Sunday, July 5

Author: tirurangaditoday

തിരൂരില്‍ ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൗരത്വമുള്ള അവരുടെ ഒരു ബന്ധു താമസമുണ്ടായിരുന്നു ; സിഎഎ പശ്ചാത്തലത്തില്‍ അനുഭവം പങ്കുവച്ച് മുന്‍ തിരൂര്‍ എസ്‌ഐ
Malappuram, Other

തിരൂരില്‍ ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൗരത്വമുള്ള അവരുടെ ഒരു ബന്ധു താമസമുണ്ടായിരുന്നു ; സിഎഎ പശ്ചാത്തലത്തില്‍ അനുഭവം പങ്കുവച്ച് മുന്‍ തിരൂര്‍ എസ്‌ഐ

തിരൂര്‍ : പൗരത്വ ഭേദഗതി നിയമം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ മുന്‍ എസ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. തിരൂരിലെ മുന്‍ എസ് ഐയും റിട്ടയേര്‍ഡ് എസ് പി യുമായ പി. രാജു തന്റെ അനുഭവത്തില്‍ നിന്നെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുഞ്ചന്‍ പറമ്പിനടുത്ത് ഉള്ള ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൌരത്വമുള്ള അവരുടെ ഒരു ബന്ധു വന്ന് നിയമാനുസരണം താമസമുണ്ടായിരുന്നുവെന്നും അയാളെ കാണാന്‍ ചെന്നതിന്റെ അനുഭവങ്ങളുമാണ് കുറിപ്പില്‍ പറയുന്നത്. ഇവിടെ ബന്ധുക്കളുള്ള നിരവധി ആളുകള്‍ ഇപ്പോഴും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമായുണ്ട്. അവരില്‍ ചിലരൊക്കെ ഇപ്പോഴും വന്നും പോയ്‌ക്കൊണ്ടിരിക്കുന്നുമുണ്ട്. പൌരത്വത്തിന് അപേക്ഷിച്ചവരുമുണ്ട്. മുസ്ലീംങ്ങള്‍ മാത്രമല്ല, പണ്ടുമുതലേ താമസമുള്ള ഇന്ത്യന്‍ വേരുകളുള്ള ധാരാളം സിഖുകാരുമുണ്ടവിടെ. പൗരത്വ ഭേദഗതിയിലെ വിവേചനം ഇത്തരത്തില്‍പ...
Other

യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ വിലക്ക്

ദില്ലി: അശ്ലീല ഉള്ളടക്കത്തിന്റെ പേരില്‍ യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ വിലക്ക്. 'ഡ്രീംസ് ഫിലിംസ്', 'വൂവി', 'യെസ്മ', 'അണ്‍കട്ട് അഡ്ഡ', 'ട്രി ഫ്‌ലിക്‌സ്', 'എക്‌സ് പ്രൈം', 'നിയോണ്‍ എക്‌സ് വിഐപി', 'ബെഷരമാസ്', 'ഹണ്ടേഴ്‌സ്', 'റാബിറ്റ്', 'എക്‌സ്ട്രാമൂഡ്', 'ന്യൂഫ്‌ളിക്‌സ്', 'മൂഡ്എക്‌സ്', 'മോജോഫ്‌ളിക്‌സ്', 'ഹോട്ട് ഷോട്ട്‌സ് വിഐപി', 'ഫ്യൂജി', 'ചിക്കൂഫ്‌ളിക്‌സ്', 'പ്രൈം പ്ലേ' എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആണ് വിലക്കിയിട്ടുള്ളത്. പലകുറി മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. പോണോഗ്രഫിക്ക് തുല്യമായ ഉള്ളടക്കമാണ് ഇവരില്‍ പലരും നല്‍കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കമെന്നും കുറ്റം. ഐടി ആക്ട് പ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളഎ കൂടാതെ 19...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദര്‍ഘാസ് ക്ഷണിച്ചു കാവനൂര്‍ പി.എച്ച്.സി ലാബിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ലാബ് റീ ഏജന്റും മറ്റു അനുബന്ധ വസ്തുക്കളും റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ആവശ്യാനുസരണം വാങ്ങുന്നതിന് സപ്ലയര്‍മാരില്‍നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 26ന് രാവിലെ 11നകം ടെന്‍ഡറുകള്‍ കാവനൂര്‍ പി.എച്ച്.സി ഓഫീസില്‍ ലഭിക്കണം. 27ന് രാവിലെ 11ന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 0483 2959021. --------- കർഷക തൊഴിലാളി ക്ഷേമനിധി: പുതിയ അംഗങ്ങളെ ചേർക്കാൻ അവസരം കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കാൻ അപേക്ഷ ക്ഷണിച്ചു. മെയ് എട്ടിന് പുൽപ്പറ്റ, മുതുവല്ലൂർ, കുഴിമണ്ണ, 14ന് ചീക്കോട്, വാഴക്കാട്, 16ന് നെടിയിരുപ്പ്, കൊണ്ടോട്ടി, 20ന് വാഴയൂർ, 22ന് ചെറുകാവ്, പുളിക്കൽ, 25ന് കീഴുപറമ്പ്, അരീക്കോട്, 28ന് ഊർങ്ങാട്ടിരി, വെറ്റിലപ്പാറ, 30ന് കാവനൂർ, ജൂൺ ആറിന് മഞ്ചേരി, പയ്യനാ...
Accident, Local news, Other

