കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പുസ്തക ചർച്ച
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സയ്യിദ് ഇഖ്ബാൽ ഹസ്നൈൻ രചിച്ച ഫോൾട്ട് ലൈൻസ് ഇൻ ദ ഫെയ്ത് എന്ന പുസ്തകത്തെക്കുറിച്ച് സർവകലാശാലയിൽ ചർച്ച സംഘടിപ്പിക്കുന്നു. ജേണലിസം, പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗങ്ങളും സർവകലാശാലാ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക ചർച്ച 12-ന് ഉച്ചക്ക് രണ്ടരക്ക് സെൻട്രൽ ലൈബ്രറി സെമിനാർ ഹാളിൽ നടക്കും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ഉമർ ഒ. തസ്നീം പുസ്തക നിരൂപണം നടത്തും.
പി.ആര്‍ 32/2024
സിണ്ടിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 12-ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ ചേരും.
പി.ആര്‍ 33/2024
മൂല്യനിര്‍ണയ ക്യാമ്പ്
മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2020 സ്കീം - 2020 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി പരീക...



























