Sunday, July 5

Author: tirurangaditoday

ജാതിയുടേയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കാൻ പാടില്ല ; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
Malappuram

ജാതിയുടേയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കാൻ പാടില്ല ; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. യോഗത്തിൽ പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. വരുന്ന തിരഞ്ഞെടുപ്പിൽ ആബ്‌സൻറീസ് വോട്ടേഴ്‌സിനും, സീനിയർ സിറ്റിസൺസിനും വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫോറം 12 ഡി ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നതിനാൽ ഇവ പാലിക്കണമെന്നും ജില്ലാ കളക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു. പരസ്യ പ്രചരണ വേളയിൽ ഗ്രീൻ പ്രോട്ടോകോൾ, ഉച്ചഭാഷിണിയുടെ ഉപയോഗത്തിന്റെ സമയക്രമം എന്നിവ പാലിക്കേണ്ടതാണെന്നും, പതിനാറ്...
Other

ചമ്രവട്ടം പാലത്തിനടിയിൽ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തിരൂർ : ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാലടി കാടഞ്ചേരി വടക്കേ പുരയ്ക്കൽ നാരായണൻ്റെ മകൻ വി.പി. പ്രദീപ് (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് കക്ക വാരാനായി പുഴയില്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്രദീപിനെ കാണാതാവുകയായിരുന്നു.പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലത്തൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച കാലത്ത് തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും....
Other

രാത്രിയിലെ ഉപ്പിലിട്ട കച്ചവടം; നഗരസഭ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി

കടകൾക്ക് നോട്ടീസ് നൽകി തിരൂരങ്ങാടി : റംസാൻ മാസത്തിൽ രാത്രികാലങ്ങളിൽ വഴിയോരങ്ങളിലും കവലകളിലും മാരകമായ രാസ പഥാർത്ഥങ്ങൾ ഉപയോഗിച്ചുണ്ടാക്കി വിൽപ്പന നടത്തുന്ന വിവിധ ഇനം ഉപ്പിലിട്ടവ, അച്ചാറുകൾ മറ്റു ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന അനധികൃത ടെൻറ്റുകളിലും കടകളിലും നഗരസഭ പരിശോധന കർശനമാക്കി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കക്കാട് മുതൽ പള്ളിപ്പടി വരെയുള്ള ഇരുപതോളം സ്ഥലങ്ങളിൽ ആണ് ക്ളീൻ സിറ്റി മാനേജർ അബ്ദുൽ നാസറിന്റെയും, എച് ഐ സുരേഷിന്റെയും നേതൃത്വത്തിലുള്ള നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി നോട്ടിസ് നൽകിയത്. നഗരസഭയുടെ മുന്നറിയിപ്പ് അവഗണിച്ചും തുടർന്നും കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി നഗര സഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ സുലൈഖ കാലൊടി (ചെയർമാൻ ഇൻചാർജ് )ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ. എന്നിവർ അറിയിച്ചു. മഞ്ഞപ്പിത്തം ഉൾപ്പെ...
Local news

വോള്‍ട്ടേജ് ക്ഷാമം : കക്കാട് മസ്ജിദ് ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന്‍ ചെയ്തു

തിരൂരങ്ങാടി : കക്കാട് മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് കക്കാട് ജുമാമസ്ജിദ് പരിസരത്ത് കെ.എസ്.ഇ.ബി സ്ഥാപിച്ച 100 കെ.വി.എ ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന്‍ ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍,കെഎസ്ഇബി അസി: എഞ്ചിനിയര്‍ കെ. ബിജു. സബ് എഞ്ചിനിയര്‍മാരായ വി അനില്‍കുമാര്‍, പി രാഹുല്‍, ഓവര്‍സിയര്‍ ബി ജഗദീഷ് നേതൃത്വം നല്‍കി. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു മഹല്ല് പ്രസിഡന്റ് ഇ.വി ഷാഫി. സെക്രട്ടറി കെ മരക്കാരുട്ടി മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്താന്‍ മഹല്ല് കമ്മിറ്റി സഹകരിച്ചത് ഏറെ ആശ്വാസമായി, നിലവില്‍ കക്കാട് ജംഗ്ഷന്‍ മേഖലയില്‍ ഒരു ട്രാന്‍സ്ഫോര്‍മറാണുള്ളത്. ഒരു ട്രാന്‍സ്ഫോര്‍മറിനു താങ്ങാവുന്നതിലപ്പുറമാണ് ഇവിടെ ലോഡ് ഉള്ളത്. ഇത് മൂലം വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി അനുഭവിച്ച് വര...
Kerala, Local news

വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് പി എം എ സലാം

കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർ വിചിന്തനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സമ്മർ സ്വിമ്മിങ്ങ് കോച്ചിംഗ് ക്യാമ്പ്: ഏപ്രിൽ നാലിന് തുടങ്ങും കാലിക്കറ്റ് സർവകലാശാലാ കായിക പഠന വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാലാ സ്വിമ്മിങ്ങ് പൂളിൽ വച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ ‘സമ്മർ സ്വിമ്മിങ്ങ് കോച്ചിംഗ് ക്യാമ്പ്’ നടത്തപ്പെടുന്നു. ആറു (3.5 അടി ഉയരം) മുതൽ 17 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ നാലാം തീയതി മുതൽ പരിശീലനം ആരംഭിക്കുന്നതാണ്. താത്പര്യമുള്ളവർ നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ, 2 ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, ഫീസ് അടച്ച രസീതും സഹിതം സ്വിമ്മിങ്ങ് പൂൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം സ്വിമ്മിങ്ങ് പൂൾ ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പരിശീലനത്തിനുള്ള ഫീസ് ഓൺലൈൻ പേമെന്റിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. www.uoc.ac.in എന്ന വെബ്‌സൈറ്റിൽ SUMMER COACHING CAMP - SWIMMING - DPE007 എന്ന ശീർഷകത്തിൽ ഓൺലൈനായി ഫീ...
university

കാലിക്കറ്റ് ഇ.എം.എം.ആര്‍.സിക്ക് എന്‍.സി.ഇ.ആര്‍.ടി. ദേശീയ പുരസ്‌കാരങ്ങള്‍

എന്‍.സി.ഇ.ആര്‍.ടി. - സി.ഐ.ഇ.ടിയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖിലേന്ത്യ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണ്‍ല്‍ ഇ-കണ്ടന്റ് മത്സരത്തില്‍ മികച്ച മൊബൈല്‍ ആപ്പിനുള്ള ഒന്നാം സ്ഥാനം കാലിക്കറ്റ് സര്‍വകലാശാലാ എഡ്യൂക്കേഷഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന് (ഇ.എം.എം.ആര്‍.സി.) ഇ.എം.എം.ആര്‍.സി. പ്രൊഡ്യൂസര്‍ സജീദ് നടുത്തൊടി സംവിധാനം ചെയ്ത 'റൈസ്ഡ്  ഓണ്‍ റിതംസ്' മികച്ച വിഡിയോ പ്രോഗ്രാമിനുള്ള അവാര്‍ഡും ഗ്രാഫിക്‌സ് ആര്‍ട്ടിസ്റ്റ് കെ.ആര്‍. അനീഷ് നിര്‍മിച്ച ഗ്രാഫിക്‌സ് ചിത്രം 'ചന്ദ്രയാന്‍- 3' മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള അവാര്‍ഡും നേടി. കെ.ആര്‍. അനീഷ് ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധവും സംഗീതത്തിന് ഭിന്നശേഷിക്കാരില്‍ ഉണ്ടാകുന്ന സ്വാധീനവും പ്രമേയമാക്കുന്ന പ്രചോദനാത്മകമായ ഡോക്യൂമെന്ററിയാണ് റൈസ്ഡ് ഓണ്‍ റിതംസ്. ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാന്‍ ദൗത്യത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ അനിമേഷന്‍ വഴി ചിത്രീകരിച്ച പ്...
university

