Wednesday, August 13

Blog

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്
Kerala, Malappuram

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ സി എച്ച് ഹോസ്പിറ്റലിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം....
Kerala, Malappuram

സംശയ രോഗം കുടുംബ വഴക്കിലെത്തി ; കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി വരുകയായിരുന്ന ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

മലപ്പുറം: പൊന്നാനിയില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. ജെ എം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികള്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ മ...
Kerala, Malappuram

തീരമൈത്രി: തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് തീരദേശ/ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെയും (ഡി.എം.ഇ)/കൂട്ടുത്തരവാദിത്വ സംഘങ്ങളുടെയും (ജെ.എല്‍.ജി) യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഡി.എം.ഇ യൂണിറ്റുകളിലേക്ക് മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്.ഐ.എം.എസ്) അംഗത്വമുളള 20 നും 50 നും ഇടയില്‍ പ്രായമുളള രണ്ടു മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. ജെ.എല്‍.ജി യൂണിറ്റ് തുടങ്ങുന്നതിന് അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. മല്‍സ്യവിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ജെ.എല്‍...
Kerala, Malappuram

‘സേവനം വീട്ടുപടിക്കൽ’: മൃഗാരോഗ്യ ക്യാമ്പുകള്‍ക്ക് തുടക്കമായി

അരീക്കോട് : മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'വെറ്ററിനറി സേവനം വീട്ടുപടിക്കൽ' പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലുടനീളം നടത്തുന്ന മൃഗാരോഗ്യ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു നിർവഹിച്ചു. മലപ്പുറം മൊബൈൽ ഡയഗ്നോസ്റ്റിക് ലാബ്, ക്ലിനിക്കൽ ലാബ്, വെറ്ററിനറി ഡിസ്‌പെൻസറി കല്ലരട്ടിക്കൽ, ചൂളാട്ടിപ്പാറ ക്ഷീര സഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ. ഷാജി പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹാറൂൺ അബ്ദുൽ റഷീദ് കർഷകർക്ക് ബോധവത്‌രണ ക്ലാസ് നടത്തി. ഡോ. അബ്ദുൽ നാസർ പഞ്ചിളി നേതൃത്വം നൽകിയ ക്യാമ്പിൽ മൃഗാരോഗ്യ പരിശോധ...
Other

പിക്കപ്പ്‌ലോറിയിൽ ഓവർലോഡ് കയറ്റിയതിന് പിഴ ഓട്ടോറിക്ഷക്ക്

തിരൂരങ്ങാടി : പിക്കപ്പ് ലോറിയിൽ ഓവർ ലോഡ് കൊണ്ടുപോയതിന് നോട്ടീസ് ലഭിച്ചത് ഓട്ടോറിക്ഷ ഉടമക്ക്. ചെമ്മാട് സ്വദേശി അരീക്കാട്ട് തൊടി ശ്രീകുമാറിനാണ് നിയമ ലംഘന ത്തിന് നോട്ടീസ് ലഭിച്ചത്. അരി ചാക്ക് ഓവർ ലോഡ് കയറ്റിയതിനാണ് നോട്ടീസ്. എന്നാൽ പോസ്റ്റ് ഓഫിസിൽ കരാർ ജീവനക്കാരനായ ഇതേ ദിവസം ശ്രീകുമാർ ഓട്ടോയുമായി മലപ്പുറത്തേക്ക് പോയിട്ടേ ഇല്ല, ഓഫീസിൽ ആയിരുന്നു. ശ്രീകുമാർ മലപ്പുറം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ട്രാഫിക് പോലീസ് യൂണിറ്റിൽ ബന്ധപ്പെടാൻ പറഞ്ഞു. അവിടെയെത്തി സംഭവം അന്വേഷിച്ചപ്പോഴാണ് ട്രാഫിഖ് പൊലീസിന് നമ്പർ രേഖപ്പെടുത്തിയപ്പോൾ വന്ന പിഴവാണെന്ന് ബോധ്യപ്പെട്ടത്....
Crime

