Friday, July 17

വേങ്ങരയിൽ ഫ്ലൈ ഓവർ പരിഗണനയിൽ: മന്ത്രി കെഎം ഷാജി

വേങ്ങര: പരപ്പനങ്ങാടി – നാടു കാണി സംസ്ഥാന പാതയിൽ ഊരകം കുറ്റാളൂർ മുതൽ വേങ്ങര കച്ചേരിപ്പടി വരെ തുടരുന്ന രൂക്ഷമായ
ഗതഗതാ ക്കുരുക്കിന് പരിഹാരമായി ആകാശപ്പാത പരിഗണനയിലുണ്ടെന്ന് തദ്ദേശ മന്ത്രി കെ എം ഷാജി വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ത്തൂണിൽ 11 മീറ്റർ പൊക്കത്തിൽ 3 വരിയാണ് റോഡിൻ്റെ ഘടന നിർദ്ദേശിച്ചിട്ടുള്ളത്. താഴെ 6 മീറ്റർ സർവീസ് റോഡും പാർക്കിംഗ് സൗകര്യമുണ്ടാവും. 2.5 കിലോമീറ്റർ ദൂരമുണ്ടാവും ബന്ധപ്പെട്ട വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. വേങ്ങര ടൗണിലെയും പരിസരപ്രദേശ ഗതാഗതക്കുരക്ക് പരിഹരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ പഠിച്ചു റിപ്പോർട്ട്നൽ കാൻസ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതായും മന്ത്രി പറഞ്ഞു. കൂരിയാടിനും വേങ്ങരഅങ്ങാടിക്കുമിടയിൽ റോഡിലുണ്ടായ കുഴികൾ അടക്കുന്നതിനും ടൗണിൽ ട്രാഫിക് നിയന്ത്രണത്തിന് 5 പോലിസുകാരെ നിയമിക്കാനുംനിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ നിർ ദ്ദേശങ്ങൾ നൽകാൻ ഡി എംഒയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു എം കെ സൈനുദ്ദീൻ ഹാജി അധ്യക്ഷം വഹിച്ചു.

യൂത്ത് വിഭാഗം സംസ്ഥാന പ്രസിഡൻ്റ്അക്രം ചുണ്ടയിൽ,
പഞ്ചായത്ത് പ്രസിഡൻ്റ് എൻടി അബ്ദുൽ നാസർ,ബ്ലോക്ക് വികസന സ്ഥിര സമിതി
ചെയർമാൻ
പാണ്ടിക്കടവത്ത് അബു താഹിർ, എ കെ
​ഷഹർബാൻ, പി അസീസ് ഹാജി ,ടി കെ എംകുഞ്ഞുട്ടി
​കെ കെ എച്ച് തങ്ങൾ ,
​അബ്ദുൽ മജീദ് അച്ചനമ്പലം
​അനീസ് പനക്കൽ,,
​ശാന്തകുമാരി (വനിതാ വിംഗ് പ്രസിഡന്റ്),
നെല്ലൂരാൻ മൊയ്തീൻ ഹാജി ശിവശങ്കരൻ നായർ പ്രസംഗിച്ചു

error: Content is protected !!