Saturday, August 2

Blog

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എസ്.ഡി.ഇ. - യു.ജി., പി.ജി. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ യു.ജി., പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഫ്‌സലുല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. എന്നീ യു.ജി. കോഴ്‌സുകളിലേക്കും അറബിക്, എക്കണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ പി.ജി. കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. പിഴ കൂടാതെ ജൂലൈ 31 വരെയും 100 രൂപ പിഴയോടെ ആഗസ്ത് 15 വരെയും 500 രൂപ പിഴയോടെ ആഗസ്ത് 26 വരെയും 1000 രൂപ പിഴയോടെ ആഗസ്ത് 31 വരെയും ജൂണ്‍ 9 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിജ്ഞാപനവും പ്രോസ്‌പെക്ടസും മറ്റ് വിശദവിവരങ്ങളും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600. &nb...
Calicut, Education, Information, Other, university

കാലിക്കറ്റിൽ ഡിസ്റ്റൻസ് വഴി ഡിഗ്രി – പിജി പഠനം; അപേക്ഷ ക്ഷണിച്ചു, കൂടുതൽ അറിയുവാൻ

🎯കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസവിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 🎯 ജൂൺ 9 വെള്ളിയാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം 🎯 12 പ്രോഗാമുകൾബിരുദ പ്രോഗ്രാമുകൾ 4പി ജി പ്രോഗ്രാമുകൾ 8 ബിരുദ പ്രോഗ്രാമുകൾ▪️അഫ്സല്‍-ഉല്‍-ഉലമ▪️പൊളിറ്റിക്കല്‍ സയന്‍സ്▪️ബിബിഎ▪️ബി.കോം പിജി പ്രോഗ്രാമുകൾ▪️അറബിക്▪️ഇകണോമിക്സ്▪️ഹിന്ദി▪️ഫിലോസഫി▪️പൊളിറ്റിക്കല്‍ സയന്‍സ്▪️സംസ്കൃതം▪️എം.കോം▪️MSc മാതമാറ്റിക്സ് 🎯 അവസാന തിയതി▪️പിഴയില്ലാതെ ജൂലൈ 31 വരെ▪️100 രൂപ പിഴയോടു കൂടിആഗസ്റ്റ് 15 വരെ▪️500 രൂപ പിഴയോടു കൂടി ആഗസ്റ്റ് 26 വരെ▪️1000 രൂപ പിഴയോടു കൂടിആഗസ്റ്റ് 31 വരെയും അപേക്ഷ നല്‍കാം. 🎯 അപേക്ഷ ലിങ്ക്, കോഴ്സുകളുടേയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in വൈബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭ്യമാണ്....
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കായാ കല്‍പ്പ അവാര്‍ഡ് ; സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

തിരൂരങ്ങാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കായാ കല്‍പ്പ അവാര്‍ഡ് നേടിക്കൊടുക്കുന്നതിന് പ്രയത്‌നിച്ച തിരൂരങ്ങാടിയിലും പരിസരത്തുമുള്ള സന്നദ്ധ - -സാംസ്‌കാരിക-സാമൂഹിക -രാഷ്ട്രീയ സംഘടന പ്രതുനിധികളെയും ട്രോമ കെയര്‍, ക്‌ളബ്ബുകള്‍, ചാരിറ്റി സംഘടനകള്‍, വിവിധ മേഖലയില്‍ ഉള്ള വ്യക്തികളെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭയും ആശുപത്രി മാനേജിങ് കമ്മിറ്റിയും സംയുക്തമായി താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൗഢമായ സദസ്സില്‍ നിയോജക മണ്ഡലം എം എല്‍ എ. കെ പി എ മജീദ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സിപി ഇസ്മായില്‍ സ്വാഗതവും വിഷയാവതരണവുംനടത്തി. ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സിപി സുഹ്റാബി,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, എം സുജിനി, വഹീദ ചെമ്പ, കൗണ്‍സിലര്‍മാരായ കക്കടവ...
Information

എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ച സംഭവം: സമഗ്രമായ അന്വേഷണം വേണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പിഎം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിഷേധം ഉയർന്നതോടെ മാർക്ക് ലിസ്റ്റ് തിരുത്തിയെങ്കിലും എസ്എഫ്ഐ നേതാവിന് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണ്. കേരളത്തിൽ എസ്എഫ്ഐക്കാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്. കാട്ടാക്കട കോളേജിൽ വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കാരനെ ജയിപ്പിച്ചത്. പിഎസ്സി പരീക്ഷയിൽ പോലും എസ്എഫ്ഐക്കാർക്ക് വേണ്ടി ക്രമക്കേട് നടത്തിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സ്വജനപക്ഷപാതത്തിലൂടെ പൂർണമായും തകർക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു....
Education, Information

സൗജന്യ പി എസ് സി പരിശീലനം

വേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍പി എസ് സി / യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.2023 ജൂലെെ മുതല്‍ ഡിസംബര്‍ വരെയുള്ളറഗുലർ /ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്കാണ് അവസരം.ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.താല്‍പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്‍റെയും,യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.ജൂണ്‍ 5 മുതല്‍20 വരെ അപേക്ഷ സ്വീകരിക്കും.വിവരങ്ങൾക്ക് ഫോൺ:0494 2468176989523881580896145418590112374...
Education, Information, Other

പ്ലസ്‍വണ്‍: സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

2023-24 അദ്ധ്യയന വര്‍ഷത്തെ പ്ലസ്‍വണ്‍ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2021 ഏപ്രല്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് പരിഗണിക്കുക. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സ്‌പോര്‍ട്‌സ് ക്വാട്ട (SPORTS ACHIEVEMENT REGISTRATION)) അപേക്ഷ നല്‍കണം. തുടര്‍ന്ന് ഇതിന്റെ പ്രിന്റ്ഔട്ടും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പും (ഒബ്‌സര്‍വര്‍ സീലും ഒപ്പും ഉള്‍പ്പെടെ) സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നും മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇതിനായി തയ്യാറാക്കിയ [email protected] എന്ന മെയില്‍ ഐഡിയയിലേക്ക് അയക്കണം. പരിശോധനയില്‍ അപേക്ഷയിലും സര്‍ട്ടിഫിക്കറ്റിലും അപാകതയില്ലെങ്കില്‍ അതേ മെയില്‍ ഐഡിയില്‍ തന്നെ സ്...
Information

ബൈക്കിലെത്തി യുവതിയുടെ താലിമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പേര്‍ പോലീസ് പിടിയില്‍

തേഞ്ഞിപ്പലം : ബൈക്കിലെത്തി യുവതിയുടെ താലിമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പേര്‍ തേഞ്ഞിപ്പലം പോലീസിന്റെ പിടിയില്‍. ആതവനാട് അനന്താവൂര്‍ പള്ളിക്കാടന്‍ അനൂപ് (സല്‍മു), പാലക്കാട് നെല്ലായ പാര്‍ക്കത്തൊടി നിയാമുദ്ധീന്‍ എന്നിവരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണ്ണൂരില്‍ സമാന കേസില്‍ അകപ്പെട്ട് ജയിലില്‍ ആയിരുന്ന പ്രതികളെ തേഞ്ഞിപ്പാലം പോലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത് മോസ്‌കോ പാറ കാരിപറമ്പ് വീട്ടില്‍ സുജേഷ് കുമാറിന്റെ ഭാര്യ അജിതയുടെ മാലയാണ് കവര്‍ന്നത്. കുട ചൂടിയിരുന്നതിനാല്‍ ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തി മാല പൊട്ടിക്കുകയായിരുന്നു....
Information

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമിശ്രിതുമായി ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാര്‍ പിടിയില്‍. 1838 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ വള്ളുവമ്പ്രം സ്വദേശിയായ നൂരേമൂച്ചി മുഹമ്മദ് ഷാഫിയില്‍ (33) നിന്നും ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1260 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും ഇന്ന് രാവിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ പാങ് സ്വദേശിയായ ചകിടിപ്പുറം സബീബില്‍ (28) നിന്നും ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന 578 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്‌സൂലുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടു...
Information, Other

എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
Feature, Information

സംസ്ഥാന ഖരമാലിന്യ സംസ്‌കരണ പദ്ധതി ജില്ലാ ഓഫീസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം : സംസ്ഥാന ഖരമാലിന്യ സംസ്‌കരണ പദ്ധതി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം തദ്ദേശ സ്വയം ഭരണകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ വൃക്ഷതൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി വി പ്രകാശ്, എക്‌സ്‌പെര്‍ട്ട് ഡോ. ലതിക സി, ബിറ്റോ ആന്റണി, വി.ആര്‍ സതീശന്‍ പി.ഡി. ഫിലിപ്പ്, വിവിധ നഗരസഭകളിലെ എസ്.ഡബ്ലിയു.എം എഞ്ചിനിയര്‍മാര്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി റെജി.എം.കുന്നിപ്പറമ്പന്‍, ക്രൈം ബ്രാഞ്ച് ജീവനക്കാര്‍. ബി.എസ്.എന്‍.എല്‍. ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു....
Accident

ചെറുമുക്കിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കത്താഴത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്. മമ്പുറം വി കെ പടിയിലെ കമ്പിളി മുഹമ്മദ് കോയയുടെ മകൻ സലാഹുദ്ദീൻ (22) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 നാണ് അപകടം. തിരൂരിലേക്ക് പോകുമ്പോഴാണ് അപകടം. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Malappuram

ലേണിങ് ലൈസൻസില്ലാത്തയാളെ ഡ്രൈവിങ് പഠിപ്പിച്ചു; ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ

തിരൂർ : ലേണിങ് ലൈസൻസില്ലാത്ത വ്യക്തിയെ ഡ്രൈവിങ് പഠിപ്പിച്ച ഡ്രൈവിങ് സ്കൂൾ ഉടമയ്ക്ക് വൻ തുക പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ തിരൂർ മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവിങ് സ്കൂൾ വാഹനവും പരിശോധനയ്ക്ക് വിധേയമാക്കിയത്. ലേണിങ് ലൈസൻസ് എടുക്കാത്ത വ്യക്തിയെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ ചുമത്തി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച രണ്ട് പേർക്കെതിരെയും, ഹെൽമറ്റ് ധരിക്കാത്ത 10 പേർക്കെതിരെയും, ഇരുചക്ര വാഹനത്തിൽ മൂന്ന് പേരെ കയറ്റിയ ഒരാൾക്കെതിരെയും കേസെടുത്തു....
Information

തകരാർ കണ്ടെത്തിയ ആറ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി

രണ്ടുമാസം സമയം കിട്ടിയിട്ടും തകരാറുകൾ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ സ്കൂൾ ബസ്സുകളിൽ മിന്നൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. സ്കൂളുകളിൽ നേരിട്ട് എത്തിയാണ് ഓരോ വാഹനവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. എൻഫോഴ്സ്മെന്റ് എം വി ഐ ടി അനുപ് മോഹന്റെ നേതൃത്വത്തിലാണ് തിരൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലാതെയും, ഹാൻഡ് ബ്രേക്കിനും ബ്രേക്കിനും എയർ ബ്രേക്കിനും തകരാർ കണ്ടെത്തിയ ആറ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെത്തി പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എം വി ഐ ടി അനൂപ് മോഹൻ, എ എം വി ഐ മാരായ വി രാജേഷ്, പി കെ മനോഹരൻ, എം സലീഷ് എന്നിവരുടെ നേതൃത്വത്...
Education

അക്ഷരലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന കുരുന്നുകള്‍ക്ക് സ്‌നേഹസമ്മാനവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി : ചിറമംഗലം എയുപി സ്‌കൂളില്‍ നടന്ന പ്രവേശംനോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ കൈപ്പിടിച്ച് അക്ഷരത്തിന്റെ പുതു ലോകത്തേക്ക് എത്തിയ കുരുന്നുകള്‍ക്ക് എയുപി സ്‌കൂള്‍ 2000-2001 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'കളറിംഗ് കിറ്റ്' സ്‌നേഹസമ്മാനമായി നല്‍കി അക്ഷരലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പിന് പിന്തുണയേകി. സങ്കടത്തിന്റെയും കരച്ചിലിന്റെയും കാലം കഴിഞ്ഞെന്ന് തെളിയിച്ച് കുട്ടികളുടെ മുഖത്തെല്ലാം സന്തോഷത്തിന്റെ പുതു വെളിവെളിച്ചം നിറഞ്ഞു. പരിപാടി ചിറമംഗലം എ യു പി സ്‌കൂള്‍ പ്രധാന അധ്യാപിക ഗീത ടീച്ചര്‍ 'സ്‌നേഹസമ്മാനം' വിദ്യാര്‍ത്ഥിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു അക്ബര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ചന്ദ്രന്‍ മാസ്റ്റര്‍ ഗീത ടീച്ചര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ആദില്‍ നന്ദി പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സുഹൈല്‍, അശ്വതി, ഷിനോജ്, സംഗീത ഇ, ഷഹനത്ത്, ശുഹൈബ്, സ്വാലിഹ്, മുസ്തഫ, നസീബ്, ഖൈ...
Politics

