Saturday, July 4

Author: tirurangaditoday

‘ഗ്രീൻ വാഷ്’ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിലെ സംരംഭം ഉദ്ഘാടനം ചെയ്തു
Kerala, Malappuram, Other

‘ഗ്രീൻ വാഷ്’ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിലെ സംരംഭം ഉദ്ഘാടനം ചെയ്തു

സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിൽ 'ഗ്രീൻ വാഷ്' എന്ന ബ്രാന്റ് നെയിമിൽ കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഡിറ്റർജന്റ് ലിക്വിഡ്, ടോയ്ലറ്റ് ക്ലീനർ, മൾട്ടിപർപ്പസ് ലിക്വിഡ് എന്നീ ഉൽപ്പന്നങ്ങളാണ് വിദ്യാർഥികൾ ഇവിടെ സ്വയം നിർമ്മിച്ചെടുത്ത് വിൽപനക്ക് തയാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് ഗുഡ്ബൈ പറയാൻ തുണി സഞ്ചികളുടെ നിർമ്മാണവും ഇതിനോടൊപ്പം വിദ്യാർഥികൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിൽ നടത്തിയ തെരെഞ്ഞെടുപ്പിലൂടെ എട്ട്, ഒൻപത് ക്ലാസുകളിലെ 27 വിദ്യാർത്ഥികളാണ് സംരംഭക യൂണിറ്റിന് നേതൃത്വം നൽകുന്നത്. ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി ഇവർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കി. എല്ലാ വിധ സഹായങ്ങളുമായി അധ്യാപകരും കൂടെയുണ്ട്. 850 ഓളം...
Kerala, Malappuram

വന്ദേഭാരത് ; തിരൂരിനെ പരിഗണിക്കാതിരുന്നത് ഖേദകരം, കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി

വന്ദേഭാരത് ട്രെയിന്‍ തിരൂരില്‍ നിര്‍ത്തുന്നത് സംബന്ധിച്ച് നടത്തിയ ശ്രമങ്ങള്‍ ഗവണ്‍മെന്റ് പരിഗണിക്കാതെ പോയത് ഖേദകരമാണെന്നും ട്രെയിന്‍ ഓടിതുടങ്ങിയതിനു ശേഷമുള്ള അനുഭവങ്ങള്‍ കണക്കിലെടുത്ത് തിരൂരിന്റെ കാര്യം പരിഗണിക്കാമെന്നത് റെയില്‍വേ മന്ത്രി സമ്മതിച്ചിരുന്നത് പാലിക്കാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് അറിയിച്ചു. കേരളത്തില്‍ ഏറ്റവും വലിയ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റോപ്പുകളില്‍ പോലും ധാരാളം ട്രെയിനുകള്‍ നിര്‍ത്താതെ പോകുന്നുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാര്യത്തില്‍ ഇനിയെങ്കിലും ഗവണ്മെന്റ് സഹായകരമായ സമീപനം സ്വീകരിക്കണമെന്നും കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധമായും പരിഗണനയില്‍ ഉണ്ടാകണമെന്നും എംപി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. രാജധാ...
Kerala, Malappuram

ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനം ; കെപിഎ മജീദ്

ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനമാണ് മദ്യത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ മദ്യനയം തിരുത്തേണ്ടതാണെന്ന് എംഎല്‍എ കെ പി എ മജീദ് അഭിപ്രായപ്പെട്ടു ജില്ലയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു കവറോടി മുഹമ്മദ് മാസ്റ്ററുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനാപകടനിവാരണ സമിതിയും യംഗ് മന്‍സ് ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡോക്ടര്‍ എംപി സൈതലവി അധ്യക്ഷത വഹിച്ചു. മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നിറസന്നിധ്യമായിരുന്ന അന്തരിച്ച ഡോക്ടര്‍ കവറോടി മുഹമ്മദ് മാസ്റ്റര്‍ 30ത് വര്‍ഷ കാലം അപകടങ്ങള്‍ സംഭവിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ആദരവ് നല്‍കലും ചടങ്ങില്‍ റിട്ട: കമ്മീഷണര്‍ സൈത് മുഹമ്മദ് സി എം റിട്ട: ജോയ്ന്റ് ആര്‍ടിഒ സുബൈര്‍ എം പി തിരൂരങ്ങാടി എന്നിവരെ റോഡ് സുരക്ഷ രംഗത്തെ...
Kerala, Malappuram

