Thursday, October 29

Author: tirurangaditoday

ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ മെഡിക്കല്‍ രേഖകള്‍ നല്‍കി ; ഭാര്യക്ക് 5 വര്‍ഷം തടവ്
National

ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ മെഡിക്കല്‍ രേഖകള്‍ നല്‍കി ; ഭാര്യക്ക് 5 വര്‍ഷം തടവ്

ചെന്നൈ: ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ വ്യാജ മെഡിക്കല്‍ രേഖകള്‍ ചമച്ച ഭാര്യയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഹൈക്കോടതി റെക്കോര്‍ഡ് ചെയ്തപ്പോഴാണ് സത്യാവസ്ഥ കോടതിയ്ക്ക് ബോധ്യപ്പെട്ടത്. കുട്ടിയുടെ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവും 6000 രൂപ പിഴയും പ്രത്യേക പോക്സോ കോടതി വിധിച്ചു. പോക്സോ കോടതി ജഡ്ജിയായ എം. രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്. ആറ് വര്‍ഷം മുമ്പാണ് മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. 2019 ആഗസ്റ്റ് 20ന് ഭര്‍ത്താവിനെതിരെയുള്ള കേസ് മദ്രാസ് കോടതി തള്ളിയിരുന്നു. ശേഷം പരാതി നല്‍കിയ സ്ത്രീയ്ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പോക്സോ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇവര്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാലമായിരുന്ന...
സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന് സ്റ്റേ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന് സ്റ്റേ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന്  സ്റ്റേ കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന്റെ ജനുവരി 15-ലെ വിജ്ഞാപന പ്രകാരമുള്ള തുടർ പ്രവർത്തങ്ങൾ ചാൻസിലറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിർത്തി വെച്ചതായി വരണാധികാരി അറിയിച്ചു.  പി.ആര്‍ 181/2024 സെനറ്റ് യോഗം കാലിക്കറ്റ് സർവകലാശാലാ വാർഷിക സെനറ്റ് യോഗം മാർച്ച് 24-ന് രാവിലെ 10.00 മണിക്ക് സെനറ്റ് ഹൗസിൽ ചേരും.  പി.ആര്‍ 182/2024 അംഗീകാരം റദ്ദാക്കി കാലിക്കറ്റ് സർവകലാശാലയിൽ 2015 - 2016 അക്കാദമികവർഷം അഫിലിയേറ്റ് ചെയ്തിരുന്ന കോഴിക്കോട് കുന്ദമംഗലത്തെ മലബാർ ടി.എം.എസ്. കോളേജ് ഓഫ് മാനേജ്‌മന്റ്  ആൻ്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ അംഗീകാരം സർവകലാശാലാ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ 2023 - 2024 അക്കാദമികവർഷം മുതൽ റദ്ദാക്കിയതായി രജിസ്ട്രാർ അറിയിച്ചു. പി.ആര്‍ 183/2024 പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ ...
മലപ്പുറം ജില്ലയില്‍ വ്യാപക വാഹനപരിശോധന : പിടിയിലായത് 483 വാഹനങ്ങള്‍
Malappuram

മലപ്പുറം ജില്ലയില്‍ വ്യാപക വാഹനപരിശോധന : പിടിയിലായത് 483 വാഹനങ്ങള്‍

മലപ്പുറം : ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 483 വാഹനങ്ങള്‍ക്കെതിരെ കേസ്. തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, ഏറനാട് എന്നിവിടങ്ങളിലാണ് വ്യാപക പരിശോധന നടന്നത്. കേസെടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് 9.6 ലക്ഷം രൂപ പിഴയീടാക്കി. ടാക്‌സ് അടയ്ക്കാതെയും ഫിറ്റ്‌നസ് ഇല്ലാതെയും സര്‍വീസ് നടത്തിയ 130 വാഹനങ്ങള്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടിയ 70 വാഹനങ്ങള്‍ക്കെതിരെയും സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ക്കെതിരെയും നടപടിയെടുത്തു. അമിതഭാരം കയറ്റി ഓടിയ ടിപ്പര്‍ ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ചരക്കുവാഹനങ്ങള്‍ കേന്ദ്രീകരിച്ച് ഈ ആഴ്ച ജില്ലയിലാകെ വ്യാപക പരിശോധന നടത്തും. നിയമലംഘനം നടത്തി ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും....
സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മൂന്നിയൂര്‍ പഞ്ചായത്ത് ബജറ്റ്
Local news, Other

