Tuesday, August 26

Tag: Tirur

തിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു
Malappuram

തിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരൂര്‍ : തിരൂര്‍ മംഗലത്ത് വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്താണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവര്‍ക്കും കുത്തേറ്റത്. മരത്തില്‍ കൂടുകെട്ടിയ വിഷമുള്ള കടന്നലാണ് കുത്തിയത്. പരുന്ത് കൊത്തിയതിനെ തുടര്‍ന്ന് കൂട് ഇളകിവീഴുകയായിരുന്നു. പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ നന്ദു (എട്ട്), കരുവാന്‍ പുരക്കല്‍ സ്വപ്ന (42), പുത്തന്‍ പുരക്കല്‍ പ്രജേഷിന്റെ മകള്‍ ശ്രീലക്ഷ്മി (ഏഴ്), പുത്തന്‍ പുരക്കല്‍ സുഭാഷിന്റെ മകള്‍ സ്‌നേഹ (ഏഴ്), പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ ശ്രീഹരി (13), കൊളങ്കരി തന്‍വീര്‍ (28), പുത്തന്‍ വീട്ടില്‍ താജുദ്ദീന്‍ (60), പുത്തന്‍പുരക്കല്‍ ഷൈന്‍ ബേബി (39), പുത്തന്‍ പുരക...
Politics

സിപിഎം ജില്ലാ സമ്മേളനം: പഴയകാല പ്രവർത്തകരെ ആദരിച്ചു

താനൂർ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയകാല സഖാക്കളെ ആദരിച്ചു. മുൻപേ നടന്നവർക്ക് ആദരം എന്ന പേരിൽ നടന്ന പരിപാടി മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി.സജീവൻ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, വള്ളിക്കുന്ന് ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സമദ് താനാളൂർ സ്വാഗതവും സി പി അശോകൻ നന്ദിയും പറഞ്ഞു.രക്തസാക്ഷി കെ ദാമുവിൻ്റെ പത്നി കെ പി വനജ, മുൻ ജില്ലാ കമ്മിറ്റിയംഗം പി ടി ഉമ്മർ, മുൻ ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശങ്കരൻ, കെ എസ് കരീം, താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ നഫീസ, ഒട്ടുംപുറത്ത് ശ്രീധരൻ, ഗോവിന്ദൻ കളത്തിങ്ങൽ, പാട്ടേരി അയ്യപ്പൻ, പാട്ടേരി ചാത്തപ്പൻ തുടങ്ങി 103 പേരെ ആദരിച്ചു.തുടർന്ന് ടി പി യൂസഫിൻ്റെ നേതൃത്വത്തിൽ വിപ്ലവഗാനമേളയും കെഎസ്ടിഎ താനൂർ സബ്ജി...
Malappuram

ഹലോ സോറി റോങ് നമ്പര്‍ ; തിരൂരില്‍ യുവാവിന്റെ ഫോണ്‍ അടിച്ചുമാറ്റി കുരങ്ങ് ; കോള് വന്നപ്പോള്‍ അറ്റന്റ് ചെയ്ത് ചെവിയില്‍ വെച്ചു

