Thursday, June 18

Blog

രണ്ട് വര്‍ഷത്തെ പ്രണയം തകര്‍ന്നു, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചു, തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയാറായില്ല ; ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തൂങ്ങി മരിച്ചു
Malappuram

രണ്ട് വര്‍ഷത്തെ പ്രണയം തകര്‍ന്നു, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചു, തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയാറായില്ല ; ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തൂങ്ങി മരിച്ചു. നിലമ്പൂര്‍ അയ്യാര്‍പൊയില്‍ തൈക്കാടന്‍ അബ്ദുവിന്റെയും ഫാത്തിമയുടെയും മകന്‍ മുഹമ്മദ് ജാസിദ് (23) ആണ് തൂങ്ങിമരിച്ചത്. പ്രണയബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് യുവാവ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് മൊബൈല്‍ ഷോപ്പിലാണ് ജാസിദിന് ജോലി. ഗള്‍ഫില്‍ പോകാനിരിക്കുകയായിരുന്നു. 28ന് പുലര്‍ച്ചെ 1.13ന് ആണ് ഇന്‍സ്റ്റമ്രാമില്‍ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് തൂങ്ങി മരിച്ചത്. രണ്ട് വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നെന്ന് പ്രണയവുമായി ബന്ധപ്പെട്ട പരാതിയില്‍ നിലമ്പൂര്‍ പൊലീസ് പലതവണ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയാറായില്ലെന്നും ജാസിദ് ലൈവില്‍ പറയുന്നു. പിന്നീട് ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ...
National, Other

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കേസ് നല്‍കി ; എട്ട് വര്‍ഷത്തിന് ശേഷം കള്ളക്കേസെന്ന് കണ്ടെത്തി യുവാവിനെ കുറ്റവിമുക്തനാക്കി

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വ്യാജ പോക്‌സോ കേസില്‍ കുടുക്കിയ യുവാവിനെ എട്ട് വര്‍ഷത്തിന് ശേഷം കുറ്റ വിമുക്തനാക്കി കോടതി. പ്രതിയുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും അതില്ലാതാക്കാന്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കേസ് നല്‍കിയതെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് താനെ പ്രത്യേക കോടതി പ്രതിയെ വിട്ടയച്ചത്. ജഡ്ജിയായ ഡി എസ് ദേശ്മുഖാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. പെണ്‍കുട്ടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നു കോടതിയ്ക്ക് ബോധ്യമായെന്നും പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി പറഞ്ഞു. 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി 45 ദിവസത്തോളം ശല്യം ചെയ്‌തെന്നാണ് വാദിഭാഗം കോടതിയില്‍ പറഞ്ഞത്. 2016 ഒക്ടോബര്‍ 14 ന് രാവിലെ 11.45 ഓടെ വഴിയില്‍ തടയുകയും ...
Malappuram, Other

അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കില്ല: മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ : അർഹത ഉണ്ടായിട്ടും മുൻഗണനാ പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ട് പോയ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ നൽകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തിരൂർ താലൂക്ക്തല മുൻ ഗണനാ റേഷൻ കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. താനാളൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ താലുക്കിൽ നിന്നും അർഹരായ116 പേർക്കുള്ള മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. താനുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസർ എ.സജ്ജാദ് പദ്ധതി വിശദികരണം നടത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ, അംഗങ്ങളായ സുലൈമാൻ ചാത്തേരി, കെ.ഫാത്തിമ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കാദർക്കുട്ടി, തിരൂർ താലുക്ക് സപ്ലൈ ഓഫീസർ കെ.സി മനോജ് കുമാർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ...
Local news, Other

അനധികൃത ബിൽഡിംഗ് നിർമ്മാണം ; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തിരൂരങ്ങാടി ചെമ്മാട് ടൗൺ

തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ സ്ഥിരമായി ഗതാഗത കുരുക്ക് രൂപപ്പെടുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാർക്കും മറ്റും നിത്യദുരിതമാകുന്നു. നാലു വാഹനങ്ങള്‍ ഒരുമിച്ചെത്തിൽ ഗതാഗത കുരുക്ക് രൂപപ്പെടുകയാണ്. കോഴിക്കോട്, കൊടിഞ്ഞി,ബ്ലോക്ക് റോഡ് ജങ്ഷനുകളിൽ ഗതാഗത കുരുക്ക് ഇപ്പോൾ നിത്യസംഭവമാണ്. ശനിയാഴ്ച രാവിലെ മുതൽ ചെമ്മാട് കുരുങ്ങിയും അഴിഞ്ഞും തുടങ്ങിയ ഗതാഗത കുരുക്ക് രാത്രിയോടെയാണ് സാധാരണനിലയിലായത്. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി റോഡ് കടന്നു പോകുന്ന ഇരുവശങ്ങളിലും പരമാവധി വീതിയിൽ റീ ടാറിങ് നടത്തിയെങ്കിലും അതിന്റെ പ്രയോജനവും ഇതുവരെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കോ റോഡരികിലൂടെ സഞ്ചരിക്കുന്ന കാൽനട യാത്രക്കാർക്കോ ഉപകാരപ്രദമായിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത കുരുക്കിന് മാറി മാറി വരുന്ന സംസ്ഥാന,പ്രാദേശിക സർക്കാരുകൾ ചിലപൊടികൈകൾ സ്വീകരിക്കും എന്നല്ലാതെ ശാശ്വത പരിഹാരത്തിന് ഉതകുന...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബ് സമയം വെട്ടിക്കുറച്ചത് പുനപരിശോധിക്കണം ; ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബ് സമയം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത്, എ പി അബൂബക്കര്‍ വേങ്ങര, എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ആശുപത്രിയിലെ 24 മണിക്കൂര്‍ പ്രവര്‍ത്തന സഹിതമായിരുന്ന ലാബ് സമയം എച്ച് എം സി യുടെ ഇടപെടല്‍ മൂലം വെട്ടിക്കുറച്ചു ഇതു കാരണം രാത്രിയിലും മറ്റും അഡ്മിറ്റ് ആയ രോഗികള്‍ക്കും ടെസ്റ്റിനായി പുറത്തു പോകേണ്ട അവസ്ഥയാണുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ ദിവസം ഇന്നലെ വേങ്ങരയില്‍ നിന്നും പാലിയേറ്റീവ് രോഗിയുമായി വന്ന രോഗിക്ക് വളരെയധികം ദുരിതം അനുഭവപ്പെട്ടു. ഇതിനെതിരെ സമയം വെട്ടിക്കുറച്ചത് ജനദ്രോഹപരമായ നടപടിയാണെന്നും എച്ച്എംസി തീരുമാനം പുനപരിശോധിക്കണമെന്നും രോഗികള്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ നിയുക്തമായ കമ്മിറ്റി രോഗികള്‍ക്ക് ദോഷമാകുന്ന പ്രവര്‍ത്തിക...
Crime

എആർ നഗർ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയവർ തിരൂരങ്ങാടി, പരപ്പനങ്ങാടി ബാങ്കുകളിലും തട്ടിപ്പ് നടത്തി

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌ നടത്തിയ പ്രതികൾ മറ്റു രണ്ടു ബാങ്കുകളിലും തട്ടിപ്പ് നടത്തി. പരപ്പനങ്ങാടി സഹകരണ ബാങ്കിലും തിരൂരങ്ങാടി സഹകരണ ബാങ്കിലും ആണ് തട്ടിപ്പ് നടത്തിയത്. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ (47) ആണ് ഈ 2 ബാങ്കുകളിലും തട്ടിപ്പ് നടത്തിയത്. പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പുത്തരിക്കൽ ഹോളിഡേ ബ്രാഞ്ചിലാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ മുക്കുപണ്ടം പണയം വെച്ച് 215000 രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതിന് പുറമെ തിരൂരങ്ങാടി ബാങ്കിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. എ ആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ ഇത്തരത്തിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചിൽ...
Accident, Malappuram

വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു

തിരൂർ: വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു. തലക്കാട് കുറ്റൂർ തിരുത്തുമ്മൽ അയ്യപ്പൻ (55) ആണു മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ തലക്കാട് വെങ്ങാലൂരിൽ വച്ചാണ് അപകടമുണ്ടായത്. പാളം മുറിച്ചു കടക്കുന്നതിനിടെ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ഇടിക്കുകയായിരുന്നു. മരിച്ച അയ്യപ്പൻ നിർമാണത്തൊഴിലാളിയാണ്. ഭാര്യ: തങ്കമണി. മക്കൾ: നിഖിൽലാൽ, നിൽഷ, നിഷില. ഒരാഴ്ച മുൻപ് തിരൂർ മുത്തൂരിൽ വന്ദേഭാരത് തട്ടി പുറത്തൂർ സ്വദേശിയായ യുവാവിൻ്റെ കാൽപാദം അറ്റുപോയിരുന്നു....
Accident, Gulf

മക്കയിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു

മക്ക : മക്കയിലുണ്ടായ വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ കുപ്പാച്ചൻ ചെറിയ ബാവയുടെ മകൻ സഫ്‌വാൻ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ മക്കയിലെ സായിദിൽ വെച്ചാണ് അപകടം. നാദക് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. വാനും കാറും കൂട്ടിയിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് അപകടത്തിൽ പരിക്കേൽകുകയും ചെയ്‌തിട്ടുണ്ട്. ഇദ്ദേഹം നിലവിൽ മക്കയിലെ നൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹന്നത് ആണ് ഭാര്യ. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മലിന്റെയും എസ് ടി യു നേതാവും മുൻ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ ഉമ്മർ ഒട്ടുമ്മലിന്റെയും സഹോദര പുത്രനാണ് മരണപെട്ട സ്വഫ്‌വാൻ. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരികയാണ്....
Crime

എആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌. 2 ബ്രാഞ്ചുകളിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടി. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചിൽ നിന്ന് 134500 രൂപയും പണം തട്ടി. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ മമ്പുറം ബ്രാഞ്ചിൽ നിന്ന് 4 ലക്ഷം രൂപ തട്ടി. ബാങ്കുകാർ സംശയം തോന്നി സമീറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇരുവർക്കുമെതിരെ ബ്രാഞ്ച് മാനേജർമാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു....
Local news

സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി കൊളപ്പുറം സ്വദേശി എക്സ്സൈസിൻ്റെ പിടിയിൽ

തിരുരങ്ങാടി : സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റിൽ. എആർ നഗർ കൊളപ്പുറം സ്വദേശി കോരമ്പാട്ടിൽ വീട്ടിൽ ഉമേഷ്‌ ആണ് അറസ്റ്റിൽ ആയത്. തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി പ്രഗേഷും പാർട്ടിയും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കെഎൽ 65 എൻ 7757 നമ്പർ സുസുക്കി ആക്സസ്സ് സ്കൂട്ടറിൽ കടത്തികൊണ്ടുവരികയായിരുന്ന 6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി കൊളപ്പുറം അങ്ങാടിക്ക് സമീപം വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിൽ എടുത്തു. അസിസ്റ്റന്റ്എക്സ്സൈസ് ഇൻസ്‌പെക്ടർ കെ എസ് സുർജിത്, പ്രിവന്റീവ് ഓഫീസർ കെ പ്രദീപ്‌ കുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനഃപ്രവേശന അപേക്ഷാ കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ. സോഷ്യോളജി / ബി.കോം / ബി.ബി.എ. (CUCBCSS & CBCSS) 2018, 2019 & 2021 പ്രവേശനം ഒന്ന് മുതൽ മൂന്ന് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത എസ്.ഡി.ഇ. വിദ്യാർത്ഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈൻ ആയി പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 9 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.   പി.ആര്‍ 119/2024 ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. / ബി...
Other, university

