Saturday, April 11

Blog

വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ
Local news

വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ

തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ്. സ്ക്കൂളിൽ നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു നവംബർ നാലിന് കലോത്സവം ആരംഭിച്ചത് മുതൽ സമാപന ദിവസമായ വ്യാഴാഴ്ച അർദ്ധ രാത്രി വരെ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ ഗതാഗത നിയന്ത്രണത്തിന് ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി. നാല് ദിവസം തുടർച്ചയായി രാപകൽ വ്യത്യാസമില്ലാതെ കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി സംഘാടക സമിതി ഉപഹാരം നൽകി ആദരിച്ചു. തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് ജനറൽ സെക്ര...
Accident

6 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരായ ബന്ധുക്കൾ മരിച്ചു

വാഴക്കാട് : ടിപ്പർ ലോറിയടക്കമുള്ള ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരാണ് മരിച്ചത്. ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52) സഹോദര പുത്രൻ റിയാസ് (29) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ അഷ്റഫ് സംഭവസ്ഥലത്ത് നിന്നും റിയാസ് ആശുപത്രിയിലെത്തി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ മുണ്ടു മുഴിയിലാണ് സംഭവം. അരീക്കോട് ഭാഗത്ത് നിന്നും ബോളർ കയറ്റി വരികയായിരുന്ന ടിപ്പറിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു തുടർന്ന് ഇടിയുടെ ആഘാതത്തിൽ തിരിഞ്ഞ് പോയ കാറ് തൊട്ടടുത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ചെന്നിടിച്ചു. ഓട്ടോ പാടത്തേക്ക് മറിഞ്ഞു. അതേസമയം നിയന്ത്രണം വിട്ട ലോറി മുമ്പിലെത്തിയ സ്കൂട്ടറിലിടിച്ച് എതിർ വശത്...
Crime

കുപ്രസിദ്ധ ഗുണ്ടാത്തലവനെ മയക്കുമരുന്നുമായി എക്സ്സൈസ് സാഹസികമായി പിടികൂടി

പിടിയിലായത് വ്യാജ കഞ്ചാവ് കേസിൽ ഉൾപ്പെടുത്തി എന്നു ആരോപിച്ചു പോലീസിനെതിരെ പത്രസമ്മേളനം നടത്തിയയാൾ വേങ്ങര : നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടതലവനെയും 2 കൂട്ടാളികളെയും മയക്കുമരുന്നുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാറിനെയും ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ് , പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി എന്നിവരെയുമാണ് പരപ്പനങ്ങാടി എക്സ്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർടിയും അതിസാഹസികമായി വേങ്ങരയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എ യുമായി ആണ് ഇവർ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം വില വരും.വ...
Local news

താനൂർ ഉപജില്ലാ കലോത്സവം; തെയ്യാല സ്കൂൾ ചാമ്പ്യന്മാർ

നന്നമ്പ്ര : 4 ദിവസങ്ങളിലായി നടന്ന താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല സമാപനം. കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഹൈസ്കൂൾ സംസ്കൃതോത്സവം വിഭാഗങ്ങളിൽ ആതിഥേയരായ തെയ്യാലിങ്ങൽ എസ് എസ് എം എച്ച്എസ് സ്കൂൾ കിരീടം നേടി. വിജയികൾഹയർസെക്കൻഡറി വിഭാഗം എസ് എസ് എം എച്ച്എസ്എസ് തെയ്യാലിങ്ങൽ(276 പോയന്റ് ). എച്ച് എസ് ജനറൽ: എസ് എസ് എം എച്ച് എസ് എസ് ചെയ്യാലിങ്ങൽ (255പോയന്റ് ) യു പി : എ എം യു പി എസ് അയ്യായ (80 പോയന്റ് ) എൽ പി വിഭാഗം എ എം എൽ പി എസ് ചിലവിൽ (59 പോയന്റ് ) ഹൈസ്കൂൾ അറബിക് : ഡി ജി എച്ച് എസ് എസ് താനൂർ(87 പോയന്റ്) യുപി അറബിക് : എ എം യു പി എസ് അയ്യായ (59 പോയന്റ് ) എൽ പി അറബിക് : എ എം യു പി എസ് ജ്ഞാനപ്രഭ (29 പോയന്റ് ) യു പി സംസ്കൃതം: എ യു പി എസ് പെരിയാപുരം സെൻട്രൽ (85 പോയന്റ് ).സമാപന സമ്മേളനം എ ഇ ഒ ശ്രീജ.പി വി ഉദ്ഘാടനം ചെയ്തു. എ ഇ ഒ സുമ. ടി എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ് റാഫി.പി, ജ...
Accident

