Tuesday, October 28

Tag: Tirurangadi

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു, രോഗികൾ ദുരിതത്തിൽ
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു, രോഗികൾ ദുരിതത്തിൽ

ഡിവൈഫ്ഐ ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് നഗരസഭയുമായി വിവാദമുണ്ടായിരുന്നു തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു. കച്ചവടമില്ലാത്തതിനാൽ ഭീമമായ വാടക നൽകി നടത്താൻ സാധിക്കാത്തതിനാൽ നിർത്തുകയാണെന്ന് കരാറുകാരൻ പറഞ്ഞു. കോവിഡിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന കാന്റീൻ കഴിഞ്ഞ മാസം 27 മുതലാണ് 80,000 രൂപ മാസ വാടകയ്ക്ക് പറമ്പിൽ പീടിക സ്വദേശി വാടകയ്ക്ക് എടു ത്തിരുന്നത്. ഇതിനിടെ ലയൺസ് ക്ലബ്, സായിസേവാ സമിതി എന്നിവയുടെ നേതൃത്വത്തിൽ രാവിലെ ഉച്ച ക്കഞ്ഞിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പൊതിച്ചോർ വിതരണം ആരംഭിച്ചു. രോഗികൾക്കും കൂട്ടിരിപ്പു ഭക്ഷണം നൽകുന്നത് എച്ച്എംസി യുടെയോ നഗരസഭയുടെയോ അനുമതിയില്ലാതെയായതിനാൽ ആശുപത്രിയിൽ വിതരണം ചെയ്യുന്നത് ആശുപത്രി അധികൃതർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് ആശുപത്രിക്ക് പുറത്ത് വെച്ച് വിതരണം തുടങ്ങി. എച്ച്എംസിയുമായുണ്ടാക്കിയ കരാറിന് വിരുദ...
Local news, Obituary

മലയാളി വ്യാപാരി മുംബെയിൽ വെച്ച് മരിച്ചു.

തിരൂരങ്ങാടി:  ബിസിനസ് ആവശ്യാര്ഥം മുംബൈയിൽ എത്തിയ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി, ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങൽ മൊയ്തുട്ടിയുടെ മകൻയൂനുസ് (46) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് സുഹൃത്തുക്കളോടൊപ്പം അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ബിസിനസ് ടൂർ പോയതായിരുന്നു. ഇന്നലെ മുംബൈയിൽ എത്തിയ യൂനുസിന് അസ്വസ്ഥത തോന്നിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരിച്ചു. കരുമ്പിൽ വിതരണ ഏജൻസി നടത്തുകയായിരുന്നു. മാതാവ്:ഫാത്തിമ. ഭാര്യ: മുംതാസ്. മക്കൾ:മുബാരിസ്, മുനീഷ, മുൻഷിദ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ശരീഫ്, ഷാനവാസ്, ആയിഷുമ്മു. മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്....
Local news

ക്ലോക്ക് ഇല്ലാത്തതിന്റെ വിഷമം പങ്ക് വെച്ച് ഉദ്യോഗാർഥി കത്തെഴുതി, പരീക്ഷ ഹാളിൽ ക്ലോക്കുകൾ സ്ഥാപിച്ച് ലയൺസ് ക്ലബ്

തിരൂരങ്ങാടി- പി എസ് സി പരീക്ഷ ഹാളിൽ വാച്ച് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. ഇത് കാരണം പരീക്ഷ എഴുതുമ്പോൾ സമയം സംബന്ധിച്ച ധാരണ ഉദ്യോഗാർഥികൾക്ക് ഉണ്ടായാലെ സമയ പരിധിക്കുള്ളിൽ മുഴുവൻ ഉത്തരങ്ങളും എഴുതാനും ആലോചിക്കാനും സമയമുണ്ടാകൂ. എന്നാൽ പല പരീക്ഷ കേന്ദ്രങ്ങളിലും ക്ലോക്ക് ഇല്ലാത്തതിനാൽ ഉദ്യോഗാർഥികൾക്ക് സമയം അറിയാൻ മാർഗമില്ല. ഇത് പരീക്ഷ എഴുതുമ്പോൾ ആത്മ വിശ്വാസ കുറവുണ്ടാക്കുന്നു. ഇത്തരം സാഹചര്യത്തെ കുറിച്ച് ഉദ്യോഗർഥിയായ കൊല്ലം സ്വദേശിനി ആർ.ജിജി എന്നയാൾ ഈ മാസം 4 ന് മനോരമ പത്രത്തിൽ വായനക്കാരുടെ പേജിൽ കത്തെഴുതിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട തിരൂരങ്ങാടി ലയൺസ് ക്ലബിന്റെ ഭാരവാഹികൾ ഇവിടെ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ ഇതിന് പരിഹാരം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. ഉദ്യോഗാർഥി എഴുതിയ കത്ത്. തിരൂരങ്ങാടിയിൽ പരീക്ഷ കേന്ദ്രങ്ങളായ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നി...
Crime, Malappuram

ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളിൽ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിൻ്റെ മറവിൽ കുഴൽ പണം കടത്തുന്ന സംഘത്തിലെ 2 പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്. ഇത്തരത്തിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് പോലീസ് പറഞ്ഞു. ചെമ്മാട് വെച്ച് 3128000 രൂപയുമായി പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, തിരൂരങ്ങാടി എസ് ഐ പ്രിയൻ, എസ് ഐ മോഹൻദാസ്, താനൂർ DySP മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്ന് പിടികൂടി. ഇത്തരത്തിൽ കൂടുതൽ ആളുകൾ തിരൂരങ്ങാടിയും വേങ...
Local news

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ ആദരിച്ചു.

തിരൂരങ്ങാടി- കഥാപ്രസംഗത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ തൃക്കുള൦ കൃഷ്ണൻകുട്ടിയെ ചെമ്മാട് പ്രതിഭ ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. സോമനാഥൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് തൃക്കുള൦ കൃഷ്ണൻകുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. പ്രതിഭയുടെ സ്നേഹസമ്മാനമായ കാഷ് അവാർഡ് യോഗാധ്യക്ഷൻ വയോജന വേദിയുടെ വൈസ് പ്രസിഡന്റ് ചെമ്മല മോഹൻ ദാസ് നൽകി. പട്ടാളത്തിൽ നാരായണൻ, നിഷ പന്താവൂർ, സോന രതീഷ്, ഡോ. കെ ശിവാനന്ദൻ, വി പ്രസീത ടീച്ചർ, കൈപ്പുറ൦ മുസ്തഫ എന്നിവർ പ്രസംഗിച്ചു. വയോജന വേദി കൺവീനർ കെ രാമദാസ് സ്വാഗതവും ലൈബ്രറി പ്രസിഡന്റ് ബാലകൃഷ്ണൻ പന്താരങ്ങാടി നന്ദിയു൦ പറഞ്ഞു...
Local news

ചെമ്മാട് ഗുഡ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ലോഗോ പ്രകാശനം ചെയ്തു.

തിരൂരങ്ങാടി- ചെമ്മാട് ആസ്ഥാനമായിപുതിയതായി രൂപീകരിച്ച ഗുഡ് ഹോപ്പ് ട്രസ്റ്റ്‌ ലോഗോയുടെ ഔപചാരികമായ പ്രകാശനം പ്രമുഖ ആക്ടിവിസ്റ്റ് റഈസ് ഹിദായ നിർവഹിച്ചു.നിരാലംബരും നിരാശ്രയരും ആയ വ്യക്തികൾക്ക്, ആരോഗ്യം - വിദ്യാഭ്യാസം - അതിജീവനം എന്നീ തെരഞ്ഞെടുത്ത മേഖലകളിൽ, താങ്ങും തണലുമായി നില കൊള്ളുക എന്ന ഉദ്ദേശത്തോടെ , ഏതാനും പ്രവാസി സുഹൃത്തുക്കളുടെ ശ്രമഫലമായി രൂപീകൃതമായതാണ് ഗുഡ് ഹോപ് ട്രസ്റ്റ്‌ . ചെമ്മാടും പരിസര പ്രദേശങ്ങളും ആണ് ട്രസ്റ്റിന്റെ പ്രവർത്തന പരിധി. 8 മാസങ്ങൾ കൊണ്ട്‌ 22 ലധികം വിഷയങ്ങൾ നിലവിൽ ട്രസ്റ്റ്‌ കൈകാര്യം ചെയ്യുന്നുണ്ട്.വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിച്ചു കൊണ്ട്‌ എല്ലാ മാസവും കുടുംബങ്ങളിൽ സഹായം എത്തിക്കുന്ന രീതിയാണ് ട്രസ്റ്റ് അവലംബിക്കുന്നത്. മെഡിക്കൽ കേസുകളിൽ വിദഗ്ധ ഡോക്ടർമാരുടെ പാനലുമായി ചർച്ച ചെയ്ത് ബോധ്യപ്പെട്ട ശേഷം ആണ് ആരോഗ്യ കാര്യങ്ങളിൽ ട്രസ്റ്റ് തീരുമാനമെടുക്കുന്നത്.ലോഗോ പ്...
Feature

