Saturday, June 27

Author: tirurangaditoday

Local news

തേർക്കയത്ത് പുതിയ പാലം നിർമിക്കുന്നു, സാധ്യത പഠനം തുടങ്ങി

തിരൂരങ്ങാടി: കാച്ചടി തേർക്കയത്ത് പുതിയപാലം നിർമിക്കുന്നതിൻ്റെ ഭാഗമായി പുഴയിലെ സാധ്യത പഠനത്തിൻ്റെ സർവെ ആദ്യഘട്ടം പൂർത്തിയായി, അടുത്ത ദിവസം മണ്ണ് പരിശോധന തുടങ്ങും, ഊരാളുങ്കൽ സൊസൈറ്റിയാണ് പരിശോധന നടത്തുന്നത്. തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കും. തിരൂരങ്ങാടി മുന്സിപാലിറ്റിയെയും വേങ്ങര പഞ്ചായത്തിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് തേർക്കയം പാലം. നിലവിലെ പാലം ശോചനീയാവസ്ഥയിലാണ്. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ജീവനക്കാർ പങ്കെടുത്തു,...
Kerala

കോവിഡ്: മത ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധമാക്കി

കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിൽ തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കി. ടി.പി.ആർ 20ന് മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർക്കു മാത്രം അനുമതി നൽകും. കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കി. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായാകും പ്രവർത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയിൽ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാർ തീരുമാനിക്കും. ജനങ്ങൾ പ്രവേശിക്കുന്നതും ജീവനക്കാർ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ 11-ന് പുനഃപരിശോധിക്കും. അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ലേറെ പേർ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയി...
Malappuram

സില്‍വര്‍ലൈന്‍ പദ്ധതി: ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാൻ മന്ത്രിമാർ ജനങ്ങളിലേക്ക്, മലപ്പുറത്ത് ഇന്ന് വിശദീകരണ യോഗം

ജില്ലയിലെ ഏക സ്റ്റോപ്പ് വട്ടത്താണിയിൽ മലപ്പുറം: സംസ്ഥാനത്തിന്റെ  ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ദ്ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ മന്ത്രിമാര്‍ ജനങ്ങളിലേക്ക്. പാത കടന്നു പോകുന്ന ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരും കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങളിലൊന്ന് ഇന്ന് (ജനുവരി 16ന്) രാവിലെ 10.30ന്. മലപ്പുറം വുഡ്ബൈന്‍ ഫോളിയാജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സ് മുമ്പാകെ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, കായിക-റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ അര്‍ദ്ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മന്ത...
Malappuram

കുഞ്ഞുങ്ങളുടെ കാൽപാദ വൈകല്യ ചികിത്സ താലൂക് ആശുപത്രിയിൽ ആരംഭിച്ചു

ക്ലബ് ഫൂട്ട് ക്ലിനിക് ഉദ്ഘാടനവും പാലിയേറ്റീവ് ദിനാചരണവും സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡി.ഇ.ഐ.സി ക്ലിനിക്കിൽ പുതുതായി ആരംഭിച്ച ക്ലബ് ഫൂട്ട് ക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനവും പാലിയേറ്റീവ് ദിനാചരണവും കെ.പി.എ മജീദ് എം എൽ എ നിർവ്വഹിച്ചു. കുട്ടികളിലുണ്ടാകുന്ന  ക്ലബ് ഫൂട്ട് ജനന വൈകല്യ നിർണ്ണയവും, ചികിത്സയും, പുനരധിവാസവും ഈ ക്ലിനിക്കിലൂടെ  സാധ്യമാവും. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ആണ് ഈ ചികിത്സ ആരംഭിച്ചിട്ടുള്ളത്. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളും വ്യക്തികളും രോഗികൾക്കായി സംഭാവന നൽകിയ ഉപകരണങ്ങളും ഭക്ഷ്യ കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു, ആശുപത്രി സൂപ്രണ്ട് ഡോ: പ്രഭുദാസ് സ്വാഗതം പറഞ്ഞു. സി.പി സുഹറാബി (വൈസ് ചെയർ പെഴ...
Obituary

