Saturday, July 4

Author: tirurangaditoday

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ എങ്ങനെയൊക്കെ ഇടണം, ഇടാന്‍ പാടില്ല ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Information, Kerala, Other

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ എങ്ങനെയൊക്കെ ഇടണം, ഇടാന്‍ പാടില്ല ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാന്‍ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. നമ്മള്‍ വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇന്‍ഡിക്കേറ്ററുകള്‍. നേരത്തെ ഹാന്‍ഡ് സിഗ്‌നലുകള്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇന്‍ഡിക്കേറ്റര്‍ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇന്‍ഡിക്കേറ്റര്‍ ഇട്ടിരിക്കും. തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍...
Other

അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നറിയണോ?

നിങ്ങൾ നിൽക്കുന്നത് ഏതു സ്റ്റേഷൻ പരിധിയിൽ ആണെന്നും നിങ്ങൾക്ക് സമീപമുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാൻ ഇനി കൺഫ്യൂഷൻ വേണ്ട. കേരള പോലീസിന്റെ പോൽ ആപ്പിലൂടെ ഇതറിയാൻ സാധിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌ത്‌ ഈ സേവനം പ്രയോജനപ്പെടുത്താം. ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യുക. അതിനുശേഷം Nearest police station ഓപ്ഷനിൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാവുന്നതാണ്. അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷൻ പരിധിയിൽ ആണെന്ന് Jurisdiction Police Station ഓപ്ഷൻ മുഖാന്തരം മനസ്സിലാക്കാവുന്നതാണ്. സ്റ്റേഷൻ പരിധി തിരിച്ചറിഞ്ഞു വേഗത്തിൽ പരാതി സമർപ്പിക്കുന്നതിനും പോലീസിന്റെ സഹായം ലഭിക്കുന്നതിനും ആപ്പിലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് ....
Kerala, Other

ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് ബെവ്‌കോ ഔട്ട് ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം: കേരളത്തില്‍ ഉത്രാട ദിനത്തില്‍ ബെവ്‌കോ ഔട്ട് ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ മദ്യവില്‍പനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഉണ്ടായിരിക്കുന്നത്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ബെവ്‌കോയുടെ സംസ്ഥാനത്തെ 4 ഔട്ട്ലെറ്റുകളിലെ വില്‍പന ഒരു കോടി കവിഞ്ഞു. ചേര്‍ത്തല കോര്‍ട്ട് ജങ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വന്‍ വില്‍പന ഉണ്ടായി. അന്തിമ വിറ്റുവരവ് കണക്ക് വരുമ്പോള്‍ , വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്കൊ എംഡി അറിയിച്ചു. വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോ എംഡി പറയുന്നത്....
Kerala, Local news, Malappuram, Other

പി.എസ്.സി പരിശീലനം ആരംഭിച്ചു

തിരൂരങ്ങാടി : യൂണിറ്റി ഫൗണ്ടേഷൻ, തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഘടന, എം.എസ്.എസ് യൂത്ത് വിംഗ് എന്നീ സംഘടനകൾ ചേർന്ന് പി.എസ്.സി പരിശീലനം ആരംഭിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം തഹസിൽദാർ പി.ഒ. സാദിഖ് നിർവ്വഹിച്ചു. അബ്ദുൽ അമർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി യതീംഖാനയിലെയും പരിസര പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികളെ സർക്കാർ സിവിൽ സർവീസിലേക്ക് എത്തിക്കുകയാണ് സംഘടനകളുടെ പ്രധാനമായ ലക്ഷ്യം. അടുത്ത സെപ്തംബർ 10 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഇനിയും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത മോട്ടിവേഷൻ ടൈനർ മജീദ് മൂത്തേടത്ത് ക്ലാസ്സെടുത്തു. 100 ൽ പരം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കൗൺസിലർ സി.പി. ഹബീബ,സി.എച്ച് ഖലീൽ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി,സി.എച്ച് ഇസ്മായീൽ, ഇ.വി ഷാഫി ഹാജി, പി.വി. ഹുസൈൻ, താപ്പി റഹ്മത്തുള്ള, പി.എം വദൂദ്,ഡോ: ജസീൽ, ഇസ്ഹാഖ് വെന്നിയൂർ എന്നിവർ പ്രസംഗിച്ചു. മുനീർ താനാളൂർ, സുബൈർ കാരാടൻ, ഗൗ...
Local news