പൊന്നാനിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

പൊന്നാനി : കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് തിരൂർ കൂട്ടായി സ്വദേശി യൂനുസ് കോയ നെഞ്ചിൽ കുത്തുകയും കൂർത്ത ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം ഐ യു പി സ്കൂൾ എം.ടി.എ പ്രസിഡണ്ട് ആണ് സുലൈഖ. കഴിഞ്ഞ ദിവസമാണ് ഭർത്താവ് യൂനുസ് കോയ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സംശയമാണ് കൊലപാതക ത്തിന് കാരണമെന്ന് അറിയുന്നു. ഭർത്താവ് യൂനുസ് കോയ ഒളിവിലാണ്....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കീം എഴുതാത്തവര്‍ക്കും ഐ.ഇ.ടി.-യില്‍എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം ആരംഭിച്ചു. കീം എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223.    പി.ആര്‍. 865/2023 പ്രബന്ധ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗവും ഡോ. ടി.പി. സുകുമാരന്‍ സ്മാരകസമിതി കണ്ണൂരും സംയുക്തമായി 'സമകാലമലയാള നിരൂപണം : സങ്കേതവും സൗന്ദര്യവും' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ഗവേഷകര്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. യുണീക്കോഡ് ഫോണ്ടില്‍ (12 പോയിന്റ്) 15 പേജില്‍ കവിയാത്ത പ്രബന്ധത്തിന്റെ ഡിജിറ്റല്‍ കോപ്പിയും പി.ഡി.എഫ് കോപ്പിയും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം...
Kerala, Local news, Malappuram

പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സ്‌കൂളിന് തിലാല്‍ ഗ്രൂപ്പിന്റെ സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 'തിലാല്‍' ഗ്രൂപ്പ് നല്‍കുന്ന സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു. 'തിലാല്‍' ഗ്രൂപ്പ് എം.ഡിയും വ്യവസായ പ്രമുഖനുമായ അബ്ദുസ്സലാം ചൊക്ലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ.പി.മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌ക്കൂള്‍ എസ്.എം.സി ചെയര്‍മാനുമായ കെ.അബ്ദുല്‍ കലാം മാസ്റ്റര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാല്‍,പ്രിന്‍സിപ്പാള്‍ എം.പി.ദിനീഷ് കുമാര്‍,വൈസ് പ്രിന്‍സിപ്പാള്‍ എം.ഗീത,സ്റ്റാഫ് സെക്രട്ടറിമാരായ കെ.ദിപുകുമാര്‍,അന്‍വര്‍ ഷമീം, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.മുജീബു റഹ്‌മാന്‍,മെംബര്‍മാരായ ഷാജി ചുള്ളിയാലപ്പുറായ,പി.സി.ബീരാന്‍ കുട്ടി,എം.ഷൈസി സംബന്ധിച്ചു....
Kerala, Local news, Malappuram

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കി

തിരൂരങ്ങാടി : ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച നടന്‍ വിനായകനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയാണ് കോട്ടക്കല്‍ പോലീസിന് പരാതി നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീര്‍ത്തി പരവും അസഭ്യവുമായ ഭാഷ ഉപയോഗിച്ചും അല്ലാതെയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരണം നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബുഷുറുദ്ധീന്‍ തടത്തില്‍ , നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് മങ്കട പെരുമണ്ണക്ലാരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബര്‍ ചെമ്മിളി എന്നിവരാണ് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി തല്‍കിയത്. ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാട ഈ ഉമ്മന്‍ചാണ്ടി … എന്തിനാടാ ഈ മൂന്ന് ദിവസമൊക്കെ കബൂറാക്കല്ലെ. നിര്‍ത്തിയിട്ട് പോ … പത്ര കാരോ...
Kerala, Malappuram

മലപ്പുറത്ത് പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതിക്ക് തടവും പിഴയും