കെ എം മുഹമ്മദാലിയും സഹപ്രവർത്തകരും വീണ്ടും സി പി ഐ യിലേക്ക്

RSP മലപ്പുറം ജില്ലാ ഭാരവാഹിയായും UTUC മലപ്പുറം ജില്ലാ സെക്രട്ടറി ആയും പ്രവർത്തിച്ചു വന്ന സ :കെ. എം. മുഹമ്മദാലി, ഉണ്ണി എന്നിവർ സി. പി. ഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൂടെ പ്രവർത്തിച്ച നൂറോളം വരുന്ന പ്രവർത്തകരും തൊഴിലാളികളും പാർട്ടിയിലേക്ക് കടന്ന് വരാൻ തയ്യാറായി. നേരത്തെ സി പി ഐ ഭാരവാഹി ആയിരുന്ന കെ എം മുഹമ്മദ് അലി നേതൃത്വവുമായി പിണങ്ങി സി പി ഐ യിൽ നിന്ന് രാജി വെച്ചിരുന്നു. ആർ എസ് പി യിൽ ചേർന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇടഞ്ഞു നിൽക്കുന്ന സി പി ഐ പ്രവർത്തകരെ ആർ എസ് പി യിലേക്ക് കൊണ്ടു പോയിരുന്നു. വിവിധ സ്ഥലങ്ങളിൽ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇതിന് ശേഷമാണ് സി പി ഐയിലേക്ക് തന്നെ മടങ്ങുന്നത്.പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് പതാക നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ഇരുമ്പൻ സൈതലവി, ജില്ലാ കൗൺസിൽ അംഗം ഷഫീർ കിഴിശ്ശേരി, പാർട്ടി വള്ളിക്കു...
Information

താനൂരില്‍ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

താനൂര്‍ തെയ്യാലയില്‍ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) ആണ് മരിച്ചത്. മേയ് 31ന് മഞ്ചേരി സ്പെഷല്‍ സബ് ജയിലില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കേയാണ് ഇയാള്‍ മരിച്ചത്. മത്സ്യത്തൊഴിലാളിയും, കാമുകി സൗജത്തിന്റെ ഭര്‍ത്താവുമായിരുന്ന താനൂര്‍ തെയ്യാല സ്വദേശി അഞ്ചുമുടിയില്‍ പൗറകത്ത് സവാദിനെ 2018 -ലാണ് ബഷീര്‍ കൊലപ്പെടുത്തിയത്. കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. പുലര്‍ച്ചെ വീടിനുള്ളില്‍ നടന്ന കൊലപാതകം അറിഞ്ഞില്ലെന്നാണ് വീ...
Accident

മുന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു. പാറക്കടവ് പാങ്ങട്ട് കുണ്ടിൽ ഫഹദ് ബൈറൂഫിന്റെ മകൻ ഫൈസി മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് ആണ് സംഭവം. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലാണ് വീണത്. അയൽ വാസികൾ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ....
Education

എസ്.എസ്.എല്‍.സി. പരീക്ഷയിലെ നൂറുമേനി വിജയം ; തിരൂരങ്ങാടി ജിഎച്ച്എസ്എസിന് ജില്ലാപഞ്ചായത്തിന്റെ അംഗീകാരം