മുൻ ഇന്ത്യൻ ഫുട്ബോൾ താരം മലപ്പുറം അസീസ് അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്ബാൾ താരവുംപ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിൻ്റെ അഭിമാനതാരവുമായ മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങൽ അബദുൽ അസീസ് (73 ) അന്തരിച്ചു. മക്കരപറമ്പ മങ്കട റോഡ് മരമില്ലിന് എതിർവശത്താണ് വീട്.ജനാസ നിസ്കാരം രാവിലെ 11 മണിക്ക് മക്കരപ്പറമ്പ് ടൗൺ ജുമാ മസ്ജിദിൽ.
Other

ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുന്നു: ജിഫ്രി തങ്ങൾ

അടിസ്ഥാന വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരിക്കണം സംഘടനാ പ്രവര്‍ത്ത നങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആര്‍ജ്ജിച്ച ശക്തിയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായതാണ്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ സംഘടനക്കോ സമൂഹത്തിനോ ഒരു ഗുണവും ലഭിക്കുന്നില്ല. അത്തരം ചര്‍ച്ചകളില്‍ നിന്ന് സംഘടനാ പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക...
Malappuram, Sports

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി. തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക .ഇതില്‍ 11 ഇനങ്ങള്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ബാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കും. ജനുവരി 18 വരെയാണ് പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റ്.   ഉദ്ഘാടന ചടങ്ങില്‍ പി അബ്ദുല്‍ഹമീദ്  എം.എല്‍.എ  അധ്യക്ഷനായി. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്  ട്രസ്റ്റി ഡോ: പി മാധവന്‍കുട്ടി വാര്യര്‍ മുഖ്യാതിഥിയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ: വൈസ് ചാന്‍സലര്‍ ഡോ.എം നാസര്‍ മുഖ്യപ്രഭാഷണം നടത്തി. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി, യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ: ടോം കെ തോമസ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യു തിലകന്‍, കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയേ...
Local news

സ്കൗട്ട് വിദ്യാർഥികൾ ബസ് സ്റ്റോപ്പും പരിസരവും വൃത്തിയാക്കി

തിരൂരങ്ങാടി: പൊതുമുതൽ സംരക്ഷണത്തിന്റെ ഭാഗമായി തിരൂരങ്ങാടിയിലെ ബസ്റ്റോപ്പും പരിസരവും ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വൃത്തിയാക്കി. വാർഡ് കൗൺസിലർ അബിദ റബിയത്ത് പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ് മാസ്റ്റർ ടി. അബ്ദു റഷീദ്, പി.ടി.എ പ്രസിഡന്റ് എം. അബ്ദുറഹിമാൻ കുട്ടി, കൗൺസിലർ ഹബീബ ബഷീർ അരിമ്പ്ര മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിൽ നൂറോളം കുട്ടികൾ പങ്കാളികളായി. സ്കൗട്ട് അധ്യാപകരായ അബ്ദുസമദ്, ഷബീറലി കൊടശ്ശേരി, പി.ജമീല, പി. ജവഹറ, എം.പി. റംല, എ.ടി. സൈനബ എന്നിവർ നേതൃത്വം നൽകി....
Local news

നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയുമായി തിരൂർ ജെ സി ഐ സ്ഥനാരോഹണം

പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ചാരിറ്റി പ്രവർത്തകരെ ആദരിക്കുന്ന പരിപാടിയും പൂങ്ങോട്ടുകുളം ദാറുസ്സലാം മാളിൽ നടന്നു. ജെ സി ഐ മേഖല 21 ലെ മുൻ പ്രസിഡന്റ് ഡോ. രാംദാസ് ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രശസ്ത സിനിമ താരം ഷിയാസ് കരീം,ജെ സി ഐ മേഖല 21 പ്രസിഡന്റ് പി പി പി. രാഖേഷ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ജെസിഐ സോൺ വൈസ് പ്രസിഡന്റ് ഡോ. ഫവാസ് മുസ്തഫ മിസ്സിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ പ്രസിഡന്റ് മനു ആന്റണി, സെക്രട്ടറി ദിനേശ് നടുവക്കാട്ട്, ട്രഷറർ ഹനീഫ് ബാബു എന്നിർ സ്ഥാനമേറ്റു പുതിയ വർഷത്തെ പദ്ധതികളായ 50 നിർധരരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, വുമൺ എൻപവർമെന്റ് പ്രോഗ്രാം, ജെ സി ഐ ബിസിനസ്സ് എക്സ്പോ, കുട്ടികൾക്കുള്ള സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (സ്കിൽമ), ശാരീരിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്ന പദ്ധതിയായ കൂടെയു...
Local news

