വാക്-ഇൻ-ഇന്റർവ്യൂ, പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാ അപേക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ലൈബ്രറി സമ്മേളനം
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്.എം.കെ. ലൈബ്രറി 'ലൈബ്രറികള്‍ക്കപ്പുറമുള്ള ഗ്രന്ഥശാലകള്‍: നവീകരണം, സംയോജനം, ഉള്‍പ്പെടുത്തല്‍' എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിക്കി മക്ഡൊണാള്‍ഡ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.പി. വിജയകുമാര്‍, പ്രൊഫ. ടി.എം. വാസുദേവന്‍, ഡോ. വി. ഗോപകുമാര്‍, ഡോ. ബി. മിനി ദേവി, ഡോ. കെ. മുഹമ്മദ് ഹനീഫ., ഡോ. ടി. നസറുദ്ധീന്‍, ഡോ. കെ.സി. മെഹബൂബുള്ള, ഡോ. സുരേന്ദ്രന്‍ ചെറോക്കോടന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ സമാപന പ്രഭാഷണം നടത്തി.
പി.ആര്‍ 283/2024
സി.ഡി.എം.ആർ.പി. ശില്പശാല
ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി കാലിക്കറ്റ് സർവകലാശാലാ മനഃശാസ്ത്ര വിഭാഗവും സാമൂഹിക നീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി ...



