തിരൂരങ്ങാടി : എസ്.എസ്.എല്‍.സി. പരീക്ഷയിലെ നൂറുമേനി വിജയം കൈവരിച്ച തിരൂരങ്ങാടി ജിഎച്ച്എസ്എസിന് മലപ്പുറം ജില്ലാപഞ്ചായത്തിന്റെ അംഗീകാരം. കോട്ടയ്ക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം അധ്യാപകര്‍ ഏറ്റുവാങ്ങി. കോട്ടയ്ക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം വിദ്യാലയത്തിനു വേണ്ടി അധ്യാപകരായ ഇസ്മായില്‍ പൂക്കയില്‍ , അനീസുദ്ദീന്‍ അഹ്‌മദ്, ജസീറ ആലങ്ങാടന്‍ എന്നിവര്‍ കെ.പി.എ.മജീദ് എം.എല്‍.എയില്‍ നിന്ന് ഏറ്റുവാങ്ങി....
Information

വർണ്ണക്കൂടാരം: കൗതുകമായി തിരൂർ ഗവ. യു.പി സ്‌കൂളിലെ ‘ചക്ക എയർ’

തിരൂർ ചക്ക സ്‌കൂളിലെ കുട്ടികൾക്ക് ഇനി എന്നും വിമാനം കയറാം. തിരൂർ ഗവ. യു.പി സ്‌കൂളിൽ വർണ്ണക്കൂടാരം പദ്ധതിയിലൂടെ നവീകരിച്ച പ്രീ പ്രൈമറി വിഭാഗത്തിലേക്കുള്ള പ്രവേശന കവാടമാണ് വ്യത്യസ്തത കാരണം ശ്രദ്ധേയമാകുന്നത്. സ്റ്റാർസ് പദ്ധതിയിലൂടെ ഉൾപ്പടെ എസ്.എസ്.കെ വഴി ലഭിച്ച 11 ലക്ഷം രൂപയും രക്ഷിതാക്കളും നാട്ടുകാരും വ്യാപാരികളും നൽകിയ 14 ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രീ പ്രൈമറി വിഭാഗം നവീകരിച്ചത്. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവുമാക്കുന്ന വർണ്ണടക്കൂടാരം പദ്ധതി പ്രകാരം സ്‌കൂളിൽ 'ചക്ക എയർ' എന്ന പേരിലാണ് ഭിന്നശേഷി സൗഹൃദ റാംപ് വിമാനമൊരുക്കിയിട്ടുള്ളത്. കുട്ടികളെ ആകർഷിക്കും വിധം സ്‌കൂളിലേക്കുള്ള പ്രവേശന കവാടമായാണ് വിമാനം ഉപയോഗിക്കുന്നത്. വിമാനവഴിയിലൂടെ കടന്നെത്തുന്ന വിശാലമായ ക്ലാസ് മുറിയിൽ മേശയും കസേരയും മുതൽ എല്ലാം...
Information

ആഗോള പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു

കുണ്ടൂർ: പി എം എസ് ടി കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ കെ പി എ മജീദ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശം കൈമാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ. കെ. ഇബ്രാഹിം അധ്യക്ഷനായ ചടങ്ങിൽ എൻഎസ്എസ് കോർഡിനേറ്റർ .പി.സിറാജുദ്ദീൻ സ്വാഗതവും, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞിമരക്കാർ, എംസി ഹംസക്കുട്ടി ഹാജി, എംസി ബാവ ഹാജി, പി ഹമീദ് ഹാജി എന്നിവരും, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും, ഊർപ്പായി മുസ്തഫ, ടി കെ നാസർ എന്നിവരും പങ്കെടുത്തു. കൊമേഴ്സ് വിഭാഗം അധ്യാപകൻ അബ്ദുള്ള മൻസൂർ. പി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ക്യാമ്പസ് ശുചീകരണവും, വൃക്ഷത്തൈ നടലും, അയൽ വീടുകളിലേക്ക് വൃക്ഷത്തൈ ദാനവും, ശുചീകരണ ബോധവൽക്കരണവും നടത്തി....
Feature, Information