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: തിരൂരങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മല്‍ റോഡില്‍ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകന്‍ ചേലുപാടത്ത് ഷഫീഖ് (35) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. മരണാനന്തര നടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ആക്ടിങ് ചെയര്‍മാന്‍ റിയാസ് തിരൂര്‍ക്കാട്, ട്രഷറര്‍ റഫീഖ് ചെറുമുക്ക്, ഇസ്മായില്‍ പടിക്കല്‍, ഇസ്ഹാഖ് താനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നു. ഭാര്യ: സുഫൈറ. മക്കള്‍: അഹ്‌സല്‍, ഐയ്‌റ, സൈറ....
Kerala, Malappuram

മഞ്ചേരിയില്‍ പിഎഫ്ഐയുടെ ആയുധ പരിശീലനകേന്ദ്രം കണ്ടുകെട്ടി എന്‍ഐഎ

മഞ്ചേരി : നിരോധിത സംഘടനയായ പിഎഫ്ഐയുടെ കേരളത്തിലെ കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി.മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ (24 ഏക്കര്‍) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഗ്രീന്‍ വാലി അക്കാദമി എന്നറിയപ്പെടുന്ന കേന്ദ്രമാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേരളത്തില്‍ ആറാമത്തെ പിഎഫ്ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് യുഎ(പി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം എന്‍ഐഎ കണ്ടുകെട്ടിയത്. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കൊലപാതകം ഉള്‍പ്പെടെ...
Automotive, Crime

താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മമ്പുറം സ്വദേശിയായ യുവാവ് മരിച്ചു

താനൂര്‍ : താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ലഹരി കടത്തിന് പിടിയിലായ ചെമ്മാട് സ്വദേശിയും നിലവില്‍ മമ്പുറം മൂഴിക്കല്‍ താമസക്കാരനുമായ താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വിഴൂകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 18 ഗ്രാം എംഡിഎംയുമായി മറ്റു നാല് പേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് സാമി മരിച്ചത്. താനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. മലപ്പുറം എസ്പി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. മര്‍ദനമേറ്റാണോ മരിച്ചത് എന്നത് അടക്കമുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഇത് കസ്റ്റഡി മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ....
Kerala, Local news, Malappuram

സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കം

വള്ളിക്കുന്ന് : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഉള്‍നാടന്‍ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഒലിപ്രം കടവില്‍ മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ജലാശയങ്ങളില്‍ കാലവസ്ഥ വ്യതിയാനം കൊണ്ടും മലിനീകരണം കൊണ്ടും ആശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ ഭാഗമായി പുഴയിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി കടലുണ്ടിപ്പുഴയിലെ വിവിധ കടവുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിനീത ശീരീഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേസി സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം പുത്തലത്ത് രാധാകൃഷ്ണന്‍, ഫിഷറീസ് കോര്‍...
Kerala, Malappuram

മലബാർ റിവർ ഫെസ്റ്റിവൽ: മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു

അരീക്കോട് : സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4,5,6 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചരണാർഥം മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിൾ യാത്ര പി.കെ.ബഷീർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. അറുപതോളം സൈക്കിൾ റൈഡേഴ്സ് യാത്രയിൽ പങ്കാളികളായി. മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം കോഴിക്കോട് ടൗൺ, അരീക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നും കയാക്കിങ് ഉദ്ഘാടന വേദിയായ പുലിക്കയത്തേക്കാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. കേരള അഡ്‍വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, വിവിധ ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. അരീക്കോട് നടന്ന പരിപാടിയിൽ ഡി ടി പി സി സെക്രട്ടറി വിപിൻചന്ദ്ര, മലബ...
Other

മമ്പുറം നേർച്ചക്കിടെ കവർന്ന സ്വർണ മാല മോഷ്ടാവ് തിരിച്ചേല്പിച്ചു.

