Tuesday, October 27

Author: tirurangaditoday

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെത്തേടി ചെന്നൈയിലെത്തിയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യയെ നാട്ടിലെത്തിച്ചു
Other

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെത്തേടി ചെന്നൈയിലെത്തിയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യയെ നാട്ടിലെത്തിച്ചു

ഇൻസ്റ്റഗ്രാമിൽ സ്പിന്നിങ് മിൽ മാനേജർ, യഥാർത്ഥത്തിൽ നാട്ടിൽ കൂലിപ്പണി മേലാറ്റൂർ : ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെത്തേടി തമിഴ്നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളിയുവതിയെ പോലീസ് നാട്ടിലെത്തിച്ചു. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 22-കാരിയെയാണ് കേരള, തമിഴ്നാട് പോലീസുകാർ നടത്തിയ തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.കല്യാണശേഷം സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. ദിണ്ടിഗലിലെ സ്പിന്നിങ് മില്ലിൽ മാനേജരായി ജോലിചെയ്യുകയാണെന്നാണ് സ്മിത്ത് എന്ന യുവാവ് പറഞ്ഞിരുന്നത്. ഭാര്യ മരിച്ചുവെന്നും ഒരു കുട്ടിയുണ്ടെന്നും ഒരുമിച്ചു ജീവിക്കണമെന്നും കാമുകൻ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച യുവതി നവംബറിലാണ് കാമുകനെത്തേടി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്. പറഞ്ഞസ്ഥലത്തൊന്നും ഇങ്ങനെ ഒരാളെ കണ്ടെത്താനായില്ല. അവിടെവെച്ച് പരിചയപ്പെട്ട ഒര...
ഊരകത്ത് തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുകടന്നലിന്റെ ആക്രമണം; 12 പേർക്ക് കുത്തേറ്റു
Other

ഊരകത്ത് തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുകടന്നലിന്റെ ആക്രമണം; 12 പേർക്ക് കുത്തേറ്റു

ഊരകം : കാട്ടുകടന്നലിന്റെ ആക്രമണത്തിൽ 12 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. 2 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും 10 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കീരൻ കുന്നത്ത് ചന്ദ്രൻ (58), കേളിക്കോടൻ ഉണ്ണികൃഷ്ണൻ (35) എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കേളിക്കോടൻ പങ്കജം 62, കൈനിക്കരബാലകൃഷ്ണൻ 62, കീരൻകുന്നുമ്മൽനീലാണ്ടൻ 61, പട്ടാറമ്പിൽ ശാരദ 62, കുന്നുമ്മൽ രാധാമണി 53, മണ്ണിൽപുഷ്പജ46, കുന്നുമ്മൽസരോജിനി 53, മണ്ണിൽ തങ്ക 65, കടുങ്ങൻപിലാവ ലക്ഷ്മിക്കുട്ടി 60, വട്ടപ്പറമ്പിൽകാളി 68 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഊരകം മലയിലെ എട്ടാം വാർഡ് കരിയങ്ങാട് ഭാഗത്ത് വച്ച് തൊഴിലാളികൾക്കു കുത്തേൽക്കുന്നത്. പറമ്പിൽ കയ്യാല നിർമ്മാണജോലിക്കിടയിൽ തെട്ടടുത്ത മരത്തിലെ കടന്നൽ കൂട് പരുന്ത് റാഞ്ചി കടന്നലുകൾ ഇളകിയതാണം ക...
ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Accident

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹരിപ്പാട് : ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്ത് നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സര്‍വീസിനായി കരിയിലകുളങ്ങര ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആയിരുന്നു കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിന് തീപിടിച്ചത്. അക്ഷയ് യുടെ സുഹൃത്ത് കരുവാറ്റ സ്വദേശി നിയാസിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കാര്‍. കാറിന് മുന്നില്‍ നിന്നും പുക ഉയരുന്നത് കണ്ട് ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് കാറിന് മുന്‍ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് അഗ്‌നിശമന സേനാവിഭാഗം എത്തി തീ അണച്ചു....
യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
Crime

യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

നിലമ്പൂർ : യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുള്ളതായി യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലിൽ ശമീറിന്റെ ഭാര്യ സുൽഫത്തിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുമണ്ണ മുതങ്ങയിൽ മുഹമ്മദലി - റസിയ ദമ്പതികളുടെ മകളാണ്. ഇന്ന് രാവിലെ 4 മണിയോടെയാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതിയും, ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാൽ ആദ്യം കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറയുന്നു. സുൽഫത്ത്തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് കുടുംബം. അസ്വാഭാവിക മരണത്തിന് കേസെടുത...
കൊടക്കാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Other

കൊടക്കാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് : കൊടക്കാട് എസ്റ്റേറ്റ് റോട്ടിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് എസ്റ്റേറ്റ് റോഡ് ശാരദ നിലയത്തിൽ അഭിഷേക് കുമാർ (23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ
സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയ പറമ്പിൽ പീടിക സ്വദേശി പിടിയിൽ
Accident

സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയ പറമ്പിൽ പീടിക സ്വദേശി പിടിയിൽ

മലപ്പുറം: സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളുടെ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം എട്ടിന് വള്ളുവമ്പ്രം അത്താണിക്കൽ എം ഐ സി പടിക്കലാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയെ അതിവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. തലയ്ക്കും, കാലിനും ഗുരുതര പരുക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത് കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറോളം സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. നിസാമുദ്ദീൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്ത...
സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള സ്വരാജ് ട്രോഫി തിരൂരങ്ങാടിക്ക്
Other

സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള സ്വരാജ് ട്രോഫി തിരൂരങ്ങാടിക്ക്

തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭക്ക്. മന്ത്രി എം.ബി.രാജേഷ് ആണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ നഗരസഭകളില്‍ സമയബന്ധിതമായി നടത്തിയ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി തിരൂരങ്ങാടി നഗരസഭ മുന്നിലെത്തി. സംസ്ഥാനത്തെ 87 നഗരസഭകളില്‍ നിന്നാണ് തിരൂരങ്ങാടി മുന്നിലെത്തിയത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വിശദ പരിശോധന, കൂടാതെ സംസ്ഥാന തല ജൂറി അംഗങ്ങള്‍ നഗരസഭയില്‍ നടത്തിയ പരിശോധനയിലും തിരൂരങ്ങാടി നഗരസഭ മുന്നിലായി, കാര്‍ഷിക, വിദ്യാഭ്യാസ,ആരോഗ്യ- സാമൂഹ്യക്ഷേമ, മരാമത്ത് പശ്ചാത്തല മേഖലകളില്‍നഗരസഭ നടത്തിയ വൈവിധ്യവും വേറിട്ടതുമായ മികച്ച പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിലേക്ക് പരിഗണിക്കപ്പെട്ടു, മികവുറ്റ ഈ അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. ഇത് രണ്ടാം ...
മാമാങ്കോത്സവത്തിന് കുറ്റൂർ കെ.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍
Travel

മാമാങ്കോത്സവത്തിന് കുറ്റൂർ കെ.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍

വേങ്ങര: മാമാങ്ക മഹോത്സവത്തില്‍ പങ്കെടുക്കാനും കൂടുതല്‍ അറിവുകള്‍ നേടാനും സാധിച്ച സന്തോഷത്തിലാണ് കുറ്റൂര്‍ നോര്‍ത്ത് കെ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ നിന്നും അറുപത്തിരണ്ടോളം വിദ്യാര്‍ത്ഥികളാണ് മാമാങ്കം നടന്ന വാര്‍ഷിക ദിനമായ മാഘ മകം ദിനത്തില്‍ നിളാതീരത്തെത്തിയത്. മാമാങ്ക തിരുശേഷിപ്പുകളായ മണിക്കിണര്‍, പുരാവസ്തു സംരക്ഷിത സ്മാരകമായ നിലപാടുതറ, മരുന്നറ എന്നിവയും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. ഗൈഡ് ഉമ്മര്‍ ചിറയ്ക്കലിന്റെ ക്ലാസ്സുകൂടിയായപ്പോള്‍ കേരള ചരിത്രത്തിലെ ഒരു പ്രധാന ഏടിലൂടെ അനായാസം കടന്നുപോകാന്‍ കുട്ടികള്‍ക്ക് സാധിച്ചു. പിന്നീട് ജേര്‍ണി ടു ഗ്രാന്റ് ഹെറിടേജ് പ്രോഗ്രാമുമായി കേരള കലാമണ്ഡലം, വള്ളത്തോള്‍ സ്മാരകം, വരിക്കാശ്ശേരി മന എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു. കലാമണ്ഡലത്തിലെ അന്തരീക്ഷം, തല്‍സമയ ക്ലാസ്സുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ സാകൂതം നിരീക്ഷിച്ചു. ...
പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട ; രണ്ടര ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയില്‍
Other

പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട ; രണ്ടര ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട. ഇന്ന് രാവിലെ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ പരപ്പനങ്ങാടിയിലെത്തിയ ബംഗാള്‍ സ്വദേശിയില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാള്‍ കട്ടുപാറ സ്വദേശി അജിത്ത് (32) ആണ് സമീപപ്രദേശങ്ങളില്‍ വിതരണം ചെയ്യാനെത്തിച്ച രണ്ടര ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി പിടിയിലായത്. മലപ്പുറം എസ്പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സിഐ ജിനേഷും, പോലിസ് ഡാന്‍സഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മാസങ്ങള്‍ക്ക് മുന്നെ ഇവിടെ വച്ച് ചുഴലി സ്വദേശികളില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് പിടികൂടിയിരുന്നു. പരപ്പനങ്ങാടി എസ്ഐ ആര്‍ യു അരുണ്‍, ആര്‍ സി രാമചന്ദ്രന്‍, ഡാന്‍സഫ് അംഗങ്ങളായ ജിനേഷ്, സബറുദ്ദീന്‍, അഭിമന്യൂ, മുജീബ് എന്നിവരാണ് സംഘത്തിലുണ്ടായത്....
വള്ളിക്കുന്ന് ട്രെയിന്‍ തട്ടി മരണപ്പെട്ടത് പ്ലസ് ടു വിദ്യാര്‍ത്ഥിനി
Accident

വള്ളിക്കുന്ന് ട്രെയിന്‍ തട്ടി മരണപ്പെട്ടത് പ്ലസ് ടു വിദ്യാര്‍ത്ഥിനി

വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്റെ വടക്കു ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. അരിയല്ലൂര്‍ ദേവിവിലാസം സ്‌കൂളിന് സമീപത്തെ വളയനാട്ടുതറയില്‍ സുരേഷിന്റെ മകള്‍ സുനുഷ (17) യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടക്കടവിലെ കോട്ടക്കുന്ന് ഹോളി ഫാമിലി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മരണപ്പെട്ട സുനുഷ. അമ്മ:സതി....
ദൈവത്തെ കണ്ടിട്ടുണ്ടോ ? … ഞാന്‍ കണ്ടു.. ഒന്നല്ല നാലു ദൈവങ്ങളെ ; പരപ്പനങ്ങാടി സ്റ്റേഷന്‍ സി പി ഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് വൈറല്‍
Other

ദൈവത്തെ കണ്ടിട്ടുണ്ടോ ? … ഞാന്‍ കണ്ടു.. ഒന്നല്ല നാലു ദൈവങ്ങളെ ; പരപ്പനങ്ങാടി സ്റ്റേഷന്‍ സി പി ഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് വൈറല്‍

ദൈവ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ചിലയാളുകള്‍ ദൈവ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊക്കെ പറയാറുണ്ട്. അത്തരത്തില്‍ തന്റെ സ്വന്തം അനുഭവ വെളിച്ചത്തില്‍ 4 ദൈവത്തെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന പരപ്പനങ്ങാടി സ്റ്റേഷന്‍ സിപിഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൊവ്വാഴ്ച വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ച, ദേവിവിലാസം സ്‌കൂളിന് സമീപത്തെ വളയനാട്ടുതറയില്‍ സുരേഷിന്റെ മകള്‍ സുനുഷ (17)യുടെ ബോഡി കലക്ട് ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പരപ്പനങ്ങാടി എസ് ജയദേവനും സിപിഒ ഷൈലേഷും ചൊവ്വാഴ്ച നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ക്ക് വള്ളിക്കുന്ന് റെയില്‍വേ ട്രാക്കില്‍ ആരോ മരണപ്പെട്ടു കിടക്കുന്നതായി റെയില്‍വേ സ്റ്റേഷനില്‍...
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി
Other