കണ്ടൽ കാട് സംരക്ഷണത്തിനായി മിഷ്ടി പദ്ധതിക്ക് ജില്ലയിൽ തുടക്കം

കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന 'മിഷ്ടി' പദ്ധതിക്ക് ജില്ലയിൽ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെളിയങ്കോട് മാട്ടുമ്മൽ തീരത്ത് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു. മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയുന്നതും ലക്ഷ്യമിട്ടാണ്ഷോർലൈൻ ഹാബിറ്റാറ്റ്സ് ആൻഡ് ടാംഗബിൾ ഇൻകംസ് (മിഷ്ടി) പദ്ധതി കേന്ദ സർക്കാർ വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ നൂറ് കണ്ടൽ തൈകളാണ് വെച്ചുപിടിപ്പിക്കുക. രാജ്യത്ത് 78 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ വെളിയങ്കോട് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. വിജയൻ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി എസ് മുഹമ്മദ് നിഷാൽ, കെ രാജീവൻ എന്നിവർ പങ്കെടുത...
Feature, Information

കെ-ഫോൺ യാഥാർത്ഥ്യമായി: ആദ്യഘട്ടം 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും

ജില്ലാതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി യാഥാർത്ഥ്യമായി. ഇന്നലെ വൈകീട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാന പദ്ധതി നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സ്വപ്നതുല്യ പദ്ധതിയാണ് കെ-ഫോൺ എന്നും ഇതിലൂടെ വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ മേഖലകളിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ കഴിയുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്ക...
Information

പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഇൻഷുറൻസ് നിഷേധിക്കാനാവില്ല: ഉപഭോക്തൃ കമ്മീഷൻ

പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ. ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ രോഗവിവരം മറച്ചുവെച്ചുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനി ചികിത്സാ ചെലവായ 1,46,294 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ വിധിച്ചു.കൊണ്ടോട്ടി പുളിക്കൽ സ്വദേശി അബ്ദുൾ ജലീൽ സമർപ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ വിധി. എച്ച്.ഡി.എഫ്.സി എർഗോ ഇൻഷുറൻസ് കമ്പനിയാണ് വിധിസംഖ്യ നൽകേണ്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് പരാതിക്കാരനെ പ്രവേശിപ്പിക്കുകയും മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇൻഷുറൻസ് ആനുകൂല്യത്തിനായി സമീപിച്ചപ്പോൾ നേരത്തെ ഉണ്ടായിരുന്ന രോഗം മറച്ചുവെച്ച് പോളിസി എടുത്തതിനാൽ വ്യവസ്ഥ പ്രകാരം ആനുകൂല്യം നൽകാനാവില്ലെന്ന് കമ്പനി അറിയിക്ക...
Crime

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി

അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി പിഴ ഈടാക്കി. ഞായറാഴ്ച രാത്രി താനൂർ തീരദേശം കേന്ദ്രീകരിച്ച് അനധികൃതമായി രാത്രികാല മത്സ്യബന്ധനനം നടത്തുകയും കരയോട് ചേർന്ന് ട്രോൾവല ഉപയോഗിക്കുകയും ചെയ്ത നൂർജഹാൻ -രണ്ട് എന്ന ബോട്ടാണ് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇതിലുണ്ടായിരുന്ന മത്സ്യം പൊന്നാനി ഹാർബറിൽ ലേലം ചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി. നിയമം ലംഘിച്ചതിന് 2.5 ലക്ഷം രൂപയും ഈടാക്കും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ്, ഫിഷറീസ് ഗാർഡ് ശരൺകുമാർ, റസ്‌ക്യൂഗാർഡുമാരായ അൻസാർ, അലി അക്ബർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പട്രോളിംഗ് ശക്തമാക്കുമെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി....
Information, Other

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടി ആദരിച്ചു

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ കമ്മറ്റിയഗം സൈതലവി കാട്ടേരി തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ സ്റ്റാഫ് സെക്രട്ടറി ഡോ :രാജാഗോപാലിന് ആശുപത്രിക്കുള്ള ഉപഹാരം കൈമാറി. വെൽഫയർ പാർട്ടി മണ്ഡലം നേതാകളായ ഹംസ വെന്നിയൂർ, പാലാഴി കോയ, വി. കെ രായികുട്ടി, അൻവർ സാദത് കരിപ്പറമ്പ്, ഫിറോസ്, അനസ്, താലൂക് ഹോസ്പിറ്റൽ ഡി.ഐ.സി. മെഡിക്കൽ ഓഫീസർ ഡോ:കുഞ്ഞാവുട്ടി,ആർ.എം.ഒ.ഡോ.ഹാഫിസ് റഹ്മാൻ,പി.ആർ.ഒ.അബ്ദുൽ മുനീർ സി.വി.,നഴ്സിംഗ് ഓഫീസർ സുധ,അഷ്റഫ് കളത്തിങ്ങൽ പാറ,ജാസിം,മറ്റു ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു....
Information

