമ്മയും ഇദ്ദേഹവുമാണ് വീട്ടിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Crime

പോലീസിനെ വട്ടംകറക്കിയ ക്ഷേത്രമോഷടാവ്‌ പിടിയിൽ

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500ല്‍ അധികം അമ്പല മോഷണ കേസുകളില്‍ പ്രതി കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘത്തിന്റെ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ്(43) ആണ് കുമളിയില്‍ അറസ്റ്റിലായത്.സ്വകാര്യ ലോഡ്ജില്‍ താമസിച്ച് മറ്റു ജില്ലകളില്‍ മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്ത് മാറി നോട്ടാക്കി ആഡംബര ജീവിതം നയിച്ച് വരവേയാണ് പിടിയിലായത്.കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ പ്രതി കൈമാറുന്നത് പോലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. ഇതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2022 ജൂലൈ 17ന് ആണ് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്ന് പ്രതി ശിക്ഷകഴിഞ്ഞ് ഇറങ്ങിയത്. ഇതിനിടെ മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തി. ആയിരത്തിലധികം അമ്പലഭണ്ഡാരങ്ങളില്‍  മോഷണം നടത്...
Other

സ്കൂട്ടർ നിർത്തി ആശുപത്രിയിലെ രോഗിയെ സന്ദർശിക്കാൻ പോയി, തിരിച്ചു വന്നപ്പോൾ കണ്ടത്….

തേഞ്ഞിപ്പലം : സ്കൂട്ടർ നിർത്തിയിട്ട് മണിക്കകം കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത് ആശങ്കയുണ്ടാക്കി. നിർത്തിയിട്ട സ്കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത്. മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി ടി.സുജിത്തിന്റെ സ്കൂട്ടറിലാണ് കൂടുവച്ചത്. രാത്രി 7ന് സന്നദ്ധ പ്രവർത്തകർ തേനീച്ചകളെ നീക്കിയതിനെ തുടർന്നാണ് സ്കൂട്ടർ എടുക്കാനായത്. മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു സുജിത്ത്. രാവിലെ 11.30ന് സ്കൂട്ടർ നിർത്തി വാർഡിലേക്ക് പോയ സുജിത്ത് 12.30ന് തിരിച്ചെത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു.  ഒരു വിധം ഹെൽമറ്റ് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും വണ്ടിയുടെ സൈഡ് ഗ്ലാസിൽ ആയിരക്കണക്കിന് തേനീച്ചകൾ പൊതിഞ്ഞു. ആശുപത്രി വളപ്പ് ആയതിനാൽ തേനീച്ചകൾ ഇളകാതെ നോക്കണമെന്ന നിർദേശത്തെ തുടർന്ന് വണ്ടി എടുക്...
Local news

വിമൻസ് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വിമൻസ് വിങ്ങ് എജുകേഷണൽ & കൾചറൽ ചാരിറ്റബിൾ സൊസൈറ്റി 75 മത് സ്വാതന്ത്ര്യദിനാഘോഷവും ഗ്രൂപ്പ്‌ ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ഗ്രൂപ്പ്‌ പ്രസിഡന്റ് പ്രഗ്നയുടെ അധ്യക്ഷതയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് ചെയർപേഴ്സൺ ജാസ്മിൻ മുനീർ ഉത്ഘാടനകർമ്മം നിർവഹിച്ചു.മുഖ്യ അതിഥി കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് അൻസാർ ബുസ്ഥാനെ ഗ്രൂപ്പിന്റെ മുഖ്യ രക്ഷാധികാരി സലാം പടിക്കൽ ആദരിച്ചു.കൂടാതെ S. S. L. C . പ്ലസ്ടു വിജയികൾ ആയകുട്ടികളെ ആദരിച്ചു. നിർദ്ധനർ ആയ കുട്ടികൾക്ക് കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷൻ പഠനകിറ്റ് നൽകി. സ്വാതന്ത്ര്യസമര ചരിത്രക്വിസ്, ചിത്രരചന, എന്നീ മത്സരങ്ങൾ നടത്തി. വിജയികൾ ആയ കുട്ടികൾക്ക് ഫിലിം ആർട്ടിസ്റ്റ് രതീഷ് കൂനൂൽമാട് സമ്മാനദാനം നിർവഹിച്ചു.കുഞ്ഞു പ്രായത്തിൽ തന്നെ പൈസ കുറ്റിയിൽ നാണയതുട്ടുകൾ സ്വരൂപിച്ചു വെച്ചു തന്റെ പിറന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകി എല്ലാ വർക്കും...
Local news