അന്തരിച്ച തിരൂരങ്ങാടിയിലെ സാംസ്കാരിക പ്രവർത്തകനയ കാരാടാൻ മൊയ്‌ദീനെ കുറിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫർ ബഷീർ കാടേരി എഴുതുന്നു…

ആ ശുഭ്ര ചിരി ഇനിയില്ല… ഗാനരചയിതാവും, നാടക രചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടൻ മൊയ്തീൻ സാഹിബ് നമ്മെ വിട്ട് പിരിഞ്ഞു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേ ചിന ജുമാ മസ്ജിദിൽ … എപ്പോഴും ചിരിച്ച് ശുഭ്ര വസ്ത്രധാരിയായിരുന്ന മൊയ്തീൻ സാഹിബ് പഴയ കാല എഴുത്തനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു. തിരൂരങ്ങാടിയിൽ വീറ്റു എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഭാര്യയും, മൂന്ന് പെൺമക്കളുമാണുള്ളത്. എവി.മുഹമ്മദ്, കെട്ടി, മുഹമ്മദ്, എട്ടി. മുഹമ്മദ്, പള്ളിക്കൽ മെയ്തീൻ. തുടങ്ങിയ മാപ്പിളപ്പാട്ട് ഗായകർക്ക് നിരവധി ഗാനങ്ങൾ എഴുതി. രാഷ്ട്രീയ ഗാനങ്ങളും , മത സൗഹാർദ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയ്പ്പ മലർ, ജയ് പന്റുല . എട്ട് കാലി വലയം കെട്ടിയ നേരത്ത്, നാളികേരത്തിന്റെ നാട് കേരളം, ഹിന്ദു മുസ്ലിം സങ്കേതമാ കേരളം, പരസ്പരം കലഹിക്കാൻ പറഞ്ഞില്ല മതങ്ങൾ പരിഹാരം ഐക്യത്തിലാണ് ഗുണങ്ങൾ . തുടങ്ങി നിരവധി...
Obituary

നാടക നടനും ഗാനരചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടാൻ മൊയ്‌ദീൻ അന്തരിച്ചു

തിരുരങ്ങാടി- കാരാടൻ മൊയ്‌ദീൻ സാഹിബ്‌ (വീറ്റു ) ഇന്ന് പുലർച്ചക്ക് മരണപെട്ടു. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേച്ചിന ജുമാ മസ്ജിദിൽ. മാപ്പിള പാട്ട് രചയിതാവും നാടക നടനും ആയിരുന്നു. മലബാർ സമരത്തിൽ വീര മൃത്യു വരിച്ച കാരാടൻ മൊയ്‌ദീൻ സാഹിബിന്റെ പുത്രൻ കരാടൻ കുഞ്ഞി മുഹമ്മദ് എന്നവരുടെ മകനാണ് മൊയ്‌ദീൻഎ വി. മുഹമ്മദ്‌. കെ ടി. മുഹമ്മദ്‌ കുട്ടി. പള്ളിക്കൽ മൊയ്‌ദീൻ. ചാവക്കാട് റഹ്മാൻ എന്നിവർ പാടി ഹിറ്റാക്കിയ നിരവതി മാപ്പിള പാട്ടുകളുടെ രചയിതാവ് കൂടി യായിരുന്നു. ഇന്ത്യയിൽ ഒമ്പത് കോടി മുസൽമാങ്കൾ ഇന്നെത്തീമായി…….ഭാരത ദേവി ഇന്ദിരഗാന്ധി…ജയ് പൊന്മലർ ജയ് പൊന്നുല.നാളികേരത്തിന്റെ നാട് കേരളം.എട്ടു കാലി വലയും കെട്ടിയ നേരത്ത് …കൂടാതെ നിരവതി രാഷ്ട്രീയ ഗാനങ്ങൾ രചി ച്ചിട്ടുണ്ട്.തിരുരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വോളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു. എസ്. ടി.യൂ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി. ചന്ദ്രിക പ്രാദേശിക ലേഖ...
Health,, Malappuram

തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡ് ജീവനക്കാരെ പിരിച്ചു വിട്ടു, കോവിഡ് ചികിൽസ നിർത്തി വെച്ചു

തിരൂരങ്ങാടി • കോവിഡ് ബ്രിഗേഡിൽ നിയമിതരായ മുഴുവൻ ജീവനക്കാരെയും പിരിച്ചു വിട്ടതോടെ താ ലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലായി. കോ ചികിത്സ നിർത്തി വയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. കിടത്തി ചികിത്സയും ഇല്ല. കോവിഡ് പരിശോധന, വാക്‌സിനേഷൻ എന്നിവയും അവതലത്തിലായിരിക്കുകയാണ്. ഡോക്ടർമാർ 10, ദന്ത ഡോക്ടർ 1, സ്റ്റാഫ് നഴ്സ് 20, ഫർമസിസ്റ്റ് 2, ഡാറ്റ എൻട്രി ഓപ്പറേറ്റർ 2, ക്ലീനിംഗ് സ്റ്റാഫ് 15, ജെപിഎച്ച് 1, എച്ചഐ 1, ബയോ മെഡി ക്കൽ എൻജിനീയർ 1 എന്നിങ്ങ നെ 63 സ്റ്റാഫുകളുണ്ടായിരുന്നത് എന്നാൽ പൂർണമായും ഇവരുടെ സേവനം കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലാണ്. ദേശീയ ആരോഗ്യ മിഷൻ വഴി നിയമിതരായ 63 പേരുടെ സേവനമാണ് ഒക്ടോബർ 31 ന് അവ സാനിപ്പിച്ചത്. ഇതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ജീവനക്കാരില്ലാതായി.ഇന്നലെ ഉച്ച വരെ മാത്രം ഒ പി നോക്കി....
Accident

ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി . പനമ്പുഴ കൊളപ്പുറം റോഡിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് വൈകുന്നേരം 6.മണിക്കാണ് അപകടം. കാൽനട യാത്രക്കാരനായ കൊളപ്പുറം കാരച്ചിന പുറായ സൈതലവി (46), ബൈക്ക് യാത്രക്കാരൻ കുന്നുംപുറം പടിക്കതൊടിക ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. ഇടിയെ തുടർന്ന് മതിൽ പൊളിഞ്ഞു....
Local news

DYFI യൂത്ത് ബ്രിഗേഡ് വെന്നിയുർ GMUP സ്കൂൾ ശുചീകരിച്ചു.

നവംബർ - 6 നു നടക്കുന്ന തിരൂരങ്ങാടി CPIM ലോക്കൽ സമ്മേളനത്തോടു അനുബന്ധിച്ചു DYFI യൂത്ത് ബ്രിഗേഡ് ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം അദ്ധ്യായന വർഷം പുനരാരംഭിക്കുന്ന സഹചര്യത്തിൽ വെന്നിയൂർ ജീഎം യൂപി സ്കൂളിന്റെ കവാടവും പരിസരവും വൃത്തിയാക്കി. CPM ബ്രാഞ്ച് സെക്രട്ടറി ആങ്ങാടൻ ജാഫർ ഉദ്ഘാടനം ചെയ്തു, ബ്രാഞ്ച് അംഗം അബ്ദു ചോലയിൽ , അബ്ബാസ് കരിമ്പനക്കൽ , രഞ്ജിത് കപ്രാട്, സഹീൽ ആങ്ങാടൻ, DYFI വെന്നിയൂർ യൂണിറ്റ് സെക്രട്ടറി നൗഫൽ കരിമ്പനക്കൽ , DYFI തിരൂരങ്ങാടി ഈസ്റ്റ് മേഖല വൈ: പ്രസിഡണ്ട് ലുക്കുമാനുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു....
Local news

ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ അക്രമം: പിഡിപി പ്രതിഷേധ പ്രകടനം നടത്തി