കുടുംബത്തോടൊപ്പം യാത്രചെയ്ത യുവതി ട്രൈനിൽ നിന്ന് വീണ് മരിച്ചു

ചേലേമ്പ്ര: കുടുംബത്തോടൊപ്പം ട്രെയിനിൽ വരികയായിരുന്ന യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ചേലമ്പ്ര സ്വദേശി ‍ജിന്‍സി ആണ് മരിച്ചത്. 26 വയസായിരുന്നു. ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെയും ഗിരിജയുടെയും മകളാണ്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് പയ്യോളി മൂരാട് റെയില്‍വേ ഗേറ്റിന് സമീപം ആണ് അപകടം. കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്ന് കാല്‍തെറ്റി താഴെ വീഴുകയായിരുന്നു. ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. പയ്യോളി പൊലീസിൻ്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ :സുബ്രഹ്‌മണ്യന്‍ (സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി, നിലവിൽ പുല്ലിപറമ്പ് ബ്രാഞ്ചംഗം, പികെഎസ് ചേലേമ്പ്ര ല...
Accident

തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ ഏഴു വയസ്സുകാരൻ മരിച്ചു

തിരൂർ : നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനെ തുടർന്ന് മതിലിനും കാറിനും ഇടയിൽ അമർന്ന് ഗുരുതരമായി പരിക്ക് പറ്റിയ വിദ്യാർത്ഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത് .ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ ഒറ്റക്ക് നടന്നു വരികയായിരുന്ന റിക്സാനെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. മതിലിൽ ഇടിച്ചു, കാറിനും മതിലിനും ഇടയിൽ പെട്ട് അമർന്ന കുട്ടിയെ നാട്ടുകാർ പുറത്തെടുത്ത് കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .ഇന്ന് രാവിലെയാണ് മരണപ്പെട്ടത്....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ലോൺട്രി വർക്ക് ക്വട്ടേഷൻ കാലിക്കറ്റ് സർവകലാശാലാ ഗസ്റ്റ് ഹൗസ്, ഹെൽത് സെന്റർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, തലയിണ കവർ, മേശ വിരി മുതലായവ അലക്കി ഉണക്കി ഇസ്തിരി ചെയ്ത് നൽകുന്നതിന് ജി.എസ്.ടി. രജിസ്‌ട്രേഷൻ ഉള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോം (135/- രൂപ) സർവകലാശാലാ ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാകും. ഓരോ ക്വട്ടേഷന്റെയും കൂടെ രജിസ്ട്രാറുടെ പേരിൽ 3545/- രൂപ നിരതദ്രവ്യം അടച്ചതിനുള്ള ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. ഒട്ടിച്ച് സീൽ ചെയ്ത കവറിലുള്ള ക്വട്ടേഷൻ നവംബർ 20-ന് വൈകിട്ട് നാലുമണിക്ക് മുൻപായി ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്, കവറിന് പുറത്ത് ‘കാലിക്കറ്റ് സർവകലാശാലാ ലോൺട്രി വർക് ഏറ്റെടുക്കുന്നതിനുള്ള ക്വാട്ടേഷൻ’ എന്ന് എഴുതേണ്ടതാണ്. ക്വട്ടേഷനുകൾ നവംബർ 22-ന് രാവിലെ 10.30-ന് തുറക്കും. അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ തുറക്കുന്നതാണ്. ഡി.എസ്.ടി....
university

