Tuesday, March 17

Author: tirurangaditoday

വിഴിഞ്ഞം രാജ്യാന്തര തുറമുഖം നാളെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും
Kerala

വിഴിഞ്ഞം രാജ്യാന്തര തുറമുഖം നാളെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും. ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങിയശേഷം നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ?ഗതാ?ഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനം വിമാനത്താവളത്തിന്റെ ...
Information

അടിയന്തര ഘട്ടങ്ങളില്‍ പൊലീസിന്റെ സേവനം ആവശ്യമുണ്ടോ ; എങ്കില്‍ ഈ നമ്പറില്‍ വിളിക്കാം

മലപ്പുറം : അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടന്‍ വിളിക്കാനായി ഹെല്‍പ് ലൈന്‍ സംവിധാനമൊരുങ്ങി. ഇനി 112 എന്ന നമ്പറില്‍ വിളിച്ചാല്‍ പൊലീസിന്റെ സേവനം ലഭ്യമാകും. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള എമെര്‍ജന്‍സി റെസ്‌പോണ്‍സ് സപോര്‍ട്ട് സിസ്റ്റം സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. അതായത് പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ & റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേയ്ക്ക് വിളിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹന...
Other

ഭീകരതയും തീവ്രവാദവും ഇസ്ലാമിന് അന്യം : ഡോക്ടർ ഹുസൈൻ മടവൂർ

വേങ്ങര :ഭീകരതയും തീവ്രവാദവും ഇസ്ലാമിന് എതിരെ ആരോപിക്കുന്ന വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഇസ്ലാം സമാധാനത്തോടെ പ്രചരിച്ച മതമാണെന്നും, ഖുർആൻ ലോകത്ത് മാനവികതയുടെ സന്ദേശമാണ് കൈമാറുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു കെ.എൻ.എം.വേങ്ങര മണ്ഡലം കമ്മിറ്റി വലിയോറ കാളികടവ് പി സി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇസ്ലാം വാളുകൊണ്ട് പ്രചരിച്ച മതമാണ് എന്ന് ചിലർ പ്രചരിപ്പിക്കുന്ന കേവലം കുപ്രചരണങ്ങൾ മാത്രമാണെന്നും ആരെയും നിർബന്ധിച്ചു മുസ്ലിം ആക്കുന്ന സമീപനം മതഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വികെ കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈൻ സന്ദേശം കൈമാറി. പി.കെ.എം. അബ്ദുൽ മജീദ് മദനി,കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ, ജനറൽ...
Kerala

കത്തിക്ക് മുകളിൽ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: കാസർകോട് ബെള്ളൂറടുക്കയിൽ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്. ചക്ക മുറിക്കുന്നതിനിടെ ഓടി വന്ന കുട്ടി അബദ്ധത്തിൽ കത്തിക്ക് മുകളിൽ വീഴുകയായിരുന്നു.സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ  കാൽ തെന്നിയാണ് കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണത്. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ആഴത്തിൽ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്....
Crime

ഇരട്ടി പണം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ വേങ്ങര സ്വദേശി പിടിയിൽ

വേങ്ങര : നിരവധി ആളുകളിൽ നിന്നും സുമാർ ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ വേങ്ങര സ്വദേശി പിടിയിൽ. വേങ്ങര കണ്ണമംഗലം മീൻചിറ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ അബ്ദുൽ റഹീം (34) ആണ് വേങ്ങര പോലീസിന്റെ പിടിയിലയത്. ഇയാൾ നിരവധി ആളുകളിൽ നിന്നും പണം വാങ്ങി ഇരട്ടി പണം തരാം എന്ന വാഗ്ദാനം ചെയ്തു ജില്ലക്ക് അകത്തും പുറത്തു നിന്നുമായും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിക്കൊണ്ടിരുന്നത് എന്നു പോലീസ് പറഞ്ഞു. നിലവിൽ കണ്ണൂർ,തലശ്ശേരി, എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തി. തൃശ്ശൂർ ,തിരുവനന്തപുരം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. വേങ്ങര ഐപി രാജേന്ദ്രൻ നായർ എസ് ഐ നിർമ്മൽ , എസ് ഐ അനിൽകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്....
Local news