തിരുരങ്ങാടി ഭരണകൂടത്തിന്റെ പിൻബലത്തോടെ ത്രിപുരയിലെ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണത്തിൽ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഈ വിഷയത്തിൽ മതേതര കക്ഷികൾ കാണിക്കുന്ന മൗനത്തിന് വലിയവില നൽകേണ്ടിവരുമെന്നും പിഡിപി ചെമ്മാട് നടത്തിയപ്രതിഷേധം മുന്നറിയിപ്പു നൽകി ചെമ്മാട് ടൗണിൽ നടന്ന പ്രതിഷേധ റാലിക്ക് യാസിൻ തിരുരങ്ങാടി ലിംഷാദ് മമ്പുറം. എന്നിവർ നേതൃത്വം നൽകി തുടർന്ന് ചെമ്മാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രേതിഷേധ റാലിയുടെ സമാപനത്തിൽ കെ ഇ കോയയുടെ അദ്യക്ഷതയിൽ പീ റ്റി യു സി സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു പിഡിപി ജില്ലാ പ്രസിഡണ്ട് സലാം മൂന്നിയൂർ, ,എം എ റസാഖ് ഹാജി,ഷാഹുൽഹമീദ്, ഇമ്തിയാസ് പെരുമണ്ണ, റഹീം ബാബു തിരൂരങ്ങാടി, ഹസ്സൻ തിരുത്തി എന്നിവർ പ്രസംഗിച്ചു....
Local news

കോഴിക്കോട്ട് സെക്രട്ടറിയേറ്റ് അനക്സ് വേണം: എംഡി.എഫ് മനുഷ്യ ചങ്ങല വിളംബര ജാഥ നടത്തി

തിരൂരങ്ങാടി: സെക്രട്ടറിയേറ്റിന്റെ അനക്സ് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെൻറ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കോഴിക്കോട് മാനാഞ്ചിറയിൽ നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എം.ഡി.എഫ് തിരൂരങ്ങാടി ചാപ്റ്റർ ചെമ്മാട്ട് വിളംബര ജാഥ സംഘടിപ്പിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് പനക്കൽ സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.എം.എ.ജലീൽ, സമദ് കാരാടൻ, അബ്ദുൽ കരീം മുഴിക്കൽ, സി.ടി.നാസർ,അഷ്റഫ് മനരിക്കൽ,സൈതലവി കടവത്ത് ,സുജിനി .എം, വഹീദ ചെമ്പ, ഷാഹിന, എം ,അഷ്റഫ് തച്ചറപടിക്കൽ പ്രസംഗിച്ചു. സലാം മച്ചിങ്ങൽ,മുഹമ്മദലി ചുള്ളിപ്പാറ,ഇബ്രാഹിം കുട്ടി എം.കെ,നൗഷാദ് ചെമ്മാട്,വി.പി.മുസ്ഥഫ,ഗഫൂർ മുട്ടിച്ചിറ,നസ്റുള്ള,സിദ്ധീഖ് കെ.എം,പ്രസാദ് മുളമുക്കിൽ,,ശബാന...
Local news, Malappuram

പ്ലസ് വൺ: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എസ്.ഡി.പി.ഐ

തിരൂരങ്ങാടി: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി എസ്.. ഡി.പി.ഐ സമരം. +1 മലപ്പുറത്തെ മുഴുവൻ വിദ്യാർഥികൾക്കും ' സൗകര്യമൊരുക്കുക.എന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മുൻസിപ്പൽ എസ്.ഡി.പി.ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടന്നു.. ചെമ്മാട് നടന്ന സമരത്തിൽ SDPI തിരൂരങ്ങാടി മുൻസിപ്പൽ പ്രസി: ജാഫർ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. സമരം തിരൂരങ്ങാടിമണ്ടലം ഉപാദ്യക്ഷൻ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന കേരള രൂപീകരണം തൊട്ട് നേരിടുന്നതാണന്നും, ഇന്നുവരെ ഇതിന് പരിഹാരം കാണാത്തത് എന്ത് കൊണ്ടാണന്ന് മറുപടി പറയേണ്ടത് ഇരുമുന്നണികളാണന്നും അദ്ധേഹം പറഞ്ഞു. പ്രശ്ന പരിഹാരം കാണുന്നതിന് പകരം ഇരുകൂട്ടരും കാണിക്കുന്ന ഒത്തുതീർപ്പ് നാടകം മലപ്പുറത്തോടുള്ള നീതികേടാണന്നും അദ്ധേഹം കൂട്ടി ചേർത്തു: സൈതുപള്ളി പടി (വെൽ ഫയർ പാർട്ടി, യാസിൻ തിരൂരങ്ങാടി, (പി.ഡി.പി)...
Local news