പി എസ് എം ഒ കോളജിൽ “ഗോ ഇലക്ട്രിക് കാമ്പയിൻ” സംഘടിപ്പിച്ചു

തിരുരങ്ങാടി : ഊർജ്ജ കിരൺ 20 21- 2022 പദ്ധതിയുടെ ഭാഗമായി പി .എസ്‌ .എം .ഒ .കോളേജ് എനർജി കോൺസെർവഷൻ ക്ലബ്ബ്‌ ,കരിപ്പൂർ എവർ ഷൈൻ ലൈബ്രറിയും ചേർന്ന് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി "ഗോ ഇലക്ട്രിക്" ക്യാമ്പയിൻ ഭാഗമായി വനിത സംരംഭകർക്കായി അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്പ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തിയത്. തിരുരങ്ങാടി മുനിസിപ്പൽ ചെയര് മാൻ കെ .പി .മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ .അസീസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ്‌ മാനേജർ എം .കെ .ബാവ പ്രസംഗിച്ചു .ഇ.എം.സി.യുടെ അംഗീകൃത റിസോഴ്സ് പേഴ്സൺ ഡോ .സി .പി .മുഹമ്മദ് കുട്ടി , പി .സാബിർ എന്നിവർ ക്ലാസ് നയിച്ചു. പ്രൊഫ .നിഷീധ സ്വാഗതവും എ .അബ്ദു സലാം നന്ദിയും പറഞ്ഞു ....
Accident

ദേശീയപാതയിൽ പടിക്കലിൽ കാറുകൾ കൂട്ടിയിടിച്ചു റോഡിൽ മറിഞ്ഞു

തിരൂരങ്ങാടി: ദേശീയപാത പടിക്കലിന് സമീപം കാറുകൾ കൂട്ടിയിടിച്ചു അപകടം. ചേളാരിക്കും പടിക്കലിനും ഇടയിൽ എസ് ആർ പെട്രോൾ പമ്പിന് സമീപത്താണ് അപകടം. അപകടത്തിൽ ഒരു കാർ റോട്ടിൽ മറിഞ്ഞു. യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ചേളാരി യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Other

സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു

കേസ് എടുത്തത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നു കോടതിയിൽ റിപ്പോർട് നൽകും തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂറിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു, ഇതിനുള്ള നടപടികൾ ആരംഭിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി പിന്‍വലിക്കാനാണ് ശ്രമം. കഴിഞ്ഞ 5 ന് തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് കേസ് എടുത്തത്. ഉദ്ഘടകനായ ഇ. ടി. മുഹമ്മദ് ബഷീർ എം പി ഒഴികെയുള്ള 12 പ്രാസംഗികന്മാരുടെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് തിരൂരങ്ങാടി എസ് ഐ എസ്‌കെ പ്രിയൻ സ്വമേധയാ കേസ് എടുത്തത്. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി, കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു സാമൂഹിക അകലം പാലിച്ചില്ല എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. സമദ് പൂക്കോട്ടൂർ മൂന്നാം പ്രതി ആയിരുന്നു...
Accident

ബൈക്ക് നിർത്തി ഫോൺ ചെയ്യുന്നതിനിടെ ബസ്സിടിച്ചു യുവാവ് മരിച്ചു

താനൂർ: വട്ടത്താണിയിൽ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒഴൂർ അപ്പാട സ്വദേശി കുണ്ടുപറമ്പ് പ്രവീണാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.45ന് വട്ടത്താണിയിൽ വച്ചാണ് അപകടം. പുത്തൻതെരു ഭാഗത്ത് നിന്നും തിരൂരിലേക്ക് പോകുന്നതിനിടയിൽ തിരൂരിൽ നിന്നെത്തിയ ബസ് യുവാവിനെ ഇടിക്കുകയായിരുന്നു. യുവാവ് ബൈക്ക് റോഡരികിൽ നിർത്തി ഫോൺ ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്‌. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. കെട്ടിട നിർമാണ തൊഴിലാളിയാണ്. താനൂർ ചാഞ്ചേരി പറമ്പ് സ്വദേശിയാണ്. ഒരു വർഷം മുമ്പാണ് ഒഴൂരിലേക്ക് താമസം മാറിയത്. അച്ഛൻ, കെ പി ബാലകൃഷ്‌ണൻ. അമ്മ അനിത. പ്രജിത, പ്രശാന്ത് എന്നിവരാണ് സഹോദരങ്ങൾ....
Health,, Malappuram