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി ആള് മാറി ജപ്തി ചെയ്ത നടപടി തഹസിൽദാർ റദ്ദാക്കി. താലൂക്കിൽ എടരിക്കോട് പഞ്ചായത്ത് അംഗം ചെട്ടിയാം തൊടി അഷ്റഫ്, ചെമ്മാട് സി കെ നഗർ പള്ളിയാളി മൊയ്‌ദീൻ കുട്ടി എന്നിവരുടെ വീടും സ്ഥലവും ജപ്തി ചെയ്ത നടപടിയാണ് റദ്ദാക്കിയത്. അഷ്റഫ് മുസ്ലിം ലീഗ് പ്രവർത്തകനും മൊയ്‌ദീൻ കുട്ടി കാന്തപുരം വിഭാഗം സുന്നി പ്രവർത്തകനുമാണ്. പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത തങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ ഇരുവരും പരാതി നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് നൽകിയ പട്ടികയിൽ ഉൾപ്പെട്ടത് കൊണ്ടാണ് നടപടി എന്നാണ് പറഞ്ഞിരുന്നത്. പരാതിയെ തുടർന്ന് നടത്തിയ പുന പരിശോധന യിൽ ആണ് ഇവർ നിരപരാധികൾ ആണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ പി.ഒ.സാദിഖ് ജപ്തി നടപടി റദ്ദാക്കി ഉത്തരവിറക്കി. ഇന്ന് വില്ലേജ് ഓഫീസർമാർ ഇരുവർക്കും ഉത്തരവ് കൈമാറും...
ഊരകം കെ.ടി. സിദ്ധീഖ് മരക്കാർ മൗലവി അന്തരിച്ചു
Obituary

ഊരകം കെ.ടി. സിദ്ധീഖ് മരക്കാർ മൗലവി അന്തരിച്ചു

വേങ്ങര: ഊരകം കൊടലിക്കുണ്ട് സ്വദേശിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കെ.ടി.സിദ്ധീഖ് മരക്കാർ മൗലവി [74 ] അന്തരിച്ചു.മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ്‌ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, വാർഡ് ലീഗ് പ്രസിഡൻ്റ്, പാറക്കണ്ണിബായനുൽ ഈമാൻ മദ്രസ്സ, കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസ്സ ഭാരവാഹി, മണ്ഡലം , പഞ്ചായത്ത് എസ്.വൈ.എസ് ഭാരവാഹി, വേങ്ങര റൈഞ്ച് സെക്രട്ടറി, കൊടലിക്കുണ്ട് ജി.എൽ.പി.സ്കൂൾ, എം.യു എച്ച്.സ്. ഊരകം പി.ടി.എ.പ്രസിഡൻ്റ്, ഊരകം പാലിയേറ്റീവ് വൈസ് പ്രസിഡൻ്റ്,വേങ്ങര, കച്ചേരിപ്പടി, പറപ്പൂർ, ഇരുമ്പു ചോല മദ്രസ്സകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ആത്തിക്ക, പരേതയായ ബിരിമാമു ., മക്കൾ അബ്ദുസലാം, [കെൽ എടരിക്കോട് ] ജൗഹറലി, ഷക്കീലറഹ്മത്ത്, മൈമൂനത്തുൽ ബുഷ്റ, മരുമക്കൾ: ഷരീഫ് ചെങ്ങാനി, ബുഷ്റ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മുദിത' മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി 'നാക്' എ പ്ലസ് ഗ്രേഡ് നേട്ടത്തിന്റെ ആഘോഷച്ചടങ്ങായി കാലിക്കറ്റ് സര്‍വകലാശാല നടത്തിയ 'മുദിത' പരിപാടിയിലെ മത്സര വിജയികള്‍ക്ക് ട്രോഫികളും  ക്യാഷ് അവാര്‍ഡും നല്‍കി. ഫ്‌ളോട്ട് ഇനത്തില്‍ എജ്യുക്കേഷന്‍ വിഭാഗവും ഘോഷയാത്രക്ക് കായികപഠന വിഭാഗവും ഒന്നാം സ്ഥാനം നേടി. ഫ്‌ളോട്ടില്‍ നിയമപഠനവകുപ്പ്, ഇംഗ്ലീഷ് വകുപ്പ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഘോഷയാത്രയില്‍ രണ്ടാം സ്ഥാനം ഉര്‍ദു വിഭാഗവും മൂന്നാം സ്ഥാനം വനിതാ പഠന വിഭാഗവും കരസ്ഥമാക്കി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ട്രോഫികളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേഷ് ബാബു, യൂജിന്‍ മൊറേലി, ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ഷംസാദ് ഹ...
സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
Other

സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം , ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധ , ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകള്‍ ക്ഷണിച്ചു. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. ബി.പി.എല്‍ വിഭാഗക്കാരുടെ അഭാവത്തില്‍ എ.പി.എല്‍ വിഭാഗക്കാരില്‍ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും. സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റല്‍ സ്റ്റെപ്പന്റ്/ പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് ഇവയില്‍ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം - 5000 രൂപ, ബിരുദാനന്തര ബിരുദം -6000 രൂപ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ -7000 രൂപ , ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് - 13000 രൂപ എന്നിങ്ങ...
വേങ്ങരയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബജറ്റിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധം
Other

വേങ്ങരയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബജറ്റിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധം

വേങ്ങര : ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് ലീഗ് വേങ്ങരയിൽ കഞ്ഞി വെച്ച് വിതരണം ചെയ്തു പ്രതിഷേധിച്ചു. ബസ് സ്റ്റാന്റു പരിസരത്ത് അടുപ്പു കൂട്ടി കഞ്ഞി പാചകം ചെയ്ത് നാട്ടുകാർക്കടക്കം വിതരണം ചെയ്താണ് പ്രവർത്തകർ വിലക്കയറ്റത്തിനും ജനങ്ങളുടെ ദുരിതം കൂട്ടുന്നതിനും കാരണമാവുന്ന സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചത്. സമരം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി അധ്യക്ഷനായി. മണ്ഡലം ലീഗ് സെക്രട്ടറി പി കെ അസ് ലു , എ പി ഉണ്ണികൃഷണൻ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശംസുദ്ധീൻ പുളളാട്ട്, എ.വി ഇസ് ഹാഖ്, ഭാരവാഹികളായ നൗഫൽ മമ്പീതി , കെ.ടി ശംസുദ്ധീൻ , പി.മുഹമ്മദ് ഹനീഫ,കെ എം നിസാർ . എ.കെ നാസർ, മുനീർ വിലാശ്ശേരി, എ കെ നാസർ,എസ് ടി യു നേതാവ് പാക്കട സൈദു , ഹാരിസ് മാളിയേക്കൽ,എ കെ സലീം എന്നിവർ പ്രസംഗിച്ചു...
<strong>താഴെപാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും</strong>
Malappuram

താഴെപാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

തിരൂര്‍ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിര്‍മ്മിച്ച താഴെപാലം സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14) വൈകിട്ട് 3.30 ന് താഴെപാലം പരിസരത്ത് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വഖഫ്, ഹജ്ജ്, കായിക, റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ മുഖ്യാതിഥിയാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി തുടങ്ങിയവര്‍  പങ്കെടുക്കും.ചമ്രവട്ടം പാലം ഗതാഗതയോഗ്യമായതിനു ശേഷം തിരൂര്‍ ടൗണില്‍ അനുഭവപ്പെടുന്ന അധികഗതാഗതത്തെ ഉള്‍ക്കൊള്ളാനാണ് താഴെപാലം പാലത്തിനു സമാന്തരമായി പുതിയ പാലവും അനുബന്ധ റോഡും നിര്‍മിച്ചത്.  ചമ്രവട്ടം പാലം ഗതാഗതയോ...
ചെറുമുക്ക് അൽബിർറ് പ്രീ സ്കൂൾ, അഡ്മിഷൻ ആരംഭിച്ചു
Education