തിരൂരങ്ങാടി : കഴിഞ്ഞ ബുധനാഴ്‌ച നടന്ന മമ്പുറം നേർച്ചയുടെ സമാപനത്തിനിടെ മമ്പുറം മഖാമിൽ നിന്ന് കവർന്ന കുഞ്ഞിന്റെ സ്വർണ മാല മോഷ്ടാവ് തിരിച്ചേല്പിച്ചു. മുന്നിയൂർ പാറക്കാവ് പാല മുറ്റത്ത് സ്വാലിഹിന്റെ മകൾ ആയിഷ റിസ (3)യുടെ ഒന്നേകാൽ പവന്റെ സ്വർണ മാലയാണ് മോഷണം പോയിരുന്നത്. സ്വാലിയുടെ മാതാവിനും സഹോദരിക്കും ഒപ്പമാണ് കുഞ്ഞ് മമ്പുറം പോയിരുന്നത്. മഖാമിനുള്ളിൽ പ്രാർത്ഥിച്ച ശേഷം മടങ്ങുമ്പോഴാണ് കുട്ടിയുടെ മാല നഷ്ടമായത്. സി സി ടി വി നോക്കിയപ്പോൾ സംശയകരമായ സാഹചര്യത്തിൽ ഒരു സ്ത്രീയെ കണ്ടിരുന്നു. സി സി ടി വി ദൃശ്യം തിരൂരങ്ങാടി ടുഡേ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട പെരിന്തൽമണ്ണയിൽ നിന്നുള്ളവരാണ് മോഷ്ടാവിനെ കുറിച്ച് സൂചന നൽകിയത്. പെരിന്തൽമണ്ണ യിൽ വെച്ച് ഇവരുടേതും ഇത്തരത്തിൽ മോഷ്ടിച്ചിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ച് ചെർപ്പുളശ്ശേരിയിലെ സ്ത്രീയുമായി പോലീസ് ബന്ധപ്പെട്ടു. ഒടുവിൽ സ...
Kerala, Malappuram

തെളിവെടുപ്പിന് ഹാജരാകുന്ന ഉദ്യോസ്ഥർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം

വിവരാവകാശ കമ്മിഷന്റെ അറിയിപ്പ് ലഭിച്ച് തെളിവെടുപ്പിന് ഹാജരാകുന്ന ഉദ്യോസ്ഥർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം. തിരൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥ ഔദ്യോഗിക വാഹനം ഉപയോഗിച്ചാണ് എത്തിയതെന്ന് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കമ്മിഷണറുടെ മറുപടി. പൊതുഗതാഗത സംവിധാനം ഉപയോഗിച്ചോ ടാക്‌സി വാഹനത്തിലോ തെളിവെടുപ്പിന് എത്തിയാലും ആ തുക ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് വ്യവസ്ഥയുള്ളതായും കമ്മിഷൻ വ്യക്തമാക്കി....
Kerala, Malappuram

സാധാരണക്കാരന്റെ നീതിപീഠമാണ് വിവരാവകാശ നിയമം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം

സാധാരണക്കാരന് നീതി തേടാവുന്ന നീതിപീഠമാണ് വിവരാവകാശ നിയമവും കമ്മിഷനുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം. തിരൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാകാശ നിയമ പ്രകാരം അപേക്ഷകന് വിവരങ്ങൾ യഥാസമയം നൽകാതിരിക്കുന്നത് ബന്ധപ്പെട്ട നിയമം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് കരുതേണ്ടത്. അപേക്ഷ ലഭിച്ചപ്പോഴോ അപ്പീൽ സമയത്തോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തീർപ്പാക്കാനാവാത്തതിനാലാണ് അപേക്ഷകർ കമ്മിഷന് മുമ്പാകെ എത്തുന്നത്. അതിനാൽ നൽകാനാവുന്ന വിവരങ്ങളാണെങ്കിൽ ഉദ്യോഗസ്ഥർ എത്രയും വേഗത്തിൽ തന്നെ അത് അപേക്ഷകന് നൽകണം. അതേസമയം ഉദ്യോഗസ്ഥരെ മനഃപൂർവം ദ്രോഹിക്കാനായി വിവരാവകാശ നിയമം ആയുധമാക്കുന്നവരെ കമ്മിഷൻ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകിയാൽ മതിയെന്ന നിലപാട് ശരിയല്ല. ...
Health,