പരിചരണം ക്ലിനിക്കുകൾക്കപ്പുറത്ത് – മാതൃകയായി വെളിമുക്ക് പാലിയേറ്റീവ് സെന്റർ

ഇന്ന് പാലിയേറ്റീവ് കെയർ ദിനം തിരൂരങ്ങാടി: പരിചരണം ക്ലിനിക്കുകൾക്കപ്പുറത്തേക്ക് എന്നതാണ് ഇത്തവണത്തെ പാലിയേറ്റിവ് ദിന മുദ്രാവാക്യം.കഴിഞ്ഞ പത്ത് വർഷമായിട്ട് വെളിമുക്ക് പാലിയേറ്റിവ് സെന്റർ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് ഈയൊരു ആശയത്തിന്റെ അടിത്തറയിൽ നിന്നാണ്.മരുന്നുകൾക്കപ്പുറം ഇരുട്ടും വേദനയും നിറഞ്ഞ ജീവിതങ്ങളിൽ ചിലത് ചെയ്യാനുണ്ടെന്ന തിരിച്ചറിവിലാണ് ഹോം കെയറുകൾക്കൊപ്പം അത്തരം പ്രവർത്തനങ്ങളുമായി വെളിമുക്ക് പാലിയേറ്റിവ് സെന്റർ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കൃത്യമായി ആഴ്ചയിൽ ആറ് ദിവസവും നടക്കുന്ന നഴ്‌സിംഗ് ഹോം കെയറിനൊപ്പം ഭക്ഷ്യവസ്തുക്കലും പഠനോപകരങ്ങളും അടക്കമുള്ള അവശ്യവസ്തുക്കളും അത്യാവശ്യക്കാരുടെ വീടുകളിൽ എത്തിക്കാൻ പ്രവർത്തകർ മുൻകൈ എടുക്കുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM ബുധൻ,ശനി ദിവസങ്ങളിലെ "ഇൻസ്പെയർ" ഡേ കെയറിൽ മാനസിക ...
Kerala

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ ഓൺലൈൻ സംവിധാനത്തിലൂടെ, സാമൂഹ്യ പരിപാടികൾക്ക് 50 പേർ മാത്രം

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും. സംസ്‌ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കു...
Crime

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ...
Accident

വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു

വളാഞ്ചേരി: കഞ്ഞിപുരയിൽ ടെമ്പോ ട്രാവലർ പൂർണമായും കത്തിനശിച്ചു, ആളപായമില്ല.  കോയമ്പത്തൂരിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ പതിനഞ്ചോളം പേർ ആയിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടു  ഡ്രൈവർ വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.   തിരൂരിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു നാട്ടുകാരും തൊട്ടടുത്തുള്ള ഗാർഡനിൽ നിന്നും മോട്ടോർ ഉപയോഗിച്ചു  തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു    പ്രതീകാത്മക ചിത്രം...
Malappuram

എസ് എഫ് ഐ പ്രവർത്തകരും അധ്യാപകരും തമ്മിൽ സംഘർഷം: പ്രധാനാധ്യാപിക ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

സംഘർഷത്തിൽ എസ് എഫ് ഐ നേതാവിന്റെ കയ്യൊടിഞ്ഞു ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ പഠിപ്പുമുടക്കുസമരവുമായി ബന്ധപ്പെട്ട് പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരും പുറത്തുനിന്നെത്തിയ എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രഥമാധ്യാപികയടക്കം ആറുപേർക്ക് പരിക്കേറ്റു. പ്രഥമാധ്യാപിക എ. ജയശ്രീ (55), അധ്യാപകൻ പി.സി. അബ്ദുൽ ജലീൽ (44), സ്കൂൾ ജീവനക്കാരൻ കെ.സി. സുബ്രഹ്മണ്യൻ (37), എസ്.എഫ്.ഐ. മഞ്ചേരി ഏരിയാ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡൻറ്്‌ വി. അഭിജിത്ത് (24), സി. മുഹമ്മദ് റാഫി (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് സംഘർഷമുണ്ടായത്. ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച എസ്.എഫ്.ഐ. ആഹ്വാനം ...
Other