വഴിതെറ്റിയെത്തിയ കാട്ടുതാറാവിൻ കുടുംബത്തിന് രക്ഷകരായി യുവാക്കൾ

തേഞ്ഞിപ്പലം: വഴിതെറ്റി മേലേ ചേളാരി മൃഗാശുപത്രി റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് ആറു മക്കളുമൊത്ത് പോകുന്ന താറാവിൻ കൂട്ടത്തെ പലചരക്ക് കടക്കാരനായ ടി കെ മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളായ അജയ് വാക്കയിലും, സി വി സ്വാലിഹും, വി സിദ്ധീഖും, മുഹമ്മദ് റഫീഖും ചേർന്നാണ് രക്ഷിച്ചത്. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. വനപ്രദേശങ്ങളിലെ ചതുപ്പുമേഖലകളിലാണ് സാധാരണ ഇവയെ കണ്ടു വരാറുള്ളത്. കൊയപ്പപ്പാടം മേഖലയിൽ മരത്തിൽ കൂടു കൂട്ടി കുട്ടികൾ നടക്കാറായപ്പോൾ അവയെയും കൂട്ടി ആവാസസ്ഥലം തേടിയിറങ്ങിയപ്പോഴാണ് വഴി തെറ്റി ഹൈവേയിലേക്ക് നീങ്ങിയത്. വിസ്ലിംഗ് ഡക്ക് ഇനത്തിൽ പെട്ട പക്ഷിയാണിത്. ഇണത്താറാവ് പറന്നു പോയി. ഇവ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരെ നിന്ന് വരെ ഇണക്ക് തേടിയെത്താൻ കഴിയും.വൃക്ഷത്താറാവ് എന്നും പേരുള്ള ഇവ മൺസൂൽ കാലത്ത് പ്രജനനത്തിനായി കടലുണ്ടിയിൽ എത്താറുണ്ട്. 50 മുതൽ 60 മുട്ടകൾ വരെ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ ...
Crime

ഒരേ രജിസ്‌ട്രേഷൻ നമ്പറിൽ രണ്ട് ജെസിബികൾ പിടികൂടി

തേഞ്ഞിപ്പാലം: ഒരേ നമ്പറിൽ രണ്ട് ജെ സി ബികൾ കണ്ടെത്തി. അമ്പലപ്പടി, ദേവതിയാൽ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്കർണാടക രെജിസ്റ്ററിൽ ഉള്ള വാഹനത്തിന്റെ നമ്പർ ബോർഡുകൾ മാറ്റി മറ്റൊരു കേരള രെജിസ്റ്ററേഷനിൽ ഉള്ള ജെസിബിയുടെ നമ്പർ ഉപയോഗിച്ചാണ് സർവീസ് നടത്തിയത്. രണ്ടു വാഹനങ്ങളും ഒരു വ്യക്തിയുടെ കീഴിലുള്ളതാണ് എന്നാണ് വിവരം ലഭിച്ചത്. മലപ്പുറം എം വി ഡി എൻഫോഴ്‌സ് മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായഫിറോസ് ബിൻ ഇസ്മായിൽ,ഹരിലാൽ കെ ആർ,സയ്യിദ് മഹമൂദ് പി കെ,സുനിൽ രാജ് എസ്,വിജീഷ് വളേരിഎന്നിവരുടെ നേതൃത്വത്തിൽ രണ്ടു സ്ക്വഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ടാക്സ് ലാഭിക്കാനും മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമാണ് ഇത്തരം വ്യാജ നമ്പറുകളിൽ വാഹനങ്ങൾ സർവീസ് നടത്തുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ സം...
Local news

SSF തേഞ്ഞിപ്പലം ഡിവിഷൻ മഴവിൽ സംഘം കഥാസമ്മേളനം സമാപിച്ചു.