മലപ്പുറം: പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടില്‍ മഞ്ജു എന്ന ബിനിതയെയാണ് (36) ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്റഫാണ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം. 2013ല്‍ ആണ് കേസിനാസ്പദമായ സംഭവം. അയല്‍വീട്ടിലെ പെണ്‍കുട്ടി യുവതിയുടെ വീട്ടില്‍ കളിക്കാനായി വന്നപ്പോഴാണ് സംഭവം. യുവതി സ്വന്തം വീട്ടില്‍വെച്ച് നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വഴിക്കടവ് ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ പി.അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേ...
Kerala

നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന ഉത്തരവ് ; മഅദനി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി തിരുവനന്തപുരത്ത് എത്തി. ബെംഗലൂരുവില്‍ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅദനിയെ കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ച് അന്‍വാര്‍ശേരിയിലേക്ക് തിരിച്ചു. കാര്‍ മാര്‍ഗമാണ് അന്‍വാര്‍ശേരിയിലേക്ക് പോയത്. ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ വഴിയൊരുങ്ങിയത്. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞു. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശേരിയില്‍ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന....
Accident

മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു

പരപ്പനങ്ങാടി: മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിൻ്റെ പുരക്കൽ മുസ്തഫ എന്ന സദ്ദാമിൻ്റെ മകൾ ഇഷ ഷെറിൻ (3) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. റോഡ് വാക്കിലാലാണ് വീട്. കുട്ടി പുറത്തിറങ്ങിയപ്പോൾ ബൈക്കിടിക്കുകയായിരുന്നു. മയ്യിത്ത് ഇന്ന് ഖബറടക്കും. മാതാവ്: റാജിഷ.സഹോദരൻ: മുഹമ്മദ് ഹാഫിസ് ....
Kerala, Malappuram

ജിദ്ദയില്‍ കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു. കൊണ്ടോട്ടി എടവണ്ണപ്പാറ കൊളമ്പലം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. ജിദ്ദ ഹരാസാത്തില്‍ കുടിവെള്ളം വിതരണ ചെയ്യുന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
Calicut, Kerala

പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ; ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു, പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്ക്

കോഴിക്കോട്: പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ് പരാക്രമം അരങ്ങേറിയത്. കൈയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. പൊലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. ജീന്‍സ് പാന്റും ടീഷര്‍ട്ടുമായിരുന്നു വേഷം. പൊലീസ് സ്റ്റേഷനിലെ ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടര്‍ന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു....
Kerala, Local news, Malappuram

തേഞ്ഞിപ്പലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തേഞ്ഞിപ്പലം സ്വദേശിക്ക് 20 വര്‍ഷം തടവും 25,000 രൂപ പിഴയും. തേഞ്ഞിപ്പലം വാലാശേരി പറമ്പില്‍ ഷാജിയെ (47) ആണ് പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കാനും ജഡ്ജി എ. ഫാത്തിമ ബീവി വിധിച്ചു. 2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്ഐ ബിനു തോമസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി വൈഎസ്പി ആയിരുന്ന ജലീല്‍ തോട്ടത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമ മാലിക് ഹാജരായി....
Kerala, Malappuram, Other

മുഖത്ത് കടിച്ചു, കൃഷ്ണമണിക്ക് ക്ഷതം ; കോട്ടക്കലില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്

കോട്ടക്കല്‍: തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്. നായാടിപ്പാറ കരിങ്കപ്പാറ ഫൈസലിന്റെ മകന്‍ ആത്തിഫിനാണ് മുഖത്ത് കടിയേറ്റത്. ഗുരുതര പരിക്കേറ്റ ആത്തിഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു സമീപത്തുവച്ചാണ് സംഭവം. കൃഷ്ണമണിക്കു കാര്യമായി ക്ഷതമേറ്റിട്ടുള്ളതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചെനക്കല്‍ അല്‍മനാര്‍ സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥിയാണ്....
Kerala