തിരൂര്‍ ; കുസൃതി ഒപ്പിക്കുക എന്നതി കുരങ്ങന്റെ പതിവ് ചെയ്തി ആണെങ്കിലും അതില്‍ നിന്നെല്ലാം വിത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം തിരൂരില്‍ നടന്നത്. കണ്ണൊന്ന് തെറ്റിയാല്‍ പഴ്‌സും ഭക്ഷണവും അടിച്ചുമാറ്റുന്ന കുരങ്ങന്മാര്‍ ഉണ്ടെങ്കിലും മൊബൈല്‍ മോഷ്ടിക്കുന്ന കുരങ്ങനെ ആദ്യമായാകും കാണുന്നത്. തിരൂരില്‍ സംഗമം റസിഡന്‍സിയില്‍ ആണ് രസകരമായ സംഭവം നടന്നത്. തിരൂര്‍ സംഗമം റസിഡന്‍സിയില്‍ മുകള്‍ നിലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണാണ് കുരങ്ങന്‍ നിമിഷനേരം കൊണ്ട് അടിച്ചുമാറ്റിയത്. ഷീറ്റിനു മുകളില്‍ ഫോണ്‍വച്ച് ജോലി ചെയ്യുകയായിരുന്നു യുവാവ്. ജോലിത്തിരക്കിനിടയില്‍ തൊട്ടടുത്ത ഷീറ്റിന് മുകളില്‍ ഫോണ്‍ വെച്ച് ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു യുവാവ്. ഷീറ്റിന് മുകളിലേക്ക് ഓടിക്കയറിയ കുരങ്ങന്‍ ഫോണുമായി ഞൊടിയിടയില്‍ തെങ്ങിന്‍ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. തെങ്ങിലേക്ക് ക...
Local news

പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടാന്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, കോടതി എന്നിവ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

താനൂര്‍ : നിറമരുതൂര്‍ കോരങ്ങത്ത് എ. എം. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടുത്തുക എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു തിരൂര്‍ പോലീസ് സ്റ്റേഷന്‍ റെയില്‍വേ സ്റ്റേഷന്‍ കോടതി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് പോലീസ് ഉപയോഗിക്കുന്ന ഉപകരണങ്ങളെ കുറിച്ച് തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്, ഉണ്ണികൃഷ്ണന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.ജില്ലാ ജഡ്ജ് ശ്രീജിത്ത് കുട്ടികളോട് സംസാരിച്ചു. എച്ച്എം ഷാജി മാധവന്‍ പിടിഎ പ്രസിഡന്റ് അനില്‍ എപി അധ്യാപകരായ അബ്ദു സാക്കിര്‍. അനന്തു, മഞ്ജുള. സജിനി റോഷ്‌ന റിനോസ ജന്നത്ത് എന്നിവര്‍ പങ്കെടുത്തു...
Malappuram

തിരൂര്‍ – മലപ്പുറം റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവം, സുരക്ഷയൊരുക്കണം ; മന്ത്രിക്ക് നിവേദനം നല്‍കി

തിരൂര്‍ : തിരൂര്‍ - മലപ്പുറം റോഡില്‍ അപകടങ്ങള്‍ നിത്യമാവുന്ന സാഹചര്യത്തില്‍ റോഡില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി. ഓവുങ്ങലില്‍ ഹമ്പും, റോഡ് മുറിച്ചു കടക്കാന്‍ സീബ്രാ ലൈനും, കാല്‍ നട യാത്രക്കാര്‍ക്ക് ഫൂട്ട് പാത്തും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഓവുങ്ങല്‍ പ്രവാസി വിങ് മന്ത്രി വി. അബ്ദുറഹ്മാന് നിവേദനം സമര്‍പ്പിച്ചത്. വാഹനങ്ങളുടെ അമിത വേഗത കാരണം അപകടങ്ങള്‍ നിത്യ സംഭവമായ ഓവുങ്ങലില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചത്. ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ തടയാനുള്ള മുന്‍കരുതലകള്‍ എടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പ്രവാസി വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഒപ്പു ശേഖരണത്തിലൂടെ സമാഹരിച്ച ഭീമ ഹരജിയും മന്ത്രിക്ക് കൈമാറി. സി പി സാദത്ത് റഹ്മാന്‍, ഷാഫി ഹാജി, റഹ്മത്തുള്ള പൂച്ചേങ്ങല്‍, പി വി യൂസഫ്, മുഹമ്മദ് എന്നിവര്‍ സന്നിഹിതരായി...
Sports

