Monday, September 14

Blog

എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു
Local news

എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു

തിരൂരങ്ങാടി : എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി തയ്യിൽ അലവി അധ്യക്ഷനായി. ജി സുരേഷ് കുമാർ, സി പി അൻവർ സാദത്ത്, എം ഹംസക്കുട്ടി, എം സിദ്ധാർത്ഥൻ, മലയിൽ പ്രഭാകരൻ, കമ്മു കൊടിഞ്ഞി എന്നിവർ സംസാരിച്ചു. വി പി സോമസുന്ദരൻ സ്വാഗതവും അഡ്വ. സി ഇബ്രാഹീം കുട്ടി നന്ദി പറഞ്ഞു....
പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സര്‍വകലാശാലയില്‍ പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു
Other, university

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സര്‍വകലാശാലയില്‍ പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലയിലെ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗമാണ് പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കംപാരറ്റീവ് ലിറ്ററേച്ചറില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനസാധ്യതകളും തൊഴില്‍സാധ്യതകളും മുന്നോട്ടുവെയ്ക്കുന്നതരത്തിലുള്ളതാണ് ഈ പ്രോഗ്രാം. ഇന്റര്‍ഡിസിപ്ലിനറി വിഷയമായ കംപാരറ്റീവ് ലിറ്ററേച്ചറില്‍ ഡിഗ്രി, പി.ജി. പഠനം നടത്തുന്നവര്‍ക്ക്, ലിറ്ററേച്ചര്‍, ആര്‍ട്ട്, കള്‍ച്ചര്‍, ലിറ്റററി ഹിസ്റ്ററി, ലിറ്റററി തിയറി, സിനിമാ സ്റ്റഡീസ്, പെര്‍ഫോമന്‍സ് സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ട്രാന്‍സ്ലേഷന്‍, മൈഗ്രേഷന്‍ ലിറ്ററേച്ചര്‍, ജന്‍ഡര്‍ സ്റ്റഡീസ്, ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നീ പഠന മേഖലകള്‍ക്കുപുറമെ, റഷ്യന്‍, ഫ്രഞ്ച്, ജര്‍മന്‍ എന്നീ വിദേശഭാഷകള്‍ പഠിക്കാനുള്ള അവസരവും ലഭിക്കും. അധ്യാപനം, ട്രാന്‍സ്ലേഷന്‍, കോണ്ടന്റ് റൈറ്റിംഗ്, ...
പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
Malappuram, Other

പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അന്‍വറിനെ ഒഴിവാക്കിയതിനെതിരായ പരാതി ഒരു മാസത്തിനുള്ളില്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആലുവ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടല്‍. കെട്ടിടം ഉടമയായ അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് കേസെടുത്തത്. ഇതിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെ റിസോര്‍ട്ടില്‍ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്‌സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പിവി അന്‍വറിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം...
രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക : ഖലീലുൽ ബുഖാരി
Local news

രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക : ഖലീലുൽ ബുഖാരി

തിരൂരങ്ങാടി : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിന്ന് എല്ലാവരും ബാധ്യസ്ഥരാണെന്നും അത്തരത്തിലുള്ള ഭരണകൂടം നിലവിൽ വരണമെന്നും സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു തിരൂരങ്ങാടി ഖാളി കൂടിയായ ഖലീലുൽ ബുഖാരി. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് വിനിയോഗിക്കണം ആരും വോട്ട് ചെയ്യാതിരിക്കരുത്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നവർക്കാകണം നാം വോട്ട് ചെയ്യേണ്ടത് എന്നും തങ്ങൾ പറഞ്ഞു. വിശുദ്ധ റമളാനിൽ ആർജിച്ചെടുത്ത ആത്മീയ വിശുദ്ധി ഭാവി ജീവിതത്തിൽ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി , മഹല്ല് ജനറൽ സെക്രട്ടറി എം എൻ കുത്തി മുഹമ്മദ് ഹാജി സംബന്ധിച്ചു....
മെതുലാട്  മഹല്ല്  കമ്മിറ്റി ഈദ് ഗാഹ് സംഘടിപ്പിച്ചു
Local news