ഉന്നതവിജയികളെ അഭിനന്ദിച്ച് സര്‍വകലാശാല ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ അംബാസിഡര്‍മാരാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രഥമ ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പഠിച്ച കോളേജിനേക്കാള്‍ ബിരുദം നല്‍കിയ സര്‍വകലാശാലയുടെ പേരിലാകും വിദ്യാര്‍ഥികളുടെ ഭാവി പഠനങ്ങളും നേട്ടങ്ങളുമെന്നും അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് വൈസ് ചാന്‍സലര്‍ പറഞ്ഞു. വിവിധ യു.ജി. / പി.ജി. / പ്രൊഫഷണല്‍ കോഴ്സുകളില്‍ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങള്‍ കരസ്ഥമാക്കി 2023 വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ 177 പേരാണ് പുരസ്‌കാര ജേതാക്കൾ. ബി.കോം. ആറ് പേര്‍, ബി.എസ് സി. 28, ബി.എ. 39, പ്രൊഫഷണല്‍ കോഴ്‌സ് 12, പി.ജി. 82, ബി.കോം. (വിദൂരവിഭാഗം) - രണ്ട്, ബി.എ. (വിദൂരവിഭാഗം) - എട്ട് എന്നിങ്ങനെയാണ് അവാര്‍ഡിന് അര്‍ഹരായവര്‍. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. ...
National

രാജ്യത്ത് 96.8 കോടി വോട്ടര്‍മാര്‍, 10.5 ലക്ഷം പോളിംഗ് ബൂത്തുകള്‍, 85 വയസിന് മുകളിലുള്ളവര്‍ക്കും വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം

96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും 48,000 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. യുവ വോട്ടര്‍മാര്‍ 19.74 കോടി പേരാണ്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്റേഷനുകളും സജ്ജമാക്കും. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കൈവെസി ആപ്...
Kerala, National, Other

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പ് നടക്കുക 7 ഘട്ടങ്ങളിലായി

ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി ക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. . ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. 96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്റ...
Malappuram, Other

നവചേതന’ പദ്ധതി: അവലോകന യോഗം ചേർന്നു

മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷൻ മലപ്പുറം ജില്ലയിലെ രണ്ട് നഗരസഭകളിലും 11 ഗ്രാമ പഞ്ചായത്തുകളിലും പട്ടികജാതി വിഭാഗക്കാർക്കായി നടപ്പാക്കുന്ന നാലാം തരം തുല്യതാ പദ്ധതി 'നവചേതന'യുടെ ഇൻസ്ട്രക്ടർമാരുടെ അവലോകന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ, സെക്രട്ടറി എസ്. ബിജു, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ. ശരണ്യ, കെ. മൊയ്തീൻ കുട്ടി, പ്രേരക്മാരായ പി. ആബിദ, എ. സുബ്രമണ്യൻ, കെ. ഷീജ, ഐ.സി സലീന, എം.വിജിത, നവചേതന പദ്ധതിയുടെ ഇൻസ്ട്രക്ടർമാർ എന്നിവർ പ്രസംഗിച്ചു. മഞ്ചേരി, പരപ്പനങ്ങാടി നഗരസഭകളിലും ഏലംകുളം, പുറത്തൂർ, മൊറയൂർ, തൃക്കലങ്ങോട്, തിരുവാലി, വണ്ടൂർ, പാണ്ടിക്കാട്, പോരൂർ,...
Kerala, Other

പൗരത്വ നിയമ ഭേദഗതി; കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ദില്ലി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി സംസ്ഥാന സര്‍ക്കാര്‍.സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നും നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ടുമാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്രത്തിന്റേത് നിയമവിരുദ്ധമായ നടപടിയാണെന്നാണ് ഹര്‍ജിയിലെ വാദം. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പാണ് കേരളത്തിന്റെ നിര്‍ണായക നീക്കം. സിഎഎ സംബന്ധിച്ച് അടിയന്തര നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. നിയമനടപടികള്‍ക്ക് അഡ്വക്കറ്റ് ജനറലിനെ (എജി) ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരെന്നാണെന്നും ഒരു മത വിഭാഗ...
Job

മഞ്ചേരി മെഡിക്കൽ കോളേജിൽ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ഫ്‌ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, ന്യൂറോ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത രണ്ട് വർഷത്തെ ഡി.എം.എൽ.ടി കോഴ്‌സ് വിജയം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ഫ്‌ളബോട്ടമിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 19ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. സർക്കാർ അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്‌സ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത് ലാബ് പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 20ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. സെക്യൂരിറ്റി സ്റ്റാഫിലേക്ക് അപേക്ഷിക്കുന്നവർ കര/വ്യോമ/നാവിക സേനയിൽ നി...
Kerala, Other

കനിവ് 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പും ; ട്രയല്‍ റണ്‍ ആരംഭിച്ചു, ജൂണില്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും

തിരുവനന്തപുരം: കനിവ് 108 ആംബുലന്‍സിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സജ്ജമാക്കിയ പുതിയ മൊബൈല്‍ അപ്ലിക്കേഷന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 108 ആംബുലന്‍സിന്റെ സേവനം മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നിലവില്‍ 108 എന്ന നമ്പരിലേക്ക് വിളിക്കുമ്പോള്‍ മാത്രമാണ് സേവനം ലഭിക്കുന്നത്. ട്രയല്‍ റണ്‍ വിജയകരമാക്കി ജൂണ്‍ മാസത്തില്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതോടെ മൊബൈല്‍ ആപ്പിലൂടെയും 108 ആംബുലന്‍സ് സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശാനുസരണമാണ് കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സേവന...
Local news, Other

മഞ്ഞപ്പിത്തം പടരുന്നു, ആരോഗ്യ ജാഗ്രത ; എ ആര്‍ നഗര്‍ പഞ്ചായത്തില്‍ വാഹന പ്രചരണജാഥ

എആര്‍ നഗര്‍ : ജില്ലയിലും സമീപ പഞ്ചായത്തുകളിലും മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്തിലുടനീളം നടത്തുന്ന വാഹന പ്രചരണ ജാഥക്ക് തുടക്കമായി. വാഹന പ്രചരണ ജാഥ കുന്നുംപുറം ടൗണില്‍ വെച്ച് എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാ ക്കത്തലി കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, വാര്‍ഡ് മെമ്പര്‍മാരായ ഫിര്‍ദൗസ്, ജൂസൈറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ്കുട്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഫൈസല്‍. ടി, പി എച്ച് എന്‍ തങ്ക. കെ പി, വ്യാപാരി വ്യവസായി പ്രസിഡന്റ് ബാവ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു....
Local news, Other

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പാറാക്കാവില്‍ പുതിയ റേഷന്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂര്‍ : വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ പാറക്കാവില്‍ പുതിയ തായി അനുവദിച്ച റേഷന്‍ ഷോപ്പ് വാര്‍ഡ് മെമ്പര്‍ എന്‍. എം. റഫീഖ് ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു റേഷന്‍ഷോപ്പ്. ഇത് വരെ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള റേഷന്‍ ഷോപ്പിനെ ആശ്രയിച്ചായിരുന്നു ഇവിടുത്തുകാര്‍ റേഷന്‍ സംവിധാനം ഉപയോഗിച്ചിരുന്നത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സാജിത ടീച്ചര്‍,റസാഖ് മാസ്റ്റര്‍,മുന്‍ മെമ്പര്‍ മൂസക്കുട്ടി ഹാജി, യൂനസ് സി.എം,സി.പി.മുഹമ്മദ് ,സി.പി .കരീം,ശശി, സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു....
Malappuram

സ്റ്റേഷനറി വിതരണം ഉണ്ടാകില്ല ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും , മലപ്പുറം കളക്ടറേറ്റ് ഡി.എം സെക്ഷന് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഇലവ് മരം മാര്‍ച്ച് 23ന് രാവിലെ 11ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ലേലം ചെയ്യുമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു. മലപ്പുറം ജില്ലാ ഫോറം ഓഫീസ് കെട്ടിടത്തിന് ഭീഷണിയായി അപകടാവസ്ഥയിലുള്ള വട്ട, തെങ്ങ് മരങ്ങള്‍ മാര്‍ച്ച് 26ന് ഉച്ചക്ക് രണ്ടിന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0483 2766121 -------------- സ്റ്റേഷനറി വിതരണം ഉണ്ടാകില്ല സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ 2024 ഏപ്രിൽ 1, 2 തീയതികളിൽ മലപ്പുറം ജില്ലാ സ്റ്റേഷനറി ഓഫീസില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനി ഓഫീസര്‍ അറിയിച്ചു. ------------------- ടെൻഡർ ക്ഷണിച്ചു കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 2024-25 സാമ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ്  കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിലിലെ വിവിധ പഠന വിഷയങ്ങളിലെ അധ്യാപകർ, വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർഥികൾ എന്നീ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പുതുക്കിയ തീയതി പ്രകാരം 25-ന് നടക്കും. അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ ഏപ്രിൽ നാലിനും വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർഥി മണ്ഡലത്തിലെ വോട്ടെണ്ണൽ അഞ്ചിനും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിലെ അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ് എന്ന ലിങ്കിൽ ലഭ്യമാണ് എന്ന് വരണാധികാരി അറിയിച്ചു. പി.ആര്‍ 377/2024 അസിസ്റ്റന്റ് പ്രൊഫസർ നിയമനം തേഞ്ഞിപ്പലം കോഹിനൂരിൽ സ്ഥിതിചെയ്യുന്ന സർവകലാശാലാ എൻജിനീയറിംഗ് കോളേജിലെ (CU-IET) പ്രിന്റിംഗ് ടെക്നോളജി വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 12. യോഗ്യതയും വിശദവിവരങ്ങള...
National