സംസ്ഥാന മസ്റ്റേഴ്‌സ് മീറ്റ്; ജില്ലാ ടീമിനുള്ള പരിശീലനം ആരംഭിച്ചു

പരപ്പനങ്ങാടി: തിരുവനന്തപുരം ആറ്റിങ്ങൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ മാസ്റ്റേഴ്സ് കായികതാരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. മാർച്ച് പാസ്റ്റിന്റെ പരിശീലനവും അത്‌ലറ്റിക് പരിശീലനവും നടന്നു. നവംബർ 9 മുതൽ 14 വരെയാണ് പരിശീലനം. പരിശീലനത്തിൽ 30 വയസ്സ് മുതൽ 80 വയസ് വരെയുള്ള താരങ്ങൾ പങ്കെടുത്തു. പരപ്പനങ്ങാടി വാക്കേഴ്സ് ഗ്രൗണ്ടിൽ വച്ച് നടന്ന പരിപാടി ജീവകാരുണ്യ പ്രവർത്തകൻ ഡോ. എം എ കബീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് തിരൂരിൽ വച്ച് നടന്ന ജില്ലാ മീറ്റിൽ വിജയിച്ച കായികതാരങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്വർണ്ണാലയ എം ഡി റഫീഖ് വിതരണം ചെയ്തു. ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ മാസ്റ്റേഴ്സ് സെക്രട്ടറി അബ്ദുൽസലാം മച്ചിങ്ങൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാക്കേസ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആശംസകൾ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി കെ ട...
Malappuram

തിരൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരൂര്‍ : പുല്ലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരിലെ കോഴിമുട്ട വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ വയനാട് മേപ്പാടി സ്വദേശി ഷബീറലി (40) ആണ് മരിച്ചത്. താമസസ്ഥലത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
Malappuram

തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിർവഹിച്ച് ബീന കണ്ണൻ

തിരൂർ : പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണൻ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മൂന്ന് നിലകളിലായാണ് തിരൂരിൽ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വൽ വസ്ത്രങ്ങളുടെ സ്റ്റോർ ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്സ്‌, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് തിരൂരിലെ പുതിയ ശീമാട്ടി യങ്ങിന്റെ വരവ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയർ ഫീറ്റിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. "ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെന്ഡുകളെ ഉപഭോക്താക്കൾക്ക് ശീമാട്ടി യങ്ങിൽ കാണാൻ സാധിക്കും. ഉയർന്ന നിലവാരവും ...
Obituary

ഉമ്മയുടെ വീട്ടിൽ വിരുന്നുവന്ന ഒന്നാം ക്ലാസ് വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

തിരൂർ : അവധി ദിനത്തിൽ ഉമ്മയുടെ വീട്ടിൽ വിരുന്നു വന്ന ഒന്നാം ക്ലാസ് വിദ്യാർഥി വീടിനടുത്ത് പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണഅരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത്വളപ്പിൽ ഷിഹാബിന്റെയും തിരൂർ ബി പി അങ്ങാടി കോട്ടത്തറ സ്വദേശി ചേലൂർ പൂത്തിരി ഷാഹിദയുടെയും മകൻ എം.പി.മുഹമ്മദ്ഷെഹ്സിൻ (6) ആണ് മരിച്ചത്. താഴെപ്പാലംഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി യാണ്. ബി.പി. അങ്ങാടി കോട്ടത്തറയിലെ തലക്കാട് പഞ്ചായത്ത് കുളത്തിലാണ് മുങ്ങി മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് ആണ് സംഭവം. അവധി ദിനത്തിൽ കോട്ടത്തറയിലെ ഉമ്മയുടെവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഷെഹസിൻ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച മൃതദേഹം കബടക്കും. മുഹമ്മദ് ഷാദിൽ,സഹോദരനാണ്. ഷെഹ്സിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളിയാഴ്‌ച ഫാത്തിമ മാതാ എൽ.പി സ്കൂളിന് അവധിയായിരിക്കും....
Malappuram

തിരൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചമ്രവട്ടം കാമ്പിലവളപ്പില്‍ സക്കീര്‍ ഹുസൈന്റെ മകന്‍ ഫവാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തൂര്‍ ഹൈസ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചമ്രവട്ടം ജുമാ മസ്ജിദില്‍ കബറടക്കി....
Malappuram

