കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകള്
അന്തര്‍ കലാലയ അത്ലറ്റിക് മീറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍ കലാലയ അത്ലറ്റിക് മീറ്റ് 6, 7, 8 തീയതികളില്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. 250-ഓളം കോളേജുകളില്‍ നിന്നായി 2000-ത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും. 6-ന് രാവിലെ 6.30-ന് മത്സരങ്ങള്‍ തുടങ്ങും. വൈകീട്ട് 4 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് മീറ്റ് ഉദ്ഘാടനം ചെയ്യും. കായിക രംഗത്തെ പ്രമുഖരും മുന്‍ ദേശീയ അന്തര്‍ദേശീയ താരങ്ങളും സിണ്ടിക്കേറ്റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. മാര്‍ച്ച് പാസ്റ്റും ബാന്റ് മേളവും കലാപരിപാടികളും അരങ്ങേറും. പി.ആര്. 1533/2023
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗം പ്രൊഫസര്‍ ഡോ. ജോസ് ടി. പുത്തൂര്‍ പ്രിന്‍സിപ്പല്‍ ഇന്വസ്റ്റിഗേറ്ററായുള്ള ഡി.എസ്.ടി.-എസ്.ഇ.ആര്.ബി.-എസ്.യു.ആര്.ഇ. പ്രൊജക്ടില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്...




























