മെസ്സിയും സംഘവും കേരളത്തിലേക്ക് ; കളിക്കുന്നത് 2 സൗഹൃദ മത്സരങ്ങള്‍
തിരുവനന്തപുരം: അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ഫുട്‌ബോള്‍ ടീം 2025ല്‍ കേരളത്തില്‍ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയ ശേഷമാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ മനം നിറയ്ക്കുന്ന വിശേഷം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
കായികമന്ത്രി വി.അബ്ദുറഹ്‌മാന്റെ ഫേസ്ബുക്ക് കുറിപ്പ്
ലിയോണല്‍ മെസ്സി അടക്കമുള്ള അര്‍ജെന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അര്‌ജെന്റിന ടീമിനെ കേരളത്തിലേ...