തിരൂരില്‍ ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം : ഡിവൈഎഫ്‌ഐ

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ മെയില്‍ സര്‍വീസ്(ആര്‍ എം എസ് )ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആര്‍ എം എസ് ഓഫീസ് പതിറ്റാണ്ടുകളായി തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. ജില്ലയിലെ തപാല്‍ ഉരുപ്പടികളുടെ വിതരണം ഇത് പൂട്ടുന്നതോടെ സ്തംഭിക്കുമെന്നും കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ജില്ലയിലെ എംപിമാര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇതുവരെ ഇടപെട്ടിട്ടില്ല. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. ഓഫീസ് തിരൂരില്‍ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇനിയെങ്കിലും ജില്ലയിലെ എംപി തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു....
Local news

ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു

തിരൂര്‍ : വായന വാരാചരണത്തിന്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഷീജ സി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രയും വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു കൊണ്ട് ഷീജ ടീച്ചർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഹെഡ്മാസ്ററർ പി.പ്രസാദ്, അധ്യാപകരായ കവിത കെ., മേഖ രാമകൃഷ്ണൻ, സറീന തിരുനിലത്ത്, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു....
Malappuram

പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുമ്പോള്‍ കണ്ടത് ക്ഷേത്രത്തിന് തീപിടിക്കുന്നത് ; ഇത് മലപ്പുറത്തിന്റെ റിയല്‍ സ്റ്റോറി

മലപ്പുറം : മലപ്പുറത്തിന്റെ മതസാഹോദര്യം വിളിച്ചോതുന്ന സംഭവമാണ് തിരൂരില്‍ അരങ്ങേറിയത്. തിരൂരിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപിടിച്ചത് അണച്ചത് മൂന്ന് മുസ്ലിം യുവാക്കളാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുമ്പോഴാണ് തിരൂരിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപിടിച്ചത് മുഹമ്മദ് നൌഫലും മുഹമ്മദ് ബാസിലും റസലും കണ്ടത്. ഉടനെ അമ്പലത്തിലേക്ക് കയറാന്‍ പറ്റുമോ, പ്രശ്‌നമൊന്നുമുണ്ടാവില്ലല്ലോ എന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന നാട്ടുകാരോടും ചോദിച്ചു. കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ ഒന്നും നോക്കിയില്ല. എല്ലാവരും ഒരുമിച്ച് നിന്ന് തീയണയ്ക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. അതേസമയം കുറേപ്പേര്‍ ബൈക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. പക്ഷേ അവരൊക്കെ നോക്കിയിട്ട് പോവുകയല്ലാതെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ലെന്നും ഈ യുവാക്കളാണ് ഞങ്...
Accident

തിരൂരിലെ കുടുംബം സഞ്ചരിച്ച കാർ ഊട്ടിയിൽ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ഊട്ടി: തിരൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഊട്ടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 പേർക്ക് ഗുരുതര പരിക്ക്. തിരൂരിൽ നിന്ന് ഊട്ടിയിലേക്ക് പോയ വളവന്നൂർ അല്ലൂർ സ്വദേശികളായ നീർക്കാട്ടിൽ സൈനദ്ദീൻ (54), ഭാര്യ ഖദീജ (48), മക്കളായ ജുബൈരിയ (30), സക്കീനത്ത് സുനൈന (26), മുഹമ്മദ് ഇസ്മയിൽ (19), മുഹമ്മദ് സുഹൈർ (13) എന്നിവർക്കും നാല് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഊട്ടിയിലേക്ക് പോയതാണ് കുടുംബം. എല്ലാവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോയമ്പത്തൂരിലേക്ക് മാറ്റി. മറ്റുള്ളവർ ഊട്ടി സർക്കാർ ആശുപത്രിയിലാണ്. ഷാർജയിൽ ജോലി ചെയ്യുന്ന സൈനുദ്ധീൻ പെരുന്നാൾ പ്രമാണിച്ച് നാട്ടിലെത്തിയതാണ്. ചൊവ്വാഴ്ച രാവിലെ കുടുംബ സമേതം ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു. ഗൂഡല്ലുർ ഊട്ടി റോഡിൽ നടുവട്ടത്ത് നിന്ന് നാല് കിലോമീറ്റർഅകലെ വെച്ച് ഇവര...
Obituary

