ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുള്ളവർക്കായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഫിഷിങ് ബോട്ട് മെക്കാനിക്ക് പരിശീലന കോഴ്‌സിന് എട്ടാംതരം പാസായവരിൽ നിന്നും കടൽവിഭവ സംസ്‌കരണ കോഴ്‌സിലേക്ക് അഞ്ചാതരം പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 28ന് മുമ്പായി അടുത്തുളള മത്സ്യഭവനിൽ അപേക്ഷ സമർപ്പിക്കണം.. പ്രായപരിധി 18നും 35നും ഇടയിൽ. ഫോൺ: 0494 2666428.
-----------
സീറ്റ് ഒഴിവ്
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് നവംബർ 25നുള്ളിൽ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ബി.എ ഹിന്ദി വിജയിച്ചിരിക്കണം. പ്രായപരിധി 17നും 35 ഇടക്ക്. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. വിലാസം: പ്രിൻസിപ്പൽ, ഭ...