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏഴോ എട്ടോ ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമീഷന്‍ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാന്‍ സാധ്യതയുണ്ട്. 543 ലോക്‌സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാര്...
Information, Malappuram, Other

ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ദിനംപ്രതി ഹണി ട്രാപ്പ് കേസുകളില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നും വരുന്ന ഒരു വീഡിയോ കോളുകളാണ് പലപ്പോഴും ആപത്തില്‍ ചെന്നെത്തിക്കുന്നത്. ഇത്തരത്തില്‍ ഹണി ട്രാപ്പില്‍പ്പെടുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുകയെന്നാണ് പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. അറിയാത്ത നമ്പറില്‍ നിന്നും വീഡിയോ കോള്‍ വരുന്നത് എടുക്കുമ്പോള്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ...
Local news

എ ആര്‍ നഗര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ജല ശുദ്ധീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

തിരൂരങ്ങാടി : മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എആര്‍ നഗര്‍ പഞ്ചായത്തിലെ പൊതുകിണറുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കിണറുകളും ക്ലോറിനേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങള്‍ എ ആര്‍ നഗര്‍ എഫ്എച്ച് സിയിലെ കിണര്‍ ശുദ്ധീകരിച്ചു കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. പത്ത് ദിവസങ്ങളിലായിട്ടാണ് വാര്‍ഡുകളിലെ മുഴുവന്‍ കിണറുകളും ആരോഗ്യ പ്രവര്‍ത്തകരുടേയും ആശാവര്‍കര്‍മാരുടേയും നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ ജിഷ ടീച്ചര്‍ , വാര്‍ഡ് മെമ്പര്‍ ഫിര്‍ദ്ദൗസ്, മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി സി.ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, പി എച്ച് എന്‍ തങ്ക കെ.പി , ആശ പ്രവര്‍ത്തക ജയഭാരതി, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പ...
Malappuram, Other

മാതാപിതാക്കള്‍ വിവാഹം ക്ഷണിക്കാന്‍ പോയ സമയത്ത് പ്രതിശ്രുത വധു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു

കോഴിക്കോട് : മാതാപിതാക്കള്‍ വിവാഹം ക്ഷണിക്കുന്നതിനായി പോയ സമയത്ത് പ്രതിശ്രുത വധു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. മേപ്പയ്യൂര്‍ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ അഞ്ജന (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ നഴ്‌സാണ്. വിവാഹം അടുത്തമാസം നടക്കാനിരിക്കേയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പിതാവ്: സത്യന്‍, മാതാവ്: ലീന...
National, Other

സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

ബെംഗളൂരു : സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്‌സോ കേസ്. ബെംഗളൂരു സദാശിവനഗര്‍ പൊലീസാണ് കേസെടുത്തത്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിലാണ് മുതിര്‍ന്ന ബിജെപി നേതാവിനെതിരെ കേസെടുത്തത്. അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. സഹായം തേടി മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഇവരെ കണ്ട ശേഷം, മുതിര്‍ന്ന ബിജെപി നേതാവ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയെത്തിയ പെണ്‍കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞു. യെദ്യൂരപ്പയ്‌ക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കര്‍ണാടക ആഭ്യന...
Kerala