ഹജ്ജ് കർമത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക : ഹജ്ജ് കർമ്മത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂർ വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങ പറമ്പിൽ അലവി കുട്ടി ഹാജിയാണ് മരിച്ചത്. മുസ്ദലിഫയിൽ രാപാർത്ത ശേഷം മിനായിൽ നിന്ന് ജംറയിൽ കല്ലെറിയുന്നതിനിടെ അവശനായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് മക്കയിൽ ഖബറടക്കും....
Malappuram

ലോറിയില്‍ കടത്താന്‍ ശ്രമിച്ച 230 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം തടവും പിഴയും ശിക്ഷ

തിരൂര്‍ : 230 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പാലക്കാട് ആലത്തൂര്‍ സ്വദേശി പാലതൊടി മനോഹരന്‍ (35), തൃശൂര്‍ ആളൂര്‍ പൊരുന്നാള്‍ക്കുന്ന് സ്വദേശി ആത്തി പാലത്തില്‍ ദിനേശ് (40) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് എംപി ജയരാജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം വീതം അധിക തടവും ശിക്ഷ വിധിച്ചു. 2021 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 11.50 ന് ചമ്രവട്ടം പാലത്തിന് സമീപം വെച്ചാണ് വില്പനക്കായി ലോറിയില്‍ കടത്തി കൊണ്ടുവരുകയായിരുന്ന 230 കിലോഗ്രാം കഞ്ചാവ് തിരൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് ബന്തവസ്സില്ലെടുത്തു പ്രതികളെ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തിയതി മുതല്‍ ഈ പ്രതികള്‍ ജാമ്യം ലഭിക്കാതെ വിയ്യൂര്‍ സെന്റര്‍ ജയി...
Local news, Other

ഒരു ദിവസം കൊണ്ട് ഒരു ബക്കറ്റ് നിറയെ പേനയുമായി നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ

തിരൂര്‍ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ നൂറു കണക്കിന് പേനകൾ ശേഖരിച്ച് സ്കൂളിലെ പെൻ ബക്കറ്റ് നിറച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയവും പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നല്ലപാഠംബക്കറ്റ് നിറയെ പേന എന്ന പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ പേന ശേഖരിച്ച ക്ലാസ്സിന് ക്ലോക്ക് സമ്മാനം നൽകി. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം ജമാലുദ്ദീൻ, എൻ.വി രൺജിത്ത്, കെ .കവിത, എന്നിവർ ആശംസകൾ അറിയിച്ചു. നല്ലപാഠം കോഡിനേറ്റർ അസൈനാർ എടരിക്കോട് സ്വാഗതവും ഫാസിൽ .എ.കെ നന്ദിയും പറഞ്ഞു....
Malappuram, Other

ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി തിരൂര്‍ സ്വദേശി പിടിയില്‍

വയനാട് : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 16.155 കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് ആണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കുള്ള ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി. അബ്ദുള്‍ സലീം, രജിത്ത് പി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് പി.വി, സുധീഷ് വി എന്നിവര്‍ ഉണ്ടായിരുന്നു....
Malappuram

തിരൂരില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരൂര്‍ : തിരൂരില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂര്‍ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പു കടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വെച്ച് അണലി വയോധികയുടെ കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്....
Breaking news, Crime

ടിക്കല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു, യാത്രക്കാരൻ ടി ടി ഇ യുടെ മൂക്ക് ഇടിച്ചു പരത്തി

