Friday, July 3

Author: tirurangaditoday

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി
Crime

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി

അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി പിഴ ഈടാക്കി. ഞായറാഴ്ച രാത്രി താനൂർ തീരദേശം കേന്ദ്രീകരിച്ച് അനധികൃതമായി രാത്രികാല മത്സ്യബന്ധനനം നടത്തുകയും കരയോട് ചേർന്ന് ട്രോൾവല ഉപയോഗിക്കുകയും ചെയ്ത നൂർജഹാൻ -രണ്ട് എന്ന ബോട്ടാണ് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇതിലുണ്ടായിരുന്ന മത്സ്യം പൊന്നാനി ഹാർബറിൽ ലേലം ചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി. നിയമം ലംഘിച്ചതിന് 2.5 ലക്ഷം രൂപയും ഈടാക്കും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ്, ഫിഷറീസ് ഗാർഡ് ശരൺകുമാർ, റസ്‌ക്യൂഗാർഡുമാരായ അൻസാർ, അലി അക്ബർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പട്രോളിംഗ് ശക്തമാക്കുമെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി....
Information, Other

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടി ആദരിച്ചു

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ കമ്മറ്റിയഗം സൈതലവി കാട്ടേരി തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ സ്റ്റാഫ് സെക്രട്ടറി ഡോ :രാജാഗോപാലിന് ആശുപത്രിക്കുള്ള ഉപഹാരം കൈമാറി. വെൽഫയർ പാർട്ടി മണ്ഡലം നേതാകളായ ഹംസ വെന്നിയൂർ, പാലാഴി കോയ, വി. കെ രായികുട്ടി, അൻവർ സാദത് കരിപ്പറമ്പ്, ഫിറോസ്, അനസ്, താലൂക് ഹോസ്പിറ്റൽ ഡി.ഐ.സി. മെഡിക്കൽ ഓഫീസർ ഡോ:കുഞ്ഞാവുട്ടി,ആർ.എം.ഒ.ഡോ.ഹാഫിസ് റഹ്മാൻ,പി.ആർ.ഒ.അബ്ദുൽ മുനീർ സി.വി.,നഴ്സിംഗ് ഓഫീസർ സുധ,അഷ്റഫ് കളത്തിങ്ങൽ പാറ,ജാസിം,മറ്റു ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു....
Information

തിരൂരങ്ങാടി ഒ.യു .പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

തിരൂരങ്ങാടി ഒ.യു .പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കാരാടൻ റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.പി ഹബീബ, യതീംഖാന അഡ്മിനിസ്ട്രർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, മുസ്തഫ ചെറുമുക്ക്, പി.കെ ജമീല ടീച്ചർ എന്നിവർ സംബന്ധിച്ചു. പ്രധാനധ്യാപകൻ പി.അഷ്റഫ് മാസ്റ്റർ സ്വാഗതവും വി.ഇബ്രാഹീം മാസ്റ്റർ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരവും ചിത്രരചന മത്സരവും നടന്നു....
Feature, Information

തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു.പുത്തൻതെരു ഹൂറിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. സതീശൻ മാസ്റ്റർ, അമീറ കുനിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ പി. ജ്യോതി, പി.വി ഷൺമുഖൻ, കെ.വി ലൈജു, ഷബീർ കുഴിക്കാട്ടിൽ, നസ്‌റി തേത്തയിൽ, ജസീന ഹാരിസ്, മുഹമ്മദ് റാഫി, അബ്ദുറസാഖ് എടമരത്ത്, ഡോ. ശിൽപ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.കെ പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതസഭയുടെ ഭാഗമായി ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയും നടത്തി. വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് സ്വാഗത്‌വും അസിസ്റ്റന്റ് സെക്രട്ടറി വി.കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എച്ച്.ആര്‍.ഡി.സി. പരിശീലന പരിപാടികള്‍ കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്ററില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ നടത്തുന്ന ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാമുകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, മറ്റു പരിപാടികള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ 0494 2407350, 2407351.    പി.ആര്‍. 639/2023 പി.ജി. ട്യൂഷന്‍ ഫീസ് എസ്.ഡി.ഇ. 2022 പ്രവേശനം പി.ജി. മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ 20 വരെയും 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍  0494 2400288, 2407356.     പി.ആര്‍. 640/2023 പരീക്ഷ സര്‍വകലാശാലാ...
Information

