മലപ്പുറം ജില്ലയിൽ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂലൈ രണ്ടിന് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
മലപ്പുറം ജില്ലയിൽ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂലൈ രണ്ടിന്
മലപ്പുറം ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂലൈ രണ്ടിന് നടക്കും. ഈ വര്‍ഷം ബിരുദജേതാക്കളായവര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലാണ്. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി. കെ. ഖലീമുദ്ധീൻ, അഡ്വ. എം.ബി. ഫൈസൽ, സി.പി. ഹംസ, ടി.ജെ. മാർട്ടിൻ, ഡോ. കെ. മുഹമ്മദ് ഹനീഫ്, ഡോ. പി. റഷീദ് അഹമ്മദ്, പി. സുശാന്ത്, പി.എസ്.എം.ഒ. കോളേജ് മാനേജർ എം. കെ. ബാവ തുടങ്ങിയവർ പങ്കെടുക്കും. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറയും.
പി.ആർ. 890/2024
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠന വകുപ്പിൽ 2024 - 25 അധ്യയന വർഷത്തേ...