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മൂന്നിയൂര്‍ പഞ്ചായത്ത് ബജറ്റ്

മൂന്നിയൂര്‍: സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാതല സൗകര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കി മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് 2024 - 2025 ലെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍. എം. സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ എഫ്എച്ച് സി യില്‍ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍ സ്ഥാപിക്കുകയും എല്‍.എഫ്. ടി. ആര്‍.എഫ്. ടി, എഫ്. എല്‍. ടി തുടങ്ങിയ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ പ്രവര്‍ത്തിക്കുന്ന ലാബ് സൗകര്യം ഒരുക്കും. ഇതിലേക്കുള്ള ടെക്‌നിഷ്യനെ പഞ്ചായത്ത് നിയമിക്കും. പരിരക്ഷ പാലിയേറ്റീവിന് രണ്ടാമത്തെ യൂണിറ്റ് തുടങ്ങും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരത്തിന് 50 ലക്ഷം വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 5 കോടി നീക്കിവെച്ചു. റോഡ് വികസനത്തിന് നാല് ക...
മലപ്പുറത്ത് പട്ടാപ്പകല്‍ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു
Malappuram, Other

മലപ്പുറത്ത് പട്ടാപ്പകല്‍ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു

മലപ്പുറം: പട്ടാപ്പകല്‍ മുറ്റത്ത് ചെടി നനയ്ക്കുകയായിരുന്ന വയോധികയുടെ പിറകില്‍ നിന്ന് മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു. വെളിയങ്കോട് പഴഞ്ഞി റേഷന്‍ കടക്ക് സമീപം പിലാക്കല്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍ പരിച്ചൂമ്മയുടെ മൂന്നര പവന്റെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയില്‍ കിട്ടിയുള്ളു. മാല പറിച്ചതോടെ വയോധിക നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയല്‍വാസികള്‍ ഓടിയെത്തി മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത ഷര്‍ട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നതായി അയല്‍വാസികള്‍ കണ്ടതായി പറയുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്....
ഇത് സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടി ; കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി
Kerala, National

ഇത് സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടി ; കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്തര്‍മന്തറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. സംസ...
സുഹൃത്തിന് നൽകാനെന്നു പറഞ്ഞു ഏൽപ്പിച്ച ബീഫ് പൊതിക്കുള്ളിൽ കഞ്ചാവ്, പ്രവാസി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
Gulf

സുഹൃത്തിന് നൽകാനെന്നു പറഞ്ഞു ഏൽപ്പിച്ച ബീഫ് പൊതിക്കുള്ളിൽ കഞ്ചാവ്, പ്രവാസി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കൊണ്ടോട്ടി: ഗൾഫിലേക്ക് പോകുന്ന സുഹൃത്തിൻ്റെ കയ്യിൽ മറ്റൊരു സുഹൃത്തിന് നൽകാൻ എന്നു പറഞ്ഞ ഇറച്ചി പാക്കറ്റിനുള്ളിൽ കഞ്ചാവ്. പൊതി ഏൽപ്പിച്ച ഒമാനൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ.ഷമീമിനെ (23) ആണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കേസിനാസ് പദമായ സംഭവം. പ്രവാസിയായ ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെ ഗൾഫിലുള്ള സുഹൃത്തിന് നാട്ടിലുള്ള സുഹൃത്ത് തന്ന മാംസപ്പൊതി സംശയം തോന്നിയതിനാൽ അഴിച്ച് നോക്കിയപ്പോഴാണ് പ്ലാസ്റ്റിക്ക് പാക്കിൽ നന്നായി പ്ലാസ്റ്ററിട്ട് ഒട്ടിച്ച വസ്തു കാണാനിടയായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടത്. സംഭവം അറിഞ്ഞ ഉടനെ യാത്രക്കാരൻ വാഴക്കാട് സ്റ്റേഷനിൽ പരാതി നൽകി.തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഗൾഫിലേക്ക് പോയി. കുവൈറ്റ് എയർ പോട്ടിൽ, സംഭവം പാളിയതറിയാതെ നേരത്തെ പറഞ്ഞ...
യുവത്വം നിര്‍വചിക്കപ്പെടുന്നു ; കേരളാ യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ മലപ്പുറത്ത് ; പതിനഞ്ച് സെഷനുകള്‍ക്കായി വേദി ഒരുങ്ങി
Malappuram, Other