പഴയ വാഹനങ്ങൾ നിരത്തി വെച്ചു, തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലേക്ക് വഴി മുടങ്ങി

തിരൂരങ്ങാടി സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വഴി തടസ്സ പ്പെടുത്തുന്ന രീതിയിൽ പഴയ വാഹനങ്ങൾ നിരത്തിനിർത്തിയതായി പരാതി. ഹജൂർ കച്ചേരി വളപ്പിൽ റവന്യു, പൊലീസ് വി ഭാഗങ്ങൾ വിവിധ കേസുകളിൽ പിടിച്ച ഏതാനും വാഹനങ്ങൾ നീക്കം ചെയ്യാൻ ബാക്കിയുണ്ടാ യിരുന്നു. ഈ വാഹനങ്ങളാണ് ഇപ്പോൾ താലൂക്ക് ആശുപത്രി റോഡിന് ചേർന്നുള്ള ഭാഗത്ത് നിരത്തി നിർത്തിയിരിക്കുന്നത്. ഇതി ലൂടെയാണ് സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വഴി.ഹജൂർ കച്ചേരി പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവൃത്തി കൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാഹനങ്ങൾ നീക്കി വെച്ചതാണെന്നാണ് ആരോപണം. സ്ഥലങ്ങൾ റജിസ്റ്റർ ചെയ്യാനും മറ്റും രോഗികളും വയോധികരുമടക്കം ഏറെപ്പേരാണ് എത്തുന്നത്. ഇവർക്ക് ഓഫീസിലേക്ക് കട ക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒരാൾക്ക് കഷ്ടിച്ചു കടക്കാൻ മതീമുള്ള സ്ഥലം മാത്രമാണ് ഒഴിച്ചിട്ടിട്ടുള്ളത്. ഇതിലൂടെ വേണം ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലേക്ക് വരുന്...
Education, Local news

വിദ്യാർത്ഥികൾ തിരിച്ചെത്തി; സ്വീകരിക്കാൻ വസന്തമൊരുക്കി പിഎസ്എംഒ കോളേജ്

തിരൂരങ്ങാടി: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ പി.എസ്.എം.ഒയുടെ അക്ഷര മുറ്റത്തേക്ക് തിരിച്ചെത്തി. കോവിഡിന്റെ പേടിപ്പെടുത്തുന്ന ഓർമകളെയും നഷ്ടപ്പെട്ട അക്കാദമിക ദിനങ്ങളെയും മറന്നാണ് അവർ സൗഹാർദത്തിന്റെയും ഓഫ് ലൈൻ പഠന പ്രവർത്തനങ്ങളുടെയും ലോകത്തേക്ക് പ്രതീക്ഷയോടെ മടങ്ങിയെത്തുന്നത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത കുട്ടികൾക്കാണ് ക്യാമ്പസിൽ വരാൻ സാധിക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച പ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ക്ലാസുകൾ നടക്കുകയെന്ന് പ്രിൻസിപ്പാൾ ഡോ.കെ അസീസ് അറിയിച്ചു. തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് സ്വീകരണമൊരുക്കാൻ മനോഹരമായ പൂവാടിയാണ് കോളേജ് അധികൃതർ ഒരുക്കിയിരിക്കുന്നത്. പൂമ്പാറ്റ പയർച്ചെടികൾ, സെലോഷ്യ, മല്ലിക എന്നിങ്ങനെ പലതരം പൂക്കളുടെ വർണവും സുഗന്ധവുമാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ജീവനക്കാരുടെ മാസങ്ങൾ നീണ്ട പ്രയത്നത്തിന്റെയും പരിചരണത...
Malappuram

മലപ്പുറം മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി

മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായിട്ടാണ് മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വില്‍പ്പനക്കായി വച്ചിരുന്ന സൂത, മാന്തള്‍, അയല എന്നിവ അഴുകിയതായി കണ്ടതിനെ തുടര്‍ന്ന് പിടികൂടി നശിപ്പിച്ചു. ബന്ധപ്പെട്ട കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും മത്സ്യ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യു, കെ.ജി രമിത, ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ ഖാസിം...
Gulf