യുഡിഎഫ് പഞ്ചായത്തിനെതിരെ സമരം; ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി:യുഡിഎഫ് ഭരിക്കുന്ന നന്നമ്പ്ര പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.പി.കെ തങ്ങളെ നീക്കി, അന്വോഷണ വിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റും ചെയ്തു. കെ.പി.സി.സി യാണ് നടപടി എടുത്തത്. നന്നമ്പ്ര പഞ്ചായത്തിന്റെ വാഹനം മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു കണ്ടെത്തിയ സംഭവത്തില്‍ കെപികെ തങ്ങള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് കക്ഷികളോടൊപ്പം ചേര്‍ന്ന് പഞ്ചായത്തിനെതിരെ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. .മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കെ.പി.കെ തങ്ങളോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി.എസ് ജോയി നിര്‍ദേശിച്ചെങ്കിലും അത് ചെവികൊള്ളാതെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡി.സി.സി, കെ.പിസി.സിക്ക് പരാതി നല്‍കുകയായിരുന്നു. കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ:പി.എ സലീം പരാതിയെ കുറിച്ച് പ്രാഥമികമായി...
Crime

തിരൂരിൽ മൂന്ന് വയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ പടിയിൽ

തിരൂരില്‍ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന്‍ അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് സിറാജ് എന്ന മൂന്നുവയസുകാരൻ തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ നിന്ന് കുട്ടിയുടെ അമ്മയായ ബംഗാൾ സ്വദേശിനി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു....
Accident

അക്വേറിയം മറിഞ്ഞുവീണ് അഞ്ചു വയസ്സുകാരൻ മരിച്ചു

മാട്ടൂൽ:നോർത്ത് കക്കാടൻചാലിൽ അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. മാട്ടൂൽ കക്കാടൻചാലിലെ കെ. അബ്ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വീടിനുള്ളിൽ മേശയുടെ മേൽ വെച്ചിരുന്ന അക്വേറിയം പിടിച്ചുവലിച്ചതിനെത്തുടർന്ന് മാസിന്റെ മേൽ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: റഹിയാൻ, മർവ....
Accident

തൊണ്ടയാട് ബൈപ്പാസിൽ കാട്ടുപന്നി ഇടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ ബൈക്കിൽ കാട്ടുപന്നി ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദീഖാണ് (33) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അപകടം. സിദ്ദീഖ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പന്നി ഇടിച്ചതിനെ തുടർന്ന് വാഹനം മറിയുകയും അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Education, Tech

ജില്ലാതല റോബോർട്ടിക് ശില്പശാല താനുർ ദേവധാറിൽ

താനുർ: റോബോർട്ടിക്ക് മേഖലയിൽ വരും കാലഘട്ടങ്ങളിൽവരുന്ന തൊഴിലവത്സങ്ങളെയും നാധ്യതകളെയും കുറിച്ച് ജില്ലയിലെ ഹയർസെക്കൻഡറി കുട്ടികൾക്ക് പരിചയപെടുത്താനും ആശയ വിനിമയം നടത്താനും വേണ്ടി ജനുവരി 16 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് താനൂർ ദേവധാർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വെച്ച്റോബോർട്ടിക് ശില്പശാല സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ തന്നെ റോബോർട്ടിക്സ് രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ദേവധാർ സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിക്കുന്ന എം.ഗണേഷന്റെ യാത്രയയപ്പിന്റെ ഭാഗമായാണ്ശില്പശാല . ജില്ലയിലെ ഹയർ സെക്കൻഡറി സ്കുളുകളിൽ നിന്നുംരണ്ട് പേർക്ക് വീതം പരിപാടിയിൽ പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾജനുവരി14 ന് മുമ്പായി പുർണ്ണമായ പേരും, സ്കുളിന്റെ പേരും, മൊബൈൽ നമ്പർ സഹിതം 9447948124 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യണം.ശില്പശാലയിൽപങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ്...
Other

ലെനിൻ ഇറാനി പ്രത്യേക കവിതാപുരസ്കാരം അൽതാഫ് പതിനാറുങ്ങലിന് സമ്മാനിച്ചു.