പത്താം ക്ലാസിനു ചുവടെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ഒരിടത്ത് ഒരിടത്ത് മഴവിൽ സംഘം കഥാ സമ്മേളനം നീരോൽപാലം ഹിറാ ക്യാമ്പസിൽ സമാപിച്ചു. സമ്മേളന പ്രചരണ ഭാഗമായി ഡിവിഷനിലെ 67 യൂണിറ്റുകൾ, 7 സെക്ടറുകൾ, മദ്രസകൾ കേന്ദ്രീകരിച്ച് സൈക്കിൾ റാലി, വിളംബര ജാഥ, മഴവിൽ അസംബ്ലി, തുടങ്ങിയ വ്യത്യസ്ത പദ്ധതികളിൽ വിദ്യാർത്ഥികൾ ഭാഗവാക്കായി. സ്വാഗത സംഘം വൈസ് ചെയർമാൻ, ഹിറ മാനേജർ ഷാഹുൽ ഹമീദ് കള്ളിയൻ പതാക ഉയർത്തി. ആൽക്കമി സ്മാർട്ട് ക്ലബ്ബ് അംഗങ്ങൾക്കുള്ള ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. 200 ഓളം പ്രതിനിധികൾ പങ്കെടുത്തു.വിവിധ സെഷനുകൾക്ക് അബ്ദുൽ വാരിസ് മാസ്റ്റർ വെളിമുക്ക്, സുഹൈൽ ഫാളിലി എ.ആർ നഗർ, നിസാമുദ്ദീൻ സഖാഫി ചെട്ടിപ്പടി, മുഹമ്മദ്‌ ഹാരിസ് അദനി ചേലേമ്പ്ര, മുഹമ്മദ്‌ സുഹൈൽ കളിയാട്ടമുക്ക് എന്നിവർ നേതൃത്വം നൽകി. ശേഷം മഴവിൽ സംഘം വിദ്യാർത്ഥികളുടെ പ്രൗഢഗംഭീരമായ, വർണ്ണശബ...
Local news

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: ചിത്രാ ഗ്രാമീണവായനശാല , റോട്ടറിക്ലബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി, അൽറെയ്ഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും- സംയുക്തമായ് സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് റോട്ടേറിയൻ മുഹമ്മദ്ബാബു ഉദ്ഘാടനംചെയ്തു. അൽ റെയ്ഹാൻ പി ആർ ഒ . ജിതേഷ് എ, ഡോ.മുനീർ പി.കെ., ചിത്രാ വായനശാല പ്രസിഡണ്ട് അഡ്വ.കെ.ടി വിനോദ് കുമാർ, സെക്രട്ടറി ഇ.കെ. ദിലീപ് കുമാർ, ചിത്രാ കൾച്ചറൽ സെൻറർ പ്രസിഡണ്ട് ആഷിഖ് സി, സെക്രട്ടറി ശ്രീജിത് വി.പി. എന്നിവർ നേതൃത്വം നൽകി. ...
Accident

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തേഞ്ഞിപ്പലം: ചേലേമ്പ്രയില്‍ തെരുവ് നായയുടെ കടയേറ്റിരുന്ന വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. ചേലേമ്പ്ര പുല്ലിപ്പറമ്പ് കെ.കെ പുറായി താമസിക്കുന്ന കൊടമ്പാടന്‍ അബ്ദുല്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റസാന്‍ എന്ന റിഫു (12) ആണ് മരിച്ചത്. ചേലുപ്പാടം എ.എം.എം.എ.എം.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. രണ്ട് മാസം മുമ്പ് വീടിന് സമീപത്ത് റോഡില്‍ വെച്ച് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ചര്‍ദിയും തുടര്‍ന്ന് ബോധക്ഷയവും ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മാതാവ് റാനിയ. ഏക സഹോദരി: ഫില്‍സ ഫാത്തിമ. ...
Other

നടുറോഡിൽ യുവതികൾക്ക് മർദനം: വീണ്ടും മൊഴിയെടുത്തു

തേഞ്ഞിപ്പലം: പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെണ്‍കുട്ടികളെ നടുറോഡില്‍ വെച്ച് യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്. പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് വീണ്ടും പെണ്‍കുട്ടികളുടെ മൊഴിയെടുക്കാന്‍ തയാറായത്. അതേസമയം പെണ്‍കുട്ടികള്‍ ഇന്ന് വനിതാ കമ്മീഷനും പരാതി നല്‍കി. മൊഴിപ്രകാരമുള്ള വകുപ്പുകളില്‍ പ്രതിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തേഞ്ഞിപ്പലം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയില്‍ സഹോദരിമാരായ അസ്‌നയും ഹംനയും എസ്പി അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോ...
Accident