കൊറിയര്‍ വഴി കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ

കുന്നംകുളം: കൊറിയര്‍ വഴി കഞ്ചാവ് അയച്ച യുവാവ് പിടിയില്‍. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാണ് (22) പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് അയച്ചശേഷം അത് വാങ്ങാനായി കൊറിയര്‍ ഏജൻസിയില്‍ വന്നപ്പോഴാണ് ഇയാളെ തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജൻസി വഴി ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്ബനിയുടെ പേരിൽ അയച്ചത്. പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത് 100 ഗ്രാം ഗ്രീൻ ലീഫ് കഞ്ചാവാണ്. മുമ്ബും പല തവണ പ്രതി ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. വൈശാഖിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാള്‍ മുമ്പ് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസിന്‍റെ നിരീക്ഷണത്തിലായ...
Kerala, Local news, Malappuram, Other

വെളിമുക്ക് പാലിയേറ്റീവിൽ ഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഭിന്നശേഷി മാലാഖ കുട്ടികളെ ചേർത്ത് പിടിച്ച് കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണ സദ്യ ഒരുക്കിയും വെളിമുക്ക് പാലിയേറ്റീവും തിരൂരങ്ങാടി ജി.എച്ച്. എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ ബ്ലോക്ക് മെമ്പർ കടവത്ത് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി പടിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. സി.പി. യൂനുസ്,ഇല്ലിക്കൽ ബീരാൻ, സിസ്റ്റർ ലീന, യൂസുഫ് ചനാത്ത് പ്രസംഗിച്ചു. റാസിൻ, റിമ, ഫാത്തിമ ഫിദ, റാനിയ, ബുജൈർ നേത്രത്വം നൽകി. ഭിന്നശേഷി മാലാഖ കുട്ടികൾ വിവിധ കലാ - കായിക പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു....
Information, Other

പൊതു അവധി ദിവസങ്ങളിൽ അനധികൃത ഖനനം, മണൽ കടത്ത് : സ്ക്വാഡ് രൂപീകരിച്ചു

മലപ്പുറം : പൊതു അവധി ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ അനധികൃത ഖനനം, മണൽ കടത്ത് തുടങ്ങിയ ഭൂമി സംബന്ധമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനു മായി 7 താലൂക്കുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാം. ഏറനാട് താലൂക്ക് ഓഫീസ് 0483- 2766121 നിലമ്പൂർ താലൂക്ക് ഓഫീസ് 04931- 221471 പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് 04933-227230 തിരൂർ താലൂക്ക് ഓഫീസ് 0494- 2422238 പൊന്നാനി താലൂക്ക് ഓഫീസ് 0494-2666038 തിരൂരങ്ങാടി താലൂക്ക് ഓഫീസ് 0494-2461055 കൊണ്ടോട്ടി താലൂക്ക് ഓഫീസ് 0483-2713311...
Accident

ഓട്ടോ ഓടിക്കുന്നനിടെ ദേഹാസ്വാസ്ഥ്യം കാരണം ഡ്രൈവർ മരണപ്പെട്ടു

ചെമ്മാട് ബൈപാസിൽ നടന്ന അപകടത്തിൽ കൊളപ്പുറം സ്വദേശി അനിൽ കുമാറാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .ഓട്ടോ ചെറിയ രീതിയിൽ മരത്തിൽ ഇടിച്ച രീതിയിൽ ആണ് കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
Accident

ജോലി കഴിഞ്ഞ് വരുന്നതിനിടെ പരിക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു

തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ( 22 ) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മാണിക്ക് പുഴക്കാട്ടിരിയിൽ വെച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ എറപ്പറമ്പൻ അലിയുടെ മകൻ അഫ്‌ലഹ് [ 22 ] പരിക്കുകളോടെ ചികിത്സയിലാണ്. പോസ്മോർട്ടത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് കബറടക്കം നടത്തും. സഹോദരങ്ങൾ : ഷഹാന .ഷെറിൻ ഫർഹ , ഷഹ്‌മ...
Information

തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു
11.50 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ടെണ്ടര്‍ ആയി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ടെണ്ടറായി. എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിയാണ് രംഗത്ത് വന്നത്. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്‍കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം) തുടങ്ങിയ പ്രവര്‍ത്തികളാണ് ടെണ്ടറായത്. ഏറെ കാലമായി നഗരസഭ കാത്തിരിക്കുന്ന പദ്ധതികളാണിത്.ഈ പ്രവര്‍ത്തികള്‍ നേരത്തെ ടെണ്ടര്‍ ചെയ്തപ്പോള്‍ ആരും ടെണ്ടറില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയും, തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും, ഇ പി ബാവയും തിരുവന...
Crime

സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു

ച​ങ്ങ​രം​കു​ളം: പെരുമ്പടപ്പിൽ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേൽ ഹൈ​ദ്രോ​സ് കു​ട്ടി​യു​ടെ മ​ക​ൻ ഷാഫി (41) ആണ് മരിച്ചത്. . ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​ക്ക് പെ​രു​മ്പ​ട​പ്പ് ചെ​റു​വ​ല്ലൂ​ർ ക​ട​വി​ൽ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. സംഭവത്തിൽ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പോലീസിന്റെ പിടിയിലായി അ​ടു​ത്ത വീ​ട്ടി​ലെ വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോൾ സജീവിന്റെ ഉടമസ്ഥതയിലുള്ള എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പോലിസ് നിഗമനം. വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്...
Information

തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷൻ പ്ലസ് വൺ ബാച്ച് തുടങ്ങി

തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷന്റെ കീഴിൽ ജി എച് എസ് എസ് തിരുരങ്ങാടി സ്കൂളിൽ വെച്ച് നടന്ന പ്ലസ് വൺ തുല്യത എട്ടാം ബാച്ച് ക്ലാസ് ആരംഭിച്ചു. ക്ലാസ്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു. വികസനകാര്യം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പ്രസിഡന്റ് കെ ടി സാജിത, നന്നമ്പ്ര പഞ്ചായത്ത്പ്രസിഡന്റ് പി റൈഹാനത്ത് , സി പി സുഹ്‌റാബി പി.കെമെഹബൂബ്, അരിമ്പ്ര മുഹമ്മദ്‌അലി, സി ഡി എസ് പ്രസിഡന്റ് റംല , സുഹറ, പ്രിൻസിപ്പൽ മുഹമ്മദ്‌ അലി മാഷ്, പ്രേരക് വിജയശ്രീ കർത്യായനി ,ലീഡർമാരായ മുജീബ് , സുഭാഷ്, ഗിരീഷ് പ്രസംഗിച്ചു, വിജയികളെ ആദരിച്ചു ഓണാഘോഷ പരിപാടിയും കലാപരിപാടികളും നടന്നു...
Information

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബത്തെ പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു

മമ്പുറം: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബത്തെ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ താമിറിന്റെ മമ്പുറത്തെ വീട്ടിലെത്തിയ കുഞ്ഞാലിക്കുട്ടി സഹോദരന്‍ ഹാരിസ് ജിഫ്രിയുമായി ഏറെ നേരം സംസാരിച്ചു. ശേഷം ഹൈക്കോടതിയില്‍ കേസ് നടത്തുന്ന അഡ്വ. മുഹമ്മദ് ഷായുമായി ഫോണില്‍ സംസാരിക്കുകയും കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ചോദിച്ചറിയകും ചെയ്തു. കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് സമ്പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്തു.നിയമ പോരാട്ടങ്ങള്‍ക്ക് കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നീതി ലഭിക്കും വരെ പോരാട്ടം തുടരും. തുടക്കത്തിലെ ആവേശത്തിനപ്പുറം പ്രതികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരും. ഇത് കൃത്യമായ കൊലപാതകമാണ്. താമിര്‍ തെറ്റ...
Information

മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ് സുജിത് ദാസിനെ മാറ്റി

മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിനെ മാറ്റി. സെപ്റ്റംബര്‍ 2 മുതല്‍ മലപ്പുറത്തിന്റെ ചുമതല പാലക്കാട് എസ്പിക്ക് ആയിരിക്കും.ഹൈദരാബാദില്‍ പരിശീലനത്തിന് പോകാമാണ് സര്‍ക്കാര്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ സെപ്തംബര്‍ 4 മുതലാണ് പരിശീലനം. ഡാന്‍സാഫ് സംഘം പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതി താമിര്‍ ജിഫ്രിയുടെകസ്റ്റഡിക്കൊലയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ സുജിത് ദാസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധ മാര്‍ച്ചുകളും എസ്.പി ഓഫീസിലേക്ക് നടന്നു. എസ്.പി ചാര്‍ജെടുത്ത ശേഷം മലപ്പുറത്ത് ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ വന്ന വലിയ തോതിലുള്ള വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു കൂടുതലും വിമര്‍ശനം. എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതി താമിര്‍ ...
Information

നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു

നിലമ്പൂർ : നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെ മമ്പാട് ചാലിയാർ ഓടായിക്കൽ കടവിലാണ് സംഭവം. ഇരുവരുടെയും മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Crime

വ്യാജ രേഖ ചമച്ച കേസില്‍ മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

നിലമ്പുർ : വ്യാജ രേഖ ചമച്ച കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. നിലമ്പൂരില്‍ എത്തി തൃക്കാക്കര പൊലീസാണ് ഷാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസില്‍ ഷാജന് ജാമ്യമില്ല. അതേസമയം മതവിദ്വേഷകേസില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രണ്ടുമാസം മുന്‍പാണ് കേരള കോണ്‍ഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റും നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പരാതി നല്‍കിയത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിഡിയോ ചെയ്തു, ഹൈന്ദവ മതവിശ്വാസികള്‍ക്ക് മുസ്ലിം, ക്രിസ്ത്യന്‍ മതവിശ്വാസികളോട് വിദ്വേഷം തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ ആണ് ഷാജന്‍ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ മാസം 17 ന് ഹാജരാകാന്‍ ഷാജന്‍ സ്‌കറിയയോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്ന് നിലമ്പൂര്‍ എസ്.എച്ച്.ഒക്ക് മുന്നില്‍ ഹാജരാ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ ഓണച്ചന്ത തുടങ്ങി

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ ഓണച്ചന്ത തുടങ്ങി. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പിഎസ് ആരുണി. വഹീദ ചെമ്പ, എം.സുജിനി. സുലൈഖ കാലൊടി. സി.എച്ച് അജാസ്, വലിയാട്ട് ആരിഫ, ചെറ്റാലി റസാഖ് ഹാജി, അരിമ്പ്ര മുഹമ്മദലി. മുസ്ഥഫ പാലത്തിങ്ങല്‍, ഫാത്തിമ പൂങ്ങാടന്‍, കെ.ടി ബാബുരാജന്‍, മാലിക് കുന്നത്തേരി. കൃഷി അസിസ്റ്റന്റ് ജാഫര്‍ സംസാരിച്ചു....
Crime

വേങ്ങരയിൽ വീണ്ടും പട്ടാപ്പകൽ വടിവാൾ ആക്രമണം. 4 മാസം മുമ്പ് വെട്ടുകൊണ്ടയാളെ അതേ സ്ഥലത്തു വച്ച് അതേ കേസിലെ പ്രതി വീണ്ടും വെട്ടി പരുക്കേൽപ്പിച്ചു

വേങ്ങര : വേങ്ങരയിൽ വീണ്ടും പട്ടാപ്പകൽ വടിവാൾ ആക്രമണം. 4 മാസം മുമ്പ് വെട്ടുകൊണ്ടയാളെ അതേ സ്ഥലത്തു വച്ച് അതേ കേസിലെ പ്രതി വീണ്ടും വെട്ടി പരുക്കേൽപ്പിച്ചു. ചേറൂർ അടിവാരം കാളങ്ങാടൻ പുരുഷോത്തമൻ എന്ന സുഭാഷി (50)നാണ് വെട്ടേറ്റത്. ഗൂഡ്സ് ഓട്ടോ ഡ്രൈവറായ ചേറൂർ അടിവാരം കാളം പുലാൻ മുഹമ്മദലി (40) യെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റു ചെയ്തു.വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം . മകൻ അഖിലിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഭാഷിനെ ഗുഡ്സ് ഓട്ടോയിലെത്തിയ പ്രതി തടഞ്ഞു നിർത്തി മടവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നെറ്റിയിൽ പരിക്ക് പറ്റിയ സുഭാഷിനെ കോട്ടക്കൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമണം നടന്ന സമയത്ത് തൊട്ടടുത്ത ഹോട്ടലിൽ ഭക്ഷണംകഴിച്ചു കൊണ്ടിരുന്ന സ്റ്റേഷനിലെ സി പി ഒ മാർ വിവരമറിഞ്ഞ് ഓടിയെത്തിയതിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. കഴിഞ്ഞ മാർച്ച് 11ന് ഇതേ ...
Accident

ചെറുമുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കത്താഴം ഇറക്കത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പൂക്കിപ്പറമ്ബ് സ്വദേശി പട്ടത്തൊടി അബ്ദു റഹീമിന്റെ മകൻ റഹീസിന് (18) ആണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആണ് അപകടം. തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു...
Kerala, Other