മിനി ഊട്ടിയില്‍ സ്‌കൂള്‍ ബസ്സിനു പിറകില്‍ ബൈക്കിടിച്ച് 16 കാരന് ദാരുണാന്ത്യം

മലപ്പുറം: മിനി ഊട്ടിയില്‍ സ്‌കൂള്‍ ബസ്സിനു പിറകില്‍ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ 16 കാരന്‍ മരിച്ചു. വേങ്ങര കിളിനക്കോട് സ്വദേശി വില്ലന്‍ വീട്ടില്‍ കമറുദ്ദൂന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. സിനാന്‍ ചേറൂർ പിപിടിഎംവൈ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത്, കിളിനക്കോട് കഴുങ്ങുംതോട്ടത്തിൽ സിറാജിന്റെ മകൻ സിനീജിന് (16) പരുക്കേറ്റു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. ഇന്നലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം മിനി ഊട്ടിയിലേക്ക് പോകുംവഴി എൻഎച്ച് കോളനി അമ്പലപ്പടിയിലാണ് അപകടം. റോഡരികിൽ കുട്ടികളെ ഇറക്കാൻ നിർത്തിയ എൻഎച്ച് കോളനി ഗവ. വെൽഫെയർ യുപി സ്‌കൂൾ ബസിനു പിന്നിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിനാനെയും സിനീജിനെയും നാട്ടുകാർ കൊണ്ടോട്ടിയിലെ സ്വകാര്യ ആ...
Malappuram

ഒരുങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ 22 ഡ്രൈവിംഗ് സ്‌കൂളുകള്‍ ; ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ കെഎസ്ആര്‍ടിസി ; മലപ്പുറത്ത് മൂന്ന് സെന്ററുകള്‍

മലപ്പുറം : സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് 22 സ്ഥലങ്ങളില്‍. ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനം കെഎസ്ആര്‍ടിസിയിലൂടെ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്‍പ്പെടെ നല്‍കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം വിഭാവനം ചെയ്യുന്നത്. കൂടുതല്‍ സമയം കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍...
Information, Job, Other

ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്ക് അഭിമുഖം

വള്ളിക്കുന്ന്: അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒഴിവുള്ള ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടികാഴ്ച 15/03/2024 നു വെള്ളിയാഴ്ച്ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസില്‍ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ് യോഗ്യത ജെപിഎച്ച്എന്‍ ഗ്രേഡ് 2 - ഗവണ്‍മെന്റ് അഗീകൃത എഎന്‍എം, ജിഎന്‍എം...
National, Other

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി : പാര്‍ട്ടി ദേശീയ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ കാണ്‍പുരില്‍നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ അജയ് കപൂറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നതിനിടെയാണ് പാര്‍ട്ടി വിട്ടത്. മൂന്ന് തവണ എംഎല്‍എയായ അജയ് കപൂര്‍ കാണ്‍പൂരിലെ വലിയ നേതാക്കളില്‍ ഒരാളാണ്. ബിഹാറിന്റെ ചുമതലയും പാര്‍ട്ടി ഇദ്ദേഹത്തിന് നല്‍കിയിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ...
Local news, Other