തിരൂരങ്ങാടി കടലുണ്ടി പുഴയിൽ ബന്ധുക്കൾക്ക് ഒപ്പം കുളിക്കുന്നതിനിടെ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ

തിരൂരങ്ങാടി : തിരൂരങ്ങാടി കടലുണ്ടി പുഴയിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം. ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു...ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം......
Local news

കെ.എ.ടി.എഫ് പ്രതിനിധി സംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു

തിരൂരങ്ങാടി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരൂരങ്ങാടി വിദ്യാഭ്യാസജില്ല പ്രതിനിധിസംഗമവും യാത്രയയപ്പ് സമ്മേളനവും അകലാപ്പുഴ ഹൗസ് ബോട്ടിൽ വെച്ച് നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാഭ്യാജില്ല പ്രസിഡൻ്റ് മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഷർഷാദ് കൊയിലാണ്ടി , സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ ,ബുഷ്റ താനൂർ എന്നിവർ ക്ലാസെടുത്തു. മൂന്ന് പതിറ്റാണ്ടിലധികം വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയ സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുൽ ഹഖ്, വൈസ് പ്രസിഡൻ്റ് ടി.പി. അബ്ദുൽ റഹീം, കൗൺസിലർ കെ.എം സിദ്ധീഖ് എന്നിവർക്കാണ് പ്രൗഢമായ യാത്രയയപ്പ് നൽകിയത്. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, മുജാഹിദ് പനക്കൽ, അബ്ദുൽ വാഹിദ് മൊറയൂർ, കെ.ടി. ബഹാവുദ്ദീൻ, ഷിഹാബുദ...
Kerala

ബിജെപി നേതാവ് വിവി രാജേഷിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവം ; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, കേസില്‍ പ്രമുഖ ബിജെപി നേതാവിന് പങ്കുള്ളതായി സൂചന

തിരുവനന്തപുരം : ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നാഗേഷ്, മോഹന്‍, അഭിജിത്ത് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യശാല,വലിയശാല മേഖലയിലെ പ്രവര്‍ത്തകരാണ് മൂന്നു പേരും. ജില്ലയിലെ ബിജെപിയുടെ മറ്റൊരു പ്രമുഖ നേതാവിന് സംഭവത്തില്‍ പങ്കുള്ളതിന്റെ തെളിവുകള്‍ പോലിസ് കൈവശം ഉള്ളതായി സൂചനയുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് തൊട്ടു പിന്നാലെയാണ് തിരുവനന്തപുരത്ത് വി.വി രാജേഷിനെതിരെ പോസ്റ്റര്‍ പതിപ്പിച്ചത്. ബിജെപി പഴയ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിന്റെ വീടിന് മുന്നിലുമായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര...
Malappuram

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കുക : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : ജില്ലയില്‍ പെരുവള്ളൂരില്‍ പേവിഷബാധ മൂലം പെണ്‍കുട്ടി മരണപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. തെരുവു മൃഗങ്ങള്‍ മാത്രമല്ല വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താല്‍ പോലും പേവിഷബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ മുറിവ് പറ്റിയ ഭാഗം പതിനഞ്ച് മിനിട്ട് ധാരയായി ഒഴുകുന്ന, ടാപ്പ് തുറന്നു വിട്ട വെള്ളത്തിലോ കപ്പില്‍ കോരി ഒഴിക്കുന്ന വെള്ളത്തിലോ സോപ്പ് ഉപയോഗിച്ച് കഴുകണം. മുറിവ് കെട്ടി വെക്കാന്‍ പാടില്ല. എത്രയും വേഗം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം/താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറെ കാണിക്കുകയും പേവിഷബാധക്ക് എതിരെയുള്ള വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുകയും വേണം. ഗുരുതരമായ കാറ്റഗറി മൂന്നില്‍ പെട്ട കേസുകള്‍ക്ക് വാക്‌...
Crime

മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് പറപ്പൂർ സ്വദേശി, മൃതദേഹം ഇന്ന് കബറടക്കും

മംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയ യുവാവിന്റെ കബറടക്കം ഇന്ന് നടക്കും. കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ട് സ്വദേശിയും വയനാട് പുൽപ്പള്ളി സ്വദേശിയുമായ മൂച്ചിക്കാടൻ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 ന് വീട്ടിലെത്തിച്ച് ഖബറടക്കും. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാള്‍ എന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. എങ്കിലും വല്ലപ്പോഴും ഇയാള്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. അലഞ്ഞു തിരിഞ്ഞ് പഴയ സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന ആളാണ്.കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച്‌ നടക്കുമ്ബോഴാണ് 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം യുവാവിനെ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സമ്മർ സ്വിമ്മിങ് കോച്ചിങ് ക്യാമ്പ് മെയ് അഞ്ചിന് തുടങ്ങും കാലിക്കറ്റ് സർവകലാശാലാ കായിക പഠന വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാലാ സ്വിമ്മിങ് പൂളിൽ സംഘടിപ്പിക്കുന്ന സമ്മർ സ്വിമ്മിങ് കോച്ചിങ് ക്യാമ്പിന്റെ രണ്ടാംഘട്ടം മെയ് അഞ്ചിന് തുടങ്ങും. ആറു വയസു ( 3.5 അടി ഉയരം ) മുതൽ 17 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. സർവകലാശാലയിലെ വിദഗ്ധ പരിശീലകരണ് നേതൃത്വം നൽകുന്നത്. പെൺകുട്ടികൾക്ക് വനിതാ കോച്ചിന്റെ സേവനം ലഭ്യമാണ്. താത്പര്യമുള്ളവർ നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ, രണ്ട് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, ഫീസടച്ച രസീത് എന്നിവ സഹിതം സ്വിമ്മിങ് പൂൾ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ ഫോറം അക്വാട്ടിക്ക് കോംപ്ലക്സ് ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. ജി.എസ്.ടി. ഉൾപ്പെടെ 2655/- രൂപയാണ് ഫീസ്. ഫീസ് ഓൺലൈൻ പേയ്‌മെന്റിലൂടെ മാത്രമേ സ്വീകരിക്കൂ. പരിശീലനത്തിന് പങ്കെടുക്കുന്നവർക്ക് സ...
Education

എസ്.എസ്.എല്‍.സി പരീക്ഷഫലം അടുത്ത മാസം 9 ന്

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ജൂണ്‍ രണ്ടിന് ആരംഭിക്കും....
Local news

കോയപ്പാപ്പ ആണ്ട് നേര്‍ച്ചക്ക് കൊടിയേറി

വേങ്ങര : കോയപ്പാപ്പ (സ:ദ)യുടെ 42-ാം ആണ്ട് നേര്‍ച്ചക്ക് വേങ്ങര കോയപ്പാപ്പ ജാറം അങ്കണത്തില്‍ കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു. ഇര്‍ഫാനി ഉസ്താദിന്റെയും, വേങ്ങര ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഉസ്താദ് അബ്ദുസമദ് അഹ്‌സനി കോട്ടുമലയുടെയും കാര്‍മ്മികത്വത്തില്‍ പ്രസിഡണ്ട് എന്‍ടി ബാവ ഹാജി കൊടി ഉയര്‍ത്തി. കൊളക്കാട്ടില്‍ കുഞ്ഞുട്ടി, മുല്‍ത്താന്‍ ബാവ,പാറയില്‍ കുഞ്ഞിമോന്‍ തങ്ങള്‍, എം.കെ. റസാക്ക്, പഞ്ചായത്ത് അംഗം സി. റഫീക്ക്, എ.കെ. നജീബ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. മെയ് 4 ന് അന്നദാനത്തോടെ നേര്‍ച്ചക്ക് സമാപനം കുറിക്കും....
Information

മേയ് ഒന്ന് മുതല്‍ എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നതിന് നല്‍കേണ്ട നിരക്കുകളില്‍ മാറ്റം

മുംബൈ : മേയ് ഒന്ന് മുതല്‍ എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നതിന് നല്‍കേണ്ട നിരക്കുകളില്‍ മാറ്റം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പണം പിന്‍വലിക്കാനുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള ഓരോ ട്രാന്‍സാക്ഷനും നിലവില്‍ നല്‍കുന്ന 21 രൂപയ്ക്ക് പകരം ഒന്നാം തീയതി മുതല്‍ 23 രൂപയാകും. എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യര്‍ഥന മാനിച്ചാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളില്‍ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിന്‍വലിക്കാം....
Local news