പരിസ്ഥിതി വാരാചരണം നടത്തും

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന പരിസ്ഥിതി വാരാചരണം നടത്തും. സെമിനാറുകൾ, ചർച്ചകൾ, ബോധ വൽക്കരണം, തൈ നടീൽ തുടങ്ങി വിവാധ പരിപാടികൾ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിലും തുല്യതാ സമ്പർക്ക ക്ലാസുകളിലും നടക്കും. പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു. വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം നല്കി. ജില്ലാ കോർഡിനേറ്റർ സി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, ജീവനക്കാരായ കെ. ശരണ്യ, മൊയ്തീൻ കുട്ടി, ക്ലാസ് പ്രതിനിധികളായ മുഹമ്മദ് ഷക്കീർ വള്ളുവമ്പ്രം , ടി. രവി , എം.ബിജീഷ്, എന്നിവർ പ്രസംഗിച്ചു.പഠിതാക്കളുടെയും സാക്ഷരതാ പ്രവർത്തകരുടെയും നേതൃത...
Feature, Information

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂന്നിയൂർ സർക്കിൾ എസ് വൈ എസിനു കീഴിൽ തൈ നടൽ ഉൽഘടനം ചെയ്തു

മുട്ടിച്ചിറയിൽ നടന്ന പരിപാടിയിൽ യുവ കർഷകനായ ശ്രീനു മുട്ടിച്ചിറ തൈ നടലിനു നേതൃത്വം നൽകി. സർക്കിൾ നേതാക്കളായ ഇസ്ഹാഖ് സഖാഫി കളിയാട്ടമുക്ക്, അസ്‌ലം ചിനക്കൽ, ഷാഫി കളിയാട്ടമുക്ക് തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ മൂന്നിയൂർ സർക്കിളിലെ മുഴുവൻ പ്രവർത്തകരും വീടുകളിൽ തൈ നടുമെന്ന് ഭാരവാഹികൾ അറിയിച്ചു...
Health,, Information

പെരുമ്പടപ്പിൽ വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബബാധ

പൊന്നാനി:പെരുമ്പടപ്പിൽ ഭക്ഷ്യവിഷബാധയേറ്റ് നരവധി പേർ ചികിത്സ തേടി.കഴിഞ്ഞ ദിവസം എരമംഗലത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്നഅയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. പനിയും ചർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40 ഓളം പേർ ചികിത്സ തേടിയെന്നാണ് വിവരം.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കുട്ടികളും മുതിർന്നവരും ഉണ്ട്.കൂടുതൽ പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്...
Accident

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സുധ...
Crime

ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി ∙: രാത്രി ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം സ്വയം കഴുത്തറുത്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി മൂലൻകാവ് സ്വദേശി കോയാലി പുര സനിലിനെ (25) ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സനിൽ ഡിസ്ചാർജ് ആയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 4 ന് രാത്രി 11 ന് മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വെന്നിയൂരിൽ വച്ചായിരുന്നു സംഭവം. സുഹൃത്തായ ഗൂഡല്ലൂർ സ്വദേശി സീതയെ (22) കത്തി കൊണ്ട് കുത്തിയ ശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. ഉടനെ എംകെഎച്ച് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. നെഞ്ചിൽ പരുക്കേറ്റ് സീതയെ ഏതാനും ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്തിരുന്നു. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ സനിൽ ഇന്നലെ വര...
Travel

കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെട്ടു

കരിപ്പൂർ : കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് (ഞായർ) പുലർച്ചെ 4.15 ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.15 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്. എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി.വി ഇബ്റാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ.പി മൊയ്തീൻ കുട്ടി,  മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദുല്‍ സലാം, സഫർ കയാൽ , പി.ടി അക്ബർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സി.ഇ.ഒ ഷാരീഖ് ആലം, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്  ഒഫീഷ്യൽ അസൈൻ പി.കെ.പന്തീർപാടം,  ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട...
Crime

ചെമ്മാട്ടെ തൂബ ജ്വല്ലറിയിലെ മോഷണം; പ്രതിയായ സ്ത്രീ പിടിയിൽ

തിരൂരങ്ങാടി : ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കോഴിക്കോട് കുരുവട്ടൂർ കോനാട്ട് താഴെ കുനിയേടത്ത് സുബൈദ (50) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 22 നായിരുന്നു മോഷണം. മാല വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീ മാല നോക്കുന്നതിനിടെ ഒന്നര പവന്റെ 2 മാല മോഷ്ടിക്കുകയായിരുന്നു. രാത്രി സ്റ്റോക്ക് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. ഇന്ന് വൈകുന്നേരം സി ഐ കെ.ടി.ശ്രീനിവാസന്റെ നേതൃത്വത്തിൽ പോലീസ് സംഘം കോഴിക്കോട് മാളിന് സമീപത്ത് വെച്ച് പിടികൂടുകയായിരുന്നു. https://fb.watch/kXb4TGOKMr/?mibextid=Nif5oz വീഡിയോ...
Information

നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു. പോരൂർ (എസ്.സി - 6 ഒഴിവ്), ചെമ്പ്രശ്ശേരി (എസ്.സി- 2, ജനറൽ 4 ഒഴിവ്), നെടുവ (ജനറൽ - 6 ഒഴിവ്) എന്നീ നെയ്ത്ത് കേന്ദ്രങ്ങളിലേക്കാണ് നിയമനം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂൺ 10 ന് മുമ്പായി പ്രൊജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗൺഹിൽ പി.ഒ, മലപ്പുറം എന്ന അഡ്രസിലോ നേരിട്ട് പ്രസ്തുത യൂണിറ്റിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832734807....
Crime

തലപ്പാറയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു

തിരൂരങ്ങാടി : ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ ജനാലയിലൂടെ കവർന്നു. മുന്നിയൂർ തലപ്പാറ വലിയ പറമ്പിൽ ഷംസുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷംസുദ്ദീന്റെ മൂന്നു വയസ്സുള്ള മകളുടെ 2 പവന്റെ ആഭരണങ്ങളാണ് കവർന്നത്. കുട്ടിയുടെ ഓരോ പവൻ വീതമുള്ള ചെയിനും അരഞ്ഞാണവുമാണ് നഷ്ടമായത്. ശംസുധീനും കുടുംബവും വീടിന്റെ മുകൾ നിലയിലാണ് കിടന്നിരുന്നത്. ചൂടുകാരണം ജനൽ തുറന്നിട്ടാണ് കിടന്നിരുന്നത്. ജനാലക്കരികിൽ കിടന്ന കുഞ്ഞിന്റെ ദേഹത്ത് നിന്നാണ് ആഭരണങ്ങൾ കവർന്നത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ എത്തി പരിശോധന നടത്തി....
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു...
Crime

പോക്സോ കേസിൽ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : പോക്സോ കേസിൽ മുന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിലായി. കുറ്റിയിൽ മുഹമ്മദ് മുസ്തഫ (60) ആണ് പിടിയിലായത്. എട്ട് വയസ്സുകാരിയായ വിദ്യാർ തിനിയോട് ലൈംഗീക അതിക്രമം കാണിക്കുകയായിരുന്നു. മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
Feature, Information

