അസ്മാഉല്‍ ഹുസ്ന റാതീബ് 21-ാം വാര്‍ഷികത്തിനും പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിനും നാളെ തുടക്കം
പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ജാറം ഉറൂസ് മുബാറക്കും ജനുവരി 5, 6 ,7 (വെള്ളി ,ശനി,ഞായര്‍) തിയ്യതികളിലായി മഖാം പരിസരത്ത് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വലാത്ത് റാലി, പതാക ഉയര്‍ത്തല്‍, ഉദ്ഘാടന സമ്മേളനം, രിഫാഈ റാത്തീബ്, മൗലിദ് സദസ്സ് നേത്ര ചികിത്സ ക്യാമ്പ് ,അസ്മാഉല്‍ ഹുസ്ന റാതീബ്, അനുസ്മരണ പ്രഭാഷണം, ശാദുലി റാത്തീബ്, റിലീഫ് വിതരണം, ബുര്‍ദ മജ് ലിസ് , അന്നദാനം,സമാപന സമ്മേളനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
ജനുവരി 05 വെള്ളി വൈകുന്നേരം 04 ന് സിയാറത്തോടെ ആരംഭം കുറിക്കും. തുടര്‍ന്ന് സ്വലാത്ത് റാലി നടക്കും. പതാക ഉയര്‍ത്തലിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും. 5 മണിക്ക് മുഹിയിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ച...


