സൗരോർജ സാങ്കേതികവിദ്യയിൽ പരിശീലനം

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെൻറ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോർജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ തിരുവനന്തപുരത്തു വെച്ചാണ് പരിശീലനം. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി-ഡിറ്റ് വെബ്‌സൈറ്റായ www.cdit.org ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 25ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895788233....
Crime

മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച; 12 പവൻ കവർന്നു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച. പടിക്കൽ ഉറുമി ബസാറിലെ ചെനാത്ത് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. 15 ന് മകൾ വീട്ടിലെത്തിയിരുന്നു. 17 ന് ആശുപത്രിയിൽ പോയിരുന്ന ഇവർ രാത്രി 11.30 നാണ് തിരിച്ചു വന്നത്. പുലർച്ചെ 4.30 ന് ഹംസ പ്രഭാത നമസ്കാരത്തിനായി ഉണർന്നപ്പോൾ വാതിൽ തുറന്ന നിലയിൽ കണ്ടു. അടക്കാൻ മറന്നതാകുമെന്ന് കരുതി ഇദ്ദേഹം വാതിൽ അടച്ച ശേഷം പുറത്തു പോയി. പിന്നീട് നോക്കിയപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. ഉറങ്ങിക്കിടന്ന മകളുടെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും ഉൾപ്പെടെ കവർന്നിരുന്നു. 12 പവൻ നഷ്ടപ്പെട്ടതായി ഹംസ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു....
Kerala

വീടിന് സമീപം മേഞ്ഞു കൊണ്ടിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു

കോഴിക്കോട്: വീടിന് സമീപം മേഞ്ഞു കൊണ്ടിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കട്ടിപ്പാറ-പിലാക്കണ്ടിയില്‍ ആണ് സംഭവം. പിലാകണ്ടിയില്‍ ഉസ്മാന്റെ വീടിന് സമീപം മേഞ്ഞു കൊണ്ടിരിക്കുന്ന മൂന്ന് ആടുകളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ 10 കിലോഗ്രാം തൂക്കമുള്ള ആണ്‍ ആടിനെയാണ് കടിച്ച് കൊന്നത്. ഗര്‍ഭിണികളായ മറ്റു രണ്ട് അടുകള്‍ നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലാണ്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു ജനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എ. ഫിലോസഫി പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ എം.എ. പ്രോഗ്രാമിന് തുടര്‍ലിസ്റ്റില്‍ നിന്നുള്ള പ്രവേശനം 21-ന് 10 മണിക്ക് നടക്കും. പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അറിയിപ്പ് ലഭിച്ചവര്‍ രേഖകളുമായി ഓഫീസില്‍ ഹാജരാകണം. അഫ്‌സല്‍ ഉല്‍ ഉലമഒന്നാം അലോട്ട്‌മെന്റ് 2023-24 വര്‍ഷത്തേക്കുളള അഫ്‌സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 21-ന് വൈകീട്ട് 4 മണിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടയ്ക്കണം. എസ്.സി./ എസ്.ടി./ ഒ.ഇ.സി./ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.   പരീക്ഷാഫലം ഒന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 202...
Kerala

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരവേളയില്‍ ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം; വേണമെന്ന് മുഖ്യമന്ത്രി

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരവേളയില്‍ ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. അന്ത്യകര്‍മ്മങ്ങള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന നിലപാട് ഉമ്മന്‍ചാണ്ടി നേരത്തെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു എന്നാണ് വിവരം. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇക്കാര്യം ജര്‍മനിയില്‍ ചികിത്സയ്ക്ക് പോകും മുന്‍പ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിന്റെ അന്ത്യാഭിലാഷമായിരുന്നു അത്. അതു നിറവേറ്റും. ഇതു കത്തായി സര്‍ക്കാരിന് നല്‍കിയെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോ...
Kerala, Malappuram

മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ നിയമനം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്‌സ്, സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്/ആക്‌സലറി നഴ്‌സിങ് ആൻഡ് മിഡ് വൈഫ് ഇവയിലൊന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് നഴ്‌സ് തസ്തികയിലേയ്ക്കുളള യോഗ്യത. എസ്.എസ്.എൽ.സി പാസ്സായ ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് ഉളളവരെയാണ് സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേക്ക് പരിഗണിയ്ക്കുക. 45 വയസാണ് രണ്ട് തസ്തികയിലേക്കും പ്രായപരിധി. താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും സഹിതം ജൂലൈ 21ന് രാവിലെ പത്തിന് മലപ്പുറം മൈലപ്പുറത്ത് പ്രവർത്തിക്കുന്ന ശിശു ക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0483 27382872, 7736568215....
National, Other

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അഞ്ച് പൊലീസുകാരടക്കം 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ദില്ലി: ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വൈദ്യുതാഘാതമേറ്റ് അഞ്ച് പൊലീസുകാരടക്കം പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. ഉത്തരാഖണ്ഡിലെ ചമോലിയിലെ അളകനന്ദ നദി തീരത്താണ് സംഭവം. നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു....
Education, Information, Kerala

തളിര് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023ന് ജൂലൈ 31 വരെ അപേക്ഷിക്കാം. തളിരിന്റെ വാർഷിക വരിസംഖ്യയായ 250രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം. ഇവർക്ക് 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ ലഭ്യമാവുന്നതാണ്. 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്. ജൂനിയർ(5,6,7ക്ലാസുകൾ), സീനിയർ(8,9,10ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകും. ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് 500രൂപയും സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാർക്ക് 10000, 5000, 3000...
Other

തിരൂരിൽ സ്വകാര്യ ബസ് പണിമുടക്ക്

തിരൂർ: സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽതിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ഒന്നു ചർച്ചയ്ക്കുവിളിച്ച് വിഷയം പരിഹരിക്കാൻപോലും അധികാരികൾ തയ്യാറായില്ലെന്നാണ് പരാതി.അതേസമയം തിരൂരിൽ നിന്നും തിരിച്ചും വിവിധ ഇടങ്ങളിലേക്ക് കെ എസ്‌ ആർ ടി സി സർവീസ് യാത്രക്കാർക്ക് ആശ്വാസമാണ്....
Kerala, Local news, Malappuram

ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ പ്രതിഷേധവുമായി സംയുക്ത സമര സമിതി ; അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം

തിരൂരങ്ങാടി : സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ സംയുക്ത സമര സമിതി പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോപനം രേഖപ്പെടുത്തി. ആഗസ്റ്റ് 20 മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യുണിയനുകള്‍ ചേര്‍ന്ന സംയുക്ത സമരസമിതി സംസ്ഥാനത്തെ എല്ലാ എല്‍പിജി പ്ലാന്റുകളിലും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സിഐടിയു പ്രസിഡണ്ട് അഡ്വ.കെ.ടി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി യൂണിയന്‍ പ്രസിഡണ്ട് ഹരിദാസന്‍ സി. കെ. അധ്യക്ഷത വഹിച്ചു. സിഐടിയു സെക്രട്ടറി അജയന്‍ കൊളത്തൂര്‍ ഐഎന്‍ടിയുസി സെക്രട്ടറി അഷ്‌റഫ് ബിഎംഎസ് സെക്ട്ടറി റിജു, പ്രസിഡണ്ട് പ്രദീപ് എന്നിവര്‍ സംസാരിച്ചു....
Kerala

കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തികൊന്നു ; രണ്ട് പേര്‍ കസ്റ്റഡിയില്‍

കായംകുളത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയില്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30ന് കൃഷ്ണപുരം മാവിനാല്‍ക്കുറ്റി ജംഗ്ഷന് സമീപം വച്ചായിരുന്നു ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഘട്ടത്തിനിടെ കഴുത്തില്‍ കുത്തേറ്റ അമ്പാടി രക്തം വാര്‍ന്ന് റോഡില്‍ വീണു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണ്ടാ സംഘത്തലവന്‍ ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്നോടിയായി ക്രിക്കറ്റ് മൈതാനത്തും സംഘര്‍ഷം ഉണ്ടായിരുന്നു. കൊലപാതക സ്ഥലത്തു നിന്നും ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ...
Information