ഐ.ടി.എസ്സാറിൽ ദേശീയ സമ്മതിദായക ദിനാഘോഷം നടത്തി

വയനാട് ചിതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിൽ ദേശീയ സമ്മതിദായക ദിനാചരണം നടത്തി. ജനാധിപത്യ പ്രക്രിയയെ സുശക്തമാകുന്നതിനായി വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെ ആയിരുന്നു ജില്ലാതല പരുപാടി. പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. അക്കാദമി രംഗത്തും കായിക രംഗത്തും മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉപഹാരങ്ങൾ നൽകി സബ് കളക്ടർ മിസാൽ സാഗർ ഭാരതി, ഗോത്ര പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സി. ഹരികുമാർ, ഡെപ്യൂട്ടി കളക്ടർമാരായ റെജി പി. ജോസഫ്, കെ. ദേവകി, കെ. ഗോപിനാഥ്, തഹസിൽദാർമാരായ എം.ജെ. അഗസ്റ്റിൻ, ആർ.എസ്. സജി, വി.കെ. ഷാജി, കോ-ഓർഡിനേറ്റർ രാജേഷ് കുമാർ എസ്. തയ്യത്ത് എന്നിവർ സംസാരിച്ചു....
Other, university

കാലിക്കറ്റ് സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പതാക ഉയര്‍ത്തി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, സെക്യൂരിറ്റി ഓഫീസര്‍ കെ.കെ. സജീവ്, ഡെപ്യൂട്ടി രജിസ്ട്രാർ വി. അൻവർ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, പബ്ലിക്കേഷന്‍ ഓഫീസര്‍ ഓംപ്രകാശ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.   വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് വൈസ് ചാന്‍സലറുടെ അഭിനന്ദനപത്രം സമ്മാനിച്ചു....
Local news, Other

അനുമതി നല്‍കിയ ശേഷം മത്സ്യകൃഷി തടസ്സപ്പെടുത്തി; കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

തിരൂരങ്ങാടി : മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ മത്സ്യ കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉള്‍നാടന്‍ മത്സ്യ കര്‍ഷക സംഘം നല്‍കിയ പരാതിയിലാണ് വിധി. രണ്ട് വര്‍ഷത്തേക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബര്‍ 25ന് ഭരണസമിതി അനുമതി നല്‍കുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തില്‍ നിന്നും ലൈസന്‍സ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാല്‍ മത്സ്യവകുപ്പിനെ സമീപിച്ച് സര്‍ക്കാര്‍ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യകൃഷി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. തുടര്‍ന്ന് പ...
Malappuram, Obituary

മയ്യത്ത് കബറടക്കാന്‍ കാത്തിരുന്നവര്‍ക്കിടയിലേക്ക് വന്നത് മരണ വാര്‍ത്ത ; വല്ലിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ പേരമകന്‍ വാഹനാപകടത്തില്‍ മരിച്ചു

ചങ്ങരംകുളം : വല്ലിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ പേരമകന്‍ വാഹനാപകടത്തില്‍ മരിച്ചു. വളയംകുളം പള്ളിക്കുന്ന് ഞാലില്‍ മരണപ്പെട്ട പള്ളിക്കര വളപ്പില്‍ കുഞ്ഞിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ കുഞ്ഞിപ്പയുടെ മൂത്തമകളുടെ മകന്‍ മാറഞ്ചേരി സ്വദേശി തന്‍സീദ്( 27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിക്ക് കുന്നംകുളം കാണിപ്പയ്യൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്. വല്ലിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്‍സീദ് തൃശ്ശൂരില്‍ വച്ച് ബസ്സില്‍ കയറിയിരുന്നു.എന്നാല്‍ ബസ് വരാന്‍ വൈകുമെന്ന് കണ്ട് തന്‍സീദ് ഉടന്‍ തന്നെ ഓട്ടോ വിളിച്ചുവരുകയായിരുന്നു. കാണിപ്പയ്യൂരില്‍ വെച്ച് പൂച്ച കുറുകെ ചാടി വെട്ടിച്ചതിനാലാണ് ഓട്ടോ മറ്റൊരു ബൈക്കില്‍ ഇടിച്ചു അപകടം സംഭവിച്ചത്. അപകടത്തില്‍ ചൂണ്ടല്‍ സ്വദേശി കളരിക്കല്‍ ഗോകുല്‍ (24 )എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപ...
Local news, Other