പറപ്പൂരിൽ പണി പൂർത്തീകരിച്ച 3 റോഡുകളും 2 കൈ വരികളും നാടിന് സമർപ്പിച്ചു

വേങ്ങര : പറപ്പൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപെടുത്തി പണി പൂർത്തീകരിച്ച 3 റോഡുകളുടേയും രണ്ട് കൈവരികളും നാടിന് സമർപ്പിച്ചു. പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി. സലീമ ടീച്ചർ നിർവഹിച്ചു. തെക്കെ കുളമ്പ് മില്ലുപടി റോഡ്, ചിറയിൽ തോണ്ടാൽ റോഡ്, ടി ടി കെ എം എൽ പി സ്കൂൾ റോഡ് കൊഴൂര്, ചിറയിൻ കുളം മാട് പള്ളി ഇടവഴി കൈവരി സ്ഥാപിച്ചത്, കരുളായിൽ വളപ്പ് റോഡ് കൈവരി സ്ഥാപിച്ചത് എന്നിവയുടെ ഉദ്ഘടനമാണ് പ്രസിഡന്റ്‌ നിർവഹിച്ചത്. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി റസിയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർഷമണ്ണിൽ, വാർഡ് മെമ്പർ ആബിദ, ടി.ടി അഷ്റഫ്,സലീം മാസ്റ്റർ, മുഹമ്മദാലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു...
Obituary

പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർപള്ളിക്കൽ സലാമത്ത് നഗറിനടുത്ത് നെടുങ്ങോട്ട്മാട് പൂക്കാട്ട് പറമ്പിൽ താമസിക്കുന്ന എട്ടുവീട്ടിൽ അബ്ദുസ്സലാമിന്റെ മകൻ മുഹമ്മദ് അഫലഹ് (14) ആണ് മരിച്ചത്. പുത്തൂർ പള്ളിക്കൽ സ്കൂൾ വിദ്യാർത്ഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല....
Education

ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മാറി: മന്ത്രി വി. അബ്ദുറഹിമാൻ

ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മാറിയെന്നും ലോകത്തെ ഏതുരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളോടും മത്സരിക്കാൻ കേരളത്തിലെ കുട്ടികൾ പ്രാപ്തി നേടിയതായും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൽപകഞ്ചേരി ഗവ. വി.എച്ച്.എസ് സ്‌കൂളിൽ നടന്ന ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള ഹൈടെക് ക്ലാസ് മുറികളും മറ്റ് പഠന സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. പൊതു വിദ്യാഭാസ രംഗത്തുണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ ഏതൊരാൾക്കും അനുഭവത്തിലൂടെ മനസ്സിലാക്കാനാവും. ലാഭകരമല്ലെന്ന കാരണത്താൽ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്ന നയമല്ല സർക്കാർ സ്വീകരിച്ചത്, മറിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. ഐ.ടി.ഐ ഉൾപ്പടെ അനുബന്ധ കോഴ്‌സുകൾ കൂടി പരിഗണിക്കുമ്പ...
Education

“വർണ്ണക്കൂടാരം” കുട്ടികൾക്കായി തുറന്ന് കൊടുത്തു.

GMUP സ്കൂൾ പാറക്കടവ് 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മാതൃകാ പ്രീ - പ്രൈമറി "വർണ്ണക്കൂടാരം" ബഹുമാനപ്പെട്ട വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ ശ്രീ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉത്ഘാടനം ചെയ്‌തു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി NM സുഹറബി പരിപാടിയിൽ അധ്യക്ഷയായിരുന്നു. ശാസ്ത്രീയമായ പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രാദേശിക പ്രസക്തവും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്ക് പ്രാധാന്യവും നൽകുന്നതാണെന്ന് MLA അഭിപ്രായപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഹനീഫ ആചാട്ടിൽ, PP അബുദുൽ മുനീർ മാസ്റ്റർ ( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ശ്രീമതി CP സുബൈദ ( വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ), ശ്രീ കല്ലൻ ഹുസൈൻ ( വാർഡ് member), ശ്രീ മണമ്മൽ ശംസുദ്ധീൻ ( വാർഡ് മെമ്പർ ) BPC ശ്രീ സുരേന്ദ്രൻ MV, ശ്രീ NM അൻവർ സാദത്ത് ( SMC ചെയർമാൻ ), എന്നിവർ സംസാരിച്ചു. DPO ശ്രീ സുരേഷ് കോളശേരി പദ്ധതി ...
university