യുവത്വം നിര്‍വചിക്കപ്പെടുന്നു ; കേരളാ യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ മലപ്പുറത്ത് ; പതിനഞ്ച് സെഷനുകള്‍ക്കായി വേദി ഒരുങ്ങി

മലപ്പുറം: യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10, 11 ( ശനി, ഞായര്‍ ) ദിവസങ്ങളില്‍ മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുവാക്കളുടെ കര്‍മ്മശേഷിയെ സമൂഹത്തിനും കുടുംബത്തിനും രാഷ്ട്രത്തിനും ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തമാക്കും വിധമുള്ള ധൈഷണികവും വൈജ്ഞാനികവുമായ പതിനഞ്ച് സെഷനുകളാണ് കോണ്‍ഫറന്‍സില്‍ സംവിധാനിച്ചിരിക്കുന്നതെന്നും അതിനായി വിശാലമായ നഗരി ഒരുങ്ങിയെന്നും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ വിദഗ്ദരും പണ്ഡിതരും നേതൃത്വം നല്‍കുമെന്നും ആദ്യ ദിവസം ഡല്‍ഹിയിലെ ജാമിഅ: സനാബില്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് റഹ് മാനി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. യൗവനം സുന്ദരമാക്കുന്നത്, പുരോഗമന ജാഹിലിയ്യത്ത്, മുജാഹിദ് യുവത തെളിയിച്ച വിളക്കുകള്‍, ഇന്ത്യ വീണ്ടെടു...
തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം തുടങ്ങി
Local news

തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം തുടങ്ങി

തിരൂരങ്ങാടി : നഗരസഭ വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം തുടങ്ങി. തൃക്കുളം ഗവ സ്കൂളിൽ വെച്ച് ആദ്യ ഘട്ടത്തിൽ 24 മുതൽ 32 വരെയും 8 മുതൽ 11 വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, സി.പി ഇസ്മായിൽ, സോന രതീഷ്, ഇ.പി ബാവ, സി പി സുഹ്റാബി, വെറ്റിനറി ഡോക്ടർ തസ്ലീന, അരിമ്പ്ര മുഹമ്മദലി, സി,എച്ച് അജാസ്, ജാഫർ കുന്നത്തേരി 'പി.ടിഹംസ, സി എം സൽമ, ആബിദ റബീഅത്ത്, വഹീദ ചെമ്പ, കക്കടവത്ത് അഹമ്മദ് കുട്ടി, സുമേഷ് നേതൃത്വം നൽകി...
വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് പി.എച്ച്.ഡി. നല്‍കാന്‍ കാലിക്കറ്റ്
Other, university

വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് പി.എച്ച്.ഡി. നല്‍കാന്‍ കാലിക്കറ്റ്

വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് ഗവേഷണ ബിരുദം (പി.എച്ച്.ഡി.) നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല. ഇതുള്‍പ്പെടെ ഗവേഷണ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാകുന്ന ' ഗവേഷണ നിയമാവലി 2023 ' അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. അടുത്ത പി.എച്ച്.ഡി. പ്രവേശനം മുതല്‍ പുതിയ നിയമാവലി ബാധകമാകും. നാലുവർഷ ബിരുദം നടപ്പാക്കുമ്പോൾ ഹോണേഴ്‌സ് ഡിഗ്രിയ്‌ക്കൊപ്പം ഗവേഷണത്തിന് കൂടി പ്രാധാന്യം നൽകുന്നത് കണക്കിലെടുത്ത് യു.ജി. പഠനവകുപ്പുകളുള്ള അഫിലിയേറ്റഡ് കോളേജുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഗവേഷണ കേന്ദ്രങ്ങള്‍ അനുവദിക്കും. പ്രധാന മാറ്റങ്ങള്‍ നാക് എ ഗ്രേഡുള്ള സ്വാശ്രയ കോളേജുകളിൽ നിബന്ധനകള്‍ക്ക് വിധേയമായി ഗവേഷണ കേന്ദ്രങ്ങള്‍ അനുവദിക്കും. സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗവേഷണ കേന്ദ്രം അനുവദിക്കും.   സ്വാശ്രയ കോളേജുകളിലെ അധ്യാപകര്‍ക്ക് യോഗ്യതയും മറ...
സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
Other, university