റോഡരികില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി

താനൂര്‍ : റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. മൂന്ന് പവനോളം തുക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് വിദ്യാര്‍ത്ഥിനികള്‍ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായത്. താനാളൂര്‍ ജി - ടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാത്ഥിനികളായ എ.ഷൈബ ഷെറിന്‍ , കെ.പി. റൂബീന, ടി.കെ. ആയിഷ റിഥ എന്നിവര്‍ക്കാണ് താനാളൂര്‍ അങ്ങാടിയിലെ റോഡരികില്‍ നിന്നും സ്വര്‍ണ്ണാഭരണം കളഞ്ഞ് കിട്ടിയത്. കുട്ടികള്‍ സ്വര്‍ണ്ണാഭരണം സെന്റര്‍ ഡയര്‍ക്ടര്‍ കെ. ഫൈസലിനെ ഏല്‍പ്പിക്കുകയും നവ മാധ്യമങ്ങളിലൂടെ പരസ്യപെടുത്തുകയുമായിരുന്നു. നിരവധി പേര്‍ അവകാശ വാദം ഉന്നയിച്ച് എത്തിയതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ മുജീബ് താനാളൂര്‍ മുഖേന താനൂര്‍ പോലീസില്‍ വിവരമറിച്ച് യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തുകയായിരുന്നു. ചെമ്പ്ര ട്രാന്‍സ്‌ഫോര്‍മറിന് സമീപം പറമ്പത്ത് കുഞ്ഞിപ്പയുടെ ഭാര്യ റാബിയയുടെതാണ് നഷ്ടപ്പെട്ട സ്വര്‍ണ്...
Other

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ്(20) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നൂല്‍പ്പുഴ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നാണ് അലീന ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ കുട്ടിയുടെ കുടുംബം ദൂരൂഹത ആരോപിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുള്‍പ്പെടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആദിത്യനുമായുള്ള ചാറ്റുകള്‍ കണ്ടെടുത്തത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അദിത്യന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായാണ് സൂചന. നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ...
Malappuram

പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം

മലപ്പുറം: പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. വണ്ടൂരില്‍ ആണ് സംഭവം. പരിക്കേറ്റ വണ്ടൂര്‍ സ്വദേശി വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പൊലീസ് പറയുന്നത്.
Gulf, Obituary

ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു

റിയാദ് : ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ ചിനക്കൽ സ്വദേശി കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ മാളിയേക്കൽ റുഖിയ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു....
Local news, Other

‘ലിതനവ്വുഇൽ വത്വൻ’ സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ അസ്മി പ്രിസം കേഡറ്റിന്റെ നേതൃത്വത്തിൽ 'ലിതനവ്വുഇൽ വത്വൻ' സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും രാഷ്ട നന്മയ്ക്കായുള്ള പ്രാർത്ഥനാ സദസ്സും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു. അൽ മദ്രസത്തുൽ ഇസ്ലാമിയ സ്വദർ മുഅല്ലിം ഹസ്സൻ ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ദീൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഉസ്താദ് നിസാർ ഫൈസി അൽഹൈത്തമി അനുസ്മരണ പ്രസംഗം നടത്തി. പ്രിസം മെന്റർ ക്യാപ്റ്റൻ ഫൈസൽ ദാരിമി സ്വാഗതം പറഞ്ഞു. ഉസ്താദ് ഹമീദ് നിസാമി, പ്രിസം കോമെന്റർ നാജിഹ, തസ്ലീന, സൈഫുന്നിസ ആശംസ അറിയിച്ചു....
Malappuram, Other

രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സംരക്ഷിക്കപ്പെടണം: മന്ത്രി ജി.ആര്‍ അനില്‍

ഇന്ത്യ ലോകവേദിയില്‍ ഇന്നും തലയുയർത്തി നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളതു കൊണ്ടാണെന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പബ്ലിക്കായി മാറിയതിനു ശേഷം എല്ലാ മേഖലകളിലും അഭിമാനകരമായ മുന്നേറ്റമാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ വംശീയവും മതപരവുമായ വിഭാഗീയതകളും സംഘർഷങ്ങളും അവസാനിപ്പിക്കാന്‍ നമുക്കിനിയും കഴി‍ഞ്ഞിട്ടില്ല. ദാരിദ്ര്യവും അസമത്വവും തുടച്ചു നീക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെ...
Malappuram, Other

മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദ്ദനം ; കണ്ണില്‍ മുളക് പൊടി വിതറി മര്‍ദിച്ചു, ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു

മലപ്പുറം: മഞ്ചേരിയില്‍ വയോധികനെ കണ്ണില്‍ മുളകുപൊടി ക്രൂരമായി മര്‍ദിച്ചു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. അടുത്ത ബന്ധുവാണ് ക്രൂരമായി മര്‍ദിച്ചത്. സ്ഥല തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. ബന്ധു യൂസഫും മകന്‍ റാഷിനുമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉണ്ണി മുഹമ്മദും കുടുംബവും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ് ആരോപിക്കുന്നു. സംഭവം നടന്നയുടന്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണി മുഹമ്മദ്. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും, പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊല...
Breaking news, Malappuram, Other

ഇടിവണ്ണ പുഴയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു

നിലമ്പൂര്‍ : അകമ്പാടം പെട്രോള്‍ പമ്പിന് സമീപം ഇടിവണ്ണ പുഴയില്‍ 2 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു. മൈലാടിയില്‍ ഉള്ളതും ഇപ്പോള്‍ അകമ്പാടത് വാടകക്ക് താമസിക്കുന്നതും ആയ പന്നിയംകാട് താമസിക്കുന്ന ബാബു - നലസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ലഭിച്ചു. സമീപത്തെ ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട്....
Malappuram, Other

കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രയുടെ നിരക്കില്‍ ആശങ്കയുമായി തീര്‍ഥാടകര്‍ ; ഇത്തവണത്തെ നിരക്കില്‍ വന്‍ വര്‍ധനവ്

കരിപ്പൂര്‍ : ഈ വര്‍ഷത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് തീര്‍ഥാടനത്തിനു യാത്രാനിരക്കില്‍ ആശങ്കയുമായി തീര്‍ത്ഥാടകര്‍. ഇത്തവണത്തെ നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 85,000 രൂപ അധികമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രക്ക്. ഇതു കടുത്ത വിവേചനവും അനീതിയുമാണെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ എം.പി.അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഇ മെയില്‍ അയച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയും നിരക്ക് വര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹജ് സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികളെ നിശ്ചയിക്കുന്നതിനുള്ള നടപടിയിലേക്കു കേന്ദ്രം നീങ്ങിയപ്പോള്‍ ആണ് കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന വിവരമെത്തിയത്. 1.65 ലക്ഷം രൂപയാ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദര്‍ഘാസ് ക്ഷണിച്ചു താനൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 130 അങ്കണവാടികളിലേയ്ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് ഫോറം ലഭിക്കും. വിവരങ്ങള്‍ക്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0494 2442981. ---------------- ഐ.ടി.ഐ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം 2017-2019 കാലയളവില്‍ സെമസ്റ്റര്‍ സ്‌കീമില്‍ രണ്ട് വര്‍ഷ ട്രേഡുകളില്‍ പ്രവേശനം ഐ.ടി.ഐ നേടിയ ട്രെയിനികള്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനികള്‍ക്ക് ഐ.ടി.ഐകള്‍ മുഖേന അപേക്ഷ നല്‍കാം. പരീക്ഷയ്ക്ക് യോഗ്യരായ ട്രെയിനികളുടെ ലിസ്റ്റ് ഐ.ടി.ഐകളില്‍ ലഭ്യമാണ്. അരീക്കോട് ഗവ. ഐ.ടി.ഐയുമായി ബന്ധപ്പെടേണ്ട നമ്പര്‍: 048...
Malappuram

ചെരിപ്പിനുള്ളില്‍ കാല്‍ കോടിയുടെ സ്വര്‍ണം ; കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ യുവാവ് പൊലീസിന്റെ പിടിയില്‍

മലപ്പുറം: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കാല്‍ കോടിയുടെ സ്വര്‍ണം കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളില്‍ നിന്നാണ് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പൊലീസ് പിടിച്ചെടുത്തത്. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെയും കസ്റ്റംസിനെയും മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കരിപ്പൂരില്‍ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോ...
Local news