കാലിക്കറ്റിൽ പി.ജി പൂർത്തി യാക്കിയവർക്കും ഗ്രാജ്വേഷൻ സെറിമണി

15-വരെ രജിസ്റ്റർ ചെയ്യാം കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / വിദൂര വിഭാഗം എന്നിവ വഴി 2024 - ൽ ബിരുദാനന്തര ബിരുദം വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിക്കുന്നു. നേരത്തെ ബിരുദം പൂർത്തിയാക്കിയവർക്ക് ഓരോ ജില്ലയിലും ബിരുദ ദാന സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പി ജി പൂർത്തി യാക്കിയവർക്കും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത് പ്രസ്തുത ചടങ്ങിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 15 - വരെ ലഭ്യമാകും. രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനു ശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/. ഫോൺ : 0494 2407200 / 0494 2407267 / 0494 2407239....
Obituary

കോട്ടയ്ക്കൽ ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ കൊളപ്പുറം സ്വദേശി ഡോ:സി.വി.ജയദേവൻ അന്തരിച്ചു

എ ആർ നഗർ : കോട്ടയ്ക്കൽ വിപിഎസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. കൊളപ്പുറം സ്വദേശിയാണ്. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കോളജ് ആശുപത്രി സൂപ്രണ്ട്, കായചികിത്സാ വിഭാഗം മേധാവി, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 2018ൽ ആണ് പ്രിൻസിപ്പലായത്. കേരള ആയുർവേദിക് സ്‌റ്റഡീസ് ആൻഡ് റിസർച് സൊസൈറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ അധികച്ചുമതലയും കുറച്ചുനാൾ വഹിച്ചു. കേരളത്തിനു അകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ ആയുർവേദ ബോർഡ് ഓഫ് സ്‌റ്റഡീസ്, ഫാക്കൽറ്റി ഓഫ് ആയുർവേദ എന്നിവയിൽ അംഗമായും ചെയർമാനായും പ്രവർത്തിച്ചു. ജംനഗർ ഐടിആർഎയുടെ ഗവേണിങ് ബോഡി, സയന്റിഫിക് ഉപദേശക സമിതി, ജയ്പൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ്...
Malappuram

തടസ്സങ്ങൾ നീങ്ങി; കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും

വേങ്ങര : നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ കൊളപ്പുറത്ത് സ്ഥാപിക്കും. കെട്ടിട നിർമാണത്തിന് തടസ്സമായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് പ്രശ്‌നത്തിന് പരിഹാരം ആയത്. തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. കൊളപ്പുറം തിരൂരങ്ങാടി പനമ്പുഴ റോഡില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ റീ.സ നമ്പര്‍ 311-ല്‍ ഉള്‍പ്പെട്ട 40 സെന്റ് ഭൂമിയിലാണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എൻ ഒ സി നൽകിയിരുന്നെങ്കിലും സമീപത്തേക്കുള്ള വഴി തടസ്സപ്പെടുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിബന്ധമായി. സാങ്കേതിക പ്രയാസം മറികടക്കുന്നതിനാണ് അധിക ഭൂമിക്കായി ശ്രമങ്ങളാരംഭിച്ചത്.ഈ ഭൂമിയോട് ചേര്‍ന്ന് ഭൂമിയുള്ള പി അബ്ദുല്‍ കരീം എന്ന വ്യക്തി ഭൂമിയുടെ തെക്കേഭാഗത്ത് രണ്ട് മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത്...
Accident

വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻമരിച്ചു. എ ആർ.നഗർ പാലമഠത്തിൽച്ചിന സ്വദേശി മണ്ണിൽതൊടിയിൽ പുതുക്കുളങ്ങര മാട്ടറ അബ്ദുല്ലക്കുട്ടി (62) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് നെടിയിരുപ്പ് എൻഎച്ച് കോളനി റോഡ് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ഭാര്യ: മൈമൂനത്ത്. മക്കൾ: ഹസനത്ത്, മുനീറ, സമീറ, അനസ്....
Education

പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലാമേള സമാപിച്ചു

ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, സി.ബി.എച്ച്.എസ്. എസ് വള്ളിക്കുന്ന്, ജി.യു.പി.എസ് അരിയല്ലൂർ, ജി.എം.യു.പി.എസ് പാറക്കടവ് ജേതാക്കൾ മൂനിയുർ : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവ സമാപന സമ്മേളനം തബല ഗിന്നസ് ജേതാവ് സുധീർ കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. മാനേജർ പി.കെ മുഹമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. ജനറല്‍ കണ്‍വീനര്‍ എം.കെ. ഫൈസൽ, സി.മുഹമ്മദ് മുനീർ, താഹിർ കൂഫ, ഒ. ഷൗക്കത്തലി, അഹമ്മദ് കബീർ, കെ.പി വിജയകുമാർ, ഹാഷിഖ് ചോനാരി, എം.പി ഖൈറുന്നീസ, കെ.എന്‍ പ്രമോദ്, കെ.എസ് ബിനു, പി.വി. ഹുസൈൻ, പി.സുധീർ, എ.വി അക്ബറലി, ഇർഷാദ് ഓടക്കൽ, ഡി.വിപിൻ, മുജാഹിദ് പനക്കൽ, എം.അലി അസ്ഹർ, കെ.കെ ഷബീറലി, പി.മീര, കെ.വി.അബ്ദുൽ ഹമീദ്, ഇ ഷമീർ ബാബു, എ.മുഹമ്മദ് ഇർഫാന്‍, എം.പി മഹ്റൂഫ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. എൽ.പി ജനറൽ വിഭാഗത്തിൽ ജി.എം.യു.പി.എസ് പാറക്കടവ്, ജി.യു.പി.എസ...
Malappuram

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി

തിരൂർ: ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ തിരൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. ഫോണ്‍ ‌സ്വിച്ച്‌ഡ് ഓഫാണ്. ഇന്നലെ രാത്രി കോഴിക്കോടാണ് ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്ബറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു....
Breaking news

കുറ്റൂർ പാടത്ത് വയലിലെ കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: കൂരിയാട് കുറ്റൂർ പാടത്ത് കുഴിയിൽ വയോധികൻ മരിച്ച നിലയിൽ. മാടംചിന സ്വദേശി ചോലക്കൻ മമ്മുദു ഹാജി (70) ആണ് മരണപ്പെട്ടത്. കുഴിയിൽ മരിച്ച നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Breaking news

സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു

എടപ്പാൾ. സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശി എൻ. അബ്ദുൽ ഖയ്യൂം (54) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സ്കൂള്‍ മൈതാനിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.സ്കൂള്‍ അടച്ചതിനു ശേഷം പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് കുഴഞ്ഞ് വീണത്.അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായിഅബ്ദുള്‍ ഖയ്യൂമുംവീണു കിടക്കുന്നത് കണ്ടത്.ഉടനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്.ഭാര്യ. മുനീറ.മക്കള്‍. ഫസ്ഹ, ഫര്‍ഷ, ഫൈഹ....
Kerala

താനൂര്‍ ബോട്ടപകടം; അന്വേഷണ കമ്മീഷന്റെ കാലവധി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: താനൂര്‍ തൂവല്‍ത്തീരം ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലവധി ദീര്‍ഘിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിക്കുവാനുള്ള തീരുമാനമെടുത്തത്. 2023 മെയ് 12 ന് രൂപീകരിച്ച ജസ്റ്റിസ് വി. കെ മോഹനന്റെ നേത്രത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമ്മീഷന്റെ കാലാവധി 2024 നവംബര്‍ 7 മുതല്‍ ആറ് മാസത്തേക്കു കൂടിയാണ് ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. 2023 മെയ് 7 ന് വൈകുന്നേരം 7 മണിക്കാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. അറ്റലാന്റിക് എന്ന ഉല്ലാസ ബോട്ടാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ 15 കുട്ടികളും 5 സ്ത്രീളും രണ്ട് പുരുഷന്‍മാരുമുള്‍ പ്പെടെ 22 പേര്‍ മരണപ്പെട്ടിരുന്നു. ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങള്‍, ഇക്കാര്യത്തില്‍ ഏതൊക്കെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി , ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്...
Kerala