മെതുലാട് മഹല്ല് കമ്മിറ്റി ഈദ് ഗാഹ് സംഘടിപ്പിച്ചു

വേങ്ങര : വിശ്വാസികൾ ഒരു മാസത്തെ വ്രതാനുഷ്ടാനത്തിനു ശേഷം പരിശുദ്ധ റമദാന് പരിസമാപ്തി കുറിച്ച് ചെറിയ പെരുന്നാൾ ആഘോഷത്തിന് തുടക്കാം കുറിച്ചു. കൊടും വേനലിനെയും കടുത്ത ചൂടിനെയും തരണം ചെയ്ത് ശരീരത്തെയും ആത്മാവിനെയും വിശുദ്ധമാക്കിയാണ് ഓരോ വിശ്വാസിയും റമസാൻ വ്രതം പൂർത്തിയാക്കുന്നത്. മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി റമദാനിൽ ആർജ്ജിച്ച സൂക്ഷ്മത ഇനി വരും നാളുകളിലും കൈമോശം വരാതിരിക്കാൻ വളരെ ശ്രദ്ധിക്കണമെന്ന് മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് മഹല്ല് ഖത്വീബ് മുബഷിർ ബുസ്താനി ഖുതുബയിൽ ഉത്ബോധിപ്പിച്ചു. മനസ്സിനെയും ശരീരത്തെയും വ്രതശുദ്ധി കൊണ്ട് പവിത്രമാക്കിയ ആത്മീയ നിർവൃതിയിലാണ് വിശ്വാസികൾ ഈ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് അപരന്റെ പട്ടിണിയും പ്രയാസങ്ങളും കണ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്ലസ് ടു കഴിഞ്ഞവർക്ക് സർവകലാശാലയിൽ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഇന്റഗ്രേറ്റഡ് പി.ജി. കാലിക്കറ്റ് സർവകലാശാലയിലെ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗമാണ് പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കംപാരറ്റീവ് ലിറ്ററേച്ചറിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു. വിദ്യാർത്ഥികൾക്ക് തുടർപഠനസാധ്യതകളും തൊഴിൽസാധ്യതകളും മുന്നോട്ടുവെയ്ക്കുന്നതരത്തിലുള്ളതാണ് ഈ പ്രോഗ്രാം. ഇൻ്റർഡിസിപ്ലിനറി വിഷയമായ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഡിഗ്രി, പി.ജി. പഠനം നടത്തുന്നവർക്ക്, ലിറ്ററേച്ചർ, ആർട്ട്, കൾച്ചർ, ലിറ്റററി ഹിസ്റ്ററി, ലിറ്റററി തിയറി, സിനിമാ സ്റ്റഡീസ്, പെർഫോമൻസ് സ്റ്റഡീസ്, കൾച്ചറൽ സ്റ്റഡീസ്, ട്രാൻസ്ലേഷൻ, മൈഗ്രേഷൻ ലിറ്ററേച്ചർ, ജൻഡർ സ്റ്റഡീസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നീ പഠന മേഖലകൾക്കുപുറമെ, റഷ്യൻ, ഫ്രഞ്ച്, ജർമൻ എന്നീ വിദേശഭാഷകൾ പഠിക്കാനുള്ള അവസരവും ലഭിക്കും. അധ്യാപനം, ട്രാൻസ്ലേഷൻ, കോണ്ടൻ്റ് ...
തിരഞ്ഞെടുപ്പ് ചെലവ് കണക്ക്: സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു
Malappuram, Other

തിരഞ്ഞെടുപ്പ് ചെലവ് കണക്ക്: സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു

മലപ്പുറം : ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കുമായി ചെലവ് കണക്ക് സംബന്ധിച്ച യോഗം ചേര്‍ന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു, ചെലവ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു യോഗം. മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിരീക്ഷകര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെയും സംസ്ഥാനതലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നല്‍കുന്ന ദൃശ്യ, ശ്രവ്യ ...
”ആരോഗ്യ പോഷണം” കൈപ്പുസ്തകം പ്രകാശനം ചെയ്തു
Malappuram, Other

”ആരോഗ്യ പോഷണം” കൈപ്പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം : മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പുിന്റെയും ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സമഗ്ര ക്യാന്‍സര്‍ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയായ ആരോഗ്യഭേരിപദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന ''ആരോഗ്യ പോഷണം'' കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക പുസ്തകം ഏറ്റുവാങ്ങി. ശാസ്ത്രീയമായ ഭക്ഷണക്രമീകരണം എങ്ങനെ ശീലിക്കാം എന്ന് ജനങ്ങളെ ബോധവല്‍കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ''ആരോഗ്യ പോഷണം'' എന്ന ഈ പുസ്തകത്തിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ വഴി ഈ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കും. പ്രകാശന ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ഷുബിന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡ...
ഇഫ്താർ വിരുന്നും മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും നടത്തി
Malappuram, Other