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്ന് വന്ന മലപ്പുറം അണ്ണാറതൊടിക അഞ്ചച്ചാവിടി ഷംനാസില്‍ നിന്നുമാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തത്. ഡിആര്‍ഐയില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 2061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ പാക്കറ്റിലായി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍ത്തിരിച്ചെടുത്തപ്പോള്‍ 1762 ഗ്രാം 24 കാരറ്റ് തൂക്കം വരുന്ന സ്വര്‍ണം ലഭിച്ചു. ഇതിന് വിപണിയില്‍ 1,05,54,380 വിലമതിക്കും. അസിസ്റ്റന്റ് കമ്മിഷണര്‍ ഇ കെ ഗോപകുമാര്‍, സൂപ്രണ്ടുമാരായ എബ്രഹാം കോശി, ബാലകൃഷ്ണന്‍ ടി എസ്, അനൂപ് പൊന്നാരി, വിമല്‍ കുമാര്‍, വിജയ ടി എന്‍, ഫിലിപ്പ് ജോസഫ്, ഇന്‍സ്പെക്ടര്‍മാരായ ശിവകുമാര്‍ വി കെ, പോരുഷ് റോയല്‍, അക്ഷയ് സിംഗ്,...
Accident

തെരുവ് നായ കുറുകെ ചാടി, ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്

തിരൂരങ്ങാടി : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്. നന്നമ്പ്ര പഞ്ചായത്ത് ഒന്നാം വാർഡ് അംഗം നടുത്തൊടി മുസ്തഫയുടെ സഹോദരൻ കൊടിഞ്ഞി കുറൂൽ സ്വദേശി നടുത്തൊടി അബ്ദുൽ മജീദിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ചെമ്മാട്ട് നിന്ന് ബുള്ളറ്റിൽ വരുമ്പോൾ കൊടിഞ്ഞി എരും കുളത്തിന് സമീപത്ത് വെച്ച് നായ ചാടുകയായിരുന്നു എന്ന് മജീദ് പറഞ്ഞു. ബൈക്കുമായി റോഡിൽ മറിഞ്ഞ മജീദിന്റെ കയ്യിന് പരിക്കേറ്റു....
Information

16 കാരനെ കുത്തി പരിക്കേല്‍പ്പിച്ചു ; 3 പേര്‍ പിടിയില്‍

കൊച്ചി: 16 കാരനെ കുത്തി പരിക്കേല്‍പ്പിച്ച യുവാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. പള്ളിത്തോട് സ്വദേശികളായ പുന്നക്കല്‍ വീട്ടില്‍ പോളിന്റെ മകന്‍ അമലേഷ് (19) പുത്തന്‍പുരക്കല്‍ വീട്ടില്‍ യേശുദാസിന്റെ മകന്‍ ആഷ്ബിന്‍ (18), പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. കണ്ണമാലി പുത്തന്‍ത്തോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്റ്റു വിദ്യാര്‍ത്ഥിയും ചെല്ലാനം മാവിന്‍ച്ചോട് സ്വദേശിയുമായ ആഞ്ചലോസസിന്റെ മകന്‍ അനോഗ് ഫ്രാന്‍സീസി(16)നെ കുത്തി പരിക്കേല്‍പ്പിച്ചത്. മട്ടാഞ്ചേരി അസ്സിസ്റ്റന്റ്' കമ്മീഷണര്‍ കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എസ്, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍, എ.എസ് ഐ മാരായ ഫ്രാന്‍സിസ്, സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രൂപേഷ് ലാജോണ്‍, അഭിലാഷ് സിവില്‍ പൊലീസ് ഓഫീസര്‍മാര...
error: Content is protected !!