തുടര്‍ച്ചയായി പത്താം വര്‍ഷവും യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

തിരൂരങ്ങാടി : തുടര്‍ച്ചയായി പത്താം വര്‍ഷവും കൊളപ്പുറം നാഷണല്‍ ഹൈവേയില്‍ വഴിയാത്രക്കാരായ നോമ്പുകാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കി അബ്ദുറഹ്‌മാന്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. ഈ വര്‍ഷത്തെ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ്, ഡി.എ.പി.എല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ഒ.സി ഹനീഫ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ പി ഹംസ, ഇസ്മായില്‍ പൂങ്ങാടന്‍, സി കെ മുഹമ്മദ് ഹാജി കെ ഖാദര്‍ ഫൈസി, ഇബ്രാഹിംകുട്ടി കുരിക്കള്‍, നാസര്‍, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ ടി ഷംസുദ്ദീന്‍, മുനീര്‍ വിലാശേരി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ കെ സക്കരിയ, സി കെ ജാബിര്‍ മുസ്തഫ ഇടത്തിങ്ങല്‍, കെ കെ മുജീബ്, അഷ്‌റഫ് ബാവുട്ട...
Kerala, Other

പോലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്

തൃശ്ശൂര്‍ : പോലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് നിഥിന്‍ പുല്ലനെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു. ഡിസംബര്‍ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകര്‍ത്തത്. ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍പ്പടെ ചാലക്കുടി, ആളൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിന്‍ പുല്ലന്‍. ജീപ്പ് അടിച്ച് തകര്‍ത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിന്‍ ജാമ്യത്തിലിറങ്ങിയത്....
Malappuram, Other

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവം ; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി താരം

മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവത്തില്‍ താരം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. അരീക്കോടിനടുത്ത് ചെമ്മ്രകാട്ടൂര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഐവറികോസ്റ്റ് ഫുട്‌ബോള്‍ താരം ആള്‍ക്കൂട്ട മര്‍ദനത്തിനിരയായത്. താരം ഇന്നലെ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്‍കി. തന്നെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക് നിയമപരമായ പരമാവധി ശിക്ഷ തന്നെ നല്‍കുമെന്ന് പോലീസ് മേധാവി ഫുട്‌ബോള്‍ താരത്തിനു ഉറപ്പ് നല്‍കി, കൂടാതെ ഡല്‍ഹിയിലെ ഐവറി കോസ്റ്റ് ഇന്ത്യന്‍ എംബസിക്കും പരാതി കൈമാറി. ഞായറാഴ്ച വൈകീട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു വിദേശതാരത്തെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു....
Crime, Malappuram, Other

മൊബൈല്‍ ആപ്പിലൂടെ വായ്പ എടുത്തു, അടവ് പൂര്‍ത്തിയായിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി ; മൂന്നു യുവാക്കള്‍ പിടിയില്‍

മലപ്പുറം: മൊബൈല്‍ ആപ്പിലൂടെ എടുത്ത വായ്പ തിരിച്ചടച്ചിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മലപ്പുറം സ്വദേശിനിയില്‍ നിന്നും പണം തട്ടിയ മൂന്നു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറബത്ത് സുമിത് കൃഷ്ണന്‍ (21) എന്നിവരെയാണ് എടക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറില്‍ എടക്കര സ്വദേശിനിയായ യുവതി സൈബര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്പിലൂടെ 4000 രൂപയാണ് വായ്പ എടുത്തത്. എന്നാല്‍ വായ്പയുടെ പലിശയടക്കം തിരിച്ചടവ് പൂര്‍ത്തിയായിട്ടും കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്ത പക്ഷം മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 43,500 രൂപ പ്രതികള്‍ കൈക്കലാക്കിയെന്നാണ് കേസ്. ...
Local news, Other

കുരുന്നുകളുടെ കാരുണ്യത്തില്‍ നിര്‍മിക്കുന്ന സ്‌നേഹ ഭവനത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു

തിരൂരങ്ങാടി : എ ആര്‍ നഗര്‍ ഇരുമ്പുചോല എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും, മാനേജ്‌മെന്റ് - പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ പാവപ്പെട്ട സഹപാഠിക്ക് നിര്‍മ്മിക്കുന്ന സ്‌നേഹ ഭവന്‍ വീടിന് കട്ടിള വച്ചു. അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലി കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,വാര്‍ഡ് മെമ്പര്‍ ജാബിര്‍ ചുക്കാന്‍, സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ്, കെ മുഹമ്മദ് ഹാജി പി അബ്ദുല്ലത്തീഫ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം മുനീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു....
Malappuram