സാദിഖലി തങ്ങള്‍ക്കെതിരായ പരോക്ഷ വിമര്‍ശനം ; ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത

കോഴിക്കോട്: വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിലെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യം. നടപടി എടുക്കണമെന്ന സമ്മര്‍ദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമര്‍ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയത്. എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തില്‍ ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമര്‍ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമര്‍ശനം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവര...
Local news

പരപ്പനങ്ങാടി ഉപജില്ലാ കലോത്സവം : മത്സരിച്ച ഇനങ്ങളില്‍ എല്ലാം എ ഗ്രേഡ് കരസ്ഥമാക്കി അനുശ്രീ

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തില്‍ മത്സരിച്ച ഇനങ്ങളില്‍ എല്ലാം എ ഗ്രേഡ് കരസ്ഥമാക്കി അനുശ്രീ. സൂപ്പിക്കുട്ടി ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുശ്രീ പരപ്പനങ്ങാടി മീനടത്ത് താമസിക്കുന്ന കുറുപ്പംകണ്ടി രമേഷ്, ഷീബ ദമ്പതിമാരുടെ ഏക മകളാണ്. 4 മത്സര ഇനങ്ങളിലാണ് അനുശ്രീ മത്സരിച്ചത്. മത്സരിച്ചതിലെല്ലാം എ ഗ്രേഡ് നേടി സ്‌കൂളിനും രക്ഷിതാക്കള്‍ക്കും അഭിമാനമായി മാറിയിരിക്കുകയാണ് അനുശ്രീ. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം ഗ്രൂപ്പ് സോങ്ങ്, വന്ദേമാതരം എന്നീ ഇനങ്ങളില്‍ ഫസ്റ്റ് വിത്ത് എ ഗ്രേഡ് കൂടാതെ മലയാളം ഗ്രൂപ്പ് സോങ്ങില്‍ സെക്കന്‍ഡ് വിത്ത് എ ഗ്രേഡും ലളിതഗാനത്തില്‍ തേര്‍ഡ് വിത്ത് എ ഗ്രേഡും ഈ കൊച്ചു കലാകാരി കരസ്ഥമാക്കി. കലാകായിക രംഗങ്ങളില്‍ തുടര്‍ച്ചയായ നേട്ടം കൈവരിക്കുന്ന അമ്മയും മകളും നാടിന്റെ അഭിമാനമാണ്. അമ്മ ഷീബ മാസ്റ്റേഴ്‌സ് മീറ്റിലെ ഇന്റര്‍നാഷണല്‍ മെഡലി...
Local news

പരപ്പനങ്ങാടിയില്‍ പാടശേഖരത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു ; നടപടിയെടുക്കണമെന്നാവശ്യം ശക്തം

പരപ്പനങ്ങാടി : പാടശേഖരത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. പരപ്പനങ്ങാടി നഗരസഭ 15-ാം ഡിവിഷന്‍ സ്റ്റേഡിയം റോഡില്‍ മധുരം കാട് പാടശേഖരത്തിന് സമീപമാണ് മാലിന്യം തള്ളുന്നത് പതിവാകുന്നത്. കഴിഞ്ഞ ദിവസം റോഡരികില്‍ തള്ളിയ മാലിന്യങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറി വിതറിയിട്ടുമുണ്ട്. തെരുവ് നായ ശല്യം കാരണം പ്രദേശവാസികള്‍ ഭീതിയിലുമാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് കൊയ്ത്തിനടുത്ത മധുരം കാട് വയലിലേക്ക് ചാക്കുകളിലാക്കി അറവുമാലിന്യങ്ങള്‍ തള്ളിയത് കാരണം കുറെ വിളനഷ്ടപ്പെട്ടിരുന്നു. ഇത് കര്‍ഷകര്‍ക്ക് ദുരിതമാവുകയും ചെയ്യുന്നുണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന എം സി എഫിന് സമീപം ചാക്കില്‍ തള്ളിയ മാലിന്യങ്ങള്‍ പരിശോധിച്ച് കുറ്റവാളിയെ കണ്ടെത്തി പിഴ ഈടാക്കിയിരുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനുള...
Malappuram