ഇഫ്താർ വിരുന്നും മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും നടത്തി

കോട്ടക്കൽ : എടരിക്കോട് പാലച്ചിറമാട് ഭാവന കൾച്ചർ സെന്ററിന്റെ കിഴിൽ റമദാൻ 25ന് ഇഫ്താർ വിരുന്ന് നടത്തി. മുൻ ചെയർമാനും പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ എ.സി ഷറഫുദ്ധീന്റെ സ്മരണാർത്ഥം മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. ദാറുൽ ഉലൂം ബ്രാഞ്ച് മദ്രസ സ്വദർ മൊയ്‌തിൻ ഫൈസി ഒതുക്കുങ്ങൽ വിതരണോദ്ഘടനം നിർവഹിച്ചു. ക്ലബ്ബ്‌ ചെയർമാൻ മനാഫ് പാറയിൽ അധ്യ ക്ഷനായി കൺവീനർ ഫാറൂഖ് സിസി സ്വഗതം പറഞ്ഞു ക്ലബ്ബ്‌ ഭാരവാഹികളായ സലാഹുദ്ധീൻ പി, വാഹിദ് കെ. നാസർ കാമ്പുറത്ത്. ഹനീഫ കെ. ഷഫീഖ് എം. ഇസ്ഹാഖ് വികെ. ഷഫീഖ് വികെ.സക്കീർ വികെ . ഷിഹാബ് ചോലയിൽ എന്നിവർ നേതൃത്വം നൽകി...
നിര്‍ദ്ദനരായ മുന്നൂറോളം കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റ് നല്‍കി പിഡിപി
Local news

നിര്‍ദ്ദനരായ മുന്നൂറോളം കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റ് നല്‍കി പിഡിപി

തിരൂരങ്ങാടി :തിരൂരങ്ങാടി താഴെചിന കുണ്ടുചിന പ്രദേശങ്ങളിലെ നിര്‍ദ്ദനരായ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ മുന്നൂറോളം കുടുംബങ്ങളിലേക്ക് പിഡിപി താഴെചിന കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പിഡിപി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി യുണിറ്റ് പ്രസിഡന്റ് എം എസ് കെ. മുല്ലക്കോയക്ക് കിറ്റ് കൈമാറി ഉദ്ഘടനം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി വീ പി നാസര്‍.കുട്ടി റഫിഖ്. മുജിബ് മച്ചിങ്ങല്‍ ഇല്യാസ് എം കെ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി. പിഡിപി യുടെ കിറ്റ് വിതരണത്തില്‍ തുടക്കം മുതലേ സഹകരിച്ചിരുന്ന മര്‍ഹും മനരിക്കല്‍ അബ്ദുല്‍ റാസഖ് സാഹിബിനെ യോഗത്തില്‍ പ്രത്യേകം സ്മരിക്കുകയും ആ വിയോഗത്തിലൂടെ താഴെചിനക്ക് സംഭവിച്ച നഷ്ട്ടം നികത്തനാവാത്തണെന്നും ഭാരവാഹികള്‍ കിറ്റ് വിതരണ ചടങ്ങില്‍ ഓര്‍മിപ്പിച്ചു. ത്വല്‍ഹത്ത് എം എന്‍ സ്വാഗതവും മുസ്സമ്മില്‍ സി സി നന്ദിയും പറഞ്ഞു....
ഏജന്റുമാരുടെ താല്‍പ്പര്യത്തിനായി ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനെ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ട് മാസങ്ങള്‍, മറ്റ് ഓഫീസുകളില്‍ നിന്നും വരുന്ന ഉദ്യോഗസ്ഥര്‍ ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം വാഹനം പരിശോധിക്കുന്നുവെന്ന് ആരോപണം
Local news

ഏജന്റുമാരുടെ താല്‍പ്പര്യത്തിനായി ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനെ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ട് മാസങ്ങള്‍, മറ്റ് ഓഫീസുകളില്‍ നിന്നും വരുന്ന ഉദ്യോഗസ്ഥര്‍ ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം വാഹനം പരിശോധിക്കുന്നുവെന്ന് ആരോപണം