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോഫി ഷോപ്പ് കാലിക്കറ്റ് സർവകലാശാല ടാഗോർ നികേതൻ കെട്ടിടത്തിൽ ഒരു വർഷത്തേക്ക് കോഫി ഷോപ്പ് നടത്തുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷ ഫോറം സർവകലാശാല ഭരണ വിഭാഗത്തിലെ ആസൂത്രണവിഭാഗം കാര്യാലയത്തിൽ നിന്നും ഫെബ്രുവരി 12 മുതൽ 24 വരെ ലഭ്യമാകുന്നതാണ്. പി.ആര്‍ 173/2024 സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം കാലിക്കറ്റ് സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോ പി.എസ്.സി. നടത്തുന്ന എൽ.ഡി.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോൺ നമ്പർ, വാട്സാപ്പ് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ ഫെബ്രുവരി 14-നു മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കുക. ഫോൺ:- 9388498696,7736264241. പി.ആര്‍ 174/2024 ടോക്കൺ രജിസ്‌ട്രേഷൻ  വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം ...
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സൗജന്യ പരീക്ഷാ പരിശീലനം മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 12 നകം മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. 2023 ല്‍ നടത്തിയ മത്സര പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0483 2734904. ------------------- അപേക്ഷ ക്ഷണിച്ചു അരീക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു / ഐ.ടി.ഐ / ഡിപ്ലോമ / ബി.ടെക് ആണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590539062. -------------------- കെല്‍ട്രോണിന്റെ എറണാകുളം സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 20നകം അപേക്ഷി...
പ്രവാസികള്‍ക്കായി സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു ; കേരളത്തെ സംരംഭകത്വ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പി.ശ്രീരാമകൃഷ്ണന്‍
Local news, Malappuram, Other

പ്രവാസികള്‍ക്കായി സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു ; കേരളത്തെ സംരംഭകത്വ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പി.ശ്രീരാമകൃഷ്ണന്‍

മലപ്പുറം : നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന ശില്‍പശാല നോര്‍ക്കാ റൂട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ സംരംഭകത്വ സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് വിവിധ പദ്ധതികളിലൂടെ സര്‍ക്കാറും നോര്‍ക്കാ റൂട്‌സും ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസി പുരധിവസ പദ്ധതിയിലൂടെ 1200 പ്രവാസി സംരഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞു. നിതാഖാത് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി തുടക്കം കുറിച്ച പദ്ധതിയില്‍ നാളിതുവരെ 7000 ത്തോളം സംരംഭങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 400 കോടി മൂലധന നിക്ഷേപവും 106 കോടി രൂപ പ്രവാസി സംരംഭകര്‍ക്ക് സബ്‌സിഡി ഇ...
ഊട്ടിയില്‍ നവീകരണത്തിനിടെ കെട്ടിടം തകര്‍ന്ന് വീണ് ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
National, Other

ഊട്ടിയില്‍ നവീകരണത്തിനിടെ കെട്ടിടം തകര്‍ന്ന് വീണ് ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഊട്ടി : ഊട്ടിക്ക് സമീപം ലവ് ഡെയില്‍ ഗാന്ധി നഗറില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഒരു ഭാഗം തകര്‍ന്നു വീണ് ഏഴ് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. 4 തൊഴിലാളികള്‍ ഗുരുതര പരുക്കോടെ ചികിത്സയിലാണ്. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍ പെട്ടത്. ഷക്കീല (30), സംഗീത(35), ഭാഗ്യം (36), ഉമ(35), മുത്തു ലക്ഷ്മി (36), രാധ (38)എന്നിവരാണ് മരിച്ചത്. ഒരാളുടെ പേര് വ്യക്തമല്ല. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു. 15 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. എഴു പേര് രക്ഷപ്പെട്ടു....
സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Kerala

സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ : വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സ്ലാബിടാതെ തുറന്നു കിടന്ന ഓടയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ അബൂ താഹിര്‍(22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അബൂ താഹിര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന പരക്കാട് സ്വദേശിയായ അനസിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലേക്ക് പോയി ഇടിച്ചു. തുടര്‍ന്ന് റോഡരികിലെ സ്ലാബിട്ട് മൂടാത്ത കലുങ്കിന്റെ കുഴിയില്‍ വീഴുകയായിരുന്നു. അതേസമയം, സംഭവത്തില്‍ കരാര്‍ കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി....
പോക്സോ കേസില്‍ പ്രതിയായ വെന്നിയൂര്‍ സ്വദേശിയെ വെറുതെ വിട്ടു
Local news, Other

