പുനഃപ്രവേശന അപേക്ഷ, റഗുലർ സപ്ലിമെന്ററി – ഹാൾടിക്കറ്റ് ; കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകള്
പ്രൊജക്റ്റ് സമർപ്പിക്കണം
കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബി.എ. / ബി.എസ് സി. / ബി.കോം. (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ അവരുടെ പ്രൊജക്റ്റ് വർക്കുകൾ ആറാം സെമസ്റ്റർ സെമസ്റ്റർ പരീക്ഷാ രജിസ്ട്രേഷൻ പ്രിന്റൗട്ട് സഹിതം 25-ന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ വിദൂര വിദ്യാഭ്യാസ വിഭാഗം കാര്യാലയത്തിൽ ലഭ്യമാക്കേണ്ടാതാണ്. വിലാസം:- ദി ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ - 673 635, ഫോൺ:- 0494 2400288, 2407356.
പി.ആര് 165/2024
പുനഃപ്രവേശന അപേക്ഷ
കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗത്തിനു കീഴിൽ എം.എ. അറബിക്, എം.എ. ഇക്കണോമിക്സ്, എം.എ. ഹിസ്റ്ററി, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ....



