തൊഴുത്ത് ആശുപത്രി വാർഡായി, ‘ഡയാലിസിസ്’ വിജയകരം; പശു സുഖം പ്രാപിക്കുന്നു

വേങ്ങര : എആർ നഗർ ചെണ്ടപ്പുറായ ചാലിലകത്ത് സുബൈറിന്റെ വീട്ടിലെ തൊഴുത്ത് കഴിഞ്ഞ ദിവസം ആശുപത്രി വാർഡായി മാറി. രണ്ടു യുവ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ, ചെള്ളുപനി ബാധിച്ച് അവശനിലയിലായ പശുവിന്റെ ദേഹത്തു 2 ലീറ്റർ രക്തം കയറ്റി. അവശനിലയിലായിരുന്ന പശു ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുന്നു. കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷണം വേണ്ടിവരുമെന്നു രക്തം കയറ്റൽ ചികിത്സയ്ക്കു നേതൃത്വം നൽകിയവരിലൊരാളായ തിരൂരങ്ങാടി ബ്ലോക്കിലെ ഡോ. മെൽവിൻ പറഞ്ഞു. മൂന്നു മാസം തമിഴ്നാട് കൃഷ്ണഗിരി മാർക്കറ്റിൽനിന്നാണു സുബൈർ പശുവിനെ വാങ്ങിയത്. ചെള്ളുപനി ബാധിച്ചതോടെ കുറച്ചു ദിവസങ്ങളിലായി പശു അവശനിലയിലാണ്. അങ്ങനെയാണു ഡോക്ടർമാരെ വിവരമറിയിക്കുന്നത്. ഡോ.മെൽവിനും വേങ്ങര ബ്ലോക്കിലെ ഡോ. കെ.പി.സുധീഷാമോളുമെത്തുമ്പോൾ പശു തീർത്തും അവശയാണ്. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞു വിളർച്ച ബാധിച്ചിരുന്നു. ശരീരത്...
Accident

ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ നവദമ്പതികൾ വെള്ളത്തിൽ വീണ സംഭവത്തിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. നൗഫിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഭർത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. ഇതോടെ പുഴയിൽ വീണ മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിദ്ധിക്ക്, നൗഫി, അൻസിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. അൻസിലിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഇവരെ രക്ഷപെടുത്താൻ പുഴയിൽ ഇറങ്ങിയ ബന്ധു അൻസിൽ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്. അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട...
Malappuram

മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിൽ 2375 കിലോമീറ്റർ റോഡുകളാണുള്ളത്. അതിൽ 1722 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ ചെലവ് കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കുമെന്നും ഇതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധ റോഡുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് 80 ശതമാനത്തിലേറെ റോഡുകൾ ഇത്തരത്തിൽ നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകളുടെ നിർമാണത്തിന് തുക ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുകയാണ് സർക്കാർ നയം. അതിനാണ് നിർമാണം പൂർത്തിയായ റോഡുകൾക്ക് സമീപം ചെലവഴിച്ച തുക, പരിപാലന...
Information, Other

ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം: നടപടി ത്വരിതപ്പെടുത്തണം- ജില്ലാ വികസന സമിതി

മലപ്പുറം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. മലപ്പുറം കോട്ടപ്പടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ) ഓഫീസിനു സമീപത്തെ 20 സെന്റ് സ്ഥലം ലാബിനായി ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന് 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ തയ്യാറാണെന്നും എം.എല്‍.എ പറഞ്ഞു. നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ച് ലാബ് കെട്ടിടം നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പു മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര...
Information