ചെറുമുക്ക് അൽബിർറ് പ്രീ സ്കൂൾ, അഡ്മിഷൻ ആരംഭിച്ചു

തിരൂരങ്ങാടി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ ഇനി ചെറുമുക്കിലും ആരംഭിച്ചു. ചെറുമുക്ക് ടൗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഹ്സാസുൽ ഇസ്ലാം സംഘത്തിൻ്റെ കീഴിലുള്ള റൂഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ കെട്ടിടത്തിലാണ് പ്രീ സ്കൂൾ ആരംഭിക്കുന്നത്. ജൂണിൽ ആരംഭിക്കുന്ന ക്ലാസിനുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്മിഷൻ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അത്യാധുനിക സൗകര്യത്തോട് കൂടിയുള്ള ക്ലാസ്മുറികൾ, മികച്ച അധ്യാപികമാരുടെ ശിക്ഷണത്തിലുള്ള സ്നേഹ പരിചരണം, പ്ലേറൂം, ഖുർആൻ, ഹദീസ്, പ്രാർത്ഥനകൾ എന്നിയിൽ പ്രത്യേക പരിശീലനം, അറബിക്, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം, തുടങ്ങീ മലയാളമടക്കമുള്ള വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നതാണ് അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ....
ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പുക, യാത്രക്കാർ പുറത്തേക്കോടി രക്ഷപെട്ടു
Accident

ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പുക, യാത്രക്കാർ പുറത്തേക്കോടി രക്ഷപെട്ടു

തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക, യാത്രക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. കാടപ്പടിയിൽ നിന്ന് കോട്ടക്കലേക്ക് പോകുകയായിരുന്ന അൽ നാസ് ബസിലാണ് പുക ഉയർന്നത്. അസാധാരണമായ രീതിയിൽ വലിയ തോതിൽ പുക ഉയർന്നപ്പോൾ തീ പിടിക്കുകയാണെന്ന കരുതി യാത്രക്കാർ നിലവിളിച്ചു പുറത്തേക്കോടി രക്ഷപ്പെട്ടു. ആക്സിലേറ്റർ ജമായതാണെന്നാണ് പ്രാഥമിക നിഗമനം. തീ പിടിത്തം ഉണ്ടായിട്ടില്ല....
നന്നമ്പ്ര ലൈഫ് വിവാദം; പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടെന്ന് സിപിഎം
Other

നന്നമ്പ്ര ലൈഫ് വിവാദം; പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടെന്ന് സിപിഎം

നന്നമ്പ്ര :അനാഥരായ മൂന്ന് പെൺകുട്ടികൾക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിക്കാതിരുന്നത് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടന്ന് സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ ഒരു പഞ്ചായത്തിലും സർക്കാർ നേരിട്ട് ലൈഫ് ഭവനപദ്ധതിക്കുള്ള ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. ലൈഫ് ഭവനപദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പരിശോധന നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യലിസ്റ്റിൽ പെടാത്ത കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ബ്ലോക്കിലും, കലക്ടറേറ്റിലും പരാതി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു.മാത്രമല്ല ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാൻ പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് തയ്യാറാക്കേണ്ടത് പഞ്ചായത്തംഗവും, ഗ്രാമസഭയുമാണ്.ഇത്രയും അവസരങ്ങൾ ഉണ്ടാ...
തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം; 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം; 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു

തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. മിനി ലോറിയും ബൈക്കുകളും അപകടത്തിൽ പെട്ട് 2 പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് അപകടം.  പരപ്പനങ്ങാടി നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ ബൈക്ക് ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ച് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ പതിനാറുങ്ങൽ സ്വദേശി കണ്ണംപറമ്പത്ത് ഇബ്രാഹിം കുട്ടി (37), പന്താരങ്ങാടി വടക്കുംപറമ്പത്ത് ജാഫറിനെ (49) യുംതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്....
വിവാഹമുറപ്പിച്ച 19 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