പിടിച്ചെടുത്ത ഓട്ടോ ഇടിച്ചു പൊളിച്ച് ഇരുമ്പു വിലക്ക് വിറ്റു ; പോലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വയനാട് : ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് പിടിച്ചെടുത്ത ഓട്ടോ പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് ഇരുമ്പു വിലയ്ക്ക് തൂക്കിവിറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നഷ്ടപരിഹാരത്തിനായി 5 വര്‍ഷം വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ് വാഹന ഉടമ മേപ്പാടി മുക്കില്‍ പീടിക സ്വദേശി എന്‍.ആര്‍. നാരായണന്‍ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിന്റെ പേരിലാണ് പോലീസ് ഓട്ടോറിക്ഷ ലേലം ചെയ്തത്. 1000 രൂപ പിഴ അടച്ച ശേഷം ഇന്‍ഷുറന്‍സ് രേഖയുമായി സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ച ശേഷമാണ് പോലീസ് ഓട്ടോയുമായി 2017 ല്‍ പോയത്. 2 മാസം കഴ...
Gulf, Obituary

തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചു

തിരൂരങ്ങാടി : കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ പാട്ടാളത്തിൽ സുനിൽ കുമാർ (48) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പിതാവ്: രാജൻ. മാതാവ്: ദാക്ഷായണി. ഭാര്യ: ഷൈനി. മക്കൾ: വൈഷ്ണവ്, വൈശാഖ്. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ ആറിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
Other, university

177 പേർക്ക് ടോപ്പേഴ്‌സ് അവാർഡ് 16-ന്, പരീക്ഷ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിൽ 177 പേർക്ക് ടോപ്പേഴ്‌സ് അവാർഡ് 16-ന് സമ്മാനിക്കും കാലിക്കറ്റ് സർവകലാശാലയിൽ നിന്നും വിവിധ യുജി / പിജി / പ്രൊഫഷണൽ കോഴ്‌സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകുന്ന ടോപ്പേഴ്‌സ് അവാർഡ് 16-ന് സമ്മാനിക്കും. രാവിലെ  ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അവാർഡ് വിതരണം ചെയ്യും. വിദ്യാർഥികൾ രാവിലെ 9.30-ന് ഹാജരാകണം. ചടങ്ങിൽ സിണ്ടിക്കേറ്റ് അംഗങ്ങൾ പങ്കെടുക്കും.    വിവിധ യുജി / പിജി / പ്രൊഫഷണൽ കോഴ്‌സുകളിൽ നിന്നും 2023  വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ    177  വിദ്യാർഥികൾക്കാണ്  അവാർഡ് സമ്മാനിക്കുക. ബി.കോം. 6, ബി.സ് സി. 28, ബി.എ. 39, പ്രൊഫഷണൽ കോഴ്സ് 12, പി.ജി. 82, ബി.കോം. (SDE) 2, ബി.എ. (SDE) 8 എന്നിങ്ങനെയാണ് അവാർഡിന് അർഹരായവരുടെ കണക്കുകൾ. കൂടുതൽ വിവരങ്ങൾക്ക്  0494 2407239 / ...
Malappuram

വൈദ്യുതി മുടക്കം, ഭൂമിലേലം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സൗജന്യ യോഗ പരിശീലനം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും യോഗ അസോസിയേഷൻ ഓഫ് കേരളയുടെയും ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലനം സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിൽ കൊളത്തൂർ, എടപ്പാൾ, കാളികാവ് എന്നിവിടങ്ങളിൽ ഇന്ന് (മാർച്ച് 15) മുതൽ പരിശീലനം ആരംഭിക്കും. ഫോൺ: 9846509735, 9846262965, 9744393044. --------------- ലേലം ചെയ്യും മലപ്പുറം കുടുംബകോടതിയുടെ വാറണ്ട് പ്രകാരം കൂട്ടിലങ്ങാടി വില്ലേജില്‍ കടുകൂര്‍ ദേശം സര്‍വേ നമ്പര്‍ 114/7c1A ല്‍പെട്ട 1.95 ആര്‍സ് ഭൂമി ഏപ്രില്‍ 16ന് രാവിലെ 11ന് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു. ------------ തൊഴിൽ തർക്ക കേസുകളുടെ വിചാരണ 19ന് കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ എ.ജി സതീഷ്‌കുമാർ (ജില്ലാ ജഡ്ജ്) ഏപ്രിൽ 19ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ വെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്ക...
Malappuram, Other

ജില്ലയിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങൾക്ക് വാഹനങ്ങൾ വിതരണം ചെയ്തു