മലപ്പുറത്തിന്റെ ഹൃദയം തൊട്ട് കുടുംബശ്രീയുടെ ഹൃദ്യ പദ്ധതി

പെയിന്‍ ആന്റ് പാലിയേറ്റീവ് പരിചരണ മാതൃകയില്‍ സേവനങ്ങളുമായി മലപ്പുറം കുടുംബശ്രീയുടെ ഹൃദ്യ പദ്ധതി. കിടപ്പ് രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിന് 30,000 കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുകയാണ് ഹൃദ്യ പദ്ധതിയിലൂടെ. പാലിയേറ്റീവ് പരിചരണം വഴിയുള്ള ഹോംകെയര്‍ സേവനങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാകുന്നതിലെ പ്രയാസം മറി കടക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ 300 വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജില്ലയില്‍ അയല്‍ക്കൂട്ട തലത്തില്‍ ഒരാള്‍ക്കെങ്കിലും ഇത്തരത്തില്‍ പരീശീലനം നല്‍കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. സന്നദ്ധ സേവനമെന്ന നിലയിലും ഹോം നഴ്‌സ് മാതൃകയിലുള്ള പാലിയേറ്റീവ് എക്‌സിക്യൂട്ടീവുകളായി വരുമാനം ലഭിക്കുന്ന വിധത്തിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് പദ്ധതി ഉപയോഗപ്പെടുത്താം. രോഗീപരിചരണ രംഗത്ത് വിദേശത്തുള്‍പ്പടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന പാലിയേ...
Information

കരിപ്പൂരില്‍ സോക്‌സിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി

കൊണ്ടോട്ടി : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ട് കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ റസാക്ക് ആനകെട്ടിയത്തില്‍, കൊടുവള്ളി സ്വദേശിയായ ഷഫീഖ് വാഴപ്പുറത്ത്, അഞ്ചചാവിടി സ്വദേശി മുനീര്‍ ചെല്ലപ്പുറത്ത് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. അബ്ദുള്‍ റസാക്കില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ശ്രമിച്ച 997 ഗ്രാം തൂക്കമുള്ള 3 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഷഫീഖ് വാഴപ്പുറത്തില്‍ നിന്നും സോക്സിനുള്ളില്‍ പാക്കുകളാക്കി കടത്താന്‍ ശ്രമിച്ച 150 തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്. മുനീര്‍ ചെല്ലപ്പുറത്തില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 961 ഗ്രാം ഭാരമുള്ള 3 ഗുളികകളാണ് കണ്ടെടുത്തത്. മൂന്നു കേസുകളിലും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും...
Kerala

കാപ്പ ചുമത്തി നാട് കടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി; മോഷണത്തിനിടെ അറസ്റ്റ് ചെയ്ത് പോലീസ്

മാനന്തവാടി: നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തി നാടുകടത്തിയയാള്‍ വിലക്ക് ലംഘിച്ചതിന് അറസ്റ്റിലായി. കല്ലിയോട്ട്കുന്ന്, ആലക്കല്‍ വീട്ടില്‍ റഫീഖ്(39)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കല്ലിയോട്ട്കുന്ന് ഒരു കടയില്‍ മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ കാണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കടയുടമയുടെ പരാതി പ്രകാരം മോഷണത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റഫീഖിനെ ഈ മാസം ആറിനാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാള്‍ മണ്ണാര്‍ക്കാട്, കേണിച്ചിറ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു....
Job, Kerala, Malappuram

പി.ആർ.ഡി കരാർ ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി താത്പര്യമുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. പി.ആർ.ഡിയിലോ പത്ര സ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫർമാരായി സേവനം ചെയ്തവർക്ക് മുൻഗണന. ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. സർക്കാർ പരിപാടികളുടെ ഫോട്ടോ കവറേജാണ് ചുമതല. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടർന്ന് എടുക്കുന്ന രണ്ട് പരിപാടികൾക്ക് 500 രൂപ വീതവും പ്രതിഫലം നൽകും. ഒരുദിവസം പരമാവധി 1700 രൂപയാണ് പ്രതിഫലം. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയാണ് പാനലിന്റെ കാലാവധി. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ ...
Kerala, Other

പ്രാര്‍ത്ഥനകള്‍ വിഫലം ; ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി : ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തി. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിനു സമീപമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കാനെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ടാണ് ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയില്‍ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാന്‍ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഇന്നല...
Kerala

മൂന്നു മാസം മുമ്പ് ഭര്‍ത്താവ് വിദേശത്ത് പോയി, വീടിനു മുകളിലേക്ക് കല്ലും പണവും എറിയുന്നു, സംഭവമറിയാതെ വീട്ടുകാര്‍