തിരൂരങ്ങാടി ഒ.യു .പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

തിരൂരങ്ങാടി ഒ.യു .പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കാരാടൻ റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.പി ഹബീബ, യതീംഖാന അഡ്മിനിസ്ട്രർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, മുസ്തഫ ചെറുമുക്ക്, പി.കെ ജമീല ടീച്ചർ എന്നിവർ സംബന്ധിച്ചു. പ്രധാനധ്യാപകൻ പി.അഷ്റഫ് മാസ്റ്റർ സ്വാഗതവും വി.ഇബ്രാഹീം മാസ്റ്റർ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരവും ചിത്രരചന മത്സരവും നടന്നു....
Feature, Information

തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു.പുത്തൻതെരു ഹൂറിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. സതീശൻ മാസ്റ്റർ, അമീറ കുനിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ പി. ജ്യോതി, പി.വി ഷൺമുഖൻ, കെ.വി ലൈജു, ഷബീർ കുഴിക്കാട്ടിൽ, നസ്‌റി തേത്തയിൽ, ജസീന ഹാരിസ്, മുഹമ്മദ് റാഫി, അബ്ദുറസാഖ് എടമരത്ത്, ഡോ. ശിൽപ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.കെ പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതസഭയുടെ ഭാഗമായി ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയും നടത്തി. വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് സ്വാഗത്‌വും അസിസ്റ്റന്റ് സെക്രട്ടറി വി.കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എച്ച്.ആര്‍.ഡി.സി. പരിശീലന പരിപാടികള്‍ കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്ററില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ നടത്തുന്ന ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാമുകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, മറ്റു പരിപാടികള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ 0494 2407350, 2407351.    പി.ആര്‍. 639/2023 പി.ജി. ട്യൂഷന്‍ ഫീസ് എസ്.ഡി.ഇ. 2022 പ്രവേശനം പി.ജി. മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ 20 വരെയും 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍  0494 2400288, 2407356.     പി.ആര്‍. 640/2023 പരീക്ഷ സര്‍വകലാശാലാ...
Information

പരിസ്ഥിതി വാരാചരണം നടത്തും

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന പരിസ്ഥിതി വാരാചരണം നടത്തും. സെമിനാറുകൾ, ചർച്ചകൾ, ബോധ വൽക്കരണം, തൈ നടീൽ തുടങ്ങി വിവാധ പരിപാടികൾ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിലും തുല്യതാ സമ്പർക്ക ക്ലാസുകളിലും നടക്കും. പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു. വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം നല്കി. ജില്ലാ കോർഡിനേറ്റർ സി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, ജീവനക്കാരായ കെ. ശരണ്യ, മൊയ്തീൻ കുട്ടി, ക്ലാസ് പ്രതിനിധികളായ മുഹമ്മദ് ഷക്കീർ വള്ളുവമ്പ്രം , ടി. രവി , എം.ബിജീഷ്, എന്നിവർ പ്രസംഗിച്ചു.പഠിതാക്കളുടെയും സാക്ഷരതാ പ്രവർത്തകരുടെയും നേതൃത...
Feature, Information

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂന്നിയൂർ സർക്കിൾ എസ് വൈ എസിനു കീഴിൽ തൈ നടൽ ഉൽഘടനം ചെയ്തു

മുട്ടിച്ചിറയിൽ നടന്ന പരിപാടിയിൽ യുവ കർഷകനായ ശ്രീനു മുട്ടിച്ചിറ തൈ നടലിനു നേതൃത്വം നൽകി. സർക്കിൾ നേതാക്കളായ ഇസ്ഹാഖ് സഖാഫി കളിയാട്ടമുക്ക്, അസ്‌ലം ചിനക്കൽ, ഷാഫി കളിയാട്ടമുക്ക് തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ മൂന്നിയൂർ സർക്കിളിലെ മുഴുവൻ പ്രവർത്തകരും വീടുകളിൽ തൈ നടുമെന്ന് ഭാരവാഹികൾ അറിയിച്ചു...
error: Content is protected !!