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴില്‍ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്ന് ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനും സത്യസന്ധനുമായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ മാസങ്ങളായി ഫിറ്റ്‌നസ് പരിരോധനയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതായി ആരോപണം. മൂന്ന് വര്‍ഷത്തോളമായി തിരൂരങ്ങാടി ഓഫീസില്‍ സ്ഥിരം ഉദ്യോഗസ്ഥനായ എ എം വി ഐ യെ ആണ് ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും സ്വകാര്യ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കലില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി സ്‌ക്വാഡില്‍ നിന്നും മറ്റ് ഓഫീസുകളില്‍ നിന്നും ദിവസങ്ങള്‍ക്ക് വേണ്ടി വരുന്ന ഉദ്യോഗസ്ഥരാണ് ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം ഫിറ്റ്‌നസ് ഗൗണ്ടില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത്. ചില പ്രത്യേക ഏജന്റുമാരുടെ താല്‍പ്പര്യര്‍ത്ഥമാണ് പരിചയസംബന്നനായ ഈ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തിയത് എന്നാണ് ആരോപണം. നിലവില്‍ നാല് എ എം വി ഐമാര...
ഗൃഹോപകരണ കടയുടെ മറവിൽ ലഹരി വിൽപന; എം ഡി എം എ യുമായി വേങ്ങരയിൽ കടയുടമ പിടിയിൽ
Crime

ഗൃഹോപകരണ കടയുടെ മറവിൽ ലഹരി വിൽപന; എം ഡി എം എ യുമായി വേങ്ങരയിൽ കടയുടമ പിടിയിൽ

വേങ്ങര : നിരോധിത ലഹരി മരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എ യുമായി ഹോം അപ്ലെയിൻസസ് സ്ഥാപന ഉടമ പിടിയിലായി. കുന്നുംപുറം തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1 ലക്ഷം രൂപയോളം വില വരുന്ന 25 ഗ്രാമോളം MDMA കണ്ടെടുത്തിട്ടുണ്ട്. വേങ്ങര തോട്ടശേരിയറയിൽ പ്രവർത്തിക്കുന്ന Life Cart Home ApplinSes Factory outlet എന്ന കടയുടെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തി വന്നിരുന്നത്. ലഹരി കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കുറഞ്ഞ വിലക്ക് ഗൃഹോപകരണങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ബാംഗ്ലൂരിൽ നിന്നാണ് ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘം കടത്തിയിരുന്നത്. ഇത്തരത്താൽ വൻ തോതിൽ ലഹരി വസ്തുക്കൾ ഇയാൾ ഉൾപ്പെട്ട സംഘം കടത്തിയിരുന്നതായി ഇയാളെ ചോദ്യം ചെയ്തതിൽ വ്യക്തമായിട്ടുണ്ട്....
ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ ? ; മുന്നറിയിപ്പുമായി കേരള പൊലീസ്
Information, Other

ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ ? ; മുന്നറിയിപ്പുമായി കേരള പൊലീസ്

ജ്യൂസ് - ജാക്കിംഗ് എന്ന പുത്തന്‍ ചതി കുഴിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. റെയില്‍വേ സ്റ്റേഷനുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ഉള്ള സൗജന്യ ചാര്‍ജിംഗ് പോയ്ന്റുകള്‍ വഴി ചാര്‍ജ് ചെയ്യാത്തവരായി വളരെ ചുരുക്കം പേരെ ഉണ്ടാക്കു. അത്തരക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടെയാണ് കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ നല്‍കുന്നത്. ഇത്തരത്തിലുള്ള സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഡാറ്റ ചോര്‍ത്താന്‍ കഴിയും. ഇത്തരം പൊതുചാര്‍ജ്ജിംഗ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിംഗിനായു...
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രവാസിയെ രക്ഷിക്കാൻ ബോബി ചെമ്മണ്ണൂരിന്‍റെ യാചക യാത്ര ആരംഭിച്ചു
Kerala

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രവാസിയെ രക്ഷിക്കാൻ ബോബി ചെമ്മണ്ണൂരിന്‍റെ യാചക യാത്ര ആരംഭിച്ചു

