മ്യൂസിയങ്ങളുടെ സംരക്ഷണത്തിനും പരിപാലത്തിനും മ്യൂസിയം മാനേജ്മെന്റ് കമ്മറ്റികള്‍ രൂപീകരിക്കും ; മന്ത്രി അഹമദ് ദേവര്‍കോവില്‍
തിരൂരങ്ങാടി : മ്യൂസിയങ്ങളുടെ സംരക്ഷണത്തിനും പരിപാലത്തിനും സര്‍ക്കാര്‍ ആശുപത്രികളിലെ എച്ച്.എം.സി മാതൃകയില്‍ മ്യൂസിയം മാനേജ്മെന്റ് കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഇത്തരത്തിലുള്ള സാമൂഹിക നിരീക്ഷണ സംവിധാനം ആദ്യമായി മലപ്പുറം ജില്ലാ പൈതൃക മ്യൂസിയത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ഈ സംവിധാനത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ പൈതൃകമ്യൂസിയം തിരൂരങ്ങാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനിച്ച മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി കമ്പനിപ്പട്ടാളത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മഹത് വ്യക്തികളുടെ ഓര്‍മ്മകള്‍ നിലിനില്‍ക്കുന്ന ഇടമാണ് ജില്ലാ മ്യൂസിയമാക്കി വികസിപ്പിച്ച തിരൂരങ്ങാടി ഹജൂര്‍കച്ചേരി. ഹജൂര്‍ കച്ചേരിയും ...