പ്രഷര്‍ കുക്കര്‍ പൊട്ടിതെറിച്ച് അമ്മയുടെ കൈയ്യിലിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു

നിലമ്പൂര്‍ : പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്ത് കല്ല് ഉപ്പട ചാത്തമുണ്ടയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ ദേഹത്തിരുന്ന മാസിന്‍ എന്ന കുഞ്ഞിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Kerala

അര്‍ധരാത്രി ഹോട്ടലില്‍ വനിതാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലാതെ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു ഇടിച്ചു കയറി പൊലീസ് റൈഡ് ; ഒന്നും കിട്ടാതെ മടക്കം

പാലക്കാട് : അര്‍ധരാത്രി ഹോട്ടലില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു ഇടിച്ചു കയറി പൊലീസ് റൈഡ്. വനിതാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലാതെ സ്ത്രീകളുടെ മുറിയില്‍ പരിശോധനയ്ക്ക് പൊലീസ് സംഘം എത്തിയത്. ഹോട്ടലിലെ 12 മുറികളിലാണ് പരിശോധന നടത്തിയത്. പരിശോധനയെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷ ഭരിതമായ സാഹചര്യമാണ് ഉണ്ടായത്. വന്‍ പ്രതിഷേധം ഉണ്ടായി. അതേസമയം പരിശോധനയില്‍ ഒന്നും ലഭിക്കാതെയാണ് പൊലീസ് മടങ്ങിയത്. ആരുടേയും പരാതി പ്രകാരമല്ല പരിശോധന എന്ന് പൊലീസ് പറയുമ്പോഴും നിമിഷങ്ങള്‍ക്കകം സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ സംഘടിച്ചു. പാലക്കാട്ടെ പൊലീസിന്റെ പാതിരാ പരിശോധനയ്ക്ക് പിന്നാലെ സംഘര്‍ഷം കനത്തത് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെയായിരുന്നു. മറുവശത്ത് കോണ്‍ഗ്രസുകാരും സംഘടിച്ചതോടെ പലതവണ കയ്യാങ്കളിയിലേക്ക് സംഭവങ്ങള്‍ എത്തി. എല്...
Sports

മഹീന്ദ്ര സൂപ്പർ ലീഗ് കേരള: രണ്ടാം സെമി ഫൈനൽ ഇന്ന്

കണ്ണൂർ Vs കൊച്ചി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് ( നവംബർ 6 ) കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകീട്ട് 7.30 ന്. ലീഗ് റൗണ്ടിലെ 10 കളികളിൽ നാല് ജയം, നാല് സമനില, രണ്ട് തോൽവി, 16 പോയന്റ് എന്നിങ്ങനെയാണ് കണ്ണൂർ, കൊച്ചി ടീമുകളുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം. ഗോൾ ശരാശരിയാണ് കൊച്ചിക്ക് ടേബിളിൽ രണ്ടാം സ്ഥാനം നൽകിയത്. കണ്ണൂർ മൂന്നാമതും. ലീഗിൽ അഞ്ച് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോറിയൽട്ടൻ നാസിമെന്റോ ആക്രമണത്തിലും 21 രക്ഷപ്പെടുത്തലിന്റെ റെക്കോർഡ് സൂക്ഷിക്കുന്ന ഹജ്മൽ ഗോൾ പോസ്റ്റിലും കൊച്ചിയുടെ പ്രതീക്ഷയാണ്. സ്പാനിഷ് താരങ്ങളായഅഡ്രിയാൻ സെർദിനേറോ, ഡേവിഡ് ഗ്രാൻഡെ, എസിയർ ഗോമസ് എന്നിവരിലാണ് കണ്ണൂരിന്റെ കരുത്ത്. ലീഗ് റൗണ്ടിൽ ഇരു ടീമുകളും രണ്ടു തവണ മുഖാമുഖം വന്...
Culture