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ 'യാചക യാത്ര'. കേരളത്തിലുടനീളം യാത്ര ചെയ്ത് പണം പിരിക്കാനാണ് തീരുമാനം. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ ഒരുകോടി രൂപ കൈമാറിയിട്ടുണ്ട്. ബാക്കി വരുന്ന തുകയ്ക്കാണ് പിരിവെടുക്കാൻ ഇങ്ങനെയൊരു പരിപാടി ചെയ്യാനായി തീരുമാനിച്ചത്. ആകെ 34 കോടി രൂപയാണ് അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി ആവശ്യം വരുന്നത്. ധനസമാഹരണത്തിന്‍റെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് തമ്പാനൂരില്‍ നടന്നു.തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം പണം സ്വരൂപിക്കാൻ 'യാചിക്കു'മെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. അബ്ദുൽ റഹീം കഴിഞ്ഞ 18 വര്‍ഷമായി സൗദിയിൽ ജയിലിലാണ്. സ്പോണ്‍സറുടെ മകന്‍റെ മരണത്തിന് കാരണക്കാരനായി എന്ന കുറ്റത്തിനാണ് അബ്ദുല്‍ റഹീമിന് വധശിക്ഷ വിധിച്ചത്. ഭിന്നശേഷ...
മുസ്ലിം ലീഗിന് ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടി, എതിര്‍ത്ത് സംസാരിക്കാന്‍ പോലും കഴിയുന്നില്ല ; മന്ത്രി വി അബ്ദുറഹ്‌മാന്‍
Local news, Malappuram

മുസ്ലിം ലീഗിന് ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടി, എതിര്‍ത്ത് സംസാരിക്കാന്‍ പോലും കഴിയുന്നില്ല ; മന്ത്രി വി അബ്ദുറഹ്‌മാന്‍

താനൂര്‍ : ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടിയിലാണ് മുസ്ലിം ലീഗെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ബിജെപിക്കെതിരായി സംസാരിക്കാന്‍ പോലും മുസ്ലിം ലീഗിന്നും കോണ്‍ഗ്രസിനും കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊന്മുണ്ടം പഞ്ചായത്തിലെ ചോലപ്പുറത്ത് നടന്ന സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാനാവില്ല എന്നാണ് കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പിന്നെ എങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവുകയെന്ന് മന്ത്രി ചോദിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവസരം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുകയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദങ്ങളെ തിരുത്താന്‍ മുസ്ലിം ലീഗും തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സിപിഐ എം ഏരിയ...
ഇന്റേണൽ പരീക്ഷ, പരീക്ഷാഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

ഇന്റേണൽ പരീക്ഷ, പരീക്ഷാഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സൈക്കോളജി വകുപ്പിൽ രക്ഷിതാക്കൾക്കായി ചർച്ച കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ  ഭാഗമായി ‘ലൈംഗീക വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ 13 മുതൽ 19 വയസിനിടയിലുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു ഗ്രൂപ്പ് ചർച്ച സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9809714609 (ഡോ. എം. അബിനിത) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.  പി.ആര്‍ 495/2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ എല്ലാ അവസരങ്ങളും നഷ്‌ടമായ 2018 പ്രവേശനം എസ്.ഡി.ഇ. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ / പ്രഥമ & അവസാന വർഷ എം.എ. / എം.എസ് സി. / എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. പി.ആര്‍ 496/2024 ഇന്റേണൽ പരീക്ഷ മൂന്നാം സെമസ്റ്റർ എം.ആർക്. (2020 പ...
ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ മത്സര രംഗത്ത് 16 സ്ഥാനാര്‍ത്ഥികള്‍, മലപ്പുറം മണ്ഡലത്തില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു
Malappuram, Other

ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ മത്സര രംഗത്ത് 16 സ്ഥാനാര്‍ത്ഥികള്‍, മലപ്പുറം മണ്ഡലത്തില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു

മലപ്പുറം : നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലായി എട്ട് വീതം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മലപ്പുറം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ നസീഫ് പി.പി, എന്‍. ബിന്ദു എന്നിവരാണ് അവസാന ഘട്ടത്തില്‍ പത്രിക പിന്‍വലിച്ചത്. പൊന്നാനി മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെ അതത് വരാണാധികാരികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍ ഡോ. അബ്ദുള്‍ സലാം - ഭാരതീയ ജനതാ പാര്‍ട്ടി - താമര ടി. കൃഷ്ണന്‍ - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന ഇ.ടി മുഹമ്മദ് ബഷീര്‍ - ഇന്ത്യന്‍ യൂണിയന്‍...
പോളിങ് ഡ്യൂട്ടി: ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
Malappuram, Other