പോക്സോ കേസില്‍ പ്രതിയായ വെന്നിയൂര്‍ സ്വദേശിയെ വെറുതെ വിട്ടു

പരപ്പനങ്ങാടി : പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു. വെന്നിയൂര്‍ കപ്രാട് സ്വദേശി മുളമുക്കി ഷൈജു (42) വിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി സ്‌പെഷ്യല്‍ ജഡ്ജ് എ. ഫാത്തിമ ബീവി വെറുതേ വിട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് കൂട്ടിക്കൊണ്ടുപോയി മുറിക്കകത്ത് വെച്ച് പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചതായും കുട്ടിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും പിന്നീട് മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ തിരൂരങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. കുട്ടിയേയും സാക്ഷികളെയും പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ വിസ്താരം ചെയ്തതില്‍ ഇവരുടെ മൊഴികള്‍ പ്രതി കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്നതിന് പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കുവേണ്ടി പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനായ കെ.കെ. സുനില്‍...
ഊരകത്തെ അനധികൃത ക്വാറിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന ; തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു, ലോറികളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു
Local news, Other

ഊരകത്തെ അനധികൃത ക്വാറിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന ; തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു, ലോറികളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

വേങ്ങര : ഊരകത്ത് അനധികൃത ക്വാറിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ഊരകം മലയിലെ ചെരുപ്പടി ആലക്കാടില്‍ അനധികൃത കരിങ്കല്‍ ക്വാറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്വാറിയില്‍ നിന്നും വാഹനങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പോലീസ് പരിശോധനക്കെത്തുന്നത് കണ്ട് ക്വാറിയിലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു. ഉടമ മുഹമ്മദ് റിഷാദിനെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ആലക്കാടില്‍ അനധികൃത കരിങ്കല്‍ ക്വാറിയില്‍ ജില്ലാ പോലീസ് മേധവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വേങ്ങര പൊലീസും സ്ഥലത്തെത്തിയിരുന്നു. എസ്‌കവേറ്റര്‍, നാലു ലോറികള്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ബോംബ് സ്‌ക്വാഡ് എത്തിയാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയത്. ...
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു കടന്നു കളഞ്ഞു : ഒളിവില്‍ പോയ തിരൂര്‍ സ്വദേശി പിടിയില്‍
Local news, Malappuram

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു കടന്നു കളഞ്ഞു : ഒളിവില്‍ പോയ തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ തിരൂര്‍ സ്വദേശി പിടിയില്‍. തിരൂര്‍ സ്വദേശി പള്ളിയാലില്‍ സബീര്‍ (33) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ വിദേശത്തേക്ക് കടന്ന പ്രതിയെ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 2019 ലാണ് കേസിനാസ്പദമായ സംഭവം.ആലപ്പുഴ സ്വദേശിനിയുമായി സൗഹൃദത്തിലായ ഇയാള്‍ 2019 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ യുവതി ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞതോടെ സബീര്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് രാജ്യം വിടുകയുമായിരുന്നു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതറിയാതെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എയര്‍പോര്‍ട്ട് ഉദ്യോഗസ്...
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി
Local news

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ ഗ്രാമസഭ ഗുണഭോകൃത ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ വിതരണം ആരംഭിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ നിനു രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചറൽ അസിസ്റ്റൻ്റ് ഓഫീസർ അദീപ എ സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്ത ഗ്രാമസഭയിൽ അപേക്ഷ നൽകിയവർക്കാണ് തക്കാളി,മുളക്, വഴുതന തൈകളാണ് കൃഷിഭവൻവഴി വിതരണം ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്....
സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്നിനോട് അവഗണന ; ആര്‍ ജെ ഡി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു
Local news

സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്നിനോട് അവഗണന ; ആര്‍ ജെ ഡി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു

വള്ളിക്കുന്ന് : ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ടു വെച്ച കേരള ബജറ്റില്‍ വള്ളിക്കുന്ന് മണ്ഡലം അവഗണിക്കപ്പെട്ടതില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി ) വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് ഫണ്ട് പിടിച്ചു വാങ്ങുന്ന കാര്യത്തില്‍ മണ്ഡലം എം എല്‍ എയുടെ ഗുരുതരമായ ജാഗ്രതക്കുറവ് അവഗണനക്ക് ആക്കം കൂട്ടിയതായും യോഗം അഭിപ്രായപ്പെട്ടു. നിലവിലെ നല്ല കെട്ടിടങ്ങള്‍ പോലും പൊളിച്ചു മാറ്റിയത് മൂലം ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലായ പെരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പുതിയ കെട്ടിടത്തിന് ഫണ്ട് വെക്കാതിരുന്നത് മൂലം ആറോളം പഞ്ചായത്തുകളില്‍ നിന്ന് ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സക്കെത്തി ബുദ്ധിമുട്ടുകയാണ്.നിലവില്‍ 36 കോടി കിഫ്ബി ഫണ്ടുള്ള കടക്കാട്ടുപാറ ആലുംകടവ് റഗുലേറ്റര്‍ പദ്ധതിക്ക് ആവശ്യമായ ഫണ്ട് വെച്ചിരുന്നെങ്കില്‍ ആ വി...
സംരംഭത്തില്‍ കുതിച്ച് മലപ്പുറം ; ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ആരംഭിച്ചത് 8494 സംരംഭങ്ങള്‍
Malappuram

സംരംഭത്തില്‍ കുതിച്ച് മലപ്പുറം ; ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ആരംഭിച്ചത് 8494 സംരംഭങ്ങള്‍

മലപ്പുറം : സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'സംരംഭക വര്‍ഷം' പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം മലപ്പുറം ജില്ലയില്‍ ആരംഭിച്ചത് 8494 സംരംഭങ്ങള്‍. 2023 മാര്‍ച്ച് മുതല്‍ 2024 ജനുവരി 31 വരെയുള്ള കണക്കാണിത്. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 619.45 കോടി രൂപയുടെ നിക്ഷേപവും 19,472 തൊഴിലവസരങ്ങളുമാണ് സൃഷ്ടിച്ചത്. വിവിധ പദ്ധതികളിലായി 285 യൂണിറ്റുകള്‍ക്കായി 439.08 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും നല്‍കി. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭകര്‍ക്ക് മാത്രമായുള്ള പി.എം.എഫ്.എം.ഇ പദ്ധതിയില്‍ 212 യൂണിറ്റുകള്‍ക്കാണ് സഹായം നല്‍കിയത്. ഇതില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് മലപ്പുറം ജില്ലയ്ക്ക്. കഴിഞ്ഞ സംരംഭക വര്‍ഷത്തിലും (202223 സാമ്പത്തിക വര്‍ഷം) മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ജില്ലയ്ക്ക് സാധിച്ചിരുന്നു. 12,428 സംരംഭങ്ങളാണ് ഈ കാലയളവില്‍ ജില്ലയില്‍ ആരംഭിച്ചത്....
ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 നിയമനം
Job

ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 നിയമനം

വള്ളിക്കുന്ന് അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒഴിവുള്ള ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടികാഴ്ച 12/02/2024 നു തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസില്‍ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ് യോഗ്യത ഡോക്ടര്‍ : എംബിബിഎസ് , കൂടാതെ ടിസിഎംസി രജിസ്ട്രഷനും ജെപിഎച്ച്എന്‍ ഗ്രേഡ് 2 : ഗവണ്‍മെന്റ് അഗീകൃത എഎന്‍എം, ജിഎന്‍എം...
ചേലേമ്പ്ര പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്, ഇനി സമീറ ടീച്ചര്‍ നയിക്കും
Local news, Other

ചേലേമ്പ്ര പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്, ഇനി സമീറ ടീച്ചര്‍ നയിക്കും