കെഎന്‍എം വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന്

വേങ്ങര :'നവോത്ഥാനം പ്രവാചക മാതൃക' എന്ന പ്രമേയത്തില്‍ കെഎന്‍എം വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന് (ഏപ്രില്‍ 29 ചൊവ്വാഴ്ച) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ വിപുലമായ രീതിയില്‍ വലിയോറ മുതലമാട് പിസിഎം ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിക്കും. രാവിലെ 8 30ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. രാവിലെ 9 മണി മുതല്‍ 10 മണി വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. വേങ്ങര മണ്ഡലം എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടി മുഖ്യ അഥിതി ആയിരിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികളും സാമൂഹിക രാഷ്ട്രീയ നേതാക്കളും ഉദ്ഘാടന സെക്ഷനില്‍ പങ്കെടുക്കും. തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന പഠന ക്ലാസില്‍ തൗഹീദ് മനുഷ്യകത്തിന്റെ രക്ഷാ കവചം എന്ന വിഷയത്തില്‍ മുഹമ്മദ് സലീം സുല്ലമിയും, സലഫുകളുടെ മാതൃക എന്ന വിഷയത്തില്‍ ഹദിയത്തുള്ള സല...
Local news

കേരള സ്റ്റേറ്റ് പെൻകാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ വേങ്ങര MFA ഇൻ്റർനാഷണൽ മാർഷ്യൽ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് സുവർണ നേട്ടം

തിരുവനന്തപുരം വെള്ളനാട് വെച്ച് നടന്ന കേരള സ്റ്റേറ്റ് പെൻകാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ വേങ്ങര MFA ഇൻ്റർനാഷണൽ മാർഷ്യൽ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് 3 സ്വർണവും 3 വെങ്കലവുമായി മികച്ച നേട്ടം. ഓവറോൾ ചാമ്പ്യന്മാരായ പാലക്കാട് ജില്ലക്ക് വേണ്ടിയാണ് ഇവർ മത്സരത്തിന് ഇറങ്ങിയത്. അർസൽ ( ഹെവി വെയ്റ്റ്), അൻഫിൽ വി.പി ( ബിലോ 45 കിലോ), മുഹമ്മദ് മുഹത്തിബ് മാലിക്ക് (ബിലോ 110 കിലോ) എന്നിവരാണ് ഗോൾഡ് മെഡൽ നേടിയത്.ഗോൾഡ് കരസ്ഥമാക്കിയ മൂന്ന് പേരും ഉത്തർ പ്രദേശിൽ വെച്ച് നടക്കുന്ന നാഷണൽ പെൻകാക്ക് സിലാട്ട് മത്സരത്തിന് യോഗ്യത നേടി. ഷഹ്മിൽ ബാബു (ബിലോ 70 കിലോ), സാബിൻ അൻഷിർ (ബിലോ 60 കിലോ), ഷഹിൻഷ (ബിലോ 80 കിലോ) എന്നിവരാണ് വെങ്കലം നേടിയവർ. കക്കാട് സ്വദേശികളായ മാസ്റ്റർ മുഹമ്മദ് ഫാസിൽ, മുഹമ്മദ് നൂറുദ്ധീൻ കൂട്ടേരി എന്നിവരുടെ ശിക്ഷണത്തിലാണ് വേങ്ങര എം. എഫ്. എ ഇൻ്റർനാഷണൽ അക്കാദമിയിലെ വിദ്യാർത്ഥികൾ മത്സരത്തിന് പങ്കെടുത്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