കോഴിക്കോട്: ടിക്കറ്റില്ലാതെ യാത്ര ചെയ്‍തതിന് ടി.ടി.ഇ ക്ക് യാത്രക്കാരന്റെ ക്രൂര മർദനം. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടി ടി ഇ രാജസ്ഥാന്‍ സ്വദേശിയായ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരിന് അടുത്ത് വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാൻലി ബോസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ ആർ പി എഫ് കസ്റ്റഡിയിൽ എടുത്തു കോഴിക്കോട് ആർ പി എഫിന് കൈമാറി. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് ...
Accident, Malappuram, Other

തിരൂരില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച കാറ് കൊക്കയിലേക്ക് മറിഞ്ഞു ; ഒരാളുടെ നില ഗുരുതരം

അതിരപ്പിള്ളിയില്‍ തിരൂരില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ഇന്നോവ കാറ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അതിരപ്പിള്ളി ഷോളയാര്‍ ഡാം വ്യൂപോയിന്റിനടുത്ത് തോട്ടാപ്പുരയിലാണ് സംഭവം നടന്നത്. മൂന്ന് പ്രാവശ്യം കാര്‍ മലക്കം മറിഞ്ഞു. കാറിലുണ്ടായിരുന്ന ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 18 വയസുള്ള അഫ്‌സലാണ് ഗുരുതരാവസ്ഥയിലുള്ളത്. പരിക്കേറ്റവരെ കറുകുറ്റി അപ്പോളോ അഡ്ലക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു....
Malappuram, Other

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തിരൂര്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തിരൂര്‍ സ്വദേശിക്കെതിരെ കേസ്. തിരൂര്‍ സ്വദേശി ടിപി സുബ്രഹ്‌മണ്യത്തിനെതിരെയാണ് സൈബര്‍ പൊലീസ് കസെടുത്തിരിക്കുന്നത്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്‌ഐആര്‍. പാക്കിസ്ഥാന് ജയ് വിളിക്കാനും പിണറായി തയ്യാറാകും, അല്ലെങ്കില്‍ വീണ മോളുടെ കാര്യം തീരുമാനമാകും എന്നെല്ലാമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ വര്‍ഗീയമായ രീതിയിലുള്ള പരാമര്‍ശവുമുണ്ട്....
Malappuram

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍, പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍: സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയ തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയ കേസില്‍ തിരൂര്‍ സ്വദേശി അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന്‍ തയാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നല്‍കും എന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് കേസ് എടുത്തത്. തിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ രമേഷ്, എസ്.ഐ എ.ആര്‍ നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള...
Local news, Other

ടീം ഇന്‍ഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു

തിരൂര്‍ ; ടീം ഇന്‍ഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു. പിന്നിട്ട ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മുന്നോട്ടുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടീം ഇന്‍ഡ്യയിലൂടെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി കരസ്ഥമാക്കുന്ന പദ്ധതിക്ക് ഇന്ന് പരിസമാപ്തിയായി. മാര്‍ച്ച് 15 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഷാര്‍ജ, അജ്മാന്‍, ദുബായ് എന്നിവടങ്ങളിലെ സ്‌കൂളുകളിലെ കെ.ജി. ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പഠപുസ്തകങ്ങള്‍ പരസ്പരം കൈമാറി ഈ പദ്ധതിയുടെ ഭാഗമായി. ടീം ഇന്ത്യാ പ്രസിഡന്റ് ശശി വാരിയത്ത്, ജനറല്‍ സെക്രട്ടറി അനില്‍ ലാല്‍, ട്രഷറര്‍ രവി തങ്കപ്പന്‍, ഭരണസമിതി അംഗങ്ങളായ അന്‍വര്‍ വക്കാട്ട്, റാഫി കൊറോത്ത്, സുബീര്‍ അഴിക്കോട്, ബോബന്‍ ജോസ്, മനോജ്. കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Local news, Other

ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷം ; 20 വര്‍ഷമായി മുടങ്ങാതെ നോമ്പെടുത്ത് രാജേട്ടന്‍