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിഗ്രി, പി.ജി.ഡി.സി.എ/ഡി.സി.എ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മാർച്ച് 14ന് രാവിലെ 11ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഭിമുഖ സമയത്തിന് അരമണിക്കൂർ മുമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തണം. ഫോൺ: 04942457642. ----------------------------- കമ്പ്യൂട്ടർ കോഴ്‌സ് പ്രവേശനം സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ, സി++, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വെബ് ഡിസൈൻ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, പ്ലസ് ടു (കൊമേഴ്‌സ്) യോഗ്യതയുള്ളവർക്ക് കമ്പ്യൂട്...
Obituary

ചെമ്മാട്ടെ ലീഗ് നേതാവ് യു.അബ്ദുല്ലക്കോയ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട്ടെ മുസ്്ലിംലീഗ് പ്രാദേശിക നേതാവും കോഴിക്കോട് ചെറുവണ്ണൂരിൽ താമസക്കാരനുമായ ഉള്ളാട്ട് അബ്ദുല്ലക്കോയ ഹാജി (69) അന്തരിച്ചു. പരേതനായ ഡോക്‌ടർ ഉള്ളാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ മകനാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റംസാനിൽ ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് ഡോക്ടറെ കാണാൻ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തല്ക്കാശുപത്രിയിൽ ഡോക്ടർമാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 6 മണിയോടെ മരണപ്പെട്ടു. ചെറുവണ്ണൂർ ആയിരുന്നു താമസമെങ്കിലും കർമ്മ മണ്ഡലം ചെമ്മാട് തന്നെയായിരുന്നു. രാവിലെ ചെമ്മാട് എത്തുന്ന ഇദ്ദേഹം രാത്രിയാണ് മടങ്ങിയിരുന്നത്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി സഹ...
Accident

കക്കാട് ബസ് തട്ടി, വേങ്ങര സ്വദേശിനിയായ ബൈക്ക്‌ യാത്രക്കാരി മരിച്ചു

തിരൂരങ്ങാടി : ബസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരി മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയപറമ്പൻ അശ്രഫിന്റെ ഭാര്യ കള്ളിയത്ത് മറിയാമു (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. പൂക്കിപ്പറമ്പിലെ മരണ വീട്ടിൽ പോയി വീട്ടിലേക്ക് ബന്ധുവിനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. കക്കാട് കൂളത്ത് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ബസ് തട്ടിയതിനെ തുടർന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് ബസ് തട്ടി ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. കബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം പാക്കടപ്പുരായ ജുമാ മസ്ജിദിൽ. മക്കൾ: ലബീബ, നബീല, നാസിം, മരുമകൻ: നിസാം....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊജക്റ്റ് മൂല്യനിർണയം ആറാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. / ബി.കോം. പ്രൊഫഷണൽ / ബി.കോം. വൊക്കേഷണൽ / ബി.കോം. ഹോണേഴ്‌സ് / ബി.ടി.എച്ച്.എം. / ബി.എച്ച്.എ. / ബി.എ. - എച്ച്.ആർ.എം. കോഴ്സുകളുടെ ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യനിർണയവും വൈവയും  മാർച്ച് 13-ന് അതത് കോളേജുകളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾ കോളേജുകളിൽ നിന്ന് ലഭ്യമാകുന്നതാണ്.   പി.ആര്‍ 358/2024 എൻ.എസ്.എസ്. ഗ്രേസ്മാർക്ക് അപേക്ഷ  അഫിലിയേറ്റഡ് കോളേജുകളിലെ CBCSS ഇന്റഗ്രേറ്റഡ് പി.ജി. 2020 & 2021 പ്രവേശനം വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ്‌മാർക്കിന് അർഹരായവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളേജ് പോർട്ടൽ വഴി 26 വരെ രേഖപെടുത്താം. ലിങ്ക് 18 മുതൽ ലഭ്യമാകും. പി.ആര്‍ 359/2024 പരീക്ഷ മാറ്റി അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2020 & 2021 പ്രവേശനം) മാർച്ച് 20-ന് നടത്താൻ നിശ്ചയിച്ചിരുന്ന  അഞ്ചാ...
Local news, Other

താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് അത്യാവശ്യംവേണ്ട ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി. മൂന്നിയൂര്‍ പാറക്കടവ് സ്വദേശി പിലാത്തോട്ടത്തില്‍ ഹസ്രത്തലി ആണ് താലൂക്ക് ആശുപത്രിയിലേക്ക് വളരെ അത്യാവശ്യം വേണ്ട ആറുഫാനുകള്‍ സംഭാവന നല്‍കിയത്. ഒ.പിക്ക് മുന്‍വശത്തെ ഇരിപ്പിട ഭാഗത്തും, പാലിയേറ്റിവ് സെന്ററിലും, രോഗികളുടെ ബന്ധുക്കള്‍ രാത്രി തങ്ങുന്ന ലാബിനോട് ചേര്‍ന്ന ഇടനാഴിയിലും ഫാനില്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസത്തിലായിരുന്നു. മേല്‍ക്കൂര ഇരുമ്പ് ഷീറ്റ് ആയതിനാല്‍ വേനലില്‍ രാത്രികാലങ്ങളില്‍പ്പോലും കടുത്തചൂടാണിവിടെ. മഴക്കാലത്താണെങ്കില്‍ കൊതുകിന്റെ ശല്യവും രൂക്ഷമാണ്. നേരത്തെ ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ നടന്നില്ല. എന്നാല്‍ ഈ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ഹസ്രത്തലി ഇക്കാര്യത്തിന് സഹായവുമായി മുന്നോട്ടുവരികയായിരുന്നു. മൂന്നിയൂര്‍...
Local news, Malappuram, Other

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇത്തവണയും മൊറോക്കോ രാജാവിന്റെ റമദാന്‍ അതിഥി

തിരൂരങ്ങാടി: മൊറോക്കന്‍ രാജാവ് അമീര്‍ മുഹമ്മദ് ബിന്‍ ഹസന്‍ ആറാമന്റെ റമദാന്‍ അതിഥിയായി ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ഇത് നാലാം തവണയാണ് ഔദ്യോഗിക റമദാന്‍ അതിഥിയായി മൊറോക്കോവിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നത്. രാജാവിന്റെ സാന്നിധ്യത്തിലും അല്ലാതെയും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന റമദാന്‍ വിജ്ഞാന സദസ്സുകള്‍ക്ക് ഡോ. നദ്‌വി നേതൃത്വം നല്‍കും. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം തലസ്ഥാനമായ റബാത്തിലേക്ക് പുറപ്പെട്ടു. 1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് 'ദുറൂസുല്‍ ഹസനിയ്യ' എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. ലോക പ്രശസ്തരായ നിരവധി മുസ്‌ലിം മത പണ്ഡിതര്‍ മുന്‍പ് നേതൃത്വം നല്‍കിയ ദുറൂസുല...
Local news

തിരൂരങ്ങാടി നഗരസഭയില്‍ അനധികൃത രാത്രികാല കച്ചവടങ്ങള്‍ക്കെതിരെ നടപടി

തിരൂരങ്ങാടി : റമദാന്‍ വ്രതം ആരംഭിച്ചതോടെ രാത്രികാല കച്ചവടങ്ങള്‍ വര്‍ധിക്കാന്‍ ഇടയുള്ളതിനാലും പൊതുജനാരോഗ്യത്തിന് ഹാരികരമാകുന്ന രീതിയിലുള്ള രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള കച്ചവടങ്ങള്‍ വര്‍ധിക്കാനും സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുമായി തിരൂരങ്ങാടി നഗരസഭ. പൊതുജനാരോഗ്യത്തിന് ഹാനികരമായ മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഉപ്പിലിട്ട പദാര്‍ത്ഥങ്ങള്‍, അച്ചാറുകള്‍, ശീതളപാനിയങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം നഗരസഭയില്‍ നിക്ഷിപ്തമാണെന്ന് നഗരസഭ അറിയിച്ചു. തിരൂരങ്ങാടി നഗരസഭ പരിധിയില്‍ റംസാന്‍ വ്രതം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ നടത്തുന്ന വില്‍പ്പനകേന്ദ്രങ്ങള്‍ നിരോധിക്കുന്നതിനും ആയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും സൂചന പ്രകാരം ചേര്‍ന്ന നഗരസഭ...
Malappuram, Other

പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു ; പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍, പ്രതിഷേധം ശക്തം

മേലാറ്റൂര്‍ (മലപ്പുറം) : പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് തെക്കേക്കര ആലുങ്ങല്‍ മൊയ്തീന്‍കുട്ടി (36) ആണ് സ്റ്റേഷനില്‍ തളര്‍ന്നു വീണത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ 7ന് മരിച്ചു. ഹൃദയാഘാതമുണ്ടായതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പന്തല്ലൂരില്‍ വേല ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ഇന്നലെ വൈകിട്ട് 5നാണ് ഇയാള്‍ അടക്കം 7 പേരെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധം. സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അവശ്യപ്പെട്ട് പാണ്ടിക്കാട്ട് കോണ്‍ഗ്രസ് ...
Malappuram, Other

തിയേറ്ററിൽ യഥാസമയം എത്തിയിട്ടും സിനിമയുടെ ആദ്യഭാഗം കാണാൻ അവസരം നിഷേധിച്ചു ; 50,000 രൂപ പിഴയടക്കാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി

പെരിന്തൽമണ്ണ : തിയേറ്ററിൽ യഥാസമയം എത്തിയിട്ടും തുടക്കം മുതൽ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പെരിന്തൽമണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖിൽ എന്നിവർ ചേർന്ന് നൽകിയ ഹരജിയിലാണ് കമ്മിഷൻ ഉത്തരവ്. 2023 എപ്രിൽ 30ന് 'പൊന്നിയൻ സെൽവൻ 2' പ്രദർശനം കാണുന്നതിന് വൈകീട്ട് 6.45ന് പരാതിക്കാർ തിയേറ്ററിലെത്തി. എന്നാൽ ഏഴ് മണിക്ക് സിനിമ ആരംഭിക്കുമെന്ന് അറിയിച്ച സമയത്തും തിയേറ്ററിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. 10 മിനിട്ട് കഴിഞ്ഞാണ് പ്രവേശനം അനുവദിച്ചത്. തിയേറ്റർ വൃത്തിയാക്കുകയാണെന്നാണ് അറിയിച്ചത്. എന്നാൽ ഏഴ് മണിക്ക് തന്നെ തിയേറ്ററിൽ പ്രദർശനം തുടങ്ങിയിരുന്നു. പ്രതിഷേധം പ്രകടിപ്പിച്ചവരോട് തിയേറ്റർ അധികൃതർ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി പരാതിക്കാർ ബോധിപ്പിച്ചു....
Local news, Malappuram

സിഎഎ ഭേദഗതി : പരപ്പനങ്ങാടി കോടതി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി അഭിഭാഷകര്‍

പരപ്പനങ്ങാടി : സിഎഎക്കെതിരെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ (എഐഎല്‍യു) നേതൃത്വത്തില്‍ പരപ്പനങ്ങാടി കോടതി പരിസരത്ത് അഭിഭാഷകര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. അഭിഭാഷകര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിച്ചു. പരിപാടി എഐഎല്‍യു മലപ്പുറം ജില്ലാ ട്രഷറര്‍ അഡ്വക്കേറ്റ് കെ.സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ഒ.കൃപാലിനി അധ്യക്ഷയായി. പരിപാടിയില്‍ അഡ്വക്കേറ്റ് സി പി.മുസ്തഫ, അഡ്വക്കേറ്റ് സി.ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു....
Malappuram, Other

നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യരോഗങ്ങൾ പടരുവാൻ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. വേനൽകാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തിൽ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിർജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്. രോഗപ്രതിരോധത്തിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ഭക്ഷണപാനീയങ്ങളിൽ ഈച്ച, കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ...
Malappuram

പദ്ധതി വിഹിതം ചെലവഴിച്ചതിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത്, ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ തിരൂരങ്ങാടി ഒന്നാം സ്ഥാനത്ത്