കൊല്ലം: ഒരാഴ്ചയായി വീടിനുമുകളിലേക്ക് കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളും എറിയുന്നു. 2 ദിവസം കൊണ്ട് ലഭിച്ചത് 8900 രൂപ. കഴിഞ്ഞ ഒരാഴ്ചയായി കൊല്ലം കടയ്ക്കല്‍ ആനപ്പാറ മണിയന്‍മുക്കില്‍ ഗോവിന്ദമംഗലം റോഡില്‍ കിഴക്കേവിള വീട്ടില്‍ രാജേഷിന്റെ വീടിന് മുകളിലെ ആസ്ബറ്റോസ് ഷീറ്റിലാണ് കല്ലുകള്‍ വന്നു വീഴുന്നത്. കിട്ടിയ തുക പൊലീസില്‍ ഏല്‍പ്പിച്ച് പരാതി നല്‍കി. രാജേഷ് മൂന്നുമാസം മുമ്പ് വിദേശത്തു ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളുമാണ് വീട്ടില്‍ താമസം. പ്രസീദയുടെ അച്ഛന്‍ പുഷ്‌കരനും അമ്മയും ഒപ്പമുണ്ട്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ഇപ്പോഴും കല്ലേറും നാണയമേറും തുടരുകയാണ്....
Kerala, Other

നിരവധി യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം : ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഒര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8 30നാണ് സംഭവം. രാവിലെ ആയതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ബസ്സിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. ബസിന്റെ മുന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ തന്നെ ബസ് നിര്‍ത്തി പുറത്തിറങ്ങി. അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിര്‍ത്തിയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചത്. ഡ്രൈവര്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ യാത്രക്കാരെ എല്ലാം പുറത്ത...
Kerala, Malappuram, Other

മാലിന്യമുക്തം നവകേരളം ; ഹരിത ഓഡിറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു

കുറ്റിപ്പുറം : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ള ആതവനാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ഓഡിറ്റിങ് പൂർത്തീകരിച്ചു. ജനകീയ ഓഡിറ്റ് ടീം തയ്യാറാക്കിയ റിപ്പോർട്ട് പ്രസിഡന്റ് സിനോബിയക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ജാസിർ, വി.ഇ.ഒ നിഷ, വാർഡ് മെമ്പർമാർ, മറ്റ് ഓഫീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഹരിത ബജറ്റ് അവതരിപ്പിച്ച ആദ്യ പഞ്ചായത്ത് കൂടിയായ ആതവനാട് ക്യാമ്പയിൻ കാലയളവിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. ആതവനാട് കൂടാതെ കുറ്റിപ്പുറം ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളുടെയും ജനകീയ ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കിയിട്ടുണ്ട്....
Kerala, Malappuram

‘കേരളത്തിന്റെ വ്യവസായ കാഴ്ചകള്‍’: ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) 'വ്യവസായ കേരളം' എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡിഎസ്എല്‍ആര്‍ ക്യാമറകളിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയക്കണം. ഒരാള്‍ക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെഎസ്‌ഐഡിസിയുടെ ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. അതില്‍, കൂടൂതല്‍ ലൈക്ക് & ഷെയര്‍ ലഭിക്കുന്ന മൂന്ന് ഫോട്ടോകളെയ...
Crime

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : വിവാഹ വാഗ്‌ദാനം നൽകി 4 വർഷത്തിലേറെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ. മുന്നിയൂർ ബീരാൻപടി ചെമ്പൻ അബ്ദുസ്സമദ് (35) ആണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 2019 മുതൽ ഇതു വരെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് യുവതിയുടെ സമ്മതമില്ലാതെ ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു....
Kerala, Malappuram

മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ മരണപ്പെട്ടു

താനൂര്‍ : മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പൊന്മുണ്ടം അരിമണിച്ചോല കുഞ്ഞീതു(65) ആണ് മരിച്ചത്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഒന്നാം തിയ്യതി മകനോടൊപ്പം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം രാത്രി കുഞ്ഞീതുവിന്റെ മരണം.മയ്യത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മൈമൂന. മക്കള്‍: ജസീം, വസീം. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, കുഞ്ഞിക്കമ്മദ്, മൊയ്തീന്‍കുട്ടി, കുഞ്ഞിപ്പാത്തു, പരേതനായ ഹംസ...
National