തിരൂര്‍: 20 വര്‍ഷമായി റംസാന്‍ വ്രതം അനുഷ്ഠിച്ച് വരികയാണ് തലക്കടത്തൂര്‍ പത്രോളി തറവാട്ടിലെ രാജന്‍. തലക്കടത്തൂര്‍ അങ്ങാടിയില്‍ വെറ്റില മുറുക്കാന്‍ കട നടത്തുന്ന രാജേട്ടന് നോമ്പുതുറ തുറക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ പലഹാരവും ഈത്തപ്പഴവും മറ്റും കടയിലേക്ക് എത്തിക്കാറാണ് പതിവ്. അത്താഴത്തിന് കഞ്ഞിയും ചമ്മന്തിയുമാണ് രാജേട്ടന് ഏറെ ഇഷ്ടമെന്ന് ഭാര്യ ഭവാനി പറയുന്നു. ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷമാണെന്ന് രാജേട്ടന്‍ പറഞ്ഞു. ഹൈന്ദവ വിശ്വാസിയാണെങ്കിലും എല്ലാ മതങ്ങളെയും സഹോദര തുല്യമായി കാണുന്നയാളാണ്. ആരോഗ്യമുണ്ടെങ്കില്‍ അടുത്ത വര്‍ഷവും നോമ്പെടുക്കണമെന്നാണ് ആഗ്രഹമെന്നും രാജേട്ടന്‍ പറയുന്നു....
Other

ചമ്രവട്ടം പാലത്തിനടിയിൽ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തിരൂർ : ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാലടി കാടഞ്ചേരി വടക്കേ പുരയ്ക്കൽ നാരായണൻ്റെ മകൻ വി.പി. പ്രദീപ് (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് കക്ക വാരാനായി പുഴയില്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്രദീപിനെ കാണാതാവുകയായിരുന്നു.പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലത്തൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച കാലത്ത് തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും....
Malappuram, Other

തിരൂരില്‍ ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൗരത്വമുള്ള അവരുടെ ഒരു ബന്ധു താമസമുണ്ടായിരുന്നു ; സിഎഎ പശ്ചാത്തലത്തില്‍ അനുഭവം പങ്കുവച്ച് മുന്‍ തിരൂര്‍ എസ്‌ഐ

തിരൂര്‍ : പൗരത്വ ഭേദഗതി നിയമം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ മുന്‍ എസ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. തിരൂരിലെ മുന്‍ എസ് ഐയും റിട്ടയേര്‍ഡ് എസ് പി യുമായ പി. രാജു തന്റെ അനുഭവത്തില്‍ നിന്നെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുഞ്ചന്‍ പറമ്പിനടുത്ത് ഉള്ള ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൌരത്വമുള്ള അവരുടെ ഒരു ബന്ധു വന്ന് നിയമാനുസരണം താമസമുണ്ടായിരുന്നുവെന്നും അയാളെ കാണാന്‍ ചെന്നതിന്റെ അനുഭവങ്ങളുമാണ് കുറിപ്പില്‍ പറയുന്നത്. ഇവിടെ ബന്ധുക്കളുള്ള നിരവധി ആളുകള്‍ ഇപ്പോഴും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമായുണ്ട്. അവരില്‍ ചിലരൊക്കെ ഇപ്പോഴും വന്നും പോയ്‌ക്കൊണ്ടിരിക്കുന്നുമുണ്ട്. പൌരത്വത്തിന് അപേക്ഷിച്ചവരുമുണ്ട്. മുസ്ലീംങ്ങള്‍ മാത്രമല്ല, പണ്ടുമുതലേ താമസമുള്ള ഇന്ത്യന്‍ വേരുകളുള്ള ധാരാളം സിഖുകാരുമുണ്ടവിടെ. പൗരത്വ ഭേദഗതിയിലെ വിവേചനം ഇത്തരത്തില്‍പ...
Malappuram