ഇരുള നൃത്തത്തിലൂടെ പുതിയ കാൽവെപ്പുമായി വാളക്കുളം സ്കൂൾ

തേഞ്ഞിപ്പലം : ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമായ ഇരുള നൃത്തം അവതരിപ്പിച്ചുകൊണ്ട് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര സബ് ജില്ലാ കലാമേളയിൽ കാണികളുടെ കയ്യടി വാങ്ങി. ഈ വർഷം ആദ്യമായിട്ടാണ് കലോത്സവ മാനുവലിൽ തദ്ദേശീയ കലാരൂപമായ ഇരുള നൃത്തം ഉൾപ്പെടുത്തിയത്. സംസ്കാരിക പ്രാധാന്യം കൂടി ഉൾക്കൊള്ളുന്ന ഇരുള നൃത്തത്തിൽ, തമിഴും കന്നഡയും മലയാളവും കലർന്ന ഭാഷയാണ് കുട്ടികൾ ഉപയോഗിച്ചത്. കെഎച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വാളക്കുളത്തെ രമ്യ ടീച്ചറുടെ നേതൃത്വത്തിൽ വിനോദ്, ശ്രീജിത്ത് എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചതും ജില്ലയിലേക്ക് എ ഗ്രേഡോടുകൂടി വിജയികളാക്കിയതും....
Obituary

ചരമം: കൊടുവാപറമ്പൻ അബ്ദുൽ കരീം എ ആർ നഗർ

എ ആർ നഗർ, ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊടുവാപറമ്പൻ പൂളക്കൽ അവറാൻ കുട്ടിയുടെ മകൻ അബ്ദുൽ കരീം (56) മരണപ്പെട്ടു. മാതാവ് :ബിയ്യാത്തു. ഭാര്യ : ശരീഫ ചക്കിപറമ്പൻ. മക്കൾ : റഹീസ് (ദമ്മാം ), മുർഷിദ, അർഷദ്, റിഷാദ്, റിഷാൻ, മരുമക്കൾ: ഹാരിസ് അച്ഛനമ്പലം, ഫെബിന. സഹോദരൻങ്ങൾ: അഹമ്മദ് കുട്ടി, ഹംസ, മൊയ്‌ദീൻ, ജാഫർ, കദീജ, പരേതരായ ജമീല, ആരീഫ. മയ്യിത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 8 30 ന് ഊക്കത് ജുമാ മസ്ജിദിൽ....
Entertainment

താനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു, ഇനി നാലു നാൾ തട്ടത്തലം കുന്നിൽ കലാവസന്തം

നന്നമ്പ്ര,: മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ അരങ്ങുണർന്നു. ഇനി നാലു നാൾ കലയുടെ വർണ്ണ ദിനങ്ങൾ. കലോത്സവത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ നർവഹിച്ചു. ഗായികയും ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ തീർത്ഥ സത്യൻ മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി വൈസ് ചെയർമാൻ മൊയ്തീൻ കുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിച്ചു. സ്കൂൾ മാനേജർ പി. മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. താനൂർ എ ഇ ഒ മാരായ പി വി ശ്രീജ , ടി.എസ് സുമ , ബി പി സി കുഞ്ഞികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ബിജു അബ്രഹാം, പ്രധാനാധ്യാപകൻ എൻ. സി ചാക്കോ , എച്ച് എം ഫോറം കൺവീനർ ബിജു പ്രസാദ്, മാനേജ്മെൻ്റ് അസോസിയേഷൻ താനൂർ ഉപജില്ല സെക്രട്ടറി ഇസ്മായിൽ പൂഴിക്കൽ, എൻ വി മുസ്തഫ , നിലാവർണിസ, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ റസാഖ് തെക്കയിൽ , റഹീം കുണ്ടൂർ ...
Kerala