വിവാഹമുറപ്പിച്ച 19 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുന്നാവായ: കല്യാണമുറപ്പിച്ച പെൺകുട്ടിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം സ്വദേശിയും കോന്നല്ലൂരിൽ താമസക്കാരനുമായ കുറ്റിപ്പറമ്പിൽ മുസ്ത്ഥ ഖദീജ ദമ്പതിമാരുടെ മകൾ മാജിത സുൽത്താന (19) നെയാണ് സ്വന്തം വീടിൻ്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മാതാപിതാക്കൾ പുറത്ത് പോയി തിരിച്ചു വന്നപ്പോഴായാണ് പെൺകുട്ടിയെ മുറികത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൂന്ന് മാസം മുൻപാണ് മാജിതയുടെ വിവാഹം ഉറപ്പിച്ചത്. ജൂൺ മാസത്തിലാണ് മാജിത സുൽത്താനയുടെ വിവാഹം നടക്കേണ്ടിരുന്നത്. മരിച്ച മാജിതയ്ക്ക് നാല് സഹോദരങ്ങളുണ്ട്. കൽപകഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പുലർച്ചെ ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി....
ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവിൽ വിദ്യാർഥികൾക്ക് ലഹരി കച്ചവടം, യുവാവ് പിടിയിൽ
Crime

ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവിൽ വിദ്യാർഥികൾക്ക് ലഹരി കച്ചവടം, യുവാവ് പിടിയിൽ

കോഴിക്കോട് : കോളേജ്‌ വിദ്യാര്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ വൻതോതിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്ര...
ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി
Breaking news, Crime

ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി

കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങര സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂറ്റുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ ബസിൽ ഉള്ള വിവരം പൊലീസിന് വിവരം കൈമാറുകയായിരുന്നു. വേങ്ങരയിൽ വച്ച് ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പുലർച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബീഹാർ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/FEZB8dQxwi...
ചെറുമുക്ക് സ്വദേശിയായ ബേക്കറിയുടമ കർണാടകയിൽ ഷോക്കേറ്റ് മരിച്ചു
Accident

ചെറുമുക്ക് സ്വദേശിയായ ബേക്കറിയുടമ കർണാടകയിൽ ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : കർണാടകയിലെ ബേക്കറിയിൽ ചെറുമുക്ക് സ്വദേശി ഷോക്കേറ്റ് മരിച്ചു. സലാമത്ത് നഗർ സ്വദേശി വളപ്പിൽ കുഞ്ഞാലൻ (76) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3 കർണ്ണാടകയിലെ ഗുൽബർഗ ജില്ലയിലെ ഔറാദ് എന്ന സ്ഥലത്തെ ബേക്കറിയിൽ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. നാൽപ്പത് വർഷത്തോളമായി കർണ്ണാടകയിൽ ബേക്കറി നടത്തി വരികയായിരുന്നു കുഞ്ഞാലൻ. ഗുൽബർഗ് ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു വന്നു. ഇന്ന് ചെറുമുക്ക് പള്ളിയിൽ ഖബറടക്കും. ഭാര്യ, പാത്തുമ്മു. മക്കൾ: മുനീർ, അക്ബർ, മുഹമ്മദലി, ഷാഫി, ജമീല. മരുമക്കൾ: മൈമൂന, സാജിദ, നസീബ, സഹോദരങ്ങൾ ; അലവി ഹാജി, ഹംസ, കുഞ്ഞീമ, മറിയാമു, സൈനബ .പരേതരായ മൊയ്‌ദീൻ കുട്ടി ,അഹമ്മദ്...
ഇനി മുതൽ മമ്പുറത്ത് മുഴുവൻ സമയം ഒൺവേ; ലംഘിക്കുന്നവർക്കെതിരെ നടപടി
Local news