കൊച്ചി തമ്മനം വിനോദ ലൈബ്രറി അഖില കേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ലെനിൻ ഇറാനി കവിതാ പുരസ്കാരത്തിന്റെ പ്രത്യേക പുരസ്‌കാരം അൽതാഫ് പതിനാറുങ്ങലിന്. അവധിയില്ലാ കലണ്ടർ എന്ന കവിതക്കാണ് പുരസ്കാരം. വിനോദായുടെ അറുപത്തിയഞ്ചാം വാർഷിക സമാപന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ: എം അനിൽകുമാർ പുരസ്കാരം സമ്മാനിച്ചു. വിനോദ ലൈബ്രറി പ്രസിഡന്റ് ടി.എച്ച്. നൗഷാദ് ആധ്യക്ഷം വഹിച്ചു....
Gulf, Obituary

എ ആർ നഗർ സ്വദേശി ജിസാനിൽ നിര്യാതനായി

എആർ നഗർ ഇരുമ്പുചോല സ്വദേശി പരേതരായ ചോലക്കൻ ബീരാൻ- പാത്തുമ്മ കുട്ടി എന്നിവരുടെ മകൻ നാസർ (50) ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ, ഹാജറ. മക്കൾ, ലബീബ, ലുബ്ന, ലാസിം (ഹിദായതുൽ ഇസ്ലാം ദഅവ കോളേജ് കോവളം), ലുതയ്ഫ്, ലമീഹ്. മരുമകൻ, സിയാദ് വെന്നിയുർ.
Crime

മർദനമേറ്റ 3 വയസ്സുകാരൻ മരിച്ചു, രണ്ടാനച്ഛനെ തിരയുന്നു

കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ; പൊലീസ് കേസെടുത്തു തിരൂർ: തിരൂരിൽ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച മൂന്ന് വയസുകാര​ൻ മരിച്ചു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് (3) ബുധനാഴ്ച രാത്രി ഏഴോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ അര്‍മാൻ, മരണ വിവരമറിഞ്ഞതോടെ മുങ്ങി. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തിൽ ദുരൂഹതയേറി. ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭ...
Local news

യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് യു ഡി എഫ് ചെയർമാന്റെ നേതൃത്വത്തിൽ മാർച്ച്

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത് വിവാദമായി.യു.ഡി.എഫ്. നേതൃത്വം നല്‍കുന്ന നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഡി.സി.സി. സെക്രട്ടറിയും നിയോകമണ്ഡലം യു.ഡി.എഫ്. ചെയര്‍മാനുമായ കെ.പി.കെ. തങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് ചൊവ്വാഴ്ച മാര്‍ച്ച് നടത്തി. പഞ്ചായത്ത് സംരക്ഷണ സമിതിയുടെ പേരിലാണ് മാര്‍ച്ച് നടത്തിയതെങ്കിലും പങ്കെടുത്തത് മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയും വര്‍ഗീയതക്കെതിരെയും എന്ന പേരിലാണ് സമരം നടത്തിയത്. കൊടിഞ്ഞിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടത്തില്‍ കൊടിഞ്ഞിയിലുള്ളവരുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ പേര് എഴുതിയതാണ് പ്രധാന കാരണം. 4 പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച പത്ത് വാര്‍ഡുള്ള കെട്ടിടം കെഎംആര്‍സിയുടെ സഹായത്തോടെ നിര്‍മിച്ചതാണെന്...
Breaking news, Crime

വഴിത്തർക്കം; എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു

മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയൽവാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദേഹത്തേക്ക് സ്ത്രീ എന്തോ ഒഴിക്കുന്നതായി കണ്ടെന്നും പിന്നീട് തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട്. ഇതേ തുടർന്ന് മൃതദേഹം ഇവിടെത്തന്നെ കിടത്തിയിരിക്കുകയാണ്...
Other

സർക്കാർ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളിൽ ഖാദി ധരിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം : സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളിൽ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് കൈത്തറി–ഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, അനധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ‌ തുടങ്ങിയവരാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കേണ്ടത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള കൈത്തറി–ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരെ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ പറഞ്ഞിരുന്നു. മേഖലയുടെ ഉന്നമനത്തിനായി എംഎല്‍എമാരും ബുധനാഴ്ചക...
Other

യു പി യിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി, ഒരു മന്ത്രി കൂടി രാജിവെച്ചു

ലക്‌നൗ∙: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവച്ചു. ഇന്നലെ മറ്റൊരു മന്ത്രിയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു. വനംപരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവച്ചത്. 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ് എംഎൽഎമാർ രാജിവച്ചു. രാജി തുടരുന്നതിൽ ബി ജെ പി ആശങ്കയിലാണ്....
error: Content is protected !!