മുത്തശ്ശിക്കൊപ്പം ഒരുമിച്ചുകിടന്നപ്പോള്‍ പാമ്പു കടിയേറ്റു ; മുത്തശ്ശി ചികിത്സയില്‍, കടിയേറ്റത് അറിയാതിരുന്ന 8 വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകള്‍ അസ്ബിയ ഫാത്തിമ ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്....
Job

ജി-ടെക് സെന്റർ ഓഫ് എക്സലൻസ് സൗജന്യ തൊഴില്‍ മേള നവംബര്‍ 09 ന് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെയും മുദ്ര എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് സെന്റർ ഓഫ് എക്സലൻസ് നവംബര്‍ 09ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ 256-ാമത് തൊഴില്‍ മേളയാണ് പെരിന്തല്‍മണ്ണ ജി-ടെക് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 മണി വരെ നടക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്. 50-ല്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ SSLC, Plus two, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും 4 അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാം. മേളയില്‍ മീഡിയ, ഐ ടി, ബാങ്കിങ...
Local news

എസ്എസ്എഫ് തിരൂരങ്ങാടി ടൗണ്‍ യൂണിറ്റിന് പുതിയ നേതൃത്വം

തിരൂരങ്ങാടി: 2025-26 സംഘടന വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ തിരഞ്ഞെടുത്തു.എസ് വൈ എസ് തിരൂരങ്ങാടി സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഖാലിദ് എ പി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യുട്ടീവ് സലാം മാസ്റ്റര്‍ വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി അസ്ഹര്‍ ചെമ്മാട് പുതിയ ഭാരാവാഹി പ്രഖ്യാപനം നടത്തി. നവാലു റഹ്മാന്‍ സി സി ( പ്രസിഡന്റ്) , മുനവ്വര്‍ എപി (ജന സെക്രട്ടറി ) , അജ്മല്‍ കെ എം ( ഫിനാ : സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു...
Crime

മദ്യവും ടച്ചിംഗ്‌സും വാങ്ങാന്‍ ഷെയര്‍ ഇട്ടത് കുറഞ്ഞു ; 19 കാരന്‍ അമ്മാവനെ അടിച്ചു കൊന്നു

മദ്യവും ടച്ചിംഗ്‌സും വാങ്ങിയതില്‍ ഷെയര്‍ ഇട്ടത് കുറഞ്ഞെന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 19 കാരന്‍ അമ്മാവനെ അടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലെ ഡിയോരി തപരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. 'മന്നു' എന്ന് വിളിക്കുന്ന മനോജ് താക്കൂര്‍ എന്ന 26കാരനാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അനന്തരവനായ 'അഭി' എന്ന് വിളിക്കുന്ന ധരം താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മനോജ് വീട്ടില്‍ നിന്നിറങ്ങിയത്. അതിന് ശേഷം ഇയാള്‍ തിരിച്ചുവന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ കൃഷിസ്ഥലത്ത് മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 340 രൂപയ്ക്ക് മദ്യവും 60 രൂപയ്ക്ക് കോഴിയിറച്ചിയും ഇരുവരും വാങ്ങിയിരുന്നു. ശേഷം ഗ്രാമത്തിലെ പാടത്തിനടുത്ത് ഇരുന്ന് മദ്യപിക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് മദ്യവും ചിക്കനും വാങ്ങാന്‍ കുറച്ചുപണം മാത്രമാണ് നല്‍കിയതെന്ന് പ...
Kerala

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം : പാലോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തൃശ്ശൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനായ പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി കാര്‍ത്തിക് (29) ആണ് മരിച്ചത്. പാലോട് പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് വെച്ചാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ കാര്‍ത്തിക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല....
error: Content is protected !!