Friday, April 17

പെൻഷൻ വിതരണത്തിനിടെ വേങ്ങരയിൽ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു

വേങ്ങര: ക്ഷേമ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു. വേങ്ങര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ജീവനക്കാരൻ ടി.വി. രാജഗോപാലിനാണ് കടുത്ത വെയിലേറ്റതിനെ തുടർന്ന് സൂര്യാതാപ്പം മൂലം പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൈപത്തിക്ക് താഴെ മണിബന്ധത്തോട് ചേർന്ന് രണ്ട് ഇഞ്ചോളം വട്ടത്തിൽ പൊള്ളൽ ഏൽക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരനും പെൻഷൻ വിതരണത്തിനിടെ സൂര്യാഘാതത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം യഥാസമയം ചികിൽസതേടിയതിനാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.
ഇക്കുറി പെൻഷൻ വിതരണത്തിന് എത്തിയത് കടുത്ത ചൂട് സമയത്തായത് വിതരണ രംഗത്തുള്ള വരെ പ്രയാസത്തിലാക്കിയിട്ടുണ്ട്
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ ഒരുമിച്ച് കഴിഞ്ഞ 25-ന് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണത്തിനുള്ള പണം ലഭിച്ചത് ഏപ്രിൽ 4-ന് വൈകുന്നേരത്തോടെയാണ്. കൂടാതെ ഈസ്റ്റർ, തെരഞ്ഞെടുപ്പ് രണ്ടാം ശനി, അംബേദ്കർ ജയന്തി, വിഷു തുടങ്ങിയുള്ള ബാങ്ക് അവധി ദിനങ്ങളും പണ ലഭ്യതയിൽ ഇടവേളകളുണ്ടാക്കി. ഇത് വിതരണത്തെ സാരമായി ബാധിച്ചു. ഇതിനിടെ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അമിത സമ്മർദ്ദവും
രാഷ്ട്രിയ ലക്ഷ്യത്തോടെ വിതരണചുമതലയുള്ളവരെ അപകീർത്തുന്ന വിധത്തിൽ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിട്ടതും വിതരണതൊഴിലാളികളെ സമ്മദ്ദർ ത്തിലാക്കിയിട്ടുണ്ട് .ഇതിനെ മറികടക്കാൻ കടുത്ത വെയിലിനെ പോലും വകവക്കാതെ ജോലിക്കിറങ്ങിയവർക്കാണ് സൂര്യാഘാതമേൽക്കേണ്ടി വന്നത്.
അതേ സമയം ഒന്നിലതികം വാർഡുകളിലെ നൂറ് കണക്കിന് പേർക്കാണ് ഓരോ വിതരണക്കാരനും പെൻഷൻ വിതരണം ചെയ്യുന്നത് ഇത് പൂർത്തിയാക്കാൻ സാധാരണ കാലാവസ്ഥയിൽ പോലും ദിവസങ്ങൾ എടുക്കുമെന്നിരിക്കെ ചൂട് കടുത്ത വരുന്ന സാഹചര്യത്തിൽ വിതരണ രംഗത്തുള്ള വളരെയതികം പ്രയാസം നേരിടുന്നു. പുറം ജോലികൾക്ക് രാവിലെ 11 മണി മുതൽ 3 വരെ നിയന്ത്രണമുണ്ടെങ്കിലും പെൻഷൻ വിതരണം പോലുള്ള ജോലികളിൽ ഏർപ്പെടുന്നവ സഹകരണ മേഖലയിലെ നിക്ഷേപ പിരിവുകാർക്ക് ഇതിനുള്ള സൗകര്യം ലഭിക്കുന്നില്ലെന്നാണ് ഈ രംഗത്തുള്ളവരുടെ പരാതി.

error: Content is protected !!