പോളിങ് ഡ്യൂട്ടി: ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

മലപ്പുറം : ലോക്‍സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ മലപ്പുറം ജില്ലയിൽ പൂർത്തിയായി. ആദ്യ ഘട്ട റാന്‍ഡമൈസേഷനിലൂടെ പോളിങ് ഡ്യൂട്ടി ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥരെ എത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്നും സ്‍പെഷ്യല്‍ പോളിങ് സ്റ്റേഷനുകള്‍ ഏതെന്നുമാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ നിര്‍ണയിച്ചത്. തിരഞ്ഞെടുപ്പ് പൊതു നീരീക്ഷകരായ അവദേശ് കുമാർ തിവാരി (മലപ്പുറം), പുൽകിത് ഖരേ (പൊന്നാനി) എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു. അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, തിരഞ്ഞെടുപ്പ് കമ്പ്യൂട്ടറൈസേഷന്‍ ആന്റ് ഐ.ടി നോഡല്‍ ഓഫീസര്‍ പി. പവനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പോളിങ് ഉദ്യോഗസ്ഥരെ അതതു മണ്ഡലങ്ങ...
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തിരൂര്‍ സ്വദേശിക്കെതിരെ കേസ്
Malappuram, Other

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തിരൂര്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തിരൂര്‍ സ്വദേശിക്കെതിരെ കേസ്. തിരൂര്‍ സ്വദേശി ടിപി സുബ്രഹ്‌മണ്യത്തിനെതിരെയാണ് സൈബര്‍ പൊലീസ് കസെടുത്തിരിക്കുന്നത്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്‌ഐആര്‍. പാക്കിസ്ഥാന് ജയ് വിളിക്കാനും പിണറായി തയ്യാറാകും, അല്ലെങ്കില്‍ വീണ മോളുടെ കാര്യം തീരുമാനമാകും എന്നെല്ലാമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ വര്‍ഗീയമായ രീതിയിലുള്ള പരാമര്‍ശവുമുണ്ട്....
മൂന്നിയൂരിൽ ഭിന്നശേഷി മാലാഖമാർക്ക് ഭക്ഷ്യ കിറ്റും പെരുന്നാൾ പുടവയും നൽകി വോയ്സ് ഓഫ് കുന്നത്ത് പറമ്പ്
Local news

മൂന്നിയൂരിൽ ഭിന്നശേഷി മാലാഖമാർക്ക് ഭക്ഷ്യ കിറ്റും പെരുന്നാൾ പുടവയും നൽകി വോയ്സ് ഓഫ് കുന്നത്ത് പറമ്പ്

മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി മാലാഖമാർക്കും പെരുന്നാൾ - വിഷു പ്രമാണിച്ച്‌ ഭക്ഷ്യ കിറ്റും പുടവയും നൽകി മാതൃകയായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ. കഴിഞ്ഞ നാല് വർഷങ്ങളായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണം അഞ്ചാം വർഷത്തിലേക്ക് എത്തിയപ്പോൾ ഭക്ഷ്യ കിറ്റിനോടൊപ്പം പുടവയും നൽകിയിരിക്കുകയാണ്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഒരു വാട്സാപ് കൂട്ടായ്മ ഒരു പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരെയും ചേർത്ത് പിടിച്ച് നടത്തിയ ഈ കാരുണ്യ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടിരിക്കുകയാണ്. കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തിൽ നടന്ന വിതരണ ചടങ്ങിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതികളുടെയും സാമൂഹ്യ-സാംസ്കാരിക നേതാക്കളുടെയും സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത് പരിവാർ കമ്മറ്റിയുടെ സഹകരണത്തോടെ സംഘടി...
മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
Accident, Other

മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വെസ്റ്റ് എടപ്പറ്റയിലെ പരേതനായ പൊറ്റയില്‍ കുഞ്ഞാപ്പുവിന്റെ മകന്‍ ജബ്ബാര്‍ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. മക്ക ശുമൈസിക്കടുത്തു ജബ്ബാറും മറ്റു രണ്ടു പേരും സഞ്ചരിച്ച കാര്‍, ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ : മര്‍സീന, മക്കള്‍ : ഷഹീല്‍ഷാന്‍, ഷെനില്‍, ഹൈദിന്‍, ഹൈസിന്‍...
ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു
Kerala, Other

ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി : ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. മുരിക്കാശേരി തോപ്രാംകുടിയില്‍ ആണ് സംഭവം. സ്‌കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു 2 ന് വീട്ടുവളപ്പില്‍. അമ്മ: രജിത. സഹോദരങ്ങള്‍: വിഷ്ണുപ്രസാദ്, ശിവപ്രസാദ്....
കെ.എസ് ഹംസയുടെ ഛായാചിത്രവുമായി വിദ്യാർത്ഥിനി
Local news

കെ.എസ് ഹംസയുടെ ഛായാചിത്രവുമായി വിദ്യാർത്ഥിനി

കോട്ടക്കൽ: എടരിക്കോട് ഞാറത്തടത്ത് പ്രചാരണത്തിനെത്തിയ പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാർത്ഥിനി. ചുടലിപ്പാറ സ്വദേശി ഫാത്തിമ ദിൽനയാണ് സ്ഥാനാർത്ഥിയെ കാൻവാസിലാക്കിയത്. ഗ്രാഫിക്ക് ഡിസൈൻ പഠിതാവാണ് ദിൽന. ഇ.എം.എസ് മുതൽ എം. സ്വരാജ് വരെയുള്ളവരുടെ ഛായാചിത്രങ്ങൾ ദിൽ ന വരച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും സി.പി.ഐ ചുടലപ്പാറ ബ്രാഞ്ച് സെക്രട്ടറിയുമായ മുഹമ്മദ് മർസൂക്കാണ് പിതാവ്. ഉമ്മ റുബീന....
ചെളിമണ്ണിന്റെ മറവിൽ കളിമണ്ണ് കടത്തിയെന്ന്; നന്നമ്പ്രയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
Local news

ചെളിമണ്ണിന്റെ മറവിൽ കളിമണ്ണ് കടത്തിയെന്ന്; നന്നമ്പ്രയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

നന്നമ്പ്ര പഞ്ചായത്ത് ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് തോട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ചെളിമണ്ണ് നീക്കം ചെയ്യാനുള്ള കരാറിന്റെ മറവിൽ വൻതോതിൽ കളിമണ്ണ് കടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കരാറുകാരൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ ഒത്താശയോടെ കളിമണ്ണ് കടത്തിയെന്നായിരുന്നു പരാതി. വിജിലൻസ് നടത്തിയ പരിശോധനയിൽ മണ്ണിന്റെ മറവിൽ കളിമണ്ണ് എടുത്തു കൊണ്ടുപോയതായി കണ്ടെത്തി. മണ്ണ് മുഴുവൻ ഇവിടെ നിന്ന് നീക്കം ചെയ്തതിനാൽ എത്ര അളവിൽ മണ്ണ് എടുത്തു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കളിമണ്ണ് എടുത്തതായി കണ്ടെത്തിയതിനാൽ പഞ്ചായത്ത് തന്നെ അതിന്റെ നടപടികൾ ആരംഭിച്ചിരുന്നതായി വിജിലൻസ് സിഐ ജ്യോതീന്ദ്രകുമാർ പറഞ്ഞു. ചെളിമണ്ണിന്റെ വിലയാണ് കരാറുകാരനിൽ നിന്ന് ഈടാക്കിയിരുന്നത്. കളിമണ്ണ് കൊണ്ടുപോയതിനാൽ ഇതിന്റെ വില ഈടാക്കാൻ നിർദേശം നൽകി. ...
റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ ; കെഎം ഷാജി
Kerala, Other

റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ ; കെഎം ഷാജി

റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി. വിധിക്കെതിരെ അപ്പീല്‍ നല്‍കിയത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. പോക്സോ കേസിലെ ഇരയില്‍ നിന്ന് പണം തട്ടി എന്നതടക്കം കേസ് നേരിടുന്നയാളാണ് അഡ്വ. ഷാജിത്. പോക്‌സോ കേസിലെ പ്രതിയില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ വാങ്ങി ഇരക്ക് കൊടുക്കാതിരുന്നതിന്റെ പേരിലാണ് വഞ്ചനാ കേസ്. റിയാസ് മൗലവി വധക്കേസ് അന്വേഷണത്തില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കെ.എം ഷാജി പറഞ്ഞു. പച്ച കാണുമ്പോള്‍ ഭ്രാന്ത് പിടിയ്ക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവര്‍ത്തിക്കുന്നത്. കൊടിയും പച്ചയുമല്ല ലീഗിന്റെ പ്രശ്നം, ആശയമാണ് പ്രധാനം. സി.പി.എമ്മിന് തെരഞ്ഞെടുപ്പ് ചിഹ്നമാക്ക...
കൊളപ്പുറം ജംഗ്ഷനിൽ ഹൈവേ നിർമ്മാണം സ്റ്റൈ ഹൈകോടതി രണ്ടു മാസത്തേക്ക് നീട്ടി
Local news