യാത്രയയപ്പ് നൽകി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ചരിത്രപഠനവകുപ്പ് പ്രൊഫസർ ഡോ. എ. മുഹമ്മദ് മാഹീൻ, ജോയിന്റ് രജിസ്ട്രാർ കെ.ടി. റിലേഷ്, സെക്ഷൻ ഓഫീസർമാരായ ടി. വി. വിജയകുമാരൻ നായർ, ഡോ. സി. കെ. ശരത് കുമാർ, വി. അനുരാധ, കെ.ജി. സുജാത, ഓഫീസ് സൂപ്രണ്ട് പി. രാജഗോപാലൻ എന്നിവർക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി. പി. ഗോഡ് വിന്‍ സാംരാജ്, ഫിനാൻസ് ഓഫീസർ വി. അൻവർ, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ കെ. പി. പ്രമോദ് കുമാർ, പി. നിഷ, വിവിധ സംഘടനാ പ്രതിനിധികളായ വി. എസ്. നിഖിൽ, ടി. സുനിൽ കുമാർ, ടി. മുഹമ്മദ് സാജിദ്, ടി. എൻ. ശ്രീശാന്ത് തുടങ്ങിയവർ സംസാരിച്ചു. പി.ആർ. 464/2025 പരീക്ഷാഫലം നാല്, ആറ് സെമസ്റ്റർ ( 2014 സ്‌കീം...
Malappuram

റവന്യൂ റിക്കവറി : 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി താലൂക്ക് : അവാര്‍ഡ് ഏറ്റുവാങ്ങി : സംസ്ഥാനത്ത് തിളങ്ങി മലപ്പുറം ജില്ല

തിരൂരങ്ങാടി : 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ ജില്ലയില്‍ 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി നഗരസഭ. റവന്യൂ റിക്കവറി ,കെട്ടിടനികുതി, ആഡംബര നികുതി എന്നിവയില്‍ ആണ് തിരൂരങ്ങാടി താലൂക്ക് 100 ശതമാനം എത്തിച്ചത്. തിരൂരങ്ങാടിയെ കൂടാതെ പെരിന്തല്‍മണ്ണ താലൂക്കും 100 ശതമാനം കൈവരിച്ചിട്ടുണ്ട്. ഇരു താലൂക്കുകളും റോളിംഗ് ട്രോഫി സ്വന്തമാക്കി. അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് റവന്യൂ റിക്കവറി പിരിവില്‍ ശതമാനടിസ്ഥാനത്തില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് എത്തി. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വിതരണം ചെയ്തു. 95 ശതമാനം റിക്കവറി പൂര്‍ത്തിയാക്കാന്‍ ജില്ലക്ക് കഴിഞ്ഞു. ഇതിലൂടെ 83 കോടി രൂപ പിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തി...
Kerala

കഴുത്തിലെ മാലയില്‍ പുലിപ്പല്ല് ; വേടനെ കസ്റ്റഡിയില്‍ എടുക്കാന്‍ വനം വകുപ്പ് ; കഞ്ചാവ് കേസിന് പിന്നാലെ വേടന് കുരുക്ക് മുറുകുന്നു

കൊച്ചി : റാപ്പര്‍ വേടനെതിരെ അന്വേഷണവുമായി വനം വകുപ്പ്. വേടന്‍ ധരിച്ചിരുന്ന കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് വനം വകുപ്പ് വേടനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഞ്ചാവ് പിടിയിലായതിന് പിന്നാലെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ആണ് പുലിപ്പല്ല് ഒറിജിനല്‍ ആണെന്ന് കണ്ടെത്തിയത്. വിവരമറിഞ്ഞ് കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ എത്തി. മാലയിലുള്ള പുലിപ്പല്ല് തായ്ലന്‍ഡില്‍ നിന്ന് എത്തിച്ചതെന്നാണ് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. വേടനും റാപ്പ് ട...
Kerala

വേടന്റെ ഫ്‌ലാറ്റില്‍ പൊലീസിന്റെ പരിശോധന ; കഞ്ചാവ് പിടികൂടി, അറസ്റ്റ് ഉടന്‍

കൊച്ചി : റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടന്നത്. പരിശോധന സമയത്ത് വേടന്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്. ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. വേടന്‍ എന്നു വിളിക്കുന്ന കിരണും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹില്‍പാലസ് സിഐ അറിയിച്ചു. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടന്‍ സമ്മതിച്ചിട്ടുണ്ട്. വേടനെ വൈദ്യ...
Obituary

മുന്നിയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഖബറടക്കും....
Malappuram