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മൂന്നാം വാര്‍ഡ് മെമ്പര്‍ ടിപി സമീറ ടീച്ചറെ മുസ്ലിം ലീഗ് തിരഞ്ഞെടുത്തു. രാവിലെ 11 മണിക്ക് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ചാണ് കൗണ്‍സില്‍ നടന്നത്. യുഡിഎഫിന്റെ 10 വോട്ടുകള്‍ നേടിയാണ് സമീറ ടീച്ചറുടെ ജയം, ഉദയകുമാരി എല്‍ഡിഎഫിലെ 5 വോട്ടുകള്‍ നേടി. ബിജെപി ഇലക്ഷന്‍ ബഹിഷ്‌കരിച്ചു. യുഡിഎഫിലെ മുന്‍ധാരണ പ്രകാരം ആദ്യ മൂന്നുവര്‍ഷം ഒന്നാം വാര്‍ഡ് മെമ്പര്‍ ജമീല ടീച്ചര്‍ക്കും ബാക്കി രണ്ടുവര്‍ഷം സമീറ ടീച്ചര്‍ക്കും ആയിരുന്നു. അവസാന രണ്ട് വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിനും എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 16ന് പ്രസിഡന്റ് ആയിരുന്ന ജമീല ടീച്ചറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സമീറ ടീച്ചറും രാജിവെക്കുകയായിരുന്നു. അവര്‍ രാജിവെച്ച് ഒഴിവിലേക്ക് ആണ് ഇന്ന് പ്രസിഡന്റായി സമീറ ടീച്ചറെ തിരഞ്ഞെടുത...
സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാരുടെ വേതനപരിഷ്‌കരണം ; ലേബര്‍ കമ്മീഷണര്‍ മുമ്പാകെ നടന്ന ചര്‍ച്ചയിലും തീരുമാനം ആയില്ല
Malappuram, Other

സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാരുടെ വേതനപരിഷ്‌കരണം ; ലേബര്‍ കമ്മീഷണര്‍ മുമ്പാകെ നടന്ന ചര്‍ച്ചയിലും തീരുമാനം ആയില്ല

സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാരുടെ വേതനപരിഷ്‌കരണം സംബന്ധിച്ച് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ മുമ്പാകെ എറണാകുളത്ത് വച്ച് നടന്ന ചര്‍ച്ചയിലും തീരുമാനം ആയില്ല. ആവശ്യപ്പെട്ട വര്‍ദ്ധനവിന് ഉടമകള്‍ തയ്യറാവാത്തതിനാല്‍ ഫെയര്‍വേജസും മറ്റ് തൊഴിലാളിക്ഷേമ നിയമങ്ങളും നടപ്പിലാക്കാനവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍ അറിയിച്ചു. ഇതോടൊപ്പം കേരള തൊഴില്‍ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടിയുടെ മുമ്പാകെ അന്തിമമായ് ഒരു ചര്‍ച്ചകൂടെ നടത്താനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കുമെന്നും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. 306 സിലിണ്ടറുകള്‍ കയറ്റിയഇടത്ത് 360 സിലിണ്ടറുകള്‍ കയറ്റുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും നികത്തുന്ന രീതിയിലുള്ള വര്‍ദ്ധനവ് ന്യായമായും ഉണ്ടാകേണ്ടതാണ്. എന്നാല്‍ 2022 ഡിസംബറില്‍ കാലാവധി അവസാനിച്ച കരാര്‍ പുതുക്കാന്‍ തയ്യാറാവാതെ അനിശ്ചി...
എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിക്കും ; മന്ത്രി ജെ. ചിഞ്ചുറാണി
Malappuram, Other

എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിക്കും ; മന്ത്രി ജെ. ചിഞ്ചുറാണി

മലപ്പുറം : വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ വികസന ബ്ലോക്കുകളിലും രാത്രിയിലും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 152 ബ്ലോക്കുകളില്‍ 29 ഇടങ്ങളിലേക്ക് ഇതിനകം വെറ്ററിനറി ആംബുലന്‍സുകള്‍ നല്‍കി കഴിഞ്ഞു. മലപ്പുറം ജില്ലയിലേക്ക് രണ്ടെണ്ണം അനുവദിച്ചു. പുതിയ ബജറ്റില്‍ ഇതിനായി 17 കോടി വകയിരുത്തിയിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ബ്ലോക്കുകളിലും ആംബുലന്‍സ് എത്തും. കര്‍ഷകര്‍ക്ക് 1962 നമ്പറില്‍ കാള്‍ സെന്ററില്‍ വിളിച്ചാല്‍ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ ക്ഷീര കര്‍ഷക സംഗമം - ജീവനീയം എടക്കര മുണ്ടയിലെ സെലിബ്രേഷന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് 131 കോടി ചെലവില്‍ മില്‍മയുടെ പാല്‍പൊടി...
തിരൂരങ്ങാടി നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമാക്കി നഗരസഭ
Local news