സംവരണ അട്ടിമറിയിൽ നിന്ന് സർക്കാർ പിന്മാറണം ; മുസ്‌ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ മറവിൽ മുസ്ലിം സംവരണം നഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം 700 തസ്തികകളെങ്കിലും മുസ്ലിം സമുദായത്തിന് നഷ്ടമാകും. ഉദ്യോഗതലങ്ങളിൽ പ്രാതിനിധ്യക്കുറവ് അനുഭവിക്കുന്ന പിന്നോക്ക, ന്യൂനപക്ഷ സമുദായമായ മുസ്ലിംകൾക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് വലിയ ആഘാതമായിരിക്കും. അവകാശങ്ങൾ നഷ്ടപ്പെടുത്തുന്ന അന്യായമായ ഉത്തരവ് പിൻവലിച്ച് പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണത്തിനായി കണ്ടെത്തിയ ടേണുകളിൽ രണ്ട് ടേൺ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. ആകെ നാല് ടേണുകളാണ് മുസ്ലിം സമുദായത്തിനുള്ളത്. സർക്കാർ ഉത്തരവ് ...
Local news

“ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ ” സെമിനാർ സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഗവണ്മെന്റ് ഓഫ് കേരളയുടെ സഹായത്തോടെ പി. എസ്. എം. ഓ കോളേജ്, ചരിത്ര വിഭാഗം "ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ" എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കം കുറിച്ചു . പി. എസ്. എം. ഒ. കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഡയറക്ടർ ഗവണ്മെന്റ് ഓഫ് കേരള, ഡോ: ബീവേഷ് ഉത്ഘാടനം നിർവഹിച്ചു. ചരിത്ര വിഭാഗം മുൻ മേധാവി ഡോ: പി. പി. അബ്ദുൽ റസാഖ് "ദി ഐഡിയ ഓഫ് ഇന്ത്യ" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജനാബ് എം. കെ ബാവ സാഹിബ്‌, ചരിത്ര വിഭാഗം മേധാവി എം സലീന, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ: നിസാമുദ്ധീൻ കുന്നത്ത്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മർവ മജീദ്, പ്രോഗ്രാം കോർഡിനേറ്റർ കെ ഫഹദ് എന്നിവർ സംസാരിച്ചു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷാ സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS-PG) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ് സി. ഫോറൻസിക് സയൻസ് (2020 പ്രവേശനം മുതൽ), എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) / എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) (2022 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 180/- രൂപം പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും. പി.ആര്‍ 113/2024 പരീക്ഷ സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) ആറാം സെമസ്റ്റർ ഏപ്രിൽ 2023, അഞ്ചാം സെമസ്റ്റർ നവംബർ 2022, നാലാം സെമസ്റ്റർ ഏപ്രിൽ 2023...
Malappuram, Other, university

അഖിലേന്ത്യാ റഗ്ബി ; തണുപ്പിനെ തോല്‍പ്പിച്ച് കാലിക്കറ്റ് റണ്ണറപ്പ്

പഞ്ചാബിലെ ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീം റണ്ണര്‍ അപ്. കൊടും തണുപ്പിനെ വകവെയ്ക്കാതെ ആതിഥേയരായ ചണ്ഡീഗഢുമായി ഫൈനലില്‍ ഏറ്റുമുട്ടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് മുതല്‍ 12 ഡിഗ്രി വരെയാണ് ഇവിടെ പകല്‍ സമയത്തെ താപനില. വൈകുന്നേരം മത്സരം നടക്കുമ്പോള്‍ മൂന്ന് ഡിഗ്രിയായിരുന്നു. ശക്തമായ മഞ്ഞു മഴയും കൊടും തണുപ്പിനും എതിരെക്കൂടിയാണ് കാലിക്കറ്റ് ടീം മത്സരിച്ചത്. ഇന്ത്യന്‍ ആര്‍മി കോച്ച് സെന്തില്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തിയ താരങ്ങള്‍ അസാമാന്യ മികവ് പുലര്‍ത്തി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് താരം ശ്രീശാഖിന്റെ നേതൃത്വത്തിലിറങ്ങിയ ടീം ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റി മികച്ച പ്രകടനം കാഴ്ച വെച്ചു. ടീം മാനേജര്‍മാരായി ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, ഡോ. ഷിഹാബുദ്ധീന്‍ എന്നിവര്‍ അനുഗ...
error: Content is protected !!