റിയാദ് പ്രവാസി കൂട്ടായ്മ ‘സ്നേഹദാരം ചെമ്മാട്’ പരിപാടി സംഘടിപ്പിച്ചു

റിയാദ് പ്രവാസി കൂട്ടായ്മ ചെമ്മാട് ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹാദരം KPA മജീദ് MLA ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് С Р മുസ്തഫ അധ്യക്ഷത വഹിച്ചു.SSLC , Plus Two പരീക്ഷകളിൽ മുഴുവൻ A+ നേടിയ, കൂട്ടായ്മയിലെ വിദ്യാർത്ഥികളെയും കോവിഡ് അനുബന്ധ ക്ഷേമ പ്രവർത്തനങ്ങളിൽ വിദേശത്തും ചെമ്മാട് പ്രദേശത്തും മികച്ച സേവനങ്ങൾക്ക് നേതൃത്വം നൽകിയവർക്കും ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ സോഫ്റ്റ് ബേസ് ബോൾ താരത്തിനും കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി വിതരണം ചെയ്തു. നഗര സഭാ ഉപാധ്യക്ഷ C P സുഹറാബി, കൗൺസിലർമാരായ CP ഇസ്മായിൽ, ചെമ്പ വാഹിദ, സോണ രതീഷ്, ജാഫർ കുന്നത്തേരി, ഇക്ബാൽ കല്ലുങ്ങൽ, കാംകോ ചെയർമാൻ കൃഷ്ണൻ കോട്ടുമല, കോയ മാട്ടിൽ, CPA വഹാബ്, KP മജീദ്, AK മുസ്തഫ, സുഫ്യാൻ അബ്ദു സലാം , ഭാരവാഹികളായ അനിൽ കുമാർ കരുമാട്ട്, നസീർ C, KP മുജീബ്, രതീഷ്, അസീസ്, ശുകൂർ, മുസ്തഫ പൂങ്ങാടൻ, നിസാർ ചെമ്പ, CT മു...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സേവനങ്ങൾക്ക് ഫീസ് കുത്തനെ കൂട്ടി

തിരൂരങ്ങാടി: താലൂക് ആശുപത്രിയിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗ തീരുമാനം. വരുമാനം കുറഞ്ഞത് മൂലം ആശുപത്രിയുടെ വികസന കാര്യങ്ങൾക്കും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ദൈന്യം ദിന കാര്യങ്ങൾക്കും പ്രയാസമുള്ളതിനാൽ HMC വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി വിസിറ്റേഴ്സ് പാസ്സ് പുനാരാരംഭിക്കാനും എക്‌സ് റെ, ECG, ലാബ് ടെസ്റ്റ്‌, ഫിസിയോ തെറാപ്പി, ജനന സർട്ടിഫിക്കറ്റ്, ഓപ്പറേഷൻ മൈനർ, മേജർ, എന്നിവയിലെ ഫീസുകൾ കാലോചിതവും മറ്റു താലൂക്ക് ആശുപത്രിയിലെതിന് സമാനമായ വർധനവുകൾ വരുത്താൻ തീരുമാനിച്ചു. ആശുപത്രിയുടെ ദൈന്യം ദിന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള op ഡോക്റ്റേഴ്‌സിന്റെ പേരുകൾ ബോർഡിൽ പ്രദർശിപ്പിക്കാനും ECG, xray, lab, ഉൾപ്പെടെ പാരാമെഡിക്കൽ പ്രവർത്തന സമയം അതാതു ഡിപ്പാർട്മെന്റുകൾക്ക് മുൻവശം പ്രദർശിപ്പിക്കാനും തീരുമാനി...
Breaking news, Local news, Obituary

വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

മമ്പുറം ഷാരത്തപ്പടി പി.ടി.മൂസക്കുട്ടിയുടെ ഭാര്യ പുല്ലമ്പലവൻ മറിയം (50) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം വീട്ടിൽ വെച്ചാണ് സംഭവം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. നാളെ കബറടക്കം. മക്കൾ.മുർശിദ, മുഫീദ, നസ്മ, മുഹമ്മദ് മിൻഹാജ്.മരുമക്കൾ.. സൽമാൻ മഞ്ചേരി ,അസ്ഹറുദ്ധീൻ വെന്നിയൂർ, നിഷാദ് കൊടിഞ്ഞി..
Local news