തിരൂരങ്ങാടി നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമാക്കി നഗരസഭ

തിരൂരങ്ങാടി : നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമായി ആഘോഷിച്ചു. നഗരസഭ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച 12 പേരെ നഗരസഭ മൊമെന്റോ നല്‍കി ആദരിച്ചു. ഹരിത കര്‍മ്മ സേനക്കുള്ള പുതിയ യൂണിഫോം വിതരണം ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സുലൈഖ കാലൊടി നിര്‍വ്വഹിച്ചു. ആരോഗ്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എം. അബ്ദുറഹ്‌മാന്‍ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്, ഇ പി, ബാവ, സിപി, സുഹ്റാബി, എച് ഐ മാരായ സുരേഷ്, മുഹമ്മദ് റഫീഖ്, കണ്‍സോര്‍ഷ്യംഭാരവാഹികളായ റൈഹാനത്ത്, സരോജിനി എന്നിവര്‍ സംസാരിച്ചു. ശേഷം ഹരിത കര്‍മ്മ സേന അംഗങ്ങളും കൗണ്‍സിലര്‍മാരും ജീവനക്കാരും അവതരിപ്പിച്ച കലാ വിരുന്നും ശ്രദ്ധേയമായി....
കുറ്റിപ്പാലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു
Accident

കുറ്റിപ്പാലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു

എടപ്പാള്‍ : വട്ടംകുളം കുറ്റിപ്പാല എസ്.വി.ജെ.ബി.സ്കൂള്‍ ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. എല്‍.ഐ.സി.ഏജന്റും സാംസ്കാരിക പ്രവര്‍ത്തകനുമായവട്ടംകുളം തൈക്കാട് സുന്ദരന്‍ (52), പാലക്കാട് കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ കിഴക്കൂട്ടു വളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അലി (35) എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം....
എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല ; മലപ്പുറം സ്വദേശിക്ക് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്
Malappuram

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല ; മലപ്പുറം സ്വദേശിക്ക് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം : വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് ഗുരുതരമായ പരുക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. അപകട സമയത്ത് എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതമുള്ളതായിരുന്നു അപകടമെന്നും...
കേബിൾ ടിവി ഓപ്പറേറ്റേഴ്സ്  അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ;  സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് നാളെ
Local news

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ; സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് നാളെ

തിരൂരങ്ങാടി : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി 7 ന് സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് ചെമ്മാട് കോഴിക്കോട് റോഡിലെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂർണമെന്റിൽ കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച പ്ലെയേഴ്സ് അണിനിരക്കുമെന്നും ഫെബ്രുവരി 7 കൃത്യം ആറുമണി മുതൽ 11 മണി വരെ നടക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളതെന്നും സംഘാടകര് പറഞ്ഞു. കേരളം തമിഴ്നാട് കർണാടക മാത്രമല്ല ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ പോലും കഴിവ് തെളിയിച്ച ഗണേഷ് കുമാർ കലേരസൻ ഷിജാസ് ഹരി ലോകേഷ് സൂര്യ അതുൽ അമ്പിളി ദീപക് അംജദ് ഷാനു നിസാം അരുൺ ശരത് ഹാറൂൺ രാജേഷ് ഷാമിൽ അഭിരാം വിനീത് സാരംഗ് എന്നീ പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. പരിപാടി മലപ്പുറം ജില്ലാ കലക്ടർ വിനോദ് ഐഎഎസ...
നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദപ്രോഗ്രാം നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല ; കേരളത്തില്‍ ആദ്യം നിയമാവലി തയ്യാറാക്കിയത് കാലിക്കറ്റ്
Other, university

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദപ്രോഗ്രാം നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല ; കേരളത്തില്‍ ആദ്യം നിയമാവലി തയ്യാറാക്കിയത് കാലിക്കറ്റ്

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളുടെ നിയമാവലി അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ച കേരളത്തിലെ ആദ്യ സര്‍വകലാശാലയായി കാലിക്കറ്റ്. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോര്‍-ഇയര്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാംസ് (സി.യു.എഫ്.വൈ.യു.ജി.പി.) റഗുലേഷന്‍സ് 2024 അവതരിപ്പിച്ചത്. ചെറിയ തിരുത്തലുകളോടെ നിയമാവലിക്ക് യോഗം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴില്‍ ലഭ്യതയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാകും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് സര്‍വകലാശാലകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയെന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം മുതല്‍ കാലിക്കറ്റിന് കീഴിലെ അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ക്കെല്ലാം പുതിയ നിയമാവലി ബാധകമാകും. ഇന്റഗ്രേറ്റഡ് ബിരുദപാഠ്യപദ്ധതി രൂപവ...