ബൈക്കപകടത്തിൽ ആലുങ്ങൽ സ്വദേശി മരിച്ചു

തേഞ്ഞിപ്പലം: ഇന്നലെ രാത്രി അഴിഞ്ഞിലം ഭാഗത്ത് വെച്ച് നടന്ന ബൈക് അപകടത്തിൽ തേഞ്ഞിപ്പലം ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത് വാസു(33) മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
Other

മോഷണ മുതൽ ഉടമസ്ഥന്റെ വീട്ടിൽ തിരിച്ചേല്പിച്ച് മോഷ്ടാവ്

തേഞ്ഞിപ്പലം: മോഷ്ടിച്ച നാലര പവൻ ആഭരണവും 60,000 രൂപയും മറ്റാരും അറിയാതെ ഉടമസ്ഥന്റെ വീട്ടിലെത്തിച്ച് മോഷ്ടാവ്. തേഞ്ഞിപ്പലം ഹാജിയാർ വളവിനു സമീപം തെഞ്ചേരി അബൂബക്കർ മുസല്യാരുടെ വീട്ടിൽ കഴിഞ്ഞ 21ന് ആണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം കിടപ്പ് മുറിയുടെ തുറന്നിട്ട ജനലിലൂടെ മോഷണ വസ്തുക്കൾ അകത്തേക്ക് എറിയുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായ ത്തോടെ മോഷ്ടാവിനെ പിടികൂടാൻ നീക്കം നടക്കുകയായിരുന്നന്നും പിടികൂടുമെന്നു ഭയന്നാകും മോഷണവസ്തുക്കൾ തിരിച്ചെ ത്തിച്ചതെന്നുമാണു പൊലീസ് നിഗമനം. അന്വേഷണം തുടരുകയാണന്നും തിരികെ ലഭിച്ച മോഷണ വസ്തുക്കൾ കോടതിയിൽ ഹാജ രാക്കുമെന്നും പൊലീസ് പറഞ്ഞു. ...
Breaking news

പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

തേഞ്ഞിപ്പലം: പോക്സോ കേസിലെ ഇരയായ പതിനെട്ടുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി. ഇവരുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മ...
Local news

പൊതുഭൂമിയും ജലാശയവും കയ്യേറാൻ കൂട്ടുനിന്നവർക്കെതിരെ അന്വേഷണം നടത്തണം: തീണ്ടാകുളം സംരക്ഷണസമിതി

തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്തിലെ പാടാട്ടാലുങ്ങൽ പ്രദേശത്ത് പൂർവ്വീകമായ് ദളിത് വിഭാഗക്കാരും പിന്നീട് കർഷകരും പൊതുജനങ്ങളും ഉപയോഗിച്ചു വന്നിരുന്ന തീണ്ടാകുളവും 29 സെൻറ് തീണ്ടാപാറയും സ്വകാര്യ വ്യക്തിക്ക് കയ്യേറാൻ സഹായിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മറ്റുംഎതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് തീണ്ടാകുളംസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പാടാട്ടാലുങ്ങലിൽ നടന്ന ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. കടുത്ത ജാതി വിവേചനം നിലനിലവിലുണ്ടായിരുന്നപ്പോൾ കരപ്രദേശങ്ങളോട് ചേർന്ന കുളങ്ങളുടെ ഏഴയലത്തുപോലും ചെല്ലാൻ പറ്റാതിരുന്ന ദളിത് വിഭാഗക്കാർക്ക് ജൻമിമാർ തീണ്ടാപ്പാടകലെ അനുവദിച്ച കുളമായതിനാലാണ് കുളത്തിന് തീണ്ടാകുളം എന്ന പേരുതന്നെ വന്നതെന്ന് ഉദ്ഘാടകനായ ശങ്കരൻ കുറ്റിപിലാക്കൽ എന്ന പ്രദേശവാസിയായ വയോധികൻ തന്റെകുട്ടികാലത്തുണ്ടായ കടുത്ത ജാതിവിവേചനത്തിന്റെ സങ്കടങ്ങളും ഓർമ്മകളും അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് പറഞ്ഞു.നൂറ്റാണ്ടുകൾ പഴമയുള...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്ത...
error: Content is protected !!