വിവാഹത്തിന് വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ പാര്‍ക്കില്‍ വച്ച് തലക്കടിച്ച് കൊലപ്പെടുത്തി

ദില്ലി: ദില്ലിയില്‍ വിവാഹത്തിനു വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി. കമല നെഹ്റു കോളജില്‍ വിദ്യാര്‍ഥിനിയായ 25കാരി നര്‍ഗീസ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 28കാരനായ സുഹൃത്ത് ഇര്‍ഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തായിരുന്നു കൊലപാതകം. പാര്‍ക്കില്‍വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഈ വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ നര്‍ഗീസ് മാളവ്യ നഗറില്‍ കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. വിവാഹ ആവശ്യം നിരസിച്ചതാണു പെണ്‍കുട്ടിയെ കൊല്ലാന്‍ കാരണമെന്നു ഇര്‍ഫാന്‍ പൊലീസിനോടു പറഞ്ഞു. നര്‍ഗീസിന്റെ കുടുംബം വിവാഹത്തെ എതിര്‍ത്തതോടെ നര്‍ഗീസ് ഇര്‍ഫാനോടു സംസാരിക്കാതായി. നര്‍ഗീസിന്റെ പെരുമാറ്റം ഇര്‍ഫാനെ അസ്വസ...
Kerala, Malappuram

രണ്ട് ദിവസമായി പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയ്ക്കും കിണറ്റില്‍ അകപ്പെട്ട പൂച്ചയ്ക്കും രക്ഷകരായി ദുരന്തനിവാരണ സേന

തിരൂര്‍ : പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയെയും കിണറ്റില്‍ അകപ്പെട്ട പൂച്ചയെയും രക്ഷപ്പെടുത്തി താനൂര്‍ താലൂക്ക് ദുരന്തനിവാരണ സേന. തിരൂര്‍ തെക്കുമുറി സ്വദേശി നസീബിന്റെ വീട്ടുവളപ്പിലെ കുടിക്കാന്‍ ഉപയോഗിക്കുന്ന കിണറിലാണ് ഇന്ന് രാവിലെ 9 മണിയോടെ പൂച്ചയെ കിണറ്റില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളെത്തി പൂച്ചയെ ജീവനോടെ രക്ഷപ്പെടുത്തി. അതേസമയം രണ്ടുദിവസമായി തലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കുടുങ്ങിയ നിലയില്‍ തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി ശിവദാസിന്റെ വീട്ടുവളപ്പില്‍ തലയില്‍ പ്ലാസ്റ്റിക് കുടുങ്ങിയ നിലയില്‍ കാണപ്പെട്ട നായയെയും ടിഡിആര്‍എഫ് വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി. നസീബ് തിരൂരിന്റെ നേതൃത്വത്തില്‍, നവാസ് പുല്ലൂര്‍, ശിഹാബ് താനൂര്‍, നൗഫല്‍ താനൂര്‍, വാഹിദ് വെള്ളച്ചാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി....
Kerala

ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കി ; അസിസ്റ്റന്റ് കമ്മീഷണര്‍ മലപ്പുറത്തേക്ക്

കോഴിക്കോട് : ക്ഷേത്ര നടത്തിപ്പിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയ അസിസ്റ്റന്റ് കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കോഴിക്കോട് മുതലക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി കൂടിയായ ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്. ജൂലൈ 19നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. എസിപിയുടെ സര്‍ക്കുലറിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക്...
Kerala

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ യുവാവിന്റെ ദേഹത്തിലൂടെ ചക്രം കയറിയിറങ്ങി മരിച്ചു

ആലുവ: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ജിബിന്‍ വെള്ളം വാങ്ങാന്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങി. ശേഷം നീങ്ങി തുടങ്ങിയ ട്രെയിനില്‍ തിരിച്ച് കയറാന്‍ ശ്രമിക്കുമ്പോഴാണ് ജിബിന്‍ പാളത്തിലേക്ക് വീണത്. ഉടന്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല....
error: Content is protected !!