അസ്മി ഇസിമേറ്റ് ഫലം പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ടീച്ചർ ട്രൈനിംഗ് കോഴ്‌സായ അസ്മി ഇസിമേറ്റ് പ്രീ പ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സിൻ്റെ ഫലം  പ്രസിദ്ധീകരിച്ചു. അഫിലിയേഷൻ നേടിയ 14 സ്ഥാപനങ്ങളിലെ അധ്യാപക വിദ്യാർത്ഥികളുടെ തിയറി, പ്രാക്ടിക്കൽ, വൈവ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിച്ചപ്പോൾ സൽമത്ത് കെ.പി (എം. ഇ. ടി ടീച്ചർ ട്രൈനിംഗ് സെൻ്റർ, പെരിന്തൽമണ്ണ) ഒന്നാം റാങ്കും, സഹ് ലാബി അരിമ്പ്ര (എഡിഫൈ അക്കാദമി, ചെമ്മാട്) രണ്ടാം റാങ്കും, ബദറുന്നീസ സി (സൈൻ അക്കാദമി, തൊട്ടിൽപാലം), സുമയ്യ എം.പി (എയിം ഇൻസ്റ്റിറ്റ്യൂട്ട്, താമരശ്ശേരി) എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഫല പ്രഖ്യാപനം നടത്തി. ഡോ. എൻ.എ.എം അബ്ദുൽ ഖാദർ അധ്യക്ഷനായി. കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, റഹീം ചുഴലി, അബ്ദുൽ മജീദ് പറവണ്ണ, എം.കെ.എ റഷീദ് കംബ്ലക്കാട്, കമറുദ്ദീൻ പ...
Obituary

കൊടക്കല്ല് അരിമ്പ്ര മൊയ്തീൻ അന്തരിച്ചു

വെന്നിയൂർ : കൊടക്കല്ല് പരേതനായ അരിമ്പ്ര അബ്ദുറഹ്മാൻ മകൻ മൊയ്‌തീൻ (52) നിര്യാതനായി. കബറടക്കം ഇന്ന് രാത്രി 9 ന് കൊടക്കല്ല് പള്ളിയിൽ.തിരുവനന്തപുരം ബെസ്റ്റ് ബെക്കറി ഉടമയാണ്ഭാര്യ മൈമൂനമക്കൾ : ഫഹദ് റഹ്മാൻ, ഫർഷിൽ ഫിദൻ. റൂസിയ റൂഖ്ജൻ. മകസൂത തെസ്നി.മരുമക്കൾ. റിയാസ് കൊടിഞ്ഞി. ഇഷ്‌ഹാക്. റെമിൻ ജാസ്മിൻസഹോദരങ്ങൾ. കുഞ്ഞി ക്കോയ. ഹംസ. കുഞ്ഞി മുഹമ്മദ്‌. തീത്തീമു. ഫാത്തിമ. സാബിറ. അംബാരിയ. ഹസീന...
Kerala

പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും അധ്യാപകനുമായിരുന്ന ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഇന്നു രാവിലെ 9.52 നു മലാപ്പറമ്പിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പൊതു ദര്‍ശനമില്ല. സംസ്‌കാരം 4 മണിയ്ക് മാവൂര്‍ റോഡ് സ്മൃതി പഥം ശ്മശാനത്തില്‍. വീട്ടില്‍ അന്തിമോപചാരമര്‍പ്പിയ്ക്കാം ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി വെട്ടിത്തുറക്കുകയും പ്രാചീന കേരളചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്ത ധിഷണാശാലിയായിരുന്നു എംജിഎസ്. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു....
Obituary

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധൻ ഡോ. പി. അബൂബക്കർ അന്തരിച്ചു.