കൊളപ്പുറത്ത് സാനിറ്ററി കടയിൽ മോഷണം, മോഷ്ടാവിന്റ ദൃശ്യം സി സി ടി വിയിൽ

എ.ആർ നഗർ: കൊളപ്പുറത്ത് കാടേങ്ങൽ സാനിറ്ററി ഹൗസ്സിലാണ് മോഷണം നടന്നത്. പിൻവശത്തെ വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വാട്ടർ ടാപ്പ്, കോപ്പർ, ഫാൻ എന്നിവ കവർന്നിട്ടുണ്ട്. മോഷണം നടന്നത് അറിയാതിരിക്കാൻ പെട്ടി അവിടെ തന്നെ വെച്ചിരിക്കുകയാണ്. സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കാടേങ്ങൽ അബ്ദുല്ഖാദരിന്റേത് ആണ് കട....
Malappuram

ദാറുൽഹുദ; സമന്വയ വിദ്യാഭ്യാസത്തിൻ്റെ മഹനീയ മാതൃക: മന്ത്രി അഹമ്മദ് ദേവർകോവിൽ

മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽനമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ്മദ് ...
Local news

മന്ത്രിയെ ക്ഷണിച്ചില്ല, തിരൂരങ്ങാടി സ്കൂൾ സ്റ്റേഡിയം നവീകരണ ഉദ്‌ഘാടനം മാറ്റി വെപ്പിച്ചു.

മാറ്റിവെച്ചത് പ്രതികൂല കാലാവസ്‌ഥ കാരണമെന്ന് അധികൃതർ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നവീകരണ പ്രവൃത്തി ഉദ്‌ഘാടനം മാറ്റി വെച്ചു. കിഫ്ബി പദ്ധതിയിൽ 2.02 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. കെ.പി.എ. മജീദ് എം എൽ എ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥി ആയാണ് മുൻസിപ്പാലിറ്റി ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാൽ , സംസ്‌ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ നടത്തുന്ന പ്രവൃത്തി മുൻ എംഎൽഎ യുടെ ശ്രമഫലമായി ലഭിച്ചതാണെന്നുള്ള പ്രചാരണവും, പരിപാടിക്ക് തൊട്ടടുത്ത മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ കായിക മന്ത്രിയെ ക്ഷണിക്കാത്തതും സി പി എമ്മിന് ക്ഷീണമായി. പരിപാടി ലീഗ് മേള ആക്കുന്നെന്നു ആരോപിച്ചു നേതൃത്വത്തിൽ ഇടപെടീച്ചു പരിപാടി മാറ്റി വെക്കുകയായിരുന്നു.അതേ സമയം, പ്രതികൂല കാലാവസ്ഥ കാരണം പരിപാടി മാറ്റിവെച്ചതായി പ്രി...
Malappuram, Obituary

തിരൂരങ്ങാടി റബീഹാ ഹുസ്ന (15) അന്തരിച്ചു.

തിരൂരങ്ങാടി താഴെ ചിന യിൽ താമസിക്കുന്ന ചെമ്മാട് ഇല്ലിക്കൽ താജുദ്ദീന്റെ മകൾ റബീഹ ഹുസ്ന(15) നിര്യാതയായി.തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: അസ്മാബി (അൽ ഫിത്വ് റ പ്രീ സ്കൂൾ , തിരൂരങ്ങാടി) സഹോദരങ്ങൾ: ഷമീല ഹുസ്ന , ഷബീബ ഹുസ്ന , നബീല ഹുസ്ന , ലബീബ ഹുസ്ന
Breaking news, Obituary

പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ

സി.പി.എം എല്‍.സി സെക്രട്ടറിയുടെ ഇടപെടല്‍മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിൽ ഒത്തു കൂടിയവർ. തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടത്തില്‍ രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.സി ഇബ്രാഹീംകുട്ടി ഇടപെട്ട് താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മരണ കാരണം വ്യക്തമാക്കാത്തതിനാല്‍ ഫോറന്‍സിക് സര്‍ജനുള്ള ആശുപത്രികളില്‍ മാത്രമേ പോസ്റ്റ് മോര്‍ട്ടത്തിന് സാധിക്കൂവെന്ന് പറഞ്ഞാണ് ആസ്പത്രി അധികൃതര്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാ...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ത...
error: Content is protected !!