മലപ്പുറം : എം.പിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന് അനുവദിച്ച ആംബുലൻസ് കൈമാറ്റവും മലപ്പുറം താലൂക്ക് ആശുപത്രി,പെരിന്തൽമണ്ണ ജില്ല ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, മങ്കട, മേലാറ്റൂർ, പെരുവള്ളൂർ, ഓമാനൂർ, പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകൾ എന്നിവിടങ്ങളിൽ ഭരണാനുമതി ലഭിച്ച മൊബൈൽ ഡിസ്‌പെൻസറി വാഹനങ്ങളുടെ സമർപ്പണവും ഡോ. എം പി അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. ജില്ല കളക്ടർ വി.ആർ വിനോദ് ഏറ്റുവാങ്ങി. മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഗീത, ജില്ല പ്ലാനിങ് ഓഫീസർ സുമ, മലപ്പുറം മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹകീം,ഡെപ്യൂട്ടി ഡി എം ഒ നൂന മർജ്ജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കെ പി ഉണ്ണികൃഷ്ണൻ, പ്രതിഭ പ്രഭാകരൻ, ശശി ചെമ്മനാരി, കലേഷ് കൌൺസിലർ സജീർ കളപ്പാടൻ,പി കെ ബാവ, ഫെബിൻ മാസ്റ്റർ, റഷീദ് കാളമ്പാടി, കെ അബ്ദുൽ ബ...
Malappuram

മനുഷ്യ-വന്യജീവി സംഘർഷം; ജില്ലാതല യോഗം ചേര്‍ന്നു

മലപ്പുറം : ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലയിലെ മനുഷ്യ-വന്യജീവി തടയുന്നതിനായി വനം വകുപ്പ് ജനങ്ങളോട് യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. അക്രമത്തിനിരയായവരെ വനം വകുപ്പ് അധികൃതര്‍തിരിഞ്ഞു നോക്കാത്ത അവസ്ഥ പോലുമുണ്ട്. ഇത് ഒഴിവാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലുമുണ്ടായ നഷ്ടത്തിന് പരിഹാരം നല്‍കാനായി നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ 42 ലക്ഷം രൂപയും നോർത്ത് ഡിവിഷനിൽ 54.5 ലക്ഷം രൂപയും അനുവദിച്ചതായി നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡി.എഫ്.ഒമാര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു. തുകയുടെ വിതരണം തുടങ്ങി...
Malappuram, Other

തിരൂരില്‍ ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൗരത്വമുള്ള അവരുടെ ഒരു ബന്ധു താമസമുണ്ടായിരുന്നു ; സിഎഎ പശ്ചാത്തലത്തില്‍ അനുഭവം പങ്കുവച്ച് മുന്‍ തിരൂര്‍ എസ്‌ഐ

തിരൂര്‍ : പൗരത്വ ഭേദഗതി നിയമം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ മുന്‍ എസ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. തിരൂരിലെ മുന്‍ എസ് ഐയും റിട്ടയേര്‍ഡ് എസ് പി യുമായ പി. രാജു തന്റെ അനുഭവത്തില്‍ നിന്നെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുഞ്ചന്‍ പറമ്പിനടുത്ത് ഉള്ള ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൌരത്വമുള്ള അവരുടെ ഒരു ബന്ധു വന്ന് നിയമാനുസരണം താമസമുണ്ടായിരുന്നുവെന്നും അയാളെ കാണാന്‍ ചെന്നതിന്റെ അനുഭവങ്ങളുമാണ് കുറിപ്പില്‍ പറയുന്നത്. ഇവിടെ ബന്ധുക്കളുള്ള നിരവധി ആളുകള്‍ ഇപ്പോഴും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമായുണ്ട്. അവരില്‍ ചിലരൊക്കെ ഇപ്പോഴും വന്നും പോയ്‌ക്കൊണ്ടിരിക്കുന്നുമുണ്ട്. പൌരത്വത്തിന് അപേക്ഷിച്ചവരുമുണ്ട്. മുസ്ലീംങ്ങള്‍ മാത്രമല്ല, പണ്ടുമുതലേ താമസമുള്ള ഇന്ത്യന്‍ വേരുകളുള്ള ധാരാളം സിഖുകാരുമുണ്ടവിടെ. പൗരത്വ ഭേദഗതിയിലെ വിവേചനം ഇത്തരത്തില്‍പ...
error: Content is protected !!