“നോ പറയാം പഞ്ചസാരയോട് ആരോഗ്യം ഉറപ്പാക്കാം” തിരൂർ താലൂക്ക് പ്രചരണ ക്യാമ്പയിന്ന് തുടക്കം കുറിച്ചു

തിരൂർ: മോണിംഗ് സ്റ്റാർ ഇൻ്റർനാഷ്ണലും വനിതാ വിഭാഗവും കോർവ മലപ്പുറം ജില്ല റസിഡൻസ് അസോസിയേഷനും സംയുക്തമായി മാർച്ച് 4 തിങ്കളാഴ്ച രാവിലെ 8 മണിക്ക് തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ "നോ പറയാം പഞ്ചസാരയോട് ആരോഗ്യം ഉറപ്പാക്കാം" താലൂക്ക്തല പ്രചരണ ക്യാമ്പയിന്ന് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാകളക്ടർ വിആർ വിനോദ് ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. മോണിംഗ് സ്റ്റാർ ഇൻ്റർനാഷണൽ ചെയർമാൻ ഷാഫി ഹാജി കൈനിക്കര അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി അൻവർ സാദത്ത് കള്ളിയത്ത് സ്വാഗതം പറഞ്ഞു . പ്രിവെൻ്റീവ് മെഡിസിൻ ക്ലാസ്സിന്ന് ഡോ സുരഭില ഷബാദ് നേതൃത്വം നൽകി. രാഷ്ട്രപതി അവാർഡ് ജേതാവ് ആർപിഎഫ് എസ്ഐ കെഎം സുനിൽ മുഖ്യാതിഥി ആയിരുന്നു. കൂടൊതെ തിരൂർ സ്പെഷാലിറ്റി ലാബിൻ്റെ പ്രമേഹ രോഗനിർണയ ക്യാംബ് പരിപാടിക്ക് നിറം നൽകി. കളക്ടറുടെ ആഭ്യർത്ഥന പ്രകാരം പ്രദ്ധതി നടപ്പിൽവരുത്തിയ വ്യത്യസ്ഥമേഘലകളിലെ അസോസിയേഷനുകളായ നെറ്റ്‌വ റെസിഡൻസ്...
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം ; മൃതദേഹം മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയില്‍ കണ്ടെത്തി, അരും കൊല പുറത്തറിഞ്ഞത് ബന്ധുവിന് സംശയം തോന്നിയതോടെ

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ ശ്രീപ്രിയയെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അരുംകൊല തെളിഞ്ഞത് തമിഴ്‌നാട്ടില്‍ നിന്ന് തിരൂരിലെത്തിയെ ശ്രീപ്രിയയെ സഹോദരിയുടെ ഭര്‍ത്താവ് കണ്ടതോടെയാണ്. കുഞ്ഞിനൊപ്പം 3 മാസം മുന്‍പാണ് ശ്രീപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് കാമുകന്‍ ജയസൂര്യനൊപ്പം തമിഴ്‌നാട് കടലൂര്‍ നെയ്വേലി കുറിഞ്ചിപ്പാടിയില്‍ നിന്ന് തിരൂര്‍ പുല്ലൂരിലെത്തിയത്. 2 വര്‍ഷം മുന്‍പാണ് ശ്രീപ്രിയയും മണിപാലനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇതിലുണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ട 11 മാസം പ്രായമുള്ള കളയരസന്‍. പ്രണയത്തിലായിരുന്ന ശ്രീപ്രിയയും ജയസൂര്യയും...
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന്, കുഞ്ഞിനെ കാമുകനും അച്ഛനും മര്‍ദിച്ചു കൊലപ്പെടുത്തി ; തുറന്ന് പറഞ്ഞ് മാതാവ്

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ അമ്മ ശ്രീപ്രിയ പൊലീസിന് മൊഴി നല്‍കി. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ച് കൊന്നതാണെന്നാണു ചോദ്യം ചെയ്യലില്‍ ശ്രീപ്രിയ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകത്തില്‍ ജയസൂര്യയുടെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തൃശൂ...
error: Content is protected !!