ഇനി മുതൽ മമ്പുറത്ത് മുഴുവൻ സമയം ഒൺവേ; ലംഘിക്കുന്നവർക്കെതിരെ നടപടി

തിരൂരങ്ങാടി : മമ്പുറത്ത് ഒൺവേ തെറ്റിച്ച് വാഹനങ്ങൾ വരുന്നത് കാരണം ഗതാഗത കുരുക്ക് പതിവായതിനാൽ ഒൺവേ സമ്പ്രദായം മുഴുവൻ സമയം നടപ്പാക്കാൻ തീരുമാനം. മമ്പുറം ഓൺവേ തെറ്റികൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എല്ലാ വാഹനങ്ങളും വൺവേ തെറ്റിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈർ, എം വി ഐ സി കെ സുൽഫിക്കർ, എന്നിവരുടെ നേതൃത്വത്തിൽ മമ്പുറം സന്ദർശിച്ചു.ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മുഴുവൻ സമയം വൺവേ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി ജോ.ആർ ടി ഒ പറഞ്ഞു. മുമ്പ് രാവിലെ 6 മുതൽ രാത്രി 8 വരെയായിരുന്നു ഓൺവേ. എന്നാൽ ഇത് ദുരുപയോഗം ചെയ്ത് ടോറസ് ലോറി, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇത് വഴി വരുന്നത് പ്രയാസമുണ്ടക്കുന്നുണ്ട്. വഴിയാത്രക്കാർക്ക് നടക്കാൻ പോലും സാധിക്കുന്...
സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സെമിനാറും ക്ലാസും സംഘടിപ്പിച്ചു
Local news

സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സെമിനാറും ക്ലാസും സംഘടിപ്പിച്ചു

തിരൂരങ്ങാടി :- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് കണ്ണൂരും സഹകരണ വകുപ്പ് തിരൂരങ്ങാടിയും സംയുക്തമായി സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സഹകരണ സെമിനാറും ക്ലാസും സംഘടിപ്പിച്ചു. സെമിനാര്‍ തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ. പ്രേം രാജ് ഉദ്ഘാടനം ചെയ്തു. ഇ നരേന്ദ്രദേവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിഎം കണ്ണൂരിലെ അധ്യാപകനായ കെസിഎസ് കുട്ടി ഭരണസമിതി അംഗങ്ങളുടെ ചുമതലുകളും ഉത്തരവാദിത്വങ്ങളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ഏകദേശം 285 ഓളം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ അനീഷ് കെ , സജിത്ത് പി , കെ.ടി വിനോദ്, വിജയകുമാര്‍ കെ., രഞ്ചിത്ത് . ആര്‍എം, പ്രമോദ്.എന്‍.കെ. എന്നിവര്‍ സംബന്ധിച്ചു. ഐസിഎം കണ്ണൂരിലെ അധ്യാപകനായ വി എന്‍ ബാബു സ്വാഗതവും ഓഫീസ് സൂപ്രണ്ട് ബാബുരാജന്‍ എന...
പരപ്പനങ്ങാടിയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
Accident

പരപ്പനങ്ങാടിയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടി തയ്യിലക്കടവ് റോഡിൽ കോയംകുളം ബസ്സ് സ്റ്റോപ്പിനടുത്തു താമസിക്കുന്ന കിഴക്കേ പുരക്കൽ ജയനന്ദൻ എന്നവരുടെ മകൻ ജിദീഷിന്റെ ഭാര്യ ഷൈനി (40) യെയാണ് വീട്ടിലെ കിണറ്റിൽ വീണു മരണപ്പെട്ടു കിടക്കുന്നതായി കണ്ടത്. താനൂരിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

നവകേരളം പദ്ധതി - സെമിനാര്‍ നവകേരളം പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പ് 'നവകേരളത്തിനായി കാമ്പസുകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. നവകേരളം പദ്ധതിയുടെ മാര്‍ഗരേഖ ജിതിന്‍ ടി.വി.എസ്. സര്‍വകലാശാലക്കു സമര്‍പ്പിച്ചു. വകുപ്പു മേധാവി ഡോ. സി.സി. ഹരിലാല്‍, വി.കെ. ഷാമിലി, മന്‍സൂര്‍ പന്തല്ലൂര്‍ക്കാരന്‍, വി. രശ്ബിജഹാന്‍, കെ. നിമിത. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്വിസ് മത്സരവും നടന്നു. ഫോട്ടോ - നവകേരളം പദ്ധതി - സെമിനാര്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു.      പി.ആര്‍. 170/2023 അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ത...
പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്
Other

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്. മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെയാണ് വിവിധ വകുപ്പുകളിലായി 37.5 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. 2015 ഏപ്രില്‍ മാസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. പള്ളിയിലെ ഒരു മുറിയില്‍ വെച്ച് മദ്റസ അധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കല്‍പകഞ്ചേ...