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധനും സലഫി മസ്ജിദ്, കരുണ പാലിയേറ്റീവ് എന്നിവയുടെ ഭാരവാഹിയും ആയിരുന്ന ഡോ. പി. അബൂബക്കർ സാഹിബ് (ചെമ്മാട്) അന്തരിച്ചു.ജനാസ ഉച്ചക്ക് 1 മണിയോടെ ചെമ്മാട് എത്തും.അസറിന് ശേഷം 4 മണിക്ക് ചെമ്മാട് പള്ളിയിൽ വെച്ച് ജനാസ നമസ്കാരം നിർവഹിക്കും.4:15 ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കുകയും യതീം ഖാന പള്ളിയിൽ മഗ്‌രിബിന് ശേഷം (7 മണി) ജനാസ നമസ്കാരം നിർവഹിക്കുകയും ചെയ്യും.രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂർഖൻ മുഹമ്മദാജി മെമ്മോറിയൽ ഹാളിൽ എത്തിക്കും.നാളെ ഞായർ രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയിൽ ജനാസ നമസ്കാരം നിർവഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്യും .#drpaboobakkar #tirurangaditoday...
Local news

കൂരിയാട്, വെന്നിയൂർ സബ് സ്റ്റേഷനിൽ നിന്നുമുള്ള വൈദ്യുതി വിതരണം മൂന്ന് ദിവസം മുടങ്ങും

എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ നിന്നും കൂരിയാട് 33 കെവി സബ്‌സ്റ്റേഷനിലേക്കുള്ള ലൈനിന്റെ അവസാന ഘട്ടത്തിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ 27, 29, 30 എന്നീ ദിവസങ്ങളിൽ 33 കെവി കൂരിയാട് സബ്‌സ്റ്റേഷനിൽ നിന്നും 33 കെവി വെന്നിയൂർ സബ് സ്റ്റേഷനിൽ നിന്നുമുള്ള 11 കെവി ഫീഡറുകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 1. എസ്.എസ്.എല്‍.സി. അല്ലെങ്കിൽ തത്തുല്യം. 2. നായിക് സുബേദാർ അല്ലെങ്കിൽ തത്തുല്യ പദവിയിൽ താഴെ അല്ലാത്ത സൈനിക സേവനം. പ്രായം : 2025 ജനുവരി ഒന്നിന് 45 വയസ് കവിയാൻ പാടില്ല. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ . പി.ആർ. 455/2025 കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ 2025 - 2026 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ വിവിധ പഠനവകുപ്പുകളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്റർ / അഫിലിയേറ്റഡ് കോളേജുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), എം.പി.എഡ്., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി, എം.എസ് സി. ഫോറൻസിക് സയൻസ്...
Kerala

നടിമാരെ അധിക്ഷേപിച്ചു ; ആറാട്ടണ്ണന്‍ അറസ്റ്റില്‍

എറണാകുളം : നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. സിനിമ നടികളില്‍ മിക്കവരും വേശ്യകളാണെന്ന പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത പൊലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്. സന്തോഷ് വര്‍ക്കിക്കെതിരെ നടി ഉഷ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വര്‍ക്കിയുടെ പോസ്റ്റെന്നും ഒരു നടി എന്ന നിലയില്‍ തനിക്ക് ഇത് അപമാനം ഉണ്ടാക്കിയതായും ...
National

ലഷ്‌കര്‍ ഇ തയ്ബയുടെ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം ; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു : ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. ലഷ്‌കറിന്റെ മുതിര്‍ന്ന കമാന്‍ഡറായ അല്‍ത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീര്‍ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുല്‍നാര്‍ ബാസിപോര ഏരിയയില്‍ ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ...
Kerala

കേരളത്തില്‍ 102 പാകിസ്ഥാന്‍ പൗരന്മാര്‍ : ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം

കേരളത്തിലുള്ള പാകിസ്ഥാന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. പഹല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് നിര്‍ദേശം. ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല. നിലവില്‍ സംസ്ഥാനത്ത് 102 പാക് പൗരന്മാരാണ് ഉള്ളത്. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വീസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കെത്തി. കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാന്‍ നിര്‍ദേശം കൈമാറി. പാക് പൗരന്മാര്‍ മടങ്ങണമെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. 102 പാക്കിസ്താന്‍ സ്വദേശികളും ഈ മാസം 29നുള്ളില്‍ മടങ്ങണം. മെഡിക്കല്‍ വീസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്ന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പാക് പൗരന്മാര്‍ ഉള്ളത്. 71 പേരാണ് നിലവയില്‍ ജില്ലയിലുള്ളത്. തമിഴ്‌നാട്ടിലുള്ള ഇര...
error: Content is protected !!