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു ; 2 പേരുടെ നില അതീവ ഗുരുതരം

ബത്തേരി: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരം. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്. തേയിലത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പില്‍ ഭൂരിഭാഗവും സത്രീകളായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Kerala, Local news, Malappuram, Other

താനാളൂരിലെ കാളപ്പുട്ട് ഉത്സവം ആവേശമായി, കാണാന്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ ജനപ്രവാഹം

താനൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് താനാളൂര്‍ ഗ്രാമ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും എന്റെ താനുരും ചേര്‍ന്ന് താനാളൂര്‍ മര്‍ഹും സി.പി. പോക്കര്‍ സാഹിബിന്റെ കണ പാടത്ത് വെച്ച് നടത്തിയ കാളപ്പുട്ട് ഉത്സവം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. 6 വര്‍ഷങ്ങള്‍ക്ക് ശേഷം താനാളൂരില്‍ നടന്ന കാളപൂട്ട് കാണാന്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 72 ജോഡി കന്നുകള്‍ പങ്കെടുത്തു. സമാപന ചടങ്ങ് സംസ്ഥാന കായിക, ന്യുന്ന പക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കാര്‍ഷിക മേളയായ കാളപ്പൂട്ട് അന്യംനിന്ന് പോവാതിരിക്കാന്‍ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കന്നുടമകളെ ചടങ്ങില്‍ ആദരിച്ചു. മുഴുവന്‍ പൂട്ടുകാര്‍ക്കും മന്ത്രി ഓണപുടവ സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ചടങ്ങില്‍ അധ്യക്...
Kerala, Local news, Malappuram, Other

ഒതുക്കുങ്ങലില്‍ ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടക്കല്‍ : ഒതുക്കുങ്ങല്‍ കുഴിപ്പുറം മീന്‍കുഴിയില്‍ ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മകനെ കൊലപെടുത്തി പിതാവ് മരത്തില്‍ തൂങ്ങിയെന്നാണ് സൂചന. ജ്യോതീന്ദ്രബാബു, മകന്‍ ഷാല്‍ബിന്‍ (26) എന്നിവരാണ് മരിച്ചത്. വേങ്ങര ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി പിതാവിനോടൊപ്പമാണ് മകന്‍ ഉറങ്ങാന്‍ കിടന്നത്. രാവിലെ മാതാവ് നോക്കുമ്പോഴാണ് മകനെ മരിച്ച നിലയില്‍ കാണുന്നത്. പിതാവിനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള പറമ്പിലെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു സഹോദരങ്ങളും മാതാവും അടങ്ങുന്നതാണ് കുടുംബം....
Kerala, Local news, Malappuram, Other

ഓണ സ്മൃതി : നന്നമ്പ്ര കൃഷിഭവന്‍ നടത്തുന്ന കര്‍ഷകചന്തക്ക് തുടക്കമായി

തിരൂരങ്ങാടി : നന്നമ്പ്ര കൃഷിഭവന്‍ നടത്തുന്ന കര്‍ഷകചന്തക്ക് തുടക്കമായി. കര്‍ഷക വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി കെ. റൈഹാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കൊടിഞ്ഞി ചെറുപാറയില്‍ 25 മുതല്‍ 28 വരെ നടത്തുന്ന കര്‍ഷകചന്തയില്‍ പച്ചക്കറികള്‍ നാടന്‍ പഴവര്‍ഗ്ഗങ്ങള്‍ കൊണ്ട് വിപണിക്ക് ഉണര്‍വേകി ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍ വി മൂസക്കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി ബാപ്പുട്ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ സുമിത്ര ചന്ദ്രന്‍ സെമിനാ വി കെ. മറ്റു ജനപ്രതിനിധികളായ നടുത്തൊടി മുസ്തഫ നടുത്തൊടി മുഹമ്മദ് കുട്ടി. ഊര്‍പ്പായി സൈതലവി. ബാലന്‍ സി എം. കുഞ്ഞിമുഹമ്മദ് തച്ചറക്കല്‍. ഷാഹുല്‍ഹമീദ്. മുഹമ്മദ് സ്വാലിഹ്. പ്രസന്നകുമാരി. ഡോക്ടര്‍ ഉമ്മുഹബീബ. കൃഷി ഓഫീസര്‍ സിനിജ ദാസ്. കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാരായ. രേണുക. ദര്‍ശന .രത്‌നമ്മ. കര്‍ഷകരായ. നാസര്‍. മരക്കാര്‍ കുട്ടി. ദേവേന്ദ്രന്‍. ഉ...
Information, Other

നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ഫോണ്‍ നഷ്ടപ്പെട്ടാല്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പോലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. അതിനുശേഷം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക. ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ആകുന്നതാണ്. https://www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം. അതിൽ ഫോൺ നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയ്യതി, സ്ഥലം, പോലീസ് സ്‌റ്റേഷന്‍,...
Crime

കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങി, ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങി

തിരൂരങ്ങാടി : കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങിയ ശേഷം ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങിയതായി പരാതി. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വെച്ചാണ് സംഭവം. കൊൽക്കത്ത മുർഷിദാബാദ് സ്വദേശി ജ്വൽ ശൈഖിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.30 ന് ഇയാളുടെ റൂമിൽ എത്തിയ 20 വയസ്സ് തോന്നിക്കുന്ന പയ്യൻ ഫോൺ ചെയ്യാൻ മൊബൈൽ ചോദിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നെന്ന വ്യാജേന പുറത്തിറങ്ങിയ ശേഷം യുവാവ് ഫോണുമായി ഓടി പോകുകയായിരുന്നു. യുവാവിന്റെ ദൃശ്യം സി സി ടി വിയിൽ ഉണ്ട്. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
Kerala, Local news, Malappuram, Other

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ എന്തു ചെയ്യണം ; ഇനി 100 ലേക്കല്ല വിളിക്കേണ്ടത്

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടന്‍ നിങ്ങള്‍ക്ക് 112 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. അതായത് പോലീസ്, ഫയര്‍ഫോഴ്‌സ് (ഫയര്‍ & റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേയ്ക്ക് വിളിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്ത...
Kerala, Local news, Malappuram, Other

കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഡൈനിങ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ശിശികുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ പുഷ്പ മൂന്നിച്ചിറയില്‍, വി. ശ്രീനാഥ്, വിനീതാ കാളാടന്‍, പി.ടി.എ പ്രസിഡന്റ് സത്താര്‍ ആനങ്ങാടി, ശബാന ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ നിമ്മി തരേസ, ബി.ആര്‍.സി ട്രൈനര്‍ കെ.കെ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ വിജയകുമാര്‍ സ്വാഗതവും അധ്യാപിക പി. പ്രഷീന നന്ദിയും ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടിയില്‍ കടകളില്‍ പരിശോധന കര്‍ശനമാക്കി പൊതുവിതരണ വകുപ്പ് ; 12 കടകളില്‍ ക്രമക്കേടുകള്‍

തിരൂരങ്ങാടി : പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ മാംസ വ്യാപാര കേന്ദ്രങ്ങളിലായി തിരൂരങ്ങാടി താലൂക്കില്‍ പടിക്കല്‍, പറമ്പില്‍പ്പീടിക എന്നിവിടങ്ങളില്‍ പരിശോധന നടത്തി പൊതുവിതരണ വകുപ്പ്. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 12 കടകളിലായി 11 ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി. ഇത്തരത്തില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്ക രീതിയില്‍ ത്രാസ് പ്രദര്‍ശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജില്ല...
Kerala, Local news, Malappuram, Other

തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

തിരൂരങ്ങാടി : തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പുറം സ്വദേശി കീപിടീരി വീട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ സമദ് (52) ആണ് പിടിയിലായത്. 1.100 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മധുസൂദനന്‍ പിള്ളക്ക് സ്റ്റേറ്റ് കമ്മീഷണര്‍ സ്‌കോട് നല്‍കിയ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. . ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ വീട്ടില്‍ നിന്നും പിടിയിലാകുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കമ്മീഷണര്‍ സ്‌കോട് അം...
Kerala, Malappuram, Other

കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍: എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികള്‍ സെപ്റ്റംബറില്‍ ആരംഭിക്കും

മലപ്പുറം : കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി എം.എല്‍.എയുടെ 2022-23 വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികള്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുമെന്ന് പി. ഉബൈദുള്ള എം.എല്‍.എ അറിയിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് മുന്‍സിപ്പല്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ട് ഇന്റര്‍ലോക്കിംഗ് സമയത്ത് നഗരസഭ ബസ് സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യും. ഗാരേജിലേക്കും റാമ്പിലേക്കുമുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തും. കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ കെ.റെയിലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ജല ലഭ്യത ഉറപ്പു വരു...
error: Content is protected !!