കൊളപ്പുറം ജംഗ്ഷനിൽ ഹൈവേ നിർമ്മാണം സ്റ്റൈ ഹൈകോടതി രണ്ടു മാസത്തേക്ക് നീട്ടി

കൊളപ്പുറം : നാഷണല്‍ ഹൈവേ വികസനതിന്റ് ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ വെട്ടി മുറിച്ചതിനാല്‍ ഗതാഗതതടസം കൊളപ്പുറം ജംഗ്ഷനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ് രണ്ടുമാസത്തേക്ക് നീട്ടി. ജസ്റ്റിസ് ടി ആര്‍ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സമരസമിതിക്ക് വേണ്ടി അഡ്വക്കറ്റുമാരായ തന്‍വീര്‍,അഹമ്മദ് ഷാ, നൂറ അലി, മുഹമ്മദ് ഡാനിഷ് എന്നിവര്‍ ഹാജരായി. പതിറ്റാണ്ടുകളായി യാത്ര ചെയ്തിരുന്ന പരപ്പനങ്ങാടി അരീക്കോട് സംസ്ഥാനപാത കൊളപ്പുറം ജംഗ്ഷനിൽ വെട്ടിമുറിച്ചതിനാൽ പൊതുജനങ്ങൾക്ക് യാത്ര തടസ്സം നേരിട്ടിരിക്കുകയാണ്. നാഷണൽ ഹൈവേ മുറിച്ച് കടക്കണം എങ്കിൽ കൂരിയാട് വഴി അഞ്ച് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പൊതുജനങ്ങൾ . ഇത് തൊട്ടടുത്ത കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്നു. സ്കൂളിന് പുറകുവശത്തിലൂടെ അനുവദിച്ചു തന്നിട്ടുള്ള പാത...
ട്രെയിനില്‍ നിന്ന് 4 കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍ ; പണം കൊണ്ടു പോയത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശ പ്രകാരമെന്ന് സൂചന
National

ട്രെയിനില്‍ നിന്ന് 4 കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍ ; പണം കൊണ്ടു പോയത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശ പ്രകാരമെന്ന് സൂചന

തമിഴ്‌നാട്: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടിച്ചത്. ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് ഇന്നലെ രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്....
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ
National, Politics

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ

തവനൂർ: കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദ് ചെയ്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊന്നാനി എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. നരേന്ദ്രമോദി സർക്കാർ സ്കോളർഷിപ്പ് റദ്ദാക്കുകയല്ല മറിച്ച് ഒരു കോടി സ്കോളർഷിപ്പ് ഉണ്ടായിരുന്നത് അഞ്ചു കോടിയാക്കി ഉയർത്തിയെന്നും സ്ഥാനാർത്ഥി പറഞ്ഞു. 15 ഇന സ്കോളർഷിപ്പുകളാണ് ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്ര സർക്കാർ നിലവിൽ നൽകി വരുന്നത്. ന്യൂനപക്ഷ വിഭാഗത്തിലേ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് മോദി സർക്കാരിന്റെ പദ്ധതികൾ. മോദി സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ അനർഹരുടെ പേരുകളിൽ ഇത്തരം സ്കോളർഷിപ്പുകൾ തട്ടിയെടുക്കുന്നത് പതിവായിരുന്നു. എന്നാൽ മോദി സർക്കാർ ഇത്തരം പ്രവണതകൾക്ക് അന്ത്യം കുറിച്ചു. സർക്കാർ ആനുകുല്യങ്ങൾ കൃത്യമായി അർഹരായവരുടെ കൈകളിലേക്ക് തന്നെ എത്തുകയാ...
മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ കേ...
തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു, കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളല്‍
Local news, Malappuram, Other

തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു, കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളല്‍

തിരൂരങ്ങാടി : തിരൂരങ്ങാടി ചെറുമുക്കില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റിട്ടുണ്ട്. വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച നേരിടുകയായിരുന്നു. പിന്നീടാണ് സൂര്യാഘാതമാണെന്ന് വ്യക്തമായത്....