കാലിക്കറ്റില്‍ ബി.എഡ്. പ്രവേശനം:
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല 2023 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ രണ്ടിന് ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 16.06.2023. അപേക്ഷാ ഫീസ് - SC/ST 210/- രൂപ, മറ്റുള്ളവര്‍ 685/- രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in/B.Ed. 2023/ ->Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഓ.ടി.പി (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുട...
Information

കരിപ്പൂരിൽ വൻ സ്വർണവേട്ട; നാല് പേരിൽ നിന്നായി 1.8 കോടി രൂപ വില മതിക്കുന്ന സ്വർണ്ണം പിടികൂടി

കരിപ്പൂർ : ഇന്നലെ രാവിലെയും രാത്രിയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജിദ്ദയിൽനിന്നും എത്തിയ മൂന്നു യാത്രക്കാരിൽനിന്നുമായി പിടികൂടി. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന മലപ്പുറം ചെമ്മനിയോട് സ്വദേശിയായ പാതിരാമണ്ണ അബ്ദുൽ അൻസറിൽ (25) നിന്നും 1168 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും, ഇന്നലെ രാവിലെ സ്‌പൈസ് ജെറ്റ് എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം പാലക്കാവറ്റ സ്വദേശിയായ പൊട്ടങ്ങട് അഷറഫിൽ (35) നിന്നും 863 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വലിയപറമ്പിൽ റിയാസിൽ(45) നിന്നും സ്വർണ്ണമിശ്രിതമടങ്ങിയ 1157 ഗ്രാം തൂക്...
Information

വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി ; കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു

കോഴിക്കോട് : കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ ചുരത്തില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. കുട്ടിയെ കാണാത്തതിനാല്‍ കോളേജില്‍ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു....
Information

സാറ്റ് വിയ മന്ത്രിയോടൊപ്പം സ്ലേറ്റിലെഴുതി, ‘അമ്മ’

ജില്ലാതല സ്‌കൂൾ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത് ഒന്നാം ക്ലാസുകാരി സാറ്റ് വിയയുടെ കൈപിടിച്ച് മന്ത്രി വി. അബ്ദുറഹിമാൻ സ്ലേറ്റിൽ എഴുതിയ 'അമ്മ' എന്ന വാക്കിലൂടെ. കൽപകഞ്ചേരി ഗവ. വി.എച്ച്.എസ് സ്‌കൂളിൽ നടന്ന പരിപാടിയിലാണ് സാറ്റ് വിയയുടെ കുഞ്ഞു കൈകൾ പിടിച്ച് മന്ത്രി ആദ്യാക്ഷരങ്ങൾ പകർന്ന് അറിവിന്റെ ഉത്സവത്തിന് തുടക്കം കുറിച്ചത്. യു.കെ.ജിയിൽ നിന്നും ഒന്നാം ക്ലാസിലെത്തിയ സാറ്റ് വിയ കൽപകഞ്ചേരി ഗവ. എൽ.പി സ്‌കൂൾ വിദ്യാർഥിനിയാണ്. ഉദ്ഘാടന പരിപാടികൾക്ക് ശേഷം സാറ്റ് വിയയുടെ സ്‌കൂളിൽ സന്ദർശനം നടത്തിയാണ് മന്ത്രി വി. അബ്ദുറഹിമാൻ മടങ്ങിയത്...
Accident

കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്

താനൂർ : മോര്യ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു എട്ട് വിദ്യാർതികൾക്ക് പരിക്കേറ്റു. 3 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇന്ന് രാവിലെ മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ എ യു പി സ്കൂളിലെ വിദ്യാർഥി കളാണ്. പരുക്കേറ്റവരിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബാക്കിയുള്ളവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 8 കുട്ടികളും ഡ്രൈവറും ആണ് ഉണ്ടായിരുന്നത്....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബി.ടി.എ., എം.ടി.എ. കോഴ്‌സുകള്‍ക്ക് അസി. പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 7-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 626/202 പരീക്ഷ സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 12-ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂണ്‍ 19-ന് തുടങ്ങും. നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 23-ന് തുടങ്ങും.    എന്‍.എസ്.എസ്. സംഘംതാമരശ്ശേരി ചുരം ശുചീകരിക്കുന...
Information

മൃഗചികിത്സയ്ക്ക് സ്‌കാനിങും ഇനി വീട്ടുപടിക്കൽ ലഭ്യമാക്കും: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ

മലപ്പുറം : മൃഗാരോഗചികിത്സാ മേഖലയിൽ സ്‌കാനിങ് സൗകര്യം ഇനി ജില്ലയിലെ ക്ഷീരകർഷകരുടെ വീട്ടുപടിക്കലും ലഭ്യമാവുമെന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ആശുപത്രി നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകർ അവരുടെ മൃഗങ്ങളെ സ്‌കാനിങിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പുതിയതായി അനുവദിച്ച പോർട്ടബിൾ സ്‌കാനിങ് മെഷീൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകരുടെ ബുദ്ധിമുട്ടിന് വളരെയധികം പരിഹാരമാവുമെന്നും അവർ പറഞ്ഞു. ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒ.പി വിഭാഗം നവീകരണം, മുറ്റം ...
Feature, Information

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി ; 5 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി

പൊന്നാനി : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. പൊന്നാനി ഹാർബർ ഗ്രൗണ്ടിലാണ് പൊന്നാനി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടത്തിയത്. 70ഓളം വാഹനങ്ങൾ പരിശോധിച്ചു. വാഹനത്തിന്റെ ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും പരിശോധിച്ചു. വാഹനങ്ങൾ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ 'ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ' പതിച്ച് കൊടുത്തു. തകരാർ കണ്ടെത്തിയ അഞ്ച് വാഹനങ്ങ...
Obituary

വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എആർ നഗർ : വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം വെളയങ്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിന്നാഹ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നരണ കാരണം വ്യക്തമല്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചേറൂർ പി പി ടി എം കോളേജിൽ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരുന്നു. മാതാവ് ഫാത്തിമ. സഹോദരങ്ങൾ : സൈത് മുഹമ്മദ്, ശുഹൈബ്, ഷഫീഖ്, അമിയ ഫാത്തിമ....
Feature, Information

75 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഐ.സി.ഡി.എസ് ഹാൾ തുറന്നു

മങ്കട : 2021-23 വാർഷിക പദ്ധതിയിൽ 75 ലക്ഷം രൂപ ചെലവഴിച്ച് മങ്കട ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഐ.സി.ഡി.എസ് ഹാളിന്റെ ഉദ്ഘാടനം ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി നിർവഹിച്ചു. 28 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സി.ഡി.പി.ഒ ഇന്ദിരക്കുള്ള മൊമെന്റോ അദ്ദേഹം കൈമാറി. ഹാളിന് സി എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന നാമകരണം മഞ്ഞളാം കുഴി അലി എം.എൽ.എ നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് കെ.വി. ജുവൈരിയ ടീച്ചർ, പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ.കെ.ഹുസൈൻ അഡ്വ. കെ. അസ്ഗർ അലി, ചക്കച്ചൻ ഉമ്മുകുൽസു, നസീറ മോൾ പാലപ്ര, എൻ.കെ. രശ്മി ശശികുമാർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുമ്പള്ളി, മെമ്പർമാരായ സി. ടി. ഷറഫുദ്ദീൻ, ഷബീബ തോരപ്പ...
error: Content is protected !!