മലപ്പുറം : ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2024-25 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സാങ്കേതിക പിഴവുകൾ കാരണം അംഗീകാരം നൽകാതെ മാറ്റിവെച്ചരുന്ന കോട്ടയ്ക്കൽ നഗരസഭ, മലപ്പുറം നഗരസഭ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്ക് കൂടി ജില്ലാ ആസൂത്രണ സമതി അംഗീകാരം നൽകിയതോടെയാണിത്. മൂർക്കനാട്, പുഴക്കാട്ടിരി, തവനൂർ, കോഡൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടേയും പെരുമ്പടപ്പ്, മങ്കട ബ്ലോക്ക് പഞ്ചായത്തുകളുടേയും 2023-24 വാർഷിക പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗവും ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. 43.93% ചെലവഴിച്ച് മലപ്പുറം ജില്ല സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്തുകളിൽ 53.24% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ...
Breaking news

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; കോടതിയെ സമീപിക്കുമെന്ന് ലീഗ്

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി നിലവിൽ വന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും...
Kerala

അടിവരയിട്ട് പറയുന്നു പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല ; ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം. വര്‍ഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്ന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലംവിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷാഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയഫലംവിദൂരവിഭാഗം എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍  നവംബര്‍ 2022, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. മൂല്യനിര്‍ണയ ക്യാമ്പ്അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022/  2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 19 മുതല്‍ 22 വരെ നടക്കും.വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022, 2023 വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-ന് തുടങ്ങും. പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ അതത് ക്യാമ്പുകളില്‍ ഹാജരാകണം. ക്യാമ്പ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ബി.ടെക്. ഒറ്റത്തവണ റഗുലര...
Accident, Breaking news

മുന്നിയൂർ പാറക്കടവിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

മുന്നിയൂർ : പാറക്കടവിൽ യുവാവിനെ വിടുനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് സ്വദേശി മണമ്മൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഇസ്മായിൽ (24) ആണ് മരിച്ചത്. മൃതദേഹം തിരുരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
Local news, Other

തിരൂരങ്ങാടി ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രൗഡോജ്വലമായ കൺവോക്കേഷൻ ചടങ്ങ്

തിരൂരങ്ങാടി : സ്കൂളിന്റെ പടിയിറങ്ങുന്ന നാലാം ക്ലാസ് കുട്ടികൾക്കായി ചന്തപ്പടി സ്കൂൾ ഒരുക്കിയ വർണ്ണാഭമായ കൺവോക്കേഷൻ ചടങ്ങ് ശ്രദ്ധേയമായി. പ്രത്യേക വസ്ത്രവും തൊപ്പിയും ധരിച്ചെത്തിയ കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറാബി സിപി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് സി എച്ച് അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടോമി മാത്യു സ്വാഗതവും റഹീന ഈ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും കൊണ്ട് സമ്പന്നമായിരുന്നു ചടങ്ങ്....
Local news

സമന്വയ വനിതാ വേദി സംഗമവും ബോധവൽക്കരണ ക്ലാസ്സും

സമന്വയ ഗ്രന്ഥശാല വനിതാവേദി സംഗമവും, ബോധവൽക്കരണ ക്ലാസ്സും ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിലർ സുമി പി.എസ് ഉദ്ഘാടനം ചെയ്തു. കുട്ടിയുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ വനിതാ പ്രവർത്തക സോഫിയ പി.പി ക്ലാസ് നയിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് റിയോൺ ആൻ്റണി. എൻ അധ്യക്ഷതയും വഹിച്ചു. ഗ്രന്ഥശാല കമ്മിറ്റിയംഗങ്ങളായ മധുസൂദനൻ പി , സുനിത്ത് കുമാർ . കെ, നിസാർ വെമ്പാല, മജീദ്. പി, എന്നിവർ സംബന്ധിച്ചു. ഗ്രന്ഥശാല സെക്രട്ടറി അനു ഘോഷ് . പി സ്വാഗതവും, വനിതാ വേദി കമ്മിറ്റിയംഗം ബിജില . കെ നന്ദിയും പറഞ്ഞു. വനിതാ വേദി ഭാരവാഹികളായി സെക്രട്ടറി ശ്രുതി എ.ടി, പ്രസിഡൻ്റ് വൈറുന്നിസ എം.പി, ജോ. സെക്രട്ടറി യായി സജിത കെ, വൈ. പ്രസിഡൻ്റായി മൈമൂന പി എന്നിവരെയും തിരഞ്ഞെടുത്തു....
error: Content is protected !!